യു.കെ.വാര്‍ത്തകള്‍

ഇംഗ്ലണ്ടിലെ വിദ്യാര്‍ത്ഥികള്‍ പഠനം കഴിഞ്ഞ് പുറത്തിറങ്ങുന്നത് വന്‍കട ബാധ്യതയുമായി
ഇംഗ്ലണ്ടിലെ വിദ്യാര്‍ത്ഥികള്‍ തങ്ങളുടെ പഠനം കഴിഞ്ഞ് പുറത്തിറങ്ങുന്നത് വന്‍കട ബാധ്യതയുമായാണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു . ബിരുദ പഠനം കഴിയുമ്പോള്‍ ഒരു ശരാശരി വിദ്യാര്‍ത്ഥിയുടെ കടബാധ്യത 53,000 പൗണ്ട് ആണ് . ഓരോ വര്‍ഷവും ഈ കടബാധ്യതയില്‍ 10 ശതമാനം വര്‍ദ്ധനവ് ആണ് വന്നു കൊണ്ടിരിക്കുന്നത്. സര്‍ക്കാര്‍ വായ്പകള്‍ ഉള്‍പ്പെടെയുള്ള ഈ കടം വിദ്യാര്‍ത്ഥികള്‍ക്ക് ഭാവിയില്‍ വലിയ ഭാരമായി മാറുകയാണ്. ഈ സാഹചര്യത്തില്‍ വര്‍ദ്ധിച്ച് വരുന്ന ജീവിത ചിലവ് കൂടി നിറവേറ്റുന്നതിന് വിദ്യാര്‍ത്ഥികള്‍ കടം വാങ്ങുന്ന അവസ്ഥയും ഉണ്ടാകുന്നുണ്ട്. സ്റ്റുഡന്റ് ലോണ്‍സ് കമ്പനി (SLC) 2024-25 ല്‍ വ്യക്തിഗത വായ്പ ബാലന്‍സ് ഒരു വര്‍ഷം മുമ്പുള്ളതിനേക്കാള്‍ 5,000 പൗണ്ട് കൂടുതലാണെന്ന് കാണിക്കുന്ന കണക്കുകള്‍ പുറത്തുവിട്ടു. അതായത് ഒരു വര്‍ഷം മുമ്പ് കടബാധ്യത 4827 പൗണ്ട് ആയിരുന്നു. വിദ്യാഭ്യാസ ചിലവിന്റെ കുതിച്ചു കയറ്റം മൂലം സെമസ്റ്റര്‍ ബ്രേക്കിന്റെ

More »

ലീഡ്‌സിലെ രണ്ട് ആശുപത്രികളിലെ പ്രസവ യൂണിറ്റുകളെ 'അപര്യാപ്ത'മായി തരംതാഴ്ത്തി
ലീഡ്‌സിലെ രണ്ട് ആശുപത്രികളിലെ പ്രസവ സേവനങ്ങള്‍ ആരോഗ്യ സംരക്ഷണ അതോറിറ്റി 'നല്ലത്' എന്നതില്‍ നിന്ന് 'അപര്യാപ്തം' എന്നതിലേക്ക് തരംതാഴ്ത്തി. ഇവയുടെ പരാജയങ്ങള്‍ സ്ത്രീകള്‍ക്കും കുഞ്ഞുങ്ങള്‍ക്കും ഗണ്യമായ അപകടസാധ്യത സൃഷ്ടിച്ചതിന്റെ പശ്ചാത്തലത്തിലാണിത്. ലീഡ്‌സ് ടീച്ചിംഗ് ഹോസ്പിറ്റല്‍സ് (LTH) NHS ട്രസ്റ്റില്‍ നടത്തിയ അപ്രഖ്യാപിത പരിശോധനകളില്‍ പരിചരണത്തിന്റെ ഗുണനിലവാരത്തെയും സ്റ്റാഫിംഗ് നിലവാരത്തെയും കുറിച്ചുള്ള ജീവനക്കാരുടെയും രോഗികളുടെയും ആശങ്കകള്‍ കെയര്‍ ക്വാളിറ്റി കമ്മീഷന്‍ (CQC) ശരിവച്ചു. ഇംഗ്ലണ്ടിലെ റെഗുലേറ്റര്‍ ഇപ്പോള്‍ ഒരു മുന്നറിയിപ്പ് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്, അത് മെച്ചപ്പെടുത്താന്‍ ട്രസ്റ്റ് അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെടുന്നു. നവജാത ശിശുക്കളുടെ സേവനങ്ങളും 'നല്ലത്' എന്നതില്‍ നിന്ന് 'മെച്ചപ്പെടുത്തല്‍ ആവശ്യമാണ്' എന്നതിലേക്ക് തരംതാഴ്ത്തി. കഴിഞ്ഞ ആറ് മാസത്തിനിടെ,

More »

ബെനെഫിറ്റ് വെട്ടിച്ചുരുക്കന്നതില്‍ പ്രതിഷേധിച്ച് ലേബര്‍ വനിതാ എം പി രാജിവച്ചു
ക്ഷേമ പദ്ധതികളില്‍ ലേബര്‍ സര്‍ക്കാര്‍ കൈക്കൊള്ളുന്ന നയങ്ങളില്‍ പ്രതിഷേധിച്ച് ഭരണകക്ഷി എം പി വിക്കി ഫോക്സ്‌ക്രോഫ് ഗവണ്മെന്റ് വിപ്പ് സ്ഥാനം രാജിവെച്ചു. 2020 നും 2024 നും ഇടയിലായി ഷാഡോ ഡിസെബിലിറ്റി മന്ത്രിയായിരുന്ന ഫോക്സ്‌ക്രോഫ് പ്രധാനമന്ത്രിക്കെഴുതിയ കത്തില്‍ പറയുന്നത് ഭിന്നശേഷിക്കാര്‍ക്കുള്ള സഹായം വരെ വെട്ടിക്കുറയ്ക്കുന്ന നടപടിയെ പിന്തുണയ്ക്കാന്‍ കഴിയില്ലെന്നാണ്. ഉയര്‍ന്നു കൊണ്ടേയിരിക്കുന്ന ക്ഷേമ പദ്ധതി ചെലവുകള്‍ നിയന്ത്രിക്കണമെന്ന് പറഞ്ഞ അവര്‍ , പക്ഷെ ഇപ്പോള്‍ നിര്‍ദ്ദേശിച്ചിരിക്കുന്ന വെട്ടിച്ചുരുക്കല്‍ അതിനുള്ള പരിഹാരമല്ലെന്നും പറഞ്ഞു. സര്‍ക്കാരില്‍ നിന്നും പുറത്തു പോകണമോ, അതിനകത്തു നിന്നു തന്നെ പോരാടണമോ എന്ന കാര്യത്തില്‍ തനിക്ക് ആശയക്കുഴപ്പം ഉണ്ടായിരുന്നതായി ലൂയിഷാം നോര്‍ത്ത് എം പിയായ ഫോക്സ്‌ക്രോഫ്റ്റ് പറഞ്ഞു. എന്നാല്‍, താന്‍ ആഗ്രഹിക്കുന്ന മാറ്റങ്ങള്‍ കൊണ്ടുവരാന്‍ കഴിയുമെന്ന്

More »

അസിസ്റ്റഡ് ഡൈയിംഗ് ബില്‍ ഇന്ന് കോമണ്‍സില്‍; പാസാകുമെന്നു വിലയിരുത്തല്‍
അസിസ്റ്റഡ് ഡൈയിംഗ് ബില്‍ ഇന്ന് കോമണ്‍സില്‍ വോട്ടിനിടും. ബില്‍ അന്തിമഘട്ടത്തിലേക്ക് എത്തുമ്പോള്‍ എംപിമാര്‍ നിയമനിര്‍മ്മാണത്തെ പിന്തുണയ്ക്കുമെന്ന് തനിക്ക് "വിശ്വാസമുണ്ടെന്ന്" ബില്ലിന്റെ പിന്നിലുള്ള എംപിയായ കിം ലീഡ്‌ബീറ്റര്‍ പറഞ്ഞു. മാരകരോഗികളായ മുതിര്‍ന്നവര്‍ക്ക് സ്വന്തം ജീവിതം അവസാനിപ്പിക്കാന്‍ വൈദ്യസഹായം ലഭിക്കാന്‍ അനുവദിക്കുന്ന ബില്‍ അംഗീകരിക്കപ്പെട്ടാല്‍, അത് കൂടുതല്‍ സൂക്ഷ്മപരിശോധനയ്ക്കായി ഹൗസ് ഓഫ് ലോര്‍ഡ്‌സിലേക്ക് പോകും. ഇത് അംഗീകരിക്കപ്പെട്ടില്ലെങ്കില്‍, ബില്‍ നിയമമായി മാറില്ല. അതിനാല്‍ വെള്ളിയാഴ്ച ഈ നാഴികക്കല്ലായ നിയമനിര്‍മ്മാണത്തിന് നിര്‍ണായക നിമിഷമായി മാറുന്നു. നവംബറില്‍ എംപിമാര്‍ ഈ നിര്‍ദ്ദേശത്തിന് പ്രാരംഭ പിന്തുണ നല്‍കി, 330 എംപിമാര്‍ അനുകൂലമായും 275 എംപിമാര്‍ എതിര്‍ത്തും വോട്ട് ചെയ്തു, എന്നാല്‍ ബില്ലിനെക്കുറിച്ചുള്ള ചര്‍ച്ച കൂടുതല്‍ ഭിന്നിച്ചു. കഴിഞ്ഞ

More »

10 സ്ത്രീകളെ ബലാത്സംഗം ചെയ്ത ലണ്ടനിലെ വിദ്യാര്‍ത്ഥിക്ക് 24 വര്‍ഷം തടവ്
യുകെയിലെ 'ഏറ്റവും വ്യാപകമായ വേട്ടക്കാരില്‍ ഒരാള്‍' എന്ന് പോലീസ് വിശേഷിപ്പിച്ച ചൈനീസ് പിഎച്ച്ഡി വിദ്യാര്‍ത്ഥിക്ക് 24 വര്‍ഷത്തെ തടവ് ശിക്ഷ വിധിച്ചു കോടതി. 2019 സെപ്റ്റംബറിനും 2023 മെയ് മാസത്തിനും ഇടയില്‍ ലണ്ടനില്‍ മൂന്ന് സ്ത്രീകളെയും ചൈനയില്‍ ഏഴ് സ്ത്രീകളെയും മയക്കുമരുന്ന് നല്‍കി ബലാത്സംഗം ചെയ്ത ചൈനീസ് പൗരനായ ഷെന്‍ഹാവോ സൂവിനാണ് ശിക്ഷ ലഭിച്ചത്. 10 ഇരകളില്‍ മൂന്ന് പേരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് പ്രോസിക്യൂട്ടര്‍മാര്‍ പറയുന്നു, എന്നാല്‍ മെട്രോപൊളിറ്റന്‍ പോലീസ് ഡിറ്റക്ടീവുകള്‍ അയാള്‍ക്ക് ഡസന്‍ കണക്കിന് കൂടുതല്‍ സ്ത്രീകളെ ലക്ഷ്യം വച്ചിരിക്കാമെന്നും സാധ്യതയുള്ള ഇരകളോട് തങ്ങളെ ബന്ധപ്പെടാന്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ടെന്നും ഭയപ്പെടുന്നു. വിചാരണ മുതല്‍, 24 സ്ത്രീകള്‍ മുന്നോട്ട് വന്നിട്ടുണ്ട്. ഇന്നര്‍ ലണ്ടന്‍ ക്രൗണ്‍ കോടതിയില്‍ നടന്ന ശിക്ഷാ വിധി പ്രസ്താവത്തിനിടെ ജഡ്ജി കോട്ടേജ് സൂവിനോട് പറഞ്ഞു : "ലോകത്തിന്

More »

വിസാ നിയന്ത്രണം കര്‍ശനമാക്കും; അഭയാര്‍ത്ഥികളെ തിരിച്ചെടുക്കാത്ത രാജ്യങ്ങള്‍ക്കെതിരെ നടപടി കടുപ്പിക്കുമെന്ന് സ്റ്റാര്‍മര്‍
യുകെയില്‍ അഭയാര്‍ത്ഥികളുടെ കുത്തൊഴുക്ക് തുടരുന്നതിനിടെ ഇതിനു തടയിടാന്‍ നടപടിയെടുക്കുമെന്ന് പ്രഖ്യാപിച്ച് പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മര്‍. അഭയാര്‍ത്ഥിത്വം തേടി പരാജയപ്പെട്ട ആളുകളെ തിരിച്ചയയ്ക്കുമ്പോള്‍ സ്വീകരിക്കാന്‍ മടിക്കുന്ന രാജ്യങ്ങളില്‍ നിന്നുള്ളവരുടെ വിസാ അപേക്ഷകള്‍ ബുദ്ധിമുട്ടുള്ളതാക്കി മാറ്റുമെന്ന് കീര്‍ സ്റ്റാര്‍മര്‍ വ്യക്തമാക്കി. അനധികൃതമായി ആളുകള്‍ ബ്രിട്ടീഷ് മണ്ണില്‍ പ്രവേശിക്കുന്നത് റെക്കോര്‍ഡ് സൃഷ്ടിക്കുന്ന സാഹചര്യത്തിലാണ് പ്രധാനമന്ത്രിയുടെ പ്രതികരണം. ഇത്തരം ആളുകളെ തിരികെ സ്വീകരിക്കുന്നതില്‍ രാജ്യങ്ങളുടെ സഹകരണം അനുസരിച്ചാകും വിസ അനുവദിക്കുകയെന്നാണ് സ്റ്റാര്‍മര്‍ വ്യക്തമാക്കുന്നത്. സമാനമായ നിലപാട് യൂറോപ്പിലേക്കും, യുകെയിലേക്കും അഭയാര്‍ത്ഥിത്വത്തിനായി യാത്ര ചെയ്യുന്നവരെ തടയാന്‍ സഹായിക്കാത്ത രാജ്യങ്ങള്‍ക്ക് എതിരെയും സ്വീകരിക്കുമെന്ന് സ്റ്റാര്‍മര്‍ പറഞ്ഞു.

More »

ബ്രിട്ടന്‍ ഉഷ്ണ തരംഗത്തിലേക്ക്; താപനില വരും ദിവസങ്ങളില്‍ 33 കടക്കും
ബ്രിട്ടന്‍ ഒരു ഉഷ്ണ തരംഗത്തിലേക്ക് അടുക്കുന്നു. ഈ വര്‍ഷത്തെ ആദ്യ ഉഷ്ണ തരംഗം ഈ വാരം ഉണ്ടാകും എന്നാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. വെള്ളിയാഴ്ചയും ശനിയാഴ്ചയും താപനില 33 ഡിഗ്രി സെല്‍ഷ്യസില്‍ എത്തുമെന്നും പ്രതീക്ഷിക്കുന്നു. ഇന്നലെ ബുധനാഴ്ച, ലണ്ടനിലെ സെയിന്റ് ജെയിംസ് പാര്‍ക്കിലായിരുന്നു ഏറ്റവും ഉയര്‍ന്ന താപനില രേഖപ്പെടുത്തിയത്, 29.3 ഡിഗ്രി സെല്‍ഷ്യസ്. ഈ വര്‍ഷം ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവും കൂടിയ രണ്ടാമത്തെ താപനിലയാണിത്. ജൂണ്‍ 13ന് സഫോക്കില്‍ രേഖപ്പെടുത്തിയ 29.4 ഡിഗ്രി സെല്‍ഷ്യസ് ആണ് ഈ വര്‍ഷം ഇതുവരെ അനുഭവപ്പെട്ടതില്‍ വെച്ച് ഏറ്റവും കൂടിയ താപനില. വരുന്ന ഞായറാഴ്ച വരെ ഇംഗ്ലണ്ടിന്റെ ഒട്ടുമിക്ക ഭാഗങ്ങളിലും യെല്ലോ ഹീറ്റ്, ഹെല്‍ത്ത് അലര്‍ട്ടുകള്‍ നിലവിലുണ്ട്. അതായത്, പ്രായമേറിയവര്‍ക്കും, ആരോഗ്യ പ്രശ്നങ്ങള്‍ ഉള്ളവര്‍ക്കും ചൂട് ഭീഷണി ഉയര്‍ത്തിയേക്കാം എന്നര്‍ത്ഥം. ഇന്ന് അന്തരീക്ഷ താപനില 30 ഡിഗ്രി സെല്‍ഷ്യസ് വരെ

More »

കൂടുതല്‍ എന്‍എച്ച്എസ് ട്രസ്റ്റുകള്‍ ജീവനക്കാരെ പിരിച്ചു വിടുന്നു; സ്വകാര്യ ആശുപത്രികളും ജീവനക്കാരെ കുറക്കുന്നു
ലണ്ടന്‍ : ചെലവ് ചുരുക്കലിന്റെ ഭാഗമായി കൂടുതല്‍ എന്‍എച്ച്എസ് ട്രസ്റ്റുകള്‍ ജീവനക്കാരെ പിരിച്ചു വിടുന്നു. എന്‍ എച്ച് എസ് ഹെറിഫോര്‍ഡ്ഷയര്‍ ആന്‍ഡ് വുസ്റ്റര്‍ഷയര്‍ ഇന്റഗ്രേറ്റഡ് കെയര്‍ ബോര്‍ഡി (ഐസിബി) ആണ് ഈ നടപടിയിലേക്ക് കടക്കുന്നത്. 2.2 ബില്യണ്‍ പൗണ്ട് ബജറ്റുള്ള ഈ ട്രസ്റ്റ്, രണ്ട് കൗണ്ടികളിലാണ് ആരോഗ്യ സേവനം ഉറപ്പു വരുത്തുന്നത്. ഭരണ നിര്‍വ്വഹണ വിഭാഗങ്ങളിലെ ജീവനക്കാരെയാകും പിരിച്ചു വിടുക. ഇരുന്നൂറോളം പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെടുമെന്ന നിലയാണ്. ഇതുവഴി 23 മില്യണ്‍ പൗണ്ട് ലാഭിക്കാനാകുമെന്നും അത് മുന്‍ നിര ആരോഗ്യ ശുശ്രൂഷാ രംഗത്ത് നിക്ഷേപിക്കാനാകുമെന്നും ട്രസ്റ്റ് ചീഫ് എക്സിക്യൂട്ടീവ് സൈമണ്‍ ട്രിക്കെറ്റ് അറിയിച്ചു. മാത്രമല്ല, ഐസിബി തൊട്ടടുത്തുള്ള വാര്‍വിക്ക്ഷയര്‍ ഐസിബിയുമായി ലയിക്കുകയും ചെയ്യും. പ്രവര്‍ത്തന ചെലവ് പകുതിയായി കുറയ്ക്കണമെന്നാണ് ഐസിബികള്‍ക്ക് സര്‍ക്കാര്‍ നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം.

More »

ലോകത്തില്‍ ഏറ്റവും സുരക്ഷിത യാത്ര എയര്‍ ന്യൂസിലാന്റില്‍; എമിറേറ്റ്‌സ് മൂന്നാമത്
ലണ്ടന്‍ : എയര്‍ ഇന്ത്യ വിമാനാപകടത്തിന്റെ ഞെട്ടല്‍ മാറും മുന്‍പ് തന്നെ വിമാനക്കമ്പനികളുടെ നിലവാരവും വിമാനങ്ങളുടെ ട്രാക്ക് റെക്കോര്‍ഡുമൊക്കെ വിശദമായി വിലയിരുത്തി ലോകത്തില്‍ ഏറ്റവും സുരക്ഷിതമായി യാത്ര ചെയ്യാന്‍ കഴിയുന്ന വിമാനക്കമ്പനികളുടെ പട്ടിക പുറത്തു വന്നിരിക്കുകയാണ്. എയര്‍ലൈന്‍ റേറ്റിംഗ് ഡോട്ട് കോം എന്ന വെബ്‌സൈറ്റ് ആണ് ലോകത്തില്‍ ഏറ്റവും സുരക്ഷിതമായ വിമാന സര്‍വ്വീസുകള്‍ നടത്തുന്ന വിമാനക്കമ്പനികളുടെ പട്ടിക പുറത്തിറക്കിയിരിക്കുന്നത്. ഇതില്‍ ഒന്നാം സ്ഥാനത്തുള്ളത് എയര്‍ ന്യൂസിലാന്‍ഡ് ആണ്. ഉയര്‍ന്നസുരക്ഷാ മാനദണ്ഡങ്ങളും ഗുണനിലവാരമുള്ള പൈലറ്റ് പരിശീലനവും പ്രത്യേകതയായ ഈ വിമാനക്കമ്പനിയുടെ വിമാനങ്ങള്‍ എല്ലാം തന്നെ താരതമ്യേന പുതിയവയാണ്. കഴിഞ്ഞ വര്‍ഷവും 2022 ലും ഇവര്‍ തന്നെയായിരുന്നു സുരക്ഷാ കാര്യത്തില്‍ ഒന്നാമത്. ആസ്‌ട്രേലിയന്‍ വിമാനക്കമ്പനിയായ ക്വാന്തസ് ആണ് 2023 ല്‍ ഒന്നാം സ്ഥാനത്ത് എത്തിയത്.

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions