യു.കെ.വാര്‍ത്തകള്‍

യുകെ സമ്പദ് വ്യവസ്ഥ സ്തംഭനാവസ്ഥയില്‍; പൂജ്യം വളര്‍ച്ചയില്‍ ജിഡിപി
ബജറ്റിനായി ഒരുങ്ങുന്ന ചാന്‍സലര്‍ റേച്ചല്‍ റീവ്‌സിന് കനത്ത ആഘാതമായി യുകെ സമ്പദ് വ്യവസ്ഥ പൂര്‍ണ്ണമായി സ്തംഭനാവസ്ഥയില്‍ എത്തിയെന്ന് വ്യക്തമാക്കി ജിഡിപി കണക്കുകള്‍. ജൂലൈ മാസത്തില്‍ സംപൂജ്യത്തിലാണ് വളര്‍ച്ച. സമ്മറിന്റെ മൂര്‍ദ്ധന്യത്തിലും രാജ്യത്തിന്റെ ഗ്രോസ് ഡൊമസ്റ്റിക് പ്രൊഡക്ട് വളര്‍ച്ച കൈവരിച്ചില്ലെന്നാണ് ഏറ്റവും പുതിയ ഓഫീസ് ഫോര്‍ നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് കണക്കുകള്‍ വെളിപ്പെടുത്തുന്നത്. 2025 ജൂണില്‍ 0.4% വളര്‍ച്ച നേടിയ ശേഷമാണ് ഈ തിരിച്ചിറക്കം. നിര്‍മ്മാണ മേഖലയില്‍ 1.3 ശതമാനത്തിന്റെ ഇടിവാണ് രേഖപ്പെടുത്തിയത്. 2024 ജൂലൈയ്ക്ക് ശേഷമുള്ള ഏറ്റവും വലിയ ഇടിവാണ്. ഇത് സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ചയെ സാരമായി ബാധിക്കുയാണ് ചെയ്തത്. അതേസമം സര്‍വ്വീസ് മേഖല 0.1% വളര്‍ച്ച നേടി. കണ്‍സ്ട്രക്ഷന്‍ 0.2 ശതമാനവും വളര്‍ന്നു. വളര്‍ച്ചയും, തളര്‍ച്ചയുമില്ലാതെ സ്തംഭിച്ച് നില്‍ക്കുന്ന സമ്പദ് വ്യവസ്ഥ ലേബര്‍

More »

ലണ്ടനില്‍ മലയാളി പെണ്‍കുട്ടിയെ വെടിവച്ച കേസില്‍ പ്രതിയ്ക്ക് പരോള്‍ ഇല്ലാത്ത 34 വര്‍ഷത്തെ ജീവപര്യന്തം; മുഖ്യപ്രതി ഇപ്പോഴും കാണാമറയത്ത്
ബര്‍മിങ്ഹാമിലെ മലയാളി കുടുംബത്തിലെ പെണ്‍കുട്ടിയെ ലണ്ടനിലെ റസ്‌റ്റൊറന്റില്‍ വച്ച് വെടിവച്ച കേസില്‍ പ്രതിയ്ക്ക് പരോള്‍ ഇല്ലാത്ത 34 വര്‍ഷത്തെ ജീവപര്യന്തം. പെണ്‍കുട്ടിയ്ക്ക് വെടിയേറ്റ കേസില്‍ യുകെ പൗരന്‍ ജാവോണ്‍ റൈലിക്ക് പരോളില്ലാതെ ജീവപര്യന്തം ശിക്ഷ അനുഭവിക്കണം. പ്രതി കുറ്റക്കാരനെന്ന് കഴിഞ്ഞ മാസം കണ്ടെത്തിയിരുന്നു. 33 കാരനായ പ്രതി ഇനി പുറത്തിറങ്ങണമെങ്കില്‍ 77 വയസ്സുവരെ കാത്തിരിക്കണം. ലണ്ടനില്‍ കുടുംബ സുഹൃത്തിനെ കാണാന്‍ പുറപ്പെട്ട മലയാളി കുടുംബം റസ്‌റ്റൊറന്റില്‍ ഭക്ഷണം കഴിക്കാനെത്തിയപ്പോഴാണ് സംഭവം. രണ്ട് ടര്‍ക്കിഷ് സംഘങ്ങളുടെ ആക്രമണത്തിന് കുട്ടി ഇരയാവുകയായിരുന്നു. അതേസമയം, വെടിവയ്പ്പ് നടത്തിയ മുഖ്യ പ്രതിയെ ഇപ്പോഴും മെട്രോ പൊളിറ്റന്‍ പൊലീസിന് കണ്ടെത്താനായിട്ടില്ല. അറസ്റ്റിലായപ്രതികളില്‍ ഒരാളായ ജാവോണ്‍ റൈലിയെ നിരന്തരം ചോദ്യം ചെയ്തിട്ടും അന്വേഷണത്തോട് സഹകരിക്കുന്നില്ല. ടര്‍ക്കിഷ്

More »

ജെഫ്രി എപ്‌സ്റ്റിനുമായുള്ള ബന്ധം: യുകെയുടെ യു.എസ് അംബാസഡറെ പുറത്താക്കി; സ്റ്റാര്‍മര്‍ക്ക് തിരിച്ചടി
വിവാദ കുറ്റവാളി ജെഫ്രി എപ്‌സ്റ്റിനു പിന്തുണ നല്‍കിയതിന്റെ പേരില്‍ യുകെയുടെ യു.എസ്. അംബാസഡര്‍ പീറ്റര്‍ മാന്‍ഡല്‍സനെ പുറത്താക്കി . 2008-ല്‍ കുട്ടികളെടയടക്കം ലൈംഗിക കുറ്റങ്ങളില്‍ ശിക്ഷിക്കപ്പെട്ട അമേരിക്കന്‍ ധനകാര്യവിദഗ്ധന്‍ ജെഫ്രി എപ്‌സ്റ്റിനെ പിന്തുണച്ചുകൊണ്ട് മാന്‍ഡല്‍സന്‍ അയച്ചിരുന്ന സ്വകാര്യ ഇമെയിലുകള്‍ പുറത്തുവന്നതാണ് അടിയന്തിര നടപടിക്ക് സര്‍ക്കാരിനെ പ്രേരിപ്പിച്ചത്. എപ്‌സ്റ്റിനെ നേരത്തെ മോചിപ്പിക്കാന്‍ ശ്രമിക്കണമെന്നതുള്‍പ്പെടെയുള്ള നിരവധി സന്ദേശങ്ങള്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത് പുറത്ത് വന്നിട്ടുണ്ട്. സ്റ്റാര്‍മര്‍ ഇതിനെ അംഗീകരിക്കാനാകാത്തത് എന്ന് വിശേഷിപ്പിക്കുകയും ഉടന്‍ നടപടിയെടുക്കേണ്ടി വന്നതായി വ്യക്തമാക്കുകയും ചെയ്തു. മാന്‍ഡല്‍സന്‍ എപ്‌സ്റ്റിന്റെ അടുത്ത സുഹൃത്തായിരുന്നുവെന്നത് പൊതുവായ വിവരമായിരുന്നെങ്കിലും, ശിക്ഷയ്ക്ക് ശേഷവും ബന്ധം തുടര്‍ന്നതാണ്

More »

വര്‍ഗീസ് അച്ചായന്റെ പൊതുദര്‍ശനവും സംസ്‌കാരവും 17ന്; നൂറുകണക്കിന് പേരെത്തും
ലെസ്റ്ററില്‍ ഓണാഘോഷത്തില്‍ പങ്കെടുത്തു മടങ്ങി മണിക്കൂറുകള്‍ക്കകം മരണത്തിനു കീഴടങ്ങിയ വര്‍ഗീസ് വര്‍ക്കിയെന്ന വര്‍ഗീസ് അച്ചായ(70)ന്റെ പൊതുദര്‍ശനവും സംസ്‌കാരവും 17ന് നടക്കും. ബുധനാഴ്ച മദര്‍ ഓഫ് ഗോഡ് ചര്‍ച്ചില്‍ വച്ചാണ് ഫ്യൂണറല്‍ സര്‍വ്വീസുകള്‍ നടക്കുക. രാവിലെ 9.20ന് പൊതുദര്‍ശനം ആരംഭിക്കും. പത്തു മണിയ്ക്ക് ദേവാലയ ശുശ്രൂഷകളും. തുടര്‍ന്ന് രണ്ടു മണിയോടെയാണ് ഗില്‍റോസ് സെമിത്തേരിയില്‍ സംസ്‌കാരം നടക്കുക. ദേവാലത്തിലേക്കും സെമിത്തേരിയിലേക്കും എത്തുന്നവര്‍ക്ക് പാര്‍ക്കിംഗ് സൗകര്യങ്ങളും ഏര്‍പ്പെടുത്തും. കഴിഞ്ഞ ശനിയാഴ്ച നടന്ന ലെസ്റ്റര്‍ കേരള കമ്മ്യുണിറ്റിയുടെ ഓണാഘോഷത്തിലെ പതിവുകാരനും സംഘാടകനും ഒക്കെയായിരുന്നു വര്‍ഗീസ് അച്ചായന്‍. തൊട്ടടുത്ത ദിവസം രാവിലെ വീട്ടില്‍ പ്രഭാത ഭക്ഷണ വേളയിലാണ് അദ്ദേഹത്തിന് നെഞ്ചു വേദന അനുഭവപ്പെടുന്നതും തുടര്‍ന്ന് മരണത്തിനു കീഴടങ്ങുന്നതും. ലെസ്റ്റര്‍ കേരള

More »

ലണ്ടന്‍ യാത്ര ദുരിതപൂര്‍ണമാക്കി ട്യൂബ് സമരം
ലണ്ടന്‍ : ജോലി സമയവും വേതനവുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ ലണ്ടന്‍ ട്യൂബ് സമരം മൂലം യാത്രാ ദുരിതം കഠിനം. റെയില്‍, മാരിടൈം ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് (ആര്‍ എം ടി) യൂണിയന്റെ നേതൃത്വത്തിലുള്ള പണിമുടക്ക് ലണ്ടന്‍ ഭൂഗര്‍ഭ റെയില്‍വേയെ സ്തംഭിപ്പിച്ചു. ട്രാന്‍സ്‌പോര്‍ട്ട് ഫോര്‍ ലണ്ടന്‍ നിര്‍ദ്ദേശിച്ച 3.4 ശതമാനം വേതന വര്‍ദ്ധനവ് യൂണിയന്‍ തള്ളിയിരുന്നു. കൂടാതെ പ്രവൃത്തി സമയം ആഴ്ചയില്‍ 35 മണിക്കൂറില്‍ കുറവാക്കണമെന്നും അവര്‍ ആവശ്യപ്പെടുന്നു. ഡോക്ക്ലാന്‍ഡ്‌സ് ലൈറ്റ് റെയില്‍വേ (ഡി എല്‍ ആര്‍) ഈയാഴ്ച രണ്ടാം തവണയും സര്‍വീസുകള്‍ സസ്പെന്‍ഡ് ചെയ്തു. ആര്‍ എം ടി നടത്തുന്ന മറ്റൊരു സമരം കാരണമാണിത്. അതിനിടയില്‍, സമരം അവസാനിപ്പിക്കുന്നതിനുള്ള ചര്‍ച്ചയ്ക്ക് തയ്യാറാകണമെന്ന് ആര്‍ എം ടി ജനറല്‍ സെക്രട്ടറി എഡീ ഡെംപ്‌സെ ലണ്ടന്‍ മേയര്‍ സാദിഖ് ഖാനോട് ആവശ്യപ്പെട്ടിട്ടുണ്ട്. സമൂഹമാധ്യമങ്ങളില്‍ പോസ്റ്റുകള്‍ പങ്കുവയ്ക്കുന്നതിന്

More »

ഇംഗ്ലീഷ് ഭാഷ ടെസ്റ്റ് അവതാളത്തില്‍; ടെസ്റ്റിംഗ് സെന്ററുകളില്‍ ഉപയോഗിക്കുന്ന സിസ്റ്റം തത്ക്കാലത്തേക്ക് നിര്‍ത്തി
യുകെ വിസയ്ക്കായി അപേക്ഷിക്കുന്നവരുടെ ഇംഗ്ലീഷ് ഭാഷാ പ്രാവിണ്യം പരിശോധിക്കുന്നതിനായുള്ള നടപടി അവതാളത്തില്‍. ടെസ്റ്റിംഗ് സെന്ററുകളില്‍ ഉപയോഗിക്കുന്ന 816 മില്യണ്‍ പൗണ്ടിന്റെ സിസ്റ്റം തത്ക്കാലത്തേക്ക് നിര്‍ത്തിയിരിക്കുകയാണ്. സിസ്റ്റം സപ്ലൈയര്‍മാരുമായി ആവര്‍ത്തിച്ചുള്ള കൂടിക്കാഴ്ചകള്‍ക്ക് ശേഷം അത് വാങ്ങുന്ന ചുരുങ്ങിയത് അഞ്ച് മാസത്തേക്കെങ്കിലും ഹോം ഓഫീസ് നീട്ടി വെച്ചതിനാലാണ് ഇപ്പോള്‍ ഈ പദ്ധതി അനിശ്ചിതത്വത്തില്‍ ആയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ആഗസ്റ്റിലായിരുന്നു ലോകമാകമാനമുള്ള നൂറുകണക്കിന് ടെസ്റ്റിംഗ് സെന്ററുകളില്‍ ഉപയോഗിക്കുന്നതിനായി സിസ്റ്റം തേടി ഹോം ഡിപ്പാര്‍ട്ട്‌മെന്റ് വിപണിയിലേക്ക് ഇറങ്ങുന്നത്. കരാര്‍ നടപടികള്‍ 2025 ഏപ്രില്‍ ഏഴിന് ആരംഭിക്കും എന്നായിരുന്നു ആദ്യം അറിയിച്ചിരുന്നത്. എന്നാല്‍, ഈയാഴ്ച ആദ്യം ചില വിവരങ്ങള്‍ തേടി ഹോം ഓഫീസ് വീണ്ടും സപ്ലൈയര്‍മാരെ സമീപിച്ചു. ഈ പ്രൊജക്റ്റുമായി

More »

ബ്രിട്ടനിലെ തൊഴിലാളി അവകാശ ബില്ലില്‍ മാറ്റം വേണ്ടെന്ന് ട്രേഡ് യൂണിയനുകള്‍
ലണ്ടന്‍ : രാജ്യത്തെ തൊഴിലാളി അവകാശ ബില്ലില്‍ സര്‍ക്കാര്‍ നിലപാട് നിര്‍ണ്ണായകം. ബില്ലിനെ ദുര്‍ബലപ്പെടുത്തുന്ന നീക്കമുണ്ടായാല്‍ ശക്തമായി പ്രതിഷേധിക്കുമെന്ന് ബ്രിട്ടനിലെ ഏറ്റവും വലിയ ട്രേഡ് യൂണിയനായ യൂണിസണ്‍ മുന്നറിയിപ്പ് നല്‍കി. മന്ത്രിസഭയിലെ പ്രമുഖരുടെ മാറ്റം ബില്ലിനെ ബാധിക്കുമോ എന്ന ആശങ്ക യൂണിസണ്‍ ജനറല്‍ സെക്രട്ടറി ക്രിസ്റ്റീന മക്കാന പങ്കുവച്ചു. അന്യായമായി പിരിച്ചുവിടല്‍ ഒഴിവാക്കല്‍, സീറോ അവേഴ്സ് കരാറുകള്‍ നിരോധിക്കല്‍ തുടങ്ങി തൊഴിലാളികള്‍ക്ക് ആശ്വാസകരമായ ബില്ലില്‍ വെള്ളം ചേര്‍ക്കാന്‍ അനുവദിക്കില്ലെന്ന് ട്രേഡ് യൂണിയന്‍ വ്യക്തമാക്കി. ബില്ല് വൈകിപ്പിക്കാനോ ദുര്‍ബലപ്പെടുത്താനോ നീക്കമുണ്ടെന്ന സംശയവുമായി യൂണിയന്‍ നേതാക്കള്‍ രംഗത്തുവന്നിരുന്നു. സാമ്പത്തിക സമ്മര്‍ദ്ദം മൂലം നിയമത്തില്‍ നിന്ന് പിന്മാറിയാല്‍ വലിയ പ്രതിഷേധം സര്‍ക്കാര്‍ കാണേണഅടിവരുമെന്ന് യൂണിയനുകള്‍ മുന്നറിയിപ്പ്

More »

രോഗിയെ സര്‍ജറി ചെയ്യുന്നതിനിടെ സെക്‌സില്‍ ഏര്‍പ്പെട്ട സീനിയര്‍ ഡോക്ടര്‍ പിടിക്കപ്പെട്ടു
ഓപ്പറേഷന്‍ ടേബിളില്‍ രോഗിയെ സര്‍ജറി ചെയ്യുന്നതിനിടെ ജോലിയില്‍ നിന്നും മാറിനിന്ന് നഴ്‌സുമായി സെക്‌സില്‍ ഏര്‍പ്പെട്ട് സീനിയര്‍ ഡോക്ടര്‍. മെഡിക്കല്‍ ട്രിബ്യൂണല്‍ വിചാരണയിലാണ് ഈ കേസ് മുന്നോട്ട് വന്നിരിക്കുന്നത്. ടെയിംസൈഡ് ജനറല്‍ ഹോസ്പിറ്റലിലെ ഓപ്പറേഷന്‍ തീയേറ്ററിലാണ് ഡോക്ടറെയും, നഴ്‌സിനെയും ഇത്തരമൊരു സാഹചര്യത്തില്‍ മറ്റൊരു നഴ്‌സ് കണ്ടെത്തിയത്. പാകിസ്ഥാന്‍ സ്വദേശിയായ കണ്‍സള്‍ട്ടന്റ് അനസ്‌തെറ്റിസ്റ്റ് 44-കാരന്‍ സുഹൈല്‍ അഞ്ചുമാണ് ഇത്തരമൊരു വിചിത്ര ആരോപണം നേരിടുന്നത്. 2023 സെപ്റ്റംബര്‍ 16-നായിരുന്നു കേസിന് ആസ്പദമായ സംഭവങ്ങള്‍. മൂന്ന് മക്കളുടെ പിതാവായ ഡോ. അഞ്ചിമിന്റെ പ്രവൃത്തി ഓപ്പറേഷന്‍ തീയേറ്ററില്‍ പ്രവേശിച്ച മറ്റൊരു നഴ്‌സ് കാണുകയായിരുന്നു. ഗോള്‍ ബ്ലാഡര്‍ നീക്കം ചെയ്യാനായി കീഹോള്‍ സര്‍ജറിക്ക് വിധേയനായ രോഗിയെ ടേബിളില്‍ ഉപേക്ഷിച്ചാണ് ഡോ. അഞ്ചും നഴ്‌സിന് അരികിലേക്ക് പോയതെന്ന്

More »

എന്‍എച്ച്എസ് വെയ്റ്റിംഗ് ലിസ്റ്റ് 7.4 മില്ല്യണിലേക്ക് ഉയര്‍ന്നു; തുടര്‍ച്ചയായ രണ്ടാം മാസവും കാത്തിരിപ്പില്‍ വര്‍ധന
എന്‍എച്ച്എസിനെ ശരിയാക്കുമെന്ന് വാഗ്‌ദാനം ചെയ്തു അധികാരത്തിലെത്തിയ ലേബര്‍ സര്‍ക്കാരിന് പിടി കൊടുക്കാതെ കാത്തിരിപ്പ് പട്ടിക കുതിയ്ക്കുന്നു. എന്‍എച്ച്എസ് പ്രൊസീജ്യറുകള്‍ക്കുള്ള കാത്തിരിപ്പ് പട്ടിക തുടര്‍ച്ചയായ രണ്ടാം മാസവും കൂടിയിരിക്കുകയാണ്. ജൂലൈ മാസത്തിലെ കണക്കുകള്‍ പ്രകാരം കാത്തിരിപ്പ് പട്ടിക 7.37 മില്ല്യണില്‍ നിന്നും 7.4 മില്ല്യണിലേക്കാണ് ഉയര്‍ന്നത്. ഡോക്ടര്‍മാരുടെ സമരങ്ങളും, ആശുപത്രികള്‍ റെക്കോര്‍ഡ് ഡിമാന്‍ഡ് നേരിട്ടതും ചേര്‍ന്നാണ് പട്ടികയുടെ നീളം വര്‍ധിപ്പിച്ചത്. ഈ വര്‍ഷം കുറവ് വന്ന കണക്കുകളാണ് ഇപ്പോള്‍ തിരികെ വളര്‍ന്നിരിക്കുന്നത്. ഫെബ്രുവരി വരെ കൈവരിച്ച മുന്നേറ്റത്തിലേക്കാണ് ഇത് മടങ്ങിയത്. ഹെല്‍ത്ത് സെക്രട്ടറി വെസ് സ്ട്രീറ്റിന്റെ കാത്തിരിപ്പ് കുറയ്ക്കുമെന്ന വാഗ്ദാനത്തിനാണ് തിരിച്ചടി ഏറ്റിരിക്കുന്നത്. ലേബര്‍ സര്‍ക്കാരിന് കീഴില്‍ സേവനം മെച്ചപ്പെടുത്താന്‍ എന്‍എച്ച്എസ്

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions