ഫുട്‌ബോള്‍ മത്സരം കാണുന്നതിനിടെ വയറുവേദന; യുവതി ടോയ്‌ലറ്റില്‍ പ്രസവിച്ചു; ഗര്‍ഭിണിയാണെന്ന് അറിഞ്ഞിരുന്നില്ലെന്ന്
ഇംഗ്ലണ്ടിലെ സഫോക്ക് ഫുട്‌ബോള്‍ ക്ലബില്‍ മത്സരം കാണുന്നതിനിടെ വയറുവേദനയെ തുടര്‍ന്ന് ബാത്ത്‌റൂമിലേക്ക് ഓടിയ 29 കാരി ടോയ്‌ലറ്റില്‍ പ്രസവിച്ചു. കുഞ്ഞിന് ജന്മം നല്‍കിയപ്പോഴാണ് താന്‍ ഗര്‍ഭണിയാണെന്ന് അറിയുന്നതെന്നും തന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഞെട്ടലാണിതെന്നും ഷാര്‍ലറ്റ് റോബിന്‍സണ്‍ പ്രതികരിച്ചു.
കഴിഞ്ഞ ആഗസ്ത് 24ന് കിര്‍ക്ക്‌ലി , പേക്ക് ഫീല്‍ഡ് ഫുട്‌ബോള്‍ ക്ലബ്ബുകള്‍ തമ്മിലുള്ള മത്സരം കാണാനാണ് ഷാര്‍ലറ്റ് എത്തിയത്. മത്സരത്തിനിടെ ഷാര്‍ലറ്റിന് പെട്ടെന്ന് വയറുവേദന അനുഭവപ്പെട്ടു. സാധാരണ വയറുവേദനയാണെന്ന് കരുതി ബാത്ത്‌റൂമിലേക്ക് ഓടിയെങ്കിലും പിന്നീട് ഇതു സാധാരണ വയറുവേദനയല്ലെന്ന് മനസിലായി. പിന്നാലെ കുഞ്ഞിന്റെ തല പുറത്തേക്ക് വരുന്നതും കണ്ടു.
29 ആഴ്ച ഗര്‍ഭിണിയായിരുന്നിട്ടും തനിക്ക് അതിന്റെ ലക്ഷണമുണ്ടായിരുന്നില്ലെന്ന് ഷാര്‍ലറ്റ് പറയുന്നു. വയറോ ഛര്‍ദ്ദിയോ മറ്റ് ബുദ്ധിമുട്ടുകളോ ഒന്നും തനിക്ക്
More »
ലണ്ടനില്‍ ട്യൂബ് ട്രെയിന്‍ ജീവനക്കാരുടെ പണിമുടക്ക്; വലഞ്ഞു യാത്രക്കാര്‍
ശമ്പളവും ഡ്യൂട്ടി വ്യവസ്ഥകളും സംബന്ധിച്ച ആവശ്യങ്ങള്‍ ഉന്നയിച്ച് ലണ്ടന്‍ അണ്ടര്‍ഗ്രൗണ്ട് ട്യൂബ് ട്രെയിന്‍ ജീവനക്കാര്‍ അഞ്ച് ദിവസത്തെ പണിമുടക്ക് ആരംഭിച്ചു. റെയില്‍, മാരിടൈം, ട്രാന്‍സ്‌പോര്‍ട്ട് (ആര്‍എംടി) യൂണിയനിലെ അംഗങ്ങള്‍ ശമ്പളത്തിനും ഡ്യൂട്ടിയിലെ അസമത്വങ്ങള്‍ക്കും എതിരെയാണ് പണിമുടക്ക് നടത്തുന്നത്. വേതന വര്‍ധനവിന് പുറമേ ആഴ്ചയില്‍ 32 മണിക്കൂറാക്കി ജോലിസമയം കുറയ്‌ക്കണമെന്നും ജീവനക്കാരുടെ യൂണിയനുകള്‍ ആവശ്യപ്പെടുന്നു.
പണിമുടക്ക് മൂലം കഴിഞ്ഞ ദിവസം വൈകിട്ട് 6 മണി വരെ പരിമിതമായ സര്‍വീസുകള്‍ മാത്രമേ ഉണ്ടായിരുന്നുള്ളു. വെള്ളിയാഴ്ച മുതലാകും പണിമുടക്ക് സമയം കഴിഞ്ഞ് ട്യൂബ് ട്രെയിനുകള്‍ പതിവുപോലെ സര്‍വീസുകള്‍ ആരംഭിക്കുക.
ഏതൊക്കെ ലൈനുകളെ എങ്ങനെയൊക്കെയാണ് പണിമുടക്ക് ബാധിക്കപ്പെടുന്നതെന്ന് അറിയാന്‍ ട്രാന്‍സ്‌പോര്‍ട്ട് ഫോര്‍ ലണ്ടന്‍ (TfL) വെബ്‌സൈറ്റ് പരിശോധിക്കണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടു.
More »
അയര്‍ലന്‍ഡില്‍ കാണാതായ മലയാളി യുവതിയെ അവശനിലയില്‍ കണ്ടെത്തി
വാട്ടര്‍ഫോര്‍ഡില്‍ നിന്നും കഴിഞ്ഞ ദിവസം കാണാതായ മലയാളി യുവതിയെ കണ്ടെത്തി. വാട്ടര്‍ഫോര്‍ഡ് കമ്മ്യൂണിറ്റി നടത്തിയ അതിതീവ്ര തിരച്ചിലുകള്‍ക്ക് ശേഷമാണ് ഡബ്ലിനിലെ യൂണിവേഴ്സിറ്റി കോളജ് വിദ്യാര്‍ഥിനിയായ സാന്റാ മേരി തമ്പി(20)യെ കണ്ടെത്തിയത്. യുവതിയുടെ വീടിന് സമീപത്തുള്ള റൗണ്ട് എബൗട്ടിന് സമീപം അവശ നിലയില്‍ ഒരാള്‍ കിടക്കുന്നുണ്ടെന്ന് പോളിഷ് വംശജന്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഗാര്‍ഡയും (പൊലീസ്) തിരച്ചില്‍ സംഘവും ചേര്‍ന്നാണ് യുവതിയെ കണ്ടെത്തിയത്.
ശരീരത്തില്‍ നേരിയ പരുക്കുണ്ട്. യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം രാവിലെ 6.15ന് നടക്കാന്‍ പോയ സാന്റായുടെ പതിവ് സമയം കഴിഞ്ഞിട്ടും തിരികെ വരാത്തതിനെ തുടര്‍ന്നാണ് കുടുംബം നടത്തിയ തിരിച്ചിനിടെ യുവതിയുടെ ഫോണ്‍ വീട്ടിലെ ചെരുപ്പ് സ്റ്റാന്‍ഡില്‍ നിന്നും ലഭിച്ചു. ഇതേ തുടര്‍ന്നാണ് കുടുംബം വിവരം സുഹൃത്തുക്കളെയും ഗാര്‍ഡയെയും
More »
ടോറി വിട്ട് നദീന്‍ ഡോറിസ് എത്തിയതോടെ കുടുതല്‍ നേതാക്കളെ പ്രതീക്ഷിച്ച് റിഫോം യുകെ നേതൃത്വം
മുന്‍ മന്ത്രി നദീന്‍ ഡോറിസ് കണ്‍സര്‍വേറ്റിവ് പാര്‍ട്ടി വിട്ട് റിഫോം യുകെയുടെ ഭാഗമായതോടെ മുതിര്‍ന്ന ടോറി നേതാക്കള്‍ തന്റെ പാര്‍ട്ടിയുടെ ഭാഗമാകുമെന്ന പ്രതീക്ഷയിലാണ് നേതാവ് നിഗല്‍ ഫരാഗെ.
ബോറിസ് മന്ത്രിസഭയില്‍ അംഗമായിരുന്ന നദീന്‍ ഡോറിസ് ബര്‍മ്മിങ്ഹാമില്‍ നടന്ന പാര്‍ട്ടി സമ്മേളനത്തിലാണ് റിഫോമുമായി കൊകോര്‍ത്തത്. ടോറി പാര്‍ട്ടി മരിച്ചെന്നും അവര്‍ പറഞ്ഞു. കൂടുതല്‍ പേര്‍ റിഫോമിന്റെ ഭാഗമാകണണെന്നും അവര്‍ ആഹ്വാനം ചെയ്തു. നിരവധി പ്രമുഖ നേതാക്കള്‍ നിലവില്‍ റിഫോംയുകെയില്‍ ചേര്‍ന്നു കഴിഞ്ഞു.
അടുത്ത തിരഞ്ഞെടുപ്പില്‍ റിഫോം വലിയ മുന്നേറ്റം കാഴ്ചവയ്ക്കുമെന്നാണ് പ്രവചനം. ഏതായാലും പരിചയ സമ്പന്നരായ നേതാക്കളില്ലെന്ന പ്രശ്‌നം ഇനിയുണ്ടാകില്ലെന്നാണ് റിഫോം യുകെ നേതൃത്വം പറയുന്നത്. കൂടുതല്‍ പേര്‍ പാര്‍ട്ടിയുടെ ഭാഗമാകുമെന്ന പ്രതീക്ഷയിലാണ്
More »
അയര്‍ലന്‍ഡ് മലയാളിയെ കോട്ടയത്ത് ഫ്ലാറ്റിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി
കോട്ടയം/ഡബ്ലിന്‍∙ അയര്‍ലന്‍ഡ് മലയാളിയെ കോട്ടയത്ത് ഫ്ലാറ്റിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വാകത്താനം സ്വദേശിയായ ജിബു പുന്നൂസ് (49) ആണ് അണ്ണാന്‍കുന്ന് സിറ്റി പ്ലാസയിലെ സ്വന്തം ഫ്ലാറ്റിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കമുണ്ടെന്ന് കരുതപ്പെടുന്നു. ഒരു മാസമായി ഫ്ലാറ്റില്‍ ഒറ്റയ്ക്ക് താമസിച്ചു വരികയായിരുന്നു എന്നാണ് ലഭ്യമാകുന്ന വിവരം.
ഒരു വര്‍ഷം മുന്‍പാണ് ഫ്ലാറ്റ് വാങ്ങിയത്. കഴിഞ്ഞ ദിവസം ഫ്ലാറ്റിന് വെളിയില്‍ ജിബുവിനെ കാണാതിരുന്നതിനെ തുടര്‍ന്ന് ജീവനക്കാര്‍ കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷനില്‍ വിവരം അറിയിക്കുക ആയിരുന്നു. തുടര്‍ന്ന് പൊലീസ് നടത്തിയ പരിശോധനയില്‍ ആണ് വൈകിട്ട് മൃതദേഹം കണ്ടെത്തിയത്.
പോസ്റ്റുമോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. ഹൃദയാഘാതമാണ് മരണ കാരണമെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്.
More »
മാഞ്ചസ്റ്ററിലെ സൗത്ത് ഇന്ത്യന്‍ റെസ്റ്റൊറന്റില്‍ നിന്നും ദോശ കഴിച്ച എട്ടോളം പേര്‍ അസുഖബാധിതരായി
സൗത്ത് ഇന്ത്യന്‍ ഭക്ഷണവിഭവങ്ങള്‍ ലഭ്യമാക്കുന്ന റെസ്‌റ്റൊറന്റില്‍ നിന്നും ഭക്ഷണം കഴിച്ച് ആളുകള്‍ രോഗബാധിതരായി. എട്ടോളം പേര്‍ക്കാണ് രോഗബാധ പിടിപെട്ടത്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
മാഞ്ചസ്റ്ററിലെ സെയിലിലുള്ള ദോശാ കിംഗ്‌സിലാണ് ശനിയാഴ്ച ഉച്ചയോടെ ആളുകള്‍ക്ക് ബുദ്ധിമുട്ട് നേരിട്ടത്. വിവരമറിഞ്ഞ് എമര്‍ജന്‍സി സര്‍വ്വീസുകള്‍ ഇവിടേക്ക് കുതിച്ചെത്തി. ഉപഭോക്താക്കള്‍ക്ക് ബുദ്ധിമുട്ട് നേരിടുന്നതായി വിവരം റിപ്പോര്‍ട്ട് ലഭിച്ചതോടെയാണ് നോര്‍ത്തേണ്‍ റോഡിലെ ഭക്ഷണശാലയിലേക്ക് ഗ്രേറ്റര്‍ മാഞ്ചസ്റ്റര്‍ പോലീസ് എത്തുന്നത്.
സൗത്ത് ഇന്ത്യന്‍ റെസ്‌റ്റൊറന്റില്‍ ഗ്യാസ് ലീക്ക് ഇല്ലെന്ന് പോലീസ് സ്ഥിരീകരിച്ചു. ഇതോടെ ട്രാഫോര്‍ഡ് കൗണ്‍സിലില്‍ നിന്നും ഹെല്‍ത്ത് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. വിളമ്പിയ ഭക്ഷണത്തില്‍ നിന്നുമാണ് രോഗബാധ നേരിട്ടതെന്ന് ഏറെക്കുറെ ഉറപ്പായിട്ടുണ്ട്.
സൗത്ത് ഇന്ത്യന്‍
More »
കൊച്ചിയിലെ 26 കോടിയുടെ ഓണ്‍ലൈന്‍ തട്ടിപ്പ്; പിന്നില്‍ 'സൈപ്രസ് മാഫിയ'
കൊച്ചിയിലെ 26 കോടി രൂപയുടെ ഓണ്‍ലൈന്‍ തട്ടിപ്പിന് പിന്നില്‍ 'സൈപ്രസ് മാഫിയ' എന്ന് കണ്ടെത്തല്‍. തട്ടിപ്പിനായുള്ള ആസൂത്രണം നടന്നത് യൂറോപ്യന്‍ രാജ്യമായ സൈപ്രസിലാണെന്നാണ് പൊലീസിന്റെ നിഗമനം. കാലിഫോര്‍ണിയയിലാണ് സ്ഥാപനം രജീസ്റ്റര്‍ ചെയ്തിരിക്കുന്നതെങ്കിലും ഇടപാടുകാരെ സമീപിക്കുന്ന കോള്‍ സെന്റര്‍ പ്രവര്‍ത്തിക്കുന്നത് സൈപ്രസിലാണെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. തട്ടിപ്പ് സംഘത്തില്‍ ഒന്നിലേറെ മലയാളികള്‍ ഉള്‍പ്പെട്ടിട്ടുള്ളതായും സംശയമുണ്ട്.
തട്ടിപ്പ് നടത്തിയ ക്യാപിറ്റാലെക്‌സ് എന്ന് സ്ഥാപനത്തിനെതിരെ ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലും പരാതി ലഭിച്ചിട്ടുള്ളതായി സൂചനകളുണ്ട്. ദുബായ് അടക്കമുള്ള ചില വിദേശ രാജ്യങ്ങളിലും കമ്പനിക്കെതിരെ കേസുണ്ടെന്ന് സൈബര്‍ പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
ഓണ്‍ലൈന്‍ ട്രേഡിങ് വഴി എറണാകുളം സ്വദേശിയില്‍ നിന്ന് 26 കോടി രൂപ ഓണ്‍ലൈന്‍ തട്ടിപ്പ് സംഘം തട്ടിയെടുത്തിരുന്നു. സംഭവത്തില്‍
More »
ബ്രിട്ടീഷ് രാജകുടുംബത്തിലെ ഏറ്റവും മുതിര്‍ന്ന അംഗമായ ഡച്ചസ് ഓഫ് കെന്റ് വിടവാങ്ങി
ബ്രിട്ടീഷ് രാജകുടുംബത്തിലെ ഏറ്റവും മുതിര്‍ന്ന അംഗമായ ഡച്ചസ് ഓഫ് കെന്റ് കാതറിന്‍ പ്രഭ്വി(92) അന്തരിച്ചതായി ബക്കിംഗ്ഹാം കൊട്ടാരം അറിയിച്ചു. വ്യാഴാഴ്ച രാത്രി കെന്‍സിംഗ്ടണ്‍ കൊട്ടാരത്തില്‍ വെച്ചായിരുന്നു അന്ത്യം. മരണ സമയത്തു കുടുംബാംഗങ്ങളൊക്കെ സമീപത്തുണ്ടായിരുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ദുഃഖാചരണത്തിന്റെ ഭാഗമായി ബക്കിംഗ്ഹാം കൊട്ടാരം ഉള്‍പ്പടെ രാജകുടുംബത്തിന്റെ കൊട്ടാരങ്ങളില്‍ എല്ലാം തന്നെ പതാക പകുതി താഴ്ത്തി കെട്ടിയിരിക്കുകയാണ്. തങ്ങളുടെ കുടുംബത്തിന് ഒരു തീരാ നഷ്ടമാണ് ഈ മരണമെന്ന് വെയ്ല്‍സ് രാജകുമാരന്‍ വില്യമും കെയ്റ്റ് രാജകുമാരിയും പ്രതികരിച്ചു.
അന്തരിച്ച എലിസബത്ത് രാജ്ഞിയുടെ ഫസ്റ്റ് കസിനായ ഡ്യൂക്ക് ഓഫ് കെന്റ്, എഡ്വേര്‍ഡ് രാജകുമാരന്റെ പത്‌നിയായ കാതറിന്‍ പ്രഭ്വി ആയിരുന്നു രാജകുടുബത്തില്‍ ഇപ്പോഴുള്ളതില്‍ ഏറ്റവും മുതിര്‍ന്ന അംഗം. വിംബിള്‍ഡണ്‍ ടെന്നിസ് മത്സരങ്ങളില്‍ ട്രോഫികള്‍ നല്‍കിയും
More »
എന്‍എച്ച്എസില്‍ ആയിരക്കണക്കിന് രോഗികള്‍ക്ക് ടൈപ്പ് 2 പ്രമേഹമുണ്ടെന്ന് തെറ്റായ വിവരം നല്‍കി
എന്‍എച്ച്എസില്‍ ആയിരക്കണക്കിന് രോഗികള്‍ക്ക് ടൈപ്പ് 2 പ്രമേഹമുണ്ടെന്ന് തെറ്റായ വിവരം നല്‍കി. രക്ത പരിശോധനയില്‍ തെറ്റായ ഫലം ലഭിച്ചതോടെ വലിയൊരു വിഭാഗം പേര്‍ പ്രതിസന്ധിയിലായി. പലതും ഉപകരണങ്ങളും രോഗികള്‍ക്ക് ടൈപ്പ് 2 പ്രമേഹമുണ്ടെന്ന് തെറ്റായി വിവരം നല്‍കുകയായിരുന്നു. രോഗനിര്‍ണ്ണയത്തിന് ഉപയോഗിച്ചിരുന്ന മെഷീനുകള്‍ പലതും പിഴവുള്ളതായിരുന്നു. 55000 രക്ത പരിശോധനകള്‍ വീണ്ടും ചെയ്യണമെന്നാണ് റിപ്പോര്‍ട്ട്.
അമേരിക്കയിലും അയര്‍ലന്‍ഡിലും ഓഫീസുകളുള്ള ട്രിനിറ്റി ബയോടെക് എന്ന കമ്പനി നിര്‍മ്മിച്ച ഉപകരണങ്ങളാണ് തെറ്റായ പരിശോധനാ ഫലം നല്‍കിയത്. തെറ്റായ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ ചിലര്‍ക്ക് ആവശ്യമില്ലാത്ത മരുന്നുകള്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു.
ല്യൂട്ടണ്‍ ആന്‍ഡ് ഡണ്‍സ്റ്റേബിള്‍ ഹോസ്പിറ്റലിലെ ലബോറട്ടറിയില്‍ നിന്നും ചില രോഗികള്‍ക്ക്, രക്തത്തില്‍ ഉയര്‍ന്ന ഗ്ലോക്കോസ് ലെവല്‍ ഉണ്ടെന്ന തെറ്റായ
More »