ലേബര്‍ ഉപനേതാവാകാന്‍ സ്റ്റാര്‍മറുടെ പിന്തുണയോടെ എഡ്യൂക്കേഷന്‍ സെക്രട്ടറി ബ്രിഡ്‌ജെറ്റ് ഫിലിപ്‌സണ്‍
ആഞ്ചെല റെയ്‌നര്‍ രാജിവെച്ച ലേബര്‍ ഡെപ്യൂട്ടി നേതൃപദവിക്കായുള്ള പോരാട്ടത്തില്‍ മുന്നിലെത്തി പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മറുടെ ഉറ്റ അനുയായിയായ ബ്രിഡ്‌ജെറ്റ് ഫിലിപ്‌സണ്‍. എഡ്യുക്കേഷന്‍ സെക്രട്ടറി കൂടിയായ ബ്രിഡ്‌ജെറ്റ് പോരാട്ടത്തില്‍ ഏറെ മുന്നേറി. ലേബര്‍ പാര്‍ട്ടിയുടെ നം. 2 ആയി തെരഞ്ഞെടുക്കാന്‍ 116 എംപിമാരുടെ പിന്തുണയാണ് ഫിലിപ്‌സണ്‍ ഉറപ്പാക്കിയത്.
80 പേരുടെ പിന്തുണ വേണമെന്ന നിബന്ധനയാണ് ഇതോടെ ബ്രിഡ്ജറ്റ് ഫിലിപ്‌സണ്‍ അനായാസം കടന്നത്. നേരത്തെ മന്ത്രിസഭയില്‍ നിന്നും പുറത്താക്കപ്പെട്ട മുന്‍ ക്യാബിനറ്റ് മന്ത്രി ലൂസി പവല്‍ മാത്രമാണ് ഇവര്‍ക്ക് പിന്നിലുള്ളത്. ഇതിനകം 77 നോമിനേഷനുകള്‍ പവലിന് ലഭിച്ചു. ആവശ്യത്തിന് പിന്തുണ ലഭിച്ച് പവല്‍ അവസാന മത്സരത്തില്‍ ഇടംനേടുമെന്നാണ് കരുതുന്നത്.
ഇടത് സ്ഥാനാര്‍ത്ഥികളായ ബെല്‍ റിബേറോ ആഡി, പോളാ ബാര്‍ക്കര്‍, മുതിര്‍ന്ന എംപി എമിലി തോണ്‍ബെറി എന്നിവര്‍ വിദൂര
More »
എന്‍ എച്ച് എസില്‍ കാന്‍സര്‍ പരിശോധന ഫലത്തിനുള്ള കാത്തിരിപ്പ് സമയം കൂടുന്നു
കാന്‍സര്‍ ബാധിച്ച്, പരിശോധനാ ഫലങ്ങള്‍ കാത്തിരിക്കുന്നവരുടെ എണ്ണം കൂടുന്നു. 28 ദിവസങ്ങള്‍ക്കുള്ളില്‍ പരിശോധനാ ഫലങ്ങള്‍ ലഭിച്ചവരുടെ എണ്ണം 2021 ല്‍ നിന്നും 2024 ആയപ്പോഴേക്കും 57 ശതമാനത്തില്‍ നിന്നും 52 ശതമാനമായി കുറഞ്ഞെന്ന് റിപ്പോര്‍ട്ട്. കാന്‍സര്‍ ഫ്രീ ഫലങ്ങളും 77 ശതമാനം രോഗികള്‍ക്ക് ഒരാഴ്ചയ്ക്കുള്ളിലാണ് ലഭിക്കുനത്.കാന്‍സര്‍ പരിശോധനാ ഫലം നല്‍കുന്നത് മന്ദഗതിയിലായി എന്നാണ് ഇത് സൂചിപ്പിക്കുന്നത്. ഫലം ലഭിക്കാന്‍ വൈകുന്നത്, നേരത്തേ ചികിത്സ ലഭ്യമാക്കുന്നതിന് തടസമാകുന്നു എന്നും തത്ഫലമായി രോഗത്തെ അതിജീവിക്കാനുള്ള സാധ്യത കുറയുന്നു എന്നും കാന്‍സര്‍ റിസര്‍ച്ച് യു കെ പറയുന്നു.
പ്രോസ്‌ട്രേറ്റ്, വൃക്ക, മസ്തിഷ്‌കം, കഴുത്ത് എന്നിവിടങ്ങളില്‍ കാന്‍സര്‍ ബാധിതരായവരും പരിശോധനാ ഫലത്തിനായി പതിവിലധികം കാത്തിരിക്കേണ്ട അവസ്ഥയാണ് ഇപ്പോഴുള്ളത്. കാന്‍സര്‍ പരിശോധനാ ഫലത്തിനായുള്ള കാത്തിരിപ്പ് അതി കഠിനമായ ഒരു അനുഭവമാണെന്നാണ്
More »
ആദ്യമായി വീട് വാങ്ങുന്നവര്‍ക്ക് 'വലിയ മോര്‍ട്ട്‌ഗേജ്' നല്‍കാന്‍ ബാങ്കുകളെ പ്രേരിപ്പിക്കാന്‍ യോഗം വിളിച്ച് മന്ത്രിമാര്‍
യുകെയില്‍ വാടക നിരക്ക് ഉയര്‍ന്നതോടെ മോര്‍ട്ട്‌ഗേജ് തരപ്പെടുത്തി ഒരു വീട് സ്വന്തമാക്കാന്‍ ശ്രമിക്കുന്നവരുടെ എണ്ണം കൂടിവരുകയാണ്. വാടക വീട് ലഭിക്കാനുള്ള ബുദ്ധിമുട്ടും, അതിന് വേണ്ടിവരുന്ന അധിക വാടക നിരക്കും പരിഗണിക്കുമ്പോള്‍ വീട് വാങ്ങുന്നതാണ് ഭേദമെന്ന നിലയാണ്. എന്തായാലും ആദ്യമായി വീട് വാങ്ങാന്‍ ഒരുങ്ങുന്നവര്‍ക്ക് കാര്യങ്ങള്‍ എളുപ്പമാക്കാനുള്ള ശ്രമങ്ങള്‍ ഗവണ്‍മെന്റ് തലത്തില്‍ നടന്നുവരുകയാണ്.
ഇതിന്റെ ഭാഗമായി ഹൗസിംഗ് വിപണിയില്‍ ചുവടുവെയ്ക്കുന്നവര്‍ക്ക് കാര്യങ്ങള്‍ എളുപ്പമാക്കാന്‍ ആവശ്യപ്പെട്ട് മന്ത്രിമാര്‍ മോര്‍ട്ട്‌ഗേജ് ലെന്‍ഡര്‍മാരുമായി ചര്‍ച്ച നടത്തുകയാണ്. പുതിയ ഇക്കണോമിക് സെക്രട്ടറി, ട്രഷറി, ലൂസി റിഗ്ബിയും, ഹൗസിംഗ് മന്ത്രി മാത്യു പെന്നികുക്കുമാണ് ബാങ്കുകള്‍ക്കും, നേഷന്‍വൈഡ് ബില്‍ഡിംഗ് സൊസൈറ്റിക്കും മുന്നില്‍ ഈ ആവശ്യങ്ങള്‍ അവതരിപ്പിക്കുക.
ആദ്യമായി വീട്
More »
എട്ടു വയസില്‍ താഴെയുള്ള കുട്ടികളുമായി എമിറേറ്റ്സ് ഫസ്റ്റ് ക്ലാസില്‍ ഇനി യാത്ര പറ്റില്ല
ഫസ്റ്റ് ക്ലാസ് കാബിനില്‍ യാത്ര ചെയ്യാന്‍ പുതിയ നിബന്ധനകള്‍ കൊണ്ടുവന്നു എമിറേറ്റ്സ്. ആഗസ്റ്റ് 15ന് എട്ടോ അതില്‍ താഴെയോ പ്രായം ഉള്ള കുട്ടികള്‍ക്ക് ഇനി എമിറേറ്റ്‌സിന്റെ ഫസ്റ്റ്ക്ലാസില്‍ പറക്കാന്‍ മൈല്‍സ് ഉപയോഗിച്ച് ബുക്ക് ചെയ്ത ടിക്കറ്റില്‍ കഴിയില്ല. എയര്‍ലൈനില്‍ നിന്നും സുപ്രധാനമായ അറിയിപ്പുകള്‍ ഒന്നും ഇല്ലാതെ തന്നെ ഈ മാസം മുതലാണ് പുതിയ നയം നിലവില്‍ വന്നതെന്ന് വണ്‍ മൈല്‍ അറ്റ് എ ടൈം റിപ്പോര്‍ട്ട് ചെയ്യുന്നു.
പ്രീമിയം കാബിനുകളിലേക്ക് പ്രവേശനം നിയന്ത്രിക്കാനായി ഈ വര്‍ഷം എമിറേറ്റ്‌സ് എടുത്ത നടപടികളില്‍ ഏറ്റവും പുതിയതാണിത്. ഈ വര്‍ഷം ആദ്യം ഫസ്റ്റ് ക്ലാസ് റിഡെംപ്ഷന്‍ പ്ലാറ്റിനം, ഗോള്‍ഡ് അല്ലെങ്കില്‍ സില്‍വര്‍ സ്റ്റാറ്റസുള്ള സ്‌കൈവാര്‍ഡ് അംഗങ്ങള്‍ക്ക് മാത്രമായി എമിറേറ്റ്‌സ് പരിമിതപ്പെടുത്തിയിരുന്നു. ഇതോടെ ഇടയ്ക്കൊക്കെ മാത്രം യാത്ര ചെയ്യുന്നവര്‍ക്ക് ആഢംബരപൂര്‍ണ്ണമായ യാത്രാനുഭവത്തിന് ടിക്കറ്റ്
More »
രണ്ടുവയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് സൗജന്യ യാത്ര, 10കിലോ ബാഗേജും; വന്‍ പ്രഖ്യാപനവുമായി ജെറ്റ് 2 എയര്‍ലൈന്‍
യാത്രക്കാര്‍ക്കായി വമ്പന്‍ പ്രഖ്യാപനവുമായി യുകെയിലെ ജെറ്റ് 2 എയര്‍ലൈന്‍. രണ്ടു വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് വിമാന യാത്രയില്‍ സൗജന്യ സീറ്റ് പ്രഖ്യാപിച്ചിരിക്കുകയാണ് കമ്പനി. ഇതോടെ രണ്ടുവയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് സൗജന്യ യാത്ര അനുവദിക്കുന്ന യുകെയിലെ ഏക എയര്‍ലൈന്‍ എന്ന പേരാണ് കമ്പനി സ്വന്തമായത്.
കഴിഞ്ഞ ഓഗസ്ത് 22 നാണ് രണ്ടു വയസ്സില്‍ താഴെയുള്ള കുട്ടി യാത്രക്കാര്‍ക്കായി ഇനി മുതല്‍ യാത്രയ്ക്ക് പണം നല്‍കേണ്ടതില്ലെന്ന് വിമാന കമ്പനി പ്രഖ്യാപിച്ചത്.യൂറോപ്പിലുടനീളവും കാനറീസ് , മെഡിറ്ററേനിയന്‍ സര്‍വീസുകളിലുമാണ് രണ്ടുവയസ്സില്‍ താഴെയുള്ള കുരുന്നുകള്‍ക്ക് സൗജന്യ യാത്ര അനുവദിക്കുന്നത്.
നിലവില്‍ ജെറ്റ് 2 വിന്റെ അവധിക്കാല യാത്രാ പാക്കേജില്‍ മാത്രമാണ് രണ്ടുവയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് സൗജന്യ വിമാന യാത്ര അനുവദിച്ചിരുന്നത്. എന്നാല്‍ ഇനി മുതല്‍ അവധിക്കാല പാക്കേജില്‍ മാത്രമല്ല മറ്റ്
More »
ആശുപത്രികളുടെ റാങ്കിംഗ് പ്രസിദ്ധീകരിച്ച് എന്‍എച്ച്എസ്; പത്തില്‍ എട്ടും നിലവാരത്തിലല്ല
ഇംഗ്ലണ്ടിലെ ആശുപത്രികളെ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ റാങ്കിംഗ് നല്‍കുന്ന പട്ടിക പുറത്തുവിട്ടു. ഏറ്റവും മോശം പ്രകടനം കാഴ്ചവെയ്ക്കുന്ന ആശുപത്രികളുടെ പേരെടുത്ത് പറഞ്ഞാണ് പട്ടിക പുറത്തുവന്നിരിക്കുന്നത്. ആശുപത്രികള്‍, ആംബുലന്‍സ് സര്‍വ്വീസുകള്‍, മെന്റല്‍ ഹെല്‍ത്ത് സേവനദാതാക്കള്‍ എന്നിവരെ ആദ്യമായാണ് റാങ്ക് നല്‍കി പരസ്യപ്പെടുത്തുന്നത്. മോശം സേവനം നല്‍കുന്നവരെ രോഗികള്‍ക്കും തിരിച്ചറിയാന്‍ ഇത് വഴിയൊരുക്കും.
പത്തില്‍ എട്ട് എന്‍എച്ച്എസ് ആശുപത്രികളും നിലവാരത്തിനൊത്ത പ്രകടനം കാഴ്ചവെയ്ക്കുന്നതില്‍ പരാജയപ്പെടുന്നതായാണ് കണ്ടെത്തല്‍. പുതിയ സ്‌കോറിംഗ് സിസ്റ്റം പ്രസിദ്ധീകരിച്ച ഗവണ്‍മെന്റ് ഇതുവഴി രോഗികള്‍ക്ക് തങ്ങളുടെ പ്രാദേശിക ആശുപത്രികള്‍ രാജ്യത്തെ മറ്റ് മേഖലകളുമായി താരതമ്യം ചെയ്യുമ്പോള്‍ എത്രത്തോളം മികച്ച പ്രവര്‍ത്തനം നടത്തുന്നുവെന്ന് തിരിച്ചറിയാന്‍ കഴിയും. അതേസമയം റാങ്കിംഗ് പ്രകാരം 134 പ്രധാന
More »
കുടിയേറ്റക്കാരെ തിരിച്ചെടുക്കാത്ത രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് വിസ നല്‍കുന്നത് വെട്ടിക്കുറയ്ക്കും- ഹോം സെക്രട്ടറി
ലേബര്‍ ഗവണ്‍മെന്റിന്റെ അനധികൃത കുടിയേറ്റത്തിന് എതിരായ പോരാട്ടം ഫലിക്കാതെ വന്നതോടെയാണ് പുതിയ ഹോം സെക്രട്ടറിയായി ഷബാനാ മഹ്മൂദിനെ നിയോഗിക്കാന്‍ സ്റ്റാര്‍മര്‍ നിര്‍ബന്ധിതനായത്. ലേബര്‍ അധികാരത്തിലെത്തിയതോടെ റെക്കോര്‍ഡ് തോതിലാണ് ചാനല്‍ കുടിയേറ്റം അരങ്ങേറുന്നത്. കുടിയേറ്റക്കാരെ തിരികെ എടുക്കാന്‍ തയ്യാറാകാത്ത രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് വിസ നല്‍കുന്നത് വെട്ടിക്കുറയ്ക്കുമെന്നാണ് ഹോം സെക്രട്ടറിയുടെ പ്രഖ്യാപനം.
ഈ വിഷയത്തില്‍ പങ്കാളി രാജ്യങ്ങളായ '5 ഐസ് ഇന്റലിജന്‍സ് ഷെയറിംഗ് അലയന്‍സില്‍' കരാറില്‍ എത്തിയെന്ന് ഇവര്‍ വ്യക്തമാക്കി. പങ്കാളിത്ത രാജ്യങ്ങളില്‍ നിയമപരമായി തുടരാന്‍ അവകാശമില്ലാത്ത വിദേശ പൗരന്‍മാരെ തിരികെ അയയ്ക്കുന്നതിന് ഇതുവഴി ഊര്‍ജ്ജമേകാമെന്നാണ് പ്രതീക്ഷ. എന്നാല്‍ വിസാ നിയന്ത്രണങ്ങള്‍ ബ്രിട്ടന്‍ മാത്രമാണ് നടപ്പാക്കുകയെന്ന് പിന്നീട് വ്യക്തമായതോടെയാണ് പദ്ധതി എങ്ങുമെത്തില്ലെന്ന ആശങ്ക
More »
ലെസ്റ്ററില്‍ കോട്ടയം സ്വദേശി വര്‍ഗീസ് വിടവാങ്ങി
ഓണാഘോഷത്തില്‍ പങ്കെടുത്തു മടങ്ങിയ മലയാളിയെ തേടി മണിക്കൂറുകള്‍ക്കകം മരണം. ലെസ്റ്റര്‍ കേരള കമ്മ്യൂണിറ്റിയുടെ സജീവ പ്രവര്‍ത്തകനായിരുന്ന കോട്ടയം സ്വദേശി വര്‍ഗീസ് അച്ചായന്‍(70) ആണ് വിടപറഞ്ഞത്. ലെസ്റ്ററിലെ ആദ്യകാല മലയാളിയും നല്ലൊരു കലാകാരനും സഹൃദയനും ആയിരുന്നു അദ്ദേഹം. കോട്ടയം നട്ടാശ്ശേരി സ്വദേശിയാണ്.
മരണം എത്തുന്നതിനു മണിക്കൂറുള്‍ക്ക് മുന്‍പുവരെ അച്ചായന്‍ പാട്ടുപാടി ആഘോഷത്തില്‍ പങ്കെടുത്തിരുന്നു. കഴിഞ്ഞ ദിവസം രാവിലെ വീട്ടില്‍ പ്രഭാത ഭക്ഷണ വേളയിലാണ് അദ്ദേഹത്തിന് നെഞ്ചു വേദന അനുഭവപ്പെടുന്നതും തുടര്‍ന്ന് മരണത്തിനു കീഴടങ്ങുന്നതും. ഏതെങ്കിലും വിധത്തില്‍ ഉള്ള ചികിത്സക്ക് വിധേയമാക്കാന്‍ പോലും സമയം ലഭിക്കുന്നതിന് മുമ്പ് മരണമെത്തി.
കിളിച്ചുണ്ടന്‍ മാമ്പഴത്തിലെ ഒന്നാംകിളി പൊന്നാ കിളി വന്നങ്കിളി മാവിന്മേല്‍ എന്ന ഗാനമാണ് അവസാനമായി അച്ചായന്‍ ശനിയാഴ്ച ഓണപരിപാടിയില്‍ ലെസ്റ്ററിലെ കൂട്ടുകാര്‍ക്കു
More »
സംശയാസ്പദമായ ലഗ്ഗേജ്; ഹീത്രു എയര്‍പോര്‍ട്ട് മണിക്കൂറുകള്‍ അടച്ചിട്ടു
സംശയാസ്പദമായ ലഗ്ഗേജ് കണ്ടെത്തിയതിനെ തുടര്‍ന്ന് ഹീത്രു എയര്‍പോര്‍ട്ട് മണിക്കൂറുകള്‍ അടച്ചിട്ടു. ദുരൂഹമായ രാസവസ്തുക്കള്‍ അടങ്ങിയ ഒരു പാക്കറ്റ് കണ്ടെത്തിയതിനെ തുടര്‍ന്ന് വിമാനത്താവളത്തിന്റെ ടെര്‍മിനലില്‍ നിന്നും യാത്രക്കാരെ ഒഴിപ്പിച്ചു. ഇതിനെ തുടര്‍ന്നുണ്ടായ മാസ്സ് ഹിസ്റ്റീരിയ കാരണം 21 പേര്‍ക്ക് മെഡിക്കല്‍ ചികിത്സ നല്‍കേണ്ടതായും വന്നു.
അപകട സാധ്യതയുള്ള രാസവസ്തു കണ്ടെത്തിയതിനെ തുടര്‍ന്ന് ടെര്‍മിനല്‍ 4 മൂന്ന് മണിക്കൂറുകളോളമാണ് അടച്ചിട്ടത്. തിങ്കളാഴ്ച വൈകിട്ട് 5 മണിക്ക് ശേഷമായിരുന്നു സംഭവം. അഗ്‌നിശമന സേനാംഗങ്ങളും ആംബുലന്‍സും സ്ഥലത്തെത്തിയിരുന്നു.
ഇരുപത്തിയൊന്ന് പേരെയാണ് വിമാനത്താവളത്തില്‍ വെച്ചു തന്നെ പാരാമെഡിക്സ് പരിശോധിച്ച് ആവശ്യമായ ചികിത്സകള്‍ നല്‍കിയത്. അതില്‍ ഒരാളെ ഹോസ്പിറ്റലിലേക്ക് മാറ്റി. പാക്കറ്റിലെ രാസവസ്തു ചോര്‍ന്നതായും സംശയിക്കുന്നുണ്ട്. അതേസമയം, അപകടകരമായ അസ്തുക്കള്‍ അല്ല
More »