യുകെയില്‍ സ്ത്രീകളുടെ ടോയ്‌ലറ്റിലും, ചേഞ്ചിംഗ് റൂമിലും ഇനി ട്രാന്‍സ് സ്ത്രീകള്‍ക്ക് പ്രവേശനമില്ല
യുകെയില്‍ വനിതകളുടെ ചേഞ്ചിംഗ് റൂം ഉപയോഗിക്കാന്‍ ട്രാന്‍സ് സ്ത്രീകള്‍ക്ക് അനുമതി നിഷേധിക്കാന്‍ വഴിയൊരുക്കിയിരിക്കുകയാണ് സുപ്രീംകോടതിയുടെ സ്ത്രീ ആരെന്ന നിര്‍വചനം. ഇതോടെ ബ്രിട്ടനില്‍ സ്ത്രീകളുടെ ടോയ്‌ലറ്റിലും, ചേഞ്ചിംഗ് റൂമിലും ഇനി ട്രാന്‍സ് സ്ത്രീകള്‍ക്ക് പ്രവേശനമുണ്ടാവില്ല. കൂടാതെ പുതിയ നിയമമാറ്റം വരുത്തി സ്‌കൂള്‍, ഹോസ്പിറ്റല്‍, ജിം തുടങ്ങിയ ഇടങ്ങളിലെ വനിതകളുടെ ടോയ്‌ലറ്റും, ചേഞ്ചിംഗ് റൂമും ഉപയോഗിക്കുന്നതില്‍ നിന്നും ട്രാന്‍സ് സ്ത്രീകളെ വിലക്കാനാണ് നീക്കം.
ട്രാന്‍സ് ആളുകള്‍ക്ക് സ്ത്രീകളുടെ സൗകര്യങ്ങള്‍ ഉപയോഗിക്കാന്‍ നിയമങ്ങളില്‍ ഇളവ് വേണമെന്ന ആവശ്യം തള്ളിയാണ് ഇക്വാളിറ്റി & ഹ്യൂമന്‍ റൈറ്റ്‌സ് കമ്മീഷന്‍ നിയമം ശക്തമാക്കുന്നതിനെ കുറിച്ച് ആലോചിക്കുന്നത്.
സ്ത്രീകളുടെ കായിക ഇനത്തില്‍ ട്രാന്‍സ് അത്‌ലറ്റുകള്‍ പങ്കെടുക്കുന്ന കാര്യത്തില്‍ വരാനിരിക്കുന്ന നിബന്ധനകള്‍ വ്യക്തത വരുത്തും.
More »
കാബിന്‍ക്രൂവിനെ പീഡിപ്പിക്കുമെന്ന് ഭീഷണി; പാക് യുവാവിന് 15 മാസം ജയില്‍
ഹീത്രൂവില്‍ നിന്ന് പറന്ന വിര്‍ജിന്‍ അറ്റ്‌ലാന്റിക് കാബിന്‍ ക്രൂവിനെ പീഡിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയ പാക് ബിസിനസുകാരന് 15 മാസം തടവുശിക്ഷ വിധിച്ച് കോടതി. പാക് പൗരനായ സല്‍മാന്‍ ഇഫ്തിഖര്‍ (37) ആണ് കേസില്‍ ശിക്ഷിക്കപ്പെട്ടത്. 2023 ഫെബ്രുവരി 7നാണ് സംഭവം നടന്നത്.
ഹീത്രൂവില്‍ നിന്ന് ലാഹോറിലേക്ക് പറന്ന വിര്‍ജിന്‍ അറ്റ്‌ലാന്റിക്കിന്റെ വിമാനത്തില്‍ ഫസ്റ്റ്ക്ലാസില്‍ യാത്ര ചെയ്യുകയായിരുന്നു ലണ്ടനില്‍ ബിസിനസുകാരനായ സല്‍മാന്‍ ഇഫ്തിഖര്‍. ഓണ്‍ബോര്‍ഡ് ബാറില്‍ നിന്ന് ഐസ് സ്വയമെടുക്കുന്നതിന് കാബിന്‍ ക്രൂ വിലക്കിയതില്‍ പ്രകോപിതനായി എട്ടുമണിക്കൂര്‍ 15 മിനിറ്റ് യാത്രയിലുടനീളം ഇയാള്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചെന്നാണ് റിപ്പോര്‍ട്ട്. ഒപ്പമുണ്ടായിരുന്ന ഭാര്യയും മൂന്നു കുട്ടികളും അപേക്ഷിച്ചിട്ടും ഇയാള്‍ ശാന്തനായില്ല. ഹോട്ടല്‍ മുറിയില്‍ നിന്ന് പിടിച്ചുകൊണ്ടുപോയി സംഘം ചേര്‍ന്ന് പീഡിപ്പിച്ച് തീയിടുമെന്ന് ഒരു കാബിന്‍
More »
യുകെയില്‍ അഞ്ചിലൊന്ന് ഡോക്ടര്‍മാര്‍ ജോലി ഉപേക്ഷിക്കാന്‍ ആലോചിക്കുന്നു!
യുകെയിലെ അഞ്ചിലൊന്ന് ഡോക്ടര്‍മാരും ജോലി അവസാനിപ്പിക്കാന്‍ ആലോചിക്കുന്നതായി കണക്കുകള്‍. ഇതില്‍ തന്നെ എട്ടില്‍ ഒരാള്‍ വീതം രാജ്യം വിട്ട് വിദേശത്തേക്ക് ജോലി തേടി പോകാനാണ് ആലോചിക്കുന്നതെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. ജനറല്‍ മെഡിക്കല്‍ കൗണ്‍സില്‍ കമ്മീഷന്‍ ചെയ്ത ഗവേഷണത്തിലാണ് ഈ കണ്ടെത്തല്‍.
ഡോക്ടര്‍മാരെ പിടിച്ചുനിര്‍ത്താന്‍ കൂടുതല്‍ കാര്യങ്ങള്‍ ചെയ്തില്ലെങ്കില്‍ ആശുപത്രി വെയ്റ്റിംഗ് ലിസ്റ്റുകള്‍ കുറയ്ക്കാനുള്ള പദ്ധതികള്‍ അപകടത്തിലാകുമെന്ന് ജിഎംസി മുന്നറിയിപ്പ് നല്‍കുന്നു. മറ്റ് രാജ്യങ്ങള്‍ ഡോക്ടര്‍മാര്‍ക്ക് മെച്ചപ്പെട്ട പരിഗണന നല്‍കുന്നുവെന്നാണ് ഇവര്‍ പറയുന്ന പ്രധാന കാരണം. മെച്ചപ്പെട്ട വരുമാനമാണ് രാജ്യം ഉപേക്ഷിക്കാനുള്ള കാരണമായി പറയുന്നത്.
2029 ജൂലൈ മാസത്തോടെ 92% രോഗികള്‍ക്കും പതിവ് ആശുപത്രി ചികിത്സകള്‍ 18 ആഴ്ചയ്ക്കുള്ളില്‍ ലഭ്യമാക്കുമെന്നാണ് പ്രധാനമന്ത്രിയുടെ വാഗ്ദാനം.
More »
സ്വന്തം വാടകക്കാരെ പുറത്താക്കി വീട്ടുവാടക കൂട്ടി; ലേബറിന്റെ ഭവനരഹിതര്‍ക്കുള്ള വകുപ്പ് മന്ത്രി പുറത്തായി
വാടകക്കാര്‍ക്കു കൂടുതല്‍ സ്വാതന്ത്ര്യം നല്‍കുന്നതും അകാരണമായി അവരെ പുറത്താക്കുന്നത് തടയുന്നതിനും ബില്‍ വരെ രൂപീകരിക്കപ്പെടുമ്പോള്‍ ഉത്തരവാദിത്തപ്പെട്ട മന്ത്രി തന്നെ 'വിളവ് തിന്നുന്ന വേലി'യായി. സ്വന്തം വീട്ടില്‍ താമസിച്ച നാല് വാടകക്കാരെ തെരുവിലിറക്കി 700 പൗണ്ട് വാടക വര്‍ധിപ്പിച്ച ലേബറിന്റെ ഭവനരഹിതര്‍ക്കുള്ള വകുപ്പ് മന്ത്രി റുഷനാരാ അലി പുറത്തായി.
വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്നവര്‍ തരുന്ന വാടക പോരെന്ന തോന്നലില്‍ ഇവരെ പുറത്താക്കി നിരക്ക് കൂട്ടുന്നത് പതിവുകാഴ്ചയാണ്. ഇതിനു തടിയിടാനായി നിയമം നടപ്പാക്കാന്‍ ഒരുങ്ങുന്ന ഗവണ്‍മെന്റില്‍ മന്ത്രിപദം വഹിക്കുന്ന ഒരാള്‍ തന്നെ ഇത് ചെയ്താല്‍ എന്താവും അവസ്ഥ ?
ഭവനരഹിതര്‍ക്കുള്ള വകുപ്പ് മന്ത്രിയാണ് ഈ ഇരട്ടത്താപ്പ് പ്രകടമാക്കിയത് എന്നതാണ് ഏറെ കൗതുകകരം . എന്നാല്‍ സംഗതി പുറത്തറിഞ്ഞ് വിവാദമായതോടെ മന്ത്രി രാജിവെച്ചു. തന്റെ ഒരു വീട്ടില്‍ വാടകയ്ക്ക്
More »
പ്രൈവറ്റ് ജെറ്റിന്റെ അടിയന്തിര ലാന്‍ഡിംഗ്; ബര്‍മിംഗ്ഹാം എയര്‍പോര്‍ട്ടില്‍ നിരവധി വിമാനങ്ങള്‍ റദ്ദായി
ബര്‍മിംഗ്ഹാം : ബെല്‍ഫാസ്റ്റിലേക്ക് പോവുകയായിരുന്ന ഒരു സ്വകാര്യ ജെറ്റ് അടിയന്തിര ലാന്‍ഡിംഗ് നടത്തിയതിനെ തുടര്‍ന്ന് ഇന്നലെ ബര്‍മിംഗ്ഹാം വിമാനത്താവളം കുറച്ച് സമയത്തേക്ക് അടച്ചിടേണ്ടതായി വന്നു. വൈകിട്ട് ആറു മണിവരെ വിമാനത്താവളം അടച്ചിട്ടത് ചുരുങ്ങിയത് 93 വിമാന സര്‍വ്വീസുകളെയെങ്കിലും ബാധിച്ചു.
ട്വിന്‍ എഞ്ചിന്‍ ബീച്ച് ബി 200 സൂപ്പര്‍ കിംഗ് വിമാനം യാത്രക്കിടെ ഉണ്ടായ ചില അടിയന്തിര സാഹചര്യങ്ങള്‍ മൂലം താഴെ ഇറങ്ങിയതോടെ വിമാനത്താവളത്തിലെ എല്ലാ ലാന്‍ഡിംഗുകളും ടേക്ക് ഓഫുകളും നിര്‍ത്തി വയ്ക്കുകയായിരുന്നു.
സ്വകാര്യ ജെറ്റ് ഇറങ്ങിയതു മുതല്‍ വൈകിട്ട് ആറു മണിക് വിമാനത്താവളം വീണ്ടും പ്രവര്‍ത്തനം ആരംഭിക്കുന്നത് വരെ 48 ഡിപ്പാര്‍ച്ചറുകളും 45 അറൈവലുകളുമായിരുന്നു ഷെഡ്യൂള്‍ ചെയ്തത്. അതെല്ലാം റദ്ദായതോടെ ആയിരക്കണക്കിന് യാത്രക്കാരാണ് ദുരിതത്തിലായത്. ഇവിടേക്കെത്തിയ റയ്ന്‍എയര്‍, ജെറ്റ് 2 വിമാനങ്ങള്‍ സ്റ്റാന്‍സ്റ്റെഡ്,
More »
കൗണ്‍സില്‍ ടാക്‌സുകള്‍ വീണ്ടും വര്‍ധിപ്പിക്കും; ലക്ഷക്കണക്കിന് കുടുംബങ്ങള്‍ക്ക് തിരിച്ചടിയാകും
കഴിഞ്ഞ ഏപ്രില്‍ മാസത്തില്‍ സകല ബില്ലുകളും കൂട്ടി ജനത്തിന്റെ നടുവൊടിച്ച സര്‍ക്കാര്‍ വീണ്ടും പിഴിച്ചിലിന്. വീണ്ടും കൗണ്‍സില്‍ ടാക്‌സ് വര്‍ദ്ധിപ്പിക്കാനുള്ള നീക്കം ആണ് നടക്കുന്നത്. ഉപപ്രധാനമന്ത്രി ആഞ്ചെല റെയ്‌നറുടെ പദ്ധതികള്‍ക്ക് ഫണ്ടിംഗ് കണ്ടെത്താനാണ് പുതിയ നീക്കം. ദരിദ്ര മേഖലകള്‍ക്ക് കൂടുതല്‍ ഫണ്ടിംഗ് നല്‍കാനായി ധനിക കുടുംബങ്ങള്‍ വസിക്കുന്ന മേഖലകളില്‍ കൗണ്‍സില്‍ ടാക്‌സ് കുത്തനെ കൂട്ടാനാണ് പദ്ധതി.
ഇതിന് പുറമെ ലണ്ടന്‍, മറ്റ് ഹോം കൗണ്ടികള്‍ എന്നിവിടങ്ങളിലെ കൗണ്‍സിലുകള്‍ തങ്ങളുടെ ബജറ്റ് വെട്ടിക്കുറയ്‌ക്കേണ്ടി വരികയും ചെയ്യും. മിഡ്‌ലാന്‍ഡ്‌സ്, നോര്‍ത്ത് എന്നിവിടങ്ങളിലും നികുതി കൂട്ടും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങള്‍ക്ക് നല്‍കുന്ന ഫണ്ടിംഗിലെ വ്യത്യാസങ്ങള്‍ തിരുത്താനുള്ള മന്ത്രിമാരുടെ ശ്രമമാണ് പുതിയ പാരയുമായി വരുന്നതിന് പിന്നില്‍.
ഫണ്ടിംഗ് മാറ്റങ്ങള്‍ വരുത്തിയാല്‍ ഇംഗ്ലണ്ടിലെ
More »
യുകെയില്‍ വാഹന അപകടത്തില്‍ മരിച്ച മലയാളി വിദ്യാര്‍ത്ഥിയുടെ സംസ്‌കാരം ഷാര്‍ജയില്‍
യുകെയില്‍ ബൈക്ക് അപകടത്തില്‍ മരിച്ച മലയാളി വിദ്യാര്‍ത്ഥി ജെഫേഴ്സന്റെ (27) മൃതദേഹം ഷാര്‍ജയില്‍ സംസ്‌കരിക്കും.യുഎഇ അധികൃതര്‍ കുടുംബത്തിന് അനുമതി നല്‍കി. ജെഫേഴ്സന്റെ മൃതദേഹം യുഎഇയിലേക്ക് കൊണ്ടുവരാന്‍ ആവശ്യമായ അനുമതികള്‍ കുടുംബത്തിന് ലഭിച്ചതായി ജെഫേഴ്സന്റെ പിതാവ് ജസ്റ്റിന്‍ അറിയിച്ചു.ജെഫേഴ്‌സണ്‍ ജനിച്ചു വളര്‍ന്ന ഷാര്‍ജയില്‍ തന്നെ മൃതദേഹം സംസ്‌കരിക്കണമെന്നായിരുന്നു മാതാപിതാക്കളുടെ ആഗ്രഹം.
ജെഫേഴ്സന്റെ മാതാപിതാക്കളും സഹോദരങ്ങളും ഷാര്‍ജയിലാണ് താമസിക്കുന്നത്. ഇക്കാര്യത്തില്‍ സഹായിച്ച ഷാര്‍ജ സര്‍ക്കാരിന്റെയും യുകെയിലെ യുഎഇ എംബസിയിലെയും ഉദ്യോഗസ്ഥര്‍ക്ക് പ്രത്യേക നന്ദി അറിയിക്കുന്നതായും ജസ്റ്റിന്‍ പറഞ്ഞു. അടുത്ത ദിവസം തന്നെ ജെഫേഴ്സന്റെ മൃതദേഹം യു എ യിലെത്തിക്കും.
33 വര്‍ഷമായി ഷാര്‍ജയില്‍ താമസിക്കുന്ന ജസ്റ്റിന്‍, ഷാര്‍ജ സര്‍ക്കാരില്‍ സീനിയര്‍ അക്കൗണ്ടന്റാണ്.
ഷാര്‍ജയിലെ എമിറേറ്റ്‌സ്
More »
അയര്‍ലന്‍ഡില്‍ 6 വയസുകാരിയായ മലയാളി പെണ്‍കുട്ടിക്ക് നേരെ വംശീയാക്രമണവും അധിക്ഷേപവും
അയര്‍ലന്‍ഡില്‍ ഇന്ത്യക്കാര്‍ക്ക് നേരെ വംശീയാധിക്ഷേപവും ആക്രമങ്ങളും തുടരുകയാണ്. കഴിഞ്ഞ ദിവസം ഡബ്ലിനില്‍ ഇന്ത്യന്‍ ടാക്‌സി ഡ്രൈവറുടെ തല അടിച്ച് പൊട്ടിച്ചിരുന്നു. ലഖ്വീര്‍ സിംഗ് എന്ന ടാക്‌സി ഡ്രൈവറെ രണ്ടുപേര്‍ ചേര്‍ന്ന് കുപ്പി കൊണ്ട് തലയ്ക്ക് അടിച്ച് പരിക്കേല്‍പ്പിക്കുകയായിരുന്നു.തലയ്ക്ക് അടിച്ച യുവാക്കള്‍ 'സ്വന്തം രാജ്യത്തേക്ക് മടങ്ങിപ്പോകൂ' എന്ന് ആക്രോശിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇപ്പോഴിതാ 6 വയസുകാരിയായ മലയാളി പെണ്‍കുട്ടിക്ക് നേരെയും വംശീയാധിക്ഷേപം ഉണ്ടായിരിക്കുന്നു. വാട്ടര്‍ഫോര്‍ഡിലാണ് സംഭവം. പന്ത്രണ്ടിനും പതിനാലിനും ഇടയില്‍ പ്രായമുള്ള അഞ്ചോളം ആണ്‍കുട്ടികളാണ് കുട്ടിയെ വംശീയമായി അധിക്ഷേപിച്ചത്. കളിക്കുന്നതിനിടെയാണ് മലയാളി പെണ്‍കുട്ടിക്ക് നേരെ കൗമാരക്കാരുടെ ആക്രമണമുണ്ടായത്. കോട്ടയം സ്വദേശികളായ ദമ്പതിമാരുടെ മകള്‍ക്കാണ് ആക്രമണമുണ്ടായത്.
ഇന്ത്യക്കാര്‍
More »
സ്‌കൂള്‍ യൂണിഫോമിന്റെ ചെലവ് താങ്ങാന്‍ കഴിയാതെ ഇംഗ്ലണ്ടിലെ മാതാപിതാക്കള്‍; ഗ്രാന്റ് അനുവദിക്കണമെന്ന് ആവശ്യം
ഇംഗ്ലണ്ടില്‍ കുട്ടികളെ സ്‌കൂളില്‍ അയയ്ക്കുന്നതിന് വേണ്ടിവരുന്ന ചെലവ് കുതിയ്ക്കുന്നതിനിടെ സ്‌കൂള്‍ യൂണിഫോമിന്റെ വിലയും. ഇത് രാജ്യത്തെ കുറഞ്ഞ വരുമാനമുള്ള ഭൂരിപക്ഷം കുടുംബങ്ങളെയും സാരമായി ബാധിക്കുന്ന വിഷയവുമായിരിക്കുകയാണ്. ഇംഗ്ലണ്ടില്‍ ഇത്തരത്തില്‍ ബുദ്ധിമുട്ട് അനുഭവിക്കുന്ന മാതാപിതാക്കളെ സഹായിക്കാന്‍ ഗവണ്‍മെന്റ് തയ്യാറാകണമെന്ന ആവശ്യമാണ് ഇപ്പോള്‍ ഉയരുന്നത്.
ഇംഗ്ലണ്ടിലെ ബുദ്ധിമുട്ട് അനുഭവിക്കുന്ന കുടുംബങ്ങള്‍ക്ക് സ്‌കൂള്‍ യൂണിഫോമിനായി ഗ്രാന്റ് അനുവദിക്കണമെന്നാണ് യുകെയിലെ ഡെബ്റ്റ് അഡൈ്വസറായ മണി വെല്‍നെസ് ആവശ്യപ്പെടുന്നത്. സ്‌കോട്ട്‌ലണ്ട്, വെയില്‍സ്, നോര്‍ത്തേണ്‍ അയര്‍ലണ്ട് എന്നിവിടങ്ങളിലെ സ്‌കൂള്‍ വസ്ത്രങ്ങള്‍ക്കായി 93 പൗണ്ട് മുതല്‍ 200 പൗണ്ട് വരെ ആനുകൂല്യങ്ങള്‍ നല്‍കുന്നുണ്ട്.
എന്നാല്‍ ഇംഗ്ലണ്ടിലെ 20 ശതമാനം കൗണ്‍സിലുകള്‍ മാത്രമാണ് ഈ വിധത്തില്‍ എന്തെങ്കിലും പിന്തുണ
More »