യു.കെ.വാര്‍ത്തകള്‍

യുകെ മൊബൈല്‍ ഫോണ്‍ മോഷണത്തിന്റെ കേന്ദ്രമായി; ഫോണ്‍ പോയാല്‍ പോയതാണ് !
വിലയേറിയ മൊബൈല്‍ ഫോണ്‍ ഉള്ള യുകെ മലയാളികള്‍ ജാഗ്രതൈ! യുകെയില്‍ മൊബൈല്‍ ഫോണ്‍ മോഷണം പെരുകുന്നതായി വാര്‍ത്ത. ഫോണ്‍ പോയാല്‍ പോയതാണ് എന്നതാണ് സ്ഥിതി. സ്വയം സൂക്ഷിക്കുക എന്നതുമാത്രമാണ് ഏക രക്ഷ. യൂറോപ്പില്‍ മോഷ്ടിക്കപ്പെടുന്ന അഞ്ചില്‍ രണ്ടു ഫോണും യു കെയിലാണെന്നു റിപ്പോര്‍ട്ട് പറയുന്നു. ഇന്‍ഷുറന്‍സ് കമ്പനികളില്‍ നിന്നും ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ തയാറാക്കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. അമേരിക്കന്‍ ഇന്‍ഷുറന്‍സ് കമ്പനിയായ സ്‌ക്വയര്‍ ട്രേഡിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നത്, 13 യൂറോപ്യന്‍ രാജ്യങ്ങളിലും ബ്രിട്ടനിലും സാന്നിധ്യമുള്ള കമ്പനിയുടെ ഉപഭോക്താക്കള്‍ ഇരകളാവുന്ന മൊബൈല്‍ ഫോണ്‍ മോഷണങ്ങളില്‍ 39 ശതമാനവും നടക്കുന്നത് യു കെയില്‍ ആണെന്നാണ്. അതേസമയം, കമ്പനിയുടെ മൊത്തം ഉപഭോക്താക്കളില്‍ വെറും 10 ശതമാനം മാത്രമാണ് യുകെയില്‍ ഉള്ളതെന്നതും ഓര്‍ക്കണം. 2021 ജൂണിന് ശേഷം ബ്രിട്ടനിലെ

More »

ബെനഫിറ്റുകാരുടെ 1.7 മില്ല്യണ്‍ പൗണ്ട് തട്ടിപ്പുകാരായ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ അടിച്ചുമാറ്റി
ജീവിക്കാന്‍ സഹായം ആവശ്യമുള്ളവരുടെ ബെനഫിറ്റുകളില്‍ കൈയിട്ട് വാരി തട്ടിപ്പുകാരായ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍. പെന്‍ഷന്‍കാര്‍, കെയറര്‍മാര്‍, ഡിസെബിലിറ്റി ക്ലെയിമുകാര്‍ എന്നിവരുടെ 1.7 മില്ല്യണ്‍ പൗണ്ടാണ് ഇവര്‍ കഴിഞ്ഞ വര്‍ഷം മാത്രം അടിച്ചുമാറ്റിയത്. വര്‍ക്ക് & പെന്‍ഷന്‍സ് ഡിപ്പാര്‍ട്ട്‌മെന്റ് ജീവനക്കാരാണ് പണം തട്ടിപ്പിലൂടെ കൈക്കലാക്കിയതെന്ന് വാര്‍ഷിക റിപ്പോര്‍ട്ട് വെളിപ്പെടുത്തി. 2024-25 വര്‍ഷം ജീവനക്കാരുടെ മോഷണം സംബന്ധിച്ച് 25 അന്വേഷണങ്ങള്‍ നടന്നു. ഇതില്‍ 1,713,809.18 പൗണ്ടിന്റെ നഷ്ടമാണ് കണ്ടെത്തിയത്. ശമ്പളവും, ചെലവും സംബന്ധിച്ച 22 അന്വേഷണങ്ങളിലായി 43,886.76 പൗണ്ടിന്റെ തട്ടിപ്പും പുറത്തുവന്നു. തട്ടിപ്പും, പിഴവുകളും മൂലം ആകെ നഷ്ടമായ തുക ഏകദേശം 9.5 ബില്ല്യണ്‍ പൗണ്ടാണ്. ബെനഫിറ്റ് തട്ടിപ്പുകള്‍ ഒതുക്കുമെന്ന് വാഗ്ദാനം ചെയ്ത പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മറിന് ഈ കണ്ടെത്തല്‍ വലിയ തിരിച്ചടിയാണ്.

More »

പണിമുടക്കുന്ന റസിഡന്റ് ഡോക്ടര്‍മാരുടെ എണ്ണം കുറഞ്ഞു; ആശുപത്രികള്‍ക്ക് ആശ്വാസം
അഞ്ച് ദിവസത്തെ തുടര്‍ച്ചയായുള്ള പണിമുടക്ക് ആരംഭിച്ച ശേഷവും റസിഡന്റ് ഡോക്ടര്‍മാര്‍ വന്‍തോതില്‍ ജോലിയില്‍ നിന്നും വിട്ടുനില്‍ക്കുന്നില്ല. ടോറി ഗവണ്‍മെന്റിനെ സമരം ചെയ്ത് ബുദ്ധിമുട്ടിക്കാന്‍ കാണിച്ച ആവേശം ഇക്കുറി റസിഡന്റ് ഡോക്ടര്‍മാര്‍ക്കില്ലെന്ന് വ്യക്തമായി. കഴിഞ്ഞ വര്‍ഷം ദുരിതം സമ്മാനിച്ച തരത്തില്‍ ഡോക്ടര്‍മാര്‍ ജോലിക്ക് എത്താതിരുന്നതില്‍ നിന്നും വിഭിന്നമായി ആയിരക്കണക്കിന് കുറവ് റസിഡന്റ് ഡോക്ടര്‍മാരാണ് ഇക്കുറി സമര മുഖത്തുള്ളതെന്നാണ് വ്യക്തമാകുന്നത്. സമരം ചെയ്ത ഡോക്ടര്‍മാരുടെയും, റദ്ദാക്കലുകളുടെയും കണക്കുകള്‍ എന്‍എച്ച്എസ് ഔദ്യോഗികമായി പുറത്തുവിടുന്നത് അടുത്ത ആഴ്ചയാണ്. എന്നിരുന്നാലും സേവനങ്ങളില്‍ വലിയ തോതിലുള്ള തടസ്സങ്ങള്‍ നേരിടുന്നില്ലെന്നാണ് പ്രാഥമിക നിഗമനം. ബുധനാഴ്ച പണിമുടക്ക് അവസാനിക്കുന്നത് വരെ മന്ത്രിമാര്‍ക്കും, ഉദ്യോഗസ്ഥര്‍ക്കും കൃത്യമായ കണക്കുകള്‍

More »

എയര്‍ ഇന്ത്യ ദുരന്തം: ഭര്‍ത്താവിന്റെ മൃതദേഹം യുകെയിലെ സ്ത്രീയ്ക്ക് ലഭിച്ചത് രണ്ട് ശവപ്പെട്ടികളിലായി! രണ്ടു തവണ സംസ്കാര ചടങ്ങു നടത്തേണ്ടിവന്നു
അഹമ്മദാബാദിലെ എയര്‍ ഇന്ത്യ വിമാനാപകടം നടന്നു ഒരു മാസത്തിലേറെ പിന്നിട്ട ശേഷമാണ് ബ്രിട്ടനിലുള്ള പല കുടുംബങ്ങള്‍ക്കും തങ്ങളുടെ പ്രിയപ്പെട്ടവരുടെ മൃതദേഹ ഭാഗങ്ങള്‍ ലഭിച്ചത്. എന്നാല്‍ അപകടത്തില്‍ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ അയച്ചപ്പോള്‍, ബ്രിട്ടനിലുള്ള രണ്ടു കുടുംബങ്ങള്‍ക്ക് ആളുമാറി പെട്ടികള്‍ ലഭിച്ചതു വിവാദമായിരുന്നു. തന്റെ കുടുംബത്തില്‍ പെട്ട ആളുടേതിന് പകരം മറ്റൊരു യാത്രക്കാരന്റെ മൃതദേഹ ഭാഗങ്ങള്‍ അടങ്ങിയ പെട്ടിയാണ് വരുന്നതെന്ന് വിവരം ലഭിച്ചതോടെ ഒരു ഇരയുടെ ബന്ധു സംസ്‌കാര ചടങ്ങുകള്‍ പോലും ഉപേക്ഷിച്ചിരിക്കുകയാണ്. ഇതിന് പുറമെ കഴിഞ്ഞ ആഴ്ച ലഭിച്ച ഒരു ശവപ്പെട്ടിയില്‍ ഒന്നിലേറെ ആളുകളുടെ മൃതദേഹ ഭാഗങ്ങള്‍ അബദ്ധത്തില്‍ പെട്ടിരുന്നു. ഇതോടെ അപരിചിതമായ മൃതദേഹം ഇതില്‍ നിന്നും മാറ്റേണ്ട അവസ്ഥയും വന്നു. വെസ്റ്റ് ലണ്ടന്‍ കൊറോണര്‍ ഡോ. ഫിയോണ വില്‍കോക്‌സ് ബ്രിട്ടനിലേക്ക് എത്തിച്ച മൃതദേഹങ്ങള്‍

More »

പലസ്തീനെ ഒരു രാഷ്ട്രമായി അംഗീകരിക്കണമെന്ന് 221 എംപിമാര്‍; സ്റ്റാര്‍മര്‍ സമ്മര്‍ദ്ദത്തില്‍
പലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിക്കാന്‍ പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മറിനുമേല്‍ സമ്മര്‍ദ്ദം ശക്തമാവുന്നു. 221 എംപിമാര്‍ അദ്ദേഹത്തോട് ഇക്കാര്യത്തില്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഒരു ക്രോസ്-പാര്‍ട്ടി കത്തില്‍ ഒപ്പുവച്ചു. ഇന്റര്‍നാഷണല്‍ ഡെവലപ്‌മെന്റ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കൂടിയായ ലേബര്‍ ബാക്ക്ബെഞ്ചര്‍ സാറാ ചാമ്പ്യനാണ് കത്ത് സംഘടിപ്പിക്കുന്നത്. അവര്‍ എഴുതുന്നു : "ബാല്‍ഫോര്‍ പ്രഖ്യാപനത്തിന്റെയും പലസ്തീനിലെ മുന്‍ നിര്‍ബന്ധിത അധികാരത്തിന്റെയും രചയിതാവ് എന്ന നിലയില്‍ പലസ്തീന്റെ പങ്ക് കണക്കിലെടുക്കുമ്പോള്‍, ബ്രിട്ടീഷ് അംഗീകാരം പ്രത്യേകിച്ചും ശക്തമായിരിക്കും. '1980 മുതല്‍ ഞങ്ങള്‍ ഒരു ദ്വിരാഷ്ട്ര പരിഹാരത്തെ പിന്തുണച്ചിട്ടുണ്ട്. അത്തരമൊരു അംഗീകാരം ആ നിലപാടിന് സത്ത നല്‍കുകയും ആ മാന്‍ഡേറ്റിന് കീഴിലുള്ള ജനങ്ങളോടുള്ള ചരിത്രപരമായ ഉത്തരവാദിത്തം നിറവേറ്റുകയും ചെയ്യും." ഈ മാസം

More »

ഓരോ മിനിറ്റിലും ഒരു മോഷണം! യുകെയില്‍ കുറ്റവാളികള്‍ സ്വൈരവിഹാരം നടത്തുന്നു
യുകെയില്‍ കുറ്റവാളികള്‍ സ്വൈരവിഹാരം നടത്തുന്നതായി ആശങ്കപ്പെടുത്തുന്ന കണക്കുകള്‍. ഷോപ്പുകളിലെ മോഷണം, പിടിച്ചുപറി, തട്ടിപ്പ് എന്നിവയില്‍ റെക്കോര്‍ഡ് വര്‍ധന രേഖപ്പെടുത്തിയതോടെയാണ് ഗവണ്‍മെന്റ് ഇടപെടല്‍ പര്യാപ്തമല്ലെന്ന് വ്യക്തമാകുന്നത്. റീട്ടെയില്‍ കുറ്റകൃത്യ മഹാമാരിയാണ് ബ്രിട്ടന്‍ നേരിടുന്നതെന്നാണ് ഞെട്ടിക്കുന്ന കണക്കുകള്‍ വ്യക്തമാക്കുന്നത്. ഓരോ മിനിറ്റിലും ഒരു മോഷണം വീതമാണ് രേഖപ്പെടുത്തുന്നത്. ചരിത്രത്തില്‍ ആദ്യമായാണ് ഈ നിലയില്‍ കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിച്ചിരിക്കുന്നത്. മഹാമാരിക്ക് ശേഷം ഷോപ്പുകളിലെ മോഷണം ഇരട്ടിയായി ഉയര്‍ന്നിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ലേബര്‍ ഗവണ്‍മെന്റ് അധികാരത്തില്‍ വന്നതിന് ശേഷം ഇതില്‍ 20 ശതമാനം കുതിപ്പും ഉണ്ടായി. ഇതേ സമയം തെരുകളില്‍ നിന്നും മൊബൈല്‍ ഫോണും, ഹാന്‍ഡ്ബാഗും പിടിച്ചുപറിക്കുന്നതിലും വര്‍ധന രേഖപ്പെടുത്തി. വ്യക്തികളെ കവര്‍ച്ച ചെയ്യുന്ന 151,220 കുറ്റകൃത്യങ്ങളാണ്

More »

ഡോക്ടര്‍മാരുടെ അഞ്ച് ദിവസ പണിമുടക്കില്‍ വലഞ്ഞ് എന്‍എച്ച്എസ്; രോഗികളുടെ ചികിത്സ ആശങ്കയില്‍
വെള്ളിയാഴ്ച ആരംഭിച്ച ഇംഗ്ലണ്ടിലെ റസിഡന്റ് ഡോക്ടര്‍മാരുടെ 5അഞ്ച് ദിന പണിമുടക്കില്‍ വലഞ്ഞ് എന്‍എച്ച്എസ്. പണിമുടക്ക് എന്‍എച്ച്എസിലെ രോഗി പരിപാലനത്തെ വലിയതോതില്‍ ബാധിക്കുന്നുണ്ട്. രോഗികളുടെ ചികിത്സയില്‍ തടസങ്ങള്‍ ഉണ്ടാകാതിരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുന്നുണ്ടെങ്കിലും ഇത് പൂര്‍ണ്ണമായും ഒഴിവാക്കാനാവില്ലെന്ന് ആരോഗ്യ സെക്രട്ടറി വെസ് സ്ട്രീറ്റിംഗ് തന്നെ പറഞ്ഞു. റസിഡന്റ് ഡോക്ടര്‍മാരുടെ ദീര്‍ഘകാല ശമ്പള തര്‍ക്കത്തെ തുടര്‍ന്നാണ് പണിമുടക്ക് ആരംഭിച്ചിരിക്കുന്നത്. ഇന്നലെ ആരംഭിച്ച പണിമുടക്ക് ഇതുവരെ നടന്ന പന്ത്രണ്ടാമത്തെ വാക്ക്ഔട്ടാണ്. മുന്‍പ് നടന്ന പണിമുടക്കുകളില്‍ നിരവധി അപ്പോയ്ന്റ്മെന്റുകള്‍ റദ്ദാക്കുന്നതിന് കാരണമായിരുന്നു. ഇതൊക്കെയാണെങ്കിലും ഈ കാലയളവില്‍ മിക്ക അടിയന്തിരമല്ലാത്ത പരിചരണങ്ങളും തുടരാന്‍ എന്‍എച്ച്എസ് ശ്രമിക്കുന്നുണ്ട്. അടുത്തിടെ ശമ്പള വര്‍ധന ഉണ്ടായിരുന്നിട്ടും, പണപ്പെരുപ്പം

More »

പുതിയ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിക്കാനൊരുങ്ങി ജെറമി കോര്‍ബിനും സാറ സുല്‍ത്താനയും
ബ്രിട്ടനില്‍ പുതിയ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിക്കാനൊരുങ്ങി മുന്‍ ലേബര്‍ പാര്‍ട്ടി എംപിമാരായ ജെറെമി കോര്‍ബിനും സാറ സുല്‍ത്താനയും. ആഴ്ച്ചകള്‍ നീണ്ട ചര്‍ച്ചകള്‍ക്കുശേഷം ഇടതുപക്ഷ പാര്‍ട്ടി രൂപീകരിക്കുന്ന കാര്യത്തില്‍ ഇരുവരും ധാരണയിലെത്തിയതായി റിപ്പോര്‍ട്ട്. പുതിയ രാഷ്ട്രീയ പാര്‍ട്ടിക്ക് പേരിട്ടിട്ടില്ലെങ്കിലും 'യുവര്‍ പാര്‍ട്ടി' എന്ന പേരില്‍ ഒരു ഇടക്കാല വെബ്സൈറ്റ് ഇവര്‍ സംയുക്ത പ്രസ്താവനയില്‍ പങ്കുവെച്ചിട്ടുണ്ട്. 'ലോകത്തിലെ ഏറ്റവും സമ്പന്നമായ ആറാമത്തെ രാജ്യത്ത് 4.5 ദശലക്ഷം കുട്ടികള്‍ ദാരിദ്രത്തില്‍ കഴിയുകയാണ്. കുതിച്ചുയരുന്ന ബില്ലുകളിലൂടെ ഭീമന്‍ കോര്‍പ്പറേറ്റുകള്‍ സമ്പാദിക്കുകയാണ്. ദരിദ്രര്‍ക്ക് പണമില്ല. യുദ്ധത്തിന് പണമുണ്ടെന്ന് സര്‍ക്കാര്‍ പറയുകയാണ്. ഇതിനെല്ലാം അര്‍ത്ഥം സംവിധാനം ശരിയല്ല എന്നുതന്നെയാണ്. ഈ അനീതികള്‍ ഞങ്ങള്‍ക്ക് അംഗീകരിക്കാനാകില്ല. നിങ്ങളും അംഗീകരിക്കരുത്. ഉടന്‍ തന്നെ

More »

രോഗികള്‍ക്ക് ദുരിതം സമ്മാനിക്കാന്‍ റസിഡന്റ് ഡോക്ടര്‍മാരുടെ 5 ദിന പണിമുടക്ക് ഇന്ന്മുതല്‍
രോഗികള്‍ക്കും എന്‍എച്ച്എസിനും ദുരിതം സമ്മാനിക്കാന്‍ റസിഡന്റ് ഡോക്ടര്‍മാരുടെ 5 ദിന പണിമുടക്ക് ഇന്ന്മുതല്‍. എന്‍എച്ച്എസിലെ നിലവിലെ പ്രതിസന്ധി മനസിലാക്കണമെന്നും ഈ സാഹചര്യത്തില്‍ ശമ്പള വര്‍ദ്ധന നടപ്പാക്കാനാകില്ലെന്നുമാണ് സര്‍ക്കാര്‍ നിലപാട്. അതിനിടെ യൂണിയനുകളും കര്‍ശന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ്. ഇന്നു മുതല്‍ നീളുന്ന സമരം ജനങ്ങളെ സാരമായി ബാധിക്കുമെന്നുറപ്പാണ്. 50000 ഡോക്ടര്‍മാര്‍ സേവനത്തില്‍ നിന്ന് വിട്ടുനില്‍ക്കുമെന്ന് പറയുന്നുണ്ടെങ്കിലും ഇത് പ്രാവര്‍ത്തികമാകുമോ എന്ന് സംശയമാണ്. ഡോക്ടര്‍മാരുടെ തീരുമാനത്തില്‍ ജനം പ്രതിഷേധത്തിലാണെന്ന് സര്‍ക്കാര്‍ പറയുന്നു.രോഗികള്‍ക്ക് വലിയ ദുരിതമാകുമിതെന്ന് സര്‍ക്കാര്‍ ചൂണ്ടിക്കാണിക്കുന്നു. ചര്‍ച്ച സമയത്ത് നല്ല അഭിപ്രായം പങ്കുവയ്ക്കുന്നവര്‍ ചര്‍ച്ചയ്ക്ക് ശേഷം നിലപാടുകള്‍ മാറ്റുകയാണെന്ന് യൂണഇയനെ വിമര്‍ശിച്ച് ഹെല്‍ത്ത് സെക്രട്ടറി പറഞ്ഞു.

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions