യു.കെ.വാര്‍ത്തകള്‍

ബാന്‍ബറി സെന്റ് മേരീസ് പള്ളിയുടെ പരിസരത്ത് യുവതിയെ കൂട്ട ബലാത്സംഗം ചെയ്തു
ബാന്‍ബറിയിലെ പള്ളിയുടെ സമീപം യുവതി കൂട്ട ബാലത്സംഗത്തിന് ഇരയായി. ബാന്‍ബറിയിലെ സെന്റ് മേരീസ് പള്ളിയുടെ പരിസരത്തു പ്രായം 30 കളിലുള്ള യുവതി കൂട്ടബലാത്സംഗത്തിനിരയായി എന്നാണു റിപ്പോര്‍ട്ട്. ഇതുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണം ആരംഭിച്ചതായും പള്ളിമുറ്റത്തും ടൗണ്‍ സെന്ററിലെ സമീപ പ്രദേശങ്ങളിലും വെച്ച് ഞായറാഴ്ച അതിരാവിലെയാണ് സംഭവം നടന്നത്. ഇതിന് ദൃക്സാക്ഷികളായവര്‍ ഉണ്ടോ എന്ന് പോലീസ് അന്വേഷിച്ചു കൊണ്ടിരിക്കുകയാണ്. പ്രതികളെ കണ്ടെത്തുന്നതിന്റെ ഭാഗമായി വീടുകള്‍ കയറിയിറങ്ങി സി സി ടി വി പരിശോധനകള്‍ നടത്തുകയും ചെയ്യും. ഈ സ്ത്രീയെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ഒന്നും അറിയില്ലെന്നും പോലീസ് വ്യക്തമാക്കി. സംഭവത്തില്‍ കുറ്റവാളികളെ സഹായിക്കാന്‍ ശ്രമിച്ചിട്ടുണ്ടാകാമെന്നു കരുതുന്ന മറ്റൊരു സ്ത്രീയെ കണ്ടെത്താനാണ് പൊലീസ് ശ്രമിക്കുന്നത്. ഭീകരമായ ഈ കുറ്റകൃത്യം നടത്തിയ പ്രതികളെ കണ്ടെത്താന്‍ അന്വേഷണം

More »

ഇംഗ്ലണ്ടില്‍ 12 പുതിയ പട്ടണങ്ങള്‍; പ്രഖ്യാപനവുമായി ഹൗസിംഗ് സെക്രട്ടറി സ്റ്റീവ് റീഡ്
ഇംഗ്ലണ്ടിലെ ഭവന പ്രതിസന്ധിക്ക് പരിഹാരം ലക്ഷ്യമിട്ട് ലേബര്‍ സര്‍ക്കാരിന്റെ മഹാപദ്ധതി പാര്‍ട്ടി കോണ്‍ഫറന്‍സില്‍. ലേബര്‍ സര്‍ക്കാരിന്റെ നേതൃത്വത്തില്‍ ഇംഗ്ലണ്ടില്‍ 12 പുതിയ പട്ടണങ്ങള്‍ നിര്‍മ്മിക്കുന്ന മഹാപദ്ധതിയാണ് പ്രഖ്യാപിച്ചത്. രാജ്യത്തെ ഗുരുതരമായ ഭവന പ്രതിസന്ധിയെ നേരിടാനുള്ള ശ്രമത്തിന്റെ ഭാഗമായി ഹൗസിംഗ് സെക്രട്ടറി സ്റ്റീവ് റീഡ് ലിവര്‍പൂളില്‍ നടക്കുന്ന ലേബര്‍ വാര്‍ഷിക കോണ്‍ഫറന്‍സിലാണ് പദ്ധതി പുറത്തു വിട്ടത്. പ്രധാനമന്ത്രി സ്റ്റാര്‍മര്‍ ഇതിനെ ദേശീയ പുനരുജ്ജീവനത്തിന്റെ പദ്ധതി എന്നാണ് വിശേഷിപ്പിച്ചത്. കഴിഞ്ഞ വര്‍ഷം രൂപീകരിച്ച ന്യൂ ടൗണ്‍സ് ടാസ്‌ക്ഫോഴ്‌സ് സമര്‍പ്പിച്ച ശുപാര്‍ശകളുടെ അടിസ്ഥാനത്തിലാണ് തീരുമാനം. 1945 മുതല്‍ 1951 വരെ ക്ലെമെന്റ് അറ്റ്‌ലിയുടെ നേതൃത്വത്തിലുള്ള ലേബര്‍ സര്‍ക്കാര്‍ ഒരുലക്ഷത്തിലധികം വീടുകള്‍ പണിതെടുത്ത അനുഭവം മാതൃകയാക്കിയാണ് പദ്ധതി. ടെംപ്സ്ഫോര്‍ഡ്

More »

മുഖം നഷ്ടപ്പെട്ട് കീര്‍ സ്റ്റാര്‍മര്‍ ലേബര്‍ കോണ്‍ഫറന്‍സ് വേദിയിലേക്ക്; പകുതിയിലേറെ അംഗങ്ങള്‍ കൈയൊഴിഞ്ഞു
പാര്‍ട്ടിയിലും സര്‍ക്കാരിലും തിരിച്ചടി നേരിടുന്ന കീര്‍ സ്റ്റാര്‍മറിന്റെ പ്രധാനമന്ത്രി കസേരയും തുലാസില്‍. ലേബര്‍ പാര്‍ട്ടിയുടെ കോണ്‍ഫറന്‍സ് ആരംഭിക്കവെ പാര്‍ട്ടിയിലെ നിയന്ത്രണം കീര്‍ സ്റ്റാര്‍മറിനു നഷ്ടപ്പെട്ടിരിക്കുകയാണ് പൊതുതെരഞ്ഞെടുപ്പില്‍ പാര്‍ട്ടി നേതാവായി സ്റ്റാര്‍മര്‍ തുടരേണ്ടതില്ലെന്നാണ് പകുതിയിലേറെ അംഗങ്ങള്‍ ഇപ്പോള്‍ അഭിപ്രായം രേഖപ്പെടുത്തിയിരിക്കുന്നത്. ലേബര്‍ ലിസ്റ്റിനായി സര്‍വ്വെഷന്‍ നടത്തിയ സര്‍വ്വെയിലാണ് 53% പാര്‍ട്ടി അംഗങ്ങള്‍ സ്റ്റാര്‍മര്‍ അടുത്ത തെരഞ്ഞെടുപ്പ് വരെ നേതൃസ്ഥാനത്ത് തുടരേണ്ടതില്ലെന്ന നിലപാട് വ്യക്തമാക്കിയത്. 31 ശതമാനം പേര്‍ മാത്രമാണ് അദ്ദേഹത്തെ ഈ സ്ഥാനത്ത് തുണക്കുന്നത്. ലിവര്‍പൂളില്‍ പാര്‍ട്ടി കോണ്‍ഫറന്‍സ് നടക്കുമ്പോള്‍ സ്റ്റാര്‍മര്‍ അഭിമുഖീകരിക്കേണ്ടി വരുന്ന വെല്ലുവിളിയുടെ ആഴം ഇതില്‍ നിന്നും വ്യക്തമാണ്. ലേബര്‍ നേതാവായി

More »

എപ്സ്റ്റീനുമായി ബന്ധപ്പെട്ട ഫയലുകളില്‍ മസ്‌കിനൊപ്പം ആന്‍ഡ്രൂ രാജകുമാരന്റെ പേരും
ലൈംഗികകുറ്റവാളിയെന്ന് കണ്ടെത്തിയ ജെഫ്രി എപ്സ്റ്റീനുമായി ബന്ധപ്പെട്ട് യുഎസ് കോണ്‍ഗ്രസിലെ ഡെമോക്രാറ്റുകള്‍ പുറത്തിറക്കിയ പുതിയ ഫയലുകളില്‍ ശതകോടീശ്വരന്‍ ഇലോണ്‍ മസ്‌കിന്റെയും ബ്രിട്ടനിലെ ആന്‍ഡ്രൂ രാജകുമാരന്റേയും ബില്‍ഗേറ്റ്സിന്റെയും പേരുകള്‍ ഉള്‍പ്പെട്ടതായി റിപ്പോര്‍ട്ട്. ഡെമോക്രാറ്റിക് നിയമ നിര്‍മ്മാതാക്കള്‍ പുറത്തിറക്കി ആറ് പേജുള്ള രേഖയുടെ പുതിയ ബാച്ചില്‍ 2014 ഡിസംബര്‍ 6ന് ടെസ്ല സിഇഒ അമേരിക്കയിലെ വിര്‍ജിന്‍ ദ്വീപുകളിലെ എപ്സ്റ്റീന്റെ എസ്റ്റേറ്റിലേക്ക് താല്‍ക്കാലിക യാത്രയുടെ പദ്ധതി കാണിക്കുന്നു. അവിടെ വച്ച് എപ്സ്റ്റീന്‍ തങ്ങളെ ദുരുപയോഗം ചെയ്തുവെന്ന് നിരവധി സ്ത്രീകള്‍ വെളിപ്പെടുത്തിയിരുന്നു. എപ്സ്റ്റീന്‍ തന്നെ ദ്വീപിലേക്ക് ക്ഷണിച്ചതായി മസ്‌ക് പറഞ്ഞതായി മുമ്പ് റിപ്പോര്‍ട്ട് വന്നിരുന്നെങ്കിലും പിന്നീടത് നിഷേധിച്ചിരുന്നു. പുതിയ രേഖയില്‍ ഫോണ്‍ സന്ദേശ ലോഗുകള്‍, വിമാന ലോഗുകളുടെ

More »

ഉര്‍വശിയും ജോജുവും ഐശ്വര്യ ലക്ഷ്മിയും ഒന്നിക്കുന്ന 'ആശ'യുടെ ഫസ്റ്റ് ലുക്ക് പുറത്ത്
ഉര്‍വശിയും ജോജുവും ഐശ്വര്യ ലക്ഷ്മിയും ഒന്നിക്കുന്ന 'ആശ'യുടെ ഫസ്റ്റ് ലുക്ക് പുറത്ത് വന്നു. ചെടികള്‍ക്കിടയില്‍ തീഷ്ണമായ ഭാവത്തിലുള്ള ഉര്‍വശിയുടെ പോസ്റ്ററാണ് പുറത്തുവിട്ടിരിക്കുന്നത്. അജിത് വിനായക ഫിലിംസിന്റെ ബാനറില്‍ വിനായക അജിത് നിര്‍മ്മിക്കുന്ന ഈ ചിത്രം നവാഗതനായ സഫര്‍ സനല്‍ കഥയെഴുതി സംവിധാനം ചെയ്യുന്നു. സൈക്കോ ത്രില്ലര്‍ ജോണറില്‍ അവതരിപ്പിക്കുന്ന ഈ ചിത്രത്തില്‍ ഉദ്വേഗത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തിയുള്ള ഒരു ഇമോഷണല്‍ ഡ്രാമ. ഇന്ന് ദക്ഷിണേന്ത്യന്‍ സിനിമയുടെ മിക്ക ഭാഷകളിലും സജീവമായ ഐശ്വര്യാ ലഷ്മി ഏറെ ഇടവേളക്കുശേഷമാണ് ഒരു മലയാള ചിത്രത്തില്‍ അഭിനയിക്കുന്നത്. ജോജു ജോര്‍ജ്, : രമേഷ് ഗിരിജ, സഫര്‍ സനല്‍, എന്നിവരാണ് തിരക്കഥ രചിച്ചിരിക്കുന്നത്.

More »

ലണ്ടനിലെ 21 കുരുന്നുകളെ ക്രൂരമായി ഉപദ്രവിച്ച നഴ്‌സറി ടീച്ചര്‍ക്ക് 8വര്‍ഷം തടവുശിക്ഷ
ലണ്ടനിലെ രണ്ട് നഴ്‌സറികളിലെ 21 കുരുന്നുകളെ ക്രൂരമായി ഉപദ്രവിച്ച 22 കാരിയായ നഴ്‌സറി ടീച്ചര്‍ക്ക് 8വര്‍ഷം തടവുശിക്ഷ. നഴ്‌സറി സ്‌കൂള്‍ ടീച്ചര്‍ റോക്‌സാന ലെക്കയ്ക്ക് ആണ് എട്ടുവര്‍ഷം തടവുശിക്ഷ അനുഭവിക്കേണ്ടത്. ടിക്കന്‍ഹാമിലെ മോണ്ടിസോറി റിവര്‍സൈഡ് നഴ്‌സറിയിലായിരുന്നു ആക്രമണം നടന്നത്. സിസിടിവി ദൃശ്യങ്ങളില്‍ കുട്ടികളെ പതിവായി ഞെക്കുന്നതും തള്ളുന്നതും പൊലീസ് കണ്ടെത്തി. ദൃശ്യങ്ങള്‍ കണ്ട് വിചാരണക്കിടെ മാതാപിതാക്കളും ജൂറിയംഗങ്ങളും കരഞ്ഞുവെന്നും മാധ്യമങ്ങള്‍ പറയുന്നു. കുട്ടികളെ വിശ്വസിച്ചേല്‍പ്പിച്ച മാതാപിതാക്കളോട് കടുത്ത ക്രൂരതയാണ് അധ്യാപിക കാണിച്ചത്. സിഡിസ്റ്റിക് എന്നാണ് ജഡ്ജി ഇവരെ വിളിച്ചത്. മനുഷ്യരാശിയ്ക്ക് അപമാനകരമായ പ്രവൃത്തിയെന്നും വിമര്‍ശിച്ചു. ശക്തമായ തെളിവുകള്‍ പരിഗണിച്ചാണ് അധ്യാപികയ്ക്ക് എട്ടുവര്‍ഷം തടവുശിക്ഷ വിധിച്ചത്.

More »

സ്റ്റാര്‍മറിന്റെ നാഷണല്‍ ഐഡി കാര്‍ഡിനെതിരെ പ്രതിഷേധം കൊടുക്കുന്നു; എതിര്‍ത്ത് ഒപ്പിട്ടത് ഒരു മില്യണ്‍ പേര്‍!
പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മറിന് തിരിച്ചടിയായി നാഷണല്‍ ഡിജിറ്റല്‍ ഐ ഡി കാര്‍ഡിനെതിരെയുള്ള പ്രതിഷേധം രാജ്യവ്യാപകമായി ശക്തമാകുന്നു. ഐഡി കാര്‍ഡിനെതിരെയുള്ള ഓണ്‍ലൈന്‍ പരാതിയില്‍ ഒറ്റ ദിവസം ഒപ്പിട്ടത് പത്ത് ലക്ഷത്തിലധികം പേര്‍ ആണ്. ഡെയ്ലി മെയില്‍ നടത്തിയ സര്‍വ്വേയില്‍ പങ്കെടുത്തവരില്‍ ഡിജിറ്റല്‍ കാര്‍ഡിനോട് യോജിച്ചത് വെറും ഇരുപത്തഞ്ച് ശതമാനം പേര്‍ മാത്രം. ബ്രിട്ടന്‍ പിന്തുടര്‍ന്ന് വരുന്ന നയങ്ങള്‍ക്ക് വിരുദ്ധമാണ് ഈ കാര്‍ഡ് എന്നാണ് സിവില്‍ ലിബര്‍ട്ടീസ് ഗ്രൂപ്പുകള്‍ ചൂണ്ടിക്കാണിക്കുന്നത്. മാത്രമല്ല, വൃദ്ധജനങ്ങളെ അവശ്യ സേവനങ്ങള്‍ പ്രയോജനപ്പെടുത്തുന്നതില്‍ നിന്നും ഇത് തടഞ്ഞേക്കുമെന്നും അവര്‍ മുന്നറിയിപ്പ് നല്‍കുന്നു. കഴിഞ്ഞ ജൂണില്‍ മാക്സിം സറ്റ്ക്ലിഫ് ആരംഭിച്ച, ഡിജിറ്റല്‍ കാര്‍ഡ് ഒഴിവാക്കണമെന്ന ഓണ്‍ലൈന്‍ പരാതിയില്‍ ഇതുവരെ 10 ലക്ഷത്തിലധികം പേര്‍ ഒപ്പിട്ടുകഴിഞ്ഞിരിക്കുന്നു.

More »

കാമ്പസുകളില്‍ അഞ്ചിലൊന്ന് വിദ്യാര്‍ത്ഥിനികള്‍ ലൈംഗികാതിക്രമങ്ങള്‍ നേരിടുന്നു
യുകെയിലെ കാമ്പസുകളില്‍ വനിതാ വിദ്യാര്‍ത്ഥികള്‍ക്ക് കടുത്ത ലൈംഗിക അതിക്രമങ്ങള്‍ നേരിടേണ്ടി വരുന്നതായി റിപ്പോര്‍ട്ട്. സമീപകാലത്തു വിദ്യാര്‍ത്ഥിനികള്‍ നേരിടുന്ന ലൈംഗിക അതിക്രമങ്ങളില്‍ സ്‌ഫോടനത്മകമായ വളര്‍ച്ച ഉണ്ടായതായി സര്‍വേ പറയുന്നു. അഞ്ചിലൊന്ന് വനിതാ വിദ്യാര്‍ത്ഥികള്‍ ലൈംഗിക അതിക്രമത്തിന് ഇരകളാകുമ്പോള്‍, പുരുഷന്‍മാരെ അപേക്ഷിച്ച് സ്ത്രീകള്‍ കാമ്പസുകളില്‍ അക്രമിക്കപ്പെടാന്‍ മൂന്നിരട്ടി സാധ്യത നേരിടുന്നുവെന്നാണ് കണക്ക്. യൂണിവേഴ്‌സിറ്റികളില്‍ അനാവശ്യമായ ലൈംഗിക പെരുമാറ്റങ്ങള്‍ വ്യാപകമാണെന്ന് ഓഫീസ് ഫോര്‍ സ്റ്റുഡന്റ്‌സ് കണ്ടെത്തി. 52,000 വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ നടത്തിയ സര്‍വേയിലാണ് ഇത് സ്ഥിരീകരിച്ചത്. അക്രമണോത്സുകമായ ഓണ്‍ലൈന്‍ ലൈംഗിക വീഡിയോകള്‍ കാണുന്നതാണ് സ്‌ഫോടനത്മകമായ തോതില്‍ കേസുകള്‍ വര്‍ധിക്കാന്‍ ഇടയാക്കുന്നതെന്ന് കാമ്പയിനര്‍മാര്‍ കുറ്റപ്പെടുത്തി. ഇംഗ്ലണ്ടിലെ

More »

ലിബറല്‍ പാര്‍ട്ടി മുന്‍ നേതാവ് സര്‍ മെന്‍സീസ് കാംപ്ബെല്‍ അന്തരിച്ചു
ലിബറല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി മുന്‍ നേതാവും ബ്രിട്ടീഷ് രാഷ്ട്രീയത്തിലെ പ്രമുഖ വ്യക്തിത്വവുമായ സര്‍ മെന്‍സീസ് കാംപ്ബെല്‍ (84) അന്തരിച്ചു. 'മിംഗ്' എന്നറിയപ്പെട്ടിരുന്ന അദ്ദേഹം 2006 മുതല്‍ 2007 വരെ പാര്‍ട്ടിയെ നയിച്ചിരുന്നു . 28 വര്‍ഷം അദ്ദേഹം ബ്രിട്ടീഷ് പാര്‍ലമെന്റില്‍ നോര്‍ത്ത് ഈസ്റ്റ് ഫൈഫ് മണ്ഡലത്തെ പ്രതിനിധീകരിച്ചു. രാഷ്ട്രീയത്തിലേയ്ക്ക് കടക്കുന്നതിന് മുമ്പ് കായികരംഗത്തും അദ്ദേഹം തിളങ്ങി. 1964-ലെ ടോക്കിയോ ഒളിമ്പിക്സില്‍ 100 മീറ്റര്‍ ഓട്ടത്തില്‍ പങ്കെടുത്ത അദ്ദേഹം 1967 മുതല്‍ 1974 വരെ ബ്രിട്ടനിലെ 100 മീറ്റര്‍ ദേശീയ റെക്കോര്‍ഡ് സ്വന്തമാക്കിയിരുന്നു . 'ദ ഫ്ലയിംഗ് സ്കോട്ട്സ്മാന്‍' എന്നായിരുന്നു ആരാധകര്‍ അദ്ദേഹത്തെ വിശേഷിപ്പിച്ചിരുന്നത്. ഇറാഖ് യുദ്ധത്തിനെതിരായ അദ്ദേഹത്തിന്റെ നിലപാട് ഏറെ ശ്രദ്ധിക്കപ്പെട്ടു. 2015-ല്‍ അദ്ദേഹം ഹൗസ് ഓഫ് ലോഡ്സിലെ അംഗമായി. കഴിഞ്ഞ വര്‍ഷം ഭാര്യ എല്‍സ്പത്ത് അന്തരിച്ചതിനു ശേഷവും, അവസാന കാലം

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions