യു.കെ.വാര്‍ത്തകള്‍

മൂന്നു മാസം മുമ്പ് കാര്‍ഡിഫിലെത്തിയ മലയാളി നഴ്‌സിന് കോടികളുടെ ഭാഗ്യം
ലണ്ടനില്‍ നിന്ന് കാര്‍ഡിഫിലേക്ക് താമസം മാറിയ മലയാളി നഴ്‌സ് അമൃത ചിങ്ങോരത്തിന് (27) ഭാഗ്യദേവതയുടെ കടാക്ഷം. വെറും മൂന്ന് മാസം മുന്‍പാണ് ഭര്‍ത്താവിനൊപ്പം കാര്‍ഡിഫിലേക്ക് താമസം മാറിയത്. ഇവിടെ എത്തി പോസ്റ്റ്കോഡ് ലോട്ടറിയില്‍ (People’s Postcode Lottery) പങ്കെടുത്ത് രജിസ്റ്റര്‍ ചെയ്തതിനു പിന്നാലെ ആണ് , 398,492 പൗണ്ട് (ഏകദേശം 3.98 കോടി രൂപ) സമ്മാനം അവര്‍ക്ക് ലഭിച്ചത് . ഭാഗ്യം തേടി വന്നതിനെ തുടര്‍ന്ന് കേരളത്തിലേക്കുള്ള യാത്രയില്‍ ആദ്യമായി ബിസിനസ് ക്ലാസ് പോകുമെന്ന് അമൃത പറഞ്ഞു . അമ്മയെയും നാട്ടിലെ ബന്ധുക്കളെയും ആദ്യം വിളിച്ച് സന്തോഷം അറിയിച്ചപ്പോള്‍ കണ്ണു നിറഞ്ഞതായി അമൃത പറഞ്ഞു. ഭര്‍ത്താവിനൊപ്പം വിവാഹവാര്‍ഷികം ആഘോഷിച്ച സാന്റോറിനിയിലേക്ക് വീണ്ടും പോകാനും അവര്‍ക്ക് പദ്ധതിയുണ്ട്. പോസ്റ്റ്‌കോഡ് ലോട്ടറി ബ്രിട്ടനിലെ ഏറ്റവും ജനപ്രിയമായ ഭാഗ്യക്കുറികളിലൊന്നാണ്. മാസത്തിൽ വെറും 12.25 പൗണ്ട് അടച്ചാല്‍ മത്സരത്തില്‍ പങ്കെടുക്കാം. വിജയികളെ

More »

ട്രക്ക് ഓടിക്കവേ ഫോണില്‍ നഗ്ന ചിത്രം കണ്ടു; വാഹനാപകടത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു; ഡ്രൈവര്‍ക്ക് 10വര്‍ഷം തടവുശിക്ഷ
യുകെയില്‍ ട്രക്ക് ഓടിച്ചു കൊണ്ടിരിക്കെ നഗ്ന ചിത്രം കണ്ടു ഡ്രൈവറുണ്ടാക്കിയ അപകടത്തില്‍ ഒരാള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ 43 കാരനായ ഡ്രൈവര്‍ക്ക് പത്തുവര്‍ഷം തടവുശിക്ഷ. 2024 മേയ് 17നാണ് അപകടം നടന്നത്. കാറില്‍ സഞ്ചരിച്ചിരുന്ന 46 കാരനായ ഡാനിയേല്‍ എയ്ട്ചിസണ്‍ ആണ് മരിച്ചത്. മേഴ്‌സിഡൈസിലെ ബൂട്ടില്‍ സ്വദേശിയായ നെയില്‍ പ്ലാറ്റ് യാത്രക്കിടെ എക്‌സ്, വാട്‌സ്ആപ്, യൂട്യൂബ്, ടിക്ടോക്ക് എന്നിവ തിരഞ്ഞതായി കോടതിയില്‍ സമ്മതിച്ചു. അപകടത്തിന് തൊട്ടുമുമ്പ് എക്‌സ് ഫീഡില്‍ പ്രത്യക്ഷപ്പെട്ട നഗ്ന ചിത്രത്തിലേക്ക് ശ്രദ്ധിക്കവേ ട്രക്ക് നിയന്ത്രണം വിട്ട് കാറില്‍ ഇടിച്ചതെന്ന് കോടതി കണ്ടെത്തി. ഇടിയുടെ ആഘാതത്തില്‍ കാര്‍ തീപിടിച്ച് പൂര്‍ണമായും കത്തി നശിച്ചു. ഡ്രൈവര്‍ റോഡില്‍ ശ്രദ്ധിക്കുന്നതിന് പകരം സോഷ്യല്‍മീഡിയയില്‍ നോക്കിയെന്നും അപകടം ഒഴിവാക്കാമായിരുന്നുവെന്നും കോടതി വിലയിരുത്തി. ഒരു ജീവന്‍ തന്നെ നഷ്ടമാക്കി ഡ്രൈവറുടെ

More »

നോര്‍ത്തേണ്‍ അയര്‍ലന്‍ഡില്‍ മലയാളികളെ തലയ്ക്കടിച്ച് വീഴ്ത്തിയും നിലത്തിട്ട് ചവിട്ടിയും ആക്രമണം
യുകെയില്‍ കുടിയേറ്റ വിരുദ്ധ പ്രക്ഷോഭങ്ങള്‍ തുടരുന്നതിനിടെ നോര്‍ത്തേണ്‍ അയര്‍ലന്‍ഡില്‍ മലയാളി യുവാക്കള്‍ക്കു നേരെ ആക്രമണം. വിനോദ സഞ്ചാര കേന്ദ്രമായ പോര്‍ട്രഷിന് സമീപ നഗരത്തിലെ റസ്റ്റ്‌റന്റ് ജീവനക്കാരായ യുവാക്കള്‍ക്ക് നേരെയാണ് കായിക ആക്രമണമുണ്ടായത്. ശനിയാഴ്ച രാത്രിയാണ് സംഭവം. പരുക്കേറ്റവരെ പേരു വിവരങ്ങള്‍ സുരക്ഷാ കാരണങ്ങളാല്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല. പ്രതികളെ ആരെയും തിരിച്ചറിഞ്ഞിട്ടില്ല എന്നാണ് വിവരം. ആക്രമണത്തിന് ഇരയായവര്‍ അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി ഇവരെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റി. ഹോട്ടല്‍ ഉടമ സ്ഥലത്തെത്തിയാണ് ജീവനക്കാരായ യുവാക്കളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇവരുടെ പരുക്ക് ഗുരുതരമല്ല. രാത്രി ജോലി കഴിഞ്ഞെത്തി ഭക്ഷണം കഴിക്കാനായി പുറത്തിറങ്ങി നടക്കുമ്പോഴാണ് സമീപത്തുള്ള പബ്ലില്‍ നിന്ന് മദ്യപിച്ചെത്തിയ സംഘം ആളുകള്‍ എവിടെ നിന്നുള്ളവരാണ് എന്നു ചോദിച്ച്

More »

യുകെ സ്‌കൂളുകളില്‍ മയക്കുമരുന്ന്, മദ്യപാനം, പുകവലി കേസുകള്‍ കുതിച്ചുയരുന്നു; ആശങ്കയില്‍ മാതാപിതാക്കള്‍
യുകെയിലെ സ്‌കൂളുകളില്‍ വലിയൊരു ശതമാനം കുട്ടികള്‍ മയക്കുമരുന്ന്, മദ്യപാനം, പുകവലി കേസുകളില്‍പ്പെടുന്നു. മദ്യം, മയക്കുമരുന്ന്, പുകവലി എന്നിവയുമായി ബന്ധപ്പെട്ട സ്‌കൂള്‍ നിയമങ്ങള്‍ ലംഘിക്കുന്ന 130 കുട്ടികളെയെങ്കിലും ദിവസേന സ്‌കൂളുകള്‍ സസ്‌പെന്‍ഡ് ചെയ്യുന്നുവെന്നാണ് കണക്ക്. 2024 ജൂലൈ വരെയുള്ള ഒരു വര്‍ഷത്തിനിടെ കുട്ടികള്‍ സസ്‌പെന്‍ഡ് ചെയ്യപ്പെട്ട 24,554 സംഭവങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. 742 വിദ്യാര്‍ത്ഥികളെ പുറത്താക്കുകയും ചെയ്തു. ക്ലാസുകളില്‍ മദ്യപിച്ചും, മയക്കുമരുന്ന് ഉപയോഗിച്ചും കയറുക, മയക്കുമരുന്ന് ഇടപാട് നടത്തുക, പ്രിസ്‌ക്രിപ്ഷന്‍ മരുന്നുകള്‍ ദുരുപയോഗം ചെയ്യുക, പതിവായി പുകവലിച്ച് പിടിക്കുക എന്നിവയാണ് കുറ്റകൃത്യങ്ങളില്‍ പെടുന്നത്. ആറ് വയസ്സ് വരെ പ്രായമുള്ള കുട്ടികളെയും അച്ചടക്കം പഠിപ്പിക്കേണ്ടി വരുന്നുണ്ടെന്നതാണ് ഞെട്ടിക്കുന്ന വിഷയം. 190 അധ്യയന ദിവസങ്ങളാണ് ഒരു വര്‍ഷമുള്ളത്. ഇത് പ്രകാരം 130

More »

വെള്ളപ്പൊക്ക മുന്നറിയിപ്പ് പുറപ്പെടുവിച്ച് മെറ്റ് ഓഫീസ്; 18 മണിക്കൂര്‍ നീണ്ട മഴയ്ക്ക് സാധ്യത
18 മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന മഴ പെയ്തിറങ്ങുമ്പോള്‍ രാജ്യത്തിന്റെ പല ഭാഗത്തും വെള്ളപ്പൊക്കത്തിന് സാധ്യതയെന്ന് മുന്നറിയിപ്പ്. യുകെയില്‍ 75 മൈല്‍ വേഗത്തിലുള്ള കാറ്റും വീശുമെന്ന് മെറ്റ് ഓഫീസ് മുന്നറിയിപ്പ് നല്‍കി.ഡസന്‍ കണക്കിന് വെള്ളപ്പൊക്ക മുന്നറിയിപ്പുകള്‍ നിലവിലുണ്ട്. ചില മേഖലകളില്‍ 80 എംഎം വരെ മഴയാണ് പ്രതീക്ഷിക്കുന്നത്. ഞായറാഴ്ച ഉടനീളം ശക്തമായ മഴയും, കാറ്റും, തണുത്ത കാലാവസ്ഥയും രാജ്യത്ത് പടരുമെന്ന് മെറ്റ് ഓഫീസ് പറഞ്ഞു. നോര്‍ത്ത് വെയില്‍സ്, നോര്‍ത്തേണ്‍ ഇംഗ്ലണ്ട് എന്നിവിടങ്ങളില്‍ മഞ്ഞ മഴ മുന്നറിയിപ്പാണ് നല്‍കിയിരിക്കുന്നത്. ഇവിടെയാണ് വെള്ളപ്പൊക്ക സാധ്യതയുള്ളത്. വെയില്‍സ്, നോര്‍ത്തേണ്‍ ഇംഗ്ലണ്ട് എന്നിവിടങ്ങളിലെ ചില ഭാഗങ്ങളില്‍ വെള്ളപ്പൊക്ക സാധ്യത നിലനില്‍ക്കുന്നതായി നാഷണല്‍ വെതര്‍ സര്‍വ്വീസ് മുന്നറിയിപ്പ് നല്‍കി. വരും ദിവസങ്ങളില്‍ കൂടുതല്‍ കൊടുങ്കാറ്റിന് സമാനമായ അന്തരീക്ഷമാണ്

More »

ഹീത്രൂവിലും യൂറോപ്പിലെ വിവിധ എയര്‍പോര്‍ട്ടുകളിലും ചെക്ക് ഇന്‍ സിസ്റ്റം തകരാറില്‍; യാത്രക്കാര്‍ക്ക് നീണ്ട കാത്തിരിപ്പ്
ഹീത്രു ഉള്‍പ്പെടെ യൂറോപ്പിലെ വിവിധ എയര്‍പോര്‍ട്ടുകളിലെ ചെക്ക് ഇന്‍, ബാഗേജ് സിസ്റ്റങ്ങള്‍ സൈബര്‍ ആക്രമണത്തെ തുടര്‍ന്ന് തകരാറിലായി. കോളിന്‍സ് എയറോസ്‌പേസ് നല്‍കുന്ന മ്യൂസ് സോഫ്‌റ്റ്വെയറാണ് ഹാക്കര്‍മാരുടെ ആക്രമണത്തിന് ഇരയായത്. ബ്രസല്‍സ്, ബെര്‍ലിന്‍, ഡബ്ലിന്‍ വിമാനത്താവളങ്ങളുടെ പ്രവര്‍ത്തനം തകരാറിലായെന്നാണ് റിപ്പോര്‍ട്ടുകള്‍. പലയിടത്തും വിമാന സര്‍വീസുകള്‍ വൈകുകയും റദ്ദാക്കപ്പെടുകയും ചെയ്തു. ബ്രിട്ടീഷ് എയര്‍വേയ്‌സ് ബാക്കപ്പ് സിസ്റ്റം ഉപയോഗിച്ച് സര്‍വീസുകള്‍ നടത്തി. ആയിരക്കണക്കിന് യാത്രക്കാരാണ് മണിക്കൂറുകളോളം വിമാനത്താവളത്തില്‍ കുടുങ്ങിയത്.ആക്രമണത്തിന്റെ ഉറവിടം വ്യക്തമല്ല. ഗതാഗത വകുപ്പ് സംഭവത്തില്‍ അന്വേഷണം തുടങ്ങി. കഴിഞ്ഞ വര്‍ഷം സോഫ്‌റ്റ്വെയര്‍ അപ്‌ഡേറ്റ് പിഴവു മൂലം വിമാന സര്‍വീസുകള്‍ നിലച്ചിരുന്നു. യാത്രക്കാരുടെ ക്ഷമ പരീക്ഷിക്കും വിധം നീണ്ട മണിക്കൂറുകളാണ് പലരും

More »

പലസ്തീനെ രാജ്യമായി അംഗീകരിച്ച് യുകെ; കാനഡയും ഓസ്‌ട്രേലിയയുമായി സംയുക്ത പ്രസ്താവന
ലണ്ടന്‍ : ഗാസയില്‍ ഇസ്രയേലിന്റെ ആക്രമണം തുടരുന്നതിനിടെ പലസ്തീനെ രാജ്യമായി അംഗീകരിച്ച് യുകെയും കാനഡയും ഓസ്‌ട്രേലിയയും. പലസ്തീനെ രാഷ്ട്രമായി അംഗീകരിച്ചുകൊണ്ട് സംയുക്ത പ്രസ്താവനയിറക്കി. അടുത്തയാഴ്ച നടക്കുന്ന ഐക്യരാഷ്ട്രസഭയുടെ പൊതുസഭ സമ്മേളനത്തിന് മുന്നോടിയായാണ് നീക്കം. 'സമാധാനത്തിന്റെയും ദ്വിരാഷ്ട്ര പരിഹാരത്തിന്റെയും പ്രതീക്ഷ പുനരുജ്ജീവിപ്പിക്കാന്‍, ഈ മഹത്തായ രാജ്യത്തിന്റെ പ്രധാനമന്ത്രി എന്ന നിലയില്‍ ഞാന്‍ വ്യക്തമായി പ്രസ്താവിക്കുന്നു - യുണൈറ്റഡ് കിംങ്ഡം പലസ്തീന്‍ സംസ്ഥാനത്തെ ഔദ്യോഗികമായി അംഗീകരിക്കുന്നു.' - കീര്‍ സ്റ്റാര്‍മര്‍ വീഡിയോ പ്രസ്താവനയില്‍ പറഞ്ഞു. ദ്വിരാഷ്ട്ര പരിഹാരത്തിലൂടെ സമാധാനം പ്രതീക്ഷിക്കുന്നതായി സ്റ്റാര്‍മര്‍ പറഞ്ഞു. ഗാസയില്‍ തടവിലാക്കപ്പെട്ട ബന്ദികളെ മോചിപ്പിക്കണമെന്ന് ഹമാസിനോട് ആവശ്യപ്പെട്ടു. പലസ്തീനികള്‍ക്കും ഇസ്രായേലികള്‍ക്കും സമാധാനവും മികച്ച ഭാവിയും ഉണ്ടാകണം.

More »

വില്‍ഷെയറില്‍ ആറു പേരുടെ മരണത്തില്‍ ആംബുലന്‍സ് ജീവനക്കാര്‍ അറസ്റ്റില്‍
ആറു മുതിര്‍ന്ന ആളുകളുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ സൗത്ത് വെസ്റ്റേണ്‍ ആംബുലന്‍സ് സര്‍വീസിലെ രണ്ട് ജീവനക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു. 2023-ല്‍ തുടങ്ങിയ അന്വേഷണത്തിലാണ് അറസ്റ്റുകള്‍ ഉണ്ടായത്. മുപ്പത് വയസ് കഴിഞ്ഞ ഒരു പുരുഷനെ കഴിഞ്ഞ വര്‍ഷം അറസ്റ്റു ചെയ്തിരുന്നു. ഗുരുതരമായ അശ്രദ്ധ കൊണ്ടുള്ള കൊലപാതകം തുടങ്ങിയ വകുപ്പുകളാണ് ആറു പേരുടെ മരണത്തില്‍ പോലീസ് പ്രതികളുടെ മേല്‍ ചുമത്തിയിരിക്കുന്നത്. ഇത് കൂടാതെ രോഗികളെ ദുരുപയോഗം ചെയ്തതോ ഉപേക്ഷിച്ചതോ സംബന്ധിച്ച കുറ്റങ്ങളും ഉള്‍പെടുത്തിയുട്ടുണ്ട് . ഈ വര്‍ഷം മാര്‍ച്ചില്‍ 59-കാരിയായ സ്ത്രീയെയും സമാനമായ കുറ്റത്തിന് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇരുവരെയും ഇപ്പോള്‍ ജാമ്യത്തില്‍ വിട്ടതായി വില്‍ഷെയര്‍ പൊലീസ് അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് കുടുംബാംഗങ്ങള്‍ക്കും പ്രിയപ്പെട്ടവര്‍ക്കും എല്ലാ പിന്തുണയും നല്‍കുമെന്നും മേജര്‍ ക്രൈം ടീം ഡിറ്റക്ടീവ് ചീഫ് ഇന്‍സ്പെക്ടര്‍ ഫില്‍

More »

സിഖ് സ്ത്രീയെ ബലാത്സംഗത്തിന് ഇരയാക്കിയയാളെ പിടിക്കാന്‍ സഹായിക്കുന്നവര്‍ക്ക് 10,000 പൗണ്ട് വാഗ്ദാനം ചെയ്തു സിഖ് സമൂഹം
ബ്രിട്ടനില്‍ ജനിച്ച സിഖ് സ്ത്രീയെ ബലാത്സംഗത്തിന് ഇരയാക്കിയ സംഭവത്തില്‍ മുഖ്യ പ്രതിയെ പിടിക്കാന്‍ സഹായിക്കുന്നവര്‍ക്ക് 10,000 പൗണ്ട് വാഗ്ദാനം ചെയ്തു സിഖ് സമൂഹം. പ്രായം 20 കളില്‍ ഉള്ള ഇന്ത്യന്‍ വനിതയ്ക്ക് കൊടിയ പീഢനമാണ് സഹിക്കേണ്ടി വന്നതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. മാത്രമല്ല, വംശീയവെറി പൂണ്ട ചീത്തവിളിയും കേള്‍ക്കേണ്ടതായി വന്നു. സെപ്റ്റംബര്‍ 9ന് രാവിലെ 8.30ഓടെ ഓള്‍ഡ്ബറിയിലായിരുന്നു യായിരുന്നു അതിക്രമം വംശീയ വിദ്വേഷം പ്രകടമായ ആക്രമണം എന്നാണ് പോലീസ് ഇതിനെ വിശേഷിപ്പിച്ചിരിക്കുന്നത്. ഡാഷ് ക്യാമറ, സി സി ടി വി, ഡോര്‍ബെല്‍ ക്യാമറ ദൃശ്യങ്ങള്‍ ലഭ്യമാണെങ്കില്‍ വെസ്റ്റ് മിഡ്ലാന്‍ഡ്സ് പോലീസുമായി ബന്ധപ്പെടണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് സിഖ് ഫെഡറേഷന്‍ യു കെ കമ്മ്യൂണിറ്റി പോസ്റ്ററുകള്‍ പുറത്തുവിട്ടിട്ടുണ്ട്. അതിലാണ് പ്രതിയെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് ഇനാം നല്‍കുമെന്ന് വെളിപ്പെടുത്തിയിരിക്കുന്നത്.

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions