യു.കെ.വാര്‍ത്തകള്‍

അഭയാര്‍ത്ഥി അപേക്ഷകരുടെ അപ്പീലുകള്‍ ഫാസ്റ്റ് ട്രാക്കിലേക്ക്; പുതിയ സ്വതന്ത്ര പാനലിനെ നിയോഗിക്കും
ബ്രിട്ടനില്‍ ക്രമസമാധാന പ്രശ്നമായി അഭയാര്‍ത്ഥി വിഷയം മാറുകയാണ്. ഇതിന്റെ ഭാഗമായി അഭയാര്‍ത്ഥികളുടെ അപ്പീലുകള്‍ ഫാസ്റ്റ് ട്രാക്കായി കൈകാര്യം ചെയ്യാന്‍ പുതിയ സിസ്റ്റം തയ്യാറാക്കുന്നതായി ഹോം സെക്രട്ടറി പ്രഖ്യാപിച്ചു. യുകെയില്‍ തുടരാന്‍ അവകാശമില്ലാത്ത ആളുകളെ നാടുകടത്തുന്നത് വേഗത്തിലാക്കാനാണ് പദ്ധതിയെന്ന് വെറ്റ് കൂപ്പര്‍ വ്യക്തമാക്കി. നിലവിലെ അവസ്ഥയില്‍ അഭയാര്‍ത്ഥി അപ്പീലുകള്‍ തീരുമാനത്തിലെത്താന്‍ ഒരു വര്‍ഷത്തിലേറെ വേണ്ടിവരുന്നു. അതുവരെ അവരുടെ സംരക്ഷണം സര്‍ക്കാരിന്റെ ബാധ്യതയാണ്. പുതിയ സ്വതന്ത്ര പാനലിനെ നിയോഗിച്ച് അഭയാര്‍ത്ഥി അപ്പീലുകളുടെ എണ്ണം കുറയ്ക്കാനാണ് നീക്കം. പരാജയപ്പെട്ട അഭയാര്‍ത്ഥികളുടെ അപ്പീലുകള്‍ തീര്‍പ്പാകാന്‍ വര്‍ഷങ്ങളെടുക്കുന്ന രീതി അംഗീകരിക്കാന്‍ കഴിയാത്തതാണെന്ന് ഹോം സെക്രട്ടറി വെറ്റ് കൂപ്പര്‍ പറഞ്ഞു. നിലവില്‍ ഏകദേശം 51,000 അപ്പീലുകള്‍ വിചാരണയ്ക്കായി ക്യൂവിലുണ്ട്.

More »

ഭാരക്കൂടുതല്‍ : 20 യാത്രക്കാരെ വിമാനത്തില്‍ നിന്ന് പുറത്താക്കിയ സംഭവത്തില്‍ മാപ്പു പറഞ്ഞ് ബ്രിട്ടീഷ് എയര്‍വേയ്‌സ്
ഭാരക്കൂടുതല്‍ കാരണം 20 യാത്രക്കാരെ വിമാനത്തില്‍ നിന്ന് പുറത്താക്കിയ സംഭവത്തില്‍ മാപ്പു പറഞ്ഞ് ബ്രിട്ടീഷ് എയര്‍വേയ്‌സ്. ഫ്‌ളോറന്‍സിലെ അമേരിഗോ വെസ്പൂച്ചി വിമാനത്താവളത്തില്‍ നിന്ന് ലണ്ടന്‍ സിറ്റി വിമാനത്താവളത്തിലേക്ക് പറക്കാനിരിക്കുകയായിരുന്ന ബിഎ എംബ്രയര്‍ ഇആര്‍ജെ -190 വിമാനത്തില്‍ ഓഗസ്ത് 11 നാണ് സംഭവംനടന്നത്. വായു സമ്മര്‍ദ്ദത്തെ ബാധിക്കുന്ന താപനില കാരണം ടേക്ക് ഓഫ് ചെയ്യുന്നതിന് മുമ്പ് ചില യാത്രക്കാരെ വിമാനത്തില്‍ നിന്ന് പുറത്തിറക്കേണ്ടിവന്നുവെന്നാണ് ബ്രിട്ടീഷ് എയര്‍വേയ്‌സ് അറിയിച്ചിരിക്കുന്നത്. യാത്രക്കാര്‍ക്ക് നേരിട്ട ബുദ്ധിമുട്ടില്‍ എയര്‍വേയ്‌സ് മാപ്പു പറഞ്ഞു. ചെറിയ റണ്‍വേയും കടുത്ത ചൂടുള്ള കാലാവസ്ഥയും കാരണം വിമാനത്തിന് വായുമര്‍ദ്ദത്തെ നേരിടാന്‍ ഭാരം കുറയ്‌ക്കേണ്ട ആവശ്യമുണ്ടായിരുന്നു. സുരക്ഷാ മുന്‍കരുതല്‍ എന്ന നിലയിലാണ് ഏതാനും യാത്രക്കാരെ വിമാനത്തില്‍ നിന്ന് പുറത്തിറക്കിയത്.

More »

ഇല്‍ഫോര്‍ഡില്‍ ഇന്ത്യന്‍ റെസ്‌റ്റൊറന്റിന് തീയിട്ടു; അഞ്ച് പേര്‍ക്ക് പൊള്ളലേറ്റു; രണ്ട് പേരുടെ നില ഗുരുതരം
ലണ്ടനിലെ ഇല്‍ഫോര്‍ഡിലെ ഇന്ത്യന്‍ റെസ്‌റ്റൊറന്റില്‍ തീയിട്ട സംഭവത്തില്‍ രണ്ട് പേര്‍ അറസ്റ്റില്‍. 15 വയസ്സുള്ള സ്‌കൂള്‍ വിദ്യാര്‍ത്ഥിയും, ഒരു 54-കാരനുമാണ് നിലവില്‍ കസ്റ്റഡിയിലുള്ളത്. വെള്ളിയാഴ്ച രാത്രി 9 മണിയോടെയാണ് ഈസ്റ്റ് ലണ്ടന്‍ ഇല്‍ഫോര്‍ഡിലുള്ള ഗ്രാന്റ് ഹില്ലിലെ 'അരോമ' റെസ്‌റ്റൊറന്റിലേക്ക് മുഖം മറച്ചെത്തിയ ഒരു സംഘം എത്തി തീയിട്ടത്. ആളുകള്‍ ഭക്ഷണം കഴിച്ച് കൊണ്ടിരിക്കവെയാണ് തീയിട്ടത്. സംഭവത്തില്‍ അഞ്ച് പേര്‍ക്ക് പരുക്കേറ്റിരുന്നു. രണ്ട് പേരുടെ നില ഗുരുതരമാണ്. ഒരു സ്ത്രീയും, പുരുഷനുമാണ് ജീവന്‍ നിലനിര്‍ത്താനുള്ള പോരാട്ടം തുടരുന്നത്. സംഭവസ്ഥലത്ത് വെച്ച് മറ്റ് അഞ്ച് പേര്‍ക്ക് ചികിത്സ നല്‍കിയതായി മെറ്റ് പോലീസ് പറഞ്ഞു. ജീവന്‍ അപകടപ്പെടുത്താനുള്ള ഉദ്ദേശത്തോടെയാണ് തീയിട്ടതെന്ന് ആരോപിച്ചാണ് രണ്ട് പേരെ അറസ്റ്റ് ചെയ്തിട്ടുള്ളത്. മുഖം മറച്ച് ഒരു സംഘം റെസ്റ്റൊറന്റില്‍ പ്രവേശിക്കുന്നതും, എന്തോ വസ്തു

More »

ഫിക്സഡ് മോര്‍ട്ട്‌ഗേജ് നിരക്ക് 5 ശതമാനത്തില്‍ താഴേക്ക്
യുകെയില്‍ അഞ്ച് വര്‍ഷത്തെ ഫിക്‌സഡ് മോര്‍ട്ട്‌ഗേജില്‍ ശരാശരി നിരക്ക് 2023 മേയ് മാസത്തിന് ശേഷം ആദ്യമായി 5 ശതമാനത്തില്‍ താഴേക്ക്. കടമെടുപ്പ് ചെലവുകള്‍ കുറയുന്നത് തുടരുന്നതിനിടെയാണ് ഈ ആശ്വാസ വാര്‍ത്ത. ശരാശരി അഞ്ച് വര്‍ഷത്തെ ഫിക്‌സഡ് റേറ്റ് നിരക്ക് 4.99 ശതമാനത്തിലെത്തിയെന്ന് മണിഫാക്ട്‌സ് വ്യക്തമാക്കി. ശതമാനത്തിലെ താഴ്ച വലിയ രീതിയില്‍ ലാഭം നല്‍കുന്നില്ലെങ്കിലും വിപണിയിലെ നിലപാടപകളില്‍ മാറ്റം വരുന്നതിന്റെ സൂചനയാണെന്ന് മണിഫാക്ട്‌സ് പറയുന്നു. ചെറിയ തോതിലുള്ള താഴ്ച പോലും വീട് വാങ്ങുന്നവരുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുകയും, ലെന്‍ഡര്‍മാരുടെ മത്സരത്തിലേക്ക് വഴിവെയ്ക്കുകയും ചെയ്യും. ഇതിനിടെ രണ്ട് വര്‍ഷത്തെ ഫിക്‌സഡ് മോര്‍ട്ട്‌ഗേജ് നിരക്കും കഴിഞ്ഞ ആഴ്ച 5 ശതമാനത്തില്‍ താഴേക്ക് പോയി, 2022 സെപ്റ്റംബറിലെ മുന്‍ പ്രധാനമന്ത്രി ലിസ് ട്രസിന്റെ മിനി ബജറ്റിന് ശേഷം ആദ്യമായാണ് ഇത് സംഭവിക്കുന്നത്. എങ്കിലും നിലവില്‍

More »

ഇന്ത്യന്‍ വംശജയായ യുവതി കാര്‍ഡിഫില്‍ കൊല്ലപ്പെട്ടു
വ്യാഴാഴ്ച രാവിലെ കാര്‍ഡിഫില്‍ ഗുരുതരമായി പരിക്കേറ്റ ഇന്ത്യന്‍ വംശജയായ യുവതി കാര്‍ഡിഫില്‍ കൊല്ലപ്പെട്ടു. നിരോധ കലപ്നി നിവുന്‍ഹെല്ല എന്ന 32 കാരിയാണ് കൊല്ലപ്പെട്ടത്. രാവിലെ ഏഴരമണിയോടെ സംഭവസ്ഥലത്ത് എത്തിയ പാരാമെഡിക്സ് അവരുടെ ജീവന്‍ രക്ഷിക്കാന്‍ കഠിന യജ്ഞം നടത്തിയെങ്കിലും, സംഭവസ്ഥലത്ത് വെച്ചു തന്നെ അവര്‍ മരണമടയുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട് നിരോധയുമായി പരിചയമുള്ള ഒരു 37കാരനെ സ്പ്ലോട്ടിലെ സീവാള്‍ റോഡില്‍ വെച്ച് അറസ്റ്റ് ചെയ്തു. ഇയാള്‍ ഇപ്പോള്‍ പോലീസ് കസ്റ്റഡിയിലാണ്. സംഭവത്തിന് ദൃക്സാക്ഷികള്‍ ആരെങ്കിലും ഉണ്ടെങ്കില്‍ പോലീസുമായി ബന്ധപ്പെടണമെന്ന് അറിയിച്ചിട്ടുണ്ട്. സൗത്ത് മോര്‍ഗന്‍ പ്ലേസ്, അല്ലെങ്കില്‍, വെല്ലിംങ്ടണ്‍ സ്ട്രീറ്റ്, ക്ലെയര്‍ റോഡ്, പെനാര്‍ത്ത് റോഡ്, ടുന്‍ഡാല്‍ സ്ട്രീറ്റ് എന്നിവ ഉള്‍പ്പട്രെ സീവാള്‍ റോഡില്‍ രാവിലെ ഏഴരയ്ക്കും എട്ടരയ്ക്കും ഇടയില്‍ ഉണ്ടായിരുന്ന ഒരു ചാര നിറത്തിലുള്ള ഫോര്‍ഡ്

More »

എറിന്‍ ചുഴലിക്കാറ്റ് യുകെയിലേക്ക്; തീര പ്രദേശങ്ങളില്‍ വന്‍ തിരമാലയുണ്ടാകും, ജാഗ്രത പുലര്‍ത്തണമെന്ന് മെറ്റ് ഓഫീസ്
യുകെയില്‍ ജനജീവിതം ദുസ്സഹമാക്കാന്‍ എറിന്‍ ചുഴലിക്കാറ്റ് വരുന്നു. ചുഴലിക്കാറ്റ് തീരം തൊടുന്നതോടെ 16 അടി ഉയരത്തില്‍ വരെ തിരമാലകള്‍ ഉയരും. പടിഞ്ഞാറന്‍ തീരപ്രദേശങ്ങളിലായിരിക്കും കൂറ്റന്‍ തിരമാലകള്‍ പ്രത്യക്ഷപ്പെടുക. മണിക്കൂറില്‍ 160 മൈല്‍ വേഗതയുള്ള കാറ്റഗറി 5 കൊടുങ്കാറ്റായി കഴിഞ്ഞ വാരാന്ത്യത്തില്‍ രൂപാന്തരം പ്രാപിച്ച എറിന്റെ വരവ് നിരീക്ഷിക്കുകയാണ് ശാസ്ത്രജ്ഞര്‍. കാറ്റഗറി 2ലാണ് നിലവില്‍ എറിന്‍ കൊടുങ്കാറ്റിനെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. തീരപ്രദേശങ്ങളില്‍ ഉയര്‍ന്ന തിരമാലകളുണ്ടാകുമെന്നതിനാല്‍ ജാഗ്രത പാലിക്കണമെന്ന് മെറ്റ് ഓഫീസ് അറിയിച്ചു. ശക്തമായ കാറ്റ് എവിടെയെല്ലാം വീശുമെന്ന കാര്യത്തിലും മഴ ലഭിക്കുന്ന കാര്യങ്ങളിലും വൈകാതെ വിവരങ്ങള്‍ കൈമാറുമെന്ന് മെറ്റ് ഓഫീസ് അറിയിച്ചു. ബുധനാഴ്ച മുതല്‍ മഴയുണ്ടാകും. വ്യാഴം, വെള്ളി ദിനങ്ങളില്‍ പലഭാഗത്തും മഴ പ്രതീക്ഷിക്കാം. പടിഞ്ഞാറന്‍ തീര പ്രദേശങ്ങളില്‍

More »

അഭയാര്‍ത്ഥികള്‍ക്കെതിരെ ആയിരങ്ങള്‍ തെരുവില്‍; മുപ്പതോളം ഹോട്ടലുകള്‍ക്ക് മുന്‍പില്‍ പ്രതിഷേധ റാലി
ലണ്ടന്‍ : യുകെയില്‍ കുടിയേറ്റ വിരുദ്ധ സമരം കത്തിപടരുന്നു. ഇതിനെതിരെ കുടിയേറ്റ സംരക്ഷണ ഗ്രൂപ്പുകളും രംഗത്തുണ്ട്. ഇരു ഗ്രൂപ്പുകളും ഈ വാരാന്ത്യത്തില്‍ പ്രകടനങ്ങളുമായി എത്തുമ്പോള്‍ പോലീസ് കൂടുതല്‍ സുരക്ഷാ മുന്‍കരുതലുകള്‍ എടുക്കുന്നുണ്ട്. പോര്‍ട്ട്‌സ്മത്ത്, ഓര്‍പിംഗ്ടണ്‍, ലെസ്റ്റര്‍, ചിചെസ്റ്റര്‍, ആഷ്‌ഫോര്‍ഡ്, കാര്‍ഡിഫ് എന്നിവിടങ്ങളില്‍ ഇന്നലെ വൈകിട്ട് ഇരു കൂട്ടരും തമ്മില്‍ സംഘര്‍ഷം വരെ ഉണ്ടായതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. ബ്രിട്ടീഷ് പതാക വഹിച്ചെത്തിയ കുടിയേറ്റ വിരുദ്ധരും, സ്റ്റാന്‍ഡ് അപ് ടു റേസിസം അനുയായികളും തമ്മിലായിരുന്നു സംഘര്‍ഷം. ഇരു ഭാഗത്തും നൂറു കണക്കിന് പ്രവര്‍ത്തകര്‍ എത്തിയതോടെ സംഘര്‍ഷം നിയന്ത്രിക്കാന്‍ കൂടുതല്‍ പോലീസിനെ വിന്യസിക്കേണ്ടി വന്നു. അഭയാര്‍ത്ഥികളെ താംസിപ്പിച്ചിരുന്ന ബെല്‍ ഹോട്ടലില്‍ നിന്നും അവരെ ഒഴിപ്പിച്ച് ഹോട്ടല്‍ അടച്ചുപൂട്ടണമെന്ന ഹൈക്കോടതി വിധി വന്നതോടെ,

More »

ജൂലൈയില്‍ 100 മില്ല്യണ്‍ പൗണ്ട് തൊട്ട് ലേബറിന്റെ നികുതിവേട്ട; എന്നിട്ടും ഖജനാവ് കാലി!
ജൂലൈയില്‍ ബ്രിട്ടനിലെ ജനങ്ങളില്‍ നിന്നും റെക്കോര്‍ഡ് തോതില്‍ നികുതി പിരിച്ചെടുത്ത് ലേബര്‍ ഗവണ്‍മെന്റ്. 100 ബില്ല്യണ്‍ പൗണ്ടാണ് ജൂലൈ മാസത്തിലെ നികുതിവേട്ട. എന്നാല്‍ ഇതിലൊന്നും ഖജനാവ് മെച്ചപ്പെടുന്നില്ല. അതിനാല്‍ കൂടുതല്‍ നികുതി പിരിച്ചെടുക്കാന്‍ വഴി തേടുകയാണ് ചാന്‍സലര്‍ റേച്ചല്‍ റീവ്‌സ്. 50 ബില്ല്യണ്‍ പൗണ്ടിന്റെ കമ്മി നേരിടാന്‍ ചാന്‍സലര്‍ ഇത്തരമൊരു പദ്ധതി അടുത്ത ബജറ്റില്‍ നടപ്പാക്കാനുള്ള സാധ്യതയുണ്ട്. ഇത് മധ്യവര്‍ഗ്ഗക്കാരായ ജനങ്ങളെ തന്നെയാണ് ഏറ്റവും കൂടുതല്‍ ബാധിക്കുക രാജ്യത്തിന്റെ സാമ്പത്തിക മേഖല കൂടുതല്‍ ദുര്‍ബലമാകുന്നുവെന്നത് ചാന്‍സലര്‍ക്ക് കാര്യങ്ങള്‍ ദുഷ്‌കരമാക്കുകയാണ്. റീവ്‌സിന്റെ എംപ്ലോയര്‍ നാഷണല്‍ ഇന്‍ഷുറന്‍സ് വര്‍ദ്ധനവാണ് ജൂലൈയിലെ വേട്ടയില്‍ സുപ്രധാന സംഭാവന നല്‍കിയത്. എന്നാല്‍ ഈ പദ്ധതി മൂലം സ്ഥാപനങ്ങള്‍ക്ക് ജോലിക്കാരെ പുതുതായി സ്വീകരിക്കുന്നത് ബുദ്ധിമുട്ടായി മാറുകയും,

More »

നിബന്ധനകള്‍ കടുത്തു; ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ യുകെ ഉപേക്ഷിക്കുന്നു
നിബന്ധനകള്‍ കടുത്തതോടെ യുകെ സര്‍വകലാശാലകളില്‍ പഠിക്കാന്‍ ഇന്ത്യക്കാര്‍ക്ക് അനുവദിക്കുന്ന വീസകളുടെ എണ്ണത്തില്‍ ഇടിവ് തുടരുന്നതായി ഹോം ഓഫീസ് പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. 2025 ജൂണില്‍ അവസാനിച്ച വര്‍ഷം 98014 വീസകള്‍ലഭിച്ച ഇന്ത്യന്‍ വിദ്യാര്‍ത്ഥികല്‍ 99919 വീസകളുമായി ചൈനയ്ക്ക് തൊട്ടുപിന്നിലാണ്. എന്നാല്‍ കഴിഞ്ഞ വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ 11 ശതമാനത്തിന്റെ കുറവുണ്ട്. അനധികൃത കുടിയേറ്റത്തിനെതിരായ നടപടികളുടെ ഭാഗമായി തടവിലാക്കപ്പെട്ട ഇന്ത്യക്കാരുടെ എണ്ണം കഴിഞ്ഞ വര്‍ഷം ഇരട്ടിയായി. കുടിയേറ്റ നിയമം ലംഘിച്ചതിന് 2715 ഇന്ത്യക്കാരാണ് തടവിലായത്. ഭൂരിഭാഗം പേരെയും ജാമ്യത്തില്‍ വിട്ടയച്ചു. സ്റ്റുഡന്റ് വിസയില്‍ എത്തുന്നവര്‍ക്ക് ഡിപെന്‍ഡന്‍ഡ് വിസയില്‍ കുടുംബാംഗങ്ങളെ കൊണ്ടുവരുന്ന കാര്യത്തിലും പിന്നീട് ജോലി കിട്ടി പിആര്‍ ലഭിക്കുന്നതിനും ഒട്ടേറെ

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions