യു.കെ.വാര്‍ത്തകള്‍

ബ്രിട്ടീഷ് ജയിലുകളില്‍ വിദേശ ലൈംഗിക കുറ്റവാളികളുടെയും, ക്രിമിനലുകളുടെയും എണ്ണം റെക്കോര്‍ഡില്‍; മൂന്ന് വര്‍ഷത്തിനിടെ മൂന്നിരട്ടി വേഗത്തില്‍ വര്‍ധന
ബ്രിട്ടീഷ് ജയിലുകള്‍ കുറ്റവാളികളെ കൊണ്ട് നിറഞ്ഞിരിക്കുകയാണ് . ഇതിന് പരിഹാരം കാണാന്‍ നിലവില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കിടക്കുന്നവരെ മുന്‍കൂറായി പുറത്തുവിടാനാണ് മന്ത്രിമാര്‍ തയ്യാറാകുന്നത്. ഇതിന് പുറമെ പല കുറ്റകൃത്യങ്ങള്‍ക്കും കുറ്റവാളികളെ ജയിലുകളിലേക്ക് അയയ്‌ക്കേണ്ടെന്ന കടുത്ത തീരുമാനവും മന്ത്രിമാര്‍ കൈക്കൊണ്ടിരിക്കുന്നു. ഈ ഘട്ടത്തിലാണ് ബ്രിട്ടനിലെ ജയിലുകളില്‍ വിദേശ ക്രിമനലുകളുടെ എണ്ണം പെരുകുന്നതായി കണക്കുകള്‍ വ്യക്തമാക്കുന്നത്. ആദ്യമായി തടവുകാരുടെ പൗരത്വം ഉള്‍പ്പെടുത്തിയ ഔദ്യോഗിക കണക്ക് പുറത്തുവന്നതോടെയാണ് ഇംഗ്ലണ്ടിലെയും, വെയില്‍സിലെയും ജയിലുകളില്‍ പാര്‍പ്പിച്ചിട്ടുള്ള ലൈംഗിക കുറ്റവാളികളുടെയും, ഗുരുതര ക്രിമിനലുകളുടെയും എണ്ണം റെക്കോര്‍ഡ് ഇട്ടതായി തിരിച്ചറിയുന്നത്. ഈ വര്‍ഷം ജൂണ്‍ വരെയുള്ള കണക്ക് പ്രകാരം 1731 വിദേശ ലൈംഗിക കുറ്റവാളികള്‍ ജയിലുകളില്‍ കഴിയുന്നുണ്ട്. 12 മാസം കൊണ്ട് 9.9

More »

ലണ്ടനില്‍ സിഖ് യുവാവിനെ കുത്തികൊലപ്പെടുത്തി; 3 സ്ത്രീകള്‍ ഉള്‍പ്പെടെ 5 പേര്‍ അറസ്റ്റില്‍
ലണ്ടന്‍ : കിഴക്കന്‍ ലണ്ടനില്‍ ബ്രിട്ടീഷ് പൗരനായ സിഖ് യുവാവ് കുത്തേറ്റു മരിച്ച സംഭവത്തില്‍ മൂന്ന് സ്ത്രീകള്‍ ഉള്‍പ്പെടെ 5 പേര്‍ അറസ്റ്റിലായി. കിഴക്കന്‍ ലണ്ടനിലെ ഇല്‍ഫോര്‍ഡിലെ ഫെല്‍ബ്രിഡ്ജ് റോഡിലെ റസിഡന്‍ഷ്യല്‍ കെട്ടിടത്തില്‍ വച്ച് ജൂലൈ 23നാണ് ഗുര്‍മുഖ് സിങ്ങ് കൊല്ലപ്പെട്ടതെന്ന് മെട്രോപൊളീറ്റന്‍ പൊലീസ് വ്യക്തമാക്കി. ഒന്നിലധികം തവണ കുത്തേറ്റ സിങ്ങിന് എമര്‍ജന്‍സി മെഡിക്കല്‍ സംഘമെത്തി അടിയന്തര ചികിത്സ നല്‍കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇടത് തുടയില്‍ ഗുരുതരമായി കുത്തേറ്റതാണ് മരണകാരണമെന്ന് പോസ്റ്റ്​മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. പരസ്പരം അറിയുന്നവര്‍ തന്നെയാണ് സിങ്ങിനെ കൊലപ്പെടുത്തിയതെന്നും പൊലീസ് അറിയിച്ചു. കേസില്‍ 27കാരനായ അമര്‍ദീപ് സിങ്ങിനെ പൊലീസ് സംഭവ ദിവസം തന്നെ അറസ്റ്റ് ചെയ്തിരുന്നു. ജനുവരി 5ന് വിചാരണ തുടങ്ങുന്നത് വരെ ഇയാള്‍ പൊലീസ് കസ്റ്റഡിയില്‍ തുടരും.

More »

ജൂണിലെ താഴ്ചയില്‍ നിന്നും കരകയറി യുകെ ഭവന വിപണി
യുകെയിലെ ഭവനവിലകള്‍ വീണ്ടും വളര്‍ച്ചയുടെ പാതയില്‍. ജൂണിലെ താഴ്ചയില്‍ നിന്നുമാണ് ഈ തിരിച്ചുവരവ്. ജൂലൈ മാസം ശരാശരി ഭവനവില 0.6% വര്‍ദ്ധിച്ച് 272,664 പൗണ്ടിലേക്ക് എത്തി. രണ്ട് വര്‍ഷത്തിനിടെ ജൂണില്‍ ഏറ്റവും വലിയ പ്രതിമാസ ഇടിവ് രേഖപ്പെടുത്തിയ ശേഷമാണ് ഈ കരകയറ്റമെന്ന് നേഷന്‍വൈഡ് വ്യക്തമാക്കി. വാര്‍ഷിക ഭവനവില വര്‍ധന 2.4 ശതമാനത്തിലേക്ക് മെച്ചപ്പെട്ടതായി ബ്രിട്ടനിലെ ഏറ്റവും വലിയ ബില്‍ഡിംഗ് സൊസൈറ്റി പറയുന്നു. കൂടാതെ വീട് വാങ്ങുന്നത് തുടരുന്നതിന്റെ സൂചനയായി കഴിഞ്ഞ മാസം 64,200 മോര്‍ട്ട്‌ഗേജുകള്‍ അംഗീകരിക്കപ്പെട്ടു. ഒരു ദശകത്തിനിടെ പ്രോപ്പര്‍ട്ടി വാങ്ങുന്നത് ഏറ്റവും കൂടുതല്‍ താങ്ങാന്‍ കഴിയുന്ന നിലയിലാണെന്ന് നേഷന്‍വൈഡ് ചൂണ്ടിക്കാണിക്കുന്നു. യുകെ ശമ്പളത്തിന്റെ ശരാശരിയുടെ ആറിരട്ടിയാണ് ഇത്. ശരാശരി വരുമാനത്തിന്റെ 5.75 ഇരട്ടിയാണ് യുകെ ഭവനവിലയെങ്കിലും ഇത് ഒരു ദശകത്തിനിടെ കുറഞ്ഞ അനുപാതമാണെന്ന് നേഷന്‍വൈഡ് ചീഫ്

More »

കഴിഞ്ഞവര്‍ഷം ഇംഗ്ലണ്ടില്‍ പുതിയതായി നിര്‍മിച്ചത് രണ്ടുലക്ഷം വീടുകള്‍ മാത്രം
ലേബര്‍ പാര്‍ട്ടി അധികാരത്തിലെത്തിയതിന് ശേഷമുള്ള ആദ്യ വര്‍ഷം ഇംഗ്ലണ്ടില്‍ പുതുതായി നിര്‍മ്മിച്ച വീടുകളുടെ എണ്ണത്തില്‍ ഇടിവുണ്ടായതായി റിപ്പോര്‍ട്ട്. 2025 ജൂണില്‍ അവസാനിച്ച 12 മാസക്കാലയളവില്‍ 2,01,000 വീടുകള്‍ക്ക് അവരുടെ ആദ്യ എനര്‍ജി പെര്‍ഫോര്‍മന്‍സ് സര്‍ട്ടിഫിക്കറ്റ് (ഇപിസി) ലഭിച്ചതായി ബിബിസിയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു. തൊട്ടു മുന്‍പത്തെ വര്‍ഷത്തേക്കാള്‍ എട്ടു ശതമാനം കുറവാണ് ഇക്കാര്യത്തില്‍ ഉണ്ടായിരിക്കുന്നത്. എന്നാല്‍, പുതിയ വീടുകള്‍ പണിയുന്നതിനുള്ള അപേക്ഷകള്‍ കഴിഞ്ഞ ആറ് മാസക്കാലത്തിനിടയില്‍ വര്‍ധിച്ചിട്ടുണ്ട്. പ്ലാനിംഗ് പോര്‍ട്ടലിലെ കണക്കുകള്‍ പറയുന്നത് ലണ്ടന് പുറത്ത് പുതിയ വീടുകള്‍ പണിയുന്നതിനുള്ള അപേക്ഷകളുടെ എണ്ണം ജനുവരിക്കും ജൂണിനും ഇടയില്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 49 ശതമാനം വര്‍ദ്ധിച്ചു എന്നാണ്. ഗൃഹ നിര്‍മ്മാണ രംഗത്ത് വലിയൊരു പ്രതിസന്ധിയായിരുന്നു പുതിയ സര്‍ക്കാര്‍

More »

യുകെയില്‍ ആദ്യ വനിതാ , ലെസ്ബിയന്‍ ആര്‍ച്ച് ബിഷപ്പായി നിയമിതയായി ഷെറി ബാന്‍
യുകെയില്‍ ആദ്യ വനിത ആര്‍ച്ച് ബിഷപ്പ് ചുമതലയേറ്റു. പതിനഞ്ചാമത് വെയ്ല്‍സ് ആര്‍ച്ച് ബിഷപ്പായി സ്ഥാനമേറ്റ ചെറി വാന്‍ ആദ്യ വനിത ആര്‍ച്ച് ബിഷപ്പ് മാത്രമല്ല, ആദ്യ സ്വവര്‍ഗാനുരാഗിയായ ആര്‍ച്ച് ബിഷപ്പ് കൂടിയാണ്. കഴിഞ്ഞ അഞ്ച് വര്‍ഷക്കാലമായി മണ്മൗത്തിലെ ബിഷപ്പ് ആയി സേവനമനുഷ്ഠിച്ചു വരികയായിരുന്നു ലെസ്റ്റര്‍ സ്വദേശിയായ വാന്‍. മൂന്നര വര്‍ഷത്തെ സേവനത്തിനു ശേഷം കഴിഞ്ഞ മാസം വിരമിച്ച ആന്‍ഡ്രൂ ജോണിന് പകരമായാണ് ചെറി വാന്‍ ആര്‍ച്ച് ബിഷപ്പ് ആകുന്നത്. വെയില്‍സിലെ ബാംഗോര്‍ കത്തീഡ്രലില്‍ കഴിഞ്ഞ വര്‍ഷം പുറത്തിറക്കിയ ഒരു റിപ്പോര്‍ട്ടില്‍ ലൈംഗികബന്ധ അതിര്‍ത്തികള്‍ മായുന്നതായും ക്രമരഹിതമായ ലൈംഗിക ബന്ധം സ്വീകാര്യമായി കഴിഞ്ഞതായും പരാമര്‍ശിച്ചിരുന്നു. മാത്രമല്ല, അന്നത്തെ ആര്‍ച്ച് ബിഷപ്പ് ആയ ആന്‍ഡ്രൂ ജോണ്‍ ചില പെരുമാറ്റ ദൂഷ്യങ്ങള്‍ പ്രകടിപ്പിച്ചതായും അതില്‍ പറഞ്ഞിരുന്നു. ഇതിനെ തുടര്‍ന്നാണ് അദ്ദേഹം സ്ഥാനമൊഴിഞ്ഞത്.

More »

ശമ്പളവര്‍ധന തള്ളി പത്തില്‍ ഒന്‍പത് നഴ്‌സുമാരും; സമരം അടിച്ചേല്‍പ്പിക്കാതെ കാര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ നിര്‍ദ്ദേശിച്ച് ആര്‍സിഎന്‍
എന്‍എച്ച്എസ് നഴ്‌സുമാര്‍ക്കു നാമമാത്ര ശമ്പളവര്‍ദ്ധന നല്‍കി തൃപ്തിപ്പെടുത്താമെന്ന സര്‍ക്കാര്‍ നീക്കം തള്ളി റോയല്‍ കോളേജ് ഓഫ് നഴ്‌സിംഗ് അംഗങ്ങള്‍. പത്തില്‍ ഒന്‍പത് നഴ്‌സുമാരും ഈ വര്‍ഷത്തേക്ക് അനുവദിച്ച 3.6% ശമ്പളവര്‍ദ്ധന തള്ളുന്നതായി രേഖപ്പെടുത്തി. ശമ്പളം മെച്ചപ്പെടുത്താന്‍ തയ്യാറാകാത്ത പക്ഷം ഈ വര്‍ഷം തന്നെ സമരത്തിന് ഇറങ്ങുമെന്നും നഴ്‌സുമാര്‍ മുന്നറിയിപ്പ് നല്‍കി. അതിനിടയാകാതെ പരിഹരിക്കാനാണ് നിര്‍ദ്ദേശം. ഇംഗ്ലണ്ട്, വെയില്‍സ്, നോര്‍ത്തേണ്‍ അയര്‍ലണ്ട് എന്നിവിടങ്ങളിലെ റോയല്‍ കോളേജ് ഓഫ് നഴ്‌സിംഗ് അംഗങ്ങള്‍ക്കിടയില്‍ നടത്തിയ സൂചനാ വോട്ടിംഗില്‍ 91 ശതമാനം പേരും 3.6 ശതമാനം വര്‍ദ്ധന അപര്യാപ്തമെന്ന് വ്യക്തമാക്കി. അതേസമയം മറ്റൊരു ബാലറ്റിംഗ് കൂടി നടത്തിയ ശേഷം മാത്രമാണ് നഴ്‌സുമാര്‍ സമരമുഖത്തേക്ക് ഇറങ്ങുക. ഇതിന് മുന്‍പ് ഗവണ്‍മെന്റിന് ഓഫര്‍ മെച്ചപ്പെടുത്തി പ്രശ്‌നം പരിഹരിക്കാനുള്ള അവസരമുണ്ട്.

More »

ലൈവ് ഫേഷ്യല്‍ റെക്കഗ്നിഷന്റെ ഉപയോഗം വര്‍ധിപ്പിക്കാന്‍ മെട്രോപൊളിറ്റന്‍ പോലീസ്
യുകെയില്‍ കുറ്റകൃത്യങ്ങള്‍ വലിയതോതില്‍ കൂടിവരുകയാണ്. ഇതിന്റെ ഭാഗമായി പോലീസിന്റെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമം ആകണമെന്ന ആവശ്യം ഉയരുന്നുണ്ട്. പോലീസ് സേനകള്‍, പ്രത്യേകിച്ച് മെട്രോപൊളിറ്റന്‍ പോലീസ്, ലൈവ് ഫേഷ്യല്‍ റെക്കഗ്നിഷന്‍ (LFR) ഉപയോഗിക്കുന്നുണ്ട്. ഗുരുതരമായ കുറ്റകൃത്യങ്ങള്‍ക്ക് തിരയുന്ന ആളുകളെ പോലീസ് ഡേറ്റാബേസുകളിലെ ചിത്രങ്ങളുമായി താരതമ്യം ചെയ്ത് തിരിച്ചറിയുന്നതിനാണ് ഇത് പ്രധാനമായും ഉപയോഗിക്കുന്നത്. ഇതിനകം തന്നെ ഈ സാങ്കേതിക വിദ്യ ഉപയോഗിച്ച് മെറ്റ് പോലീസ് 1,000 അറസ്റ്റുകള്‍ നടത്തിയിട്ടുണ്ട്. ഇപ്പോഴിതാ മെട്രോപൊളിറ്റന്‍ പോലീസ്, ലൈവ് ഫേഷ്യല്‍ റെക്കഗ്നിഷന്‍ (LFR) സാങ്കേതികവിദ്യയുടെ ഉപയോഗം വര്‍ദ്ധിപ്പിക്കുമെന്ന് അറിയിച്ചിരിക്കുകയാണ്. ബജറ്റ് ക്ഷാമം കാരണം സേന പുനഃക്രമീകരിക്കുന്നതിനിടെ 1,400 ഉദ്യോഗസ്ഥരെയും 300 ജീവനക്കാരെയും സേന വെട്ടി കുറച്ചിരുന്നു. നിലവില്‍ രണ്ട് ദിവസങ്ങളിലായി ആഴ്ചയില്‍ നാല് തവണ ഉപയോഗിക്കുന്ന

More »

ഒരു ടോറി നേതാവ് കൂടി റിഫോം യുകെയിലേക്ക് ചേക്കേറി
കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയില്‍ നിന്നുള്ള കൊഴിഞ്ഞുപോക്ക് തുടരുന്നു. മറ്റൊരു മുന്‍ എംപി കൂടി പാര്‍ട്ടിവിട്ട് നെയ്ജല്‍ ഫരാഗ്ഗിനൊപ്പം ചേര്‍ന്നു. 2005 മുതല്‍ 2024 വരെ ഗ്രാവേഷാം എം പിയായിരുന്ന ആഡം ഹോളോവേ ആണ് ഇപ്പോള്‍ റിഫോം യുകെ പാര്‍ട്ടിയിലേക്ക് വന്നിരിക്കുന്നത്. ബോറിസ് ജോണ്‍സന്റെയും ലിസ് ട്രസിന്റെയും കാലത്ത് ഗവണ്മെന്റ് വിപ്പ് കൂടിയായിരുന്ന ഈ 60 കാരന്‍ പറയുന്നത്, രാജ്യം പെട്ടിരിക്കുന്ന അപകടത്തിന്റെ ആഴവും വ്യാപ്തിയും റിഫോം യുകെയുടെ നേതൃത്വം മാത്രമാണ് മനസിലാക്കിയിരിക്കുന്നത് എന്നാണ്. കഴിഞ്ഞ വര്‍ഷത്തെ പൊതുതെരഞ്ഞെടുപ്പിന് ശേഷം കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയില്‍ നിന്നും ആളുകള്‍ കൂട്ടത്തോടെ റിഫോം യുകെയിലേക്ക് പോകുന്നത് പതിവായിരിക്കുകയാണ്. സര്‍ ജെയ്ക്ക് ബെറി, ആന്‍ഡ്രിയ ജെന്‍കിന്‍സ്, മാര്‍ക്കോ ലോംഗി, റോസ് തോംസണ്‍, ഡേവിഡ് ജോണ്‍സ് തുടങ്ങിയ മുന്‍ എംപിമാരെല്ലാം കഴിഞ്ഞ 12 മാസക്കാലത്തിനിടയില്‍ ഇത്തരത്തില്‍

More »

മാഞ്ചസ്റ്റര്‍ മലയാളി ദീപുവിന് കണ്ണീരോടെ വിട ചൊല്ലി സുഹൃത്തുക്കള്‍; മൃതദേഹം കുടുംബ വീട്ടിലെത്തിക്കും
മാഞ്ചസ്റ്ററില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ പിറവം സ്വദേശി പി.ടി. ദീപു (47) വിന്റെ മൃതദേഹം ഇന്ന് രാവിലെ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തിച്ചു. ഉച്ചയ്ക്ക് ഒരു മണിയോടെയാണ് പാമ്പാക്കുട മേമ്മുറി പുലിക്കുന്നുമലയിലെ കുടുംബ വീട്ടില്‍ എത്തിക്കുകയും വൈകിട്ട് തന്നെ സംസ്‌കാരവും നടക്കും. മാഞ്ചസ്റ്ററില്‍ നിന്നും ദുബായ് വഴിയുള്ള കണക്ഷന്‍ ഫ്ളൈറ്റിലാണ് ദീപുവിന്റെ മൃതദേഹം നാട്ടിലെത്തിച്ചത്. 2023ല്‍ യുകെയില്‍ സ്വകാര്യ കെയര്‍ ഹോമില്‍ ഷെഫായി ജോലി ലഭിച്ച് എത്തിയ ദീപുവിനെ അവിടെ നിന്നും പിരിച്ചു വിട്ടതിനെ തുടര്‍ന്ന് വിവിധ ഇടങ്ങളിലെ ജോലികള്‍ക്ക് ശേഷം മാഞ്ചസ്റ്ററിലെ സ്വകാര്യ റെസ്റ്റോറന്റില്‍ ഷെഫായി ജോലി ചെയ്തു വരികയായിരുന്നു. അതിനിടെ കടബാധ്യത നല്‍കിയ മാനസിക സംഘര്‍ഷങ്ങളും ഉണ്ടായിരുന്നു. അതിനിടെയാണ് ചിക്കന്‍ പോക്‌സ് ബാധിച്ചത്. തുടര്‍ന്നുള്ള അവധിയ്ക്ക് ശേഷം ജോലിക്ക് എത്താതിനെ തുടര്‍ന്ന് റെസ്റ്റോറന്റ് ജീവനക്കാരന്‍ താമസ

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions