3.8% ല്‍ മാറ്റമില്ലാതെ പണപ്പെരുപ്പം; പലിശ നിരക്കുകള്‍ മാറാനിടയില്ല
യുകെയുടെ പണപ്പെരുപ്പ നിരക്കുകള്‍ ആഗസ്റ്റില്‍ സ്ഥിരത പുലര്‍ത്തിയതായി സ്ഥിരീകരിച്ച് ഔദ്യോഗിക കണക്കുകള്‍. നാഷണല്‍ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസിന്റെ കണക്കുകള്‍ പുറത്തുവന്നതോടെ വാര്‍ഷിക പണപ്പെരുപ്പ നിരക്ക് 3.8 ശതമാനത്തില്‍ തുടരുന്നുവെന്നാണ് വ്യക്തമായത്. ജൂലൈ മാസത്തിലും സമാനമായിരുന്നു നിരക്കുകള്‍.
ഈ കണക്കുകള്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ പലിശ നിരക്കുകളെ ബാധിക്കും. വ്യാഴാഴ്ച മോണിറ്ററി പോളിസി കമ്മിറ്റി യോഗം ചേരുമ്പോള്‍ പലിശ നിരക്കുകള്‍ 4 ശതമാനത്തില്‍ തുടരുമെന്നാണ് സാമ്പത്തിക വിപണികളുടെ പ്രവചനം. പണപ്പെരുപ്പം 2 ശതമാനമാണ് ഔദ്യോഗികമായി ലക്ഷ്യമിടുന്നത്. വിലക്കയറ്റവും രൂക്ഷമായി നില്‍ക്കുന്നതിനിടെ ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്കുകള്‍ കുറയ്ക്കാന്‍ തയ്യാറാകില്ലെന്നാണ് കരുതുന്നത്.
വിമാന നിരക്കുകള്‍ താഴ്ന്നതാണ് പ്രധാനമായും പണപ്പെരുപ്പം ഉയരാതെ കാത്തത്. പെട്രോള്‍, ഡീസല്‍ വില കൂടുകയാണ് ചെയ്തത്. ഹോട്ടല്‍
More »
ആമസോണ്‍ പ്രൈം ബിഗ് സെയില്‍ ഡീല്‍ ഒക്ടോബര്‍ ഏഴും എട്ടും തീയതികളില്‍
ആമസോണിന്റെ ബിഗ് ഡീല്‍ ഡെയ്സ് തിരിച്ചു വരുന്നു. ആമസോണ്‍ പ്രൈം ഡേ 2 എന്നും വിശേഷിപ്പിക്കപ്പെടുന്ന ഈ ദിവസങ്ങള്‍ ഈ വര്‍ഷം ഒക്ടോബര്‍ ഏഴിനും എട്ടിനും ആയിരിക്കും. കഴിഞ്ഞ വര്‍ഷത്തേത് പോലെ ഈ ഡീല്‍ രണ്ട് ദിവസം ഉണ്ടായിരിക്കും.
മാത്രമല്ല, കോഫി മെഷീനുകള്‍, എയര്‍ ഫ്രയേഴ്സ്, സൗന്ദര്യ സംവര്‍ദ്ധക വസ്തുക്കള്‍, ഗാര്‍ഹിക അവശ്യ വസ്തുക്കള്‍ എന്നിവയ്ക്കൊക്കെ ആകര്‍ഷകമായ വിലക്കിഴിവും ലഭിക്കും. വന്‍ കിഴിവുകളോടെ ക്രിസ്ത്മസ് ഷോപ്പിംഗ് ആരംഭിക്കാനുള്ള ഒരു അവസരമായാണ് പലരും ഇതിനെ കണക്കാക്കുന്നത്.
ചില അത്യാകര്‍ഷകങ്ങളായ കിഴിവുകള്‍ ഉണ്ടെങ്കിലും എല്ലാ ഓഫറുകളും അത്ര ആകര്‍ഷണീയങ്ങളല്ല എന്നു കൂടി ഓര്‍ക്കണം. ഇപ്പോള്‍ കിഴിവ് ലഭിക്കുന്ന ചില വസ്തുക്കള്‍ക്ക് ജൂലായ് പ്രൈം ഡേ, ബ്ലാക്ക് ഡേ തുടങ്ങിയ കഴിഞ്ഞകാല ഷോപ്പിംഗ് മാമാങ്കങ്ങളില്‍ ഇതിലും കൂടുതല്‍ വിലക്കിഴിവ് ലഭിച്ചതായും കാണാന്‍ കഴിയും.
ഏതൊക്കെ ഉല്‍പ്പന്നങ്ങള്‍ക്കാണ് വന്‍
More »
അനധികൃതമായി എത്തി സര്‍ക്കാര്‍ ചെലവില്‍ ഹില്‍ട്ടണ്‍ ഹോട്ടലില്‍ താമസിച്ച യുവാവ് ബലാല്‍സംഗക്കേസില്‍ ജയിലിലായി
ഈജിപ്തില്‍ നിന്നും യുകെയില്‍ അനധികൃതമായി എത്തി, ലണ്ടനിലെ ഹില്‍ട്ടണ്‍ ഹോട്ടലില്‍ സര്‍ക്കാര്‍ ചെലവില്‍ താമസിച്ചു വരവെ ബലാത്സംഗ കേസില്‍ ഉള്‍പ്പെട്ട അഭയാര്‍ത്ഥിക്ക് ജയില്‍ ശിക്ഷ. കഴിഞ്ഞ വര്‍ഷം ലണ്ടനിലെ ഹൈഡ് പാര്‍ക്കില്‍ നടന്ന സംഭവത്തില്‍ 42കാരനായ അബ്ദുള്‍റഹ്മാന്‍ അഡ്നാന് അബൂലെലയ്ക്ക് എട്ടര വര്‍ഷത്തെ തടവാണ് കോടതി വിധിച്ചിരിക്കുന്നത്. ശിക്ഷയ്ക്കു പിന്നാലെ അധികം വൈകാതെ ഇയാളെ നാടുകടത്തിയേക്കും.
സെന്‍ട്രല്‍ ലണ്ടനിലെ നൈറ്റ് ഔട്ട് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന ഇരയെ രാത്രി ഒന്‍പതു മണിക്ക് ഇയാള്‍ പാര്‍ക്കിലെ ആളൊഴിഞ്ഞ ഒരു കോണിലേക്ക് ഓരോന്ന് പറഞ്ഞ് കൊണ്ടുപോവുകയും അവിടെ വെച്ച് ബലാത്സംഗം ചെയ്യുകയുമായിരുന്നു. ഇന്നലെ സൗത്ത്വാക്ക് ക്രൗണ്‍ കോടതിയില്‍ വിചാരണയ്ക്കിടെയാണ് ഈ വിവരം വെളിപ്പെടുത്തിയത്. ബലാത്സംഗത്തിന് ഇരയായ സ്ത്രീ മദ്യലഹരിയില്‍ ആയിരുന്നു എന്നതും, പ്രതികരിക്കാന്‍ കഴിയാത്ത
More »
സഹജീവനക്കാരെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ ഇന്ത്യന്‍ ഹൃദ്രോഗവിദഗ്ധന് ആറ് വര്‍ഷം ജയില്‍
കൂടെ ജോലി ചെയ്യുന്ന സഹജീവനക്കാരെ ലൈംഗിക തൃപ്തിക്കുള്ള ആയുധമാക്കി ഉപയോഗിച്ച ഇന്ത്യന്‍ വംശജനായ ഹൃദ്രോഗവിദഗ്ധന് ആറ് വര്‍ഷം ജയില്‍ശിക്ഷ വിധിച്ച് കോടതി. വനിതാ സഹജവീനക്കാരെയാണ് എന്‍എച്ച്എസ് ഹാര്‍ട്ട് സര്‍ജനായിരുന്ന ഡോ. അമല്‍ ബോസ് ലൈംഗികമായി ഉപദ്രവിച്ചിരുന്നത്. പട്ടാപ്പകല്‍ കണ്മുന്നില് ഒളിച്ച ലൈംഗിക വേട്ടക്കാരനെന്നാണ് ഇയാളെ വിശേഷിപ്പിച്ചത്.
ബ്ലാക്ക്പൂള്‍ വിക്ടോറിയ ഹോസ്പിറ്റലില്‍ സര്‍ജറിയ്ക്കായി ഒരുങ്ങുന്നതിനിടെ സഹായിച്ച് കൊണ്ടിരുന്ന നഴ്സിനെ വരെ കയറിപ്പിടിച്ച വ്യക്തിത്വമാണ് 55-കാരനായ അമല്‍ ബോസിന്റേത്. ഫ്രഷ് മാംസം എന്ന് വിശേഷിപ്പിച്ച് മറ്റൊരു ജീവനക്കാരിയുടെ സ്തനങ്ങളിലും ഇയാള്‍ കയറിപ്പിടിച്ചു. ഒടുവില്‍ അനിവാര്യമായ പതനം സംഭവിക്കുകയും ചെയ്തു. നഴ്സുമാര്‍ ഉള്‍പ്പെടെ സഹജീവനക്കാര്‍ സംഭവം റിപ്പോര്‍ട്ട് ചെയ്ത് തുടങ്ങിയതോടെയാണ് സീനിയര്‍ ഡോക്ടറുടെ മുഖം മൂടി വലിച്ചുകീറപ്പെട്ടത്.
ജോലിയില്‍
More »
ട്രംപിന്റെ ഔദ്യോഗിക യുകെ സന്ദര്‍ശനം ആരംഭിച്ചു; പ്രതിഷേധവും
ലണ്ടന്‍ : യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ മൂന്ന് ദിവസത്തെ യുകെ സന്ദര്‍ശനം ആരംഭിച്ചു. ചാള്‍സ് മൂന്നാമന് രാജാവിന്റെ അതിഥിയായി ട്രംപ് ബ്രിട്ടനിലെത്തിയത് അദ്ദേഹത്തിന്റെ രണ്ടാമത്തെ ഔദ്യോഗിക സന്ദര്‍ശനമാണ്. 2019ലായിരുന്നു ആദ്യ സന്ദര്‍ശനം.
ട്രംപ് ഭാര്യ മെലാനിയയോടൊപ്പം എയര്‍ഫോഴ്സ് വണ്‍ വിമാനത്തില്‍ ലണ്ടന്‍ സ്റ്റാന്‍സ്റ്റഡ് വിമാനത്താവളത്തില്‍ ഇറങ്ങി. പിന്നീട് ഹെലികോപ്റ്റര്‍ വഴി യുഎസ് അംബാസിഡറുടെ വസതിയായ വിന്‍ഫീല്‍ഡ് ഹൗസിലേക്ക് യാത്ര ചെയ്തു. ഇന്ന് മുതല്‍ വിന്‍സര്‍ കൊട്ടാരത്തില്‍ ഔദ്യോഗിക സ്വീകരണ പരിപാടികളും വിരുന്നുകളും ആരംഭിക്കും.
വിന്‍സര്‍ കൊട്ടാരത്തില്‍ ചാള്‍സ് രാജാവുമായി കൂടിക്കാഴ്ച, പ്രധാനമന്ത്രി കീഴ് സ്റ്റാര്‍മറുമായുള്ള കൂടിക്കാഴ്ച, മിലിട്ടറി പരേഡ്, എയര്‍ഫോഴ്സ് വ്യോമാഭ്യാസം, അത്താഴ വിരുന്ന് എന്നിവയാണ് പ്രധാന പരിപാടികള്‍.
ട്രംപിനായി വിന്‍സറിലും ടവര്‍ ഓഫ് ലണ്ടനിലും
More »
ലേബറിന്റെ നാടുകടത്തല്‍ വിമാനങ്ങള്‍ പറന്നുയര്‍ന്നില്ല; അവസാന നിമിഷം ഉപേക്ഷിച്ചു
അനധികൃത കുടിയേറ്റം കൈകാര്യം ചെയ്യാനായി സ്റ്റാര്‍മറുടെ നാടുകടത്തല്‍ സ്കീം പൊളിയുന്നു. സ്റ്റാര്‍മറുടെ നാടുകടത്തല്‍ വിമാനങ്ങള്‍ അവസാന നിമിഷം നിയമപരമായ നിയമപരമായ വെല്ലുവിളിയോടെ ഉപേക്ഷിച്ചു. അധികാരത്തിലെത്തിയതിന് പിന്നാലെ മുന്‍ ടോറി ഗവണ്മെന്റിന്റെ റുവാന്‍ഡ പ്ലാന്‍ റദ്ദാക്കാന്‍ കാണിച്ച ആവേശമൊന്നും പുതിയ സ്കീം നടപ്പാക്കാന്‍ ലേബര്‍ പ്രകടിപ്പിച്ചില്ല. ഒടുവില്‍ ജനരോഷം തങ്ങള്‍ക്ക് എതിരാണെന്ന് മനസ്സിലാക്കിയപ്പോള്‍ മാത്രമാണ് സ്റ്റാര്‍മറും സംഘവും വിവാദ പദ്ധതിയുമായി രംഗത്ത് വന്നത്.
എന്നാല്‍ ഇതില്‍ പ്രധാനമായ അനധികൃത കുടിയേറ്റക്കാരെ നാടുകടത്താനുള്ള സ്കീം തുടക്കത്തില്‍ തന്നെ പാളിയിരിക്കുകയാണ്. ഫ്രാന്‍സിലേക്കുള്ള നാടുകടത്തല്‍ വിമാനം പറന്നുയരാന്‍ നിമിഷങ്ങള്‍ ബാക്കിനില്‍ക്കവെ ഉപേക്ഷിക്കേണ്ടി വന്നു. ചെറുബോട്ടുകളില്‍ ഇംഗ്ലീഷ് ചാനല്‍ കടന്നെത്തുന്ന അനധികൃത കുടിയേറ്റക്കാരെ പുറത്താക്കാനാണ്
More »
അശ്ലീല ആക്ഷേപ സന്ദേശം: പ്രധാനമന്ത്രിയുടെ സ്ട്രാറ്റജി ഡയറക്ടറും പുറത്ത്
അധികാരത്തിലെത്തി ഒരുവര്‍ഷം പിന്നിടുമ്പോള്‍ വലിയ വെല്ലുവിളി നേരിടുകയാണ് പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മര്‍. പ്രധാനമന്ത്രിയുടെ സ്ട്രാറ്റജി ഡയറക്ടറുടെ വിക്കറ്റാണ് ഏറ്റവും ഒടുവിലായി വീണിരിക്കുന്നത്. സീനിയര്‍ ലേബര്‍ എംപി ഡയാന് ആബട്ടിനെ കുറിച്ച് അശ്ലീലം കലര്‍ന്ന സന്ദേശങ്ങള്‍ അയച്ചതായി വ്യക്തമായതോടെയാണ് പോള്‍ ഓവെന്‍ഡെന്‍ രാജിവെച്ചത്.
മുന്‍ ബ്രിട്ടീഷ് അംബാസിഡര്‍ മണ്ടേല്‍സനും, കുട്ടിപ്പീഡകന് ജെഫ്രി എപ്സ്റ്റീനുമായുള്ള ബന്ധത്തെ കുറിച്ച് അറിഞ്ഞിട്ടും ഇയാളെ പിന്തുണച്ചത് എന്തിനെന്ന ചോദ്യത്തിന് ഉത്തരം നല്കാന് സ്റ്റാര്‍മര്‍ പാടുപെടുന്നതിന് ഇടയിലാണ് സ്ട്രാറ്റജി ഡയറക്ടറുടെ വിടവാങ്ങല്‍. നേരത്തെ ഉപപ്രധാനമന്ത്രി ആഞ്ചെല റെയ്നര്‍ രാജിവെച്ചതിന്റെ ആഘാതത്തില്‍ നിന്നും മുക്തി നേടാന്‍ മന്ത്രിസഭാ പുനഃസംഘടന പോലും നടത്തിയെങ്കിലും പ്രതിസന്ധി തുടരുകയാണ്.
ഇതോടെ കീര്‍ സ്റ്റാര്‍മര്‍ക്ക് പരസ്യമായി
More »
സ്നേഹമുള്ള മാലാഖയായി അയല്‍ക്കാരിയെ ശുശ്രൂഷിച്ച മലയാളി നഴ്സിന് ബിബിസി അവാര്‍ഡിന് നോമിനേഷന്
'നിന്നെപ്പോലെ നിന്റെ അയല്‍ക്കാരനെയും സ്നേഹിക്കുക' എന്ന ബൈബിള്‍ വചനം അന്വര്‍ത്ഥമാക്കിയ' മലയാളി നഴ്സിന് ബിബിസി അവാര്‍ഡിന് നോമിനേഷന്. യുകെയില്‍ ഇംഗ്ലിഷുകാരിയായ അയല്‍ക്കാരിയെ ആപത്തില്‍ സഹായിച്ച മലയാളി നഴ്സ് അഞ്ജു രാജുവിന് ആണ് ബിബിസി അവാര്‍ഡിന് നോമിനേഷന് ലഭിച്ചത്.
ബിബിസിയുടെ 'മേക്ക് എ ഡിഫറന്‍സ് അവാര്‍ഡിന് 'ഗുഡ് നൈബര്‍' കാറ്റഗറിയില്‍ ഇതാദ്യമായാണ് ഒരു മലയാളി നാമനിര്‍ദ്ദേശ പട്ടികയില്‍ ഉള്‍പ്പെടുന്നത്.
നോര്‍ത്തേണ്‍ അയര്‍ലന്‍ഡിലെ ബെല്‍ഫാസ്റ്റിലാണ് അഞ്ജുവും അയല്‍ക്കാരിയായ ബ്രിട്ടിഷ് വനിത ഗില്ലിയന്‍ ഗ്രഹാമും താമസിക്കുന്നത്. വര്‍ഷങ്ങളായി ഒരുമതിലിന് അപ്പുറവും ഇപ്പുറവും താമസിച്ചു വരുന്നു. പക്ഷെ പരസ്പരം കൂടുതല്‍ അറിയും മുന്‍പ് നേരിട്ട് കണ്ടിട്ടുള്ളത് ഒരേയൊരു തവണമാത്രം. പരസ്പരം ഒന്ന് മിണ്ടിയിട്ട് പോലുമില്ല. എന്നിട്ടും ഗില്ലിയന്‍ ഗ്രഹാം എന്ന വനിതയ്ക്ക് ജീവിതത്തിലെ ഏറ്റവും വലിയ
More »
ഓപ്പറേഷന് തിയറ്ററില്‍ വച്ച് സഹപ്രവര്‍ത്തകയെ കടന്നുപിടിച്ച ഇന്ത്യന്‍ ഹൃദ്രോഗവിദഗ്ധന്റെ ശിക്ഷാവിധി ഇന്ന്
വനിതാ സ്റ്റാഫ് അംഗങ്ങളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ഇന്ത്യന്‍ വംശജനായ ഹൃദ്രോഗവിദഗ്ധന് അമല്‍ ബോസിലി(55)ന് ഇന്ന് ശിക്ഷ വിധിക്കും. ലങ്കാഷെയറിലെ ബ്ലാക്ക്പൂള്‍ വിക്ടോറിയ ആശുപത്രിയില്‍ ജോലി ചെയ്യുന്ന അഞ്ച് വനിതാ സ്റ്റാഫ് അംഗങ്ങളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ശിക്ഷാവിധി കാത്തിരിക്കുന്നതിനിടെ ഡോക്ടര്‍ക്കെതിരെ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ വന്നിരുന്നു.
ഡോക്ടറില്‍ നിന്ന് സഹപ്രവര്‍ത്തകര്‍ ഏറ്റത് കടുത്ത ലൈംഗിക പീഡനങ്ങളെന്ന് റിപ്പോര്‍ട്ട് പറയുന്നു. നിരന്തരമായി ഡോക്ടര്‍ സഹപ്രവര്‍ത്തകരായ സ്ത്രീകളെ കടന്നുപിടിക്കാറുണ്ടായിരുന്നുവെന്ന് കോടതി കണ്ടെത്തിയിട്ടുണ്ട്.
ലൈംഗികമായി അധിക്ഷേപിക്കുന്ന കമന്റുകളും ഡോക്ടര്‍ നടത്തിയിരുന്നതായി പറയുന്നു. വകുപ്പിലെ അമല്‍ ബോസിന്റെ സീനിയോറിറ്റി കാരണം പെരുമാറ്റത്തെ ചോദ്യം ചെയ്യാന്‍ ആളുകള്‍ മടിച്ചിരുന്നു. ആരെങ്കിലും
More »