യു.കെ.വാര്‍ത്തകള്‍

സ്റ്റാര്‍മറിന്റെ പിന്‍ഗാമി: ചര്‍ച്ച സജീവമാകുന്നു
ലണ്ടന്‍ : ഒന്നരപതിറ്റാണ്ടിനു ശേഷം മൃഗീയ ഭൂരിപക്ഷവുമായി അധികാരത്തിലേറിയ ലേബര്‍ പാര്‍ട്ടിയെ സംരക്ഷിക്കാന്‍ പ്രധാനമന്ത്രി സര്‍ കീര്‍ സ്റ്റാര്‍മറിനു കഴിയുന്നില്ല. ജനപിന്തുണ ഇടിയുന്നതും 'റിഫോം യുകെ'യുടെ വളര്‍ച്ചയും എല്ലാം വലിയ വെല്ലുവിളിയായി. രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതിയും വിലക്കയറ്റവും ബജറ്റിലെ തിരിച്ചടികളും നികുതി വര്‍ദ്ധനവുമെല്ലാം ജനങ്ങളുടെ രോഷത്തിനു കാരണമായി. ഈ സാഹചര്യത്തില്‍ വിമതര്‍ സ്റ്റാര്‍മറിന്റെ പിന്‍ഗാമിയെക്കുറിച്ചുള്ള ചര്‍ച്ച സജീവമാക്കിയിരിക്കുകയാണ്. പ്രധാനമന്ത്രി സര്‍ കീര്‍ സ്റ്റാര്‍മറെ മാറ്റി പകരം ആ സ്ഥാനത്ത് പ്രതിഷ്ഠിക്കാന്‍ കഴിയുന്ന ലേബര്‍ പാര്‍ട്ടിയിലെ ഏക നേതാവായി ഗ്രെയ്റ്റര്‍ മാഞ്ചസ്റ്റര്‍ മേയറായ ആന്‍ഡി ബേണ്‍ഹാമിനെ പ്രതിഷ്ടിക്കാനാണ് അണിയറ നീക്കങ്ങള്‍ തുടങ്ങിയിരിക്കുന്നത്. പുതിയ അഭിപ്രായ സര്‍വ്വേഫലം അതിനു ശക്തി പകരുന്നു. മോര്‍ ഇന്‍ കോമണ്‍ നടത്തിയ

More »

സ്‌കൂള്‍ യൂണിഫോമിന്റെ വില: മാതാപിതാക്കള്‍ ആശങ്കയിലെന്ന് സര്‍വ്വേ റിപ്പോര്‍ട്ട്
ഇംഗ്ലണ്ടിലെ സ്‌കൂള്‍ ചെലവ് മാതാപിതാക്കളെ സമീപകാലത്തു സമ്മര്‍ദ്ദത്തിലാക്കുന്നുണ്ട്. അതിനു പുറമെയാണ് ഇപ്പോള്‍ സ്‌കൂള്‍ യൂണിഫോമിന്റെ ചെലവും കുതിച്ചുയരുന്നത്. രക്ഷിതാക്കളില്‍ നടത്തിയ സര്‍വേയില്‍ 47 ശതമാനം പേരും യൂണിഫോമിന്റെ ഉയര്‍ന്ന വിലയില്‍ കടുത്ത ആശങ്കയിലാണ്. പലരും പണം സ്വരൂപിച്ച് വച്ചാണ് സ്‌കൂള്‍ കാലഘട്ടത്തിനായി പണം കണ്ടെത്തുന്നത്. ആ സ്ഥിതിയിലാണ് യൂണിഫോമിന്റെ ചെലവ് കൂടുന്നത്. 45 ശതമാനം മാതാപിതാക്കളും യൂണിഫോം ബില്ല് അടക്കുന്നത് ക്രഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ചാണെന്നും സര്‍വേയില്‍ കണ്ടെത്തി. 34 ശതമാനം മാതാപിതാക്കള്‍ വൈകിയ പേയ്‌മെന്റ് സ്‌കീമുകളെ ആശ്രയിക്കുന്നുവെന്നും സര്‍വേ വെളിപ്പെടുത്തി. യൂണിഫോം ബ്രാന്‍ഡുകള്‍ അനുസരിച്ച് വലിയ വില നല്‍കേണ്ട അവസ്ഥയാണ്. ബ്രാന്‍ഡഡ് യൂണിഫോമുകളുടെ വില കുറയ്ക്കാന്‍ വിദ്യാഭ്യാസ സെക്രട്ടറി ബ്രിഡ്ജറ്റ് ഫിലിപ്‌സണ്‍ സ്‌കൂളുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

More »

ആറുവയസില്‍ താഴെയുള്ള കുട്ടികള്‍ പോലും അശ്ലീല ദൃശ്യം കാണേണ്ടിവരുന്നതായി പഠന റിപ്പോര്‍ട്ട്
ചെറുപ്രായത്തിലേ ഇംഗ്ലണ്ടിലെ കുട്ടികളില്‍ അശ്ലീല ദൃശ്യങ്ങള്‍ എത്തുന്നതായി പഠന റിപ്പോര്‍ട്ട്. ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നത്. 11 വയസ്സുള്ളപ്പോള്‍ അശ്ലീല ദൃശ്യം കണ്ടതായി 27 ശതമാനം പേര്‍ പറഞ്ഞു. ആറോ അതില്‍ താഴെ വയസ്സുള്ളപ്പോള്‍ ഇതു കണ്ടതായി ചില കുട്ടികള്‍ വെളിപ്പെടുത്തി. ഓണ്‍ലൈന്‍ സുരക്ഷാ നിയമം നിലവില്‍ വന്ന 2023നെ അപേക്ഷിച്ച് 18 വയസ്സിന് മുമ്പ് കൂടുതല്‍ യുവാക്കള്‍ അശ്ലീല ദൃശ്യങ്ങള്‍ കണ്ടിട്ടുണ്ടെന്ന് സര്‍വേയില്‍ പറയുന്നു. നിയമങ്ങള്‍ കൊണ്ടുവന്നിട്ടും കുട്ടികളുടെ ഫോണില്‍ ഇത്തരം വിവരങ്ങള്‍ ലഭ്യമാക്കുന്നത് തടയാന്‍ സാധിക്കുന്നില്ല. മേയ്മാസത്തില്‍ 16-21 വയസ്സുള്ള 1010 കുട്ടികളിലും യുവാക്കളിലും നടത്തിയ ദേശീയ സര്‍വേയിലാണ് പുതിയ കണ്ടെത്തലുള്ളത്. കുട്ടികള്‍ക്ക് അശ്ലീലകാര്യങ്ങള്‍ ലഭിക്കുന്നത് സോഷ്യല്‍മീഡിയ സൈറ്റുകളില്‍ നിന്നും നെറ്റ്വര്‍ക്കുകളില്‍ നിന്നുമാണ്. പല കുട്ടികളും മുതിര്‍ന്നവരുടെ ഫോണ്‍

More »

ഇംഗ്ലണ്ടില്‍ വരുമാനത്തിന്റെ 36% വരെ വാടകച്ചെലവ്; വാടകക്കാര്‍ക്ക് ദുരിതം
ഇംഗ്ലണ്ടില്‍ വാടകയ്ക്ക് താമസിക്കുന്നവരുടെ ജീവിതം ദുസ്സഹമാക്കി വാടകച്ചെലവ് കുതിച്ചുയരുന്നു. രാജ്യത്ത് വാടകക്കാര്‍ക്ക് ശരാശരി വരുമാനത്തിന്റെ 36.3% വാടക ചെലവുകള്‍ക്കായി മാറ്റിവെയ്‌ക്കേണ്ടി വരുന്നുവെന്നാണ് ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നത്. ലണ്ടനില്‍ ഈ നിരക്ക് 41.6% വരെ ആണ്. ഇടത്തരം വരുമാനത്തിലുള്ള ആളുകള്‍ക്ക് 2024 വര്‍ഷം ഇംഗ്ലണ്ടില്‍ ഒരു വാടക വീട് ലഭിക്കാന്‍ വരുമാനത്തിന്റെ 36.3% ചെലവാക്കേണ്ടി വന്നുവെന്ന് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ് കണക്കുകള്‍ വ്യക്തമാക്കുന്നു. 2023-ല്‍ ഇത് 34.2 ശതമാനമായിരുന്നു. വരുമാനത്തിന്റെ 30% വരെ താങ്ങാന്‍ കഴിയുന്ന വാടകയായി ഒഎന്‍എസ് കണക്കാക്കുന്നു. എന്നാല്‍ ഇതും മറികടന്ന് വാടക നിരക്ക് കുതിക്കുന്നത് താങ്ങാന്‍ കഴിയാത്ത നിലയിലേക്കാണ് എത്തിക്കുന്നതെന്ന് വ്യക്തമാക്കുന്നു. പുതിയ കണക്കുകള്‍ പുറത്തുവന്നതോടെ വാടക നിയന്ത്രിക്കാനുള്ള നിയമനിര്‍മ്മാണം അനിവാര്യമാണെന്ന ആവശ്യം

More »

ഈസ്റ്റ് ലണ്ടനിലെ ഹോട്ടലില്‍ കുടുംബത്തോടൊപ്പം ഭക്ഷണം കഴിക്കാനെത്തിയ മലയാളി ബാലികയെ വെടിവെച്ച കേസില്‍ പ്രതി കുറ്റക്കാരന്‍
ഈസ്റ്റ് ലണ്ടനിലെ ഹാക്‌നയില്‍ റെസ്റ്റോറന്റില്‍ കുടുംബത്തിനൊപ്പം ഭക്ഷണം കഴിക്കാന്‍ എത്തിയ ഒന്‍പതു വയസുകാരിയായ മലയാളി പെണ്‍കുട്ടിക്ക് വെടിയേല്‍ക്കാന്‍ ഇടയാക്കിയ ഗുണ്ടാ ആക്രമണത്തില്‍ പ്രതിയായ ടര്‍ക്കിഷ് പൗരന്‍ കുറ്റകാരനെന്ന് ലണ്ടന്‍ ഓള്‍ഡ് ബെയ്ലി കോടതി . ശിക്ഷ വിധി അടുത്ത മാസം ഉണ്ടാവും. 2024 മെയ് 29ന് രാത്രി ഒന്‍പതരയോടെ ഹോട്ടലിനകത്തു ഭക്ഷണ ശേഷം ഐസ്‌ക്രീം രുചിക്കുമ്പോളാണ് പെണ്‍കുട്ടിക്ക് വെടിയേറ്റത്. അക്രമത്തില്‍ വെടിയേറ്റ പെണ്‍കുട്ടിയുടെ ഫോട്ടോയോ പേരോ മാധ്യമങ്ങള്‍ പ്രസിദ്ധപ്പെടുത്തുന്നത് ലണ്ടന്‍ കോടതി തടഞ്ഞിട്ടുണ്ട്. മിഡ്ലാന്‍ഡ്‌സില്‍ താമസിക്കുന്ന മലയാളി പ്രൊഫഷനുകള്‍ ആയ ദമ്പതികള്‍ കുട്ടിയടക്കം സ്‌കൂള്‍ അവധിക്കാല ആഘോഷത്തിന്റെ ഭാഗമായി ലണ്ടനില്‍ ഉള്ള സുഹൃത്തുക്കളെ കാണാന്‍ എത്തിയപ്പോഴായിരുന്നു ദാരുണമായ അക്രമത്തിന് ഇരകളായത്. ഹാക്കിനിയിലെ മറ്റൊരിടത്തു നടന്ന ഏറ്റുമുട്ടലിന്റെ ഭാഗമായി

More »

യുകെയില്‍ പബ്ബുകള്‍ അപ്രത്യക്ഷമാകുന്നു! ഈ വര്‍ഷം മാത്രം അടച്ചുപൂട്ടിയത് 200 ലധികം
യുകെയില്‍ അടച്ചു പൂട്ടുന്ന പബ്ബുകളുടെ എണ്ണം കൂടിവരുന്നു. ഈ വര്‍ഷം ഇതുവരെ 200 ലധികം പബ്ബുകള്‍ അടച്ചുപൂട്ടി. ആദ്യ ആറ് മാസങ്ങളില്‍ 209 പബ്ബുകള്‍ നിര്‍ത്തുകയോ മറ്റ് ആവശ്യങ്ങള്‍ക്കായി മാറ്റുകയോ ചെയ്തതായി സര്‍ക്കാര്‍ കണക്കുകളുടെ വിശകലനത്തില്‍ കണ്ടെത്തി. സൗത്ത് ഈസ്റ്റിലാണ് ഏറ്റവും കൂടുതല്‍ അടച്ചു പൂട്ടപ്പെട്ടത്. ഈ കാലയളവില്‍ 31 പബ്ബുകള്‍ ആണ് ഇവിടെ പ്രവര്‍ത്തനം നിര്‍ത്തിയത്. നൂറുകണക്കിന് പേര്‍ക്ക് തൊഴില്‍ നഷ്ടമായി. 2020 ന്റെ തുടക്കം മുതല്‍ ഇംഗ്ലണ്ടിലും വെയില്‍സിലും കമ്മ്യൂണിറ്റികളില്‍ നിന്ന് 2,283 പബ്ബുകള്‍ അടച്ചുപൂട്ടി. പബ്ബുകള്‍ നേരിടുന്ന ഉയര്‍ന്ന പ്രവര്‍ത്തന ചിലവാണ് അടച്ചുപൂട്ടലിന് കാരണമായി ചൂണ്ടി കാണിക്കപ്പെടുന്നത്. ബിസിനസ് നിരക്കുകളിലെ കിഴിവുകളിലെ മാറ്റങ്ങള്‍, ഹൈ സ്ട്രീറ്റ് ബിസിനസുകളെ ബാധിക്കുന്ന പ്രോപ്പര്‍ട്ടി ടാക്സ് എന്നിവ പല പബ്ബുകളെയും ബാധിച്ചിട്ടുണ്ട്. ഹോസ്പിറ്റാലിറ്റി ബിസിനസുകള്‍ക്ക്

More »

ഇംഗ്ലണ്ടിലെ രോഗികള്‍ക്ക് വൈകുന്നേരങ്ങളിലും വാരാന്ത്യങ്ങളിലും പരിശോധനകള്‍ക്ക് കൂടുതല്‍ സമയം
ഇംഗ്ലണ്ടിലെ രോഗികള്‍ക്ക് വൈകുന്നേരങ്ങളിലും വാരാന്ത്യങ്ങളിലും എംആര്‍ഐ സ്കാനുകള്‍, എന്‍ഡോസ്കോപ്പികള്‍ തുടങ്ങിയ പ്രധാനപ്പെട്ട പരിശോധനകളിലേക്ക് കൂടുതല്‍ സമയം അനുവദിച്ചു സര്‍ക്കാര്‍ . ഔട്ട്‌ഡോര്‍ സേവനങ്ങള്‍ നല്‍കുന്ന കമ്മ്യൂണിറ്റി ഡയഗ്നോസ്റ്റിക് സെന്ററുകളുടെ (സിഡിസി) എണ്ണം വര്‍ദ്ധിപ്പിച്ചതിനുശേഷം, ഇംഗ്ലണ്ടില്‍ 170 സിഡിസികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്, അവ പലപ്പോഴും ഷോപ്പിംഗ് സെന്ററുകളിലും ഫുട്ബോള്‍ സ്റ്റേഡിയങ്ങളിലും യൂണിവേഴ്സിറ്റി കാമ്പസുകളിലും പ്രവര്‍ത്തിക്കുന്നു. രോഗികള്‍ക്ക് അവരുടെ ജിപിയുടെയോ ആശുപത്രികളിലെ ക്ലിനിക്കല്‍ ടീമുകളുടെയോ റഫറല്‍ വഴി അവയിലേക്ക് പ്രവേശിക്കാന്‍ കഴിയും. 100 സിഡിസികള്‍ ദിവസത്തില്‍ 12 മണിക്കൂറും ആഴ്ചയില്‍ ഏഴ് ദിവസവും തുറന്നിരിക്കുന്നതായി സര്‍ക്കാര്‍ വെളിപ്പെടുത്തി - 2024 ജൂലൈയെ അപേക്ഷിച്ച് അത്തരം പ്രവര്‍ത്തന സമയങ്ങളുള്ള 37 സിഡിസികളുടെ വര്‍ദ്ധനവ് - സേവനം രോഗികള്‍ക്ക് കൂടുതല്‍

More »

കോക്ക് പിറ്റ് വാതില്‍ തുറന്നിട്ട് യാത്ര; ബ്രിട്ടിഷ് എയര്‍വേയ്സ് പൈലറ്റിന് സസ്പെന്‍ഷന്‍
ലണ്ടന്‍ ഹീത്രുവില്‍ നിന്ന് ന്യൂയോര്‍ക്കിലേക്കുള്ള യാത്രയില്‍ വിമാനത്തിന്റെ കോക്ക്പിറ്റ് വാതില്‍ തുറന്നിട്ട സംഭവത്തില്‍ ബ്രിട്ടിഷ് എയര്‍വേയ്സ് പൈലറ്റിന് സസ്പെന്‍ഷന്‍. ഗുരുതരമായ സുരക്ഷാ വീഴ്ചയാണ് ഇതെന്നും ഭീകരവിരുദ്ധ നിയമങ്ങളുടെ ലംഘനമാണെന്നും ചൂണ്ടിക്കാട്ടിയാണ് നടപടി. അതേസമയം, കുടുംബാംഗങ്ങളെ കോക്ക്പിറ്റ് നിയന്ത്രിക്കുന്നത് കാണിക്കാനായാണ് പൈലറ്റ് വാതില്‍ തുറന്നിട്ടതെന്നാണ് ആരോപണം. യാത്രാവേളയില്‍ കോക്ക്പിറ്റ് വാതിലുകള്‍ അടച്ചിടണമെന്നാണ് നിയമം. 9/11 ഭീകരാക്രമണത്തിന് ശേഷം ഹൈജാക്കിങ്, മറ്റ് ഭീഷണികള്‍ എന്നിവ തടയുന്നതിനായി കൊണ്ടുവന്ന കര്‍ശന സുരക്ഷാ ചട്ടങ്ങളില്‍ ഒന്നാണിത്. യാത്രക്കാര്‍ക്കിടയില്‍ ആശങ്ക കോക്ക്പിറ്റ് വാതില്‍ തുറന്നുകിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ യാത്രക്കാരും ജീവനക്കാരും പരിഭ്രാന്തരായി. സംഭവത്തെ തുടര്‍ന്ന് പൈലറ്റിനെതിരെ ഉടനടി അധികൃതര്‍ . 'എന്താണ് സംഭവിച്ചതെന്ന് അറിയാന്‍

More »

കുറ്റകൃത്യങ്ങള്‍ സംഭവിക്കുന്നതിന് മുമ്പ് കണ്ടെത്താന്‍ എഐ സാധ്യതകള്‍ ഉപയോഗിക്കാന്‍ യു കെ പൊലീസ്
യുകെയില്‍ കുറ്റകൃത്യങ്ങള്‍ സംഭവിക്കുന്നതിന് മുന്‍പ് അത് കണ്ടെത്തുന്നതിനും അപകടങ്ങള്‍ ഒഴിവാക്കുന്നതിനും സഹായിക്കുന്ന ഒരു എഐ പവേര്‍ഡ്, റിയല്‍ടൈം ഇന്ററാക്ടീവ് മാപ്പ് വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്. 2030 ആകുമ്പോഴേക്കും ഈ സംവിധാനം യുകെയില്‍ നിലവില്‍ വരും എന്നാണ് പറയുന്നത്. ജനപ്രിയ സയന്‍സ് ഫിക്ഷന്‍ ത്രില്ലറായ മെനോറിറ്റി റിപ്പോര്‍ട്ടില്‍ കുറ്റകൃത്യങ്ങള്‍ മുന്‍കൂട്ടി കാണാന്‍ കഴിയുന്ന മൂന്ന് ' പ്രീകോഗുകളെ' ഉപയോഗിച്ച് ട്രോം ക്രൂസ് പൊലീസുമായി ചേര്‍ന്ന് കുറ്റകൃത്യങ്ങള്‍ സംഭവിക്കുന്നത് തടയുന്നുണ്ട്. അതുപോലെ തന്നെ ഈ കണ്ടുപിടുത്തവും എന്ന് തോന്നിയേക്കാം. കുറ്റകൃത്യങ്ങള്‍ എവിടെയാണ് സംഭവിക്കാന്‍ സാധ്യതയെന്ന് കണ്ടെത്തുകയും ട്രാക്ക് ചെയ്യാനും പ്രവചിക്കാനും പുതിയ എഐ സംവിധാനം സഹായിക്കുമെന്ന് ടെക്നോളജി സെക്രട്ടറി പീറ്റര്‍ കെല്‍ത്തേ ഒരു പത്രക്കുറിപ്പില്‍ പറഞ്ഞു. 2026 ഏപ്രിലില്‍ പുറത്തിറങ്ങുമെന്ന്

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions