ലണ്ടനിലെ ഇന്ത്യന്‍ വംശജയായ മൂന്ന് വയസുകാരിക്ക് പരീക്ഷണാടിസ്ഥാനത്തില്‍ ജീന്‍ തെറാപ്പി
ആധുനിക വൈദ്യശാസ്ത്ര ചരിത്രത്തിലെ നാഴികക്കല്ലായി ബ്രിട്ടനിലെ ഇന്ത്യന്‍ വംശജയായ മൂന്ന് വയസ്സുകാരി ജീന്‍ തെറാപ്പിക്ക് വിധേയയാകുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായി. ജീവനു ഭീഷണിയായേക്കാവുന്ന, പരമ്പരാഗത തകരാറുകള്‍ പരിഹരിക്കുന്നതിനാണ് ഈ ചികിത്സ. പടിഞ്ഞാറന്‍ ലണ്ടനിലെ ഹായെസിലുള്ള ഗുര്‍മീത് കൗര്‍ എന്ന മൂന്ന് വയസ്സുകാരിയാണ് അരോമാറ്റിക് 1 അമിനോ ആസിഡ് ഡീകാര്‍ബോക്സിലേസ് (എ എ ഡി സി) കുറവിനുള്ള ചികിത്സയ്ക്ക് വിധേയായത്. കുട്ടികളുടെ ശാരീരികവും, മാനസികവും, പെരുമാറ്റപരവുമായ വികാസത്തെ ഗുരുതരമായി ബാധിക്കുന്ന ഒരു അവസ്ഥയാണിത്.
എ എ ഡി സി അവസ്ഥയുള്ള കുട്ടികള്‍ക്ക് ശരീരത്തിന്റെ അടിസ്ഥാന നിയന്ത്രണങ്ങള്‍ പോലും നഷ്ടമായേക്കാം. തലയുടെ ചലനം, രക്ത സമ്മര്‍ദ്ദ നിയന്ത്രണം, ഹൃദയമിടിപ്പ് നിരക്ക് എന്നിവയെയൊക്കെ ഇത് ബാധിക്കും. വെറും ഒന്‍പത് മാസം പ്രായമുള്ളപ്പോഴാണ് ഗുര്‍മീതിന് ഈ അവസ്ഥയുണ്ടെന്ന് കണ്ടെത്തിയത്. ഇത് കുട്ടിയുടെ കുടുംബത്തിന് കടുത്ത
More »
14 കാരനെ സമുറായി വാളുകൊണ്ട് കൊലപ്പെടുത്തി; യുവാവിന് ജീവപര്യന്തം വിധിച്ച് യുകെ കോടതി
കഴിഞ്ഞ വര്‍ഷം ഹൈനോള്‍ട്ടില്‍ 14 കാരനായ സ്‌കൂള്‍ വിദ്യാര്‍ത്ഥി ഡാനിയേല്‍ അന്‍ജോറിനെ സമുറായി വാളുകൊണ്ട് കൊലപ്പെടുത്തിയ കേസില്‍ പ്രതിയെ കുറ്റക്കാരനെന്ന് കണ്ടെത്തി. 37 കാരനായ പ്രതി മാര്‍ക്കസ് മോണ്‍സോയ്‌ക്കെതിരെ കൊലപാതക ശ്രമം, പരിക്കേല്‍പ്പിക്കല്‍, ആയുധം കൈവശം വയ്ക്കല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയിട്ടുണ്ട്. വിചാരണയ്ക്ക് പിന്നാലെ ജീവപര്യന്തം തടവു ലഭിക്കുമെന്ന് ജഡ്ജി വിധിച്ചു.
2024 ഏപ്രില്‍ 30ന് രാവിലെ 6.45ന് പ്രതി 33 വയസുള്ള കാല്‍നട യാത്രക്കാരന്റെ ഇടയിലേക്ക് വാന്‍ ഓടിച്ചുകയറ്റുകയും അയാളെ പിന്തുടര്‍ന്ന് കഴുത്തില്‍ വെട്ടിക്കൊല്ലുകയും ചെയ്തു. പിന്നീട് സ്‌കൂള്‍ പി ഇ കിറ്റും ഹെഡ് ഫോണുകളും ധരിച്ച് താന്‍ താമസിക്കുന്ന റെസിഡന്‍ഷ്യല്‍ സ്ട്രീറ്റിലൂടെ നടക്കുകയായിരുന്ന ഡാനിയേലിലേക്ക് പ്രതി ആക്രമണം തിരിച്ചു. ഇതിന് ശേഷം കാനിംഗ് ടൗണില്‍ പ്രതി ദമ്പതികളും അവരുടെ നാലു വയസുകാരി മകളും താമസിക്കുന്ന വീട്ടില്‍ കയറി. ഇവര്‍
More »
കൗണ്‍സില്‍ ടാക്‌സ് അടയ്ക്കാന്‍ ബുദ്ധിമുട്ടി ജനങ്ങള്‍; കുടിശ്ശിക 8.3 ബില്ല്യണ്‍ പൗണ്ട്
കൗണ്‍സിലുകള്‍ ടാക്‌സ് വര്‍ദ്ധിപ്പിച്ച് മുന്നോട്ടു പോവുമ്പോള്‍ ഇത് ജനങ്ങള്‍ക്ക് കനത്ത ഭാരമാണ് സമ്മാനിക്കുന്നത്. ഇതിനകം തന്നെ അടയ്ക്കാത്ത കൗണ്‍സില്‍ ടാക്‌സിന്റെ വലുപ്പം 8.3 ബില്ല്യണ്‍ പൗണ്ടില്‍ എത്തിയെന്നാണ് വീടുകള്‍ക്കുള്ള മുന്നറിയിപ്പ് വരുന്നത്.
ഇംഗ്ലണ്ട്, സ്‌കോട്ട്‌ലണ്ട്, വെയില്‍സ് എന്നിവിടങ്ങളില്‍ കൗണ്‍സില്‍ ബില്‍ അടയ്ക്കാത്തവരുടെ എണ്ണ ലക്ഷക്കണക്കിന് വരുമെന്നാണ് ഏറ്റവും പുതിയ ഗവണ്‍മെന്റ് ഡാറ്റ വ്യക്തമാക്കുന്നത്. ഈ വര്‍ഷം മാര്‍ച്ച് അവസാനം വരെ ഇംഗ്ലണ്ടിലെ കുടുംബങ്ങള്‍ വരുത്തിവെച്ചിട്ടുള്ള കടം 6.2 ബില്ല്യണ്‍ പൗണ്ടാണെന്ന് ചാരിറ്റി ഡെബ്റ്റ് ജസ്റ്റിസ് നടത്തിയ പരിശോധന വ്യക്തമാക്കുന്നു.
സ്‌കോട്ടിഷ് കുടുംബങ്ങള്‍ 1.5 ബില്ല്യണ്‍ പൗണ്ടും, വെയില്‍സില്‍ 160 മില്ല്യണ്‍ പൗണ്ടും കൗണ്‍സില്‍ ടാക്‌സ് ഇനത്തില്‍ വീഴ്ച വരുത്തിയിട്ടുണ്ട്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ബ്രിട്ടനില്‍ കൗണ്‍സില്‍
More »
ഏഴുവയസുള്ള മലയാളി ബാലന്‍ യുകെ യില്‍ പനി ബാധിച്ചു മരിച്ചു; വേദനയോടെ മലയാളി സമൂഹം
യുകെയിലെ മലയാളി സമൂഹത്തിനു വേദനയായി ഏഴുവയ്സുകാരന്റെ വിയോഗം. ഏഴുവയസുള്ള മലയാളി ബാലന്‍ ആണ് പനി ബാധിച്ചു മരിച്ചത്. ആലപ്പുഴ സ്വദേശികളുടെ മകനായ റൂഫസ് കുര്യന്‍ (7) ആണ് ഏവരെയും ദുഃഖത്തിലാഴ്ത്തി വിടപറഞ്ഞത്. ഈ മാസം 24ന് സ്‌കൂളില്‍ നിന്ന് തിരിച്ചെത്തിയ കുട്ടിക്ക് പനി ലക്ഷണങ്ങളുണ്ടായിരുന്നു.
തുടര്‍ന്ന് പനിക്കുള്ള മരുന്ന് കഴിച്ചു. പിന്നീട് ശരീരത്തില്‍ ചെറിയ തടിപ്പും അസ്വസ്ഥതയും തോന്നിയതോടെ പുലര്‍ച്ചെ രണ്ടരക്ക് കുട്ടിയെ മാതാപിതാക്കള്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയി. പക്ഷെ ആശുപത്രിയിലെത്തി പത്തു മിനിറ്റിനകം കുട്ടിയുടെ മരണം സംഭവിക്കുകയായിരുന്നു.
കുര്യന്‍ വര്‍ഗീസും ഷിജി തോമസും ആണ് റൂഫ്‌സിന്റെ മാതാപിതാക്കള്‍. ഏക സഹോദരന്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥിയാണ്. ഗള്‍ഫില്‍ നിന്നും ഒന്നരവര്‍ഷം മുമ്പാണ് കുര്യനും കുടുംബവും യുകെയിലെത്തിയത്. സംസ്‌കാരം പിന്നീട്.
More »
ലേബര്‍ സര്‍ക്കാരിന്റെ ബെനഫിറ്റ് നയത്തിനെതിരെ സ്വന്തം പാര്‍ട്ടിയിലെ 130 എംപിമാര്‍ രംഗത്ത്; ബില്ലുമായി മുന്നോട്ടെന്ന് പ്രധാനമന്ത്രി
ലേബര്‍ ഗവണ്‍മെന്റിന്റെ ബെനഫിറ്റ് നയത്തിനെതിരെ 130 ഓളം ഭരണകക്ഷി എംപിമാര്‍ പരസ്യമായി രംഗത്ത്. ഹെല്‍ത്ത്, ഡിസെബിലിറ്റി ബെനഫിറ്റുകളില്‍ കൊണ്ടുവന്ന കടുത്ത നിയന്ത്രണങ്ങള്‍ ഇല്ലാതെയാകുന്ന നിയമ ഭേദഗതി നിര്‍ദ്ദേശത്തില്‍ 130 ലേബര്‍ എംപിമാര്‍ ഒപ്പിട്ടതോടെ സര്‍ക്കാര്‍ ആശങ്കയിലാണ്. എന്നാല്‍ ബില്ലുമായി മുന്നോട്ട് പോകുമെന്ന നിലപാടില്‍ തന്നെയാണ് പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മര്‍. ചാന്‍സലര്‍ റേച്ചല്‍ റീവ്‌സും ഭേദഗതിക്കെതിരെ രംഗത്തുണ്ട്. ക്ഷേമ പദ്ധതികള്‍ക്കായുള്ള ചെലവ് ഉയരുകയാണ്. നിലവിലെ നിര്‍ദ്ദേശപ്രകാരമുള്ള അഞ്ചു ബില്യണ്‍ പൗണ്ടിന്റെ കുറവ് വരുത്തിയാല്‍ പോലും പ്രതിസന്ധി തുടരുകയാണ്.
സാമ്പത്തിക പ്രതിസന്ധിയില്‍ നികുതി ഇനിയും കൂട്ടേണ്ട അവസ്ഥയിലാണ് സര്‍ക്കാര്‍.
ബെനഫിറ്റുകളുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ നയത്തില്‍ ഒരു മന്ത്രി രാജിവച്ചിരുന്നു. മറ്റു പലരും പ്രതിഷേധവുമായി രംഗത്തും വന്നു. വോട്ടെടുപ്പ്
More »
എയര്‍ ഇന്ത്യയുടെ ലണ്ടന്‍-മുംബൈ വിമാനത്തിലെ 5 യാത്രക്കാര്‍ക്കും 2 ജീവനക്കാര്‍ക്കും ദേഹാസ്വാസ്ഥ്യം
തിങ്കളാഴ്ച ലണ്ടന്‍ ഹീത്രുവില്‍ നിന്നും മുംബൈയിലേക്ക് യാത്ര തിരിച്ച എയര്‍ ഇന്ത്യ വിമാനത്തിലെ അഞ്ച് യാത്രക്കാര്‍ക്കും രണ്ട് ജീവനക്കാര്‍ക്കും ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. വിമാനം മുംബൈയിലേക്ക് പോകുന്നതിനിടയില്‍ ഏഴ് പേര്‍ക്ക് തലക്കറക്കവും ഛര്‍ദ്ദിയും അനുഭവപ്പെട്ടതായി എയര്‍ ഇന്ത്യ സ്ഥിരീകരിച്ചിട്ടുണ്ട്. എയര്‍ ഇന്ത്യ 130 വിമാനത്തിലെ യാത്രക്കാര്‍ക്കാണ് വിമാനം പറക്കുന്നതിനിടെ ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെട്ടത്.
അതേസമയം, വിമാനം മുംബൈയില്‍ സുരക്ഷിതമായി ലാന്‍ഡ് ചെയ്തു. രോഗികള്‍ക്കുള്ള സഹായവുമായി മെഡിക്കല്‍ സംഘം മുംബൈ വിമാനത്താവളത്തില്‍ തയ്യാറായിരുന്നു. ലാന്‍ഡ് ചെയ്ത ശേഷവും ബുദ്ധിമുട്ട് നേരിട്ട രണ്ട് ജീവനക്കാരെയും രണ്ട് യാത്രികരെയും കൂടുതല്‍ പരിശോധനകള്‍ക്കായി മെഡിക്കല്‍ റൂമിലേക്ക് കൊണ്ടുപോയി. സംഭവത്തില്‍ വ്യോമയാന സുരക്ഷ ഏജന്‍സിയായ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷനെ വിവരം അറിയിച്ചതായി എയര്‍
More »
സെര്‍വിക്കല്‍ കാന്‍സര്‍ വീട്ടില്‍ വച്ച് തന്നെ തിരിച്ചറിയാം; കിറ്റുകള്‍ ലഭ്യമാക്കി എന്‍എച്ച്എസ് ഇംഗ്ലണ്ട്
സെര്‍വിക്കല്‍ കാന്‍സര്‍ സ്‌ക്രീനിംഗിന് വരാന്‍ വൈകിയ സ്ത്രീകള്‍ക്ക് വീട്ടില്‍ തന്നെ പരിശോധന നടത്താനുള്ള സൗകര്യം നല്‍കാന്‍ ഒരുങ്ങി എന്‍എച്ച്എസ് ഇംഗ്ലണ്ട്. ജനുവരി മുതല്‍ ലഭ്യമാകുന്ന DIY ടെസ്റ്റ് കിറ്റുകളില്‍ യോനിയിലെ ആവരണം തുടയ്ക്കാന്‍ നീളമുള്ള ഒരു കോട്ടണ്‍ ബഡ് അടങ്ങിയതാണ്. മിക്ക സെര്‍വിക്കല്‍ കാന്‍സറുകള്‍ക്കും കാരണമാകുന്ന ഹ്യൂമന്‍ പാപ്പിലോമ വൈറസിനെ തിരിച്ചറിയാനാണ് ഈ പരിശോധന നടത്തുക. 25 നും 64 നും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്ക് ഏതാനും വര്‍ഷങ്ങള്‍ കൂടുമ്പോള്‍ ഇത് നല്‍കാറുണ്ട്. എന്നാല്‍ അഞ്ച് ദശലക്ഷത്തിലധികം സ്ത്രീകള്‍ കൃത്യ സമയത്ത് ഈ ടെസ്റ്റ് ചെയ്യുന്നില്ലെന്ന് സര്‍ക്കാരിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നു.
ഇംഗ്ലണ്ടിലെ ആരോഗ്യ-സാമൂഹിക പരിപാലന വകുപ്പ്, ഗര്‍ഭാശയ പരിശോധനയില്‍ സ്ത്രീകള്‍ പങ്കെടുക്കുന്നതില്‍ തടസങ്ങള്‍ നേരിടാതിരിക്കാനാണ് ഇത്തരത്തിലുള്ള നടപടിയുമായി മുന്നോട്ട് വന്നിരിക്കുന്നത്.
More »
എന്‍എച്ച്എസിലെ പ്രസവ യൂണിറ്റുകളെ കുറിച്ചുള്ള പരാതികള്‍ അടിയന്തര പ്രാധാന്യത്തോടെ അന്വേഷിക്കും; സേവനങ്ങള്‍ മെച്ചപ്പെടുത്താന്‍ ട്രസ്റ്റുകള്‍ക്ക് നോട്ടീസ്
എന്‍എച്ച്എസിലെ പ്രസവ യൂണിറ്റുകളെ കുറിച്ചുള്ള ഉയരുന്ന പരാതികള്‍ അടിയന്തര പ്രാധാന്യത്തോടെ അന്വേഷിക്കുമെന്ന് ആരോഗ്യ സെക്രട്ടറി വെസ് സ്ട്രീറ്റിങ്. മെറ്റേണിറ്റി സര്‍വീസുകള്‍ കൃത്യമായി പ്രവര്‍ത്തിക്കുന്നില്ലെന്നും അനാവശ്യമായ ഫണ്ട് ചെലവഴിക്കല്‍ നടക്കുന്നുണ്ടെന്നുമുള്ള പരാതികളുയര്‍ന്നിരുന്നു. തിങ്കളാഴ്ച റോയല്‍ കോളജ് ഓഫ് ഒബ്സ്റ്റട്രീഷ്യന്‍സ് ആന്‍ഡ് ഗൈനക്കോളജിസ്റ്റുകളുടെ വാര്‍ഷിക സമ്മേളനത്തിലായിരുന്നു തീരുമാനം
നിലവിലെ സംവിധാനങ്ങളും സേവനങ്ങളുടേയും നിലവാരം പരിശോധിക്കും. തെറ്റായ ചികിത്സയുടെ പേരില്‍ നല്‍കിയ പിഴ തുകയേക്കാള്‍ കുറവാകും അന്വേഷണത്തിന് ചെലവഴിക്കുന്നതെന്ന് ആരോഗ്യ സെക്രട്ടറി പറഞ്ഞു. ജീവനക്കാരുടേയും ആശുപത്രി ഉപകരണങ്ങളുടേയും അപര്യാപ്തത ആശുപത്രി സേവനങ്ങളില്‍ തിരിച്ചടിയായിട്ടുണ്ട്. പ്രസവ പരിചരണത്തിനിടെ വംശീയ അസമത്വങ്ങളുണ്ടെന്ന പരാതികളിലും അന്വേഷണം നടത്തും.
ഇംഗ്ലണ്ടില്‍ നിരവധി
More »
സമ്പന്ന വിദേശികള്‍ക്കു ബ്രിട്ടാനിയ കാര്‍ഡ്; 10വര്‍ഷ താമസ പെര്‍മിറ്റ്, റിഫോം യുകെയുടെ നിലപാടില്‍ വിമര്‍ശനം
സമ്പന്ന വിദേശികളേയും തിരിച്ചുവരുന്ന ബ്രിട്ടീഷ് പ്രവാസികളേയും ലക്ഷ്യമിട്ടുള്ള ബ്രിട്ടാനിയ കാര്‍ഡ് അവതരിപ്പിക്കാന്‍ റിഫോം യുകെ. വ്യക്തികള്‍ക്ക് പത്തുവര്‍ഷത്തെ താമസ പെര്‍മിറ്റ് ലഭിക്കും. യുകെയില്‍ താമസിക്കുന്ന സമയം വിദേശ ആദായ നികുതി അടയ്‌ക്കേണ്ടതില്ല. ഇവര്‍ക്ക് ഇന്‍ഹെറിറ്റെന്‍സ് നികുതിയും വേണ്ട. ഒറ്റതവണയായി 250000 പൗണ്ട് പേയ്‌മെന്റായി നല്‍കണം. ഇത്തരത്തില്‍ ലഭിക്കുന്ന പണം യുകെയില്‍ ഏറ്റവും ശമ്പളം കുറവ് ലഭിക്കുന്ന പത്തുശതമാനം തൊഴിലാളികള്‍ക്ക് നേരിട്ടു നല്‍കുമെന്നാണ് ഫരാഗെയുടെ പ്രഖ്യാപനം.
പാര്‍ട്ടി ഇതു ഈ ആഴ്ച അവസാനം മുന്നോട്ട് വയ്ക്കും. ശമ്പളം കുറഞ്ഞ തൊഴിലാളികള്‍ക്ക് 600 മുതല്‍ ആയിരം പൗണ്ടുവരെ വാര്‍ഷിക രഹിത പെയ്‌മെന്റായി പണം നല്‍കുമെന്നും റീഫോം യുകെ പറയുന്നു. ഈ പേയ്‌മെന്റുകള്‍ എച്ച്എംആര്‍സി കൈകാര്യം ചെയ്യും. ഇതു ഗോള്‍ഡന്‍ വിസയല്ല, സമ്പന്നര്‍ക്ക് ബ്രിട്ടീഷ് സമൂഹത്തെ ഉടമ്പടിയൂടെ
More »