യു.കെ.വാര്‍ത്തകള്‍

മദ്യപിച്ച് വാഹനം ഓടിക്കുന്നവര്‍ക്ക് പണികിട്ടും; അളവ് വെട്ടിക്കുറയ്ക്കും, വേറെയും നിയന്ത്രണങ്ങള്‍
റോഡ് സുരക്ഷാ പദ്ധതികളുടെ ഭാഗമായി കടുത്ത നിയന്ത്രണത്തിന് മന്ത്രിമാര്‍. ഇതനുസരിച്ചു മദ്യപിച്ച് വാഹനം ഓടിക്കാന്‍ അനുവദിക്കുന്ന അളവ് വെട്ടിച്ചുരുക്കാന്‍ ആണ് നീക്കം. പുതിയ റോഡ് സേഫ്റ്റി സ്ട്രാറ്റജിയുടെ ഭാഗമായി പ്രസിദ്ധീകരിക്കുന്ന നടപടികളിലാണ് ഇതും ഉള്‍പ്പെടുത്തുക. 2006-ലെ റോഡ് സേഫ്റ്റി ആക്ടിന് ശേഷമുള്ള ഏറ്റവും വലിയ പരിഷ്‌കാരമാണ് ഇത്. ഇത് പ്രകാരം ഡ്രൈവ് ചെയ്യുമ്പോള്‍ ഉപയോഗിക്കാന്‍ അനുവദിച്ചിരുന്ന അളവ് കുറയ്ക്കാനും, യാത്രക്കാര്‍ സീറ്റ് ബെല്‍റ്റ് ധരിക്കാന്‍ പരാജയപ്പെടുന്ന ഘട്ടത്തില്‍ ഡ്രൈവര്‍മാര്‍ക്ക് പെനാല്‍റ്റി പോയിന്റ് നല്‍കുന്നത് ഉള്‍പ്പെടെ കര്‍ശനമായ ശിക്ഷാവിധികളാണ് നടപ്പാക്കുകയെന്ന് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. നിലവില്‍ 35 മൈക്രോഗ്രാം മദ്യം ശ്വാസത്തില്‍ കാണാമെങ്കിലും, ഇത് 22 മൈക്രോഗ്രാമായാണ് ചുരുക്കുക. മദ്യപിച്ചുള്ള വാഹന ഉപയോഗം അപകടങ്ങള്‍ കുറയ്ക്കാനുള്ള ശ്രമങ്ങളെ തകിടം

More »

5 വര്‍ഷത്തിനിടെ ആദ്യമായി ശരാശരി വാടക നിരക്കില്‍ ഇടിവ്; കുറഞ്ഞ മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ ആശ്വാസം
യുകെയിലെ ശരാശരി പ്രൈവറ്റ് റെന്റ് അഞ്ച് വര്‍ഷത്തിനിടെ ആദ്യമായി താഴ്ന്നു. കുറഞ്ഞ മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ വാടക വിപണിയെ തണുപ്പിക്കുന്നുവെന്നാണ് ഡാറ്റ വ്യക്തമാക്കുന്നത്. ജൂലൈയില്‍ വര്‍ഷാവര്‍ഷ കണക്കുകള്‍ പ്രകാരം പുതിയ പ്രോപ്പര്‍ട്ടികളുടെ വാടക നിരക്കില്‍ 0.2% ഇടിവ് രേഖപ്പെടുത്തിയതായി ഹാംപ്ടണ്‍സ് വ്യക്തമാക്കുന്നത്. വര്‍ഷങ്ങളായി പണപ്പെരുപ്പത്തിന് മുകളില്‍ നടക്കുന്ന വാടന നിരക്ക് വര്‍ദ്ധനവുകള്‍ നിരവധി കുടുംബങ്ങളെയാണ് സാമ്പത്തികമായി ബുദ്ധിമുട്ടിച്ചത്. ആഗസ്റ്റ് 2020ന് ശേഷമുള്ള ആദ്യത്തെ വാര്‍ഷിക ഇടിവാണ് ഇത്. കൊവിഡ് മഹാമാരിയുടെ പരമോന്നതിയില്‍ നില്‍ക്കുമ്പോഴാണ് ഇത് സംഭവിച്ചത്. പ്രാദേശികമായി ഈ കണക്കില്‍ വ്യത്യാസങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. കഴിഞ്ഞ വര്‍ഷങ്ങളില്‍ വാടക നിരക്ക് ഉയരാന്‍ പല കാരണങ്ങളും സംഭാവന ചെയ്തിട്ടുണ്ട്. റെന്റല്‍ പ്രോപ്പര്‍ട്ടികളുടെ ലഭ്യതക്കുറവ്, മഹാമാരി, എത്രത്തോളം ആളുകള്‍

More »

വിദേശികള്‍ ക്രിമിനല്‍ കുറ്റത്തിന് പിടിക്കപ്പെട്ടാല്‍ യുകെയില്‍ ഇനി നാടുകടത്തല്‍
വിദേശ കുറ്റവാളികള്‍ക്കെതിരെ കടുത്ത നടപടികളുമായി യുകെ സര്‍ക്കാര്‍. യുകെയിലെ കോടതികള്‍ ശിക്ഷിച്ച വിദേശ കുറ്റവാളികളെ ഇനി നാടുകടത്തും. സര്‍ക്കാര്‍ പ്രഖ്യാപിച്ച പദ്ധതി അനുസരിച്ച് അവരുടെ ജയില്‍ശിക്ഷയുടെ 39 ശതമാനത്തിന് പകരം അവരെ യുകെയില്‍ നിന്ന് നാടുകടത്താനാണ് ആലോചന. മിക്ക വിദേശ തടവുകാരേയും ശിക്ഷിക്കപ്പെട്ട് ജയിലിലിട്ടാല്‍ ഉടന്‍ നാടുകടത്താന്‍ സര്‍ക്കാരിന് അധികാരം നല്‍കുന്ന നിയമ നിര്‍മ്മാണത്തിന് ജസ്റ്റിസ് സെക്രട്ടറി ഷബാന മഹമൂദ് നിര്‍ദ്ദേശം നല്‍കി. നീണ്ട ശിക്ഷ ലഭിച്ച വിദേശ തീവ്രവാദികളും കൊലപാതകികളും ഗുരുതര കുറ്റവാളികും യുകെയില്‍ നീണ്ട ശിക്ഷ തന്നെ അനുഭവിക്കണം. വിദേശ കുറ്റവാളികളെ നാടുകടത്താനുള്ള തീരുമാനം എടുക്കാനുള്ള അധികാരം ജയില്‍ ഗവര്‍ണര്‍മാര്‍ക്കുണ്ടാകും. രാജ്യത്തിന് ഭീഷണിയുണ്ടാക്കുന്ന കുറ്റവാളിയാണോ എന്നതുള്‍പ്പെടെ പരിഗണിക്കും. നാടുകടത്തപ്പെട്ട കുറ്റവാളികള്‍ക്ക് പിന്നീട് രാജ്യത്തേക്ക് പ്രവേശനം

More »

ചെലവുകള്‍ കുതിച്ചു; യുകെയിലെ സ്ഥാപനങ്ങള്‍ തൊഴിലവസരങ്ങള്‍ ചുരുക്കിയത് റെക്കോര്‍ഡ് ഇടിവില്‍
യുകെയിലെ യുവസമൂഹത്തിന് കനത്ത ആഘാതമായി സ്ഥാപനങ്ങള്‍ തൊഴിലവസരങ്ങള്‍ ചുരുക്കിയത് റെക്കോര്‍ഡ് ഇടിവില്‍. ഉയരുന്ന എംപ്ലോയ്‌മെന്റ് ചെലവുകള്‍ മൂലം ആണ് രാജ്യത്തെ ബിസിനസുകള്‍ ജോലിക്കാരെ എടുക്കുന്നത് റെക്കോര്‍ഡ് താഴ്ചയില്‍ എത്തിച്ചതായി കണക്കുകള്‍ പുറത്തുവരുന്നത്. ഇതിനൊപ്പം സാമ്പത്തിക സ്ഥിതി മോശമാകുന്ന അവസ്ഥയും ഇരട്ട പ്രഹരമാണ് ഉണ്ടാക്കുന്നത്. മൂന്ന് വ്യത്യസ്ത സര്‍വ്വെകള്‍ പുറത്തുവന്നപ്പോഴാണ് ഹയറിംഗ്, ശമ്പളം, ബിസിനസ് ആത്മവിശ്വാസം എന്നിവ സംബന്ധിച്ച് മോശം ചിത്രം വരച്ചിട്ടത്. ഓട്ടം ബജറ്റില്‍ കൂടുതല്‍ വ്യക്തത വരുന്നത് വരെ കാത്തിരിക്കാനാണ് മേധാവികള്‍ ശ്രമിക്കുന്നത്. അടുത്ത മൂന്ന് മാസത്തില്‍ റിക്രൂട്ട്‌മെന്റ് നടത്താന്‍ കേവലം 57% പ്രൈവറ്റ് സെക്ടര്‍ എംപ്ലോയേഴ്‌സിനാണ് പദ്ധതിയുള്ളത്. 2024 ഓട്ടത്തില്‍ 65% ഉണ്ടായിരുന്നതില്‍ നിന്നുമാണ് ഈ ഇടിവ്. ഗവണ്‍മെന്റ് പ്രഖ്യാപിച്ച 25 ബില്ല്യണ്‍ പൗണ്ട് എംപ്ലോയര്‍ നാഷണല്‍

More »

റിപ്പോണില്‍ വാഹനാപകടത്തില്‍ വൈക്കം സ്വദേശിയായ യുവാവിന് ദാരുണാന്ത്യം
യുകെ മലയാളികളെ തേടി ഒന്നിന് പിറകെ ഒന്നായി ദുഃഖ വാര്‍ത്തകള്‍. യോര്‍ക്കില്‍ റിപ്പോണ്‍ എന്ന സ്ഥലത്തു ഉണ്ടായ കാര്‍ അപകടത്തില്‍ മലയാളി യുവാവ് മരണപ്പെട്ടു. വൈക്കം സ്വദേശിയായ സെബാസ്റ്റ്യന്‍ ദേവസ്യ-ലിസി ജോസഫ് ദമ്പതികളുടെ മകന്‍ ആല്‍വിന്‍ സെബാസ്റ്റ്യ(24) ആണ് അപകടത്തില്‍ വിട പറഞ്ഞത്. അലിന സെബാസ്റ്റ്യന്‍, അലക്‌സ് സെബാസ്റ്റ്യന്‍ എന്നിവര്‍ സഹോദരങ്ങളാണ്. നോര്‍ത്ത് യോര്‍ക്ഷറില്‍ വെള്ളിയാഴ്ച്ച രാത്രി പത്തരയോടെആല്‍വിന്‍ സഞ്ചരിച്ച കാര്‍ ലോറിയുമായികൂട്ടിയിടിക്കുക ആയിരുന്നു. അപകടത്തില്‍ ഉള്‍പ്പെട്ടവരുടെ ജീവന്‍ രക്ഷയ്ക്കാനായി എയര്‍ ആംബുലന്‍സ് അടക്കമുള്ള സംവിധാനങ്ങള്‍ എത്തിയെങ്കിലും യുവാവിന്റെ ജീവന്‍ രക്ഷിക്കാനായില്ല. രണ്ടു വാഹനങ്ങളും ഒരേ ദിശയില്‍ ആയിരുന്നു സഞ്ചരിച്ചത് എന്നാണ് അറിയാനാകുന്നത്. വലിയ സ്‌കാനിയ ലോറിയുമായി ഇടിച്ച കാര്‍ പൂര്‍ണമായും തകര്‍ന്ന നിലയിലാണ്. അപകടത്തില്‍ വിശദമായി അന്വേഷണത്തിനായി

More »

അയര്‍ലന്‍ഡില്‍ ഇന്ത്യക്കാര്‍ക്ക് നേരേയുള്ള വംശീയാക്രമണം തുടരുന്നു, ഒരാള്‍കൂടി ആക്രമിക്കപ്പെട്ടു
അയര്‍ലന്‍ഡില്‍ ഇന്ത്യക്കാര്‍ക്ക് നേരെയുള്ള ആക്രമണം തുടരുന്നു. 22 വര്‍ഷമായി അയര്‍ലന്‍ഡില്‍ കഴിയുന്ന ഇന്ത്യന്‍ വംശജനായ 51കാരന് നേരെയാണ് ഏറ്റവുമൊടുവില്‍ ആക്രമണം ഉണ്ടായത്. ഡബ്ലിനിലെ ഹോട്ടലില്‍ ഷെഫായ ലക്ഷ്മണ്‍ ദാസിനെ ക്രൂരമായി മര്‍ദ്ദിച്ച ശേഷം അക്രമി സംഘം ഇദ്ദേഹത്തെ കൊള്ളയടിച്ച് കടന്നുകളഞ്ഞു. നാല് ദിവസം മലയാളിയായ ആറ് വയസുകാരി വംശീയ മര്‍ദ്ദനത്തിന് ഇരയായതിന് പിന്നാലെയാണ് ഈ സംഭവം. ബുധനാഴ്ച പുലര്‍ച്ചെയാണ് മൂന്ന് പേരുടെ സംഘം ഇദ്ദേഹത്തെ ആക്രമിച്ചതെന്ന് പ്രാദേശിക മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. ഐറിഷ് പൗരനായ ഇദ്ദേഹത്തിന്റെ പക്കല്‍ നിന്നും ഫോണും പണവും ഇദ്ദേഹം ഉപയോഗിച്ചിരുന്ന ഇലക്ട്രിക് ബൈക്കും അക്രമി സംഘം കവര്‍ന്നു. സൗത്ത് ഡബ്ലിനിലെ ഷാര്‍ലെമോണ്ട് പ്ലേസില്‍ വച്ചാണ് ലക്ഷ്മണ്‍ ദാസ് ആക്രമിക്കപ്പെട്ടത്. അതേസമയം മോഷണം മാത്രമായിരുന്നു ആക്രമണത്തിന്റെ ഉദ്ദേശമെന്നും വംശീയ അതിക്രമമല്ലെന്നുമാണ് റിപ്പോര്‍ട്ട്

More »

എ-ലെവല്‍ ഗ്രേഡുകള്‍ കുത്തനെ കൂടും; വിദ്യാര്‍ത്ഥികള്‍ക്ക് സന്തോഷം
അടുത്ത ആഴ്ചയിലെ എ-ലെവല്‍ ഫലങ്ങള്‍ പുറത്തുവരുമ്പോള്‍ ഗ്രേഡുകള്‍ കുത്തനെ കൂടുമെന്നു റിപ്പോര്‍ട്ട്. ബക്കിംഗ്ഹാം യൂണിവേഴ്‌സിറ്റിയിലെ സെന്റര്‍ ഫോര്‍ എഡ്യൂക്കേഷന്‍ & എംപ്ലോയ്‌മെന്റ് റിസേര്‍ച്ചിന്റെ പേപ്പറിലാണ് ഉന്നത ഗ്രേഡുകള്‍ മഹാമാരിക്ക് മുന്‍പത്തെ നിലയിലായിരിക്കുമെന്ന് കണ്ടെത്തലുള്ളത്. 28 ശതമാനത്തിലേറെ എന്‍ട്രികളും എ അല്ലെങ്കില്‍ എ* ഗ്രേഡ് നേടുമെന്നാണ് പറയുന്നത്. ഗ്രേഡുകള്‍ പെരുപ്പിച്ച് കാണിക്കുന്ന രീതി വീണ്ടും തിരിച്ചെത്തുകയാമെന്ന് ആശങ്കയുള്ളതായി റിപ്പോര്‍ട്ട് തയ്യാറാക്കിയ പ്രൊഫ. അലന്‍ സ്മിത്തേഴ്‌സ് വ്യക്തമാക്കി. ഈ സ്ഥിതി നിയന്ത്രിച്ച് നിര്‍ത്തിയ ശേഷമാണ് ഈ തിരിച്ചുപോക്ക്. വ്യാഴാഴ്ച ഫലങ്ങള്‍ പുറത്തുവരുമ്പോള്‍ ആയിരക്കണക്കിന് സിക്‌സ്ത് ഫോര്‍മേഴ്‌സാണ് എ-ലെവല്‍ ഫലങ്ങള്‍ നേടുക. തങ്ങള്‍ക്ക് യൂണിവേഴ്‌സിറ്റി സീറ്റ് കിട്ടുമോയെന്ന് ഇതില്‍ നിന്നും ഇവര്‍ക്ക് മനസ്സിലാക്കാം. കഴിഞ്ഞ വര്‍ഷം

More »

യുകെ വീണ്ടും ഉഷ്ണതരംഗത്തിലേക്ക്; ജാഗ്രതാ മുന്നറിയിപ്പ് പുറപ്പെടുവിച്ചു
ചെറിയ ഇടവേളയ്ക്കു ശേഷം യുകെ വീണ്ടും ഉഷ്ണതരംഗത്തിലേക്ക്. അടുത്തയാഴ്ച രാജ്യം വീണ്ടും വേനല്‍ക്കാല ഉഷ്ണതരംഗത്തിലേക്ക് നീങ്ങും. ഇതിന്റെ ഭാഗമായി ഉഷ്ണതരംഗ ആരോഗ്യ മുന്നറിയിപ്പ് പുറപ്പെടുവിച്ചു. ലണ്ടനിലും താപനില ഉയരും. യുകെയുടെ ചില ഭാഗങ്ങളില്‍ താപനില 35 ഡിഗ്രി സെല്‍ഷ്യസ് വരെ എത്തുമെന്ന് പ്രതീക്ഷിക്കുന്നു. ഭൂഖണ്ഡത്തില്‍ നിന്നുള്ള ഉഷ്ണക്കാറ്റ് തെക്കന്‍ ഇംഗ്ലണ്ടിലേക്ക് വീശുന്നതിനാല്‍ തിങ്കള്‍ മുതല്‍ വ്യാഴം വരെ ദിവസേന 30 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്ന താപനില ഉയരുമെന്ന് മെറ്റ് ഓഫീസ് പ്രവചിക്കുന്നു. തലസ്ഥാനത്ത് ഔദ്യോഗികമായി പ്രതീക്ഷിക്കുന്ന ഉഷ്ണതരംഗത്തിന് അത് കാരണമാകും, കുറഞ്ഞത് മൂന്ന് ദിവസം തുടര്‍ച്ചയായി മുപ്പതുകളില്‍ കൂടുതല്‍ താപനില വരാം. ചില ദിവസങ്ങളില്‍ ഗണ്യമായി ചൂട് കൂടാന്‍ സാധ്യതയുണ്ടെന്ന് മെറ്റ് ഓഫീസ് പറയുന്നു. അടുത്ത ആഴ്ചയുടെ തുടക്കത്തില്‍ ഇംഗ്ലണ്ടിന്റെ പല ഭാഗങ്ങളിലും യെല്ലോ ഹീറ്റ് ഹെല്‍ത്ത്

More »

യുകെയില്‍ നൂറുകണക്കിന് നിയമ വിരുദ്ധ കുടിയേറ്റ ഡെലിവറി റൈഡര്‍മാര്‍ അറസ്റ്റില്‍
ലണ്ടന്‍ : ഡെലിവറി റൈഡര്‍മാരായി നിയമവിരുദ്ധമായി ജോലി ചെയ്യുന്ന കുടിയേറ്റക്കാര്‍ക്കെതിരെ വ്യാപക നടപടി. കഴിഞ്ഞ മാസം അറസ്റ്റിലായത് മുന്നൂറോളം പേര്‍. ഒരാഴ്ച നീണ്ടുനിന്ന നടപടിയില്‍ അധികൃതര്‍ 280 പേരെ അറസ്റ്റ് ചെയ്തതായി ഹോം ഓഫീസ് ശനിയാഴ്ച അറിയിച്ചു. രാജ്യവ്യാപകമായി പരിശോധന നടന്നുവരുകയാണ്. യുകെയില്‍ നിരവധി മലയാളി ഡെലിവറി റൈഡര്‍മാര്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇപ്പോഴത്തെ പരിശോധനകള്‍ അവര്‍ക്കും വലിയ ബുദ്ധിമുട്ടു സൃഷ്ടിക്കുന്നുണ്ട്. ജൂലൈ 20 നും 27 നും ഇടയില്‍ ഇമിഗ്രേഷന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥര്‍ 1,780 വ്യക്തികളെ തടഞ്ഞുനിര്‍ത്തി ചോദ്യം ചെയ്യുകയും 280 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു, കസ്റ്റഡിയിലെടുത്തവരില്‍ 53 പേര്‍ക്കുള്ള അഭയ സഹായം അവലോകനം ചെയ്യുന്നുണ്ടെന്നും കൂട്ടിച്ചേര്‍ത്തു. നിയമവിരുദ്ധ കുടിയേറ്റം തടയുന്നതിനുള്ള സര്‍ക്കാരിന്റെ നീക്കത്തിന്റെ ഭാഗമായിരുന്നു ഈ നടപടി,

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions