നടുറോഡില്‍ ഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ 'ചിരിക്കുന്ന കൊലയാളി' കുറ്റക്കാരന്‍
യുകെയില്‍ നടുറോഡില്‍ ഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ ചിരിക്കുന്ന കൊലയാളി എന്ന് അറിയപ്പെടുന്ന ഹബീബുര്‍ മാനിനെ (26) കുറ്റക്കാരനെന്ന് കോടതി കണ്ടെത്തി. ഭാര്യ കുല്‍സുമ അക്തറിനെ (27)യാണ് ഇയാള്‍ കൊലപ്പെടുത്തിയത്. സ്നാപ്ചാറ്റില്‍ നിന്ന് കുല്‍സുമയുടെ ലൊക്കേഷന്‍ മനസിലാക്കിയ ശേഷമായിരുന്നു കൊലപാതകം. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ ആറിനാണ് സംഭവം നടന്നത്.
നടു റോഡില്‍ വച്ച് പ്രതി ഭാര്യയെ 25 തവണ കുത്തി. അതിന് ശേഷം കഴുത്തറത്ത് മരണം ഉറപ്പാക്കി. രക്ഷപ്പെടാനായി പ്രതി ബസില്‍ കയറുന്ന ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. അഞ്ചുമാസം മാത്രം പ്രായമുള്ള ഇവരുടെ കുഞ്ഞിനെ റോഡില്‍ ഉപേക്ഷിച്ചാണ് പ്രതി രക്ഷപ്പെട്ടത്. ഭാര്യ മേക്ക് അപ്പ് ധരിക്കുന്നതിനെ പ്രതി എതിര്‍ത്തിരുന്നു. ചായ കുടിക്കുന്നതില്‍ നിന്ന് വിലക്കുകയും ഭാര്യയുടെ മൊബൈല്‍ ഫോണ്‍ നിരന്തരമായി പരിശോധിക്കുകയും ചെയ്തിരുന്നു. കൂടാതെ ഭാര്യയെ കൊല്ലുമെന്ന് പ്രതി
More »
എന്‍എച്ച്എസ് ജീവനക്കാരുടെ വെട്ടിനിരത്തല്‍ തുടരും; 7000 ജീവനക്കാരെ നിയോഗിക്കുന്ന എന്‍എച്ച്എസ് ഗ്രൂപ്പുകള്‍ എന്തിനെന്ന് വെസ് സ്ട്രീറ്റിംഗ്
എന്‍എച്ച്എസില്‍ അനാവശ്യ ചെലവഴിക്കലും, ഉദ്യോഗസ്ഥരെ വെട്ടിക്കുറയ്ക്കല്‍ പദ്ധതിയുമായി ഹെല്‍ത്ത് സെക്രട്ടറി വെസ് സ്ട്രീറ്റിംഗ്. 7000 ജീവനക്കാരെ നിയോഗിക്കുന്ന എന്‍എച്ച്എസ് ഗ്രൂപ്പുകള്‍ എന്തിനെന്ന് വെസ് സ്ട്രീറ്റിംഗ് ചോദിക്കുന്നു.
നിബന്ധനകള്‍ എളുപ്പമാക്കി, ട്രാജഡികള്‍ ഒഴിവാക്കി, മെച്ചപ്പെടുത്തലിലേക്ക് നയിക്കുകയാണ് വെസ് സ്ട്രീറ്റിംഗിന്റെ ലക്ഷ്യം. ഇതിന് പുറമെ ഉത്തരവാദിത്വം എന്നത് സുപ്രധാനമാക്കി മാറ്റാനും ഹെല്‍ത്ത് സെക്രട്ടറി ഉദ്ദേശിക്കുന്നു. ഇത് പ്രകാരം അപ്പോയിന്റ്മെന്റ് കഴിയുമ്പോള്‍ രോഗികള്‍ക്ക് എന്‍എച്ച്എസ് ആപ്പ് വഴി റിവ്യൂ സമര്‍പ്പിച്ച് എന്തെങ്കിലും പ്രശ്നങ്ങളുണ്ടെങ്കില്‍ അത് നേരിട്ട് അറിയിക്കാന്‍ സാധിക്കും.
ഇത് പ്രകാരമുള്ള സ്കോറും, കമന്റുകളും ഉപയോഗിച്ച് മോശം പ്രകടനം കാഴ്ചവെയ്ക്കുന്ന സേവനദാതാക്കളെ തിരിച്ചറിയും. ഈ പ്രതികരണങ്ങള്‍ പൊതുജനങ്ങള്‍ക്ക് കാണാവുന്ന വിധത്തിലാണ് ലഭ്യമാക്കുക.
More »
റെന്റേഴ്സ് റിഫോം ബില്‍ നിലവില്‍ വരാന്‍ സമയമെടുക്കും; മടിച്ച് ലേബറും
യുകെയില്‍ വാടകയ്ക്ക് കഴിയുന്നവര്‍ക്ക് ആശ്വാസം പകരാന്‍ തയ്യാറാക്കിയ റെന്റേഴ്സ് റിഫോം ബില്‍ വരാന്‍ സമയമെടുക്കും. ഇത് അടുത്തൊന്നും നടപ്പിലാക്കാന്‍ ലേബര്‍ ഗവണ്മെന്റ് ഉദ്ദേശിക്കുന്നില്ലെന്നാണ് പുതിയ റിപ്പോര്‍ട്ട്. ഇതോടെ മോശം അവസ്ഥകളില്‍ ഉയര്‍ന്ന വാടക നിരക്ക് നല്കി ജീവിക്കേണ്ടി വരുന്ന വാടകക്കാര്‍ക്ക് തങ്ങളുടെ ദുരിത ജീവിതം തുടരേണ്ടിവരും.
അകാരണമായി വാടക്കാരെ പുറത്താക്കുന്നതിന് നിരോധം ഏര്‍പ്പെടുത്തുന്നത് ഉള്‍പ്പെടെ പല പുതിയ നിയമങ്ങളും ഇതോടെ ഫ്രീസറിലായി. പാര്‍ലമെന്റില്‍ നേരിടുന്ന കാലതാമസങ്ങള്‍ മൂലം ബില്‍ ഓട്ടം സീസണില്‍ നിലവില്‍ വരാനുള്ള സാധ്യതയില്ലെന്നതാണ് അവസ്ഥ.
അകാരണമായി പുറത്താക്കാന്‍ ഉപയോഗിക്കുന്ന സെക്ഷന്‍ 21 നിരോധിക്കാനുള്ള നടപടി ഉള്‍പ്പെടെ ഇതോടെ വൈകുകയാണ്. സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്ന വാടകക്കാരെ പുറത്താക്കാന്‍ മനഃപ്പൂര്‍വ്വം വാടക വര്‍ദ്ധിപ്പിക്കുന്ന
More »
അതിക്രമിച്ചു കയറി വ്യോമസേനാ വിമാനത്തിന് പെയിന്റ് അടിച്ചു: 4 പേര് അറസ്റ്റില്‍
ആര്‍എഎഫ് ബ്രൈസ് നോര്‍ട്ടണിലെ സൈനിക വിമാനം അതിക്രമിച്ചു കയറി പെയിന്റ് അടിച്ചു നശിപ്പിച്ച സംഭവത്തില്‍ തീവ്രവാദ വിരുദ്ധ പോലീസ് നാല് പേരെ അറസ്റ്റ് ചെയ്തു. സംഭവത്തിന്റെ ഉത്തരവാദിത്തം ഒരു പലസ്തീന് അനുകൂല സംഘടന ഏറ്റെടുത്തിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച പലസ്തീന് ആക്ഷന്‍ ഓണ്‍ലൈനില്‍ പോസ്റ്റ് ചെയ്ത ഫൂട്ടേജില്‍, ഓക്സ്ഫോര്‍ഡ്ഷെയര്‍ എയര്‍ബേസിനുള്ളില്‍ രണ്ടു പേരെ കാണാം. ഇതില്‍ ഒരാള്‍ സ്കൂട്ടറില്‍ ഒരു എയര്‍ബസ് വോയേജറില്‍ കയറി അതിന്റെ ജെറ്റ് എഞ്ചിനില്‍ പെയിന്റ് തളിക്കുന്നതായും ദൃശ്യങ്ങളില്‍ വ്യക്തമാണ്.
29 കാരിയായ ഒരു സ്ത്രീയെയും ലണ്ടനില്‍ നിന്നുള്ള 36 ഉം 24 ഉം വയസ്സുള്ള രണ്ട് പുരുഷന്മാരെയും തീവ്രവാദ കുറ്റം ചുമത്തി സൗത്ത് ഈസ്റ്റ് കൗണ്ടര്‍ ടെററിസം പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കുറ്റവാളികളെ സഹായിച്ചുവെന്ന സംശയത്തില്‍ 41 വയസ്സുള്ള ഒരു സ്ത്രീയേയും പോലീസ് അറസ്റ്റ് ചെയ്തു. 24, 29, 36 വയസ്സ് പ്രായമുള്ള പ്രതികളെ
More »
ചുട്ടുപൊള്ളി യുകെ: രണ്ടാം ഉഷ്ണതരംഗത്തിന് മുന്നോടിയായി ആരോഗ്യ മുന്നറിയിപ്പുകള്‍ പ്രാബല്യത്തില്‍
യുകെയില്‍ രണ്ടാം വേനല്‍ക്കാല ഉഷ്ണതരംഗം ആരംഭിക്കുന്നതിനാല്‍, മിക്കയിടങ്ങളിലും ചൂട് സംബന്ധിച്ച ആരോഗ്യ മുന്നറിയിപ്പുകള്‍ പ്രാബല്യത്തില്‍ വന്നു. ഇംഗ്ലണ്ടില്‍ ഈസ്റ്റ് മിഡ്ലാന്‍ഡ്സ്, തെക്ക്-കിഴക്ക്, തെക്ക്-പടിഞ്ഞാറ്, കിഴക്ക്, ലണ്ടന്‍ എന്നിവിടങ്ങളില്‍ ആംബര്‍ അലേര്‍ട്ട് ബാധകമാണ്. അതായത് വിവിധ ആരോഗ്യ സേവനങ്ങളും മുഴുവന്‍ ജനങ്ങളെയും ചൂട് ബാധിച്ചേക്കാം എന്ന് യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സി (യുകെഎച്ച്എസ്എ) പറയുന്നു.
യോര്‍ക്ക്ഷെയറിലും ഹംബറിലും വെസ്റ്റ് മിഡ്ലാന്‍ഡ്സിലും, ഗൗരവം കുറഞ്ഞ യെല്ലോ അലേര്‍ട്ടുകള്‍ ബാധകമാണ്, അതായത് പ്രായമായവരെയും ദുര്‍ബലരെയും ഇത് ബാധിച്ചേക്കാം.
ഗ്ലാസ്റ്റണ്‍ബറി ഫെസ്റ്റിവലിനോട് അനുബന്ധിച്ച് വാരാന്ത്യത്തില്‍ താപനില 30 ഡിഗ്രിയിലേക്ക് ഉയരുമെന്നും തിങ്കളാഴ്ച വിംബിള്‍ഡണ്‍ ടെന്നീസ് ചാമ്പ്യന്‍ഷിപ്പ് ആരംഭിക്കുന്ന സമയത്തു ചൂട് വര്‍ഷത്തിലെ പുതിയ ഉയരത്തിലെത്തുമെന്നും
More »
മൃതദേഹങ്ങളോട് അനാദരവ്; ഹള്ളിലെ ഫ്യൂണറല്‍ ഡയറക്ടര്‍ക്കെതിരെ കടുത്ത കുറ്റങ്ങള്‍
മനുഷ്യ ശരീരാവശിഷ്ടങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് വിവാദത്തിലായ ഹള്ളിലെ ഫ്യൂണറല്‍ ഡയറക്ടര്‍ക്കെതിരെ കടുത്ത കുറ്റങ്ങള്‍ ചുമത്തി. അറുപത്തി മൂന്നോളം കുറ്റങ്ങള്‍ ചാര്‍ത്തിയ ഫ്യൂണറല്‍ ഡയറക്ടര്‍ ഇന്നലെ കോടതിയില്‍ ഹാജരായി. മനുഷ്യ ശരീരാവശിഷ്ടങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇയാള്‍ക്കെതിരെ കുറ്റങ്ങള്‍ ചുമത്തിയിരിക്കുന്നത്. നിയമപരമായ ശവമടക്കല്‍ നിഷേധിച്ച 30 കുറ്റങ്ങളും, ഇയാളുടെ സ്ഥാപനത്തില്‍ കണ്ടെത്തിയ ശരീരാവശിഷ്ടങ്ങളുമായി ബന്ധപ്പെട്ട് വ്യാജ രേഖകള്‍ ചമച്ച 30 കുറ്റങ്ങളുമാണ് ഇതില്‍ പ്രധാനമായും ഉള്ളത്.
ഹള്ളിലെ ലെഗസി ഇന്‍ഡിപെന്‍ഡന്റ് ഫ്യൂണറല്‍ ഡയറക്ടേഴ്സ് എന്ന സ്ഥാപനത്തിലായിരുന്നു കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ ശരീരാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. റോബര്‍ട്ട് ബുഷ് എന്ന 47 കാരനെതിരെ ചുമത്തിയ കുറ്റങ്ങള്‍ നടന്നിരിക്കുന്നത് കഴിഞ്ഞ പത്ത് വര്‍ഷക്കാലത്തിനിടയിലാണ്. മനുഷ്യ
More »
ബെനഫിറ്റ് നയത്തിനെതിരെ പ്രതിഷേധം: വിമതര്‍ക്ക് മുന്നില്‍ കീഴടങ്ങി പ്രധാനമന്ത്രി
എന്തുവന്നാലും ബെനഫിറ്റുകള്‍ വെട്ടിക്കുറയ്ക്കാനുള്ള തീരുമാനത്തില്‍ നിന്നും പിന്‍വാങ്ങില്ലെന്ന് പ്രഖ്യാപിച്ച പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മര്‍ക്ക് മനംമാറ്റം. ലേബര്‍ എംപിമാരില്‍ നിന്നും വിമതനീക്കം ശക്തമാകുകയും, പദ്ധതികള്‍ വോട്ടിനിടുമ്പോള്‍ എതിര്‍ത്ത് വോട്ട് ചെയ്ത് തോല്‍പ്പിക്കുമെന്നും ഉറപ്പായതോടെയാണ് കീര്‍ സ്റ്റാര്‍മറുടെ കീഴടങ്ങല്‍.
അടുത്ത ആഴ്ച പാര്‍ലമെന്റില്‍ വിഷയം വോട്ട് ചെയ്യുമ്പോള്‍ തോല്‍വി ഉറപ്പായതോടെയാണ് പ്രധാനമന്ത്രി വിട്ടുവീഴ്ചയ്ക്ക് തയ്യാറായിരിക്കുന്നത്. ഇതോടെ 5 ബില്ല്യണ്‍ പൗണ്ട് ലാഭിക്കാനുള്ള നീക്കങ്ങള്‍ പാതിയിലാണ്. നേരത്തെ പ്രതീക്ഷിച്ചതിലും കുറച്ച് പണം മാത്രമാണ് ലാഭിക്കുന്നതെന്നതിനാല്‍, ഓട്ടം ബജറ്റില്‍ കൂടുതല്‍ ടാക്സ് റെയ്ഡിനുള്ള സാധ്യതയാണ് വിദഗ്ധര്‍ മുന്നോട്ട് വെയ്ക്കുന്നത്.
ഇളവുകള്‍ നല്‍കാമെന്ന് പ്രധാനമന്ത്രി സമ്മതിച്ചതോടെ പേഴ്സണല്‍ ഇന്‍ഡിപെന്‍ഡന്‍സ്
More »
ഉഷ്ണതരംഗം വരുന്നു; ആംബര്‍ മുന്നറിയിപ്പ് പുറപ്പെടുവിച്ച് യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സി
ബ്രിട്ടനില്‍ ഉഷ്ണതരംഗത്തിന് സാധ്യത തെളിഞ്ഞതോടെ ആംബര്‍ മുന്നറിയിപ്പ് പുറപ്പെടുവിച്ച് യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സി. താപനില 34 സെല്‍ഷ്യസ് വരെ ഉയരുന്ന സാഹചര്യത്തിലാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങള്‍ക്കായി അലേര്‍ട്ടുകള്‍ പുറപ്പെടുവിച്ചിരിക്കുന്നത്.
ഇംഗ്ലണ്ടിലെ അഞ്ച് മേഖലകള്‍ക്കായി ആംബര്‍ അലേര്‍ട്ടാണ് യുകെഎച്ച്എസ്എ പ്രഖ്യാപിച്ചിരിക്കുന്നത്. ഈസ്റ്റ് മിഡ്ലാന്‍ഡ്സ്, സൗത്ത് ഈസ്റ്റ്, സൗത്ത് വെസ്റ്റ്, ഈസ്റ്റ്, ലണ്ടന്‍ മേഖലകലിലാണ് ഈ സൂചന നിലവില്‍ വരിക. മഞ്ഞ ജാഗ്രത യോര്‍ക്ക്ഷയര്‍ & ഹംബര്‍, വെസ്റ്റ് മിഡ്ലാന്‍ഡ്സ് മേഖലകളിലും നിലവിലെത്തും. വെള്ളിയാഴ്ച ഉച്ച മുതല്‍ അടുത്ത ചൊവ്വാഴ്ച വൈകുന്നേരം 6 വരെയാണ് മുന്നറിയിപ്പിന് പ്രാബല്യം.
ഹെല്‍ത്ത്, സോഷ്യല്‍ കെയര്‍ മേഖലയില്‍ ഡിമാന്‍ഡ് വര്‍ദ്ധിക്കാനും ഈ താപനില കാരണമാകുമെന്ന് ഗവണ്മെന്റ് ഏജന്‍സി മുന്നറിയിപ്പ് നല്കി. ഇന്നും നാളെയുമായി 28
More »
ലണ്ടനില്‍ കറുത്ത വംശജയായ 15കാരിയെ വസ്ത്രം അഴിച്ചു പരിശോധിച്ച പൊലീസുകാരെ പിരിച്ചുവിട്ടു
കഞ്ചാവ് കൈവശം വച്ചതായുള്ള സംശയത്തിന്റെ പേരും പറഞ്ഞു കറുത്തവംശജയായ 15 വയസ്സുകാരിയെ വസ്ത്രമഴിച്ച് പരിശോധിച്ച രണ്ട് മെറ്റ് പോലീസ് ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടു. ഇവരുടെ ഭാഗത്തു നിന്ന് ഗുരുതരമായ മോശം പെരുമാറ്റം ഉണ്ടായതായി അന്വേഷണത്തില്‍ കണ്ടെത്തിയതോടെയാണ് നടപടി.
2020 -ല്‍ ഈസ്റ്റ് ലണ്ടനിലെ ഹാക്ക്നിയിലെ ഒരു സ്കൂളില്‍ ആണ് സംഭവം നടന്നത്. കറുത്ത വര്‍ഗക്കാരിയായ പെണ്‍കുട്ടിയെ പിസിമാരായ ക്രിസ്റ്റീന ലിംഗെ, വിക്ടോറിയ വ്രേ, റാഫാല്‍ ഷ്മിഡിന്‍സ്കി എന്നിവര്‍ ആയിരുന്നു വസ്ത്രമഴിച്ച് പരിശോധിച്ചത്.
2022-ല്‍ സംഭവത്തിന്റെ വിശദാംശങ്ങള്‍ പുറത്തുവന്നതിനെത്തുടര്‍ന്ന്, സ്കോട്ട്ലന്‍ഡ് യാര്‍ഡ് ക്ഷമാപണം നടത്തിയിരുന്നു. ഇംഗ്ലണ്ടിലെ കുട്ടികളുടെ കമ്മീഷണര്‍ ഡാം റേച്ചല്‍ ഡി സൂസ ഈ കേസിനെ ഞെട്ടിപ്പിക്കുന്നത് എന്നാണ് വിശേഷിപ്പിച്ചത്. പെണ്‍കുട്ടി കഞ്ചാവ് കൈവശം വച്ചിട്ടുണ്ടെന്ന് പിസിമാരായ ലിംഗെ, വ്രേ, ഷ്മിഡിന്‍സ്കി എന്നിവര്‍ക്ക് വിവരം
More »