ഓപ്പറേഷന് തിയറ്ററില്‍ വച്ച് സഹപ്രവര്‍ത്തകയെ കടന്നുപിടിച്ച ഇന്ത്യന്‍ ഹൃദ്രോഗവിദഗ്ധന്റെ ശിക്ഷാവിധി ഇന്ന്
വനിതാ സ്റ്റാഫ് അംഗങ്ങളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ഇന്ത്യന്‍ വംശജനായ ഹൃദ്രോഗവിദഗ്ധന് അമല്‍ ബോസിലി(55)ന് ഇന്ന് ശിക്ഷ വിധിക്കും. ലങ്കാഷെയറിലെ ബ്ലാക്ക്പൂള്‍ വിക്ടോറിയ ആശുപത്രിയില്‍ ജോലി ചെയ്യുന്ന അഞ്ച് വനിതാ സ്റ്റാഫ് അംഗങ്ങളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ശിക്ഷാവിധി കാത്തിരിക്കുന്നതിനിടെ ഡോക്ടര്‍ക്കെതിരെ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ വന്നിരുന്നു.
ഡോക്ടറില്‍ നിന്ന് സഹപ്രവര്‍ത്തകര്‍ ഏറ്റത് കടുത്ത ലൈംഗിക പീഡനങ്ങളെന്ന് റിപ്പോര്‍ട്ട് പറയുന്നു. നിരന്തരമായി ഡോക്ടര്‍ സഹപ്രവര്‍ത്തകരായ സ്ത്രീകളെ കടന്നുപിടിക്കാറുണ്ടായിരുന്നുവെന്ന് കോടതി കണ്ടെത്തിയിട്ടുണ്ട്.
ലൈംഗികമായി അധിക്ഷേപിക്കുന്ന കമന്റുകളും ഡോക്ടര്‍ നടത്തിയിരുന്നതായി പറയുന്നു. വകുപ്പിലെ അമല്‍ ബോസിന്റെ സീനിയോറിറ്റി കാരണം പെരുമാറ്റത്തെ ചോദ്യം ചെയ്യാന്‍ ആളുകള്‍ മടിച്ചിരുന്നു. ആരെങ്കിലും
More »
ഇംഗ്ലണ്ടിലും വെയ്ല്‍സിലും ശക്തമായ കാറ്റിനെതിരെ മുന്നറിയിപ്പ്
ഇംഗ്ലണ്ടില്‍ ശക്തമായ കാറ്റിനെതിരെയുള്ള മുന്നറിയിപ്പ് നിലവില്‍ വന്നു. ഇംഗ്ലണ്ടിലെയും വെയ്ല്‍സിലേയും നൂറ്റിയൊന്പതോളം പ്രദേശങ്ങളില്‍ മണിക്കൂറില്‍ 70 മൈല്‍ വേഗത വരെയുള്ള കാറ്റ് അനുഭവപ്പെടും. മെറ്റ് ഓഫീസ് യെല്ലോ വാര്‍ണിംഗ് പുറപ്പെടുവിച്ചിട്ടുണ്ട്. ഇന്ന് വൈകിട്ട് ആറു മണിവരെ ശക്തമായ കാറ്റു വീശുന്നതിനാല്‍ കഴിയുന്നതും വീടുകള്‍ക്ക് അകത്തു തന്നെ കഴിയണമെന്നാണ് മുന്നറിയിപ്പില്‍ പറയുന്നത്.
പലയിടങ്ങളിലും ഗതാഗത തടസം ഉണ്ടാകാം. അതുപോലെ കെട്ടിടങ്ങള്‍ക്ക് കേടുപാടുകള്‍ക്കും വൈദ്യുതി വിതരണം തടസപ്പെടുന്നതിനും സാധ്യതയുണ്ട്. തീരപ്രദേശങ്ങളില്‍ കൂടുതല്‍ ഉയരത്തിലുള്ള തിരമാലകള്‍ പ്രത്യക്ഷപ്പെടും. തീരപ്രദേശങ്ങളിലും മലനിരകളിലും മണിക്കൂറില്‍ 60 മൈല്‍ മുതല്‍ 70 മൈല്‍ വരെ വേഗതയില്‍ കാറ്റ് ആഞ്ഞ് വീശുമ്പോള്‍, ഉള്‍നാടുകളില്‍ മണിക്കൂറില്‍ 45 മുതല്‍ 55 മൈല്‍ വരെ വേഗത കൈവരിക്കും.
കാറ്റില്‍ സുരക്ഷ ഉറപ്പാക്കുന്നതിനായി
More »
ടിവി റിമോട്ടിനെ ചൊല്ലി തര്‍ക്കം: അമ്മയെ മര്‍ദ്ദിച്ചുകൊന്ന ഇന്ത്യന്‍ വംശജന് ജീവപര്യന്തം
ടിവി റിമോട്ടിനെ ചൊല്ലിയുള്ള തര്‍ക്കത്തിനിടെ 76കാരിയായ അമ്മയെ മര്‍ദ്ദിച്ചുകൊന്ന ഇന്ത്യന്‍ വംശജന് ജീവപര്യന്തം തടവ് ശിക്ഷ. ബര്‍മിംഗ്ഹാമിലെ വീട്ടില്‍ വച്ചുണ്ടായ അക്രമത്തില്‍ 39കാരനായ ഇന്ത്യന്‍ വംശജന് സുര്‍ജിത് സിംഗിനാണ് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചത്. പരോള്‍ അനുവദിക്കണമെങ്കില്‍ 15 കൊല്ലത്തെ ശിക്ഷ അനുഭവിക്കണമെന്നും കോടതി വിശദമാക്കി. കഴിഞ്ഞ സെപ്തംബറിലായിരുന്നു 76കാരിയായ അമ്മ മൊഹീന്ദര്‍ കൗറിനെ സുര്‍ജിത് സിംഗ് മര്‍ദ്ദിച്ച് കൊലപ്പെടുത്തിയത്. വെള്ളിയാഴ്ചയാണ് ബര്‍മിംഗ്ഹാം ക്രൗണ്‍ കോടതി ശിക്ഷ പ്രഖ്യാപിച്ചത്. വിധവയായ അമ്മയുടെ കെയര്‍ടേക്കറായാണ് സുര്‍ജിത് സിംഗ് ഈ വീട്ടില്‍ കഴിഞ്ഞിരുന്നത്. തുടര്‍ച്ചയായി ശകാരിച്ചതോടെ കാര്യങ്ങള്‍ കൈവിട്ടുപോയെന്നാണ് സുര്‍ജിത് സിംഗ് കോടതിയില്‍ വിശദമാക്കിയത്. സുര്‍ജിത് മദ്യപിച്ചും ലഹരിമരുന്നും ഉപയോഗിച്ച വീട്ടില്‍ വന്ന സമയത്തായിരുന്നു ടിവി റിമോട്ടിനെ ചൊല്ലി അമ്മയുമായി
More »
പൊലീസിനെ ആക്രമിച്ചത് സഹിക്കില്ല, ലണ്ടനിലെ കുടിയേറ്റ വിരുദ്ധ പ്രതിഷേധത്തില്‍ പ്രതികരിച്ച് പ്രധാനമന്ത്രി
ലണ്ടനിലെ കുടിയേറ്റ വിരുദ്ധ പ്രതിഷേധത്തില്‍ പ്രതികരിച്ച് പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മര്‍. പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ചതില്‍ രാജ്യം സഹിക്കില്ല എന്നുംസമൂഹത്തില്‍ അക്രമവും ഭീതിയും വര്‍ഗീതയും കൊണ്ടുവരുന്നവര്‍ക്ക് ദേശീയ പതാക വിട്ടുനല്‍കിലെന്നും അദ്ദേഹം വ്യക്തമാക്കി.
ബ്രിട്ടനെ ഞെട്ടിച്ചുകൊണ്ട് ഒന്നര ലക്ഷം പേരാണ് തീവ്ര വലതുപക്ഷ നേതാവായ ടോമി റോബിന്‍സന്റെ ആഹ്വാനപ്രകാരം ലണ്ടനിലെ പ്രതിഷേധത്തില്‍ പങ്കെടുത്തത്. സമൂഹത്തില്‍ അക്രമവും ഭീതിയും വിഭാഗീതയും വളര്‍ത്തുന്നവര്‍ക്ക് ദേശീയ പതാകി വിട്ടുകൊടുക്കില്ലെന്ന് പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മര്‍ പ്രതികരിച്ചു.
റാലിക്കിടെ നടന്ന ആക്രമണത്തില്‍ 26 പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റു. ഇതില്‍ നാലു പേരുടെ നില ഗുരുതരമാണ്. സംഘാടകര്‍ പോലും കരുതാത്ത അത്ര ജനക്കൂട്ടമായി. അനധികൃത കുടിയേറ്റത്തെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ട് മുദ്രാവാക്യം മുഴക്കിയാണ്
More »
സിഖ് സ്ത്രീയെ ബലാത്സംഗത്തിന് ഇരയാക്കിയ പ്രതി പിടിയില്‍; വംശവെറി അക്രമമെന്ന് പോലീസ്
ബ്രിട്ടനില്‍ ജനിച്ച സിഖ് സ്ത്രീയെ ബലാത്സംഗത്തിന് ഇരയാക്കിയ പ്രതിയെ അറസ്റ്റ് ചെയ്തു. വംശവെറി നിറഞ്ഞ അക്രമമായി പോലീസ് വിശ്വസിക്കുന്ന സംഭവത്തില്‍ 30-കളില്‍ പ്രായമുള്ള പുരുഷനാണ് വെസ്റ്റ് മിഡ്ലാന്‍ഡ്സ് പോലീസിന്റെ പിടിയിലായത്. സെപ്റ്റംബര്‍ 9ന് രാവിലെ 8.30ഓടെയായിരുന്നു അതിക്രമം.
പ്രതി ഇപ്പോഴും പോലീസ് കസ്റ്റഡിയില്‍ തുടരുകയാണ്. ഇരയ്ക്ക് അധികൃതര്‍ ആവശ്യമായ പിന്തുണ നല്‍കിവരികയാണ്. കേസ് അന്വേഷണത്തില്‍ അറസ്റ്റ് സുപ്രധാന വഴിത്തിരിവാണെന്ന് ചീഫ് സൂപ്രണ്ട് കിം മാന്‍ഡില്‍ പറഞ്ഞു. അന്വേഷണം തുടരുകയാണ്. അതുകൊണ്ട് തന്നെ അഭ്യൂഹങ്ങള്‍ പരത്തരുത്, സംഭവത്തില്‍ ഉള്‍പ്പെട്ട എല്ലാവരെയും പിടികൂടേണ്ടതുണ്ട്, അവര്‍ കൂട്ടിച്ചേര്‍ത്തു.
ലൈംഗിക അതിക്രമത്തില്‍ രണ്ട് വെള്ളക്കാരെയാണ് തേടുന്നതെന്ന് പോലീസ് സ്ഥിരീകരിച്ചു. വെസ്റ്റ് മിഡ്ലാന്‍ഡ്സ് ഓള്‍ഡ്ബറിയിലെ ടെയിം റോഡില്‍ പട്ടാപ്പകലാണ് സംഭവം നടന്നത്. തല മൊട്ടയടിച്ച്,
More »
സ്റ്റാര്‍മര്‍ക്കെതിരെ ലേബര്‍ എംപിമാരുടെ വിമത നീക്കം; മാഞ്ചസ്റ്റര്‍ മേയര്‍ ആന്‍ഡി ബേണ്‍ഹാമിനെ കൊണ്ടുവരാന്‍ നീക്കം
അധികാരത്തിലെത്തി ഒരുവര്‍ഷം പിന്നിടുമ്പോള്‍ ജനങ്ങളുടെയും സ്വന്തം എംപിമാരുടെ വരെ അതൃപ്തിക്കു പാത്രമായിരിക്കുകയാണ് കീര്‍ സ്റ്റാര്‍മാര്‍. ഏകപക്ഷീയ വിജയം കരസ്ഥമാക്കി ഒരു വര്‍ഷം പിന്നിടുമ്പോഴാണ് സ്റ്റാര്‍മറുടെ കസേരക്ക് ഇളക്കം തട്ടുന്നത്. ഇദ്ദേഹത്തെ അട്ടിമറിക്കാന്‍ വിമത എംപിമാര്‍ ശക്തമായ നീക്കം നടത്തുന്നുവെന്ന് സണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
മാഞ്ചസ്റ്റര്‍ മേയര്‍ ആന്‍ഡി ബേണ്‍ഹാമിനെ മുന്‍നിര്‍ത്തിയാണ് വിമതരുടെ നീക്കം. ഇദ്ദേഹത്തെ മേയര്‍ പദവി രാജിവെപ്പിച്ച ശേഷം ഏതെങ്കിലും വിമത എംപി സ്ഥാനം ഒഴിഞ്ഞുകൊടുത്ത ശേഷം മത്സരിപ്പിച്ച് വിജയിപ്പിച്ച് സ്റ്റാര്‍മര്‍ക്ക് വെല്ലുവിളി ഉയര്‍ത്താനാണ് നീക്കമെന്നാണ് സൂചന.
സസ്പെന്ഷന് നേരിടുന്ന ലേബര്‍ എംപി ആന്‍ഡ്രൂ ഗൈ്വന്‍ തന്റെ ഗ്രേറ്റര്‍ മാഞ്ചസ്റ്റര്‍ ഒഴിഞ്ഞുകൊടുക്കണമെന്നാണ് ആവശ്യം ഉയര്‍ന്നിരിക്കുന്നത്. ഈ സീറ്റില്‍ ബേണ്‍ഹാം മത്സരിച്ച്
More »
ലണ്ടന്‍ നഗരത്തെ സ്തംഭിപ്പിച്ചു വന്‍ കുടിയേറ്റ വിരുദ്ധ പ്രതിഷേധം; 26 പൊലീസുകാര്‍ക്ക് പരിക്ക്
ലണ്ടന്‍ നഗരത്തെ സ്തംഭിപ്പിച്ചു പതിനായിരങ്ങള്‍ പങ്കെടുത്ത കുടിയേറ്റ വിരുദ്ധ റാലി. രാജ്യത്തെ തീവ്ര വലതുപക്ഷ വാദിയായ ടോമി റോബിന്‍സണിന്റെ നേതൃത്വത്തില്‍ ചെറു സംഘങ്ങളായി എത്തിയ ഒരു ലക്ഷത്തില്‍പരം ജനങ്ങളാണ് ലണ്ടന്‍ നഗരത്തില്‍ പ്രതിഷേധിച്ചത്. ഇവര്‍ക്കെതിരെ നഗരത്തില്‍ പലയിടത്തായി അണിനിരന്നവരുമായി സംഘര്‍ഷമുണ്ടാകുന്നത് തടയാന്‍ ശ്രമിച്ച പൊലീസുകാര്‍ ക്രൂര മര്‍ദനത്തിന് ഇരയായി. ആയിരത്തോളം പൊലീസുകാരാണ് റാലിയെ നിയന്ത്രിക്കാന്‍ ഉണ്ടായിരുന്നതെന്നാണ് വിവരം.
പ്രതിഷേധക്കാരുടെ മര്‍ദനത്തില്‍ 26 പൊലീസുകാര്‍ക്ക് പരിക്കേറ്റു. നാല് പേരുടെ നില ഗുരുതരമാണ്. പല്ല് പൊട്ടിയവരും മൂക്കിന്റെ പാലം തകര്‍ന്നവരും നട്ടെല്ലിന് പരിക്കേറ്റവരുമുണ്ട്. 25 ഓളം പ്രതിഷേധക്കാരെ വിവിധ കുറ്റങ്ങള്‍ ചുമത്തി അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രതീക്ഷിച്ചതിലേറെ ജനമെത്തിയത് പ്രതിഷേധവുമായി ബന്ധപ്പെട്ട് പൊലീസിന്റെ കണക്കുകൂട്ടലുകള്‍ തെറ്റിച്ചുവെന്നാണ് വിവരം.
More »
സിഖ് കൗമാരക്കാരിയെ ബലാത്സംഗത്തിന് ഇരയാക്കിയത് വംശീയ അക്രമം; പോലീസ് അന്വേഷണം തുടങ്ങി
വെസ്റ്റ് മിഡ്ലാന്‍ഡ്സില്‍ സിഖ് വംശജയായ കൗമാരക്കാരിക്ക് നേരെ അരങ്ങേറിയ ബലാത്സംഗം വംശീയമായ അതിക്രമം ആയിരുന്നുവെന്ന് വെളിപ്പെടുത്തി പോലീസ്. വിവരം പുറത്തുവന്നതോടെ ആശങ്കയിലായ ആളുകള്‍ സിഖ് ക്ഷേത്രത്തില്‍ അടിയന്തര യോഗം ചേര്‍ന്നു. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
20-കളിനോടടുത്ത് പ്രായമുള്ള ബ്രിട്ടനില്‍ ജനിച്ച സിഖ് പെണ്‍കുട്ടിയാണ് ഇരയെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഓള്‍ഡ്ബറിയില്‍ അതിക്രമം അരങ്ങേറുമ്പോള്‍ വംശീയമായ പരാമര്‍ശങ്ങള്‍ നേരിട്ടതായി പെണ്‍കുട്ടി പോലീസിനോട് വെളിപ്പെടുത്തിയിരുന്നു. ചൊവ്വാഴ്ച രാവിലെ 8.30ഓടെയാണ് വിവരം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.
'നിങ്ങള്‍ക്ക് ഈ രാജ്യത്ത് സ്ഥാനമില്ല, ഇവിടെ നിന്നും പുറത്തുപോകാന്‍' അക്രമികള്‍ പെണ്‍കുട്ടിയോട് പറഞ്ഞതായി സിഖ് ഫെഡറേഷന് യുകെ വെളിപ്പെടുത്തി. സമൂഹത്തില്‍ ആശങ്ക ഉയര്‍ന്നതോടെയാണ് സ്മെത്ത്വിക്കിലെ ഗുരു നാനാക് ഗുരുദ്വാര ടെമ്പിളില്‍ യോഗം
More »
ദയാവധ ബില്ലിനെ ശക്തിയുക്തം എതിര്‍ത്ത് മുന്‍ പ്രധാനമന്ത്രി തെരേസ മേ
അസിസ്റ്റഡ് ഡൈയിംഗ് ബില്‍ നിയമമാക്കാനുള്ള നീക്കം ' കൊല്ലാന്‍ ലൈസന്‍സ് നല്‍കുന്നത് പോലെയാണെന്ന്' തുറന്നടിച്ച് മുന്‍ പ്രധാനമന്ത്രി തെരേസ മേ. ബില്‍ സംബന്ധിച്ച ചര്‍ച്ചകള്‍ ഹൗസ് ഓഫ് ലോര്‍ഡ്സില്‍ എത്തിയപ്പോഴാണ് മേ തന്റെ അഭിപ്രായം വ്യക്തമാക്കിയത്.
ബില്‍ നിയമമായി മാറിയാല്‍ ഇംഗ്ലണ്ടിലും, വെയില്‍സിലുമുള്ള വൈകല്യങ്ങള്‍ ബാധിച്ചവര്‍ക്കും, ഗുരുതര രോഗങ്ങള്‍ നേരിടുന്നവര്‍ക്കും, മാനസിക ആരോഗ്യ പ്രശ്നങ്ങള്‍ അനുഭവിക്കുന്നവര്‍ക്കും ജീവിതം അവസാനിപ്പിക്കാന്‍ സമ്മര്‍ദം നേരിടേണ്ടി വരുമെന്നതിനാലാണ് താന്‍ ബില്ലിനെ എതിര്‍ക്കുന്നതെന്ന് തെരേസ മേ പറഞ്ഞു.
അസിസ്റ്റഡ് ഡൈയിംഗ് നിയമമാകുന്നതോടെ ചിലരുടെ ജീവിതങ്ങള്‍ മറ്റു ചിലരുടേതിനെ അപേക്ഷിച്ച് വില കുറഞ്ഞതാണെന്ന നില വരുമെന്ന് തെരേസ മേ ചൂണ്ടിക്കാണിക്കുന്നു. തന്റെ ഒരു സുഹൃത്താണ് ഇതിനെ 'കൊല്ലാന്‍ ലൈസന്‍സ് നല്കുന്ന ബില്‍' എന്ന് വിശേഷിപ്പിച്ചതെന്നും
More »