പിരിച്ചുവിടല്‍ തുടര്‍ന്ന് എന്‍എച്ച്എസ്; ഡെര്‍ബിഷെയര്‍ എന്‍എച്ച്എസ് ട്രസ്റ്റിലെ 553 പേര്‍ക്ക് ജോലി നഷ്ടമാകും
എന്‍എച്ച്എസ് ചെലവുചുരുക്കലിന്റെ ഭാഗമായി കൂട്ട പിരിച്ചുവിടല്‍ തുടരുന്നു. ജീവനക്കാരെ പിരിച്ചുവിടുക മാത്രമല്ല അനാവശ്യമായ എല്ലാ ചെലവും ഇനി വേണ്ടെന്ന തീരുമാനത്തിലാണ് അധികൃതര്‍.
ഡെര്‍ബിഷയര്‍ എന്‍എച്ച്എസ് ട്രസ്റ്റിന്റെ 558 പേര്‍ക്കാണ് ജോലി പോവുക. മൊത്തം ജീവനക്കാരില്‍ 1.8 ശതമാനം പേര്‍ക്ക് ജോലി നഷ്ടമാകും. നിലവില്‍ ജിപിമാര്‍, ഡെന്‍ഡിസ്റ്റ്, മറ്റ് സേവന ദാതാക്കള്‍ എന്നിവര്‍ക്കൊപ്പം 30700 ജീവനക്കാരാണ് എന്‍എച്ച്എസ് ഡെര്‍ബിഷയറിന്റെ ആറു സ്ഥാപനങ്ങളിലായി ജോലി നോക്കുന്നത്. ഇവരില്‍ നിന്നാണ് അഞ്ഞൂറിലേറെ പേരുടെ ജോലി പോകുന്നത്. പിരിച്ചുവിടല്‍ മാത്രമല്ല പുതിയ ജീവനക്കാരുടെ നിയമനവും ഇനി പരിമിതപ്പെടുത്തും. രോഗികളുടെ സുരക്ഷയ്ക്ക് അത്യാവശ്യമായവരെ മാത്രമാണ് നിയമിക്കുക.
രാത്രികാല ഷിഫ്റ്റുകളിലും വാരാന്ത്യങ്ങളിലും ഏജന്‍സി ജീവനക്കാര്‍ക്ക് അനുവദിക്കുന്ന ചെലവുകളിലും ചില നിയന്ത്രണങ്ങള്‍ കൊണ്ടുവരും. പകരം ജീവനക്കാര്‍ തന്നെ
More »
ഇംഗ്ലണ്ടിലും വെയില്‍സിലും ഗര്‍ഭഛിദ്രം കുറ്റകരമല്ലാതാക്കുന്നതിനുള്ള ഭേദഗതിയ്ക്കായി എംപിമാര്‍ വോട്ട് ചെയ്തു
ഇംഗ്ലണ്ടിലെയും വെയില്‍സിലെയും സ്ത്രീകള്‍ ഗര്‍ഭം അലസിപ്പിക്കുന്നതിന് കേസെടുക്കുന്നത് തടയാന്‍ ഗര്‍ഭഛിദ്ര നിയമത്തില്‍ മാറ്റം വരുത്താന്‍ എംപിമാര്‍ വോട്ട് ചെയ്തു. 242 വോട്ടുകളുടെ ഭൂരിപക്ഷത്തോടെ യാണ് കോമണ്‍സ് പാസാക്കിയത്. ഭേദഗതിക്ക് 379 എംപിമാരുടെ പിന്തുണ ലഭിച്ചു, 137 പേര്‍ എതിര്‍ത്തു. വോട്ടെടുപ്പ് ഇംഗ്ലണ്ടിലെയും വെയില്‍സിലെയും ഏകദേശം 60 വര്‍ഷത്തിനിടയില്‍ ഗര്‍ഭഛിദ്ര നിയമങ്ങളില്‍ വന്ന ഏറ്റവും വലിയ മാറ്റമാണ്.
ഇതുമൂലം 24 ആഴ്ചയ്ക്ക് ശേഷം ഗര്‍ഭഛിദ്രം നടത്തുന്ന സ്ത്രീകള്‍, ഇനി പോലീസ് അന്വേഷണത്തിന് വിധേയരാകില്ല. നിയമ ചട്ടക്കൂടിന് പുറത്ത് ഗര്‍ഭഛിദ്രം നടത്താന്‍ മെഡിക്കല്‍ പ്രൊഫഷണലുകള്‍ ഉള്‍പ്പെടെ ഒരു സ്ത്രീയെ സഹായിക്കുന്ന ആരെയും നിയമം ഇപ്പോഴും ശിക്ഷിക്കും.
ലേബര്‍ എംപി ടോണിയ അന്റോണിയാസി ക്രൈം ആന്‍ഡ് പോലീസിംഗ് ബില്ലില്‍ ഭേദഗതി മുന്നോട്ടുവച്ചു. മനസ്സാക്ഷിയുടെ പ്രശ്നമെന്ന നിലയില്‍, എംപിമാര്‍ക്ക് അവരുടെ
More »
യുകെയുമായുള്ള വ്യാപാര കരാറില്‍ കൂടുതല്‍ താരിഫ് ഇളവുകള്‍ അനുവദിച്ച് യുഎസ്; സുപ്രധാന ദിവസമെന്ന് സ്റ്റാര്‍മര്‍
യുകെയും യുഎസും തമ്മിലുള്ള വ്യാപാരം വര്‍ദ്ധിപ്പിക്കുന്നതിനായി കൂടുതല്‍ താരിഫ് ഇളവുകള്‍ അനുവദിച്ച് സുപ്രധാന കരാറില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഒപ്പുവെച്ചു. കഴിഞ്ഞമാസം ഇരു രാജ്യങ്ങളും തമ്മില്‍ വ്യാപാര കരാറില്‍ ഒപ്പു വെച്ചിരുന്നു. നിലവിലെ കരാറില്‍ ഉള്ള താരിഫ് നയങ്ങളില്‍ യുകെയ്ക്കു അനുകൂലമായ ചില പ്രധാന മാറ്റങ്ങള്‍ക്കാണ് ട്രംപ് പച്ച കൊടി കാണിച്ചിരിക്കുന്നത്.
പുതിയ നയ മാറ്റത്തിന്റെ ഭാഗമായി യുഎസിലേക്ക് കയറ്റുമതി ചെയ്യുന്ന യുകെ കാറുകളുടെ താരിഫ് കുറയ്ക്കുകയും ചെയ്യും. ട്രംപ് അധികാരത്തില്‍ എത്തിയതിനു ശേഷം നടപ്പില്‍ വരുത്തിയ താരിഫുകളുടെ ആഘാതത്തില്‍ നിന്ന് ബ്രിട്ടീഷ് ബിസിനസുകളെ സംരക്ഷിക്കുന്നതിനായി പുതിയ കരാര്‍ ഉപകാരപ്പെടും എന്നാണ് പൊതുവെ വിലയിരുത്തുന്നത്. ഇരു രാജ്യങ്ങളും തമ്മില്‍ ആഴ്ചകള്‍ നീണ്ട ചര്‍ച്ചകള്‍ക്ക് ശേഷമാണ് പുതിയ മാറ്റങ്ങള്‍ നിലവില്‍ വന്നത്.
എന്നാല്‍ പുതിയ കരാറില്‍ കാറുകള്‍
More »
രോഗികള്‍ ടിക്-ടോക് റീല്‍സ് ഭ്രമത്തില്‍; പൊറുതിമുട്ടി എന്‍എച്ച്എസ് ജീവനക്കാര്‍
എന്‍എച്ച്എസ് ആശുപത്രികളില്‍ ചികിത്സയ്ക്ക് വിധേയരാകുന്നതിന്റെ ദൃശ്യങ്ങള്‍ മൊബൈലുകളില്‍ ചിത്രീകരിച്ച് ടിക് ടോക്കിലും, ഇന്‍സ്റ്റാഗ്രാമിലും അപ്ലോഡ് ചെയ്ത് രസിക്കുന്ന രോഗികളുടെ പ്രവൃത്തിയില്‍ കടുത്ത ആശങ്കയുമായി നഴ്സുമാരടക്കമുള്ള എന്‍എച്ച്എസ് ജീവനക്കാര്‍. ചികിത്സയ്ക്ക് വിധേയരാകുന്ന രോഗികള്‍ വീഡിയോകള്‍ സ്വയം ചിത്രീകരിച്ച് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുകയാണ്. ഇത് ജീവനക്കാരുടെയും മറ്റു രോഗികളുടയും സ്വകാര്യതയെ ഹനിക്കുന്ന വിധം പെരുകുകയാണ്.
എക്‌സ്-റേയും, സ്‌കാനും ചെയ്യുന്ന റേഡിയോഗ്രാഫര്‍മാരാണ് ഈ ട്രെന്‍ഡ് മറ്റ് രോഗികളുടെ സ്വകാര്യതയെ ഹനിക്കുമെന്ന് ആശങ്ക ഉയര്‍ത്തിയിരിക്കുന്നത്. മറ്റ് രോഗികളെ കുറിച്ചുള്ള വിവരങ്ങള്‍ അറിയാതെ ഓണ്‍ലൈനില്‍ എത്തുന്ന അവസ്ഥയാണ് സൃഷ്ടിക്കപ്പെടുന്നതെന്ന് ഇവര്‍ ആശങ്കപ്പെടുന്നു.
രോഗികളും, അവരുടെ കൂടെയുള്ളവരും ചികിത്സകള്‍ ചിത്രീകരിക്കാന്‍ തുടങ്ങുന്ന സംഭവങ്ങളില്‍ സൊസൈറ്റി
More »
പാക്കിസ്ഥാന്‍ ഗ്യാംഗ് പീഡിപ്പിച്ചത് അനേകം ബ്രിട്ടീഷ് പെണ്‍കുട്ടികളെ; മാപ്പ് പറഞ്ഞ് ഹോം സെക്രട്ടറി
ലണ്ടന്‍ : പാക്കിസ്ഥാന്‍ ഗ്രൂമിംഗ് ഗ്യാംഗുകളുടെ പീഡനങ്ങള്‍ക്ക് ഇരകളായവരോട് ക്ഷമാപണം നടത്തി ഹോം സെക്രട്ടറി യുവെറ്റ് കൂപ്പര്‍ . എന്നാല്‍, കുറ്റവാളികളുടെ വംശീയതയുമായ ബന്ധപ്പെട്ട ചോദ്യത്തില്‍ നിന്നും അവര്‍ ഒഴിഞ്ഞുമാറുകയായിരുന്നു. ഇരകള്‍ക്ക് നീതി നല്‍കുന്ന കാര്യത്തില്‍ വലിയ പരാജയമാണ് സമ്മതിച്ചതെന്ന ബരോണസ് കേസീയുടെ റീവ്യൂ റിപ്പോര്‍ട്ട് പരാമര്‍ശിച്ച ഹോം സെക്രട്ടറി ഇനി ഇക്കാര്യത്തില്‍ വീഴ്ചയുണ്ടാകില്ലെന്നും ഉറപ്പ് പറഞ്ഞു.
അതേസമയം, വംശീയ വിവേചനമെന്ന ആരോപണമുണ്ടായേക്കാം എന്ന ഭയത്താല്‍, നീതിനിര്‍വ്വഹണ സ്ഥാപനങ്ങള്‍ ഏഷ്യന്‍ വംശജരായ കുറ്റവാളികളെ പല കേസുകളിലും ഒഴിവാക്കുകയായിരുന്നു എന്നാണ് ചില വൈറ്റ്‌ഹോള്‍ വൃത്തങ്ങള്‍ പറയുന്നത്.
പെണ്‍കുട്ടികളെയും യുവതികളെയും ആകര്‍ഷിച്ചു കൊണ്ടുപോയി ലൈംഗിക അടിമകളാക്കുകയും, വേശ്യാവൃത്തിയിലേക്ക് തള്ളി വിടുകയും ചെയ്യുന്ന, പ്രധാനമായും പാക്കിസ്ഥാന്‍ വംശജര്‍ ഉള്‍പ്പെടുന്ന
More »
ഗര്‍ഭഛിദ്ര നിയമത്തിലെ ഭേദഗതിയില്‍ എംപിമാര്‍ അനുകൂലമായി വോട്ട് ചെയ്യാന്‍ സാധ്യത; വരാനിരിക്കുന്നത് വലിയ മാറ്റങ്ങള്‍
യുകെയില്‍ ഗര്‍ഭഛിദ്ര നിയമത്തില്‍ വലിയ മാറ്റമുണ്ടാക്കുന്ന ഗര്‍ഭഛിദ്ര നിയമത്തിലെ ഭേദഗതി ജനപ്രതിനിധി സഭയില്‍ ഇന്ന് വോട്ടിന് വരുമ്പോള്‍ എംപിമാര്‍ അനുകൂലമായി വോട്ട് ചെയ്യാന്‍ സാധ്യത. നിയമം പാസായാല്‍ ഗര്‍ഭസ്ഥ ശിശുവിന്റെ ലിംഗം അടിസ്ഥാനമാക്കിയോ നിലവിലെ നിയമ പരിധിയായ 24 ആഴചയ്ക്ക് ശേഷമോ അതല്ലെങ്കില്‍ ഡോക്ടറുടെ അനുമതിയില്ലാതെ ഗര്‍ഭഛിദ്രം നടത്തിയാലോ സ്ത്രീകള്‍ക്കെതിരെ നടപടിയുണ്ടാകില്ല. അതുകൊണ്ടുതന്നെ വാദപ്രതിപാദങ്ങളുമായി ബ്ലിലില്‍ ഗൗരവമേറിയ ചര്‍ച്ചകള്‍ നടന്നേക്കും.
നിലവില്‍ 24 ആഴ്ചയ്ക്കുള്ളില്‍ ഡോക്ടറുടെ അനുമതി പ്രകാരം ഇംഗ്ലണ്ടിലും വെയില്‍സിലും ഗര്‍ഭഛിദ്രം അനുവദിക്കുന്നുണ്ട്. 24 ആഴ്ചയ്ക്ക് ശേഷം ഗര്‍ഭഛിദ്രം അനുവദിക്കണമെങ്കില്‍ അമ്മയുടെ ആരോഗ്യം മോശമാകുകയോ ജനിക്കുനന കുട്ടിയ്ക്ക് ഗുരുരതമായ വൈകല്യമുണ്ടെങ്കിലോ സാധിക്കൂ. മൂന്നു വര്‍ഷത്തിനിടെ ആറു സ്ത്രീകളെ നിയമ ലംഘനത്തിന്റെ പേരില്‍ വിചാരണ ചെയ്തിട്ടുണ്ട്.
More »
21 കുഞ്ഞുങ്ങളെ പീഡിപ്പിച്ച കേസില്‍ നഴ്സറി ജീവനക്കാരി കുറ്റക്കാരിയെന്ന് കണ്ടെത്തി
22 വയസുള്ള നഴ്‌സറി ജീവനക്കാരി 21 കുഞ്ഞുങ്ങളെ ക്രൂരമായി പീഡിപ്പിച്ചതിന് കുറ്റക്കാരിയാണെന്നു കോടതി കണ്ടെത്തി. പടിഞ്ഞാറന്‍ ലണ്ടനിലെ ഹൗണ്‍സ്ലോയില്‍ നിന്നുള്ള റോക്‌സാന ലെക്ക 16 വയസിന് താഴെയുള്ള ഒരാളോട് ഏഴ് ക്രൂരതകള്‍ ചെയ്തതായി സമ്മതിച്ചു. കൊച്ചുകുട്ടിയെ മുഖത്തും തോളിലും ചവിട്ടുകയും ചെയ്തു. കിംഗ്സ്റ്റണ്‍ ക്രൗണ്‍ കോടതിയിലെ ഒരു ജൂറി 14 കുറ്റങ്ങള്‍ കൂടി ചുമത്തി. ലെക്കയ്ക്ക് സെപ്റ്റംബര്‍ 26 ന് കിംഗ്സ്റ്റണ്‍ ക്രൗണ്‍ കോടതിയില്‍ ശിക്ഷ വിധിക്കും.
കഴിഞ്ഞ വര്‍ഷം ജൂണില്‍ തെക്ക്-പടിഞ്ഞാറന്‍ ലണ്ടനിലെ ട്വിക്കന്‍ഹാമിലെ റിവര്‍സൈഡ് നഴ്‌സറിയില്‍ നിരവധി കുട്ടികളെ നുള്ളിയതിനും അവര്‍ പരിഭ്രാന്തിയിലായി കാണപ്പെട്ടതിനും വീട്ടിലേക്ക് അയച്ചതിനെത്തുടര്‍ന്നാണ് അവരുടെ കുറ്റകൃത്യങ്ങള്‍ കണ്ടെത്തിയതെന്ന് ക്രൗണ്‍ പ്രോസിക്യൂഷന്‍ സര്‍വീസ് (സിപിഎസ്) പറഞ്ഞു.
മെറ്റ് പോലീസിലെ ഡിറ്റക്ടീവുകള്‍ നഴ്സറിയിലെ സിസിടിവി പരിശോധിച്ചു, അതില്‍
More »
വിമാന അപകടത്തില്‍ കൊല്ലപ്പെട്ട 4വയസുകാരിയുടെ പേരില്‍ സ്‌കൂളില്‍ ശേഖരിച്ചത് 30 ലക്ഷം രൂപ
അഹമ്മദാബാദില്‍ വിമാന അപകടത്തില്‍ കൊല്ലപ്പെട്ട നാലുവയസുകാരിയുടെ പേരില്‍ സ്‌കൂളില്‍ ഒരു ദിവസം ശേഖരിച്ചത് 30 ലക്ഷം രൂപ. നാലു വയസുകാരിയുടെ മരണം അത്ര വേദനയാണ് പ്രിയപ്പെട്ടവരില്‍ ഉണ്ടാക്കിയിരിക്കുന്നത്.
അഹമ്മദാബാദ് വിമാന ദുരന്തത്തില്‍ മരിച്ച നാലു വയസുകാരിയുടെ ഓര്‍മ്മയ്ക്കുള്ള ധനസമാഹരണത്തില്‍ ആദ്യ ദിവസം ശേഖരിച്ചത് 30000 പൗണ്ട് ആണ്. അല്‍ അഷറഫ് പ്രൈമറി സ്‌കൂളിലെ വിദ്യാര്‍ത്ഥികളുടെ കുടുംബങ്ങള്‍ക്ക് അവശ്യ സമയങ്ങളില്‍ സഹായം ലഭിക്കാനുള്ള എമര്‍ജന്‍സി ഫണ്ടാണിത്. സ്ട്രാറ്റണ്‍ റോഡിലെ സ്‌കൂളിലാണ് സാറ പഠിച്ചിരുന്നത്. വിമാന അപകടത്തില്‍ സാറയ്‌ക്കൊപ്പം അവളുടെ മാതാപിതാക്കളായ അകീന്‍ നാനാബാവയും ഹന്ന വൊറാജീയും മരിച്ചിരുന്നു.
മഹാമനസ്‌കതയുള്ളവരായിരുന്നു മരിച്ച ദമ്പതികളെന്ന് ബന്ധുക്കള്‍ പറയുന്നു. ഫണ്ട് സ്വരൂപിച്ച് അര്‍ഹതപ്പെട്ടവരിലേക്ക് കൈമാറുമ്പോള്‍ വലിയ തൃപ്തിയുണ്ടെന്നും ബന്ധുക്കള്‍ വ്യക്തമാക്കുന്നു.
More »
അടിയും തിരിച്ചടിയുമായി ഇറാനും ഇസ്രയേലും; നാശനഷ്ടവും മരണ സംഖ്യയും ഉയരുന്നു
ടെല്‍അവീവ്/ ടെഹ്‌റാന്‍ : പശ്ചിമേഷ്യയെ മുള്‍മുനയില്‍ നിര്‍ത്തി ഇസ്രയേല്‍-ഇറാന്‍ യുദ്ധം കനക്കുന്നു. ഞായറാഴ്ച മധ്യ, വടക്കന്‍ ഇസ്രയേലിലെ വിവിധയിടങ്ങളില്‍ ഇറാന്‍ നടത്തിയ ശക്തമായ ബാലിസ്റ്റിക് മിസൈലാക്രമണത്തില്‍ 10 പേര്‍ കൊല്ലപ്പെട്ടു. 200-ലേറെപ്പേര്‍ക്ക് പരിക്കേറ്റു. ഇറാന്‍ ആക്രമണത്തില്‍ ഇസ്രയേലിലെ ബാത്ത് യാമില്‍ 61 കെട്ടിടങ്ങള്‍ തകര്‍ന്നു. 35 പേരെ കാണാതായി. 13 മരണങ്ങള്‍ ഇസ്രയേല്‍ സ്ഥിരീകരിച്ചു.
ആക്രമണത്തില്‍ 224 പേര്‍ കൊല്ലപ്പെട്ടെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇറാന്‍ റവലൂഷനറി ഗാര്‍ഡ് കോര്‍ ഇന്റലിജന്‍സ് മേധാവി മുഹമ്മദ് കസേമിയും രണ്ട് ഉപമേധാവികളും കൊല്ലപ്പെട്ടു. ഷഹ്റാനിലെ എണ്ണ സംഭരണശാല കത്തി. ഇറാന്റെ പ്രതിരോധമന്ത്രാലയ ആസ്ഥാനം ലക്ഷ്യമിട്ടെന്ന് ഇസ്രയേല്‍ സൈന്യം അറിയിച്ചു. ഇസ്രയേലില്‍ നഗരമായ ഹൈഫയില്‍ ഇറാന്റെ മിസൈല്‍ ആക്രമണത്തിനു പിന്നാലെ ഹൈഫ നഗരത്തില്‍ വലിയ തീപിടുത്തം ഉണ്ടായി.
More »