സര്ജന് രണ്ടുകാലുകളും മുറിച്ചുമാറ്റി, ഇന്‍ഷുറന്‍സ് കമ്പനികളെ കബളിപ്പിച്ച് 5 കോടി തട്ടി
യുകെയില്‍ സര്ജന് തന്റെ രണ്ടുകാലുകളും മുറിച്ചുമാറ്റി. തുടര്‍ന്ന് ഇന്‍ഷുറന്‍സ് കമ്പനികളെ കബളിപ്പിച്ച് ഏകദേശം അഞ്ച് കോടി രൂപ തട്ടിയെടുത്തു. 49കാരനായ സര്ജന് നീല്‍ ഹോപ്പറാണ് തന്റെ രണ്ടുകാലുകളും മുറിച്ച് മാറ്റിയത്. ഇയാള്‍ 2013 മുതല്‍ 2023 വരെ റോയല്‍ കോണ്‍വാള്‍ ഹോസ്പിറ്റല്‍സ് എന്‍എച്ച്എസ് ട്രസ്റ്റില്‍ ജോലി ചെയ്തിരുന്നു. 2023 ഡിസംബറില്‍ മെഡിക്കല്‍ രജിസ്റ്ററില്‍ നിന്ന് ഇയാളെ സസ്പെന്‍ഡ് ചെയ്തു. വഞ്ചനയ്ക്കും അശ്ലീല ദൃശ്യങ്ങള്‍ കൈവശം വെച്ചതിനും ഇയാളെ ജയിലിലടച്ചു.
തെറ്റായ വിവരങ്ങള്‍ നല്കി ഇയാള്‍ ഇന്‍ഷൂറന്‍സ് കമ്പനികളില്‍ നിന്ന് വലിയ തുക തട്ടിയെടുക്കുകയായിരുന്നു.. ഇയാള്‍ക്കെതിരെ രണ്ട് കുറ്റങ്ങളാണ് ചുമത്തിയത്. ഇന്‍ഷുറന്‍സ് കമ്പനികളായ അവീവ, ഓള്‍ഡ് മ്യൂച്വല്‍ ഹെല്‍ത്ത് എന്നിവയ്ക്ക് ഇയാള്‍ തെറ്റായ വിവരങ്ങള്‍ കൈമാറി. സെപ്സിസ്(ശരീരം അഴുകിപ്പോകുന്ന അവസ്ഥ) കാരണമാണ് തന്റെ കാലുകള്‍ മുറിച്ചുമാറ്റിയതെന്ന് ഹോപ്പര്‍
More »
സ്റ്റാമ്പ് ഡ്യൂട്ടി വിവാദത്തില്‍ എയ്ഞ്ചല റെയ്നര്‍ക്ക് കസേര പോയി; സ്റ്റാര്‍മര്‍ മന്ത്രിസഭയില്‍ അഴിച്ചുപണി
തന്റെ പുതിയ കടല്‍ത്തീര വസതിക്ക് മതിയായ സ്റ്റാമ്പ് ഡ്യൂട്ടി നല്‍കിയിട്ടില്ല എന്ന് സമ്മതിച്ചതോടെ ഉപപ്രധാനമന്ത്രി എയ്ഞ്ചല റെയ്നര്‍ക്ക് സ്വന്തം കസേര നഷ്ടപ്പെട്ടു. സ്റ്റാമ്പ് ഡ്യൂട്ടി വെട്ടിപ്പ് നടത്തി എന്ന ആരോപണം തെളിഞ്ഞതോടെയാണ് റെയ്നര്‍ക്ക് അവരുടെ ഹൗസിംഗ് സെക്രട്ടറി പദവിയും ഉപപ്രധാനമന്ത്രി പദവിയും രാജിവയ്ക്കേണ്ടതായി വന്നത്. ഈ വിഷയം മന്ത്രിസഭയുടെ മൊത്തത്തിലുള്ള പ്രതിച്ഛായയെ തന്നെ പ്രതികൂലമായി ബാധിച്ചിരുന്നു.
നികുതിയുമായി ബന്ധപ്പെട്ട് വിദഗ്ധാഭിപ്രായം തേടാത്തതിനാല്‍ സംഭവിച്ച പിഴവാണ് അതെന്നാണ് രാജിക്കത്തില്‍ റെയ്നര്‍ വിശദീകരിച്ചിരിക്കുന്നത്. ഈ ആരോപണങ്ങള്‍ തനിക്കും കുടുംബത്തിനു മേല്‍ അതിയായ സമ്മര്‍ദ്ദം ചെലുത്തുന്നു എന്നും അവര്‍ രാജിക്കത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. ശരിയായ തീരുമാനം എന്നാണ് പ്രധാനമന്ത്രിയുടെ ഓഫീസ് റെയ്നറുടെ രാജിയെ കുറിച്ച് പ്രതികരിച്ചത്.
റെയ്നറുടെ രാജിയ്ക്ക് ശേഷം
More »
യുകെയില്‍ മലയാളി നഴ്സ് അന്തരിച്ചു; വിടപറഞ്ഞത് കോട്ടയം സ്വദേശിനി
യുകെ മലയാളി സമൂഹത്തിനു നോവായി കോട്ടയം സ്വദേശിനിയായ നഴ്സ് അന്തരിച്ചു. ലിവര്‍പൂളിലെ ഏന്‍ട്രി യൂണിവേഴ്സിറ്റി ഹോസ്പിറ്റലില്‍ നഴ്സായ മോളിക്കുട്ടി ഉമ്മന്‍ (64) ആണ് മരിച്ചത്. ആഗസ്റ്റ് 29ന് വൈകിട്ട് 6ന് പെട്ടെന്നുണ്ടായ ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് ലിവര്‍പൂള്‍ എന്‍എച്ച്എസ് ഹോസ്പിറ്റലില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 12.15ന് മരിച്ചു.
കോട്ടയം നെടുംകുന്നം പുന്നവേലി സ്വദേശിനിയും പുതുപ്പള്ളി പയ്യപ്പാടി പാലയ്ക്കല്‍ കുടുംബാംഗവുമാണ്. 2002 ലാണ് യുകെയില്‍ എത്തുന്നത്. പുന്നവേലില്‍ പി.കെ. ഉമ്മനാണ് ഭര്‍ത്താവ്. മക്കള്‍ : മെജോ ഉമ്മന്‍, ഫില്‍ജോ ഉമ്മന്‍. മരുമകള്‍ : ഡാലിയ ഉമ്മന്‍.
ലിവര്‍പൂള്‍ കര്‍മ്മേല്‍ മാര്‍ത്തോമ്മാ പള്ളി ഇടവകാംഗമായ മോളിക്കുട്ടിയുടെ സംസ്കാരം പിന്നീട് യുകെയില്‍ തന്നെ നടത്തുമെന്ന് കുടുംബാംഗങ്ങള്‍ പറഞ്ഞു. നാട്ടില്‍ പുന്നവേലി സെന്റ് തോമസ് മാര്‍ത്തോമ്മാ പള്ളി
More »
ഗ്രാജുവേറ്റ് വിസ ഒന്നരക്കൊല്ലമായി ചുരുക്കും; ഇന്റര്‍നാഷണല്‍ സ്റ്റുഡന്റ് ഫീസിന് പ്രത്യേക ലെവി
വിദേശ വിദ്യാര്‍ത്ഥികളെ നിയന്ത്രിക്കാനുള്ള നീക്കങ്ങള്‍ ശക്തിപ്പെടുത്തി യുകെ. ഇതിന്റെ ഭാഗമായി. വിസ കാലാവധി കഴിഞ്ഞ് ബ്രിട്ടനില്‍ തുടരുന്ന വിദ്യാര്‍ത്ഥികളെ കണ്ടെത്തി നാടുകടത്താന്‍ അധികൃതര്‍ ഒരുങ്ങുകയാണ്. നിയമപരമായി വിദ്യാര്‍ത്ഥി വിസയില്‍ ബ്രിട്ടനിലെത്തി വിസ കാലാവധി കഴിയുന്നതോടെ അഭയത്തിനുള്ള അപേക്ഷ നല്‍കുന്നവരുടെ എണ്ണം വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തിലാണിത് പുതിയ തീരുമാനം.
ഇക്കഴിഞ്ഞ ജൂണില്‍ അവസാനിച്ച ഒരു വര്‍ഷത്തില്‍ ലഭിച്ച അഭയത്തിനുള്ള അപേക്ഷകളില്‍ ഏകദേശം 13 ശതമാനത്തോളം അപേക്ഷകള്‍, യു കെയിലേക്ക് സ്റ്റുഡന്റ് വിസയില്‍ എത്തിയവരില്‍ നിന്നായിരുന്നു എന്ന് ഹോം ഡിപ്പാര്‍ട്ട്മെന്റിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. അതില്‍ എത്രപേരുടെ വിസ കാലാവധി കഴിഞ്ഞതാണെന്ന് ഹോം ഡിപ്പാര്‍ട്ട്മെന്റ് വ്യക്തമാക്കിയിട്ടില്ല. എങ്കിലും അപേക്ഷകള്‍ കൂടിവരുന്നുണ്ട്.
നെറ്റ് മൈഗ്രേഷന്‍ കുറയ്ക്കുന്നതിനായി
More »
സ്റ്റാമ്പ് ഡ്യൂട്ടി വെട്ടിപ്പ്: ഉപപ്രധാനമന്ത്രി എയ്ഞ്ചല റെയ്നര്‍ക്ക് രാജിവയ്ക്കേണ്ടിവരുമെന്ന് റിപ്പോര്‍ട്ടുകള്‍
തന്റെ പുതിയ കടല്‍ത്തീര വസതിക്ക് മതിയായ സ്റ്റാമ്പ് ഡ്യൂട്ടി നല്‍കിയിട്ടില്ല എന്ന് സമ്മതിച്ചതോടെ ഉപപ്രധാനമന്ത്രി എയ്ഞ്ചല റെയ്നര്‍ക്ക് എതിരെ ലേബര്‍ പാര്‍ട്ടി എം പിമാര്‍. കിഴക്കന്‍ എസ്സെക്സിലെ ഹോവില്‍ എട്ടു ലക്ഷം പൗണ്ടിന്റെ പുതിയ അപ്പാര്‍ട്ട്മെന്റ് വാങ്ങിയതുമായി ബന്ധപ്പെട്ട വിവാദത്തില്‍ റെയ്നര്‍ രാജിവയ്ക്ക്ണമേന്ന ആവശ്യം ശക്തമാവുകയാണ്. രാജിവയ്ക്കാന്‍ തയ്യാറായില്ലെങ്കില്‍ അവരെ പിരിച്ചുവിടണമെന്ന് പ്രധാനമന്ത്രി സര് കീര്‍ സ്റ്റാര്‍മര്‍ക്ക് മുന്നില്‍ ആവശ്യവും ഉയര്‍ന്നു.
എയ്ഞ്ചല്‍ റെയ്നറുടെ പല നിലപാടുകളും നേരത്തെ മുതല്‍ വിമര്‍ശനത്തിനിടയാക്കിയിട്ടുണ്ട്. ഹൗസിങ് സെക്രട്ടറി കൂടിയായ ഉപപ്രധാനമന്ത്രി പുതിയ വീട് വാങ്ങിയപ്പോള്‍ തെറ്റായ വിവരം നല്കി സ്റ്റാമ്പ് ഡ്യൂട്ടി ഇനത്തില്‍ 40000 പൗണ്ട് ലാഭിച്ചുവെന്നാണ് ആരോപണം.
ഗ്രേറ്റര്‍ മാഞ്ചസ്റ്ററിലെ നിയോജക മണ്ഡലമായ ആഷ്ടണ്‍ അണ്ടര്‍ ലൈനിലെ കുടുംബ വീടിന്റെ
More »
16 വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് എനര്‍ജി ഡ്രിങ്കുകള്‍ വില്‍ക്കുന്നത് നിരോധിക്കാന്‍ ഇംഗ്ലണ്ട്
കുട്ടികളിലെ പൊണ്ണത്തടിയും ആരോഗ്യ പ്രശ്നങ്ങളും കണക്കിലെടുത്തു 16 വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് എനര്‍ജി ഡ്രിങ്കുകള്‍ വില്‍ക്കുന്നത് നിരോധിക്കാനൊരുങ്ങി ഇംഗ്ലണ്ട്. കുട്ടികള്‍ക്ക് എനര്‍ജി ഡ്രിങ്കുകള്‍ വില്ക്കുന്നതില് നിന്ന് വാണിജ്യശാലകള്‍ക്ക് വിലക്കേര്‍പ്പെടുത്താനാണു നീക്കം. കുട്ടികള്‍ക്ക് റെഡ് ബുള്‍ പോലുള്ള ഉയര്‍ന്ന കഫീന്‍ അടങ്ങിയ ശീതള പാനീയങ്ങള്‍ വില്ക്കാന് പാടില്ലെന്ന നിരോധനം ഉടന്‍ പ്രാബല്യത്തിലാകും.
രാജ്യത്ത് പ്രതിദിനം ഒരു ലക്ഷത്തോളം കുട്ടികള്‍ ഉയര്‍ന്ന കഫീന്‍ അടങ്ങിയ എനര്‍ജി ഡ്രിങ്കുകള്‍ കുടിക്കുന്നുണ്ടെന്നാണ് യുകെ സര്‍ക്കാരിന്റെ കണക്ക്. ആരോഗ്യകരവും സന്തുഷ്ടവുമായ പുതുതലമുറയെ വാര്‍ത്തെടുക്കാന്‍ ലക്ഷ്യമിട്ടാണ് നിരോധനമെന്ന് ആരോഗ്യമന്ത്രി വെസ് സ്ട്രീറ്റിങ് വ്യക്തമാക്കി. ഇംഗ്ലണ്ടില്‍ 13നും 16നും ഇടയില്‍ പ്രായമുള്ള കുട്ടികളില്‍ മൂന്നിലൊന്നു പേരും ഉയര്‍ന്ന കഫീന്‍ അടങ്ങിയ ഇത്തരം
More »
ബ്രിട്ടനെ കാത്തിരിക്കുന്നത് കനത്ത മഴയും ശക്തമായ കാറ്റും
ചരിത്രത്തിലെ ഏറ്റവും ചൂടേറിയ വേനല്‍ക്കാലത്തിന് അറുതി വരുത്തിക്കൊണ്ട് യുകെയില്‍ കനത്ത മഴയും ശക്തമായ കാറ്റും നിറഞ്ഞ കാലാവസ്ഥ വരാന്‍ പോകുന്നതായി മുന്നറിയിപ്പ്. കാറ്റും മഴയും ഇടിവെട്ടും ആലിപ്പഴ വര്‍ഷവും ഇന്ന് വരാന്‍ ഇരിക്കെ രാജ്യത്തിന്റെ പല ഭാഗങ്ങളിലും മഞ്ഞ മുന്നറിയിപ്പ് നിലവില്‍ വന്നു കഴിഞ്ഞു. എറിന് ചുഴലിക്കാറ്റിന്റെ സ്വാധീനം അവശിഷ്ടങ്ങള്‍ ബ്രിട്ടന്റെ പല ഭാഗങ്ങളിലും കനത്ത മഴയ്ക്ക് കാരണമായ ഒരു ആഴ്ചയ്ക്ക് ശേഷമാണ് ഇപ്പോള്‍ വീണ്ടും മഴയെത്തുന്നത്.
പടിഞ്ഞാറന്‍ തീരപ്രദേശങ്ങളില്‍ ശക്തമായ കാറ്റ് അനുഭവപ്പെടും. തെക്കന്‍ സ്കോട്ട്ലാന്‍ഡില്‍ മെറ്റ് ഓഫീസ് ഇതിനോടകം തന്നെ മഞ്ഞ മുന്നറിയിപ്പ് പ്രഖ്യാപിച്ചു കഴിഞ്ഞു. മഴയ്ക്കെതിരെയുള്ള മറ്റൊരു മഞ്ഞ മുന്നറിയിപ്പ് തെക്ക് പടിഞ്ഞാറന്‍ ഇംഗ്ലണ്ടിലും തെക്കന്‍ വെയ്ല്‍സിന്റെ മിക്ക ഭാഗങ്ങളിലും നിലവില്‍ വന്നു കഴിഞ്ഞു.
ഇന്നലെ അര്‍ദ്ധരാത്രി തുടങ്ങിയ മുന്നറിയിപ്പ്
More »
ബാര്‍ക്ലേസ് ബെസ്റ്റ് ബൈ മോര്‍ട്ട്ഗേജ് നിരക്കുകള്‍ വര്‍ധിപ്പിച്ചു
ബാര്‍ക്ലേസിന്റെ ബെസ്റ്റ് ബൈ മോര്‍ട്ട്ഗേജ് ഡീലുകളില്‍ ഇന്ന് മുതല്‍ വര്‍ധനവ് നിലവില്‍ വരും. ചിലതില്‍ 0.1 ശതമാനത്തിന്റെ വര്‍ധനവ് ഉണ്ടാവും. യുകെയുടെ ദീര്‍ഘകാല സര്‍ക്കാര്‍ വായ്പ ചെലവുകള്‍ കഴിഞ്ഞ 27 വര്‍ഷക്കാലത്തെ ഏറ്റവും ഉയരത്തിലെത്തിയ സാഹചര്യത്തിലാണ് വര്‍ധനവ് ഉണ്ടായിരിക്കുന്നത്. ലിസ് ട്രസിന്റെ കാലത്തെ മോര്‍ട്ട്ഗേജ് നിരക്കിന്റെ കുതിച്ചു ചാട്ടം ഓര്‍മ്മയിലുള്ളവര്‍, ഉയര്‍ന്ന സര്‍ക്കാര്‍ പലിശ നിരക്കുകള്‍ മോര്‍ട്ട്ഗേജ് നിരക്കില്‍ സ്വാധീനം ചെലുത്തിയേക്കാം എന്നാണ് ഭയക്കുന്നത്. 40 ശതമാനം ഡെപ്പോസിറ്റോടെ വീട് വാങ്ങുന്നവര്‍ക്കുള്ള രണ്ട് വര്‍ഷത്തെ ഫിക്സ്ഡ് നിരക്ക് മോര്‍ട്ട്ഗേജിന്റെ നിരക്കാണ് 3.75 ശതമാനത്തില്‍ നിന്നും 3.85 ശതമാനമായി വര്‍ധിപ്പിച്ചിരിക്കുന്നത്.
അതുപോലെ, നിലവില്‍ വിപണിയിലുള്ള ഏറ്റവും കുറഞ്ഞ രണ്ടാമത്തെ നിരക്കിലുള്ള അഞ്ച് വര്‍ഷ ഫിക്സ്ഡ് നിരക്കും കൂട്ടിയിട്ടുണ്ട്. ഇന്ന് മുതല്‍ ഇതിന്റെ നിരക്ക്
More »
ട്യൂബിനു പുറകെ ഡിഎല്‍ആര്‍ റെയില്‍ തൊഴിലാളികളും സമരത്തിലേക്ക്
ആര്‍എംടി ആഹ്വാനം ചെയ്ത രണ്ട് വ്യത്യസ്ത സമരങ്ങളിലായി ട്യൂബ് കഴിഞ്ഞ ഒരാഴ്ചയായി പ്രശ്നങ്ങള്‍ അഭിമുഖീകരിക്കുന്നതിനിടെ ഡോക്ക്ലാന്‍ഡ്സ് ലൈറ്റ് റെയില്‍വേ സര്‍വീസും തടസപ്പെടും.
അടുത്തയാഴ്ച രണ്ട് ദിവസം ഡോക്ക്ലാന്‍ഡ്സ് ലൈറ്റ് റെയില്‍വേ സര്‍വീസ് ഉണ്ടായിരിക്കില്ലെന്ന് ട്രാന്‍സ്പോര്‍ട്ട് ഫോര്‍ ലണ്ടന്‍ അറിയിച്ചു.
അടുത്തയാഴ്ച തൊഴിലാളികള്‍ സമരത്തിനിറങ്ങുന്നതിനാല്‍ ചൊവ്വാഴ്ചയും വ്യാഴാഴ്ചയും ഡി എല്‍ ആര് സര്‍വ്വീസുകള്‍ ഉണ്ടായിരിക്കില്ല. വേതന വര്‍ദ്ധനവ്, തൊഴില്‍ സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തല്‍ തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് നെറ്റ്വര്‍ക്ക് നടത്തിപ്പുകാരായ കിയോലിസ് ആമി ഡോക്ക്ലാന്ഡ്സുമായി നടത്തിയ ചര്‍ച്ചകളില്‍ തീരുമാനമാകാത്തതാണ് സമരകാരണം.
ട്യൂബ് തൊഴിലാളികളുടെ ഒരു സമര പരമ്പര ഈ വെള്ളിയാഴ്ച ആരംഭിക്കും. എന്നാല്‍, ഞായറാഴ്ച വരെ ഇത് സര്‍വ്വീസുകളെ ബാധിക്കില്ല എന്നാണ് കരുതുന്നത്.
More »