യു.കെ.വാര്‍ത്തകള്‍

ലോകത്തിലെ ഏറ്റവും പ്രായമേറിയ മാരത്തണ്‍ ഓട്ടക്കാരന്‍ പഞ്ചാബില്‍ കാറിടിച്ചു മരിച്ചു
ലോകത്തിലെ ഏറ്റവും പ്രായമേറിയ മാരത്തണ്‍ ഓട്ടക്കാരനായ ബ്രിട്ടീഷുകാരന് സ്വദേശമായ ഇന്ത്യയിലെത്തിയപ്പോള്‍ ജീവഹാനി. 114-ാം വയസിലാണ് ഇന്ത്യാ സന്ദര്‍ശനത്തിന് എത്തിയ ബ്രിട്ടീഷ് അത്‌ലറ്റ് റോഡ് അപകടത്തില്‍ കൊല്ലപ്പെട്ടത്. മാരത്തണ്‍ പൂര്‍ത്തിയാക്കിയ ലോകത്തിലെ ഏറ്റവും പ്രായമേറിയ അത്‌ലറ്റായി കരുതുന്ന ഫൗജാ സിംഗ് ജന്മദേശമായ പഞ്ചാബിലെ ബീസ് പിന്ദ് ഗ്രാമത്തില്‍ റോഡ് മുറിച്ച് കടക്കുന്നതിനിടെയാണ് കാര്‍ ഇടിച്ച് ഗുരുതരമായി പരുക്കേറ്റത്. ഫൗജാ സിംഗ് ഈ പരുക്കുകള്‍ക്ക് കീഴടങ്ങിയതായി ലണ്ടന്‍ അസ്ഥാനമായി പ്രവര്‍ത്തിക്കുന്ന റണ്ണിംഗ് ക്ലബും, ചാരിറ്റിയുമായ സിഖ്‌സ് ഇന്‍ ദി സിറ്റി സ്ഥിരീകരിച്ചു. ഈസ്റ്റ് ലണ്ടന്‍ ഇല്‍ഫോര്‍ഡില്‍ നടക്കാനിരിക്കുന്ന പരിപാടികള്‍ ഇദ്ദേഹത്തിന്റെ ജീവിതത്തിന്റെയും, നേട്ടങ്ങളുടെയും ആഘോഷമാക്കുമെന്ന് ക്ലബ് അറിയിച്ചു. വീട്ടിലേക്കുള്ള വഴിയില്‍ റോഡ് മുറിച്ച് കടക്കുമ്പോഴാണ് അപകടം ഉണ്ടായതെന്ന് ക്ലബിലെ

More »

റസിഡന്റ് ഡോക്ടര്‍മാരുടെ പണിമുടക്ക്, നിഗല്‍ ഫരാഗിനുള്ള സമ്മാനമെന്ന് ഹെല്‍ത്ത് സെക്രട്ടറി
റസിഡന്റ് ഡോക്ടര്‍മാരുടെ പണിമുടക്ക് റിഫോം യുകെ നേതാവ് നിഗല്‍ ഫരാഗിനുള്ള സമ്മാനമായി മാറുമെന്ന് മുന്നറിയിപ്പുമായി ഹെല്‍ത്ത് സെക്രട്ടറി വെസ് സ്ട്രീറ്റിംഗ്. ജൂലൈ 25 മുതല്‍ നടത്തുമെന്ന് പ്രഖ്യാപിച്ച പണിമുടക്ക് ഒഴിവാക്കാന്‍ ഒരാഴ്ച മാത്രമാണ് ബാക്കി. ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷനുമായി ഈ വിഷയത്തില്‍ ചര്‍ച്ചകള്‍ നടത്താന്‍ ഒരുങ്ങവെയാണ് മുന്നറിയിപ്പ്. എന്‍എച്ച്എസിനെ രക്ഷിച്ചെടുക്കാനുള്ള പോരാട്ടത്തിലാണ് ഇപ്പോള്‍ ലേബറെന്ന് ഹെല്‍ത്ത് സെക്രട്ടറി എംപിമാരോട് പറഞ്ഞു. ലേബര്‍ പരാജയപ്പെട്ടാല്‍ ഇതിന് പകരം ഇന്‍ഷുറന്‍സ് സ്റ്റൈല്‍ സിസ്റ്റം വേണമെന്ന് ഫരാഗ് വാദിക്കുമെന്ന് സ്ട്രീറ്റിംഗ് ചൂണ്ടിക്കാണിച്ചു. ഇംഗ്ലണ്ടിലെ റസിഡന്റ് ഡോക്ടര്‍മാര്‍ അഞ്ച് ദിവസത്തെ പണിമുടക്കാണ് പ്രഖ്യാപിച്ചിരിക്കുന്നത്. പാര്‍ലമെന്ററി ലേബര്‍ പാര്‍ട്ടി യോഗത്തിലാണ് സ്ട്രീറ്റിംഗ് വിഷയം അവതരിപ്പിച്ചത്. വെയ്റ്റിംഗ് ലിസ്റ്റ് കുറയ്ക്കാനും,

More »

ടാറ്റയുടെ ഉരുക്കിന് പിന്തുണയുമായി യുകെ,500 മില്യണ്‍ പൗണ്ട് ഗ്രാന്റ് നല്‍കി
ടാറ്റാ സ്റ്റീലിന്റെ പോര്‍ട്ട് ടാല്‍ബോട്ടിലെ ഫര്‍ണസ് പരിഷ്‌കരിക്കുന്നതിന് യുകെ സര്‍ക്കാര്‍ വന്‍ പിന്തുണയാണ് കൊടുത്തത്. 500 മില്യണ്‍ പൗണ്ട് യുകെ ഗവണ്‍മെന്റ് ഗ്രാന്റായി നല്‍കി. രാജ്യം പുതിയ ഉരുക്കുനയം രൂപപ്പെടുത്തുന്നതിന്റെ പശ്ചാത്തലത്തിലാണ് ഈ ഗ്രാന്റ് നല്‍കിയിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്. ഇതോടെ പോര്‍ട്ട് ടാല്‍ബോട്ടിലെ ടാറ്റ സ്റ്റീല്‍ വര്‍ക്ക്‌സില്‍ ഇലക്ട്രിക് ആര്‍ക്ക് ഫര്‍ണസിന്റെ നിര്‍മാണം തുടങ്ങി. 5,000 തൊഴിലവസരങ്ങളാണ്. ഇതുവഴി സംരക്ഷിക്കപ്പെടുന്നത്. ടാറ്റ പഴയ ബ്ലാസ്റ്റ് ഫര്‍ണസുകള്‍ പൂട്ടുകയാണെന്ന് പ്രഖ്യാപിച്ചതിനു പിന്നാലെ വലിയ അനിശ്ചിതത്വമാണ് നിലനിന്നിരുന്നത്. ഇലക്ട്രിക് ഫര്‍ണസിലേക്ക് മാറുന്നത് കരിമ്പുക നിര്‍ഗ്ഗമനം വെറും 10 ശതമാനത്തിലേക്ക് കുറയ്ക്കും. 2.5 ബില്യണ്‍ പൗണ്ട് വരെ നിക്ഷേപമാണ് വരാനിരിക്കുന്ന ഉരുക്ക് നയം പ്രാവര്‍ത്തികമാക്കാനായി യുകെ ഇറക്കുക. ഈ നയം അന്തിമമാക്കുന്നതിനു

More »

ഡോണള്‍ഡ് ട്രംപ് ഔദ്യോഗിക സന്ദര്‍ശനത്തിനായി വീണ്ടും യുകെയിലേക്ക്
യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ബ്രിട്ടനില്‍ വീണ്ടും ഔദ്യോഗിക സന്ദര്‍ശനത്തിന് എത്തുന്നു. സെപ്റ്റംബര്‍ 17 മുതല്‍ 19 വരെ മൂന്നു ദിവസമാണ് ചാള്‍സ് മൂന്നാമന്‍ രാജാവിന്റെ അതിഥിയായി പ്രസിഡന്റ് വിന്‍സര്‍ കൊട്ടാരത്തിലെത്തുക. ഇതു രണ്ടാം തവണയാണ് അമേരിക്കന്‍ പ്രസിഡന്റ് എന്ന നിലയില്‍ ട്രംപ് ബ്രിട്ടനില്‍ ഔദ്യോഗിക സന്ദര്‍ശനത്തിന് എത്തുന്നത്. ട്രംപ് പ്രസിഡന്റായി ചുമതലയേറ്റതു മുതല്‍ ബ്രിട്ടിഷ് പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മെര്‍ നേരിട്ടും വിന്‍സര്‍ കൊട്ടാരം ഔദ്യേഗികമായും സന്ദര്‍ശനത്തിനായി പലവട്ടം ട്രംപിനെ ക്ഷണിച്ചിരുന്നു. ഇത് അംഗീകരിച്ചാണ് പ്രസിഡന്റിന്റെ വരവ്. പ്രഥമ വനിത മെലാനിയ ട്രംപിനൊപ്പമാകും പ്രസിഡന്റിന്റെ സന്ദര്‍ശനം. രാജാവിന്റെ ഔദ്യോഗിക വസതിയായ ബക്കിങ്ങാം പാലസില്‍ അറ്റകുറ്റപണികള്‍ നടക്കുന്നതിനാലാണ് പ്രധാന ചര്‍ച്ചകളും താമസവും വിരുന്നും വിന്‍സര്‍ കാസിലേക്ക് മാറ്റിയത്. ആദ്യവട്ടം

More »

യുകെയില്‍ ഇലക്ട്രിക് കാറുകളുടെ വില കുറയ്ക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് ട്രാന്‍സ്പോര്‍ട്ട് സെക്രട്ടറി
അന്തരീക്ഷ മലിനീകരണം കുറയ്ക്കുന്നതിനായി ഇലക്ട്രിക് വാഹന വിപണിയില്‍ കൂടുതല്‍ പേര്‍ പ്രവേശിക്കുന്നതിനുള്ള പ്രോത്സാഹന നടപടികള്‍ സ്വീകരിക്കുമെന്ന് യുകെ സര്‍ക്കാര്‍. ഇലക്ട്രിക് കാറുകളുടെ വില കുറയ്ക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് ട്രാന്‍സ്പോര്‍ട്ട് സെക്രട്ടറി ഹെയ്ഡി അലക്സാണ്ടര്‍ വ്യക്തമാക്കി. ഇവിയുടെ വില കുറയ്ക്കുന്നതിന് സര്‍ക്കാര്‍, ഡ്രൈവര്‍മാര്‍ക്ക് ആയിരക്കണക്കിന് പൗണ്ട് ഗ്രാന്റുകള്‍ വാഗ്ദാനം ചെയ്യുമെന്ന മാധ്യമ റിപ്പോര്‍ട്ടുകള്‍ ഹെയ്ഡി അലക്സാണ്ടറോ ഗതാഗത വകുപ്പോ വ്യക്തമായി സ്ഥിരീകരിച്ചിട്ടില്ല. എന്നാല്‍ കൗണ്‍സിലുകള്‍ക്ക് 25 പൗണ്ട് ബില്യണ്‍ അനുവദിച്ചുകൊണ്ട് കൂടുതല്‍ ചാര്‍ജിങ് പോയിന്റുകള്‍ സ്ഥാപിക്കാന്‍ സാധിക്കുമെന്ന് മന്ത്രി പറഞ്ഞു. ഇലക്ട്രിക് വാഹനങ്ങള്‍ വ്യാപകമാക്കാനുള്ള സര്‍ക്കാരിന്റെ നയത്തെ പ്രതിപക്ഷം സ്വാഗതം ചെയ്തു. എന്നാല്‍ കൂടുതല്‍ കുടുംബങ്ങളെ വിലകൂടിയ ഇലക്ട്രിക് വാഹനങ്ങള്‍

More »

സൗത്തെന്‍ഡ് വിമാനാപകടത്തില്‍ മരിച്ച നാലുപേരില്‍ ആദ്യദിനം ജോലിയില്‍ പ്രവേശിച്ച നഴ്‌സും
ലണ്ടനിലെ സൗത്തെന്‍ഡ് വിമാനത്താവളത്തില്‍നിന്ന്‌ പറന്നുയര്‍ന്ന ചെറുയാത്രാവിമാനം തകര്‍ന്നുവീണു തീപിടിച്ചു മരിച്ച നാലുപേരില്‍ ആദ്യദിനം ജോലിയില്‍ പ്രവേശിച്ച നഴ്‌സും. പ്രാദേശികസമയം ഞായറാഴ്ച വൈകീട്ട് നാലോടെയാണ് അപകടം. അഹമ്മദാബാദിലെ പോലെ പറന്നുയര്‍ന്ന് നിമിഷങ്ങള്‍ക്കകം വിമാനം കത്തിയെരിയുകയായിരുന്നു. കൊല്ലപ്പെട്ട ഒരു സ്ത്രീ 'ഫ്ലൈറ്റ് നഴ്‌സ്' എന്ന നിലയില്‍ ആദ്യ ദിവസത്തിലെ ഡ്യുട്ടിയിലായിരുന്നെന്നു ബിബിസി റിപ്പോര്‍ട്ട് ചെയ്തു . 31 കാരിയായ മരിയ ഫെര്‍ണാണ്ട റോജാസ് ഓര്‍ട്ടിസ് എന്ന യുവതി ചിലിയില്‍ ജനിച്ച ഒരു ജര്‍മ്മന്‍ പൗരയായിരുന്നു, മുമ്പ് പൊതുമേഖലയില്‍ നഴ്‌സായി ജോലി ചെയ്തിരുന്നു. ഓര്‍ട്ടിസിന്റെ ഭൗതികാവശിഷ്ടങ്ങള്‍ ചിലിയിലേക്ക് കൊണ്ടുപോകുന്നതിനായി പണം സ്വരൂപിക്കുന്നതിനായി സുഹൃത്തുക്കള്‍ ഒരു ഗോ ഫണ്ട് മി കാമ്പെയ്‌ന്‍ ആരംഭിച്ചിട്ടുണ്ട്, അങ്ങനെ അവളെ അവളുടെ പിതാവിന്റെ അരികില്‍

More »

ഉഷ്ണ തരംഗത്തില്‍ വിളകള്‍ക്ക് ജലസേചനം നടത്താന്‍ പോലും കര്‍ഷകര്‍ക്ക് വിലക്ക്
ഈ വര്‍ഷത്തെ മൂന്നാമത്തെ ഉഷ്ണ തരംഗത്തില്‍ യുകെയിലെ താപനില 33 ഡിഗ്രി സെല്‍ഷ്യസ് ആയി ഉയര്‍ന്നതോടെ കര്‍ഷകരോട് വിളകള്‍ക്കുള്ള ജലസേചനം നിര്‍ത്തിവയ്ക്കാനുള്ള ഉത്തരവ് പുറത്തിറങ്ങി. കിഴക്കന്‍ ആംഗ്ലിയയിലെ കര്‍ഷകരോടാണ് ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ വിളകള്‍ക്കുള്ള ജലസേചനം നിര്‍ത്തി വയ്ക്കാന്‍ ഉത്തരവിറക്കിയിരിക്കുന്നത്. വെള്ളത്തിന്റെ മറ്റു തരത്തിലുള്ള ഉപയോഗങ്ങള്‍ പക്ഷെ വിലക്കിയിട്ടില്ല. ശനിയാഴ്ച ഹിയര്‍ഫോര്‍ഡ്ഷയറിലെ റോസ്സ് ഓണ്‍ വൈയില്‍ 33 ഡിഗ്രി സെല്‍ഷ്യസ് താപനില രേഖപ്പെടുത്തിയതിനു ശേഷം ഇന്നലെ താപനില 30 ഡിഗ്രിയില്‍ എത്തിയിരിക്കുകയാണ്. ഈ വര്‍ഷത്തെ കനത്ത ചൂടില്‍ ഇംഗ്ലണ്ടിലെ ജല സംഭരണികളില്‍ പലതും വരണ്ടു തുടങ്ങി. പലതിലും, കഴിഞ്ഞ ഒരു പതിറ്റാണ്ടുകാലത്തെ ഏറ്റവും കുറഞ്ഞ ജല നിരപ്പാണുള്ളത്. ഈ സാഹചര്യത്തിലാണ് യോര്‍ക്ക്ഷയറിലും തെക്ക് കിഴക്കന്‍ ഇംഗ്ലണ്ടിലൂമായി 60 ലക്ഷം കുടുംബങ്ങള്‍ക്ക് ഹോസ്‌പൈപ്പ്

More »

സൗത്തെന്‍ഡ് വിമാനത്താവളത്തില്‍ നിന്നും പറന്നുയര്‍ന്ന ജെറ്റ് വിമാനം തകര്‍ന്നു വീണു കത്തി
ലണ്ടനിലെ സൗത്തെന്‍ഡ് വിമാനത്താവളത്തില്‍നിന്ന്‌ പറന്നുയര്‍ന്ന ചെറുയാത്രാവിമാനം തകര്‍ന്നുവീണു തീപിടിച്ചു. പ്രാദേശികസമയം ഞായറാഴ്ച വൈകീട്ട് നാലോടെയാണ് അപകടം. എത്രപേര്‍ അപകടത്തില്‍പ്പെട്ടു എന്ന്‌ വ്യക്തമല്ല. അഹമ്മദാബാദിലെ പോലെ പറന്നുയര്‍ന്ന് നിമിഷങ്ങള്‍ക്കകം വിമാനം കത്തിയെരിയുകയായിരുന്നു. നെതര്‍ലന്‍ഡ്‌സിലെ ലെലിസ്റ്റഡിലേക്ക് പോയ ബീച്ച് ബി200 മോഡല്‍ വിമാനമാണ് ടെക്ക് ഓഫ് ചെയ്തതിനു പിന്നാലെ അപകടത്തില്‍പ്പെട്ടത്. ഇവിടെനിന്ന്‌ പുറപ്പെടേണ്ടിയിരുന്ന നാലുവിമാനം സംഭവത്തെത്തുടര്‍ന്ന് റദ്ദാക്കി. അപകടസ്ഥലത്തിനടത്തുള്ള റോക്ഫഡ് ഹണ്‍ഡ്രഡ് ഗോള്‍ഫ് ക്ലബ്, വെസ്റ്റ്ക്ലിഫ് റഗ്ബി ക്ലബ് എന്നിവ അടിയന്തരമായി ഒഴിപ്പിച്ചു. 12 മീറ്റര്‍ നീളമുള്ള വിമാനമാണ് അപകടത്തില്‍പ്പെട്ടതെന്ന് എസെക്സ് പോലീസ് പ്രസ്താവനയില്‍ പറഞ്ഞു. ഗോള്‍ഫ് കളിച്ചിരുന്നവര്‍ തകര്‍ന്നടിഞ്ഞ വിമാനത്തിനടുത്തേക്ക് ഓടുന്നതിന്റെ വീഡിയോ

More »

കോവിഡ് മഹാമാരിക്ക് ശേഷം യുകെയില്‍ ജോലി കിട്ടാനായി ആളുകളുടെ നെട്ടോട്ടം
കോവിഡ് മഹാമാരിക്ക് ശേഷം ആദ്യമായി ജൂണ്‍ മാസത്തില്‍ ബ്രിട്ടനിലെ തൊഴില്‍ അന്വേഷകരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധന. നികുതി വര്‍ധനവും, സാമ്പത്തിക പ്രതിസന്ധിയും ആശങ്കയാകുന്ന സമയത്താണ് ആളുകളുടെ തൊഴില്‍ അന്വേഷണത്തിലെ വര്‍ധനവെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. ജൂണ്‍ മാസത്തില്‍ ജോലിക്കായി ശ്രമിക്കുന്ന പുതിയ ഉദ്യോഗാര്‍ത്ഥികളുടെ എണ്ണം 2020 നവംബറിന് ശേഷം ആദ്യമായി കുത്തനെ ഉയര്‍ന്നുവെന്ന് റിക്രൂട്ട്‌മെന്റ് & എംപ്ലോയ്‌മെന്റ് കോണ്‍ഫെഡറേഷന്റെയും, അക്കൗണ്ടന്‍സി സ്ഥാപനമായ കെപിഎംജിയുടെയും കണക്കുകള്‍ സ്ഥിരീകരിക്കുന്നു. യുകെ രണ്ടാമത്തെ ദേശീയ ലോക്ക്ഡൗണില്‍ പ്രവേശിച്ച സമയത്താണ് ഇതിന് മുന്‍പ് ഈ അന്വേഷണം വര്‍ദ്ധിച്ചത്. ഏപ്രില്‍ മാസത്തിലെ ഗവണ്‍മെന്റ് നികുതി വര്‍ദ്ധനവുകളാണ് ഈ അവസ്ഥയിലേക്ക് നയിച്ചതെന്ന് ബ്രിട്ടനിലെ റിക്രൂട്ട്‌മെന്റ് മേഖലയെ പ്രതിനിധാനം ചെയ്യുന്ന ട്രേഡ് ബോഡി കുറ്റപ്പെടുത്തുന്നു. 25 ബില്ല്യണ്‍

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions