ഹൃദ്രോഗ ചികിത്സയ്ക്കായി യുകെയിലെത്തിയ ആള്‍ക്ക് ബലാത്സംഗത്തിന് 7 വര്‍ഷം ജയില്‍ ശിക്ഷ
അപൂര്‍വ്വ ഹൃദ്രോഗ ചികിത്സയ്ക്കായി യുകെയിലെത്തിയ ഖത്തര്‍ ഒട്ടക ഇടയന്‍ ചെല്‍സി ആശുപത്രിയില്‍ സ്ത്രീയെ ബലാത്സംഗത്തിന് ഇരയാക്കാന്‍ ശ്രമിച്ച് 7 വര്‍ഷം ജയില്‍ ശിക്ഷ ഏറ്റുവാങ്ങി. ചെല്‍സിയിലെ സ്‌പെഷ്യലിസ്റ്റ് ഹൃദ്രോഗ ക്ലിനിക്കില്‍ സ്ത്രീയെ ബലാത്സംഗത്തിന് ഇരയാക്കാന്‍ ശ്രമിച്ച ഖത്തര്‍ സ്വദേശിയായ ഒട്ടക ഇടയന് ആണ് ശിക്ഷ. സ്വദേശത്ത് സ്ത്രീകളുമായി അടുത്ത് ഇടപഴകാറില്ലെന്നതാണ് ബ്രിട്ടനിലെത്തിയപ്പോള്‍ നടത്തിയ അക്രമത്തിന് കാരണമായി ഇയാള്‍ പറയുന്നത്.
ലോകപ്രശസ്തമായ സൗത്ത് വെസ്റ്റ് ലണ്ടന്‍, ചെല്‍സിയിലെ റോയല്‍ ബ്രോംപ്ടണ്‍ ഹോസ്പിറ്റലിലെ ടോയ്‌ലെറ്റിലേക്ക് സ്ത്രീയെ വലിച്ചിഴച്ച് കൊണ്ടുപോയ ശേഷം ലൈംഗിക അക്രമം നടത്തുകയായിരുന്നു ഇയാള്‍. ഈ കുറ്റങ്ങള്‍ക്ക് നാസര്‍ അല്‍ ജെറാനിഖിന് ഏഴ് വര്‍ഷത്തെ ജയില്‍ശിക്ഷയാണ് വിധിച്ചിരിക്കുന്നത്. ശിക്ഷ പൂര്‍ത്തിയാക്കിയ ശേഷം ഇയാളെ നാടുകടത്തും.
അപൂര്‍വ്വമായ ഹൃദ്രോഗത്തിന്
More »
യു എസ് ആക്രമണം: റൂട്ടുകള്‍ മാറ്റി എയര്‍ലൈനുകള്‍; വലയുന്നത് പ്രവാസികള്‍
ഇറാന് മേല്‍ അമേരിക്ക നടത്തിയ ആക്രമണത്തെ തുടര്‍ന്ന് ലണ്ടനില്‍ നിന്നും ദുബായിലെക്കും ദോഹയിലേക്കുമുള്ള വിമാന സര്‍വ്വീസുകള്‍ റദ്ദ് ചെയ്തു. ഞായറാഴ്ച ഹീത്രൂവില്‍ നിന്നും പുറപ്പെടാനിരുന്നതും, ഇവിടേക്ക് വരാന്‍ ഇരുന്നതുമായ, ബ്രിട്ടീഷ് എയര്‍വെയ്‌സിന്റെ എല്ലാ ദുബായ്, ദോഹ സര്‍വ്വീസുകളുമാണ് റദ്ദ് ചെയ്തത്. അമേരിക്കന്‍ ആക്രമണത്തിന് പിന്നാലെയാണ് വിമാനക്കമ്പനി ഇക്കാര്യം അറിയിച്ചത്. ആക്രമണത്തെ തുടര്‍ന്ന് ഇസ്രയേലും അവരുടെ വ്യോമപാത പൂര്‍ണ്ണമായും അടച്ചിരിക്കുകയാണ്.
ശനിയാഴ്ച രാത്രി ഹീത്രൂവില്‍ നിന്നും ദുബായിലേക്ക് യാത്ര തിരിച്ച ഒരു ബി എ വിമാനം സൂറിച്ചിലേക്ക് തിരിച്ചു വിടേണ്ടതായി വന്നിരുന്നു. ഇതിനു ശേഷമാണ് ബ്രിട്ടീഷ് എയര്‍വേയ്‌സ് ഇത്തരത്തിലൊരു തീരുമാനമെടുത്തത്. സമീപകാല സംഭവങ്ങളുടെ വെളിച്ചത്തില്‍, യാത്രക്കാരുടെയും ജീവനക്കാരുടെയും ജീവന് സുരക്ഷ ഉറപ്പാക്കാനാണ് പല ഷെഡ്യൂളുകളും മാറ്റിയതെന്നും ബ്രിട്ടീഷ് എയര്‍വെയ്‌സ്
More »
ദയാവധത്തിന്റെ ആശ്വാസമേകാന്‍ എന്‍എച്ച്എസില്‍ പണമില്ലെന്ന് ഹെല്‍ത്ത് സെക്രട്ടറി
ഹൗസ് ഓഫ് കോമണ്‍സില്‍ പാസായ ദയാവധ ബില്‍ ഇപ്പോള്‍ ഹൗസ് ഓഫ് ലോര്‍ഡ്‌സിന്റെ പരിഗണനയിലാണ്. ഇവിടെയും അംഗീകാരം ലഭിച്ചാല്‍ വര്‍ഷത്തിന്റെ അവസാനത്തോടെ ഇത് നിയമമായി മാറിയേക്കാം. എന്നാല്‍ അസിസ്റ്റഡ് ഡൈയിംഗ് ബില്‍ നിയമമാക്കിയാല്‍ അത് ജീവിച്ചിരിക്കുന്നവര്‍ക്ക് ചികിത്സ നല്‍കാനുള്ള പണം കവരുമെന്നാണ് ഹെല്‍ത്ത് സെക്രട്ടറി ഇപ്പോള്‍ മുന്നറിയിപ്പ് നല്‍കുന്നത്. കഴിഞ്ഞ ആഴ്ച സഭയില്‍ ബില്‍ അവതരിപ്പിച്ചപ്പോള്‍ വെസ് സ്ട്രീറ്റിംഗ് ആത്മഹത്യാ നിയമത്തെ എതിര്‍ത്ത് വോട്ട് ചെയ്തിരുന്നു. ഈ പുതിയ രീതി നടപ്പിലാക്കാന്‍ ഹെല്‍ത്ത് സര്‍വ്വീസിന്റെ മറ്റ് ഭാഗങ്ങളില്‍ നിന്നും സമയവും, പണവും ചെലവ് ചെയ്യേണ്ടി വരുമെന്നാണ് ഹെല്‍ത്ത് സെക്രട്ടറിയുടെ നിലപാട്.
അവസാന കാലത്ത് മെച്ചപ്പെട്ട പരിചരണം ലഭ്യമാക്കി തങ്ങള്‍ ജീവിതം അവസാനിപ്പിക്കാതെ മറ്റ് വഴികളില്ലെന്ന തോന്നലില്‍ നിന്നും ഗുരുതര രോഗങ്ങള്‍ ബാധിച്ചവരെ തടയുകയാണ് വേണ്ടതെന്ന് സ്ട്രീറ്റിംഗ്
More »
എന്‍എച്ച്എസില്‍ അമിതവണ്ണം കുറയ്ക്കാനുള്ള മരുന്നുകള്‍ തിങ്കളാഴ്ച മുതല്‍ വിതരണം ചെയ്യും; ആശങ്കകളുമായി ജി പി മാരും ഫാര്‍മസികളും
ഇംഗ്ലണ്ടിലെ ആയിരക്കണക്കിന് രോഗികള്‍ക്ക് ഇന്ന് (തിങ്കളാഴ്ച) മുതല്‍ ആദ്യമായി അവരുടെ ജിപി വഴി അമിത വണ്ണം കുറയ്ക്കുന്നതിനുള്ള മരുന്നുകള്‍ ലഭ്യമാകും. തുടക്കത്തില്‍ കുടുംബ ഡോക്ടര്‍മാര്‍ക്ക് മരുന്നുകള്‍ നിര്‍ദ്ദേശിക്കാന്‍ അനുവാദമുണ്ടാകുമെന്നാണ് അറിയാന്‍ കഴിഞ്ഞത്. ഏകദേശം 220,000 ആളുകള്‍ക്ക് അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ മരുന്ന് ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നതിലൂടെ ഭക്ഷണം ദഹിക്കുന്നത് മന്ദഗതിയിലാക്കിയാണ് മരുന്ന് ശരീര വണ്ണം കുറയ്ക്കാന്‍ സഹായിക്കുന്നത് .
അമിത വണ്ണം മൂലമുള്ള കൂടുതല്‍ ആരോഗ്യപ്രശനമുള്ളവര്‍ക്കായിരിക്കും തുടക്കത്തില്‍ മരുന്ന് നല്‍കി തുടങ്ങുന്നത് . നിലവിലെ ജോലിയോടൊപ്പം മരുന്ന് വിതരണം കൈകാര്യം ചെയ്യുന്നത് തങ്ങള്‍ക്കു അധിക ജോലിഭാരം ഉണ്ടാക്കുമെന്ന പരാതി ജിപി മാരുടെ ഭാഗത്തുനിന്ന് ഉയര്‍ന്നു വന്നിട്ടുണ്ട്. മരുന്നിന്റെ വിതരണം
More »
ഇംഗ്ലണ്ടില്‍ ട്രെയിനിംഗിനും അപ്രന്റീസ്ഷിപ്പിനും വേഗത കൂട്ടും; നിക്ഷേപം നടത്താന്‍ 275 മില്ല്യണ്‍ പൗണ്ട് പദ്ധതി
ലേബര്‍ ചെങ്കോട്ടകളില്‍ റിഫോം യുകെ മുന്നേറ്റം തടയാന്‍ ലക്ഷ്യമിട്ടു ബ്രിട്ടന്റെ വ്യവസായ തന്ത്രങ്ങള്‍ മെച്ചപ്പെടുത്താന്‍ 275 മില്ല്യണ്‍ പൗണ്ട് നിക്ഷേപിക്കാന്‍ ഗവണ്‍മെന്റ് പദ്ധതി. ടെക്‌നിക്കല്‍ ട്രെയിനിംഗ്, അപ്രന്റീസ്ഷിപ്പുകള്‍ക്കായാണ് ഈ തുക ഇറക്കുന്നത്. ഇംഗ്ലണ്ടിന്റെ നിര്‍മ്മാണ മേഖലകളില്‍ നിഗല്‍ ഫരാഗിന്റെ സ്വാധീനം വര്‍ദ്ധിക്കുന്ന സാഹചര്യത്തിലാണ് ലേബര്‍ നീക്കം.
പുതിയ ടെക്‌നിക്കല്‍ കോളേജുകള്‍ക്ക് ഫണ്ടിംഗ് ലഭ്യമാക്കുമെന്ന് ബിസിനസ് സെക്രട്ടറി ജോന്നാഥന്‍ റെയ്‌നോള്‍ഡ്‌സ് പാക്കേജ് പ്രഖ്യാപിക്കവെ വ്യക്തമാക്കി. കൂടാതെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഡിജിറ്റല്‍ മാനുഫാക്ചറിംഗ് എന്നിവയില്‍ ഹൃസ്വകാല കോഴ്‌സുകളും നല്‍കും. ഇംഗ്ലണ്ടിലെ ട്രെയിനിംഗ് പരിശീലകര്‍ക്ക് സുപ്രധാന ക്യാപിറ്റല്‍ അപ്‌ഗ്രേഡും ലഭ്യമാക്കും.
എഞ്ചിനീയറിംഗ്, ഡിഫന്‍സ് കൂടാതെ ഉയര്‍ന്ന വളര്‍ച്ച രേഖപ്പെടുത്തുന്ന മേഖലകളായ
More »
പുതിയ സര്‍വേയില്‍ ലേബറിനേക്കാള്‍ ഒന്‍പത് പോയിന്റ് മുന്‍തൂക്കം നേടി റിഫോം യുകെ
റിഫോം യുകെ പാര്‍ട്ടി കുതിപ്പ് തുടരുകയാണ്. ഏറ്റവും ഒടുവില്‍ നടന്ന അഭിപ്രായ സര്‍വേയില്‍ ഭരണകക്ഷിയായ ലേബര്‍ പാര്‍ട്ടിയേക്കാള്‍ ഒന്‍പത് പോയിന്റുകള്‍ക്കാണ് അവര്‍ മുന്നിട്ട് നില്‍ക്കുന്നത്. റിഫോം പാര്‍ട്ടിക്ക് വോട്ട് ചെയ്യാന്‍ ഉദ്ദേശിക്കുന്നവരുടെ എണ്ണം ടോറികള്‍ക്ക് വോട്ട് ചെയ്യാന്‍ ഉദ്ദേശിക്കുന്നവരുടെ എണ്ണത്തേക്കാള്‍ ഇരട്ടിയിലധികം ആയതാണ് മറ്റൊരു പ്രധാന കാര്യം. ടോറികള്‍ക്ക് 15 ശതമാനം വോട്ടുകള്‍ ലഭിച്ചപ്പോള്‍ ലേബര്‍ പാര്‍ട്ടിക്ക് 25 ശതമാനവും റിഫോം യുകെയ്ക്ക് 34 ശതമാനവും വോട്ട് ലഭിച്ചു.
ഇപ്സോസ് നടത്തിയ അഭിപ്രായ സര്‍വേയുടെ ഫലം സൂചിപ്പിക്കുന്നത് റിഫോം പാര്‍ട്ടിയുടെ അതിവേഗമുള്ള വളര്‍ച്ചയെയാണ്. അതിനോടൊപ്പം അധികാരത്തിലേറി ആദ്യ വര്‍ഷം തന്നെ കീര്‍ സ്റ്റാര്‍മറുടെയും ചാന്‍സലര്‍ റെയ്ച്ചല്‍ റീവ്‌സിന്റെയും ജനപിന്തുണ കുത്തനെ ഇടിയുന്നതും ഇതില്‍ വ്യക്തമാണ്, ഇതെ വോട്ടിംഗ് പാറ്റേണ്‍ തന്നെയാണ് പൊതു
More »
ഉയര്‍ന്ന ജീവിതച്ചെലവും, മോശം ശമ്പളവും; വിദേശ ഡോക്ടര്‍മാര്‍ യുകെ ഒഴിവാക്കുന്നു
വിദേശ ഡോക്ടര്‍മാര്‍ ബ്രിട്ടന്‍ ഒഴിവാക്കുന്നു. യുകെയിലേക്ക് വരാനും, ജോലി ചെയ്യാനും വിദേശ ഡോക്ടര്‍മാര്‍ വിമുഖത കാണിക്കുന്നതിലേക്ക് നയിക്കുന്നത് കുറഞ്ഞ ശമ്പളവും, ഉയര്‍ന്ന ജീവിതച്ചെലവും, മോശം ജീവിതനിലവാരവുമാണെന്നാണ് കണ്ടെത്തല്‍.
ജനറല്‍ മെഡിക്കല്‍ കൗണ്‍സില്‍ നടത്തിയ അന്വേഷണത്തിലാണ് വിദേശ പരിശീലനം നേടിയ ഡോക്ടര്‍മാര്‍ യുകെയെ ഉപേക്ഷിച്ച് മെച്ചപ്പെട്ട വരുമാനവും, ജീവിതവും നല്‍കുന്ന യുഎസിലേക്കും, ഓസ്‌ട്രേലിയ, കാനഡ പോലുള്ള രാജ്യങ്ങളിലേക്കും പോകുന്നതെന്ന് വ്യക്തമായത്.
ജിഎംസി നടത്തിയ സര്‍വ്വെയില്‍ വിദേശ ഡോക്ടര്‍മാരില്‍ 84 ശതമാനം പേരാണ് മറ്റ് രാജ്യങ്ങള്‍ ബ്രിട്ടനേക്കാള്‍ കൂടുതല്‍ ശമ്പളം നല്‍കുന്നതായി ചൂണ്ടിക്കാണിച്ചത്. കേവലം 5 ശതമാനമാണ് മറിച്ച് അഭിപ്രായപ്പെട്ടത്.
ജീവിതച്ചെലവ്, ജീവിതനിലവാരം എന്നീ വിഷയങ്ങളിലും യുകെയ്ക്ക് മോശം റേറ്റിംഗാണ് ഇവര്‍ നല്‍കുന്നത്. യുകെയിലെ റസിഡന്റ് ഡോക്ടര്‍മാര്‍ 29%
More »
ലൈംഗിക ചുവയോടെ സഹപ്രവര്‍ത്തകരോട് സംസാരിച്ച ഇന്ത്യന്‍ സര്‍ജന്‍ കുറ്റക്കാരന്‍
ഇന്ത്യന്‍ വംശജനായ ഒരു സീനിയര്‍ ഹാര്‍ട്ട് സര്‍ജന്‍ സഹപ്രവര്‍ത്തകരോട് ലൈംഗിക ചുവയോടെ സംസാരിക്കുകയും പെരുമാറുകയും ചെയ്തു എന്ന ആരോപ്ണത്തില്‍ കുറ്റക്കാരനാണെന്ന് പ്രെസ്റ്റണ്‍ ക്രൗണ്‍ കോടതി കണ്ടെത്തി.
ബ്ലാക്ക്പൂള്‍ വിക്‌റ്റോറിയ ഹോസ്പിറ്റലിലെ അഞ്ച് സ്ത്രീകളോട് മോശമായി പെരുമാറി എന്ന 14 ചാര്‍ജ്ജുകളില്‍ 12 എണ്ണത്തിലാണ് അമല്‍ ബോസ് എന്ന സര്‍ജന്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. മറ്റൊരു വനിത സഹപ്രവര്‍ത്തക ഉന്നയിച്ച ആരോപണങ്ങളില്‍ ഇയാളെ കുറ്റവിമുക്തമാക്കുകയും ചെയ്തിട്ടുണ്ട്.
തന്റെ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്താണ് അമല്‍ ബോസ് ഇത്തരത്തില്‍ പെരുമാറിയതെന്ന് കോടതി നിരീക്ഷിച്ചു. പോലീസ് അറസ്റ്റ് ചെയ്തപ്പോള്‍ വെറും തമാശയ്ക്ക് ചെയ്തതാണെന്നും, അതില്‍ ഖേദിക്കുന്നു എന്നും ഇയാള്‍ പറഞ്ഞതായും കോടതിയില്‍ ബോധിപ്പിച്ചു.
ലങ്കാസ്റ്ററിനു സമീപം തുണ്ണാമില്‍ താമസിക്കുന്ന ഇയാള്‍ ആശുപത്രിയിലെ
More »
ചരിത്രപരമായ അസിസ്റ്റഡ് ഡൈയിംഗ് ബില്‍ കോമണ്‍സില്‍ പാസായി; ഇനി പ്രഭു സഭയിലേക്ക്
ഇംഗ്ലണ്ടിലെയും വെയില്‍സിലെയും മാരകരോഗികളായ മുതിര്‍ന്നവര്‍ക്ക് സ്വന്തം ജീവിതം അവസാനിപ്പിക്കാനുള്ള അവകാശം നല്‍കിക്കൊണ്ട് വലിയ സാമൂഹിക മാറ്റത്തിന് വഴിയൊരുക്കുന്ന അസിസ്റ്റഡ് ഡൈയിംഗ് ബില്ലിന് എംപിമാര്‍ ചരിത്രപരമായ വോട്ടെടുപ്പില്‍ അംഗീകാരം നല്‍കി.
291 നെതിരെ 314 വോട്ടുകള്‍ക്ക് പിന്തുണച്ച ടെര്‍മിനലി ഇല്‍ അഡല്‍റ്റ്സ് ബില്‍ കൂടുതല്‍ പരിശോധനയ്ക്കായി ഹൗസ് ഓഫ് ലോര്‍ഡ്‌സിലേക്ക് പോകും.
നവംബറില്‍ ആദ്യമായി ചര്‍ച്ച ചെയ്തപ്പോള്‍ 55 വോട്ടുകള്‍ക്ക് പാസാക്കിയിരുന്നു. സുഹൃത്തുക്കളും ബന്ധുക്കളും യാതന അനുഭവിച്ചു മരിക്കുന്നത് കണ്ടതിന്റെ വ്യക്തിപരമായ കഥകള്‍ എംപിമാര്‍ വിവരിച്ച വൈകാരികമായി നിറഞ്ഞ ഒരു ചര്‍ച്ചയ്ക്ക് ശേഷമാണ് വോട്ടെടുപ്പ് നടന്നത്.
ഈ വര്‍ഷം അവസാനം പ്രഭുസഭ ബില്ലിന് അംഗീകാരം നല്‍കുമെന്ന് പ്രതീക്ഷിക്കുന്നു. അങ്ങനെ സംഭവിച്ചാല്‍ മന്ത്രിമാര്‍ക്ക് നടപടികള്‍
More »