യു.കെ.വാര്‍ത്തകള്‍

14കാരിയ്ക്കും യുവതിയ്ക്കും നേരെ ലൈംഗികാതിക്രമം; അഭയാര്‍ത്ഥിക്ക് തടവ്, നാടുകടത്തും
വിവാദമായ എപ്പിംഗ് ഹോട്ടലില്‍ താമസിച്ച് കൊണ്ട് യുകെയിലെ സ്ത്രീയ്ക്കും, 14 വയസ്സുള്ള പെണ്‍കുട്ടിയ്ക്കും നേരെ ലൈംഗികാതിക്രമം നടത്തിയ അഭയാര്‍ത്ഥിക്ക് ഒരു വര്‍ഷം തടവ്. കുറ്റവാളിയെന്ന് തെളിഞ്ഞിട്ടും, അഭയാര്‍ത്ഥിയെ നാടുകടത്താന്‍ കഴിയാത്തത് ഹോം ഓഫീസിനും, ലേബര്‍ ഗവണ്‍മെന്റിനും വലിയ നാണക്കേടാണ് സമ്മാനിക്കുന്നത്. രാജ്യത്ത് അഭയാര്‍ത്ഥിത്വം തേടിവന്നിട്ട് രാജ്യത്തുള്ളവരെ പീഡിപ്പിക്കുകയും, അതിന് ശേഷം നിയമവ്യവസ്ഥയെ പരിഹസിച്ച് ഇവിടെ തന്നെ നികുതിദായകന്റെ ചെലവില്‍ താമസിക്കുകയും ചെയ്യുന്നതാണ് അപഹാസ്യരാക്കി മാറ്റുന്നത്. ഈ ഘട്ടത്തിലാണ് ലൈംഗിക അതിക്രമങ്ങള്‍ക്ക് ഒരു വര്‍ഷം അകത്തായ അഭയാര്‍ത്ഥിയെ ഏത് വിധേനയും നാടുകടത്തുമെന്ന് ഹോം ഓഫീസ് ആണയിടുന്നത്. എത്യോപ്യന്‍ പൗരനായ ഹാദുഷ് ഗെര്‍ബെര്‍സ്ലാസി കെബാതുവാണ് യുകെയിലേക്ക് ചെറുബോട്ടില്‍ എത്തിയ ശേഷം ഹോട്ടലില്‍ താമസിച്ചിരുന്നത്. ഇതിനിടെ ഇയാള്‍ ലൈംഗിക അതിക്രമങ്ങള്‍

More »

യുകെയില്‍ വിസാ ഫീസ് കുറയാനുള്ള വഴി തെളിയുന്നു: മികവ് പുലര്‍ത്തുന്ന മലയാളികള്‍ക്ക് കൂടുതല്‍ സാധ്യതകള്‍
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഹൈ-സ്കില്‍ഡ് വിസ (H-1B) ഫീസ് 1 ലക്ഷം ഡോളര്‍ (ഏകദേശം 74,000 പൗണ്ട്) ആക്കി ഉയര്‍ത്തിയ സാഹചര്യം പ്രയോജനപ്പെടുത്തി മികവ് പുലര്‍ത്തുന്നവരെ ആകര്‍ഷിക്കാന്‍ യുകെ. ഇതിനായി വിദേശത്തുനിന്നുള്ള പ്രതിഭകളെ ആകര്‍ഷിക്കാന്‍ വിസാ ഫീസ് കുറയ്ക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ പരിഗണിക്കുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു . പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മറിന്റെ നേതൃത്വത്തിലുള്ള ഗ്ലോബല്‍ ടാലന്റ് ടാസ്ക്ഫോഴ്സ് ആണ് ഇതിനായുള്ള കാര്യങ്ങള്‍ ഏകോപിപ്പിക്കുന്നത്. നിലവില്‍ ബ്രിട്ടനിലെ ഗ്ലോബല്‍ ടാലന്റ് വിസയ്ക്ക് ഒരാളില്‍ നിന്ന് 766 പൗണ്ട് വീതം ഫീസ് ഈടാക്കുന്നുണ്ട്. കൂടാതെ ഓരോരുത്തര്‍ക്കും ആരോഗ്യച്ചെലവിനായി 1,035 പൗണ്ട് കൂടി അടയ്ക്കണം. അക്കാദമിക്‌സ്, സയന്‍സ്, ഡിജിറ്റല്‍ ടെക്‌നോളജി, ആര്‍ട്സ്, മെഡിസിന്‍ തുടങ്ങി വിവിധ മേഖലകളിലെ പ്രമുഖരെ ലക്ഷ്യമിട്ടാണ് ഈ വിസാ പദ്ധതി. 2023 ജൂണ്‍ അവസാനത്തോടെ

More »

സൈബര്‍ ആക്രമണം: ടാറ്റാ മോട്ടോഴ്സിന്റെ ജഗ്വാര്‍ ലാന്‍ഡ് റോവര്‍ കാര്‍ നിര്‍മാണം നിര്‍ത്തി
സൈബര്‍ ആക്രമണത്തെ തുടര്‍ന്ന് പ്രമുഖ കാര്‍ നിര്‍മ്മാതാക്കളായ ജഗ്വാര്‍ ലാന്‍ഡ് റോവര്‍ (ജെ എല്‍ ആര്‍) നിര്‍ത്തിവെച്ചിരിക്കുന്ന കാര്‍ നിര്‍മ്മാണം ഒക്ടോബര്‍ ഒന്നു വരെ നീട്ടുമെന്ന് അറിയിച്ചു. സൈബര്‍ ആക്രമണത്തിന്റെ പ്രത്യാഘാതങ്ങളില്‍ നിന്നും പൂര്‍ണ്ണമായും മുക്തി നേടുന്നതിനായിട്ടാണിത്. ഇന്ത്യന്‍ സ്ഥാപനമായ ടാറ്റാ മോട്ടോഴ്സിന്റെ ഉടമസ്ഥതയിലുള്ള ജെ എല്‍ ആറിന്റെ കാര്‍ നിര്‍മ്മാണവും വില്‍പനയും സെപ്റ്റംബര്‍ ആദ്യവാരം മുതലാണ് നിര്‍ത്തിവെച്ചത്. ഹാക്കിംഗിനെ തുടര്‍ന്ന് ഐ ടി സിസ്റ്റം പ്രവര്‍ത്തനരഹിതമായെന്ന് ആഗസ്റ്റ് 31ന് കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു ഇത്. ആദ്യം ജീവനക്കാരോട് വീടുകളില്‍ തന്നെ തുടരാനായിരുന്നു കമ്പനി ആവശ്യപ്പെട്ടത്. ഹാക്കിംഗുമായി ബന്ധപ്പെട്ട അന്വേഷണങ്ങളുടെ ഭാഗമായി കമ്പനി പ്രവര്‍ത്തനം നിര്‍ത്തിയതിനെ തുടര്‍ന്നായിരുന്നു ഇത്. പിന്നീറ്റ് ഷട്ട് ഡൗണ്‍ സെപ്റ്റംബര്‍ 24 വരെ നീട്ടി. ഇപ്പോള്‍

More »

പാരാസെറ്റാമോളും, ഓട്ടിസവും തമ്മില്‍ ബന്ധമുണ്ടെന്ന ട്രംപിന്റെ വാദം തള്ളി വെസ് സ്ട്രീറ്റിംഗ്
ഗര്‍ഭകാലത്ത് സ്ത്രീകള്‍ പാരാസെറ്റാമോള്‍ കഴിക്കുന്നതും, കുട്ടികളിലെ ഓട്ടിസവും തമ്മില്‍ ബന്ധമുണ്ടെന്ന യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പരാമര്‍ശങ്ങള്‍ തള്ളി ഹെല്‍ത്ത് സെക്രട്ടറി. ട്രംപിന്റെ വാദങ്ങളില്‍ കഴമ്പില്ലെന്നും ഇത് തള്ളിക്കളയാനുമാണ് അമ്മമാരാകാന്‍ പോകുന്ന സ്ത്രീകളോട് വെസ് സ്ട്രീറ്റിംഗ് ആവശ്യപ്പെട്ടിരിക്കുന്നത്. ട്രംപിന്റെ വാദങ്ങളില്‍ യാതൊരു തെളിവുമില്ലെന്ന് മെഡിക്കല്‍ വിദഗ്ധരും വ്യക്തമാക്കിയിട്ടുണ്ട്. ഇതോടെയാണ് ആശങ്കയിലായ യുകെയിലെ ഗര്‍ഭിണികള്‍ ഈ മരുന്ന് സുരക്ഷിതമായി ഉപയോഗിക്കാമെന്ന് ഹെല്‍ത്ത് സെക്രട്ടറി വ്യക്തമാക്കിയത്. 'പ്രസിഡന്റ് ട്രംപിനേക്കാള്‍ എനിക്ക് ഡോക്ടര്‍മാരെയാണ് വിശ്വാസം, അതാണ് സത്യാവസ്ഥ. ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത വരുത്താം. ഗര്‍ഭിണികള്‍ പാരാസെറ്റാമോള്‍ ഉപയോഗിക്കുന്നതും, കുട്ടികളിലെ ഓട്ടിസവുമായി ബന്ധപ്പെടുത്താന്‍ യാതൊരു തെളിവുമില്ല. 2024-ല്‍

More »

30 ബില്ല്യണ്‍ പൗണ്ടിന്റെ നികുതി വര്‍ധനവുകള്‍ നടപ്പാക്കാന്‍ തയാറെടുത്ത് ട്രഷറി; പണപ്പെരുപ്പം ഇനിയും ഉയരും!
ബ്രിട്ടീഷ് സമ്പദ് വ്യവസ്ഥയും ജനങ്ങളുടെ കുടുംബബജറ്റും താളം തെറ്റുമ്പോള്‍ വീണ്ടും നികുതി വര്‍ധനയ്ക്ക് കോപ്പു കൂട്ടി ട്രഷറി. 30 ബില്ല്യണ്‍ പൗണ്ടിന്റെ നികുതി വര്‍ധനവുകള്‍ നടപ്പാക്കാന്‍ ട്രഷറി തയാറെടുക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. പെന്‍ഷന്‍കാര്‍ക്കും, സാധാരണ ജോലിക്കാര്‍ക്കും, ചോക്ലേറ്റ് പ്രേമികള്‍ക്കും വരെ 30 ബില്ല്യണ്‍ പൗണ്ട് വലിയ തിരിച്ചടിയാകുമെന്നാണ് സൂചന. ഓഫീസ് ഫോര്‍ ബജറ്റ് റെസ്‌പോണ്‍സിബിലിറ്റി രാജ്യത്തിന്റെ ഉത്പാദന പ്രവചനങ്ങള്‍ ഏറെക്കുറെ കുറയ്ക്കുമെന്ന് ട്രഷറി അധികൃതര്‍ തന്നെ രഹസ്യമായി സമ്മതിക്കുന്നു. ഇത് ചാന്‍സലറുടെ പദ്ധതികള്‍ക്ക് കനത്ത ആഘാതമാകും. ഇതോടെ നികുതി വര്‍ധനവല്ലാതെ മറ്റ് മാര്‍ഗ്ഗമില്ലാതാകുകയും ചെയ്യും. 30 ബില്ല്യണ്‍ പൗണ്ടിന്റെ അധിക നികുതി വരുമാനം നേടാനാണ് ഉദ്യോഗസ്ഥരുടെ ആലോചന. നവംബര്‍ 26 വരെ സമയമുള്ളതിനാല്‍ ഈ കണക്കില്‍ മാറ്റങ്ങള്‍ വരാമെന്ന് സ്രോതസ്സുകള്‍ പറയുന്നു.

More »

മലയാളി നഴ്സ് ലെസ്റ്ററില്‍ അന്തരിച്ചു; വിടപറഞ്ഞത് തിരുവല്ല സ്വദേശിനി
യുകെ മലയാളി നഴ്സ് അനീമിയ രോഗത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെ അന്തരിച്ചു. ലെസ്റ്ററിലെ ഒരു സ്വകാര്യ കെയര്‍ ഹോമില്‍ സീനിയര്‍ കെയറര്‍ ആയി ജോലി ചെയ്തിരുന്ന ബ്ലെസി സാംസണ്‍ (48) ആണ് മരിച്ചത്. മധ്യപ്രദേശിലെ ഇന്‍ഡോറില്‍ കുടുംബമായി താമസിച്ചിരുന്ന ബ്ലെസി നാട്ടില്‍ നഴ്സായിരുന്നു. 2023 മാര്‍ച്ചിലാണ് ലെസ്റ്ററില്‍ കെയറര്‍ വിസയില്‍ എത്തുന്നത്. ലെസ്റ്ററില്‍ എത്തിയ ശേഷം ഏകദേശം അഞ്ച് മാസമാണ് സ്ഥിരമായി ജോലിക്ക് പോകാന്‍ കഴിഞ്ഞത്. തുടര്‍ന്ന് അനീമിയ രോഗത്തെ തുടര്‍ന്നുള്ള ചികിത്സകളിലായിരുന്നു. മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങള്‍ തേടി കുടുംബമായി യുകെയില്‍ എത്തിയ ശേഷം വിധി മറ്റൊന്നായി മാറിയതിന്റെ ദുഃഖത്തിലാണ് ബ്ലെസിയുടെ കുടുംബാംഗങ്ങളും സഹപ്രവര്‍ത്തകരും. ഇന്‍ഡോര്‍ മലയാളിയായ സാംസണ്‍ ജോണ്‍ ആണ് ഭര്‍ത്താവ്. അനന്യ (17), ജൊവാന (12) എന്നിവരാണ് മക്കള്‍. തിരുവല്ല സ്വദേശിനിയായ ബ്ലെസിയുടെ മാതാപിതാക്കള്‍ ഇപ്പോള്‍

More »

തങ്ങള്‍ അധികാരത്തിലെത്തിയാല്‍ പിആര്‍ അവസാനിപ്പിക്കുമെന്ന ഭീഷണിയുമായി റിഫോം യുകെ; 5 വര്‍ഷം വീതം പുതുക്കാവുന്ന വിസ മാത്രം നിലനിര്‍ത്തുമെന്ന്
ലണ്ടന്‍ : കടുത്ത കുടിയേറ്റ വിരുദ്ധത പറഞ്ഞു അധികാരത്തിലെത്താന്‍ ശ്രമിക്കുന്ന റിഫോം യുകെ പിആറിന് കത്തിവയ്ക്കുമെന്ന ഭീഷണിയുമായി രംഗത്ത്. തങ്ങള്‍ അധികാരത്തിലെത്തിയാല്‍ വിദേശികള്‍ക്ക് ആനുകൂല്യങ്ങള്‍ ലഭിക്കുന്നത് തടയുമെന്നും യുകെയില്‍ സെറ്റില്‍ഡ് സ്റ്റാറ്റസുള്ള ആയിരക്കണക്കിന് കുടിയേറ്റക്കാരെ തിരികെ അയയ്ക്കുമെന്നും റിഫോം യുകെ നേതാവ് നെയ്ജല്‍ ഫരാജ് ഭീഷണി മുഴക്കുന്നു. വിദേശികള്‍ക്ക് നിയമപരമായി നല്‍കുന്ന പെര്‍മെനന്റ് റെസിഡന്‍സ് (പി ആര്‍) പദവി വലിയൊരു തട്ടിപ്പാണെന്ന് അദ്ദേഹം ആരോപിക്കുന്നു. രാജ്യത്തെ വന്‍ സാമ്പത്തിക തകര്‍ച്ചയിലേക്ക് കൂപ്പ്കുത്തിച്ചേക്കാവുന്ന ഒരു കെണിയാണ് അതെന്നും അദ്ദേഹം പറഞ്ഞു. അഞ്ചു വര്‍ഷക്കാലം ബ്രിട്ടനില്‍ താമസിച്ച വിദേശികള്‍ക്കാണ് ഇന്‍ഡെഫെനിറ്റ് ലീവ് ടു റിമെയ്ന്‍ (ഐ എല്‍ ആര്‍) നല്‍കുന്നത്. ഇത് ലഭിച്ചാല്‍ അവര്‍ക്ക് സര്‍ക്കാരിന്റെ വിവിധ സാമൂഹ്യ ക്ഷേമ ആനുകൂല്യങ്ങള്‍ കൈപ്പറ്റാനാവും.

More »

പിരിച്ചുവിടുമ്പോള്‍ വന്‍തുക നല്‍കാന്‍ ശേഷിയില്ല; എന്‍എച്ച്എസ് ജോലികള്‍ വെട്ടിക്കുറയ്ക്കാനുള്ള ലേബര്‍ പദ്ധതി അവതാളത്തില്‍
വന്‍തോതില്‍ ജോലികള്‍ വെട്ടിക്കുറച്ച് എന്‍എച്ച്എസിനെ പൂര്‍ണ്ണമായി പുനഃസംഘടിപ്പിക്കാനുള്ള ലേബര്‍ ഗവണ്‍മെന്റ് നീക്കങ്ങള്‍ അവതാളത്തില്‍. പദ്ധതിയുടെ ഭാഗമായി വന്‍തോതില്‍ എന്‍എച്ച്എസിലെ ജോലികള്‍ വെട്ടിക്കുറയ്ക്കാനായിരുന്നു നീക്കം. എന്നാല്‍ ഇതിനായി വേണ്ടിവരുന്ന 1 ബില്ല്യണ്‍ പൗണ്ടോളം തുക ആര് വഹിക്കുമെന്ന ചോദ്യം ഉയര്‍ന്നതോടെ ജോലികള്‍ വെട്ടിനിരത്തുന്നത് സ്തംഭിച്ചു. വര്‍ഷത്തിന്റെ അവസാനത്തോടെ ഇംഗ്ലണ്ടിലെ 42 ഇന്റഗ്രേറ്റഡ് ഹെല്‍ത്ത് ബോര്‍ഡുകളിലുള്ള 25,000 ജീവനക്കാരില്‍ 12,500 പേരെ കുറയ്ക്കാനായിരുന്നു പദ്ധതി. ഹെല്‍ത്ത് സര്‍വ്വീസിലെ ചെലവ് കുറയ്ക്കല്‍ നിര്‍ദ്ദേശത്തിന്റെ ഭാഗമാണ് ഇത്. എന്നാല്‍ ഇപ്പോള്‍ ജോലിക്കാരെ കുറയ്ക്കാനുള്ള പദ്ധതി നിര്‍ത്തിവെയ്ക്കുന്ന ഐസിബികളുടെ എണ്ണം വര്‍ദ്ധിച്ച് വരികയാണ്. ഇതുമായി ബന്ധപ്പെട്ട ചെലവുകള്‍ താങ്ങാന്‍ കഴിയുന്നില്ലെന്നതാണ് കാരണമായി പറയുന്നത്. 'ജോലിക്കാരെ

More »

മൂന്നു മാസം മുമ്പ് കാര്‍ഡിഫിലെത്തിയ മലയാളി നഴ്‌സിന് കോടികളുടെ ഭാഗ്യം
ലണ്ടനില്‍ നിന്ന് കാര്‍ഡിഫിലേക്ക് താമസം മാറിയ മലയാളി നഴ്‌സ് അമൃത ചിങ്ങോരത്തിന് (27) ഭാഗ്യദേവതയുടെ കടാക്ഷം. വെറും മൂന്ന് മാസം മുന്‍പാണ് ഭര്‍ത്താവിനൊപ്പം കാര്‍ഡിഫിലേക്ക് താമസം മാറിയത്. ഇവിടെ എത്തി പോസ്റ്റ്കോഡ് ലോട്ടറിയില്‍ (People’s Postcode Lottery) പങ്കെടുത്ത് രജിസ്റ്റര്‍ ചെയ്തതിനു പിന്നാലെ ആണ് , 398,492 പൗണ്ട് (ഏകദേശം 3.98 കോടി രൂപ) സമ്മാനം അവര്‍ക്ക് ലഭിച്ചത് . ഭാഗ്യം തേടി വന്നതിനെ തുടര്‍ന്ന് കേരളത്തിലേക്കുള്ള യാത്രയില്‍ ആദ്യമായി ബിസിനസ് ക്ലാസ് പോകുമെന്ന് അമൃത പറഞ്ഞു . അമ്മയെയും നാട്ടിലെ ബന്ധുക്കളെയും ആദ്യം വിളിച്ച് സന്തോഷം അറിയിച്ചപ്പോള്‍ കണ്ണു നിറഞ്ഞതായി അമൃത പറഞ്ഞു. ഭര്‍ത്താവിനൊപ്പം വിവാഹവാര്‍ഷികം ആഘോഷിച്ച സാന്റോറിനിയിലേക്ക് വീണ്ടും പോകാനും അവര്‍ക്ക് പദ്ധതിയുണ്ട്. പോസ്റ്റ്‌കോഡ് ലോട്ടറി ബ്രിട്ടനിലെ ഏറ്റവും ജനപ്രിയമായ ഭാഗ്യക്കുറികളിലൊന്നാണ്. മാസത്തിൽ വെറും 12.25 പൗണ്ട് അടച്ചാല്‍ മത്സരത്തില്‍ പങ്കെടുക്കാം. വിജയികളെ

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions