യു.കെ.വാര്‍ത്തകള്‍

സഹജീവനക്കാരിയെ കണ്ണുരുട്ടിയതിന് ഇന്ത്യന്‍ ഡെന്റല്‍ നഴ്‌സിന് 25,000 പൗണ്ട് പിഴ!
സഹജീവനക്കാര്‍ക്ക് നേരെ കണ്ണുരുട്ടി കാണിക്കുന്നത് പോലും സൂക്ഷിച്ചു വേണം. അത് നിയമലംഘനമാണെന്ന് തിരിച്ചറിയുക. എന്നുമാത്രമല്ല നഷ്ടപരിഹാരവും നല്‍കേണ്ടി വരും. ഇത്തരത്തില്‍ ചെയ്യുന്നത് ബുള്ളിയിംഗും, എംപ്ലോയ്‌മെന്റ് നിയമങ്ങളുടെ ലംഘനവുമാണെന്നാണ് ട്രിബ്യൂണല്‍ വിധിയെഴുതിയത്. എപ്പോഴും തന്നോട് സംസാരിക്കുമ്പോള്‍ സഹജീവനക്കാരി കണ്ണുരുട്ടി കാണിക്കുന്നതായാണ് ഡെന്റല്‍ നഴ്‌സ് പരാതിപ്പെട്ടത്. ഇത് തെറ്റാണൈന്ന് കണ്ടെത്തി 25,000 പൗണ്ട് നഷ്ടപരിഹാരം നല്‍കാനാണ് ട്രിബ്യൂണല്‍ നിര്‍ദ്ദേശം നല്‍കിയത്. ഡെന്റല്‍ നഴ്‌സായ മൗറീന്‍ ഹോവിസനാണ് ജോലിസ്ഥലത്ത് അപമാനം നേരിട്ടിരുന്നത്. ഇന്ത്യന്‍ വംശജയായ ജിസ്‌നാ ഇഖ്ബാലില്‍ നിന്നും ഉണ്ടായ പെരുമാറ്റം മോശവും, ഒറ്റപ്പെടുത്തുന്നതും, ബുള്ളിയിംഗുമായാണ് ട്രിബ്യൂണല്‍ കണ്ടെത്തിയത്. എഡിന്‍ബര്‍ഗിലെ ഗ്രേറ്റ് ജംഗ്ഷന്‍ ഡെന്റല്‍ പ്രാക്ടീസില്‍ ജോലി ചെയ്തിരുന്ന ഇരുവരും തമ്മിലുള്ള ബന്ധം അത്ര

More »

ഡയാനയുടെ 35 വര്‍ഷം ഭൂമിക്കടിയിലായിരുന്ന രഹസ്യപേടകം തുറന്നപ്പോള്‍...
ഡയാന രാജകുമാരി ലണ്ടനിലെ ഗ്രേറ്റ് ഓര്‍മണ്ട് സ്ട്രീറ്റ് ഹോസ്പിറ്റലില്‍ നല്‍കിയ രഹസ്യ പേടകം തുറന്നു. തടിയും ഈയവും കൊണ്ടുണ്ടാക്കിയ പെട്ടി 1990ല്‍ ആണ് ഡയാന ആശുപത്രിയില്‍ സൂക്ഷിക്കാനേല്‍പിച്ചത്. 35 വര്‍ഷമായി ഇത് ഭൂമിക്കടിയിലായിരുന്നു. ഡയാനയുടെ വ്യക്തിപരമായ വസ്തുക്കളാണ് പേടകത്തിനുള്ളില്‍. 1999ല്‍ പുറത്തിറങ്ങിയ കൈലി മിനോഗിന്റെ റിഥം ഓഫ് ലവ് എന്ന ആല്‍ബം, ഒരു ചെറിയ പോക്കറ്റ് ടിവി, ഒരു പാസ്‌പോര്‍ട്, ഒരു ദിനപത്രം, ഡയാനയുടെ ഒരു ഫോട്ടോ എന്നിവയാണു പേടകത്തിനുള്ളിലുണ്ടായിരുന്നത്. 1989 മുതല്‍ ഗ്രേറ്റ് ഓര്‍മണ്ട് സ്ട്രീറ്റ് ഹോസ്പിറ്റലിന്റെ പ്രസിഡന്റായിരുന്നു ഡയാന. അക്കാലത്താണ് ഒരു സുവനീര്‍ എന്ന നിലയ്ക്ക് ടൈം ക്യാപ്‌സ്യൂള്‍ വിഭാഗത്തിലുള്ള പേടകം ആശുപത്രിയില്‍ മറവ് ചെയ്തത്. മുന്‍പും പല രാജകുമാരിമാരും ഇത്തരം പേടകങ്ങള്‍ മറവു ചെയ്തിട്ടുണ്ട്. 1872ല്‍ അലക്‌സാന്‍ഡ്ര രാജകുമാരി ഗ്രേറ്റ് ഓര്‍മണ്ട് സ്ട്രീറ്റ് ഹോസ്പിറ്റലില്‍ ഒരു പേടകം മറവു

More »

വീട്ടുവാടക വരുമാനത്തിനും നാഷണല്‍ ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്താന്‍ നീക്കം
വീട്ടുവാടകയായി ലഭിക്കുന്ന വരുമാനത്തിന് മേലും നാഷണല്‍ ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ ആലോചിക്കുന്നു. ഇത് വീടുകള്‍ വാടകയ്ക്ക് നല്‍കിയിട്ടുള്ള വീട്ടുടമകളെ കടുത്ത ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. 50 ബില്യണ്‍ പൗണ്ടിന്റെ ധനക്കമ്മി പരിഹരിക്കുന്നതിനായി വീടുകളില്‍ നിന്നും മറ്റ് കെട്ടിടങ്ങളില്‍ നിന്നും ലഭിക്കുന്ന വാടകയ്ക്ക് മേലും നാഷണല്‍ ഇന്‍ഷുറന്‍സ് വിഹിതം ഈടാക്കാനാണ് ധനകാര്യ വകുപ്പ് ആലോചിക്കുന്നത്. ഉയര്‍ന്ന നികുതിയും വര്‍ദ്ധിച്ച നിയന്ത്രണങ്ങളും 2016 മുതല്‍ തന്നെ വാടക വീടുകളുടെ ഉടമസ്ഥരെ തകര്‍ത്തുകൊണ്ടിരിക്കുകയാണ്. ഈ പ്രവണത തുടരുകയാണ് എന്നാണ് ഇപ്പോള്‍ ലഭിക്കുന്ന സൂചന. ഇക്കഴിഞ്ഞ ഒക്ടോബറിലാണ് വീട്ടുടമകള്‍ മൂന്നു ശതമാനം അധിക സ്റ്റാമ്പ് ഡ്യൂട്ടിക്ക് പുറമെ രണ്ടു ശതമാനം സ്റ്റാമ്പ് ഡ്യൂട്ടി സര്‍ചാര്‍ജ്ജും ഏര്‍പ്പെടുത്തിയത്. ഇത് രണ്ടാമത് വാങ്ങുന്ന വീടുകളുടെയും വാടകയ്ക്ക് നല്‍കാനായി വാങ്ങുന്ന

More »

എല്ലാ നഴ്സുമാര്‍ക്കും ജീനോമിക്‌സ് പരിശീലനം നല്‍കാന്‍ സര്‍ക്കാര്‍
രോഗികള്‍ക്ക് പരിശോധനകള്‍ എളുപ്പത്തിലും വേഗത്തിലും നടത്തുന്നതിനായി നഴ്സുമാര്‍ക്ക് ജീനോമിക്സില്‍ പരിശീലനം നല്‍കാന്‍ സര്‍ക്കാര്‍. കാത്തിരുപ്പു സമയം കുറയ്ക്കാനും ഇത് ഫലപ്രദമാണ്. നഴ്സുമാരുടെ വൈദഗ്ധ്യവും നൈപുണ്യവും ഡിഎന്‍എ പരിശോധനകളിലും ഗവേഷണങ്ങളിലും ഉപയോഗിക്കുമെന്ന് സര്‍ക്കാര്‍ പറഞ്ഞതായി റോയല്‍ കോളേജ് ഓഫ് നഴ്സിംഗ് (ആര്‍ സി എന്‍) അറിയിച്ചു. രോഗികള്‍ക്ക് പരിശോധനകള്‍ എളുപ്പത്തിലും വേഗത്തിലും നടത്തുന്നതിനായി നഴ്സുമാര്‍ക്ക് ജീനോമിക്സില്‍ പരിശീലനം നടത്തി തദ്ദേശ സമൂഹത്തില്‍ പ്രവര്‍ത്തിക്കാന്‍ അവസരം ഒരുക്കും. ജീവന്‍ രക്ഷാ ചികിത്സകള്‍ വീടിനടുത്ത് എത്തിക്കുന്ന സര്‍ക്കാര്‍ പദ്ധതിയുടെ ഭാഗമായിട്ടാണിത്. ഒരു വ്യക്തിയുടെ പൂര്‍ണ്ണമായ ജനിതക വിവരങ്ങള്‍ അടങ്ങിയ ഹോള്‍ ജീനോമിനെ കുറിച്ചുള്ള പഠനമാണ് ജീനോമിക്സ്. ഈ വിവരങ്ങള്‍ ആ വ്യക്തിയുടെ ആരോഗ്യ സ്ഥിതി പരിശോധിക്കുവാനും, ഭാവിയില്‍ ഏതെങ്കിലും വിധത്തിലുള്ള

More »

'റിഫോം യുകെ'യുടെ ജനപ്രീതി കുതിക്കുന്നതായി റിപ്പോര്‍ട്ട് ; റിഫോം 34 പോയിന്റ് നേടി ലേബറിനെ പിന്നിലാക്കി
കടുത്ത കുടിയേറ്റ വിരുദ്ധ നയങ്ങള്‍ കൊണ്ട് റിഫോം യുകെ പാര്‍ട്ടി വേരുറപ്പിക്കുന്നു .ആറു ലക്ഷത്തോളം അഭയാര്‍ത്ഥികളെ അഞ്ചുവര്‍ഷം കൊണ്ട് നാടുകടത്തുമെന്നാണ് പ്രഖ്യാപനം നടത്തിയതോടെ . റിഫോം യുകെയ്ക്കും നേതാവ് നിഗല്‍ ഫരാഗേയ്ക്കും പിന്തുണ കൂടിയതായി റിപ്പോര്‍ട്ട്. അടുത്ത തിരഞ്ഞെടുപ്പില്‍ റിഫോം യുകെ വന്‍ ഭൂരിപക്ഷം നേടുമെന്നാണ് റിപ്പോര്‍ട്ട്. ഫൈന്‍ഡ് ഔട്ട് നൗ നടത്തിയ പോളിലാണ് കണക്കുകള്‍ പുറത്തുവരുന്നത്. അഭിപ്രായ സര്‍വ്വേയില്‍ പങ്കെടുത്തവരില്‍ 34 ശതമാനം പേര്‍ റിഫോം യുകെയ്ക്കായിരുന്നു പിന്തുണ നല്‍കിയത്. ലേബര്‍ പാര്‍ട്ടിക്ക് ലഭിച്ച പിന്തുണ വെറും 18 ശതമാനം മാത്രവും. 2019ന് ശേഷം ലേബര്‍ പാര്‍ട്ടിക്ക് ലഭിക്കുന്ന ഏറ്റവും കുറവ് പിന്തുണയാണിത്. കണ്‍സര്‍വേറ്റീവിന് ജനപ്രീതി 15 ശതമാനത്തിലേക്ക് താന്നു. ലിബറല്‍ ഡെമോക്രാറ്റുകള്‍ 13 ശതമാനവും ഗ്രീന്‍സ് പാര്‍ട്ടി 10 ശതമാനവും പിന്തുണ നേടി. ഫൈന്‍ഡ് ഔട്ട് നൗവ്വിലെ തെരഞ്ഞെടുപ്പ്

More »

ചാന്‍സലറുടെ പ്രോപ്പര്‍ട്ടി ടാക്‌സ് അഭ്യൂഹം; ഭവനവിപണിക്ക് തിരിച്ചടി
രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയില്‍ വളര്‍ച്ച സമ്മാനിക്കാനെന്ന പേരില്‍ ചാന്‍സലര്‍ റേച്ചല്‍ റീവ്‌സ് അവതരിപ്പിച്ച ആദ്യ ബജറ്റ് പ്രഖ്യാപനങ്ങള്‍ ഏല്‍പ്പിച്ച ആഘാതം വളരെ വലുതായിരുന്നു. നികുതി ഭാരം ഏതുവഴിയ്ക്കും വരാമെന്ന ഭീതിയിലാണ് ജനം. ഇതിനിടയിലാണ് പുതിയ പ്രോപ്പര്‍ട്ടി ടാക്‌സുമായി റീവ്‌സ് രംഗപ്രവേശം ചെയ്യുമെന്ന അഭ്യൂഹങ്ങള്‍ ശക്തമാകുന്നത്. 500,000 പൗണ്ടിന് മുകളില്‍ മൂല്യമുള്ള വീടുകളുടെ വില്‍പ്പനയില്‍ നികുതി ഏര്‍പ്പെടുത്താന്‍ റേച്ചല്‍ റീവ്‌സ് ആലോചിക്കുന്നതായാണ് കരുതുന്നത്. കൂടാതെ 1.5 മില്ല്യണ്‍ പൗണ്ടിന് മുകളിലുള്ള പ്രൈമറി ഭവനങ്ങള്‍ക്ക് നല്‍കിയിരുന്ന ക്യാപിറ്റല്‍ ഗെയിന്‍സ് ടാക്‌സ് ഇളവ് ഒഴിവാക്കി ഗവണ്‍മെന്റിന് കൂടുതല്‍ വരുമാനം നല്‍കാനും ചാന്‍സലര്‍ ആലോചന നടത്തുന്നുണ്ട്. ബജറ്റില്‍ ഈ പ്രഖ്യാപനം ഉണ്ടാകുമെന്ന വാര്‍ത്തകള്‍ വന്നതോടെ ഹൗസിംഗ് വിപണി ഇപ്പോള്‍ മെല്ലെപ്പോക്കിലേക്ക് മാറിയെന്ന്

More »

യുകെയില്‍ കൂടുതല്‍ അഭയാര്‍ത്ഥികളും എത്തുന്നത് പാക്കിസ്ഥാനില്‍ നിന്ന്
ബ്രിട്ടനിലേക്ക് ചെറു ബോട്ടുകളില്‍ അനധികൃതമായി എത്തുന്ന അഭയാര്‍ത്ഥികളില്‍ അധികവും പാക്കിസ്ഥാനില്‍ നിന്നെന്ന് കണക്കുകള്‍. 2025 ജൂണ്‍ വരെയുള്ള ഒരു വര്‍ഷ കാലത്തിനിടെ 11234 പേരാണ് അഭയാര്‍ത്ഥികളായി എത്തിയയത്. 8281 അഭയാര്‍ത്ഥികളുമായി അഫ്ഗാനിസ്ഥാന്‍ രണ്ടാംസ്ഥാനത്താണ്. മൂന്നാം സ്ഥാനത്ത് ഇറാന്‍. 7746 പേര്‍ അനധികൃതമായി എത്തി. അടുത്തത് എരിത്രിയയില്‍ നിന്നാണ്, 7433 പേര്‍. സ്വന്തം രാജ്യത്ത് ജീവഭയമുള്ളവര്‍ക്ക് യുകെയില്‍ അഭയത്തിനായി അപേക്ഷിക്കാമെന്ന നിയമത്തിന്റെ ബലത്തിലാണ് പലരും അഭയാര്‍ത്ഥി അപേക്ഷ നല്‍കുന്നത്. അഭയത്തിനായി ഒരു വര്‍ഷത്തിനിടെ 111084 പേര്‍ അപേക്ഷിച്ചു. അഭയാര്‍ത്ഥിത്വം അപേക്ഷിക്കുന്നവരില്‍ അഞ്ചില്‍ രണ്ടുപേര്‍ ബോട്ടുകളില്‍ അനധികൃതമായി യുകെയിലെത്തിയവരാണ്. അടുത്ത കാലത്തായി അഭയാര്‍ത്ഥി അപേക്ഷകളുടെ എണ്ണമേറിയിരിക്കുകയാണ്. 2022 മുതല്‍ 25 വരെയുള്ള കാലത്ത് ഏറ്റവും അധികം അഭയാര്‍ത്ഥികളെത്തിയത് ഇറാന്‍, അഫ്ഗാനിസ്ഥാന്‍,

More »

ശൈത്യകാലത്തിന് മുമ്പ് എനര്‍ജി ചാര്‍ജ് വീണ്ടും ഉയരും; കുടുംബങ്ങള്‍ക്ക് ഇരട്ടടി
വിലക്കയറ്റത്തിന്റെ കാലത്തു കുടുംബങ്ങള്‍ക്ക് ഇരട്ടടി സമ്മാനിക്കാന്‍ എനര്‍ജി ചാര്‍ജ് വീണ്ടും ഉയരുമെന്നു റിപ്പോര്‍ട്ടുകള്‍. ശൈത്യകാലത്തിനു മുമ്പ് എനര്‍ജി ചാര്‍ജില്‍ കുതിച്ചു കയറ്റം ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരിക്കുന്നത്. മുമ്പ് ചെറിയ കുറവ് പ്രവചിച്ചിരുന്നതാണ് . എന്നാല്‍ ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെ ഗ്യാസ്, വൈദ്യുതി വിലകളില്‍ നേരിയ വര്‍ധനവ് ഉണ്ടാകുമെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. പ്രതിവര്‍ഷം ഏകദേശം 1% വില വര്‍ധനവിനാണ് സാധ്യത. ഇംഗ്ലണ്ട്, സ്കോട്ട് ലന്‍ഡ്, വെയില്‍സ് എന്നിവിടങ്ങളിലെ ഏകദേശം 21 ദശലക്ഷം വീടുകള്‍ക്ക് ഗ്യാസ്, വൈദ്യുതി എന്നിവയുടെ ഓരോ യൂണിറ്റിനും ഈടാക്കാവുന്ന പരമാവധി തുക ഓഫ്ജെമിന്റെ വില പരിധിക്കുള്ളിലായിരിക്കും. എനര്‍ജി ബില്ലുകള്‍ക്ക് പരിധി നിശ്ചയിച്ചിട്ടുണ്ടെങ്കിലും എത്രമാത്രം ഉപയോഗിച്ചു എന്നതിനെ അടിസ്ഥാനമാക്കിയായിരിക്കും ബില്ലുകളുടെ തുക

More »

യുകെയില്‍ ഇന്ത്യന്‍ ഡ്രൈവര്‍മാര്‍ക്ക് നേരെ വംശീയ ആക്രമണം; 3 പേര്‍ അറസ്റ്റില്‍
യുകെയില്‍ രണ്ട് മുതിര്‍ന്ന ഇന്ത്യന്‍ ഡ്രൈവര്‍മാര്‍ക്കെതിരെ വംശീയ ആക്രമണം നടത്തിയ സംഭവത്തില്‍ 3 പേര്‍ അറസ്റ്റിലായി. ലണ്ടനില്‍ ടാക്സി ഡ്രൈവര്‍മാരായി ജോലി ചെയ്യുന്ന 64കാരനായ സത്നാം സിങ്ങിനും 72കാരനായ ജസ്ബിര്‍ സംഘയ്ക്കുമാണ് വംശീയാക്രമണം നേരിടേണ്ടി വന്നത്. സംഭവത്തില്‍ 3 പേര്‍ അറസ്റ്റില്‍. ഈ മാസം ആദ്യവാരമാണ് യുകെയിലെ വോള്‍വര്‍ഹാംപ്ടന്‍ റെയില്‍വേ സ്റ്റേഷനില്‍ വച്ച് ഇരുവരും മര്‍ദനത്തിന് ഇരയായത്. മര്‍ദനത്തില്‍ ഇരുവര്‍ക്കും ഗുരുതരമായി പരുക്കേറ്റു. 17, 19, 25 വയസ്സുകാരായ മൂന്ന് പേര്‍ ചേര്‍ന്നാണ് ഡ്രൈവര്‍മാരെ ആക്രമിച്ചത്. പൊലീസ് 3 പേരെയും അറസ്റ്റ് ചെയ്ത് പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു. റെയില്‍വേ സ്റ്റേഷന് പുറത്ത് ജോലി ചെയ്യുന്നതിനിടെ മൂന്നംഗ സംഘം ഇരുവരെയും സമീപിക്കുകയായിരുന്നു. മോശം വാക്കുകള്‍ കൊണ്ട് വംശീയമായി അധിക്ഷേപിക്കുകയും സത്നാം സിങ്ങിനെ തറയിലേക്ക് തള്ളിയിട്ട് ചവിട്ടുകയും ചെയ്തു. തടയാന്‍

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions