ബ്രാഡ്ഫോര്‍ഡില്‍ യുവതിയെയും മൂന്ന് കുഞ്ഞുങ്ങളെയും തീയിട്ട് കൊന്ന കേസിലെ പ്രതി ജയിലില്‍ മരിച്ച നിലയില്‍
ബ്രാഡ്‌ഫോര്‍ഡില്‍ വീടിന് തീയിട്ട് ഒരു യുവതിയേയും മൂന്ന് പിഞ്ചു കുഞ്ഞുങ്ങളെയും കൊന്ന കേസിലെ പ്രതിയെ ജയിലില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. ബ്രേ്യാണി ഗവിത്ത് എന്ന 29കാരിയേയും അവരുടെ കുഞ്ഞുങ്ങളെയും കൊന്ന കേസില്‍ വിചാരണ നേരിടുന്ന 44കാരന്‍ മൊഹമ്മദ് ഷബീര്‍ പോലീസ് കസ്റ്റഡിയില്‍ ആയിരുന്നു. ബ്രേ്യാണിയുടെ സഹോദരിയും ഇയാളുടെ മുന്‍കാമുകിയുമായ അന്റോണിയ ഗവിത്തിനെ കൊല്ലാന്‍ ശ്രമിച്ച കേസിലും ഇയാള്‍ക്ക് മേല്‍ കേസുണ്ട്.
പടിഞ്ഞാറന്‍ യോര്‍ക്ക്ഷയറിലെ ബ്രാഡ്‌ഫോര്‍ഡിലുള്ള വെസ്റ്റ്ബറി റോഡിലുള്ള വീട്ടില്‍ കഴിഞ്ഞ വര്‍ഷം ആഗസ്റ്റ് 21ന് അതിരാവിലെയാണ് കേസിന് ആസ്പദമായ സംഭവമുണ്ടായത്. ഷബീറും ഷറാസ് അലി എന്ന 40കാരനും കാലും സുന്ദര്‍ലാന്‍ഡ് എന്ന 26കാരനും ചേര്‍ന്നായിരുന്നു വീടിന് തീയിട്ടത്. ഇവരും ബ്രാഡ്‌ഫോര്‍ഡ് ക്രൗണ്‍ കോടതിയില്‍ നവംബറില്‍ വിചാരണ നേരിടാനിരിക്കുകയാണ്. ഇവര്‍ എല്ലാവരും തന്നെ കൊലപാതക കുറ്റം നിഷേധിച്ചിരുന്നു.
More »
കുട്ടികളില്ല; 2029 ഓടെ ഇംഗ്ലണ്ടിലെ പ്രൈമറി സ്‌കൂളുകള്‍ അടച്ചുപൂട്ടേണ്ടിവരുമെന്ന്!
അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ ഇംഗ്ലണ്ടിലെ 800 പ്രൈമറി സ്‌കൂളുകള്‍ വരെ അടച്ചുപൂട്ടേണ്ടിവരുമെന്ന് എഡ്യുക്കേഷന്‍ പോളിസി ഇന്‍സ്റ്റിറ്റ്യൂട്ട് മുന്നറിയിപ്പ്. പ്രൈമറി സ്‌കൂളുകളില്‍ വിദ്യാര്‍ത്ഥി പ്രവേശനം വലിയ തോതില്‍ കുറയുകയാണ്. ജനന നിരക്ക് കുറഞ്ഞതു മാത്രമല്ല ലണ്ടനില്‍ നിന്ന് കുടുംബങ്ങള്‍ മറ്റ് സ്ഥലങ്ങളിലേക്ക് കുടിയേറുന്നതും കുട്ടികളെ സ്വകാര്യ സ്‌കൂളുകളിലേക്കോ വിദേശത്തേക്കോ മാറ്റുന്നതുമാണ് പ്രവേശനം കുറയാന്‍ പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.
2018-19 അക്കാദമിക് വര്‍ഷത്തില്‍ 4.5 ദശലക്ഷം വിദ്യാര്‍ത്ഥികളാണ് പ്രൈമറി തലത്തിലുണ്ടായിരുന്നത്. എന്നാല്‍ ഇപ്പോഴിത് 2 ശതമാനമായി കുറഞ്ഞു. 2029 ഓടെ ഇതു 4.24 ദശലക്ഷമായി ഇടിയുമെന്നാണ് കണക്ക്. ഇതു 1.62 ലക്ഷം കുട്ടികളുടെ കുറവിനും ഏകദേശം 800 സ്‌കൂളുകളുടെ അടച്ചുപൂട്ടലിനും കാരണമാകും. സാമ്പത്തിക പ്രതിസന്ധി വരുന്നതോടെ നിരവധി കൗണ്‍സിലുകള്‍ക്ക് സ്‌കൂള്‍ നടത്താന്‍
More »
ജോലി ചെയ്യുന്ന എല്ലാവര്‍ക്കും ഡിജിറ്റല്‍ ഐഡി കാര്‍ഡുകള്‍ പ്രഖ്യാപിക്കാന്‍ കീര്‍ സ്റ്റാര്‍മര്‍; സ്വകാര്യത ലംഘിക്കപ്പെടുമെന്ന് വിമര്‍ശനം
യുകെയില്‍ ജോലി ചെയ്യുന്ന എല്ലാവര്‍ക്കും ഡിജിറ്റല്‍ ഐഡി കാര്‍ഡുകള്‍ നിര്‍ബന്ധമാക്കുന്ന പദ്ധതിയുമായി മുന്നോട്ട് പോകാന്‍ പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മര്‍. ഇതിനകം തന്നെ വിവാദമായി കഴിഞ്ഞ പദ്ധതി ഉടന്‍ പ്രഖ്യാപിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അനധികൃത കുടിയേറ്റക്കാര്‍ രാജ്യത്ത് ജോലി ചെയ്യുന്നത് തടയാന്‍ ലക്ഷ്യമിട്ടാണ് പദ്ധതിയെന്നാണ് ഗവണ്‍മെന്റിന്റെ അവകാശവാദം. മറ്റെല്ലാ വിധത്തിലും ഇവരെ തടയാന്‍ പരാജയപ്പെട്ടതോടെയാണ് സ്റ്റാര്‍മറിന് ഈ നീക്കം അനിവാര്യമായി മാറിയത്.
എന്നാല്‍ രാജ്യത്തെ ജനങ്ങള്‍ക്ക് ഇതിന്റെ പേരില്‍ ഐഡി കാര്‍ഡ് അടിച്ചേല്‍പ്പിക്കുന്നതിനെതിരെ സിവില്‍ ലിബേര്‍ട്ടി ഗ്രൂപ്പുകള്‍ രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തി. പ്രത്യേകിച്ച് പ്രായമായവരും, ബുദ്ധിമുട്ട് അനുഭവിക്കുന്നവരും അവശ്യസേവനങ്ങളില്‍ നിന്നും പുറത്താകുമെന്നാണ് മുന്നറിയിപ്പ്. ടോണി ബ്ലെയറും, ഇമ്മാനുവല്‍ മാക്രോണും മുന്നോട്ട്
More »
റിഫോം നേതാവ് ബ്രിട്ടീഷ് സമ്പദ് വ്യവസ്ഥയ്ക്കും, ദേശീയ സുരക്ഷയ്ക്കും ഭീഷണിയെന്ന് ബോറിസ്
റിഫോം യുകെ നേതാവ് നിഗല്‍ ഫരാഗിനെതിരെ ആഞ്ഞടിച്ച് മുന്‍ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍. ഗല്‍ ഫരാഗ് രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയ്ക്കും, ദേശീയ സുരക്ഷയ്ക്കും ഭീഷണിയാണെന്ന് ബോറിസ് ആരോപിച്ചു. റഷ്യയുടെ പേരിലുള്ള റിഫോം നിലപാടുകള്‍ ആശങ്കപ്പെടുത്തുന്നതാണെന്നാണ് വിമര്‍ശനം. റിഫോം യുകെയുടെ കുതിച്ചുയരുന്ന ജനപ്രീതിയെ ബോറിസ് തള്ളിക്കളഞ്ഞു.
അടുത്ത തെരഞ്ഞെടുപ്പ് വരുമ്പോള്‍ ഈ പാര്‍ട്ടി നിലവിലുണ്ടാകുമെന്ന് ആര്‍ക്കാണ് ഉറപ്പെന്നാണ് അദ്ദേഹം ചോദിക്കുന്നത്. കുടിയേറ്റ വിരുദ്ധത പറഞ്ഞു അധികാരത്തിലെത്താനുള്ള ശ്രമമാണ് റിഫോം യുകെ നടത്തുന്നത്. പി ആര്‍ ഒഴിവാക്കാനുള്ള നിര്‍ദ്ദേശങ്ങളും നിഗല്‍ ഫരാഗെ അടുത്തിടെ പറഞ്ഞിരുന്നു.
അതിര്‍ത്തി നിയന്ത്രണം കൈവിട്ടതിന്റെ ഉത്തരവാദിത്വം തന്റെ തലയില്‍ കെട്ടി വയ്ക്കാനുള്ള ശ്രമങ്ങളെ തടയാനാണ് ബോറിസ് പരസ്യമായി രംഗത്തെത്തിയത്.
കുടിയേറ്റ വിരുദ്ധ പ്രതിഷേധങ്ങളില്‍ ആളുകൂടുന്നതിന്
More »
നഴ്‌സുമാരുടെ ക്ഷാമം രൂക്ഷം; യോഗ്യത നേടുന്ന പുതിയ നഴ്‌സുമാര്‍ ഹോസ്പിറ്റാലിറ്റി മേഖലയിലേക്ക്!
രോഗികളുടെ ബാഹുല്യം മൂലം എന്‍എച്ച്എസ് വീര്‍പ്പു മുട്ടുകയാണ്. സേവനങ്ങള്‍ വേഗത്തില്‍ ലഭ്യമാക്കാന്‍ എന്‍എച്ച്എസിന് നഴ്‌സുമാരുടെ സേവനവും അനിവാര്യമാണ്. എന്നാല്‍ രോഗികളുടെ ഡിമാന്‍ഡിന് അനുസൃതമായി നഴ്‌സുമാരുടെ എണ്ണം വര്‍ധിക്കുന്നുമില്ല. കുടിയേറ്റക്കാരായ നഴ്‌സുമാരാണ് ഒരുപരിധി വരെ സേവനങ്ങള്‍ പിടിച്ചുനിര്‍ത്തുന്നത്.
എന്നാല്‍ രാജ്യത്ത് ക്വാളിഫൈ ചെയ്യുന്ന നഴ്‌സുമാര്‍ മേഖല മാറി പോകുകയാണ് എന്ന് പറയപ്പെടുന്നു. പുതുതായി യോഗ്യത നേടുന്ന നഴ്‌സുമാരില്‍ നല്ലൊരു ഭാഗവും ഹോസ്പിറ്റലുകള്‍ക്ക് പകരം ഹോസ്പിറ്റാലിറ്റി മേഖലയിലാണ് ജോലി ചെയ്യുന്നത്. ലഭ്യമായ ജോലികളുടെ കടുത്ത ക്ഷമാമാണ് ഇതിലേക്ക് നയിക്കുന്നതെന്നാണ് പറയുന്നത്. അതേസമയം ദേശീയ തലത്തില്‍ നഴ്‌സുമാരുടെ ക്ഷാമം നേരിടുകയും ചെയ്യുന്നു.
രോഗികളുടെ ആവശ്യത്തിനൊപ്പം നില്‍ക്കുന്ന തോതില്‍ നഴ്‌സുമാരില്ലെന്ന് റോയല്‍ കോളേജ് ഓഫ് നഴ്‌സിംഗ് ഈ മാസം
More »
വിഷാദ രോഗങ്ങള്‍ മൂലം ഡിസെബിലിറ്റി ബെനഫിറ്റ് കൈപ്പറ്റുന്നവരുടെ എണ്ണം റെക്കോര്‍ഡില്‍
യുകെ ജനതയില്‍ വലിയൊരു വിഭാഗം ബെനഫിറ്റുകളെ ആശ്രയിക്കുന്നു. കൂടുതല്‍ ആളുകള്‍ക്ക് ബെനഫിറ്റുകള്‍ കൈമാറാനും ഗവണ്‍മെന്റ് തയാറാണ്. ഉത്കണ്ഠാ പ്രശ്‌നങ്ങളുടെ പേരില്‍ വികലാംഗ ബെനഫിറ്റുകള്‍ കൈപ്പറ്റുന്ന ആളുകളുടെ എണ്ണമാണ് ഇപ്പോള്‍ റെക്കോര്‍ഡ് നേടിയിരിക്കുന്നത്. ലേബറിന് കീഴില്‍ ഓരോ ദിവസവും 250 പേര്‍ക്കെങ്കിലും ഈ ആനുകൂല്യം നല്‍കപ്പെടുന്നു.
ജൂലൈ മാസത്തില്‍ ഉത്കണ്ഠ, മൂഡ് പ്രശ്‌നങ്ങളുടെ പേരില്‍ പേഴ്‌സണല്‍ ഇന്‍ഡിപെന്‍ഡന്‍സ് പേയ്‌മെന്റ്‌സ് ക്ലെയിം ചെയ്യുന്ന ഏകദേശം 650,000 പേരുണ്ടെന്നാണ് ഏറ്റവും പുതിയ ഗവേഷണത്തില്‍ തെളിഞ്ഞിരിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ പൊതുതെരഞ്ഞെടുപ്പിന് ശേഷം 44,000 പേരാണ് പട്ടികയിലേക്ക് കൂട്ടിച്ചേര്‍ക്കപ്പെട്ടത്. അതായത് പ്രതിദിനം 250 പേരെങ്കിലും കീര്‍ സ്റ്റാര്‍മറിന് കീഴില്‍ ആനുകൂല്യങ്ങള്‍ കൈപ്പറ്റാന്‍ തുടങ്ങിയെന്നാണ് കണക്ക്.
ഇതിനിടെ ജോലി ചെയ്യുന്നതിലും ലാഭമാണ് ബെനഫിറ്റ് നേടുന്നതെന്ന
More »
ലണ്ടന്‍ മേയറിനെതിരെ ട്രംപിന്റെ ശരിയത്ത് പരാമര്‍ശത്തില്‍ വിവാദം കത്തുന്നു; യുകെ - യു.എസ് ബന്ധത്തില്‍ വിള്ളലുകള്‍
പലസ്തീനെ രാജ്യമായി അംഗീകരിക്കാനുള്ള ബ്രിട്ടന്റെ തീരുമാനത്തിന് പിന്നാലെ ലണ്ടന്‍ മേയറിനെതിരെ ഡൊണാള്‍ഡ് ട്രംപ് നടത്തിയ വിവാദ പരാമര്‍ശം അമേരിക്ക-യുകെ ബന്ധത്തില്‍ വിള്ളലുകള്‍ വീഴ്ത്തുന്നു.
യുഎന്‍ ജനറല്‍ അസംബ്ലിയില്‍ സംസാരിക്കുമ്പോള്‍ ലണ്ടന്‍ മേയര്‍ സാദിഖ് ഖാനെതിരെ മോശമായ രീതിയില്‍ 'ഭീകരനായ മേയര്‍' എന്നും ലണ്ടന്‍ ശരിയത്ത് നിയമത്തിലേക്ക് പോകുന്നു എന്നും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പരാമര്‍ശിച്ചതിനെ തുടര്‍ന്നുള്ള വിവാദം രൂക്ഷമായി.
ഇതിന് മറുപടിയായി ട്രംപ് ജാതിവെറിയും സ്ത്രീവിദ്വേഷിയും, ഇസ്‌ലാം വിരുദ്ധനും ആണെന്ന് സാദിഖ് ഖാന്‍ പ്രതികരിച്ചു. മുസ്ലിം സമുദായത്തില്‍ പെട്ട മേയര്‍ വിജയകരമായി നയിക്കുന്ന ലണ്ടനെ പറ്റി ട്രംപ് വീണ്ടും വീണ്ടും പരാമര്‍ശിക്കുന്നതു തന്നെ അദ്ദേഹത്തിന്റെ മനോഭാവം തുറന്നു കാണിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു.
ബ്രിട്ടീഷ് രാഷ്ട്രീയ രംഗത്ത് ട്രംപിന്റെ പരാമര്‍ശം
More »
ലണ്ടന്‍ ഉള്‍പ്പെടെയുള്ള പ്രധാന യൂറോപ്യന്‍ വിമാനത്താവളങ്ങളില്‍ സൈബര്‍ ആക്രണം
ലണ്ടന്‍ ഉള്‍പ്പെടെയുള്ള പ്രധാന യൂറോപ്യന്‍ വിമാനത്താവളങ്ങള്‍ സൈബര്‍ ആക്രണത്തില്‍ പ്രതിസന്ധിയിലായി. യൂറോപ്യന്‍ വിമാനത്താവളങ്ങളെ കാര്യമായി ബാധിച്ച സൈബര്‍ ആക്രമണവുമായി ബന്ധപ്പെട്ട് വെസ്റ്റ് സസെക്സില്‍ നിന്നുള്ള ഒരാളെ ദേശീയ ക്രൈം ഏജന്‍സി (NCA) അറസ്റ്റ് ചെയ്തു. ചെക്ക്-ഇന്‍, ബാഗേജ് സോഫ്റ്റ്‌വെയര്‍ തകരാറിലായത് ആണ് വ്യാപകമായി യാത്രാ തടസത്തിന് കാരണമായത് . പല ഇടങ്ങളിലും പേനയും പേപ്പറും വരെ ഉപയോഗിച്ച് നടപടികള്‍ നടത്തേണ്ടി വന്നു. ഹീത്രൂ അടക്കം യൂറോപ്യന്‍ നഗരങ്ങളിലെ വിമാനത്താവളങ്ങളില്‍ നൂറുകണക്കിന് വിമാനങ്ങള്‍ വൈകുകയും, ചിലത് റദ്ദാക്കുകയും ചെയ്തു.
റാന്‍സംവെയര്‍ ആക്രമണമാണെന്നാണ് പ്രാഥമിക വിവരം. വലിയ തോതില്‍ ക്രിപ്‌റ്റോകറന്‍സിയില്‍ പണം ആവശ്യപ്പെടുന്ന രീതിയിലാണ് ഇത്തരം ആക്രമണങ്ങള്‍ നടക്കാറ്. കോലിന്‍സ് എയറോസ്പേസ് സോഫ്റ്റ്‌വെയര്‍ വീണ്ടും പ്രവര്‍ത്തനക്ഷമമാക്കാനുള്ള ശ്രമം പരാജയപ്പെട്ടതിനാല്‍ കമ്പനി സിസ്റ്റം
More »
മാഞ്ചസ്റ്ററില്‍ പത്തനംതിട്ട സ്വദേശി അന്തരിച്ചു
മാഞ്ചസ്റ്റര്‍ ടിമ്പെര്‍ലിയില്‍ മലയാളി അന്തരിച്ചു. പത്തനംതിട്ട മൈലപ്ര മണ്ണാറക്കുളഞ്ഞി സ്വദേശി ബിനു പാപ്പച്ചന്‍ (52 ) ആണ് വിടവാങ്ങിയത്. ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ മൂലം ചികിത്സയിലായിരുന്നു . ഏറെക്കാലത്തെ ചികിത്സകള്‍ക്കൊടുവില്‍ ശ്വാസകോശം മാറ്റിവയ്ക്കുവാന്‍ ശ്രമിച്ചെങ്കിലും മറ്റ് ആരോഗ്യ പ്രശ്‌നങ്ങള്‍ ഉള്ളതിനാല്‍ അതിനു സാധിച്ചില്ല. തുടര്‍ന്ന് ഓക്‌സിജന്റെ സഹായത്തോടെയായിരുന്നു ജീവിച്ചിരുന്നത്.
എന്നാല്‍ ദിവസങ്ങള്‍ക്ക് മുമ്പ് ഓക്‌സിജന്റെ അളവ് കൂടുകയും ശ്വാസംമുട്ടലുണ്ടാവുകയും ചെയ്തതോടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് കഴിഞ്ഞ ദിവസം വൈകിട്ടും അദ്ദേഹം കാണാനെത്തിയവരോട് സംസാരിക്കുകയും മറ്റും ചെയ്തിരുന്നു. എന്നാല്‍ പെട്ടെന്നാണ് രാത്രിയോടെ മരണം സംഭവിച്ചത്.
മാഞ്ചസ്റ്ററില്‍ ഷോപ്പ് നടത്തുകയായിരുന്നു ബിനു. എന്നാല്‍ അസുഖം ബാധിച്ചപ്പോള്‍ ഷോപ്പ് അടച്ചുപൂട്ടുകയും തുടര്‍ന്ന്
More »