യു.കെ.വാര്‍ത്തകള്‍

യുകെയില്‍ വായ്പ ചിലവുകള്‍ കുറഞ്ഞു; മോര്‍ട്ട്ഗേജ് നിരക്ക് രണ്ട് വര്‍ഷത്തിനിടെ 5%ല്‍ താഴെയായി
യുകെയിലെ മോര്‍ട്ട്ഗേജ് നിരക്ക് രണ്ട് വര്‍ഷത്തിനിടെ ആദ്യമായി 5% ല്‍ താഴെയായി എന്ന് റിപ്പോര്‍ട്ട്. 2022 സെപ്റ്റംബറില്‍ മുന്‍ പ്രധാനമന്ത്രി ലിസ് ട്രസ് മിനി ബജറ്റ് അവതരിപ്പിച്ചതിനുശേഷം ആദ്യമായാണ് മോര്‍ട്ട്ഗേജ് നിരക്ക് 5% ല്‍ താഴെയായതെന്ന് മണിഫാക്റ്റ്സിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. നിലവിലെ നിരക്ക് 4.99% ആണ്. കഴിഞ്ഞ ഓഗസ്റ്റ് മുതല്‍ അഞ്ച് തവണ പലിശ നിരക്കുകള്‍ കുറച്ചിട്ടുണ്ട്. എന്നാല്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ടില്‍ അടുത്തിടെ നടന്ന ഒരു വിഭജന വോട്ടെടുപ്പിന്റെ ഫലം ഈ വര്‍ഷം കൂടുതല്‍ വെട്ടിക്കുറയ്ക്കലുകള്‍ ഉണ്ടാകുമോ എന്ന സംശയം ഉയര്‍ന്നിട്ടുണ്ട്. ചാന്‍സലര്‍ ക്വാസി ക്വാര്‍ട്ടെങ് അവതരിപ്പിച്ച 2022 സെപ്റ്റംബറിലെ മിനി-ബജറ്റില്‍, ഫണ്ടില്ലാത്ത നികുതി ഇളവുകളില്‍ 45 ബില്യണ്‍ പൗണ്ട് ഉള്‍പ്പെടുത്തിയിട്ടുണ്ടായിരുന്നു. ഇത് സര്‍ക്കാര്‍ വായ്പയെടുക്കുന്നതിനുള്ള ചെലവ് വര്‍ദ്ധിപ്പിക്കുകയും മോര്‍ട്ട്ഗേജ് നിരക്കുകള്‍ കുത്തനെ

More »

വൂസ്റ്ററില്‍ 17കാരിയെ റേപ്പ് ചെയ്ത കേസില്‍ 15കാരന്‍ പിടിയില്‍
വൂസ്റ്ററില്‍ പതിനേഴുകാരിയെ റേപ്പ് ചെയ്ത കേസില്‍ 15 വയസുള്ള ആണ്‍കുട്ടിക്കെതിരെ ബലാത്സംഗ കുറ്റം ചുമത്തി. വൂസ്റ്ററിലെ ക്രിപ്പിള്‍ഗേറ്റ് പാര്‍ക്കില്‍ 17 വയസുള്ള ഒരു പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തതായി റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് കൗമാരക്കാരനെതിരെ കേസെടുത്തത്. കഴിഞ്ഞ ഞായറാഴ്ച പുലര്‍ച്ചെ രണ്ടു മണിയോടെ ടെന്നീസ് കോര്‍ട്ടുകള്‍ക്ക് സമീപമാണ് ആക്രമണം നടന്നതെന്നാണ് റിപ്പോര്‍ട്ട്. പ്രതിയെ ബുധനാഴ്ച കിഡ്ഡെര്‍മിന്‍സ്റ്റര്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കും. പ്രായം കാരണം നിയമപരമായ കാരണങ്ങളാല്‍ പ്രതിയുടെ പേര് വെളിപ്പെടുത്തിയിട്ടില്ല. സംഭവം നടന്നത് വോര്‍സെസ്റ്റര്‍ ക്രിക്കറ്റ് ക്ലബ്ബിന് അടുത്താണ്. കൂടാതെ വൂസ്റ്റര്‍ ഷോയില്‍ പങ്കെടുക്കാനായി ധാരാളം പേര്‍ എത്തിയത് കാരണം ഇവിടെ വലിയ തിരക്കാണ് അനുഭവപ്പൈട്ടത്. തിങ്കളാഴ്ച ക്രിപ്പിള്‍ഗേറ്റ് പാര്‍ക്കിലെ ടെന്നീസ് കോര്‍ട്ടുകള്‍ക്ക് സമീപം ഒരു സീന്‍

More »

അയര്‍ലന്‍ഡില്‍ ഇന്ത്യന്‍ വംശജര്‍ക്ക് സുരക്ഷാ മുന്നറിയിപ്പ് പുറപ്പെടുവിച്ച് ഇന്ത്യന്‍ എംബസി; വംശീയ അതിക്രമങ്ങളെ അപലപിച്ച് ഐറിഷ് പ്രസിഡന്റ്
അയര്‍ലന്‍ഡില്‍ അനുദിനം ഇന്ത്യന്‍ വംശജര്‍ക്ക് നേരെ നടക്കുന്ന അതിക്രമങ്ങളുടെ വെളിച്ചത്തില്‍ സുരക്ഷാ മുന്നറിയിപ്പ് പുറപ്പെടുവിച്ച് ഇന്ത്യന്‍ എംബസി. ഒറ്റപ്പെട്ട ഇടങ്ങള്‍ ഒഴിവാക്കാനും, ജാഗ്രത പാലിക്കാനും മുന്നറിയിപ്പില്‍ ആവശ്യപ്പെട്ടു. ഇന്ത്യന്‍ സമൂഹത്തിന് നേരെ നടന്ന അക്രമങ്ങളെ തള്ളിപ്പറയുകയാണ് ഐറിഷ് പ്രസിഡന്റ് മൈക്കിള്‍ ഡി ഹിഗിന്‍സ്. അന്ത്യന്തം നിന്ദ്യവും, രാജ്യത്തിന്റെ മൂല്യങ്ങള്‍ക്ക് വിരുദ്ധവുമാണ് ഈ അക്രമങ്ങളെന്ന് പ്രസിഡന്റ് കുറ്റപ്പെടുത്തി. ഇന്ത്യന്‍ സമൂഹം ഐറിഷ് ജീവിതത്തിന് നല്‍കിയ മഹത്തായ സംഭാവനകളെ നന്ദിയോടെ സ്മരിക്കുന്നുവെന്ന് വ്യക്തമാക്കിയാണ് അദ്ദേഹം അക്രമങ്ങളെ അപലപിച്ച് രംഗത്തെത്തിയത്. മെഡിസിന്‍, നഴ്‌സിംഗ്, കെയറിംഗ് പ്രൊഫഷന്‍, സംസ്‌കാരം, ബിസിനസ്സ്, സംരംഭങ്ങള്‍ എന്നിങ്ങനെ വിവിധ രംഗങ്ങളില്‍ ഇന്ത്യക്കാര്‍ നല്‍കിയ സംഭാവനകളെ അദ്ദേഹം എടുത്ത് പറഞ്ഞ് പ്രശംസിച്ചു. അവരുടെ സാന്നിധ്യവും,

More »

ബ്രിട്ടനില്‍ നാലാമത്തെ ഉഷ്ണതരംഗം തുടങ്ങി; യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു
ലണ്ടന്‍ : കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭാഗമായി ഈ വേനല്‍ക്കാലത്തെ ബ്രിട്ടനിലെ നാലാമത്തെ ഉഷ്ണതരംഗം തുടങ്ങി. സഹിക്കാവുന്നതിനും അപ്പുറമാണ്. ഇന്നു മുതല്‍ വ്യാഴം വരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ജനങ്ങളെ ചുട്ടുപൊള്ളിക്കുമെന്നാണ് കാലാവസ്ഥാ മുന്നറിയിപ്പ്. ഇത് കണക്കിലെടുത്ത് യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സി രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. സൗത്ത് മിഡ്ലാന്‍ഡ്സില്‍ 34 ഡിഗ്രിക്ക് മുകളില്‍ താപനില എത്തുമെന്നാണ് പ്രവചനം. 30 ഡിഗ്രിക്ക് മുകളിലാകും രാജ്യത്തെ മിക്ക പ്രദേശങ്ങളിലും വരുന്ന മൂന്നു ദിവസങ്ങളിലെ ശരാശരി താപനില. കഴിഞ്ഞയാഴ്ച ഫ്‌ലോറിസ് കൊടുങ്കാറ്റും കനത്ത മഴയും നാശം വിതച്ച പ്രദേശങ്ങളില്‍ ഈയാഴ്ച കനത്ത ചൂടും ഉഷ്ണതരംഗവും. ഇതാണ് ഇംഗ്ലണ്ടിലെ കാലാവസ്ഥയുടെ അസ്ഥിരത. പകല്‍ കനത്ത ചൂടിനെ ശമിപ്പിക്കാന്‍ സ്‌കോട്ട്‌ലന്‍ഡിലും നോര്‍ത്തേണ്‍ അയര്‍ലന്‍ഡിലും രാത്രിയില്‍ ഇടിയും മിന്നലും

More »

കാത്തിരിപ്പിന്റെ നീളം കൂടി: എ&ഇയില്‍ നഴ്‌സുമാര്‍ക്ക് എതിരായ അക്രമങ്ങള്‍ ഇരട്ടിയായി
ചികിത്സയ്ക്കായി കാത്തിരിക്കുന്നതിന്റെ നീളമേറുന്നതോടെ കഴിഞ്ഞ ആറ് വര്‍ഷത്തിനിടെ എ&ഇ നഴ്‌സുമാര്‍ക്ക് നേരെയുള്ള അക്രമങ്ങള്‍ ഇരട്ടിയായി വര്‍ദ്ധിച്ചു. അക്ഷമരായ രോഗികളും, അവരുടെ ബന്ധുക്കളും നഴ്‌സുമാരോട് പ്രതികാരബുദ്ധിയോടെ പെരുമാറുന്ന നിലയിലെത്തിയെന്ന് കണക്ക് പുറത്തുവിട്ട് ആര്‍സിഎന്‍ പറയുന്നു . മര്‍ദ്ദനങ്ങള്‍, തുപ്പല്‍, ചുവരിന് ചേര്‍ത്തുനിര്‍ത്തല്‍, തോക്കുചൂണ്ടി ഭീഷണി, മുഖത്ത് ആസിഡെറിയുമെന്ന ഭീഷണി ഉള്‍പ്പെടെയുള്ളവയാണ് നഴ്‌സുമാര്‍ നേരിടുന്നതെന്ന് റോയല്‍ കോളേജ് ഓഫ് നഴ്‌സിംഗ് വ്യക്തമാക്കി. എന്‍എച്ച്എസ് കണക്കുകള്‍ പ്രകാരം 2019-ല്‍ 2122 അക്രമസംഭവങ്ങള്‍ നടന്നതില്‍ നിന്നും 2024 എത്തുമ്പോള്‍ 91 ശതമാനം വര്‍ദ്ധനയാണ് രേഖപ്പെടുത്തിയത്. ഇംഗ്ലണ്ടിലെ ആശുപത്രികളിലുള്ള എ&ഇ യൂണിറ്റുകളില്‍ നഴ്‌സുമാര്‍ക്ക് നേരെ 4054 അക്രമങ്ങള്‍ അരങ്ങേറിയെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. ഈ ഞെട്ടിക്കുന്ന കണക്കുകള്‍ക്ക്

More »

ഓണ്‍ലൈന്‍ ബാങ്കിങ് ജനപ്രിയമായി; യുകെയില്‍ പരമ്പരാഗത ബാങ്കുകള്‍ക്ക് തിരിച്ചടി
യുകെയില്‍ ഉപഭോക്താക്കള്‍ക്ക് ഓണ്‍ലൈന്‍ ബാങ്കിങ്ങ് പ്രിയപ്പെട്ടതായി മാറിയതോടെ പരമ്പരാഗത ബാങ്കിങ് രീതികള്‍ മാറുകയാണ്. ഓണ്‍ലൈന്‍ ബാങ്കുകളിലേക്കും ബില്‍ഡിംഗ് സൊസൈറ്റികളിലേക്കും ഉപഭോക്താക്കള്‍ മാറി. ബില്‍ഡിങ് സൊസൈറ്റികള്‍, സെപ്ഷ്യല്‍ വായ്പാ ദാതാക്കള്‍ എന്നിങ്ങനെ പുതിയ സേവനങ്ങള്‍ സേവിംങ്‌സ് പലിശയില്‍ മികവു പുലര്‍ത്തുന്നത് പരമ്പരാഗത ബാങ്കുകള്‍ക്ക് വെല്ലുവിളിയാണ്. ഡെപ്പോസിറ്റുകളുടെ കാര്യത്തിലും ജനം മാറി ചിന്തിച്ചു തുടങ്ങി. 2019 ല്‍, മൊത്തം ഡെപ്പോസിറ്റുകളുടെ 84 ശതമാനം പരമ്പരാഗത ബാങ്കുകളിലായിരുന്നെങ്കില്‍, 2024ല്‍ അത് 80 ശതമാനമായി കുറഞ്ഞു. കോവിഡിന് ശേഷം വലിയ പ്രതിസന്ധിയിലാണ് ബാങ്കിങ് മേഖല. മേഖലയിലെ നിക്ഷേപം നല്‍കുന്ന വരുമാനം 2023ല്‍ 13 ശതമാനമായിരുന്നത് 2027 ആകുമ്പോഴേക്കും എട്ടു ശതമാനമായി കുറയും എന്നാണ് കണക്കാക്കപ്പെടുന്നത്. വിപണിയിലെ മത്സരം കനക്കുകയും, പ്രവര്‍ത്തന ചെലവ് വര്‍ധിക്കുകയും ചെയ്തതോടെ

More »

കെന്റില്‍ 40 കാരന്റെ മരണം: കൊലക്കുറ്റം ചുമത്തി മൂന്ന് കൗമാരക്കാര്‍ അറസ്റ്റില്‍
കെന്റിലെ ഷെപ്പി ദ്വീപിലെ ലെയ്‌സ്‌ഡൗണ്‍-ഓണ്‍-സീയില്‍ ഒരാളെ മരിച്ച നിലയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് കൊലപാതകക്കുറ്റം ചുമത്തി മൂന്ന് കൗമാരക്കാരെ അറസ്റ്റ് ചെയ്തു. ഞായറാഴ്ച വൈകിട്ട് വാര്‍ഡന്‍ ബേ റോഡില്‍ ഒരു സംഘര്‍ഷവും ഒരാളെ ആക്രമിച്ചതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് ഉദ്യോഗസ്ഥരെയും എയര്‍ ആംബുലന്‍സിനെയും വിളിച്ചുവരുത്തിയതായി കെന്റ് പോലീസ് പറഞ്ഞു. ഗുരുതരമായ പരിക്കേറ്റ 40 വയസുള്ള ആള്‍ സംഭവസ്ഥലത്ത് തന്നെ മരിച്ചതായി സ്ഥിരീകരിച്ചു. 16 വയസ്സുള്ള ഒരു പെണ്‍കുട്ടിയും 14 ഉം 15 ഉം വയസ്സുള്ള രണ്ട് ആണ്‍കുട്ടികളും പോലീസ് കസ്റ്റഡിയില്‍ തുടരുകയാണെന്നും കൂടുതല്‍ അന്വേഷണം നടക്കുന്നുണ്ടെന്നും പോലീസ് വക്താവ് പറഞ്ഞു. ബീച്ചിന് പിന്നില്‍, ഒരു കാരവന്‍ പാര്‍ക്കിന് മുന്നില്‍, ഒരു വലിയ സ്ഥലം പോലീസ് വളഞ്ഞിട്ടുണ്ട്. ബീച്ചിലേക്കുള്ള ഒരു പൊതു നടപ്പാതയും പോലീസ് വളഞ്ഞിട്ടുണ്ട്. തെളിവുകള്‍ക്കായി

More »

യുകെയില്‍ ഡ്രൈവിംഗ് നിയമങ്ങളില്‍ മാറ്റങ്ങള്‍ വരുന്നു; പ്രായമായവര്‍ക്ക് ഡ്രൈവിംഗ് വിലക്കിന് സാധ്യത
യുകെയിലെ ഡ്രൈവിംഗ് നിയമങ്ങളില്‍ സമൂലമായ മാറ്റങ്ങള്‍ വരുന്നു. നിര്‍ബന്ധിത നേത്ര പരിശോധന പരാജയപ്പെട്ടാല്‍ 70 വയസ് കഴിഞ്ഞവരെ വാഹനം ഓടിക്കുന്നതില്‍ നിന്ന് വിലക്കാനുള്ള സാധ്യതയടക്കം ഉണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. റോഡ് സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് പുതിയ ഗതാഗത നിയമങ്ങള്‍ നടപ്പില്‍ വരുത്താന്‍ സര്‍ക്കാര്‍ ആലോചിക്കുന്നത്. കാഴ്ചശക്തി കുറവുള്ള ഡ്രൈവര്‍മാര്‍ മൂലമുണ്ടായ നാല് മരണങ്ങളെ കുറിച്ചുള്ള അന്വേഷണത്തില്‍ യുകെയുടെ ലൈസന്‍സിംഗ് സംവിധാനത്തെ യൂറോപ്പിലെ ഏറ്റവും അയഞ്ഞത് എന്ന് കൊറോണര്‍ വിശേഷിപ്പിച്ചതിന് ശേഷമാണ് ഈ നീക്കം. സ്കോട്ട്ലന്‍ഡിലെ നിയമങ്ങള്‍ക്ക് അനുസൃതമായി ഇംഗ്ലണ്ടിലും വെയില്‍സിലും മദ്യപിച്ച് വാഹനമോടിക്കുന്ന പരിധി കുറയ്ക്കുക, സീറ്റ് ബെല്‍റ്റ് ധരിക്കാത്തതിന് ആളുകള്‍ക്ക് ലൈസന്‍സില്‍ പോയിന്റുകള്‍ നല്‍കുക എന്നിവയും പരിഗണനയില്‍ ഉണ്ട്. ഉടന്‍

More »

അഹമ്മദാബാദ് വിമാന ദുരന്തം: ബ്ലാക്ക് ബോക്സ് റിപ്പോര്‍ട്ട് പുറത്ത് വിടണമെന്ന് ബന്ധുക്കള്‍
ജൂണില്‍ നടന്ന അഹമ്മദാബാദ് എയര്‍ ഇന്ത്യ വിമാന അപകടത്തില്‍ മരിച്ചവരുടെ ബന്ധുക്കള്‍ വിമാനത്തിന്റെ ഫ്ലൈറ്റ് റെക്കോര്‍ഡറുകളില്‍ നിന്നുള്ള ഡാറ്റ ഉടന്‍ പുറത്തുവിടണമെന്ന ആവശ്യവുമായി രംഗത്ത്. ഇക്കാര്യം അവര്‍ ഔദ്യോഗികമായി തന്നെയാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇക്കാര്യത്തില്‍ ഉണ്ടായ കാലതാമസം അന്വേഷണത്തിലുള്ള പൊതുജനവിശ്വാസത്തെ ഗുരുതരമായി തകര്‍ക്കുന്നു എന്നാണ് അവരുടെ വാദം. വിമാനത്തിന്റെ രണ്ട് ബ്ലാക്ക് ബോക്സുകളില്‍ ഒന്ന് അപകടം നടന്ന് 28 മണിക്കൂറിനുള്ളില്‍ വീണ്ടെടുക്കാന്‍ കഴിഞ്ഞെങ്കിലും, രണ്ടാമത്തേത് വീണ്ടെടുക്കാന്‍ മൂന്ന് ദിവസമെടുത്തു. രണ്ടും ഡല്‍ഹിയിലേക്ക് കൊണ്ടുപോയി. ഡാറ്റ വീണ്ടെടുക്കലിനെ തുടര്‍ന്ന് രണ്ട് മണിക്കൂര്‍ കോക്ക്പിറ്റ് ഓഡിയോയും 49 മണിക്കൂര്‍ ഫ്ലൈറ്റ് ഡാറ്റയും ലഭിച്ചുവെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. പൈലറ്റുമാരുടെ സംഭാഷണങ്ങളില്‍ നിന്ന് വിമാനം എത്ര ഉയരത്തിലായിരുന്നു, വായുവേഗത,

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions