ഇംഗ്ലണ്ടിലെ എന്‍എച്ച്എസ് റസിഡന്റ് ഡോക്ടര്‍മാരില്‍ 90% പേരും പണിമുടക്കിന് പച്ചക്കൊടി വീശി
ഇംഗ്ലണ്ടിലെ എന്‍എച്ച്എസ് റസിഡന്റ് ഡോക്ടര്‍മാര്‍ 29% ശമ്പളവര്‍ധന കിട്ടിയില്ലെങ്കില്‍ സേവനം നിര്‍ത്തിവെച്ച് സമരം നടത്താന്‍ അംഗീകാരം നല്‍കി. ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷന്‍ റസിഡന്റ് ഡോക്ടര്‍മാര്‍ക്കിടയില്‍ ബാലറ്റിംഗ് നടത്തിയപ്പോള്‍ 55% അംഗങ്ങള്‍ വോട്ട് രേഖപ്പെടുത്തിയതില്‍ 90% പേരും ശമ്പളവര്‍ധന നേടിയെടുക്കാന്‍ പണിമുടക്കിനെ അനുകൂലിച്ചു. റസിഡന്റ് ഡോക്ടര്‍മാര്‍ 29% വര്‍ധനവാണ് ആവശ്യപ്പെടുന്നത്. ഈ നീക്കം എന്‍എച്ച്എസ് നഴ്‌സുമാര്‍ ഉള്‍പ്പെടെ മറ്റ് ജീവനക്കാരെയും സമയമുഖത്ത് എത്തിക്കാന്‍ പ്രോത്സാഹനമാകും.
ലേബര്‍ അധികാരത്തിലെത്തുന്നതിന് തൊട്ടുമുന്‍പ് വരെ 11 തവണയാണ് ഡോക്ടര്‍മാര്‍ സമരത്തിന് ഇറങ്ങിയത്. 22% ശമ്പളവര്‍ധന അനുവദിച്ച് ഹെല്‍ത്ത് സെക്രട്ടറി വെസ് സ്ട്രീറ്റിംഗ് ബംപര്‍ നേട്ടവും സമ്മാനിച്ചു. എന്നാല്‍ പുതിയ സമരപ്രഖ്യാപനത്തോടെ സ്ട്രീറ്റിംഗ് സമ്മര്‍ദത്തിലാകും. ആയിരക്കണക്കിന്
More »
എന്‍എച്ച്എസില്‍ അവയവ മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയകള്‍ക്കായി കാത്തിരിക്കുന്നവരുടെ എണ്ണം റെക്കോര്‍ഡില്‍; ലിസ്റ്റില്‍ മുന്നൂറോളം കുട്ടികളും
യുകെയില്‍ അവയവ മാറ്റ ശസ്ത്രക്രിയയ്ക്കായി കാത്തിരിക്കുന്ന രോഗികളുടെ എണ്ണത്തില്‍ സര്‍വ്വകാല റെക്കോര്‍ഡ്. അവയവദാതാക്കളുടെ എണ്ണം കുത്തനെ കുറഞ്ഞതോടെയാണ് അവയവം സ്വീകരിക്കാന്‍ കാത്തിരിക്കുന്നവരുടെ എണ്ണവും ഉയര്‍ന്നതെന്ന് ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു.
എന്‍എച്ച്എസ് ബ്ലഡ് & ട്രാന്‍സ്പ്ലാന്റ് കാത്തിരിപ്പ് പട്ടിക പ്രകാരം 8000-ലേറെ പേരാണ് കാത്തിരിക്കുന്നത്. ഇതില്‍ ഏകദേശം 300 കുട്ടികളും ഉള്‍പ്പെടുന്നു. അവയവം ആവശ്യമുള്ള മറ്റൊരു 4000 പേര്‍ പട്ടികയ്ക്ക് പുറത്തുണ്ട്. രോഗബാധ വര്‍ദ്ധിച്ചതും, ഓപ്പറേഷന് എത്താന്‍ കഴിയാത്തതും മൂലം ഇത്രയേറെ പേര്‍ പട്ടികയില്‍ ഉള്‍പ്പെടാത്തത്. ഇതോടെ ഏകദേശം 12,000 പേര്‍ ദുരവസ്ഥയിലാണെന്നാണ് വ്യക്തമാകുന്നത്.
കഴിഞ്ഞ വര്‍ഷം എന്‍എച്ച്എസ് നടത്തിയ ട്രാന്‍സ്പ്ലാന്റുകളുടെ എണ്ണം കുറവായിരുന്നു. ഇതേ സമയത്ത് അവയവം ദാനം ചെയ്തവരുടെ എണ്ണത്തിലും കുറവ് നേരിട്ടു. സ്ഥിതി അതീവ ഗുരുതരമാണെന്ന്
More »
നിയമങ്ങള്‍ മാറുന്നു; ബിന്‍ ബോക്‌സ് കൈകാര്യം ചെയ്യുമ്പോള്‍ ഇനി ശ്രദ്ധിക്കേണ്ടത്
ഇംഗ്ലണ്ടിലെ മാലിന്യ ശേഖരണവുമായി ബന്ധപ്പെട്ട നിയമങ്ങളില്‍ മാറ്റങ്ങള്‍ വരുന്നു. പുതിയ നിയമമനുസരിച്ച് കുടുംബങ്ങള്‍ മാലിന്യങ്ങള്‍ വേര്‍തിരിച്ച് സൂക്ഷിക്കേണ്ടത് ആണ്. അടുത്ത ഏപ്രില്‍ മുതലായിരിക്കും പുതിയ നിയമം പ്രാബല്യത്തില്‍ വരിക. ഭക്ഷണ മാലിന്യങ്ങളും മറ്റ് മാലിന്യങ്ങളും പ്രതിവാരം ശേഖരിക്കുന്നത് വ്യത്യസ്ത ദിവസങ്ങളിലായിരിക്കും.
പുതിയ നിയമമനുസരിച്ച് വീടുകളും സ്ഥാപനങ്ങളും റീസൈക്ലിംഗ് ചെയ്യാന്‍ കഴിയാത്ത ഭക്ഷ്യാവശിഷ്ടങ്ങളും ഉദ്യാനങ്ങളില്‍ നിന്നുള്ള മാലിന്യങ്ങളും ശേഖരിക്കാന്‍ ഒരു പ്രത്യേക കൂട കരുതേണ്ടതായി വരും. അതുപോലെ നനവില്ലാത്ത, റീസൈക്കിള്‍ ചെയ്യാന്‍ കഴിയുന്ന പേപ്പര്‍, കാര്‍ഡ്‌ബോര്‍ഡ്, പ്ലാസ്റ്റിക്, മെറ്റല്‍ എന്നിവയ്ക്കായി മറ്റൊരു കൂടയും കരുതണം. ഇതിനായി ബിന്‍, ബാഗ്, അതല്ലെങ്കില്‍ സ്റ്റാക്കബിള്‍ ബോക്സുകള്‍ എന്നിവ ഉപയോഗിക്കാം.
റീസൈക്ലിംഗ് പ്രക്രിയ കൂടുതല്‍ ലളിതവത്ക്കരിക്കാനുള്ള സര്‍ക്കാരിന്റെ
More »
ബ്രിട്ടനിലെ കൊടും ചൂട് 38 ഡിഗ്രിയിലേക്ക് വരെ ഉയര്‍ന്നേക്കാമെന്ന് മെറ്റ് ഓഫീസ്; ഉഷ്‌ണതരംഗം ആഴ്ചകള്‍ തുടരും
കേരളത്തിലെ കൊടും വേനലിനെ വെല്ലുന്നവിധം ബ്രിട്ടനിലെ കൊടും ചൂട് ആഴ്ചകള്‍ തുടരുമെന്ന് മെറ്റ് ഓഫീസ്. മുന്‍ ഉഷ്ണ തരംഗങ്ങളേക്കാള്‍ തീവ്രമായിരിക്കും ഇത്. താപനില 38 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരുമെന്നു മാത്രമല്ല, ആഴ്ചകളോളം അത് തുടരുകയും ചെയ്യും. ഈ വര്‍ഷത്തേ ഏറ്റവും ചൂടേറിയ ദിവസം യുകെ അനുഭവിച്ചത് ജൂലൈ 1 ചൊവ്വാഴ്ചയായിരുന്നു. അന്ന്, കെന്റിലെ ഫേവര്‍ഷാമില്‍ രേഖപ്പെടുത്തിയത് 35.8 ഡിഗ്രി സെല്‍ഷ്യസ് ആയിരുന്നു.
അതേസമയം, ബ്രിട്ടന്റെ മൂന്നാമത്തെ ഉഷ്ണ തരംഗം ഇന്ന് (ബുധനാഴ്)ച) മുതല്‍ തന്നെ ആരംഭിച്ചേക്കാം എന്നാണ് മെറ്റ് ഓഫീസ് നല്‍കുന്ന മുന്നറിയിപ്പ്. യു കെയിലെ വിവിധ മേഖലകളെ അടിസ്ഥാനമാക്കി, താപനില മൂന്ന് ദിവസം തുടര്‍ച്ചയായി 25 മുതല്‍ 28 ഡിഗ്രി സെല്‍ഷ്യസില്‍ തുടര്‍ന്നാലാണ് ഔദ്യോഗികമായി ഉഷ്ണ തരംഗം പ്രഖ്യാപിക്കപ്പെടുക. എന്നാല്‍, ഇപ്പോള്‍ വരാന്‍ പോകുന്ന ഈ ഉഷ്ണ തരംഗം ഇംഗ്ലണ്ടിന്റെ മിക്ക ഭാഗങ്ങളിലും രണ്ടാഴ്ചയില്‍ കൂടുതല്‍ കാലം
More »
വിദേശ തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതില്‍ മാറ്റങ്ങള്‍; പുതിയ വിസ നിയമങ്ങള്‍ 22 മുതല്‍
വിദേശ തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതില്‍ മാറ്റങ്ങള്‍ വരുത്തി യുകെ സര്‍ക്കാര്‍ . പുതിയ വിസ നിയമങ്ങള്‍ ജൂലൈ 22 മുതല്‍ നിലവില്‍ വരും. 22 മുതല്‍ വിദേശത്ത് നിന്ന് സോഷ്യല്‍ കെയര്‍ റോളുകളിലേക്കുള്ള പുതിയ അപേക്ഷകള്‍ സ്വീകരിക്കില്ല. എന്നിരുന്നാലും, നിലവില്‍ യുകെയിലുള്ള കെയര്‍ തൊഴിലാളികള്‍ക്ക് 2028 ജൂലൈ വരെ രാജ്യത്തിനുള്ളില്‍ വിസ മാറാന്‍ അനുവാദമുണ്ട്. കെയര്‍ അസിസ്റ്റന്റുമാര്‍, സപ്പോര്‍ട്ട് വര്‍ക്കര്‍മാര്‍, നഴ്‌സുമാര്‍, കെയര്‍ മാനേജര്‍മാര്‍ തുടങ്ങിയ തസ്തികകളും കോംപ്ലക്സ് കെയറര്‍മാര്‍, ലൈവ്-ഇന്‍ കെയറര്‍മാര്‍ തുടങ്ങിയ പ്രത്യേക തസ്തികകളും ഇതില്‍ ഉള്‍പ്പെടുന്നു.
സ്‌കില്‍ഡ് വര്‍ക്കര്‍ വിഭാഗത്തില്‍ അപേക്ഷിക്കുന്ന വിദേശ തൊഴിലാളികളുടെ ശമ്പള, നൈപുണ്യ പരിധികളിലും മാറ്റമുണ്ടാകും. പുതിയ നിയമങ്ങള്‍ പ്രകാരം, മിക്ക ജോലികള്‍ക്കും കുറഞ്ഞത് ബാച്ചിലേഴ്സ് ഡിഗ്രി അല്ലെങ്കില്‍ തത്തുല്യമായ യോഗ്യത ആവശ്യമാണ്.
More »
ചെറിയ പിഴ ശിക്ഷയില്‍ കുറ്റവാളികളെ പുറത്തുവിടാന്‍ ശുപാര്‍ശ; വിമര്‍ശനം
കോടതിയും ജയിലിലും ഒഴിവാക്കി ചെറിയ പിഴ ശിക്ഷയില്‍ കുറ്റവാളികളെ പുറത്തുവിടാന്‍ ഉള്ള ശുപാര്‍ശയ്‌ക്കെതിരെ വിമര്‍ശനം.മുന്‍ ഹൈക്കോടതി ജഡ്ജി സര്‍ ബ്രിയാന്‍ ലെവെസണിന്റെ നേതൃത്വത്തിലുള്ള പുനരവലോകന സമിതി മോഷണം, മയക്കുമരുന്ന് വില്‍പ്പന, ക്രമ സമാധാന പ്രശ്‌നങ്ങള്‍ എന്നിവയ്ക്ക് കോടതിയ്ക്ക് പുറത്ത് പരിഹാരമുണ്ടാക്കി പിഴ അടപ്പിക്കല്‍ ഉള്‍പ്പെടെ നടത്തിയാല്‍ മതിയെന്ന് നിര്‍ദ്ദേശിച്ചിരിക്കുകയാണ്.
ചെറിയ ശിക്ഷകളും നല്‍കാം, പേരു പോലും രജിസ്റ്റര്‍ ചെയ്യപ്പെട്ടേക്കില്ലഎന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുമെന്ന വിമര്‍ശനം ഉയരുന്നുണ്ട്. കുറ്റസമ്മതം നടത്തുന്ന കുറ്റവാളികള്‍ക്ക് മൂന്നിലൊന്ന് ഇളവു നല്‍കുന്നതും നിര്‍ദ്ദേശത്തിലുണ്ട്. ഫലത്തില്‍ തടവുശിക്ഷയുടെ അഞ്ചിലൊന്നു മാത്രം ഇനി അനുഭവിച്ചാല്‍ മതിയാകും.
കോടതിയിലെ കേസുകളുടെ എണ്ണം കുറയ്ക്കലും ജയില്‍ നിറയുന്ന സാഹചര്യം ഒഴിവാക്കലുമാണ് ലക്‌ഷ്യം. കെട്ടികിടക്കുന്ന
More »
നാല് ലോറികളും നാല് കാറുകളും കൂട്ടിയിടിച്ച് എം 60യില്‍ ഗതാഗത സ്തംഭനം, റോഡില്‍ ബിയര്‍ ഒഴുകി
എട്ട് വ്യത്യസ്ത വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തെ തുടര്‍ന്ന് യു കെയിലെ പ്രധാന മോട്ടോര്‍വേകളിലെ ഗതാഗതം സ്തംഭിച്ചു. ജംഗ്ഷന്‍ 25 ബ്രെഡ്ബറി ഇന്റര്‍ചേഞ്ചിനും ജംഗ്ഷന്‍ 1 പിരമിഡ് റൗണ്ട് എബൗട്ടിനും ഇടയിലായി എം 60 സ്റ്റോക്ക്‌പോര്‍ട്ടില്‍ അടച്ചിടേണ്ടതായി വന്നു. നാല് ലോറികളും നാല് കാറുകളുമാണ് അപകടത്തില്‍ പെട്ടത്. റോഡിലാകെ ബിയര്‍ പരന്നൊഴുകുന്നുമുണ്ടായിരുന്നു. ഒരു ഹെവി ഗുഡ്‌സ് വെഹിക്കിള്‍ മധ്യത്തിലെ റിസര്‍വേഷന്‍ ബാറിയറിലെക്ക് ഇടിച്ചു കയറുന്നതും നിരവധി വിളക്കുമരങ്ങള്‍ ഇടിച്ചിടുന്നതും ചിത്രങ്ങളില്‍ വ്യക്തമാണ്.
മറ്റ് വലിയ ലോറികളിലെ ലോഡ് നിരത്തില്‍ വീഴുകയായിരുന്നു. 11 :25 ന് ആയിരുന്നു അപകടം നടന്നത്. ഉടനടി എമര്‍ജന്‍സി വിഭാഗത്തെ വിവരമറിയിക്കുകയും അവര്‍ സംഭവസ്ഥലത്ത് എത്തിച്ചേരുകയും ചെയ്തു. അതേസമയത്താണ് മോട്ടോര്‍ വേ രണ്ടു ദിശകളിലെക്കും അടച്ചിട്ടത്. നിസ്സാര പരിക്കുകളേറ്റ ആറുപേരെ സംഭവസ്ഥലത്തു വെച്ചു തന്നെ
More »
ലെന്‍ഡിംഗ് നിയമങ്ങളിലെ ഇളവുകളില്‍ ബ്രിട്ടീഷ് വിപണി ഊര്‍ജിതം; വാര്‍ഷിക വളര്‍ച്ച 2.5 ശതമാനത്തില്‍
സ്റ്റാമ്പ് ഡ്യൂട്ടി ഇളവുകള്‍ അവസാനിച്ച ശേഷവും ബ്രിട്ടീഷ് ഭവനവിപണി മുന്നോട്ട്. ജൂണില്‍ വാര്‍ഷിക വില വര്‍ധന 2.5 ശതമാനത്തിലാണ് നിലകൊണ്ടത്. മേയിലെ 2.6 ശതമാനത്തില്‍ നിന്നുമാണ് ഈ ഇടിവ്. ഏപ്രില്‍ മുതല്‍ ജൂണ്‍ വരെ വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ 0.3% മാത്രമാണ് വില താഴ്ന്നത്. യുകെയില്‍ ജൂണ്‍ മാസത്തിലെ കണക്ക് പ്രകാരം ശരാശരി ഭവനവില 296,665 പൗണ്ടാണെന്ന് ഹാലിഫാക്‌സ് വ്യക്തമാക്കി.
മേയ് മാസത്തില്‍ ഭവനവില വര്‍ദ്ധന 0.3% താഴ്ന്ന ശേഷം ജൂണ്‍ മാസത്തില്‍ പൂജ്യം ശതമാനത്തിലേക്കാണ് മടങ്ങിയെത്തിയതെന്ന് യുകെയിലെ ഏറ്റവും വലിയ മോര്‍ട്ട്‌ഗേജ് ലെന്‍ഡര്‍ ഹാലിഫാക്‌സ് പറഞ്ഞു. ഭവനവിപണിയില്‍ ആദ്യമായി വീട് വാങ്ങുന്നവര്‍ക്ക് നല്‍കിയിരുന്ന ഇളവുകളാണ് അവസാനിച്ചത്.
ഏപ്രില്‍ 1 മുതല്‍ ഇംഗ്ലണ്ടിലും, നോര്‍ത്തേണ്‍ അയര്‍ലണ്ടിലും ആദ്യത്തെ വീട് വാങ്ങുന്നവര്‍ക്കുള്ള സ്റ്റാമ്പ് ഡ്യൂട്ടി പരിധി ഉയര്‍ന്നിരുന്നു. ഇത് ഏപ്രില്‍ മാസത്തില്‍ വീട്
More »
തൊഴില്‍ സ്ഥലത്തെ പീഡനങ്ങളും വിവേചനവും തടയാന്‍ എംപ്ലോയ്‌മെന്റ് റൈറ്റ്‌സ് ബില്ലില്‍ വ്യവസ്ഥ വരും
തൊഴില്‍ സ്ഥലത്തെ പീഡനങ്ങളും വിവേചനവും തടയുകയും ജോലിസ്ഥലം സുരക്ഷിതവും സന്തോഷവും നല്‍കുന്നത് ലക്ഷ്യമിട്ടു പുതിയ എംപ്ലോയ്‌മെന്റ് റൈറ്റ്‌സ് ബില്‍ വരുന്നു. ജോലിക്ക് കയറുമ്പോള്‍ ഒപ്പിട്ട് നല്‍കുന്ന നോണ്‍-ഡിസ്‌ക്ലോഷര്‍ എഗ്രിമെന്റുകള്‍ ജീവനക്കാരെ ബ്ലാക്ക് മെയില്‍ ചെയ്യാതിരിക്കുന്നതിനും നടപടി ഉണ്ടാവും. തൊഴിലിടം പീഡനങ്ങള്‍ക്ക് ഇരകളാകുന്ന രീതി മാറ്റുകയാണ് ലക്‌ഷ്യം.
യഥാര്‍ത്ഥത്തില്‍ ഔദ്യോഗിക കാര്യങ്ങളെ കുറിച്ച് രഹസ്യം പാലിക്കാന്‍ വേണ്ടി തയ്യാറാക്കിയതാണെങ്കിലും നോണ്‍-ഡിസ്‌ക്ലോഷര്‍ എഗ്രിമെന്റുകള്‍ ഉപയോഗിച്ചാണ് ഇരകളെ പല സ്ഥാപനങ്ങളും നിശബ്ദരാക്കുന്നത്. ശിക്ഷിക്കപ്പെട്ട ലൈംഗിക കുറ്റവാളി ഹാര്‍വി വെയിന്‍സ്റ്റെയിന്‍ ഉള്‍പ്പെടെയുള്ളവര്‍ എഗ്രിമെന്റുകളുടെ ബലത്തിലാണ് ജീവനക്കാരെ വര്‍ഷങ്ങളോളം പീഡനങ്ങള്‍ക്ക് ഇരകളാക്കിയ ശേഷം ഇത് പുറത്തുപറയുന്നതില്‍ നിന്നും തടഞ്ഞത്.
എന്നാല്‍ തൊഴിലിടങ്ങള്‍
More »