യു.കെ.വാര്‍ത്തകള്‍

റസിഡന്റ് ഡോക്ടര്‍മാരുടെ പണിമുടക്ക് ആര്‍ത്തി മൂലമെന്ന് പൊതുജനം കടുത്ത എതിര്‍പ്പ്
കഴിഞ്ഞ വര്‍ഷം 22% വര്‍ധന കിട്ടിയിട്ടും ഡോക്ടര്‍മാര്‍ അഞ്ചുദിവസം പണിമുടക്കാന്‍ തീരുമാനിച്ചതിനെതിരെ പൊതുജനരോഷം. നാലിലൊന്ന് വോട്ടര്‍മാര്‍ മാത്രം പിന്തുണയ്ക്കുന്ന സമരമായി ഇത് മാറിയിരിക്കുകയാണ്. റസിഡന്റ് ഡോക്ടര്‍മാര്‍ ഇക്കുറി 29 ശതമാനം ശമ്പളവര്‍ധന ആവശ്യപ്പെട്ട് ആണ് സമരം പ്രഖ്യാപിച്ചിരിക്കുന്നത്. ജൂലൈ 25 മുതല്‍ അഞ്ച് ദിവസത്തെ പണിമുടക്ക് പ്രഖ്യാപിച്ചതോടെ എന്‍എച്ച്എസില്‍ ആശങ്ക ശക്തമാണ്. ഇതിന്റെ പ്രതിഫലനം എന്നോണം പൊതുജനങ്ങളും ഡോക്ടര്‍മാര്‍ക്ക് എതിരാവുകയാണ്. റസിഡന്റ് ഡോക്ടര്‍മാരുടെ പണിമുടക്കിന് വോട്ടര്‍മാരില്‍ നാലിലൊന്ന് പേര്‍ മാത്രമാണ് അംഗീകരിക്കുന്നത്. എന്‍എച്ച്എസ് സമരങ്ങള്‍ ജനവിരുദ്ധമായി മാറുന്നതിന്റെ അനന്തരഫലമാണ് ഈ പിന്തുണയിലെ ഇടിവ്. മുന്‍പ് ജൂനിയര്‍ ഡോക്ടര്‍മാര്‍ സമരം നടത്തിയ വേളയില്‍ പിന്തുണ ലഭിച്ചിരുന്നുവെങ്കിലും ഇക്കുറി സ്ഥിതി വിപരീതമാണ്. കഴിഞ്ഞ വര്‍ഷം 52% പേര്‍ പിന്തുണച്ച സമരത്തിന് കേവലം 26%

More »

ചാള്‍സ് രാജാവിന്റെയും ഹാരിയുടെയും പ്രതിനിധികള്‍ നടത്തുന്ന സമാധാനചര്‍ച്ചകള്‍ പുരോഗമിക്കുന്നു
രാജകുടുംബം ഹാരി രാജകുമാരനുമായി പ്രശ്‌നങ്ങള്‍ ഒത്തുതീര്‍ക്കാന്‍ ശ്രമങ്ങള്‍ ആരംഭിച്ചതായി റിപ്പോര്‍ട്ട് . ഇതിന്റെ ഭാഗമായി ചാള്‍സ് രാജാവിന്റെയും, ഹാരി രാജകുമാരന്റെയും മുതിര്‍ന്ന സഹായികള്‍ സമാധാന ചര്‍ച്ചകള്‍ സംഘടിപ്പിച്ചതായി മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കുടുംബത്തില്‍ നിലനില്‍ക്കുന്ന ഭിന്നിപ്പ് അവസാനിപ്പിക്കാനുള്ള ആദ്യ ചുവടുവെയ്പ്പായാണ് ഇതിനെ കാണുന്നത്. കഴിഞ്ഞ ആഴ്ച നടന്ന ചര്‍ച്ചകള്‍ നടപടിക്രമങ്ങളിലെ ആദ്യ ചുവടാണെന്നാണ് കരുതുന്നത്. രാജകുടുംബവും, സസെക്‌സ് ഡ്യൂക്കും, ഡച്ചസുമായി നിലനില്‍ക്കുന്ന ഭിന്നത പരിഹരിക്കാനാണ് ലക്ഷ്യമിടുന്നത്. ലണ്ടനിലെ പ്രൈവറ്റ് മെംബേഴ്‌സ് ക്ലബില്‍ വെച്ച് ചര്‍ച്ചകള്‍ നടന്നിട്ടുണ്ട്. അതേസമയം, ചാള്‍സിന്റെ ഭാഗത്ത് നിന്നാണോ, അതോ ഹാരിയുടെ ഭാഗത്ത് നിന്നാണോ സമാധാനത്തിന്റെ വെള്ളക്കൊടി ആദ്യം വീശിയതെന്ന് വ്യക്തമല്ല. എന്നിരുന്നാലും ഹൗസ് ഓഫ് വിന്‍ഡ്‌സറിലെ അന്തഃഛിദ്രം

More »

മാഞ്ചസ്റ്ററും ബര്‍മിങ്ഹാമും അടക്കം മിക്ക എയര്‍ പോര്‍ട്ടുകളിലും പുതിയ ബോഡി സ്‌കാനര്‍
വേനല്‍ക്കാലത്ത് രാജ്യത്തെ വിമാനത്താവളങ്ങള്‍ എല്ലാം തന്നെ പുതിയ സെക്യൂരിറ്റി സ്‌കാനറുകള്‍ പ്രവര്‍ത്തനക്ഷമമാക്കുന്നു. പുതിയ സ്‌കാനറുകളിലെ സാങ്കേതിക വിദ്യ ലഗേജിനകത്ത് കൂടുതല്‍ കാര്യക്ഷമമായി സ്‌കാന്‍ ചെയ്യാന്‍ ഉതകുന്നതാണ്. അതുകൊണ്ടു തന്നെ യാത്രക്കാര്‍ക്ക്, ദ്രാവക വസ്തുക്കളോ, ലാപ്‌ടോപ്പ് പോലുള്ള വലിയ ഇലക്ട്രോണിക് ഉപകരണങ്ങളോ ബാഗിനകത്ത് ഉണ്ടെങ്കില്‍ സ്‌കാനിംഗ് ആവശ്യത്തിനായി അത് പുറത്തെടുക്കേണ്ടി വരില്ല. അതുപോലെ യാത്രക്കാര്‍ക്ക് രണ്ട് ലിറ്റര്‍ വരെ ദ്രാവക വസ്തുക്കള്‍ യാത്രകളില്‍ കൊണ്ടുപോകാന്‍ സാധിക്കും. നിലവില്‍ അത് 100 എം എല്‍ മാത്രമാണ്. ഏറ്റവും ഒടുവിലായി, ഈയാഴ്ച എഡിന്‍ബര്‍ഗ്, ബര്‍മ്മിംഗ്ഹാം വിമാനത്താവളങ്ങളിലാണ് പുതിയ സ്‌കാനറുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ ആരംഭിച്ചത്. അതോടെ ഇവിടെയും 100 എം എല്‍ പരിധി 2 ലിറ്റര്‍ ആയി ഉയര്‍ത്തി. എന്നാല്‍, ഈ നിയമം ഒരു ആഗോള നിയമം അല്ലാത്തതിനാല്‍ യാത്രക്കാരില്‍

More »

റേച്ചല്‍ റീവ്‌സിന് തിരിച്ചടിയായി ജിഡിപി തുടര്‍ച്ചയായ രണ്ടാം മാസവും താഴ്ന്നു; പലിശ കുറയ്ക്കാന്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ടിന് മേല്‍ സമ്മര്‍ദം
തുടര്‍ച്ചയായ രണ്ടാം മാസവും ബ്രിട്ടന്റെ ജിഡിപി നിരക്ക് താഴ്ന്നതായി സ്ഥിരീകരിച്ച് ഓഫീസ് ഫോര്‍ നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ്. ഏപ്രില്‍ മാസത്തില്‍ 0.3 ശതമാനം ചുരുങ്ങിയ ജിഡിപി മേയ് മാസത്തില്‍ 0.1 ശതമാനം താഴുകയാണ് ചെയ്തിരിക്കുന്നത്. തുടര്‍ച്ചയായി വളര്‍ച്ച കുറയുന്നത് ചാന്‍സലര്‍ റേച്ചല്‍ റീവ്‌സിന്റെ പരിശ്രമങ്ങള്‍ക്ക് കനത്ത ആഘാതമാണ്. ഇതോടെ ബാങ്ക് ഓഫ് ഇംഗ്ലണ്ടിന് മേല്‍ പലിശ നിരക്ക് കുറയ്ക്കാനുള്ള സമ്മര്‍ദം ഉയരുകയാണ്. തൊഴില്‍ വിപണി ദുര്‍ബലപ്പെടുന്ന സാഹചര്യത്തില്‍ അടുത്ത മോണിറ്ററി പോളിസി കമ്മിറ്റി യോഗത്തില്‍ പലിശ നിരക്ക് കുറയ്ക്കാനുള്ള തീരുമാനം കൈക്കൊള്ളാന്‍ കേന്ദ്ര ബാങ്ക് സമ്മര്‍ദം നേരിടുമെന്ന് വിദഗ്ധര്‍ വ്യക്തമാക്കുന്നു. യുകെ സമ്പദ് വ്യവസ്ഥയുടെ ആരോഗ്യം സംബന്ധിച്ച് ആകാംക്ഷ വര്‍ദ്ധിപ്പിക്കുന്നതാണ് ജിഡിപി കണക്കുകളെന്ന് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേഡ് അക്കൗണ്ടന്റ്‌സ് ഇന്‍ ഇംഗ്ലണ്ട് &

More »

യുകെയില്‍ മൂന്നാം ഉഷ്ണതരംഗം; ദശലക്ഷക്കണക്കിന് ആളുകള്‍ ഹോസ്പൈപ്പ് നിരോധനം നേരിടുന്നു
അസാധാരണ കാലാവസ്ഥയാണ് 2025 ല്‍ യുകെ നേരിടുന്നത്. ഇതുവരെ രേഖപ്പെടുത്തിയിരുന്ന റെക്കോര്‍ഡ് താപനില മറികടന്നായിരുന്നു ഈ വര്‍ഷത്തെ വേനല്‍ക്കാലം. ഇംഗ്ലണ്ടില്‍ ഇതുവരെ രേഖപ്പെടുത്തിയതില്‍ വച്ച് ഏറ്റവും ചൂടേറിയ മാസമായിരുന്നു ജൂണ്‍. ഇപ്പോള്‍ ഇതാ ജൂലൈ പകുതി ആകുമ്പോഴേക്കും ഈ വര്‍ഷത്തെ മൂന്നാമത്തെ ഉഷ്ണതരംഗം റിപ്പോര്‍ട്ട് ചെയ്‌തിരിക്കുകയാണ്. 2025-ലെ യുകെയിലെ മൂന്നാമത്തെ ഉഷ്ണതരംഗത്തില്‍ താപനില കുതിച്ചുയര്‍ന്നതിനാല്‍ ഏഴ് ദശലക്ഷത്തിലധികം ആളുകള്‍ക്ക് ഹോസ്പൈപ്പ് നിരോധനം ഏര്‍പ്പെടുത്തി. മെയ് മുതല്‍ കുടിവെള്ളത്തിന്റെ ആവശ്യം'റെക്കോര്‍ഡ് നിലവാരത്തിലെത്തി' എന്ന് ഹോസ്പൈപ്പ് നിരോധനം ഏര്‍പ്പെടുത്തിയ സൗത്ത് ഈസ്റ്റ് വാട്ടര്‍ പറഞ്ഞു. മേഖലയില്‍ നീണ്ടുനില്‍ക്കുന്ന ചൂടുള്ളതും വരണ്ടതുമായ കാലാവസ്ഥ കാരണം മെയ് മുതല്‍ കുടിവെള്ളത്തിന്റെ ആവശ്യം 'റെക്കോര്‍ഡ് നിലവാരത്തിലെത്തി'. സറേ, ഹാംഷെയര്‍, ബെര്‍ക്ക്‌ഷെയര്‍ എന്നിവയുടെ ചില

More »

സന്ദര്‍ലാന്‍ഡില്‍ കെയര്‍ ഹോമിലേയ്ക്ക് കാര്‍ ഇടിച്ചു കയറി 2 വയോധികര്‍ കൊല്ലപ്പെട്ടു
സന്ദര്‍ലാന്‍ഡില്‍ കെയര്‍ ഹോമിലേയ്ക്ക് കാര്‍ ഇടിച്ചു കയറി അന്തേവാസികളായ രണ്ട് വയോധികരായ സ്ത്രീകള്‍ കൊല്ലപ്പെട്ടു. 90 ഉം 80 വയസുള്ള രണ്ട് അന്തേവാസികളാണ് ദാരുണമായ ദുരന്തത്തിന് ഇരയായത്. ഹൈ ക്ലിഫ് കെയര്‍ ഹോമില്‍ ആണ് രാജ്യത്തെ നടുക്കിയ ദുരന്തം നടന്നത്. അപകടത്തില്‍ പരുക്ക് പറ്റി എട്ട് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പോലീസ് പിന്തുടര്‍ന്നതിനെ തുടര്‍ന്ന് അമിത വേഗത്തില്‍ ഓടിച്ച കാര്‍ ആണ് ഇടിച്ചുകയറിയത്. മോഷ്ടിക്കപ്പെട്ടതായി സംശയിക്കുന്ന ഒരു ബിഎംഡബ്ല്യു കാറാണ് അപകടത്തിന് കാരണമായത്. അപകടം നടന്ന ഉടനെ 21 വയസ്സുള്ള രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരുടെ മേല്‍ നരഹത്യ കൂടി ചുമത്തിയതായി പോലീസ് അറിയിച്ചു. അപകടത്തില്‍ പരുക്കേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചവരുടെ പരുക്ക് ഗുരുതരമല്ലെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നുണ്ട്. അപകടത്തില്‍ പെട്ട കാര്‍ ന്യൂ കാസിലിലെ ഫെന്‍ ഹാം പ്രദേശത്തുനിന്ന്

More »

ലണ്ടനില്‍ പഞ്ചനക്ഷത്ര ഹോട്ടലിന് സമീപം കത്തിയാക്രമണം; 24 കാരന്‍ കൊല്ലപ്പെട്ടു
പടിഞ്ഞാറന്‍ ലണ്ടനിലെ പഞ്ച നക്ഷത്ര ഹോട്ടലിന് പുറത്ത് ഒരാള്‍ കുത്തേറ്റു മരിച്ചു. നഗരത്തിലെ പ്രശസ്തമായ നൈറ്റ്സ്ബ്രിഡ്ജ് ഹോട്ടലിന് പുറത്തായിരുന്നു അക്രമം. സംഭവം നടന്നയുടനെ ഇരയായ 24 വയസുകാരന് അടിയന്തിര വൈദ്യസഹായം നല്‍കിയെങ്കിലും അയാള്‍ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചതായി മെട്രോപൊളിറ്റന്‍ പോലീസ് പറഞ്ഞു. സംഭവത്തില്‍ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. എന്താണ് സംഭവിച്ചതെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് തങ്ങളെന്ന് പോലീസ് പറഞ്ഞു. സംഭവത്തില്‍ ജീവനക്കാരോ അതിഥികളോ ഉള്‍പ്പെട്ടിട്ടില്ല എന്ന് ഹോട്ടലിന്റെ വക്താക്കള്‍ പറഞ്ഞു. മരിച്ചയാളെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല. സംഭവം നടന്ന പ്രദേശം പൊതുവെ ആഡംബര ഷോപ്പിംഗിനും, ദശലക്ഷക്കണക്കിന് പൗണ്ട് വിലമതിക്കുന്ന വസതികള്‍ക്കും, ഹാരോഡ്‌സ്, ഹൈഡ് പാര്‍ക്ക് പോലുള്ള ലാന്‍ഡ്‌മാര്‍ക്കുകള്‍ക്കും

More »

അനധികൃത കുടിയേറ്റക്കാരെ ഫ്രാന്‍സിലേക്ക് തിരിച്ചയക്കും; മുന്നറിയിപ്പുമായി സ്റ്റാര്‍മര്‍
ഇംഗ്ലീഷ് ചാനല്‍ കടന്നു ചെറു ബോട്ടുകളില്‍ യുകെയിലെത്തുന്ന അനധികൃത കുടിയേറ്റക്കാരെ ഫ്രാന്‍സിലേക്ക് തിരിച്ചയക്കാനുള്ള കരാറില്‍ ഇരു രാജ്യങ്ങളും ഒപ്പുവച്ചു. ഈ പദ്ധതി ആഴ്ചകള്‍ക്കുള്ളില്‍ ആരംഭിക്കുമെന്ന് പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മര്‍ പറഞ്ഞു. ചിലരെ ഫ്രാന്‍സിലെക്ക് തിരിച്ചയക്കുമ്പോള്‍ സുരക്ഷാ പരിശോധനയ്ക്ക് വിധേയമായി തുല്യമായ അഭയാര്‍ത്ഥികളെ ഫ്രാന്‍സില്‍ നിന്ന് യുകെയും സ്വീകരിക്കും. സംസ്ഥാന സന്ദര്‍ശനത്തിന്റെ അവസാനം ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിനൊപ്പമാണ് പ്രധാനമന്ത്രി തീരുമാനങ്ങള്‍ പ്രഖ്യാപിച്ചത്. ചെറിയ ബോട്ടുകളില്‍ ചാനല്‍ കടക്കാനുള്ള ശ്രമങ്ങള്‍ ഈ പദ്ധതിയിലൂടെ തടയാന്‍ കഴിയുമെന്ന് അവര്‍ പറഞ്ഞു. ആഴ്ചയില്‍ 50 പേരെ വരെ തിരിച്ചയയ്ക്കുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ ഈ കണക്ക് സ്ഥിരീകരിക്കാന്‍ പ്രധാനമന്ത്രി തയ്യാറായില്ല. മനുഷ്യകടത്തുകാര്‍ക്ക് തിരിച്ചടിയാകും

More »

ലണ്ടനിലെ ഫൈവ്സ്റ്റാര്‍ ഹോട്ടലിന് മുന്‍പില്‍ പങ്കാളിയുടെ കണ്മുന്നില്‍ യുവാവിനെ കുത്തിക്കൊന്നു
ലണ്ടനിലെ ഫൈവ്സ്റ്റാര്‍ ഹോട്ടലിന് മുന്‍പില്‍ പങ്കാളിയുടെ കണ്മുന്നില്‍ യുവാവിനെ കുത്തിക്കൊലപ്പെടുത്തി. നൈറ്റ്‌സ്ബ്രിഡ്ജിലെ ഹാര്‍വി നിക്കോള്‍സ് ഹോട്ടലിന് മുന്‍പില്‍ വെച്ച് ആണ് രണ്ട് കുട്ടികളുടെ പിതാവായ യുവാവിനെ തന്റെ പങ്കാളി നോക്കി നില്‍ക്കെ കുത്തി കൊലപ്പെടുത്തിയത്. സെന്‍ട്രല്‍ ലണ്ടനിലെ പ്രശസ്തമായ ഡിപ്പാര്‍ട്ട്‌മെന്റിന് എതിര്‍വശത്തുള്ള ഹോട്ടലിന് മുന്നില്‍ വെച്ച് ബ്ലൂ സ്റ്റീവന്‍സ് എന്ന 26 കാരനാണ് കുത്തേറ്റത്. ഇയാളുടെ കൈവശം ഉണ്ടായിരുന്ന വാച്ച് മോഷ്ടിക്കുന്നതിനായിരുന്നു കൊലപാതകം എന്നതുള്‍പ്പടെ വിവിധ സംശയങ്ങള്‍ മുന്‍നിര്‍ത്തിയാണ് ബുധനാഴ്ച രാത്രി നടന്ന ഈ കേസ് പോലീസ് അന്വേഷിക്കുന്നത്. ആസൂത്രണം ചെയ്തുകൊണ്ടുള്ള കൊലപാതകമാവാം ഇതെന്നും പോലീസ് സംശയിക്കുന്നുണ്ട്. തന്റെ കാമുകിക്ക് ഒപ്പം അത്താഴം കഴിക്കുവാന്‍ ഹോട്ടലില്‍ എത്തിയതായിരുന്നു സ്റ്റീവെന്‍സ്. അപ്പോഴാണ് മുഖംമൂടി ധരിച്ചെത്തിയ കൊലപാതകി ഇയാളെ

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions