യു.കെ.വാര്‍ത്തകള്‍

പണിമുടക്ക് പ്രഖ്യാപിച്ച ഡോക്ടര്‍മാരുമായി കൊമ്പുകോര്‍ത്ത് ഹെല്‍ത്ത് സെക്രട്ടറി
ഈ മാസം 25 മുതല്‍ അഞ്ച് ദിവസത്തെ പണിമുടക്ക് പ്രഖ്യാപിച്ച റസിഡന്റ് ഡോക്ടര്‍മാരുമായി കൊമ്പുകോര്‍ത്ത് ഹെല്‍ത്ത് സെക്രട്ടറി. ഡോക്ടര്‍മാര്‍ക്ക് മുന്നില്‍ അമ്പരപ്പിക്കുന്ന ഓഫര്‍ വെച്ച് ആണ് ഹെല്‍ത്ത് സെക്രട്ടറിയുടെ വിലപേശല്‍ . സമരം ചെയ്യുന്ന ഡോക്ടര്‍മാര്‍ക്കു വമ്പന്‍ ശമ്പളവര്‍ധന നല്‍കാന്‍ തയ്യാറാണെന്ന് വ്യക്തമാക്കിയ വെസ് സ്ട്രീറ്റിംഗിന് ഇതിന് പകരമായി സ്വര്‍ണ്ണത്തില്‍ പൊതിഞ്ഞ പെന്‍ഷന്‍ വെട്ടിക്കുറയ്ക്കാന്‍ സമ്മതിക്കണമെന്നും ആവശ്യപ്പെട്ടു. രണ്ടാഴ്ച മാത്രം സമയം നല്‍കി സമരം പ്രഖ്യാപിച്ച ഡോക്ടര്‍മാര്‍ക്കെതിരെ ശക്തമായ വിമര്‍ശനം ഉന്നയിച്ചാണ് ഹെല്‍ത്ത് സെക്രട്ടറി ഈ ഓപ്ഷന്‍ മുന്നോട്ട് വെച്ചത്. ഇംഗ്ലണ്ടിലെയും, വെയില്‍സിലെയും റസിഡന്റ് ഡോക്ടര്‍മാര്‍ ജൂലൈ 25 രാവിലെ 7 മുതല്‍ അഞ്ച് ദിവസത്തേക്ക് പണിമുടക്കുമെന്നാണ് ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷന്‍ പ്രഖ്യാപിച്ചത്. ഈ വര്‍ഷം 5.4% ശമ്പളവര്‍ധന ഓഫര്‍

More »

വിവാഹമോചനം നേടിയതിന്റെ പക; ഭാര്യയെയും വീട്ടുകാരെയും കൊല്ലാന്‍ ക്വട്ടേഷന്‍, ഇന്ത്യന്‍ ഐടി കണ്‍സള്‍ട്ടന്റ് നാടുകടത്തല്‍ നേരിടുന്നു
ഭാര്യ വിവാഹമോചനം നേടിയതിന്റെ പക വീട്ടാന്‍ ഭാര്യയെയും, വീട്ടുകാരെയും കൊല്ലാന്‍ ക്വട്ടേഷന്‍ നല്‍കുകയും ഭാര്യാമാതാവിനെ കൊലപ്പെടുത്തുകയും ചെയ്ത കേസില്‍ യുകെയിലെ ഇന്ത്യന്‍ ഐടി കണ്‍സള്‍ട്ടന്റ് നാടുകടത്തല്‍ നേരിടുന്നു. യുകെയിലെ ബെര്‍ക്ഷയറിലുള്ള ഓങ്കോളജിസ്റ്റ് ഡോക്ടര്‍ കൂടിയായ ഭാര്യ വിവാഹമോചനം നേടിയതിന്റെ രോഷത്തി ക്വട്ടേഷന്‍ നല്‍കിയ ഇന്ത്യന്‍ ഐടി കണ്‍സള്‍ട്ടന്റ് അജിത് കുമാര്‍ മുപ്പാരപ്പ് ആണ് പിടിയിലായത്. യുകെയിലെ ബെര്‍ക്ഷയറിലുള്ള ഓങ്കോളജിസ്റ്റ് ഡോക്ടര്‍ കൂടിയായ ഭാര്യ വിവാഹമോചനം നേടിയതാണ് പകയ്ക്കു കാരണം. വിവാഹമോചനം നേടിയതിന്റെ പക വീട്ടാന്‍ അജിത് കുമാര്‍ ഭാര്യയെയും, അവരുടെ വീട്ടുകാരെയും കൊലപ്പെടുത്താന്‍ തീരുമാനിക്കുകയായിരുന്നു. ഓങ്കോളജിസ്റ്റായ ഡോ. സിരിഷാ മുട്ടവരപ്പിനെയും, വീട്ടുകാരെയും ഇല്ലാതാക്കാന്‍ ഇയാള്‍ വാടക കൊലയാളികളെ ഏല്‍പ്പിക്കുകയും ചെയ്തു. വിഷം കലര്‍ന്ന ഭക്ഷണം കഴിച്ച് സിരിഷയുടെ അമ്മ

More »

അനധികൃത ജോലിക്കാരെ കണ്ടെത്താന്‍ ഇമിഗ്രേഷന്‍ റെയ്ഡ്; നിരവധി ഇന്ത്യക്കാര്‍ അറസ്റ്റില്‍
യുകെയില്‍ അനധികൃതമായി ജോലി നോക്കുന്നവരെ കണ്ടെത്താനുള്ള ഇമിഗ്രേഷന്‍ റെയ്ഡില്‍ നിരവധി സൈറ്റുകളില്‍ നിന്നായി ഇന്ത്യക്കാരായ തൊഴിലാളികള്‍ പിടിയില്‍. ഇന്ത്യന്‍ ബില്‍ഡര്‍മാരുടെ കെട്ടിട നിര്‍മ്മാണ സൈറ്റുകളില്‍ നടന്ന റെയ്ഡിലാണ് വ്യാപക അറസ്റ്റ്. സര്‍ക്കാരിന്റെ ധനസഹായത്തോടെ വീടുകള്‍ നിര്‍മ്മിക്കുന്ന സൈറ്റുകളിലെ അനധികൃത തൊഴിലാളികളെ കണ്ടെത്തുന്നതിനായിരുന്നു റെയ്ഡ്. അനധികൃതമായി ജോലി നല്‍കിയെന്ന് കണ്ടെത്തിയാല്‍ ഒരു തൊഴിലാളികള്‍ക്ക് 60000 പൗണ്ടുവീതം സ്ഥാപനം പിഴ നല്‍കേണ്ടിവരും. ഭാവിയില്‍ കരാര്‍ ഏറ്റെടുക്കുന്നതില്‍ അയോഗ്യതയുമുണ്ടാകും. ചില സാഹചര്യത്തില്‍ അഞ്ചു വര്‍ഷം വരെ ജയില്‍ ശിക്ഷയും ലഭിക്കും. തങ്ങളുടെ കമ്പനിയില്‍ ജോലി ചെയ്യാനെത്തുന്ന തൊഴിലാളികള്‍ക്ക് നിയമപരമായി ബ്രിട്ടനില്‍ ജോലി ചെയ്യാന്‍ അര്‍ഹതയുണ്ടോയെന്ന് പരിശോധിക്കേണ്ടത് കമ്പനിയുടെ ബാധ്യതയാണ്. കഴിഞ്ഞാഴ്ച റെയ്ഡില്‍ 20

More »

പെരുമാറ്റ ദൂഷ്യം: ഇംഗ്ലണ്ടില്‍ സ്കൂള്‍ സസ്പെന്‍ഷനുകള്‍ പത്ത് ലക്ഷമായി ഉയര്‍ന്നു!
ഇംഗ്ലണ്ടിലെ സ്കൂള്‍ സസ്പെന്‍ഷനുകളുടെയും ഒഴിവാക്കലുകളുടെയും എണ്ണം 2006 ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിലയിലെത്തിയെന്ന് വിദ്യാഭ്യാസ വകുപ്പിന്റെ കണക്കുകള്‍. 2023/24 ല്‍ സംസ്ഥാന സ്കൂളുകളില്‍ 954,952 സസ്പെന്‍ഷനുകള്‍ ഉണ്ടായി - മുന്‍ വര്‍ഷത്തേക്കാള്‍ 21% വര്‍ധനവ് - അതേസമയം ഒഴിവാക്കലുകളും 16% വര്‍ധിച്ച് 10,885 ആയി. സെക്കന്‍ഡറി സ്കൂള്‍ വിദ്യാര്‍ത്ഥികളില്‍ ഭൂരിഭാഗവും സസ്പെന്‍ഷനുകള്‍ നേടിയിട്ടുണ്ടെങ്കിലും, 100,000-ത്തിലധികം പേര്‍ പ്രൈമറി പ്രായത്തിലുള്ളവരായിരുന്നു - ഈ സംഖ്യ ഗണ്യമായി വര്‍ധിച്ചു. സസ്പെന്‍ഡ് ചെയ്യപ്പെട്ട ഒരു വിദ്യാര്‍ത്ഥി ഒരു സ്കൂള്‍ വര്‍ഷത്തില്‍ 45 ദിവസം വരെ ഒരു നിശ്ചിത കാലയളവിലേക്ക് സ്കൂളില്‍ നിന്ന് പുറത്തിരിക്കണം, അതേസമയം ഒഴിവാക്കപ്പെട്ടവരെ സ്ഥിരമായി പുറത്താക്കുന്നു. വ്യക്തിഗത വിദ്യാര്‍ത്ഥികള്‍ പലപ്പോഴും ഒന്നിലധികം തവണ സസ്പെന്‍ഷന് വിധേയരാകുന്നു. മോശം പെരുമാറ്റത്തിന്റെ മൂലകാരണങ്ങള്‍ കൈകാര്യം

More »

മുന്‍ പ്രധാനമന്ത്രി റിഷി സുനക് പാര്‍ട്ടി ടൈം ജോലിക്ക് കയറി
മുന്‍ പ്രധാനമന്ത്രി റിഷി സുനക് പാര്‍ട്ടി ടൈം ജോലിക്ക് കയറി. ഗോള്‍ഡ്മാന്‍ സാച്ചില്‍ സീനിയര്‍ അഡ്വൈസര്‍ ആയി ജോലിയില്‍ പ്രവേശിച്ചിരിക്കുകയാണ്. ആഗോള രാഷ്ട്രീയത്തിലും സാമ്പത്തിക ശാസ്ത്രത്തിലും അദ്ദേഹത്തിന്റേതായ ഉള്‍ക്കാഴ്ചകളും വീക്ഷണങ്ങളും അടിസ്ഥാനമാക്കി ഇനി മുതല്‍ അദ്ദേഹം ബാങ്കിന്റെ ഉപഭോക്താക്കള്‍ക്ക് ആവശ്യമായ ഉപദേശങ്ങള്‍ നല്‍കും എന്നാണ് ബാങ്ക് അറിയിച്ചിരിക്കുന്നത്. പാര്‍ട്ട് ടൈം ജോലി ആയിരിക്കും ഇത്. അതേസമയം യോര്‍ക്ക്ഷയറിലെ, റിച്ച്‌മോണ്ട് ആന്‍ഡ് നോര്‍ത്തല്ലെര്‍ട്ടണ്‍ എംപിയായി അദ്ദേഹം തുടരുകയും ചെയ്യും. രാഷ്ട്രീയത്തില്‍ പ്രവേശിക്കുന്നതിന് മുന്‍പ്, 2000ങ്ങളില്‍ അദ്ദേഹം ബാങ്കില്‍ ഒരു അനലിസ്റ്റ് ആയി ജോലി ചെയ്തിട്ടുണ്ട്. റിഷി സുനകിനെ തിരികെ സ്വാഗതം ചെയ്യാന്‍ അതീവ സന്തോഷമുണ്ടെന്ന് ഗോള്‍ഡ്മാന്‍ സാച്ച്‌സ് ചെയര്‍മാനും ചീഫ് എക്സിക്യൂട്ടീവുമായ ഡേവിഡ് സോളമന്‍ പറഞ്ഞു. ഉപഭോക്താക്കള്‍ക്ക് ഉപദേശങ്ങളും

More »

14 വര്‍ഷം എംപിയായിരുന്ന മുതിര്‍ന്ന ടോറി നേതാവ് ജെയ്ക്ക് ബെറി റീഫോം യുകെയിലേക്ക്
ലേബറിനും ടോറികള്‍ക്കും വലിയ ഭീഷണിയായി റീഫോം യുകെയുടെ കുതിപ്പ്. പ്രവര്‍ത്തകരും നേതാക്കളും അവിടേയ്ക്കു ഒഴുകുന്നതാണ് കാഴ്ച. 14 വര്‍ഷം എംപിയായിരുന്ന മുതിര്‍ന്ന കണ്‍സര്‍വേറ്റിവ് നേതാവ് ജെയ്ക്ക് ബെറി റീഫോം യുകെയിലേക്ക് ചേക്കേറുന്നതാണ് ഏറ്റവും പുതിയ വിശേഷം. റീഫോം യുകെ പാര്‍ട്ടിയുടെ വളര്‍ച്ച അതിവേഗത്തിലാണ്. അതുപോലെ പാര്‍ട്ടിയെ അനുകൂലിക്കുന്നവരുടെ എണ്ണം ഓരോ ദിവസവും വര്‍ദ്ധിക്കുകയാണ്. ഇപ്പോഴിതാ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവ് ജെയ്ക്ക് ബെറി റിഫോം യുകെ പാര്‍ട്ടിയിലേക്ക് കൂറുമാറിയിരിക്കുകയാണ്. കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയ്ക്കുള്ള വലിയ തിരിച്ചടിയാണിത്. മുന്‍ പ്രധാനമന്ത്രിയായിരുന്ന ലിസ് ട്രസിന്റെയും ബോറിസ് ജോണ്‍സന്റെയും അടുത്ത അനുയായിയാണ് ഇപ്പോള്‍ റീഫോം യുകെയിലേക്ക് പോയിരിക്കുന്നത്. ബ്രിട്ടനിലെ ജനങ്ങളെ തന്റെ പാര്‍ട്ടി ഉപേക്ഷിക്കുന്നുവെന്നും അതിനോട് യോജിപ്പില്ലെന്നും യുകെ

More »

മോര്‍ട്ട്‌ഗേജ് നിയമങ്ങളുടെ കാഠിന്യം കുറച്ച് ബാങ്ക് ഓഫ് ഇംഗ്ലണ്ട്; ആദ്യമായി വീട് വാങ്ങുന്നവര്‍ക്ക് നേട്ടം
ആദ്യമായി വീട് വാങ്ങുന്നവര്‍ക്ക് ബ്രിട്ടീഷ് ഭവനവിപണിയില്‍ ഇറങ്ങാന്‍ അവസരം ഒരുക്കി മോര്‍ട്ട്‌ഗേജ് നിയമങ്ങളില്‍ ഇളവുകള്‍ അനുവദിച്ച് ബാങ്ക് ഓഫ് ഇംഗ്ലണ്ട്. നയങ്ങളുടെ കടുപ്പം കുറയ്ക്കുന്നത് വഴി 36,000-ലേറെ ആദ്യ വീട് വാങ്ങുന്നവര്‍ക്ക് സഹായം ലഭിക്കുമെന്നാണ് നയനിര്‍മ്മാതാക്കളുടെ പ്രതീക്ഷ. യുകെ കേന്ദ്ര ബാങ്ക് പുതിയ നിബന്ധനകള്‍ പ്രഖ്യാപിച്ചതോടെ ബാങ്കുകള്‍ക്കും, ബില്‍ഡിംഗ് സൊസൈറ്റികള്‍ക്കും കൂടുതല്‍ ഉയര്‍ന്ന ലോണ്‍-ടു-ഇന്‍കം (എല്‍ടിഐ) മോര്‍ട്ട്‌ഗേജുകള്‍ അനുവദിക്കാന്‍ കഴിയും. ഇത് പ്രകാരം കടമെടുക്കുന്ന വ്യക്തിയുടെ വാര്‍ഷിക വരുമാനത്തിന്റെ 4.5 ഇരട്ടിയ്ക്ക് തുല്യമോ, അതിലേറെ മൂല്യത്തിലോ ലോണ്‍ അനുവദിക്കാന്‍ കഴിയും. ഉയര്‍ന്ന എല്‍ടിഐ ലോണുകള്‍ സാധാരണമായി അപകടം പിടിച്ചതാണെന്നാണ് കരുതുന്നത്. എന്നിരുന്നാലും മിക്ക ബാങ്കുകളും വ്യക്തിപരമായ ക്യാപ്പുകളുടെ ആനുകൂല്യം പ്രയോജനപ്പെടുത്തുന്നില്ലെന്ന് കേന്ദ്ര ബാങ്ക്

More »

എന്‍എച്ച്എസിനെ മുള്‍മുനയിലാക്കി 25 മുതല്‍ അഞ്ച് ദിവസത്തെ പണിമുടക്ക് പ്രഖ്യാപിച്ച് ജൂനിയര്‍ ഡോക്ടര്‍മാര്‍
ലേബര്‍ സര്‍ക്കാരിനും എന്‍എച്ച്എസിനും കനത്ത തിരിച്ചടി നല്‍കി ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷന്‍ റസിഡന്റ് ഡോക്ടര്‍മാര്‍ പണിമുടക്ക് തീയതി പ്രഖ്യാപിച്ചു. 25 മുതല്‍ അഞ്ച് ദിവസത്തെ പണിമുടക്ക് ആണ് പ്രഖ്യാപിച്ചിരിക്കുന്നത്. വെറും രണ്ടാഴ്ച അകലെ പണിമുടക്കുമെന്ന് അറിയിച്ചതോടെ ഗവണ്‍മെന്റ് പ്രതിസന്ധിയിലായി. എന്‍എച്ച്എസിനെ സ്വന്തം കാലില്‍ തിരിച്ചെത്തിക്കാനുള്ള പദ്ധതികള്‍ വെള്ളത്തിലാകുമെന്ന് ഹെല്‍ത്ത് സെക്രട്ടറി വെസ് സ്ട്രീറ്റിംഗ് വ്യക്തമാക്കുന്നു. അഞ്ച് ദിവസത്തെ പണിമുടക്ക് പ്രഖ്യാപിച്ച ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷന്‍ നടപടി അന്യായമാണെന്ന് ഹെല്‍ത്ത് സെക്രട്ടറി കുറ്റപ്പെടുത്തി. ജൂലൈ 25 രാവിലെ 7 മുതല്‍ തങ്ങള്‍ പണിമുടക്കുമെന്ന് മുന്‍പ് ജൂനിയര്‍ ഡോക്ടര്‍മാരെന്ന് വിളിച്ച റസിഡന്റ് ഡോക്ടര്‍മാര്‍ പ്രഖ്യാപിക്കുന്നു. 29 ശതമാനം ശമ്പളവര്‍ദ്ധന കിട്ടണമെന്നാണ് ആവശ്യം. എന്നാല്‍ ഈ പിടിവാശിയില്‍ 200,000

More »

ജീവനക്കാര്‍ക്കെതിരേ ലൈംഗിക പീഡനം, ബിബിസി പുറത്താക്കിയത് എട്ട് ജീവനക്കാരെ മാത്രം
ജീവനക്കാര്‍ക്കെതിരെ ലൈംഗിക പീഡനം, ബുള്ളിയിംഗ് ഉള്‍പ്പെടെ 400ലധികം പരാതികള്‍ ഉയര്‍ന്നിട്ടും ബ്രിട്ടീഷ് ബ്രോഡ്കാസ്റ്റിംഗ് കോര്‍പ്പറേഷന്‍ (ബിബിസി) ആകെ നടപടി സ്വീകരിച്ചത് എട്ട് പേര്‍ക്കെതിരെ മാത്രം. 411 പരാതികളില്‍ ഗര്‍ഭിണിയായ കേസുകളും ഉള്‍പ്പെടുന്നുണ്ട്. 286 പരാതികള്‍ തള്ളി. എട്ട് കേസുകളില്‍ മാത്രമാണ് കുറ്റവാളിയെ പുറത്താക്കിയത്. മറ്റ് മൂന്ന് കേസുകളില്‍ ആരോപണ വിധേരായവര്‍ രാജിവച്ചു. കഴിഞ്ഞ ഏഴ് വര്‍ഷത്തിനിടെ, സഹപ്രവര്‍ത്തകരെ ലൈംഗികമായി ഉപദ്രവിച്ചതിന് ജീവനക്കാര്‍ക്ക് ഒമ്പത് മുന്നറിയിപ്പുകളും സഹപ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തിയതായി കരുതപ്പെടുന്ന ജീവനക്കാര്‍ക്ക് 28 മുന്നറിയിപ്പുകളും രേഖാമൂലം നല്‍കിയിട്ടുണ്ട്. ബിബിസി ബ്രേക്ക്ഫാസ്റ്റ് ഷോയിലെ തൊഴില്‍ സംസ്‌കാരത്തെക്കുറിച്ചുള്ള പരാതികള്‍ അന്വേഷിക്കുന്നതിനിടെയാണ് ഏറ്റവും പുതിയ കണക്കുകള്‍ പുറത്തുവന്നിരിക്കുന്നത്. ഷോയിലെ ഭീഷണിപ്പെടുത്തല്‍, മോശം പെരുമാറ്റ ആരോപണങ്ങള്‍

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions