യു.കെ.വാര്‍ത്തകള്‍

യുകെയെ പിടിച്ചുലച്ച് ഫ്ലോറിസ് കൊടുങ്കാറ്റ്; കനത്ത നാശം ; ജനജീവിതം താറുമാറായി; വൈദ്യുതി മുടങ്ങി, വ്യോമ- റോഡ് ഗതാഗതത്തെയും ബാധിച്ചു
മണിക്കൂറില്‍ 124 മൈല്‍ വേഗത്തില്‍ ആഞ്ഞുവീശിയ ഫ്ലോറിസ് കൊടുങ്കാറ്റ് വടക്കന്‍ അംഗ്ലണ്ടിലും വെയില്‍സിലും സ്‌കോട്‌ലന്‍ഡിലും നോര്‍ത്തേണ്‍ അയര്‍ലന്‍ഡിലും കനത്ത നാശം വിതച്ചു. ജനജീവിതം താറുമാറായി. ശക്തമായ കാറ്റില്‍ വൈദ്യുതി ലൈനുകള്‍ പൊട്ടി പലയിടത്തും വൈദ്യുതി തടസ്സം നേരിട്ടു. റെയില്‍, വ്യോമ ,റോഡ് ഗതാഗതം താറുമാറായി. വലിയ മരങ്ങള്‍ വീണതു നീക്കം ചെയ്യാനുള്ള പ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്. ഗതാഗതം പുനരാരംഭിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുകയാണ്. ന്യൂകാസില്‍ മുതല്‍ വടക്കോട്ടേക്കുള്ള എല്ലാ റെയില്‍ സര്‍വീസുകളും ഈസ്റ്റ് കോസ്റ്റ് കമ്പനി നിര്‍ത്തിവച്ചു. സ്‌കോട്‌ലന്‍ഡ്, നോര്‍ത്തേണ്‍ അയര്‍ലന്‍ഡ്, വെയില്‍സ്, വടക്കന്‍ ഇംഗ്ലണ്ട് എന്നിവിടങ്ങളില്‍ ജാഗ്രതാ നിര്‍ദ്ദേശം നിലനില്‍ക്കുകയാണ്. ന്യൂപോര്‍ട്ട്, സൗത്ത് വെയില്‍ത്ത്, സൗത്ത് ലങ്കാഷെയര്‍ എന്നിവിടങ്ങളില്‍ ഗതാഗത തടസ്സമുണ്ടായി. കാറ്റിനൊപ്പം ശക്തമായ മഴയും

More »

എയര്‍ ഇന്ത്യ വിമാന ദുരന്തം: വെംബ്ലിയില്‍ വിപുലമായ അനുസ്‌മരണ ചടങ്ങ് നടത്തി
എയര്‍ ഇന്ത്യ വിമാന ദുരന്തത്തില്‍ ജീവന്‍ നഷ്ടമായത് ഇന്ത്യന്‍ വംശജരടക്കം 53 ബ്രിട്ടീഷ് പൗരന്മാര്‍ക്കാണ്. ദുരന്തത്തില്‍ ജീവന്‍ നഷ്ടമായവരെ അനുസ്മരിക്കാന്‍ കഴിഞ്ഞ ദിവസം വെംബ്ലിയില്‍ ഒരു അനുസ്‌മരണ ചടങ്ങ് നടത്തപ്പെട്ടു. 130-ലധികം പേര്‍ ചടങ്ങില്‍ പങ്കെടുത്തു. തങ്ങളുടെ പ്രിയപ്പെട്ടവരുടെ വേര്‍പാടില്‍ ദുഃഖിക്കുന്ന കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും ഒരുമിച്ച് കൊണ്ടുവരുക എന്ന ലക്ഷ്യത്തോടെയാണ് ചടങ്ങുകള്‍ നടത്തപ്പെട്ടത്. അപകടത്തില്‍ മരിച്ച തന്റെ മാതാപിതാക്കളായ അശോകിനെയും ശോഭന പട്ടേലിനെയും ആദരിക്കുന്നതിനായി മിതന്‍ പട്ടേല്‍ സത്താവിസ് പട്ടീദാര്‍ സെന്ററിലാണ് ചടങ്ങുകള്‍ സംഘടിപ്പിച്ചത്. യുകെയിലും ഇന്ത്യയിലുമുള്ള നിരവധി കുടുംബങ്ങളുടെ ജീവിതത്തില്‍ എയര്‍ ഇന്ത്യ ദുരന്തം വലിയൊരു ശൂന്യതായാണ് കൊണ്ടുവന്നിരിക്കുന്നത്. തങ്ങളുടെ പ്രിയപെട്ടവരെ നഷ്‌ടമായ വേദനയില്‍ നിന്ന് പലരും

More »

നണീറ്റണില്‍ 12 വയസുകാരിയെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തി; 2 പേരെ കോടതിയില്‍ ഹാജരാക്കി
യുകെയെ ഞെട്ടിച്ചു നണീറ്റണില്‍ 12 വയസ്സുള്ള പെണ്‍കുട്ടിയെ ക്രൂരമായി ബലാത്സംഗം ചെയ്ത ചെയ്തു കൊലപ്പെടുത്തിയ കേസില്‍ രണ്ട് പുരുഷന്മാരെ കോടതിയില്‍ ഹാജരാക്കി. പ്രധാന പ്രതിയായ അഹമ്മദ് മുലഖില്‍ രണ്ട് ബലാത്സംഗ കുറ്റങ്ങള്‍ ആണ് നേരിടുന്നുത്. രണ്ടാം പ്രതിയായ മുഹമ്മദ് കബീറിന്റെ മേല്‍ 13 വയസ്സിന് താഴെയുള്ള പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോകല്‍, കഴുത്ത് ഞെരിച്ച് കൊല്ലല്‍, ബലാത്സംഗത്തിന് സഹായിക്കല്‍ എന്നീ കുറ്റങ്ങള്‍ ആണ് ചുമത്തിയിയിരിക്കുന്നത്. പ്രതികളായ രണ്ടുപേരും അനധികൃത കുടിയേറ്റക്കാരാണെന്ന ആരോപണം വാര്‍വിക്ഷയര്‍ കൗണ്ടി കൗണ്‍സില്‍ നേതാവ് ജോര്‍ജ് ഫിഞ്ച് ഉന്നയിച്ചിട്ടുണ്ട്. ഇതിന് ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ ലഭിച്ചിട്ടില്ല . വാര്‍വിക്ഷയര്‍ പോലീസും ഹോം ഓഫീസും അവരുടെ ഇമിഗ്രേഷന്‍ സ്റ്റാറ്റസ് മറച്ചുവെച്ചതായി ആരോപണങ്ങളും ഉയര്‍ന്നുവന്നിട്ടുണ്ട്. കാരണം മറ്റൊരു കുടിയേറ്റ വിരുദ്ധ പ്രതിഷേധം ഒഴിവാക്കാനാണിത്. സംഭവത്തെ

More »

കേംബ്രിഡ്ജില്‍ വിദേശ വിദ്യാര്‍ഥി കുത്തേറ്റ് മരിച്ചു; 2 പേര്‍ അറസ്റ്റില്‍
കേംബ്രിഡ്ജ് ട്രെയിന്‍ സ്റ്റേഷന് സമീപമുള്ള മില്‍ പാര്‍ക്കില്‍ വിദേശ വിദ്യാര്‍ഥി കുത്തേറ്റ് മരിച്ചു. സൗദി പൗരനായ മുഹമ്മദ് അല്‍ഗാസിം (20) ആണ് കൊല്ലപ്പെട്ടത്. കേസില്‍ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കേംബ്രിഡ്ജ് സ്വദേശിയായ ചാസ് കോറിഗനെ(21) കൊലപാതകം, ആയുധം കൈവശം വയ്ക്കല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇയാളെ പീറ്റര്‍ബറോ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി. ബുധനാഴ്ച കേംബ്രിഡ്ജ് ക്രൗണ്‍ കോടതിയില്‍ വാദം കേള്‍ക്കുന്നതുവരെ ചാസിനെ പീറ്റര്‍ബറോ മജിസ്‌ട്രേറ്റ് കോടതി കസ്റ്റഡിയില്‍ വിട്ടു. ചാസിനുപുറമെ കൊലപാതകത്തിന് സഹായം ചെയ്തതായി സംശയിക്കുന്ന 50 വയസ്സുകാരനെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. വിദേശ വിദ്യാര്‍ഥികള്‍ക്ക് ഇംഗ്ലിഷ് ഭാഷാ കോഴ്സുകള്‍ വാഗ്ദാനം ചെയ്യുന്ന സ്വകാര്യ സ്കൂളായ കേംബ്രിജിലെ പത്ത് ആഴ്ചത്തെ പ്ലേസ്‌മെന്റ് പഠനത്തിനാണ് മുഹമ്മദ് അല്‍ഗാസിം യുകെയിലെത്തിയത്.

More »

അതിശക്തമായ മഴ വരുന്നു; ആംബര്‍ മുന്നറിയിപ്പിന് പിന്നാലെ ജനങ്ങളോട് ഇന്‍ഡോറില്‍ തുടരാന്‍ നിര്‍ദ്ദേശവുമായി വിദഗ്ധര്‍
യുകെയിലെ കാലാവസ്ഥ മാറ്റിമറിക്കാന്‍ ഫ്‌ളോറിസ് കൊടുങ്കാറ്റ് വരുന്നു. 85 മൈല്‍ വേഗത്തില്‍ കാറ്റ് വീശുമെന്ന് ഉറപ്പായതോടെ ആംബര്‍ കാലാവസ്ഥാ മുന്നറിയിപ്പാണ് രാജ്യത്ത് പുറപ്പെടുവിച്ചിരിക്കുന്നത്. ജനങ്ങള്‍ പരമാവധി ഇന്‍ഡോറുകളില്‍ തുടരാനാണ് നിര്‍ദ്ദേശം. വാതിലുകള്‍ അടച്ചിടണമെന്നാണ് നിര്‍ദ്ദേശം. 2024-25 വര്‍ഷത്തെ ആറാമത്തെ പേരിട്ട കൊടുങ്കാറ്റാണ് ഫ്‌ളോറിസ്. തിങ്കളാഴ്ച കൊടുങ്കാറ്റിന്റെ പ്രഭാവം രാജ്യം അറിയുമെന്നാണ് വിദഗ്ധര്‍ അറിയിക്കുന്നത്. സ്‌കോട്ട്‌ലണ്ടിലാണ് ഏറ്റവും കൂടുതല്‍ സാധ്യത. രാവിലെ 10 മുതല്‍ രാത്രി 10 വരെ ഇവരെ ജീവന് അപകടം സൃഷ്ടിക്കുന്ന അലേര്‍ട്ടാണ് നല്‍കിയിരിക്കുന്നത്. സൗത്ത് മേഖലയില്‍ മാഞ്ചസ്റ്റര്‍ വരെയും, നോര്‍ത്ത് വെയില്‍സ് വരെയും കാറ്റിനുള്ള മഞ്ഞ ജാഗ്രതയാണ്. നോര്‍ത്തേണ്‍ അയര്‍ലണ്ടില്‍ രാവിലെ 6 മുതല്‍ അര്‍ദ്ധരാത്രി വരെയും മുന്നറിയിപ്പ് നിലവിലുണ്ട്. തിങ്കളാഴ്ച യുകെയിലെ

More »

മാറ്റമുണ്ടാക്കിയില്ലെങ്കില്‍ അടുത്ത തെരഞ്ഞെടുപ്പില്‍ ലേബര്‍ പച്ച തൊടില്ലെന്ന് സമ്മതിച്ച് ചാന്‍സലര്‍
ലേബര്‍ പാര്‍ട്ടി അധികാരത്തിലെത്തിയിട്ട് ഒരു വര്‍ഷം തികയുമ്പോള്‍ വോട്ടര്‍മാര്‍ക്ക് കടുത്ത അതൃപ്‍തിയിലാണ്. ഗവണ്‍മെന്റിന്റെ പല നയങ്ങളും ജനവിരുദ്ധമായി മാറുന്ന കാഴ്ചയാണ്. അതിനൊപ്പം മാറ്റം കൊണ്ടുവരാന്‍ ഉദ്ദേശിച്ചുള്ള നയങ്ങളൊന്നും മുന്നോട്ട് കൊണ്ടുപോകാന്‍ അവര്‍ക്ക് സാധിക്കുന്നുമില്ല. ഈ ഘട്ടത്തിലാണ് രാജ്യത്ത് മാറ്റം ഉണ്ടാക്കിയില്ലെങ്കില്‍ അടുത്ത തെരഞ്ഞെടുപ്പ് വിജയിക്കാന്‍ ലേബറിന് യോഗ്യതയില്ലെന്ന് റേച്ചല്‍ റീവ്‌സ് തന്നെ സമ്മതിക്കുന്നത്. ഗവണ്‍മെന്റ് രൂപീകരിച്ച ശേഷമുള്ള പല സംഭവങ്ങളും വോട്ടര്‍മാരെ നിരാശരാക്കുന്നതാണെന്നും ചാന്‍സലര്‍ സമ്മതിക്കുന്നു. വിന്റര്‍ ഫ്യൂവല്‍ അലവന്‍സും, വെല്‍ഫെയര്‍ പരിഷ്‌കാരങ്ങളും ഉള്‍പ്പെടെ പല യു-ടേണുകളും ചില വോട്ടര്‍മാര്‍ക്ക് അസന്തുഷ്ടി സമ്മാനിക്കുന്നതാണെന്ന് മനസ്സിലാക്കുന്നതായി റീവ്‌സ് പറയുന്നു. എന്നാല്‍ കണ്‍സര്‍വേറ്റീവുകളില്‍ നിന്നും വെല്ലുവിളി നിറഞ്ഞ

More »

അഞ്ച് ദിവസത്തെ ഡോക്ടര്‍മാരുടെ പണിമുടക്ക്; പ്രത്യാഘാതം വെളിപ്പെടുത്തി എന്‍എച്ച്എസ് കണക്കുകള്‍
എന്‍എച്ച്എസിലെ റസിഡന്റ് ഡോക്ടര്‍മാര്‍ നടത്തിയ പണിമുടക്ക് വലിയ പ്രത്യാഘാതമാണ് ഉണ്ടാക്കിയത്. യൂണിയന്‍ അനുകൂലികളായ ലേബര്‍ ഭരിക്കുമ്പോള്‍ ഡോക്ടര്‍മാര്‍ സമരത്തിന് ഇറങ്ങിയത് ഇവരെ സ്വാഭാവികമായും രോഷത്തിലാക്കി. ഇപ്പോള്‍ സമരങ്ങളുടെ പ്രത്യാഘാതം വ്യക്തമാക്കുന്ന കണക്കുകളാണ് പുറത്തുവിട്ടിരിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ സമരങ്ങളെ അപേക്ഷിച്ച് ഇക്കുറി റസിഡന്റ് ഡോക്ടര്‍മാരില്‍ കാല്‍ശതമാനത്തില്‍ താഴെ മാത്രമാണ് പണിമുടക്കിയത്. 93% പ്ലാന്‍ ചെയ്ത ഓപ്പറേഷനും, ടെസ്റ്റും, പ്രൊസീജ്യറുകളും സമരം നടന്ന ദിവസങ്ങളില്‍ നടപ്പാക്കാന്‍ കഴിഞ്ഞെന്നാണ് പ്രാഥമിക ഡാറ്റ വ്യക്തമാക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ സമരഘട്ടത്തില്‍ നിന്നും പതിനായിരത്തിലേറെ രോഗികള്‍ക്ക് അധികമായി ചികിത്സ നല്‍കാന്‍ എന്‍എച്ച്എസിന് സാധിച്ചു. അഞ്ച് ദിവസം നീണ്ട പണിമുടക്ക് ബുധനാഴ്ച രാവിലെയാണ് റസിഡന്റ് ഡോക്ടര്‍മാര്‍ അവസാനിപ്പിച്ചത്. അതസമയം, സമരത്തിനിടെ

More »

കുടിയേറ്റക്കാരെ പാര്‍പ്പിക്കുന്ന ഹോട്ടലിന് മുന്നില്‍ കുടിയേറ്റ വിരുദ്ധരുടെ പ്രതിഷേധം
അനധികൃത കുടിയേറ്റക്കാരെ രാജ്യത്തു നിന്ന് ഒഴിവാക്കണമെന്നു ആവശ്യപ്പെട്ടു അവരെ പാര്‍പ്പിക്കുന്ന ഹോട്ടലിന് മുന്നില്‍ കുടിയേറ്റ വിരുദ്ധരുടെ കടുത്ത പ്രതിഷേധം. അനധികൃത കുടിയേറ്റക്കാരെ പാര്‍പ്പിച്ചിരിക്കുന്ന ഹോട്ടലുകള്‍ അടച്ചുപൂട്ടണമെന്ന് ഒരുവിഭാഗം ആവശ്യപ്പെടുന്നത്. എന്നാല്‍ കുടിയേറ്റ വിരുദ്ധത തെറ്റാണെന്ന് അനുകൂലിര്രുന്നവരും പറയുന്നു. ഹാംപ്ഷയര്‍, സൗത്ത്‌സീയിലെ റോയല്‍ ബീച്ച് ഹോട്ടലിന് മുന്നില്‍ പ്രതിഷേധവുമായി എത്തിയ കുടിയേറ്റ വിരുദ്ധര്‍ക്കെതിരെ, വംശീയ വിവേചനത്തിനെതിരെ മുദ്രാവാക്യം വിളിച്ച് കുടിയേറ്റത്തെ അനുകൂലിക്കുന്നവരെത്തി. പോര്‍ട്ട്സ്മത്ത്, സൗത്താംപ്ടണ്‍, ബേണ്മത്ത് എന്നിവിടങ്ങള്‍ ഉള്‍പ്പടെ പലയിടങ്ങളിലും നൂറു കണക്കിന് കുടിയേറ്റ വിരുദ്ധരാണ് ഒത്തു കൂടിയത്. എല്ലായിടങ്ങളിലും, അനധികൃത കുടിയേറ്റക്കാരെ താമസിപ്പിക്കുന്ന സ്ഥലങ്ങളിലാണ് പ്രതിഷേധം. സ്റ്റാന്‍ഡ് അപ് ടു റേസിസം പോര്‍ട്ട്സ്മത്ത്

More »

ജിപി റഫറല്‍ ലഭിച്ച ശേഷം യാതൊരു ചികിത്സയും കിട്ടാതെ എന്‍എച്ച്എസ് വെയ്റ്റിംഗ് ലിസ്റ്റിലുള്ളത് മൂന്ന് മില്ല്യണ്‍ പേര്‍
എന്‍എച്ച്എസിലെ വെയിറ്റിങ് ലിസ്റ്റ് ദശലക്ഷക്കണക്കിനു ആയി കുതിയ്ക്കുകയാണ്. വെയ്റ്റിംഗ് ലിസ്റ്റിലുള്ളത് ആറ് മില്ല്യണ്‍ പേര്‍ ആണെങ്കില്‍ ജിപി റഫറല്‍ ലഭിച്ച ശേഷം യാതൊരു ചികിത്സയും കിട്ടാതെയുള്ളവരുടെ എണ്ണം മൂന്ന് മില്ല്യണ്‍ പേര്‍ ആകുകയും ചെയ്തു. സാധാരണ എന്‍എച്ച്എസിലേക്ക് റഫര്‍ ചെയ്താല്‍ അപ്പോയിന്റ്‌മെന്റ് ലഭിക്കുന്നതാണ്. എന്നാല്‍ ഈ പ്രക്രിയയില്‍ ഒരു സ്ഥാനവും കിട്ടാതെ ലക്ഷക്കണക്കിന് രോഗികള്‍ കഴിയുന്നുണ്ടെന്ന് ഞെട്ടിക്കുന്ന കണക്കുകള്‍ വെളിപ്പെടുത്തുന്നു. എന്‍എച്ച്എസ് ഇംഗ്ലണ്ടില്‍ ചികിത്സയ്ക്കായി കാത്തിരിക്കുന്ന 6 മില്ല്യണ്‍ ജനങ്ങളില്‍ പകുതിയോളം പേര്‍ക്കും ഹോസ്പിറ്റല്‍ വെയ്റ്റിംഗ് ലിസ്റ്റില്‍ പെട്ട ശേഷം ഒരു ചികിത്സയും ലഭിച്ചിട്ടില്ലെന്ന് പുതിയ ഡാറ്റ വ്യക്തമാക്കി. ജിപി റഫര്‍ ചെയ്ത ശേഷം ചികിത്സയ്ക്കായി കാത്തിരിക്കുന്ന 6.23 മില്ല്യണ്‍ രോഗികളില്‍ 2.99 മില്ല്യണ്‍ ആളുകള്‍ക്കും

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions