നാഷണല്‍ ഇന്‍ഷുറന്‍സ് വിഹിതം വര്‍ധന തിരിച്ചടിയായി; യുകെയില്‍ തൊഴില്‍ ഇല്ലായ്മ നിരക്ക് കുതിച്ചുയരുന്നു
കഴിഞ്ഞ ബജറ്റില്‍ നാഷണല്‍ ഇന്‍ഷുറന്‍സ് വിഹിതം വര്‍ധന വരുത്തിയത് യുകെയില്‍ തൊഴില്‍ ഇല്ലായ്മ നിരക്ക് കുതിച്ചുയരുന്നതിന് ഇടയാക്കി. ഇതുസംബന്ധിച്ച കണക്കുകള്‍ പുറത്ത് വന്നു. ഇതോടൊപ്പം ശമ്പള വര്‍ധനവ് നിരക്ക് കുറഞ്ഞതായും ആണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. മാര്‍ച്ച് മുതല്‍ മെയ് വരെയുള്ള 3 മാസങ്ങളിലെ വാര്‍ഷിക ശമ്പള വളര്‍ച്ചാ നിരക്ക് 5% ആയാണ് കുറഞ്ഞത്. രാജ്യത്തിന്റെ തൊഴിലില്ലായ്മയെ ചൂണ്ടികാണിക്കുന്ന നിര്‍ണ്ണായക വിവരങ്ങള്‍ പുറത്തുവിട്ടത് ഓഫീസ് ഫോര്‍ നാഷണല്‍ സ്റ്റാറ്റിറ്റിക്സ് ആണ്.
വേതന വളര്‍ച്ചാ മുരടിപ്പിനൊപ്പം തൊഴിലില്ലായ്മ നിരക്കും കൂടി. 4.7% ആയി ആണ് തൊഴിലില്ലായ്മ നിരക്ക് ഉയര്‍ന്നത്. നാല് വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന തൊഴിലില്ലായ്മ നിരക്കാണിത്. യുകെയില്‍ പണപ്പെരുപ്പ നിരക്ക് കുതിച്ചുയര്‍ന്നതായുള്ള റിപ്പോര്‍ട്ടുകള്‍ നേരത്തെ വന്നിരുന്നു. 2024 ജനുവരിക്ക് ശേഷം ഏറ്റവും വലിയ കുതിച്ചു കയറ്റമാണ് പണപ്പെരുപ്പത്തില്‍
More »
അടുത്ത പാര്‍ലമെന്റ് തിരഞ്ഞെടുപ്പു മുതല്‍ വോട്ടിങ് പ്രായം 16 ആക്കി കുറയ്ക്കാന്‍ ബ്രിട്ടന്‍
ലണ്ടന്‍ : ജനാധിപത്യ സംവിധാനത്തെ ശക്തിപ്പെടുത്തുകയെന്ന ലക്ഷ്യവുമായി വോട്ടിങ് പ്രായം 18-ല്‍ നിന്ന് 16 ആക്കി കുറയ്ക്കാന്‍ ബ്രിട്ടന്‍ തയ്യാറെടുക്കുന്നു. 2029-ല്‍ നടക്കുന്ന പാര്‍ലമെന്റ് തിരഞ്ഞെടുപ്പു മുതല്‍ ഇത് നടപ്പാക്കാനാണ് ലക്ഷ്യമിടുന്നതെന്ന് സര്‍ക്കാര്‍ വ്യാഴാഴ്ച അറിയിച്ചു. തീരുമാനം പ്രാബല്യത്തില്യത്തിലാകാന്‍ പാര്‍ലമെന്റിന്റെ അംഗീകാരം വേണം. 2024 ജൂലൈയില്‍ അധികാരത്തിലെത്തിയ ലേബര്‍ പാര്‍ട്ടി തിരഞ്ഞെടുപ്പുപ്രചാരണ സമയത്ത്, വോട്ടിങ് പ്രായം കുറയ്ക്കുമെന്ന് വാഗ്ദാനംചെയ്തിരുന്നു.
ബ്രിട്ടീഷ് രാഷ്ട്രീയത്തെ വിദേശ ഇടപെടലുകളില്‍ നിന്ന് സംരക്ഷിക്കാനുള്ള ശ്രമങ്ങള്‍ക്ക് ഈ നടപടി കരുത്തുപകരുമെന്ന് ഡിമോക്രസി മന്ത്രി റുഷനാര അലി പറഞ്ഞു. യുവതലമുറയെ കൂടുതല്‍ ജനാധിപത്യത്തിന്റെ ഭാഗമാക്കാനും കഴിയും.
ഉടമസ്ഥാവകാശം വ്യക്തമല്ലാത്ത ഷെല്‍ കമ്പനികള്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രചാരണങ്ങള്‍ക്ക് പണമൊഴുക്കുന്നത് തടയുക
More »
വിദേശ വിദ്യാര്‍ത്ഥികള്‍ക്കായി യൂണിവേഴ്‌സിറ്റികള്‍ തുറന്നിടണമെന്ന് സ്റ്റാര്‍മറോട് ലണ്ടന്‍ മേയര്‍
വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് എതിരായ നീക്കങ്ങള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി ലണ്ടന്‍ മേയര്‍ സാദിഖ് ഖാന്‍. ലേബര്‍ നേതൃത്വവുമായി വിഷയത്തില്‍ നേരിട്ടുള്ള പോരാട്ടത്തിനാണ് അദ്ദേഹം തയ്യാറാകുന്നത്. വിദേശ വിദ്യാര്‍ത്ഥികളുടെ എണ്ണം കുറയ്ക്കാനുള്ള ലേബര്‍ ഗവണ്‍മെന്റ് നിലപാടിനെയാണ് മേയര്‍ വിമര്‍ശിച്ചത്.
ഘാനാ സന്ദര്‍ശനത്തിനിടെ സംസാരിക്കവെയാണ് യുകെ യൂണിവേഴ്‌സിറ്റികള്‍ വിദേശ വിദ്യാര്‍ത്ഥികള്‍ക്കായി തുറന്ന് കിടക്കണമെന്ന് ലണ്ടന്‍ മേയര്‍ ആവശ്യപ്പെട്ടത്. മേയ് മാസത്തില്‍ പ്രഖ്യാപിച്ച പുതിയ ഇമിഗ്രേഷന്‍ നിയന്ത്രണങ്ങള്‍ വിദ്യാര്‍ത്ഥികളുടെ പ്രവേശനത്തിന് വിഘാതം സൃഷ്ടിക്കുകയാണ്.
ഈ മാറ്റങ്ങള്‍ മൂലം യുകെയില്‍ പോസ്റ്റ്-ഗ്രാജുവേറ്റ് കോഴ്‌സുകള്‍ക്ക് എത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് കോഴ്‌സ് പൂര്‍ത്തിയാക്കിയ ശേഷം രാജ്യത്ത് തുടരാന്‍ കഴിയുന്ന സമയം രണ്ട് വര്‍ഷത്തില്‍ നിന്നും 18 മാസമായി കുറച്ചിരുന്നു.
More »
ക്ഷേമപദ്ധതികള്‍ വെട്ടിക്കുറച്ചതിനെതിരെ പ്രതിഷേധം: ലേബര്‍ പാര്‍ട്ടി നാല് എംപിമാരെ സസ്‌പെന്‍ഡ് ചെയ്തു
സര്‍ക്കാരിനെ മുള്‍മുനയില്‍ നിര്‍ത്തിയ ക്ഷേമപദ്ധതികള്‍ വെട്ടിക്കുറച്ചതിനെതിരെയുള്ള പ്രതിഷേധത്തിന്റെ പേരില്‍ ലേബര്‍ പാര്‍ട്ടി നാല് എംപിമാരെ സസ്‌പെന്‍ഡ് ചെയ്തു. പാര്‍ട്ടി അച്ചടക്കം ആവര്‍ത്തിച്ച് ലംഘിച്ചതിനാണു പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മര്‍ നാല് എംപിമാരെ സസ്‌പെന്‍ഡ് ചെയ്തത്.
നീല്‍ ഡങ്കന്‍-ജോര്‍ദാന്‍, ബ്രയാന്‍ ലീഷ്മാന്‍, ക്രിസ് ഹിഞ്ച്ലിഫ്, റേച്ചല്‍ മാസ്‌കെല്‍ എന്നിവരുടെ പാര്‍ട്ടി വിപ്പ് നീക്കം ചെയ്തു, അതായത് എംപിമാര്‍ ഹൗസ് ഓഫ് കോമണ്‍സില്‍ സ്വതന്ത്രരായി ഇരിക്കും.
മറ്റ് മൂന്ന് ലേബര്‍ എംപിമാരായ റോസേന അല്ലിന്‍ ഖാന്‍, ബെല്‍ റിബെയ്‌റോ-അഡി, മുഹമ്മദ് യാസിന്‍ എന്നിവരെ അവരുടെ വ്യാപാര ദൂത സ്ഥാനങ്ങളില്‍ നിന്ന് ഒഴിവാക്കി.
സസ്‌പെന്‍ഡ് ചെയ്യപ്പെട്ട നാല് എംപിമാരും മുന്‍ വ്യാപാര ദൂതന്മാരും ഈ മാസം ആദ്യം സര്‍ക്കാരിന്റെ ക്ഷേമ പരിഷ്കരണ ബില്ലിനെതിരെ വോട്ട് ചെയ്തതിന് ശേഷമാണ് ഇത് സംഭവിക്കുന്നത്.
More »
കാണികള്‍ക്കായി ദിനോസറുകളുടെ വിസ്മയ കാഴ്ചയൊരുക്കി ലണ്ടന്‍
ലണ്ടന്‍ : ദിനോസറുകളുടെ ലോകത്തെ കഥപറഞ്ഞ ജുറാസിക്ക് വേള്‍ഡ് എന്ന സിനിമ കാണാത്തവര്‍ വളരെ ചുരുക്കമായിരിക്കും. സിനിമയിലും ചിത്രങ്ങളിലും മാത്രം കണ്ടിട്ടുള്ള ദിനോസറുകളുടെ ലോകത്തെ പുനഃസൃഷ്ടിച്ചിരിക്കുകയാണ് ലണ്ടനിലെ 'PREHISTORIC PLANET : DISCOVERING DINOSAURS' എക്‌സിബിഷനിലൂടെ.
എക്‌സിബിഷന്‍ ഹാളിലേക്ക് പ്രവേശിച്ചുകഴിഞ്ഞാല്‍ ജുറാസിക്ക് വേള്‍ഡ് സിനിമയിലെ കഥാപാത്രങ്ങളുടെ അവസ്ഥയിലേക്ക് നമ്മളും എത്തിപ്പെടും. ഭീമാകാരന്മാരായ ദിനോസറിന്റെ തൊട്ടടുത്ത് നിന്ന് അതിന്റെ വലുപ്പവും ഭീകരതയും മനസ്സിലാക്കാവുന്ന സജീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. 360 ഡിഗ്രി സിസ്റ്റം ഉപയോഗിച്ചുള്ള ഈ പ്രദര്‍ശനം ദിനോസറിന്റെ ലോകത്തേക്ക് കാണികളെ എത്തിക്കുന്നു. വളരെ മികച്ച ഗ്രാഫിക്‌സും 3D ആനിമേഷനും സൗണ്ട് സിസ്റ്റങ്ങളും യഥാര്‍ത്ഥ ദിനോസറിന് തൊട്ടടുത്തു നില്‍ക്കുന്ന അനുഭവം നല്‍കി കാണികളെ ഭയപ്പെടുത്തുമെന്നതില്‍ സംശയമില്ല. 'UNIVERSAL PICTURES ന്റെ JURASSIC WORLD; REBIRTH' ട്രെയിലറും ഇവിടെ
More »
രഹസ്യ ഡാറ്റ ചോര്‍ന്നു; ആയിരക്കണക്കിന് അഫ്ഗാനികളെ യുകെയിലേക്ക് മാറ്റേണ്ടിവന്നെന്ന് റിപ്പോര്‍ട്ട്
രഹസ്യമായി തയാറാക്കിയ വിവരം ചോര്‍ന്നതോടെ ആയിരക്കണക്കിന് അഫ്ഗാനികളെ യുകെയിലേക്ക് മാറ്റേണ്ടിവന്നെന്ന് റിപ്പോര്‍ട്ട്. താലിബാന്‍ ഏറ്റെടുത്ത ശേഷം യുകെയിലേക്ക് മാറാന്‍ അപേക്ഷിച്ച അഫ്ഗാനികളുടെ പേരുകള്‍, ബന്ധപ്പെടാനുള്ള വിവരങ്ങള്‍, കുടുംബ വിവരങ്ങള്‍ എന്നിവ അടങ്ങിയ ഡാറ്റകള്‍ പ്രതിരോധ മന്ത്രാലയ ഉദ്യോഗസ്ഥന്‍ തെറ്റായി മെയില്‍ ചെയ്തതോടെ പ്രതിസന്ധിയിലായി.2022 ഫെബ്രുവരിയില്‍ വിവരങ്ങള്‍ ചോര്‍ന്നു 2023 ആഗസ്തില്‍ ഫേസ്ബുക്ക് ഗ്രൂപ്പില്‍ ചില ഡാറ്റകള്‍ പ്രത്യക്ഷപ്പെട്ടതോടെയാണ് വിവരങ്ങള്‍ ചോര്‍ന്നത് തിരിച്ചറിഞ്ഞത്.
ആളുകളുടെ ജീവന്‍ അപകടത്തിലാകുമെന്ന് ഭയന്ന് ഒമ്പതു മാസങ്ങള്‍ക്കുള്ളില്‍ സര്‍ക്കാര്‍ ഇവരെ യുകെയിലേക്ക് മാറ്റുകയായിരുന്നു. ഈ പദ്ധതിയുടെ ഭാഗമായി 4500 അഫ്ഗാനികളെയാണ് യുകെയിലേക്ക് മാറ്റിയത്.
വിവരങ്ങള്‍ ചോര്‍ന്നത് അടക്കം പുറത്തുപോകാതിരിക്കാന്‍ സര്‍ക്കാര്‍ സൂപ്പര്‍ ഇന്‍ജക്ഷന്‍ ഓര്‍ഡറും വാങ്ഹി.
More »
ഓരോ ജിപി വിസിറ്റിനും 20 പൗണ്ട് ചാര്‍ജ്; ഓരോ ചികിത്സക്കും പ്രത്യേക ഫീസ്; എന്‍എച്ച്എസിനെ രക്ഷിക്കാന്‍ പുതിയ നിര്‍ദ്ദേശങ്ങള്‍
എന്‍ എച്ച് എസിന് ധനസഹായം നല്‍കുന്ന രീതി അവതരിപ്പിച്ചു പുതിയ നിര്‍ദ്ദേശങ്ങള്‍. ഓരോ ജി പി വിസിറ്റിനും 20 പൗണ്ട് ഫീസ് ഈടാക്കണമെന്ന് ഇതില്‍പ്പറയുന്നു. മുന്‍ ഹെല്‍ത്ത് സെക്രട്ടറി സര്‍ സാജിദ് ജാവീദ് അടക്കം ഇതിനെ പിന്തുണച്ചു രംഗത്തുവന്നു. എന്‍ എച്ച് എസിന് ഒരു ഇന്‍ഷൂറന്‍സ് അടിസ്ഥിത സമ്പ്രദായം സര്‍ക്കാര്‍ പരിഗണിക്കണമെന്നും, ചാര്‍ജ്ജുകളും കോ- പെയ്‌മെന്റുകളും തുടങ്ങണമെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു. ചിന്തകരുടെ ഗ്രൂപ്പ് ആയ പോളിസി എക്സ്‌ചേഞ്ചാണ് ഈ നിര്‍ദ്ദേശം മുന്നോട്ട് വച്ചിരിക്കുന്നത്. എന്‍ എച്ച് എസിന് ധനസഹായം നല്‍കുന്ന രീതി എപ്രകാരമായിരിക്കണം എന്നതിനെ സംബന്ധിച്ച് ജനങ്ങളുമായി സംവേദിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു എന്നാണ് ഈ നിര്‍ദ്ദേശത്തെ പിന്തുണച്ചുകൊണ്ട് സര്‍ സാജിദ് ജാവിദ് പറഞ്ഞത്.
കുറഞ്ഞ വരുമാനമുള്ളവര്‍ക്കൊഴികെ മറ്റെല്ലാവര്‍ക്കും ജി പി മാരെ സന്ദര്‍ശിക്കുന്നതിന് ഫീസ് ഈടാക്കണമെന്നാണ്
More »
ഒരു മില്ല്യണിലേറെ കുടിയേറ്റക്കാര്‍ രാജ്യത്ത് യൂണിവേഴ്‌സല്‍ ക്രെഡിറ്റ് നേടുന്നതായി കണക്കുകള്‍
നഴ്‌സുമാര്‍ ഉള്‍പ്പെടെയുള്ള ഇന്ത്യക്കാരായ കുടിയേറ്റക്കാര്‍ തങ്ങളുടെ പ്രയത്‌നം കൊണ്ട് ബ്രിട്ടനില്‍ സവിശേഷമായ സ്ഥാനം കെട്ടിപ്പടുക്കുമ്പോള്‍ അഭയാര്‍ത്ഥികളായും നിയമ വിരുദ്ധമായും എത്തുന്ന ഒരു വിഭാഗം കുടിയേറ്റക്കാര്‍ക്ക് പേര് ദോഷം കേള്‍പ്പിക്കുന്നു. രാജ്യത്ത് എത്തുന്ന ഇക്കൂട്ടര്‍ കഷ്ടപ്പെടാനും, വിയര്‍പ്പൊഴുക്കാനും തയാറാകാതെ പുതിയൊരു ജീവിതം കെട്ടിപ്പടുക്കാന്‍ ആണ് ശ്രമിക്കുന്നത്. അതിനായി സൗജന്യമായി ലഭിക്കുന്ന നികുതിപ്പണം പറ്റി സസുഖം ജീവിക്കുന്നവരുടെ എണ്ണം ഒരു മില്ല്യണിലേറെ വരുമെന്നാണ് ഏറ്റവും പുതിയ കണക്കുകള്‍ തെളിയിക്കുന്നത്.
യൂണിവേഴ്‌സല്‍ ക്രെഡിറ്റ് നേടി ജീവിക്കുന്ന ഒരു മില്ല്യണിലേറെ കുടിയേറ്റക്കാര്‍ ഉണ്ടെന്ന കണക്ക് ഞെട്ടലാണ് സമ്മാനിക്കുന്നത്. ഇവരില്‍ ഭൂരിഭാഗത്തിനും ജോലിയില്ലെന്നതും സ്ഥിതി വഷളാക്കുന്നു. 2022-ല്‍ 883,470 പേരാണ് ബെനഫിറ്റുകളില്‍ ജീവിച്ചതെങ്കില്‍ കഴിഞ്ഞ മാസം ഇത് 1.26
More »
കാലാവസ്ഥ മാറ്റം: ജൂണില്‍ യുകെയിലെ റീട്ടെയില്‍ വിപണിയില്‍ വന്‍ കുതിച്ച് ചാട്ടം
ചൂടുള്ള കാലാവസ്ഥയും കായിക മത്സരങ്ങളും മൂലം ജൂണില്‍ യുകെയിലെ റീട്ടെയില്‍ വിപണിയില്‍ വന്‍ കുതിച്ച് ചാട്ടം ഉണ്ടായി. മെയ് മാസത്തിലെ കുത്തനെയുള്ള ഇടിവിന് ശേഷമാണ് ഈ കുതിപ്പ്. ചൂടുള്ള കാലാവസ്ഥയും കായിക മത്സരങ്ങളും ജനങ്ങളെ വൈദ്യുത ഫാനുകള്‍, സ്പോര്‍ട്സ് ഉപകരണങ്ങള്‍ തുടങ്ങിയ ഇനങ്ങള്‍ക്കായി കൂടുതല്‍ ചെലവഴിക്കാന്‍ പ്രേരിപ്പിച്ചു. ബ്രിട്ടീഷ് റീട്ടെയില്‍ കണ്‍സോര്‍ഷ്യം (ബിആര്‍സി) പുറത്ത് വിട്ട റിപ്പോര്‍ട്ട് പ്രകാരം, കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഈ വര്‍ഷം റീട്ടെയില്‍ വില്‍പ്പനയില്‍ 3.1% കുതിച്ച് ചാട്ടമാണ് ഉണ്ടായിരിക്കുന്നത്.
മെയ് മാസത്തില്‍ വില്‍പ്പനയില്‍ 2.7% കുത്തനെ ഇടിവ് ഉണ്ടായതായി ബിആര്‍സി റിപ്പോര്‍ട്ടില്‍ കാണാം. ഇതിന് ശേഷമാണ് വിപണിയില്‍ ഒരു തിരിച്ച് വരവ് ഉണ്ടായിരിക്കുന്നത്. സമ്പദ് വ്യവസ്ഥയിലുള്ള മാറ്റവും സൂപ്പര്‍ മാര്‍ക്കറ്റുകളുടെ മോശം പ്രകടനകളുമാണ് ഇടിവിന് കാരണമെന്ന് അധികൃതര്‍ പറയുന്നു. ചൂടുള്ള
More »