ഇസ്രയേല്‍-ഇറാന്‍ സംഘര്‍ഷം മൂര്‍ച്ഛിക്കുന്നു; യുകെ ബേസുകള്‍ അക്രമിക്കുമെന്ന് ഭീഷണി മുഴക്കി ടെഹ്‌റാന്‍
ഇസ്രയേല്‍-ഇറാന്‍ സംഘര്‍ഷം മൂര്‍ച്ഛിച്ചതോടെ ആര്‍എഎഫ് ടൈഫൂണ്‍ യുദ്ധവിമാനങ്ങള്‍ മിഡില്‍ ഈസ്റ്റിലേക്ക് പറന്നു. തിരിച്ചടിക്കാന്‍ ഇസ്രയേലിന് യുകെ സഹായങ്ങള്‍ ചെയ്താല്‍ ബ്രിട്ടനെ ലക്ഷ്യമിടുമെന്ന് ഇറാന്‍ ഭീഷണി മുഴക്കിയതോടെയാണ് സ്റ്റാര്‍മറുടെ നടപടി.
ഇറാന്‍ ഇപ്പോള്‍ ഇസ്രയേലിന് നേര്‍ക്ക് ഡ്രോണ്‍, മിസൈല്‍ അക്രമണങ്ങള്‍ നയിക്കുകയാണ്. ഇത് പ്രതിരോധിക്കാന്‍ യുഎസ്, ബ്രിട്ടീഷ്, ഫ്രഞ്ച് നേതൃത്വങ്ങള്‍ സഹായം നല്‍കിയാല്‍ ഇവരെയും അക്രമിക്കുമെന്ന് ഇറാന്‍ സ്റ്റേറ്റ് മീഡിയ വ്യക്തമാക്കി. ഇതോടെയാണ് കാനഡയിലെ ജി7 സമ്മേളനത്തില്‍ പങ്കെടുക്കാന്‍ പോകുകയായിരുന്ന സ്റ്റാര്‍മര്‍ അടിയന്തര നടപടിയെടുത്തത്.
അതേസമയം ബ്രിട്ടീഷ് തെരുവുകളില്‍ ഇറാന്റെ റെവല്യൂണറി ഗാര്‍ഡ് കൊലപാതകങ്ങള്‍ നടത്തുന്നത് തടയാന്‍ അടിയന്തര നടപടി വേണമെന്ന് എംപിമാര്‍ ആവശ്യപ്പെട്ടു. ബ്രിട്ടനില്‍ ജൂതരും, ഇസ്രയേലികളും കൊല്ലപ്പെടുന്നതിന് മുന്‍പ് ഇറാന്റെ
More »
തിരുവനന്തപുരം വിമാനത്താവളത്തില്‍ ബ്രിട്ടീഷ് യുദ്ധവിമാനം അടിയന്തരമായി ഇറക്കി; ലാന്‍ഡ് ചെയ്തത് യുദ്ധകപ്പലില്‍ നിന്ന് പറന്നുയര്‍ന്ന വിമാനം
തിരുവനന്തപുരം വിമാനത്താവളത്തില്‍ ബ്രിട്ടന്റെ യുദ്ധവിമാനം അടിയന്തരമായി ഇറക്കി. 100 നോട്ടിക്കല്‍ മൈല്‍ അകലെയുള്ള ബ്രിട്ടീഷ്യു ദ്ധകപ്പലില്‍ നിന്നും പറന്നുയര്‍ന്ന വിമാനത്തിന് കടല്‍ പ്രക്ഷുബ്ധമായതിനാല്‍ തിരികെ ഇറക്കാന്‍ കഴിഞ്ഞില്ല. പിന്നീട് ഇന്ധനം കുറവായതിനാല്‍ അടിയന്തര ലാന്‍ഡിംഗ് അഭ്യര്‍ത്ഥിക്കുകയായിരുന്നു.
വിമാനം സുരക്ഷിതമായി ലാന്‍ഡ് ചെയ്തു. പ്രതിരോധ വകുപ്പിന്റെ പരിശോധനയ്ക്കും നടപടികള്‍ക്ക് ശേഷം ആയിരിക്കും വിമാനം വിട്ടയക്കുക.
ഒരു പൈലറ്റ് മാത്രമാണ് വിമാനത്തില്‍ ഉള്ളത്. ശനിയാഴ്ച ഇന്നലെ രാത്രി 9.30 നായിരുന്നു അടിയന്തര ലാന്‍ഡിംഗ്. ലാന്‍ഡിംഗിനായി എമര്‍ജന്‍സി സംവിധാനങ്ങള്‍ ഒരുക്കിയിരുന്നു. ഇമ്മിഗ്രേഷന്‍, എയര്‍ഫോഴ്‌സ്, ക്ലിയറന്‍സിന് ശേഷമേ വിമാനത്തില്‍ ഇന്ധനം നിറക്കൂ. വിമാനത്തില്‍ ഉദ്യോഗസ്ഥരുടെ പരിശോധനയും ഉണ്ടാവുമെന്ന് തിരുവനന്തപുരം വിമാനത്താവളം അധികൃതര്‍ അറിയിച്ചു. ഡോമസ്റ്റിക് ബേയിലാണ്
More »
ലക്ഷക്കണക്കിന് രോഗികളെ ആശുപത്രികള്‍ക്ക് പകരം ജിപിമാര്‍ക്ക് ചികിത്സിക്കാന്‍ വിട്ടുനല്‍കും
എന്‍എച്ച്എസ് 'ഹിമാലയന്‍' വെയ്റ്റിംഗ് ലിസ്റ്റ് കുറയ്ക്കാന്‍ പരിഷ്‌കാരങ്ങളുമായി ലേബര്‍ ഗവണ്‍മെന്റ്. വെയ്റ്റിംഗ് ലിസ്റ്റ് വെട്ടിക്കുറയ്ക്കുന്നതിന്റെ ഭാഗമായി കൂടുതല്‍ ഭാരം ജിപിമാര്‍ക്ക് കൈമാറാനാണ് ഒരുക്കം.
ആശുപത്രിയില്‍ സ്‌പെഷ്യലിസ്റ്റ് കെയര്‍ നല്‍കുന്നതിന് പകരം കൂടുതല്‍ രോഗികളെ ജിപിമാര്‍ക്ക് നല്‍കാനാണ് എന്‍എച്ച്എസ് പ്രതിസന്ധി നേരിടാനുള്ള പരിഷ്‌കാരങ്ങളില്‍ പ്രധാനം. പതിവ് അപ്പോയിന്റ്‌മെന്റുകള്‍ കമ്മ്യൂണിറ്റി സര്‍വ്വീസുകളില്‍ രോഗികളുടെ വീടുകള്‍ക്ക് അടുത്തായി പൂര്‍ത്തിയാക്കിയാല്‍ വെയ്റ്റിംഗ് ലിസ്റ്റ് കുറയ്ക്കാമെന്ന് ഗവണ്‍മെന്റ് കരുതുന്നു.
സാങ്കേതികവിദ്യ കൂടുതലായി ഉപയോഗിച്ച് ഹെല്‍ത്ത് സര്‍വ്വീസില്‍ ഇന്‍-പേഴ്‌സണ്‍ അപ്പോയിന്റ്‌മെന്റുകള്‍ കുറയ്ക്കാനും നീക്കമുണ്ട്. എന്‍എച്ച്എസ് ആപ്പും, രോഗികള്‍ക്ക് ധരിക്കാന്‍ കഴിയുന്ന ഡിവൈസുകളും നല്‍കി റിമോട്ടായി ചികിത്സ നല്‍കുകയാണ് ഇതുവഴി
More »
വടക്കന്‍ അയര്‍ലന്‍ഡിലെ കലാപം: ബ്രിട്ടീഷ് പതാകകളും സ്റ്റിക്കറുകളുമിട്ട് രാജ്യത്തോട് കൂറുള്ളവരെന്ന് കാണിച്ച് കുടിയേറ്റക്കാര്‍
വടക്കന്‍ അയര്‍ലന്‍ഡില്‍ പ്രതിഷേധം കലാപമായി മാറിയതോടെ കാര്യങ്ങള്‍ കൂടുതല്‍ വഷളായിരിക്കുകയാണ്. സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച കുറ്റത്തിന് രണ്ട് റൊമാനിയന്‍ കൗമാരക്കാര്‍ അറസ്റ്റിലായതിനെ തുടര്‍ന്ന് വടക്കന്‍ അയര്‍ലന്‍ഡിലെ ബാലിമിന പട്ടണത്തില്‍ കലാപം തുടര്‍ന്നത്. ആദ്യം പ്രതിഷേധം പിന്നീട് കലാപമായി മാറുകയായിരുന്നു.
ക്ലോണാവന്‍ റോഡിലൂടെ കലാപകാരികള്‍ പോകുമ്പോള്‍ ഇരുവശത്തുമുള്ള വീടുകളില്‍ ബ്രിട്ടീഷ് പതാകകളും സ്റ്റിക്കറുകളും കാണാം. വിദേശികളാണെങ്കിലും തങ്ങള്‍ രാജ്യത്തോട് കൂറുള്ളവരാണെന്ന് പറയാനാണ് ഈ ശ്രമം.
മലയാളികള്‍ ഉള്‍പ്പെടെ ഇവിടെ വിദേശികള്‍ കടുത്ത ഭീതിയിലാണ്. കലാപകാരികളുടെ ആക്രമണങ്ങളില്‍ നിന്ന് രക്ഷപ്പെടാന്‍ പലരും പതാകകള്‍ ഉയര്‍ത്തിയും സ്റ്റിക്കറുകള്‍ പതിച്ചും തങ്ങളുടെ രാജ്യത്തോടുള്ള കൂറ് വ്യക്തമാക്കുകയാണ്.
തിങ്കളാഴ്ചയും ചൊവാഴ്ചയുമായി നടന്ന ആക്രമണങ്ങളില്‍
More »
എയര്‍ ഇന്ത്യ വിമാനദുരന്തത്തില്‍ പൂര്‍ണ്ണമായി ഇല്ലാതായി രണ്ട് ബ്രിട്ടീഷ് കുടുംബങ്ങള്‍
അഹമ്മദാബാദില്‍ നിന്നും ലണ്ടന്‍ ഗാറ്റ്‌വിക്കിലേക്ക് പറന്നുയര്‍ന്ന് നിമിഷങ്ങള്‍ക്കുള്ളില്‍ തകര്‍ന്നുവീണ എയര്‍ ഇന്ത്യ വിമാനത്തില്‍ 53 ബ്രിട്ടീഷ് പൗരന്‍മാരാണ് മരിച്ചത്. ഇതില്‍ രണ്ട് കുടുംബങ്ങള്‍ പൂര്‍ണ്ണമായി ഇല്ലാതായി. ഗ്ലോസ്റ്ററില്‍ നിന്നുള്ള റിക്രൂട്ട്‌മെന്റ് കണ്‍സള്‍ട്ടന്റ് അകീല്‍ നാനാബാവ (36), ഭാര്യ ഹനാ (30), ഇവരുടെ നാല് വയസ്സുള്ള മകള്‍ സാറ എന്നിവരും മരിച്ചവരില്‍ ഉള്‍പ്പെടുന്നു.
നോര്‍ത്താന്‍ഡ് വെല്ലിംഗ്ബറോയില്‍ നിന്നുള്ള 55-കാരി റാക്‌സാ മോധ, ഇവരുടെ രണ്ട് വയസ്സുള്ള പേരക്കുട്ടി രുദ്ര എന്നിവരും വിമാനാപകടത്തില്‍ മരിച്ചു. ബെസ്റ്റ് വെസ്റ്റേണ്‍ കെന്‍സിംഗ്ടണ്‍ ഒളിംപ്യ ഹോട്ടലില്‍ മാനേജറായിരുന്ന ജാവേദ് അലി സയെദ്, ഇദ്ദേഹത്തിന്റെ ഭാര്യ മറിയം, രണ്ട് ചെറിയ കുട്ടികള്‍ എന്നിവര്‍ക്കും അപകടത്തില്‍ ജീവന്‍ നഷ്ടമായി.
നാട്ടില്‍ മുത്തശ്ശിയുടെ പിറന്നാള്‍ ആഘോഷത്തിന് പോയി മടങ്ങുകയായിരുന്ന ലണ്ടനില്‍
More »
അത്ഭുതമായി സീറ്റ് 11എ, ദുരന്തമായി 11ജെ; കുടുംബത്തിന് ഒരേ സമയം ആശ്വാസവും വേദനയും
അഹമ്മദാബാദിലെ എയര്‍ ഇന്ത്യ ദുരന്തത്തില്‍ ഒരാളൊഴികെ ബാക്കിയെല്ലാവര്‍ക്കും നേരിട്ടത് ജീവഹാനിയാണ്. 11എ സീറ്റില്‍ യാത്ര ചെയ്തിരുന്ന രമേഷ് വിശ്വാസ് കുമാര്‍ മാത്രമാണ് ഈ ദുരന്തത്തില്‍ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ടത്. എന്നാല്‍ ഈ അത്ഭുതത്തോടൊപ്പം ഈ കുടുംബത്തിനും ഒരു നഷ്ടമുണ്ടായി. 40-കാരനായ രമേഷ് സഹോദരന്‍ അജയ്കുമാറിനൊപ്പമാണ് ലണ്ടനിലേക്ക് പുറപ്പെട്ടത്. അഹമ്മദാബാദില്‍ നിന്നും ഗാറ്റ്‌വിക്കിലേക്കുള്ള യാത്രയില്‍ എതിര്‍ഭാഗത്തെ 11ജെ സീറ്റില്‍ ഇരുന്ന സഹോദരന്‍ ദുരന്തത്തിന് ഇരയായി മരണപ്പെടുകയും ചെയ്തു.
ഒരു മകനെ തിരികെ കിട്ടുകയും, മറ്റൊരു മകനെ നഷ്ടമാകുകയും ചെയ്ത വാര്‍ത്തയില്‍ ആശ്വാസവും, ദുഃഖവും ഒരേ സമയം അനുഭവിക്കുകയാണ് ഈ കുടുംബം. ബിസിനസ്സ് ട്രിപ്പിനായി ഇന്ത്യയിലെത്തിയ ശേഷം യുകെയിലേക്ക് മടങ്ങുകയായിരുന്നു ഈ സഹോദരങ്ങള്‍. പരുക്കേറ്റ് ആശുപത്രിയിലുള്ള രമേഷ് സഹോദരന്‍ അജയിയെ കണ്ടെത്താന്‍ അധികൃതരോട് കേണപേക്ഷിക്കുന്ന
More »
ഇനി ഇടിമിന്നലും പെരുമഴയും; മൂന്നു ദിവസത്തേക്ക് യെല്ലോ വാണിംഗ്; വെള്ളപ്പൊക്കത്തിനും സാധ്യത
താപനില ഉയര്‍ന്നതിനു പിന്നാലെ ഇടിയുംമിന്നലും പേമാരിയും ശക്തമായ കാറ്റും നിറഞ്ഞ ദിവസങ്ങള്‍ വരുന്നു. ഇംഗ്ലണ്ടിന്റെയും വെയില്‍സിന്റെയും നോര്‍ത്തേണ്‍ അയര്‍ലന്‍ഡിന്റെയും ചില ഭാഗങ്ങളില്‍ ഇന്ന് മുതല്‍ ശനിയാഴ്ച വരെ മൂന്ന് മഞ്ഞ മുന്നറിയിപ്പുകളാണ് മെറ്റ് ഓഫീസ് പുറപ്പെടുവിച്ചിരിക്കുന്നത്. മാത്രമല്ല, വെള്ളിയാഴ്ചയോടെ താപനില വീണ്ടും കൂടാനിരിക്കെ, യുകെ ആരോഗ്യ സുരക്ഷാ ഏജന്‍സി ഈ വര്‍ഷത്തെ ആദ്യ ഹീറ്റ് ഹെല്‍ത്ത് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഇംഗ്ലണ്ടിലെ മൂന്ന് മേഖലകളെയാണ് ഇത് ബാധിക്കുക.
രാവിലെ ഒന്‍പതു മണിമുതല്‍ ഞായറാഴ്ച രാവിലെ എട്ടു മണിവരെയായിരിക്കും, കിഴക്കന്‍ ഇംഗ്ലണ്ട്, കിഴക്കന്‍ മിഡ്‌ലാന്‍ഡ്‌സ്, ലണ്ടന്‍, തെക്ക് കിഴക്കന്‍ ഇംഗ്ലണ്ട് എന്നിവിടങ്ങളില്‍ യു കെ എച്ച് എസ് എയുടെ മഞ്ഞ മുന്നറിയിപ്പ് പ്രാബല്യത്തിലുണ്ടാവുക. മഞ്ഞ മുന്നറിയിപ്പ് അര്‍ത്ഥമാക്കുന്നത്, അവശരും രോഗികളുമായവര്‍ ആരോഗ്യ പ്രവര്‍ത്തകരുടെ സേവനം
More »
വടക്കന്‍ അയര്‍ലണ്ടില്‍ കുടിയേറ്റക്കാര്‍ വീടുകള്‍ക്ക് മുന്നില്‍ പൗരത്വ ബോര്‍ഡുകള്‍ വയ്‌ക്കേണ്ട സ്ഥിതി
കുടിയേറ്റ വിരുദ്ധ സംഘര്‍ഷം മൂര്‍ച്ഛിക്കുന്ന വടക്കന്‍ അയര്‍ലണ്ടില്‍ കുടിയേറ്റക്കാര്‍ വീടുകള്‍ക്ക് മുന്നില്‍ പൗരത്വം വെളിപ്പെടുത്തുന്ന ബോര്‍ഡുകള്‍ സ്ഥാപിക്കേണ്ട സ്ഥിതിയില്‍. കുടിയേറ്റ വിരുദ്ധ കലാപങ്ങളില്‍ നിന്നും രക്ഷപ്പെടാനായി കുടുംബങ്ങള്‍ അഭയം തേടിയ ലെഷര്‍ സെന്ററില്‍ കലാപകാരികള്‍ തീയിട്ടു.
കൗണ്ടി ആന്‍ട്രിമിലെ ലാര്‍നെ ലെഷര്‍ സെന്ററിലാണ് ഡസന്‍ കണക്കിന് കലാപകാരികള്‍ അക്രമം നടത്തിയത്. ഇവിടെ റൊമാനിയന്‍ കുടിയേറ്റക്കാരെയും, കുടുംബങ്ങളെയും പാര്‍പ്പിച്ചുവെന്ന പേരിലായിരുന്നു അക്രമം. അതേസമയം മുന്‍കൂര്‍ വിവരം ലഭിച്ച അധികൃതര്‍ കുടുംബങ്ങളെ ഇതിന് മുന്‍പ് തന്നെ ഇവിടെ നിന്നും മാറ്റിയിരുന്നു.
ഓണ്‍ലൈനില്‍ നടക്കുന്ന വിദ്വേഷ പ്രചരണങ്ങളാണ് അക്രമത്തിന് വഴിമാറുന്നതെന്നാണ് വിവരം. റൊമാനിയന്‍ കുടിയേറ്റക്കാരെ വേട്ടയാടാന്‍ സോഷ്യല്‍ മീഡിയയില്‍ ആഹ്വാനമുണ്ട്. ഇതോടെ അക്രമസംഭവങ്ങള്‍
More »
വിദേശ തൊഴിലാളികളില്ലാതെ പ്രതിസന്ധിയിലായി യുകെയിലെ ഹോട്ടലുകളും ചെറുകിട സ്ഥാപനങ്ങളും
യുകെയിലെ കുടിയേറ്റ നിയന്ത്രണം ഫലം കാണുന്നത്തിന്റെ ഫലമായി നെറ്റ് ഇമിഗ്രേഷന്‍ കുറയുകയാണ്. ഇതോടെ വിദേശ തൊഴിലാളികളില്ലാതെ പ്രതിസന്ധിയിലായിരിക്കുകയാണ് ഹോട്ടലുകളും ചെറുകിട സ്ഥാപനങ്ങളും ഉള്‍പ്പെടെ മേഖലകള്‍. കൂടുതല്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവന്ന് സര്‍ക്കാര്‍ കുടിയേറ്റത്തിനു തടയിടുമ്പോള്‍ ഒരു ഭാഗത്ത് അതിന്റെ പ്രത്യാഘാതവും നേരിടേണ്ടിവരുന്നു.
സര്‍ക്കാരിന് മേല്‍ കുടിയേറ്റ നയത്തില്‍ കടുത്ത സമ്മര്‍ദ്ദമാണുള്ളത്. ഇതിന്റെ ഭാഗമായി ശക്തമായ നീക്കങ്ങളും നടന്നുവരികയാണ്. എന്നാല്‍ ഒരുഭാഗത്ത് തൊഴിലാളി ക്ഷാമവും വാര്‍ത്തയാകുന്നുണ്ട്. വിദേശ തൊഴിലാളികളെ ആശ്രയിക്കുന്ന ചെറുകിട കച്ചവടങ്ങളെല്ലാം തന്നെ പ്രതിസന്ധിയിലാണ്. കടകള്‍, റെസ്റ്റൊറന്റുകള്‍ എന്നിവയ്ക്ക് തിരിച്ചടിയാവുകയാണ് തൊഴിലാളി ക്ഷാമം. കെയര്‍ ഹോമുകളും കടുത്ത പ്രതിസന്ധിയെ അഭിമുഖീകരിക്കുകയാണ്.
ഓഫീസ് ഫോര്‍ നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സിന്റെ കണക്കു
More »