യു.കെ.വാര്‍ത്തകള്‍

സാങ്കേതിക തകരാര്‍: ഹീത്രുവില്‍ മണിക്കൂറുകള്‍ സേവനം മുടങ്ങി
യുകെയിലെ വിമാനത്താവളങ്ങളില്‍ സമീപകാലത്തു സാങ്കേതിക തകരാര്‍ വലിയ ദുരിതമാണ് യാത്രക്കാര്‍ക്ക് സൃഷ്ടിക്കുന്നത്. കഴിഞ്ഞദിവസം ഹീത്രുവില്‍ മണിക്കൂറുകള്‍ സേവനം മുടങ്ങി. ഒഴിവുകാല യാത്രകള്‍ക്കായി ഇറങ്ങിയവരെ ഒരാഴ്ചക്കുള്ളില്‍ രണ്ടാം തവണയും ഹീത്രൂ വിമാനത്താവളത്തിലെ യാത്രാ ദുരിതം ബാധിച്ചു. വിമാനത്താവളത്തിലെ ടണലുകളിലൊന്ന് അടച്ചിടേണ്ടി വന്നതിനെ തുടര്‍ന്നാണ് ഇന്നലെ യാത്രക്കാര്‍ ദുരിതത്തിലായത്. ചില സാങ്കേതിക പിഴവുകളെ തുടര്‍ന്ന് ടെര്‍മിനല്‍ 2 ഉം 3 ഉം തമ്മില്‍ ബന്ധിപ്പിക്കുന്ന റോഡ് ടണലുകളില്‍ ഒന്ന് അടച്ചിടേണ്ടി വന്നതിനാല്‍ ഇന്നലെ രാവിലെ യാത്രക്കാര്‍ക്ക് വലിയ കാലതാമസം അഭിമുഖീകരിക്കേണ്ടതായി വന്നു. ഈ ടണല്‍ അടച്ചിട്ടതോടെ വിമാനത്താവളത്തിലേക്കുള്ള റോഡുകളിലും യാത്രകള്‍ തടസപ്പെട്ടു. പല യാത്രക്കാരും, വിമാനം നഷ്ടപ്പെടാതിരിക്കാനായി ലഗേജുകളും തൂക്കി ഓടുന്നത് കാണാമായിരുന്നു. മറ്റുചിലരാകട്ടെ തങ്ങളുടെ വിധിയെ

More »

കുട്ടികളുടെ സോഷ്യല്‍മീഡിയ ഉപയോഗം വിലക്കാനുള്ള ഓണ്‍ലൈന്‍ സുരക്ഷാ നിയമം നടപ്പിലാകും
യുകെയില്‍ ഓണ്‍ലൈന്‍ സുരക്ഷാ നിയമം കര്‍ശനമായി നടപ്പാക്കാനൊരുങ്ങുകയാണ്. കുട്ടികളെ നിയമ വിരുദ്ധമായ ഉള്ളടക്കത്തില്‍ നിന്ന് രക്ഷിക്കാനാണ് നിയമം കൊണ്ടുവരുന്നത്. ഫേസ്ബുക്ക്, യൂട്യൂബ്, ടിക് ടോക് എക്‌സ് എന്നീ പ്ലാറ്റ്‌ഫോമുകളിലും പോണ്‍ വെബ് സൈറ്റുകളിലും നിയന്ത്രണങ്ങള്‍ കൊണ്ടുവരും. എന്നാല്‍ അഭിപ്രായ സ്വാതന്ത്ര്യം ഇല്ലാതാക്കുന്ന നടപടിയെന്ന വിമര്‍ശനവുമായി ഇലോണ്‍ മസ്‌ക് രംഗത്തുവന്നു. എക്‌സില്‍ കുറിച്ച പോസ്റ്റില്‍ നിയമത്തില്‍ മാറ്റം വേണമെന്ന് ഇലോണ്‍ മസ്‌ക് ആവശ്യപ്പെട്ടു. രാഷ്ട്രീയക്കാരും അഭിപ്രായ സ്വാതന്ത്ര്യത്തിനായി വാദിക്കുന്നവരും കണ്ടന്റ് ക്രിയേറ്റര്‍മാരില്‍ ചിലരും ഈ നിയമത്തിനെതിരെ രംഗത്തുവന്നിട്ടുണ്ട്. നിയമം നിയമപരമായ ഉള്ളടക്കങ്ങളുടെ സെന്‍സര്‍ഷിപ്പിന് വഴിവെക്കുമെന്ന് വിമര്‍ശകര്‍ പറയുന്നു. നിയമം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് 4.68 ലക്ഷം പേര്‍ ഓണ്‍ലൈന്‍ പെറ്റീഷനില്‍ ഒപ്പുവെച്ച് പ്രതിഷേധം

More »

50 ബില്ല്യണ്‍ പൗണ്ടിന്റെ ധനക്കമ്മി; ചാന്‍സലര്‍ ജനങ്ങളുടെ സമ്പാദ്യത്തില്‍ കൈയിട്ട് വാരാന്‍ സാധ്യത
അടുത്ത ബജറ്റില്‍ കൂടുതല്‍ നികുതിവര്‍ദ്ധനവുകള്‍ വരുമെന്ന പ്രഖ്യാപനവും ജനങ്ങള്‍ക്ക് ഭീതി പകരുന്നതാണ് കഴിഞ്ഞ ബജറ്റോടെ ചാന്‍സലര്‍ റേച്ചല്‍ റീവ്സ് യുകെ സമ്പദ് വ്യവസ്ഥയയ്ക്കു ഷോക്ക് നല്‍കിയിരുന്നു. അതിന്റെ ആഘാതം ഇപ്പോഴും തുടരുകയാണ്. വിലക്കയറ്റം രൂക്ഷമായ സാഹചര്യത്തില്‍ ചെലവുകള്‍ ഏറുകയും, നികുതിയുടെ രൂപത്തില്‍ പല ഭാഗത്ത് നിന്നും ബില്ലുകള്‍ വര്‍ദ്ധിക്കുകയും ചെയ്തത് ജന ജീവിതം ദുസ്സഹമാക്കിയിരിക്കുകയാണ് . ഇതിനിടയിലാണ് നികുതി പരിധികള്‍ മരവിപ്പിച്ച് നിര്‍ത്തി ജനങ്ങളെ കൂടുതല്‍ പിഴിയാനാണ് ചാന്‍സലര്‍ തയ്യാറെടുക്കുന്നത് എന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. ജനങ്ങളുടെ സേവിംഗ്‌സില്‍ കൈയിട്ട് വാരാനും, കൂടുതല്‍ ജോലിക്കാരെ ഉയര്‍ന്ന ബാന്‍ഡുകളിലേക്ക് എത്തിച്ച് നികുതി വാങ്ങാനുമാണ് ചാന്‍സലറുടെ നീക്കം. നികുതി പരിധി മരവിപ്പിക്കുന്നതോടെ ജീവിതച്ചെലവ് പ്രതിസന്ധിയില്‍ ആശ്വാസമായി ലഭിക്കുന്ന ശമ്പളവര്‍ദ്ധന ഇവരെ

More »

യുകെയില്‍ വിലക്കുറവിന്റെ സൂപ്പര്‍ മാര്‍ക്കറ്റ് പദവി ലിഡില്‍ സ്വന്തമാക്കി; പിന്തള്ളിയത് ആല്‍ഡിയെ
ജീവിതച്ചെലവും ഭക്ഷ്യചെലവും കുതിച്ചുയരുന്ന കാലത്തു സൂപ്പര്‍മാര്‍ക്കറ്റ് ഭീമന്മാരുടെ നടപടി ഏറെ നിര്‍ണായകമാണ്. വിലക്കയറ്റം നിലനില്‍ക്കുന്ന സമയത്തു ഉപഭോക്താക്കളെ വലുതായി പിഴിയാത്ത സൂപ്പര്‍മാര്‍ക്കറ്റ് ലിഡില്‍ ആണ്. ഈ മാസം, ഏറ്റവും വിലക്കുറവില്‍ അവശ്യ സാധനങ്ങള്‍ ലഭിക്കുന്ന സൂപ്പര്‍മാര്‍ക്കറ്റ് എന്ന പദവിയാണ് ലിഡില്‍ നേടിയത് . കഴിഞ്ഞ രണ്ട് വര്‍ഷക്കാലമായി ഈ പദവിയില്‍ തുടരുകയായിരുന്ന ആല്‍ഡിയെ പിന്തള്ളിക്കൊണ്ടാണ് ലിഡില്‍ ഈ നേട്ടം കൈവരിച്ചത്. 76 അവശ്യ സാധനങ്ങള്‍ അടങ്ങിയ ഒരു കൂടയുടെ വില കണക്കാക്കി, ഉപഭോക്തൃ താത്പര്യ സംരക്ഷണാര്‍ത്ഥം പ്രവര്‍ത്തിക്കുന്ന സംഘടനയായ വിച്ച് ? നടത്തിയ പഠനത്തിലാണ് ഇക്കാര്യം വെളിപ്പെട്ടത്. യുകെയിലെ എട്ട് വലിയ സൂപ്പര്‍മാര്‍ക്കറ്റുകളില്‍ എല്ലാ മാസവും വിച്ച് ? ഇത്തരത്തിലുള്ള പഠനം നടത്താറുണ്ട്. കഴിഞ്ഞ 20 മാസമായി, ഏറ്റവും വിലക്കുറവുള്ള സൂപ്പര്‍മാര്‍ക്കറ്റ് എന്ന സ്ഥാനം

More »

11 രാജ്യങ്ങള്‍ പിന്നിട്ട് റോഡ് മാര്‍ഗം ലണ്ടനിലെത്തി അഞ്ചംഗ മലയാളി സംഘം
ദുബായ് മുതല്‍ ലണ്ടന്‍ വരെ ഒരു മാസം കൊണ്ട് റോഡ് മാര്‍ഗം എത്തി അഞ്ചംഗ മലയാളി സംഘം. മലയാളീസ് എന്ന പേരിട്ട വാഹനത്തില്‍ സഞ്ചരിച്ച് പതിനൊന്ന് രാജ്യങ്ങളിലൂടെ കടന്ന് ലണ്ടനില്‍ എത്തിയ സംഘത്തിന് ലണ്ടന്‍ മലയാളികള്‍ സ്‌നേഹോഷ്മള വരവേല്‍പ്പ് നല്‍കി. ബ്രിട്ടന്‍ മലബാര്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ ലണ്ടന്‍ ഈസ്റ്റ് ഹാമിലെ റെസ്റ്റോറന്റിലാണ് സ്വീകരണ പരിപാടി സംഘടിപ്പിച്ചത്. ദുബായ്, ഇറാന്‍, തുര്‍ക്കി, ബള്‍ഗേരിയ, റോമേനിയ, ഹങ്കറി, സ്ലോവാക്കിയ, ഓസ്ട്രിയ, സ്വിറ്റ്സ്വര്‍ലാന്‍ഡ്, ഫ്രാന്‍സ് എന്നി രാജ്യങ്ങള്‍ പിന്നിട്ടാണ് ഷിബിലി, ഷാഹിദ് മാണിക്കൊത്ത്, യൂനസ് ഗസല്‍, ആബിദ് ഫ്‌ലൈവീല്‍, മുഫീദ് എന്നിവര്‍ ലണ്ടനില്‍ എത്തിയത്. പാലക്കാട്, മലപ്പുറം, വയനാട് സ്വദേശികളായ ഇവര്‍ സ്വന്തം വാഹനത്തില്‍ ഒരു മാസക്കാലം എടുത്താണ് ലണ്ടനില്‍ എത്തിയത്. കോവിഡും മറ്റു പ്രശ്‌നങ്ങളും മൂലം മുടങ്ങിപ്പോയ യാത്ര തുടങ്ങിയപ്പോള്‍ ഉണ്ടായ ഇസ്രായേല്‍ -ഇറാന്‍

More »

അയര്‍ലന്‍ഡില്‍ വീണ്ടും വംശീയാക്രമണം; ഇന്ത്യന്‍ ടാക്‌സി ഡ്രൈവറുടെ തല അടിച്ച് പൊട്ടിച്ചു
അയര്‍ലന്‍ഡില്‍ വീണ്ടും ഇന്ത്യന്‍ വംശജന് നേരെ വംശീയാക്രമണം. ഡബ്ലിനില്‍ നിന്നും ആണ് വീണ്ടും വംശീയാക്രമണം നടന്നതായി റിപ്പോര്‍ട്ട് പറയുന്നത്. കഴിഞ്ഞ ഒരു മാസത്തിനിടെ അയര്‍ലന്‍ഡില്‍ നിന്നും ഇന്ത്യന്‍ വംശജര്‍ക്ക് നേരെ നടക്കുന്ന മൂന്നാമത്തെ അക്രമണമാണ് ഇതെന്നും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. ലഖ്വീര്‍ സിംഗ് എന്ന ടാക്‌സി ഡ്രൈവറെ രണ്ടുപേര്‍ ചേര്‍ന്ന് കുപ്പി കൊണ്ട് തലയ്ക്ക് അടിച്ച് പരിക്കേല്‍പ്പിക്കുകയായിരുന്നെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. കഴിഞ്ഞ 23 വര്‍ഷമായി ലഖ്വീര്‍ സിംഗ് അയര്‍ലണ്ടില്‍ താമസിക്കുകയാണ്. ഏതാണ്ട് 10 വര്‍ഷത്തിന് മേലെയായി അദ്ദേഹം ഒരു ക്യാബ് ഡ്രൈവര്‍ കൂടിയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കാര്‍ വാടകയ്ക്ക് വിളിച്ച രണ്ട് പേര്‍ യാത്രയ്ക്കിടെ ലഖ്വീര്‍ സിംഗിന്റെ തലയ്ക്ക് കുപ്പി കൊണ്ട് അടിക്കുകയായിരുന്നു. അടുത്തിടെയായി അയര്‍ലന്‍ഡില്‍ ഇന്ത്യന്‍ വംശജര്‍ക്ക് നേരെ വംശീയാക്രമണങ്ങള്‍

More »

യുകെയെ പിടിച്ചുലച്ച് ഫ്ലോറിസ് കൊടുങ്കാറ്റ്; കനത്ത നാശം ; ജനജീവിതം താറുമാറായി; വൈദ്യുതി മുടങ്ങി, വ്യോമ- റോഡ് ഗതാഗതത്തെയും ബാധിച്ചു
മണിക്കൂറില്‍ 124 മൈല്‍ വേഗത്തില്‍ ആഞ്ഞുവീശിയ ഫ്ലോറിസ് കൊടുങ്കാറ്റ് വടക്കന്‍ അംഗ്ലണ്ടിലും വെയില്‍സിലും സ്‌കോട്‌ലന്‍ഡിലും നോര്‍ത്തേണ്‍ അയര്‍ലന്‍ഡിലും കനത്ത നാശം വിതച്ചു. ജനജീവിതം താറുമാറായി. ശക്തമായ കാറ്റില്‍ വൈദ്യുതി ലൈനുകള്‍ പൊട്ടി പലയിടത്തും വൈദ്യുതി തടസ്സം നേരിട്ടു. റെയില്‍, വ്യോമ ,റോഡ് ഗതാഗതം താറുമാറായി. വലിയ മരങ്ങള്‍ വീണതു നീക്കം ചെയ്യാനുള്ള പ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്. ഗതാഗതം പുനരാരംഭിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുകയാണ്. ന്യൂകാസില്‍ മുതല്‍ വടക്കോട്ടേക്കുള്ള എല്ലാ റെയില്‍ സര്‍വീസുകളും ഈസ്റ്റ് കോസ്റ്റ് കമ്പനി നിര്‍ത്തിവച്ചു. സ്‌കോട്‌ലന്‍ഡ്, നോര്‍ത്തേണ്‍ അയര്‍ലന്‍ഡ്, വെയില്‍സ്, വടക്കന്‍ ഇംഗ്ലണ്ട് എന്നിവിടങ്ങളില്‍ ജാഗ്രതാ നിര്‍ദ്ദേശം നിലനില്‍ക്കുകയാണ്. ന്യൂപോര്‍ട്ട്, സൗത്ത് വെയില്‍ത്ത്, സൗത്ത് ലങ്കാഷെയര്‍ എന്നിവിടങ്ങളില്‍ ഗതാഗത തടസ്സമുണ്ടായി. കാറ്റിനൊപ്പം ശക്തമായ മഴയും

More »

എയര്‍ ഇന്ത്യ വിമാന ദുരന്തം: വെംബ്ലിയില്‍ വിപുലമായ അനുസ്‌മരണ ചടങ്ങ് നടത്തി
എയര്‍ ഇന്ത്യ വിമാന ദുരന്തത്തില്‍ ജീവന്‍ നഷ്ടമായത് ഇന്ത്യന്‍ വംശജരടക്കം 53 ബ്രിട്ടീഷ് പൗരന്മാര്‍ക്കാണ്. ദുരന്തത്തില്‍ ജീവന്‍ നഷ്ടമായവരെ അനുസ്മരിക്കാന്‍ കഴിഞ്ഞ ദിവസം വെംബ്ലിയില്‍ ഒരു അനുസ്‌മരണ ചടങ്ങ് നടത്തപ്പെട്ടു. 130-ലധികം പേര്‍ ചടങ്ങില്‍ പങ്കെടുത്തു. തങ്ങളുടെ പ്രിയപ്പെട്ടവരുടെ വേര്‍പാടില്‍ ദുഃഖിക്കുന്ന കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും ഒരുമിച്ച് കൊണ്ടുവരുക എന്ന ലക്ഷ്യത്തോടെയാണ് ചടങ്ങുകള്‍ നടത്തപ്പെട്ടത്. അപകടത്തില്‍ മരിച്ച തന്റെ മാതാപിതാക്കളായ അശോകിനെയും ശോഭന പട്ടേലിനെയും ആദരിക്കുന്നതിനായി മിതന്‍ പട്ടേല്‍ സത്താവിസ് പട്ടീദാര്‍ സെന്ററിലാണ് ചടങ്ങുകള്‍ സംഘടിപ്പിച്ചത്. യുകെയിലും ഇന്ത്യയിലുമുള്ള നിരവധി കുടുംബങ്ങളുടെ ജീവിതത്തില്‍ എയര്‍ ഇന്ത്യ ദുരന്തം വലിയൊരു ശൂന്യതായാണ് കൊണ്ടുവന്നിരിക്കുന്നത്. തങ്ങളുടെ പ്രിയപെട്ടവരെ നഷ്‌ടമായ വേദനയില്‍ നിന്ന് പലരും

More »

നണീറ്റണില്‍ 12 വയസുകാരിയെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തി; 2 പേരെ കോടതിയില്‍ ഹാജരാക്കി
യുകെയെ ഞെട്ടിച്ചു നണീറ്റണില്‍ 12 വയസ്സുള്ള പെണ്‍കുട്ടിയെ ക്രൂരമായി ബലാത്സംഗം ചെയ്ത ചെയ്തു കൊലപ്പെടുത്തിയ കേസില്‍ രണ്ട് പുരുഷന്മാരെ കോടതിയില്‍ ഹാജരാക്കി. പ്രധാന പ്രതിയായ അഹമ്മദ് മുലഖില്‍ രണ്ട് ബലാത്സംഗ കുറ്റങ്ങള്‍ ആണ് നേരിടുന്നുത്. രണ്ടാം പ്രതിയായ മുഹമ്മദ് കബീറിന്റെ മേല്‍ 13 വയസ്സിന് താഴെയുള്ള പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോകല്‍, കഴുത്ത് ഞെരിച്ച് കൊല്ലല്‍, ബലാത്സംഗത്തിന് സഹായിക്കല്‍ എന്നീ കുറ്റങ്ങള്‍ ആണ് ചുമത്തിയിയിരിക്കുന്നത്. പ്രതികളായ രണ്ടുപേരും അനധികൃത കുടിയേറ്റക്കാരാണെന്ന ആരോപണം വാര്‍വിക്ഷയര്‍ കൗണ്ടി കൗണ്‍സില്‍ നേതാവ് ജോര്‍ജ് ഫിഞ്ച് ഉന്നയിച്ചിട്ടുണ്ട്. ഇതിന് ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ ലഭിച്ചിട്ടില്ല . വാര്‍വിക്ഷയര്‍ പോലീസും ഹോം ഓഫീസും അവരുടെ ഇമിഗ്രേഷന്‍ സ്റ്റാറ്റസ് മറച്ചുവെച്ചതായി ആരോപണങ്ങളും ഉയര്‍ന്നുവന്നിട്ടുണ്ട്. കാരണം മറ്റൊരു കുടിയേറ്റ വിരുദ്ധ പ്രതിഷേധം ഒഴിവാക്കാനാണിത്. സംഭവത്തെ

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions