എന്‍എച്ച്എസ് ഫണ്ടിംഗ് പ്രതിവര്‍ഷം കൂടുക 3%; അടിസ്ഥാന ഭവന വികസനത്തിന് 39 ബില്യണ്‍ പൗണ്ട്
ആരോഗ്യ സേവനത്തിന്റെ ദൈനംദിന നടത്തിപ്പിനായി പ്രതിവര്‍ഷം 29 ബില്യണ്‍ പൗണ്ട് അധികമായി വകയിരുത്തുമെന്ന് ചാന്‍സലര്‍ റേച്ചല്‍ റീവ്സ്. എന്‍എച്ച്എസിലെ ചിലവ് പണപ്പെരുപ്പത്തിന് ആനുപാതികമായി മൂന്ന് ശതമാനം വര്‍ധിക്കുമെന്ന് അവര്‍ പറഞ്ഞു. നിലവില്‍ ആരോഗ്യ സംവിധാനത്തിനായി മികച്ച രീതിയില്‍ തുക വകയിരുത്താന്‍ സാധിച്ചു എന്നാണ് ഭരണപക്ഷം അഭിപ്രായപ്പെട്ടത്.
എന്നാല്‍ ജീവനക്കാരുടെ ക്ഷാമം ആധുനികവത്കരണം എന്നീ കടമ്പകള്‍ കടക്കാന്‍ അനുവദിച്ച തുക മതിയാകുമോ എന്ന കാര്യത്തില്‍ ഈ രംഗത്തെ വിദഗ്ധരുടെ ഇടയില്‍ ഭിന്നാഭിപ്രായമുണ്ട്. ഈ വിഷയത്തില്‍ അടുത്ത ദിവസങ്ങളില്‍ പ്രതിപക്ഷത്തു നിന്നും ശക്തമായ വിമര്‍ശനം ഉയര്‍ന്നു വരും എന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നത്.
അടുത്ത പൊതു തിരഞ്ഞെടുപ്പ് വരെയുള്ള ലേബര്‍ സര്‍ക്കാരിന്റെ ബജറ്റിനെ കുറിച്ചുള്ള സുപ്രധാന പ്രഖ്യാപനങ്ങള്‍ ആണ് ചാന്‍സലര്‍ റേച്ചല്‍ റീവ്സ് നടത്തിയത് . എന്‍എച്ച്എസ്,
More »
യുകെ ആരോഗ്യ മേഖലയിലെ സ്വദേശിവത്കരണം പാളി; നഴ്സിംഗ് അപേക്ഷയില്‍ 35% ഇടിവ്
ലണ്ടന്‍ : ബ്രിട്ടീഷുകാരെ നഴ്സുമാരാക്കി എന്‍എച്ച്എസിനെ പരമാവധി സ്വദേശിവത്കരിക്കാനുള്ള നീക്കത്തിന് വന്‍തിരിച്ചടി. ഇന്ത്യാക്കാരും ഫിലിപ്പൈനികളും അടങ്ങുന്ന വിദേശ തൊഴിലാളികളെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനായിട്ടായിരുന്നു കുടിയേറ്റ നിയമങ്ങള്‍ കര്‍ശനമാക്കുന്നത് ഉള്‍പ്പടെയുള്ള നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ട് പോയത്. അതോടൊപ്പം, ആരോഗ്യ രംഗത്തേക്ക് ആവശ്യമായ ഒരു തൊഴില്‍ സേനയെ പ്രാദേശികമായി വളര്‍ത്തിയെടുക്കാനും സര്‍ക്കാര്‍ ശ്രമിച്ചിരുന്നു.
ഈ ശ്രമമാണ് തുടക്കത്തിലേ പാളിയിരിക്കുന്നത്. യൂണിവേഴ്സിറ്റീസ് ആന്‍ഡ് കോളേജ് അഡ്മിഷന് സര്‍വ്വീസസിന്റെ (യു സി എ എസ്) കണക്കുകള്‍ പ്രകാരം 2021 നും 2024 നും ഇടയില്‍ അണ്ടര്‍ ഗ്രാഡ്വേറ്റ് നഴ്സിംഗ് കോഴ്സുകള്‍ക്ക് എന്റോള്‍ ചെയ്യുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ 22 ശതമാനത്തിന്റെ കുറവുണ്ടായി എന്നാണ് അവര്‍ പറയുന്നത്. 2021 മുതല്‍ ഇംഗ്ലണ്ടിലെ എല്ലാ നഴ്സിംഗ്
More »
എന്‍എച്ച്എസ് വെയ്റ്റിംഗ് ലിസ്റ്റ് കുറയ്ക്കാന്‍ റോബോട്ടിക് സര്‍ജറി; ലക്ഷക്കണക്കിന് പേര്‍ക്ക് ലഭ്യമാക്കും
ആശുപത്രി ചികിത്സകള്‍ വേഗത്തിലാക്കാന്‍ നടപടിയുമായി എന്‍എച്ച്എസ് ഇംഗ്ലണ്ട്. വെയ്റ്റിംഗ് ലിസ്റ്റ് കുറയ്ക്കാന്‍ റോബോട്ടിക് സര്‍ജറിയാണ് നടത്തുക. ഇതോടെ ലക്ഷക്കണക്കിന് പേര്‍ക്ക് റോബോട്ട് അസിസ്റ്റ് ചെയ്യുന്ന സര്‍ജറി ലഭ്യമാക്കും. അടുത്ത ഒരു ദശകത്തിനിടെ ലക്ഷക്കണക്കിന് പേര്‍ക്ക് കൂടി റോബോട്ടിക് സര്‍ജറി ലഭ്യമാക്കാനാണു പദ്ധതി.
കാന്‍സര്‍, ഹിസ്റ്റെറെക്ടമി, സന്ധി മാറ്റിവെയ്ക്കല്‍ എന്നിങ്ങനെ വിവിധ അവസ്ഥകളില്‍ പെട്ടവര്‍ക്ക് ചികിത്സ ലഭിക്കുമ്പോള്‍ റോബോട്ട് സേവനം ഉപയോഗപ്പെടുത്തുന്നത് ഡോക്ടര്‍മാര്‍ കാര്യമായി വര്‍ദ്ധിപ്പിക്കുന്ന തരത്തിലാണ് നീക്കം. മെഡിക്കല്‍ എമര്‍ജന്‍സികള്‍ക്ക് പുറമെയാണ് ഇത്.
നിലവില്‍ 70,000 പേര് റോബോട്ട് അസിസ്റ്റഡ് സര്‍ജറിക്ക് വിധേയമാകുന്നുണ്ടെങ്കില്‍ ഇത് 2025 ആകുന്നതോടെ 500,000 ആയി ഉയര്‍ത്താനാണ് എന്‍എച്ച്എസ് ഇംഗ്ലണ്ട് മേധാവി പ്രഖ്യാപനം നടത്തുന്നത്. '2029-ഓടെ ഹൃസ്വമായ ഇലക്ടീവ് വെയ്റ്റിംഗ്
More »
റേച്ചല്‍ റീവ്സിന്റെ നികുതി കൂട്ടല്‍ ബജറ്റിന് പിന്നാലെ രണ്ടര ലക്ഷം തൊഴിലുകള്‍ നഷ്ടമായെന്ന് ഞെട്ടിക്കുന്ന കണക്കുകള്‍
ചാന്‍സലര്‍ റേച്ചല്‍ റീവ്സിന്റെ നികുതി കൂട്ടല്‍ ബജറ്റിന് പിന്നാലെ രണ്ടര ലക്ഷം തൊഴിലുകള്‍ നഷ്ടമായെന്ന് ഞെട്ടിക്കുന്ന കണക്കുകള്‍. ഈ ക്ഷീണം പരിഹരിക്കാനായി വമ്പന്‍ ചെലവഴിക്കല്‍ പദ്ധതി പ്രഖ്യാപിക്കാന്‍ ഒരുങ്ങുകയാണ് ചാന്‍സലര്‍. എന്നാല്‍ രാജ്യത്തെ തൊഴില്‍ മേഖലയില്‍ വന്‍തോതില്‍ തൊഴില്‍ നഷ്ടം നേരിടുകയാണെന്ന കണക്കുകള്‍ ഇതോടൊപ്പം പുറത്തുവന്നത് ചാന്‍സലര്‍ക്ക് ആഘാതമായി.
സമ്പദ് വ്യവസ്ഥയുടെ അടിത്തറ ശരിപ്പെടുത്തിയെന്ന വാദം ഉന്നയിക്കുന്ന ചാന്‍സലര്‍ക്ക് തിരിച്ചടിയായി കഴിഞ്ഞ വര്‍ഷത്തെ ബജറ്റിന് ശേഷം രണ്ടരലക്ഷത്തോളം തൊഴിലുകള്‍ നഷ്ടമായെന്ന് ഔദ്യോഗിക കണക്കുകള്‍ സ്ഥിരീകരിച്ചു. നാഷണല്‍ ഇന്‍ഷുറന്‍സില്‍ 25 ബില്ല്യണ്‍ പൗണ്ടിന്റെ ജോബ് ടാക്സ് ഈടാക്കിയ നടപടി തിരിച്ചടിക്കുമെന്ന അടിസ്ഥാന പാഠം മറന്നതാണ് ഇതിന് കാരണമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാണിച്ചു.
കഴിഞ്ഞ വര്‍ഷത്തെ ബജറ്റിലൂടെ നേടിയ തുക എങ്ങനെ വിവിധ
More »
സൂപ്പര്‍മാര്‍ക്കറ്റുകളില്‍ ഇറക്കുമതി ചെയ്ത വിലകുറഞ്ഞ കോഴിയിറച്ചിയും ബീഫും
യുകെയിലെ സൂപ്പര്‍മാര്‍ക്കറ്റുകള്‍ വ്യാപകമായി വിലകുറഞ്ഞ കോഴിയിറച്ചിയും ബീഫും വില്‍ക്കുന്നതായി നാഷണല്‍ ഫാര്‍മേഴ്സ് യൂണിയന് . ഓസ്ട്രേലിയ, പോളണ്ട്, ഉറുഗ്വേ എന്നിവിടങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്യുന്നവയാണ് ഈ ഭക്ഷ്യ ഉത്പന്നങ്ങള്‍. ഈ രാജ്യങ്ങളിലെ ഇത്തരം ഭക്ഷ്യ ഉത്പന്നങ്ങള്‍ യുകെയില്‍ നിന്ന് വ്യത്യസ്തമായ മാനദണ്ഡങ്ങളില്‍ ആണ് ഉത്പാദിപ്പിക്കപ്പെടുന്നത് . ഇതിന്റെ ഫലമായാണ് ഇറക്കുമതി ചെയ്യുന്ന ഈ ഭക്ഷ്യ ഉത്പന്നങ്ങള്‍ വിലകുറച്ച് വില്‍ക്കുന്നതിന് പിന്നിലെ കാരണം .
ഉത്തരം ഗുണമേന്മ കുറഞ്ഞ ഭക്ഷ്യ ഉത്പന്നങ്ങള്‍ ഇറക്കുമതി ചെയ്യുന്നത് യുകെയിലെ കര്‍ഷകരുടെയും പൊതുജനങ്ങളുടെയും താത്പര്യങ്ങള്‍ക്ക് വിരുദ്ധമാണെന്ന അഭിപ്രായവും ശക്തമാണ്. പോളിഷ് ചിക്കന്‍ പോലെ ഓസ്ട്രേലിയന്‍ ബീഫും സാധാരണയായി യുകെയിലെ മാംസത്തേക്കാള്‍ വ്യത്യസ്തമായ മൃഗക്ഷേമ, പരിസ്ഥിതി മാനദണ്ഡങ്ങള്‍ക്കനുസൃതമായാണ് ഉത്പാദിപ്പിക്കുന്നത്. മോറിസണ്‍ അസ്ഡ
More »
യുകെയില്‍ പിതൃത്വ അവധി സമ്പ്രദായത്തില്‍ മാറ്റം വേണമെന്ന് വിമെന്‍ ആന്‍ഡ് ഇക്വാലിറ്റീസ് കമ്മിറ്റി
ആദ്യമായി പിതാവാകുന്നവര്‍ക്ക് ശമ്പളത്തോട് കൂടി കൂടുതല്‍ അവധി നല്‍കണമെന്ന് വിമെന്‍ ആന്‍ഡ് ഇക്വാലിറ്റീസ് കമ്മിറ്റി. യുകെയില്‍ പിതൃത്വ അവധി സമ്പ്രദായത്തില്‍ മാറ്റം വേണമെന്നാണ് ആവശ്യം. യുകെയിലെ സ്റ്റാറ്റ്യൂട്ടറി പാരന്റല്‍ ലീവ് നയം കടുത്ത വിമര്‍ശനങ്ങള്‍ ആണ് നേരിടുന്നത്. നിലവില്‍ യുകെയിലെ ലീവ് സമ്പ്രദായം വികസിത രാജ്യങ്ങളില്‍ സ്വീകരിച്ചിരിക്കുന്നതില്‍ ഏറ്റവും മോശം ആണെന്നാണ് വിമെന്‍ ആന്‍ഡ് ഇക്വാലിറ്റീസ് കമ്മിറ്റി വിമര്‍ശിച്ചിരിക്കുന്നത്.
2003-ല്‍ അവതരിപ്പിച്ച സ്റ്റാറ്റ്യൂട്ടറി പിതൃത്വ അവധി, മിക്ക പുതിയ അച്ഛന്മാര്ക്കും രണ്ടാമത് കുഞ്ഞുങ്ങള്‍ ഉണ്ടാകുന്ന ദമ്പതികള്‍ക്കും രണ്ടാഴ്ച വരെ മാത്രമേ അവധി നല്‍കുന്നുള്ളൂ. ഈ സമയത്തെ ശമ്പള പരിധി ആഴ്ചയില്‍ 187.18 പൗണ്ട് അല്ലെങ്കില്‍ അവരുടെ ശരാശരി വരുമാനത്തിന്റെ 90% ആയി പരിമിതപ്പെടുത്തിയിട്ടും ഉണ്ട്. ഇത് ദേശീയ ജീവിത വേതനത്തിന്റെ പകുതിയില്‍ താഴെയാണ്.
സ്വയം തൊഴില്‍
More »
ലണ്ടനിലെ വീട്ടില്‍ പാര്‍ക്ക് ചെയ്ത കാര്‍ മോഷണം പോയി; കണ്ടെത്തി തിരിച്ചെത്തിച്ച് ദമ്പതികള്‍
പോലീസ് കൈമലര്‍ത്തിയിട്ടും മോഷണം പോയ സ്വന്തം കാര്‍ കണ്ടെത്തി തിരിച്ചെത്തിച്ച് ലണ്ടനിലെ ദമ്പതികള്‍. യുകെയിലാണ് സംഭവം. മിയ ഫോര്‍ബ്സ് പിരി- മാര്‍ക്ക് സിംപ്സണ് എന്നീ ദമ്പതികളാണ് തങ്ങളുടെ മോഷണം പോയ ജാഗ്വാര്‍ ഇ-പേസ് ഈ മാസം കണ്ടെടുത്തത്. പൊലീസിന് സമയമില്ലാത്തതിനാല്‍ തങ്ങള്‍ തന്നെ ഈ ദൗത്യം ഏറ്റെടുക്കുകയായിരുന്നുവെന്നും ദമ്പതികള്‍ പറഞ്ഞതായി ദി ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
ഈ മാസമാദ്യമാണ് ലണ്ടനിലെ ബ്രൂക്ക് ഗ്രീനിലുള്ള വീട്ടില്‍ നിന്ന് ദമ്പതികളുടെ ജാഗ്വാര്‍ ഇ-പേസ് കാര്‍ മോഷണം പോയത്. എന്നാല്‍ കാറില്‍ ഒരു ഗോസ്റ്റ് ഇമ്മൊബിലൈസര്‍ ഘടിപ്പിച്ചിരുന്നു. കാര്‍ മോഷണം തടയുന്നതിനായി ഒരു പ്രത്യേക കോഡ് ഉപയോഗിച്ച് മാത്രം പ്രവര്‍ത്തിക്കുന്ന സംവിധാനമാണിത്. ഗോസ്റ്റ് ഇമ്മൊബിലൈസറിന്റെ പാസ്കോഡ് പ്രൊട്ടക്ഷന്‍ ഉടമകള്‍ക്ക് മാത്രമേ ആക്സസ് ചെയ്യാനാകൂ. ഇത് കൂടാതെ കാറില്‍ ഒരു എയര്‍ടാഗ് ലൊക്കേറ്റര്‍ കൂടി ഉണ്ടായിരുന്നു. ഇങ്ങനെ
More »
14 വയസുകാരായ 2 കുടിയേറ്റക്കാര്‍ ബലാത്സംഗ ശ്രമത്തിന് പിടിയില്‍; നോര്‍ത്തേണ്‍ അയര്‍ലണ്ടില്‍ കലാപം
കുടിയേറ്റ വിരുദ്ധ വികാരം ആളിക്കത്തിച്ച് നോര്‍ത്തേണ്‍ അയര്‍ലണ്ടില്‍ കലാപങ്ങള്‍ പൊട്ടിപ്പുറപ്പെട്ടു. ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച കുറ്റത്തിന് രണ്ട് കുടിയേറ്റക്കാരായ കൗമാരക്കാരെ അറസ്റ്റ് ചെയ്തതോടെയാണ് കലാപം പടര്‍ന്നത്.
ശനിയാഴ്ച വൈകുന്നേരം സംഭവം നടന്നതായി പറയുന്ന കോ ആന്‍ട്രിമ്മിലെ ബാലിമെനയിലുള്ള ഹാരിവില്ലെന്ന് പ്രദേശത്ത് ആയിരങ്ങളാണ് കഴിഞ്ഞ ദിവസം സംഘടിച്ചത്. ക്ലോനാവോണ്‍ ടെറസിലെ പെണ്‍കുട്ടിയ്ക്ക് നേരെയാണ് ഗുരുതരമായ ലൈംഗിക അതിക്രമത്തിന് ശ്രമം നടന്നത്. സംഭവത്തില്‍ രണ്ട് 14 വയസുകാരെയാണ് അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കിയത്.
കോളെറെയിന്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതികള്‍ക്ക് പരിഭാഷകന്റെ സഹായം ആവശ്യമായി വന്നതായി ബിബിസി റിപ്പോര്‍ട്ട് ചെയ്തു. ഇതിന് പിന്നാലെയാണ് പ്രാദേശിക പാര്‍ക്കില്‍ സംഘടിച്ച ജനക്കൂട്ടം ക്ലോനാവോണ്‍ ടെറസ് മേഖലയിലേക്ക് മാര്‍ച്ച് ചെയ്തത്. ഒരു ഭാഗത്ത്
More »
വിന്റര്‍ ഫ്യൂവല്‍ പിടിത്തം ഉപേക്ഷിച്ചു; 9 മില്ല്യണ്‍ പെന്‍ഷന്‍കാര്‍ക്ക് വിന്ററില്‍ പേയ്മെന്റ് തിരിച്ചുകിട്ടും
ലോക്കല്‍ തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ നല്കിയ ഷോക്കിന്റെ ഫലമായി തങ്ങളുടെ കടുംപിടുത്തം ലേബര്‍ സര്‍ക്കാര്‍ ഉപേക്ഷിച്ചു. ലോക്കല്‍ തെരഞ്ഞെടുപ്പില്‍ വിന്റര്‍ ഫ്യൂവല്‍ പേയ്മെന്റ് റദ്ദാക്കിയ നടപടി തിരിച്ചടിച്ചതോടെ ഇനിയും ജനരോഷം കണ്ടില്ലെന്നു നടിച്ചു മുന്നോട്ടുപോകാന്‍ ലേബര്‍ ഗവണ്മെന്റിന് കഴിയാത്തതിന്റെ ഫലമായി 9 മില്ല്യണ്‍ പെന്‍ഷന്‍കാര്‍ക്ക് വിന്ററില്‍ പേയ്മെന്റ് തിരിച്ചുകിട്ടും.
35,000 പൗണ്ടില്‍ താഴെ വരുമാനമുള്ള എല്ലാ പെന്‍ഷന്‍കാര്‍ക്കും പേയ്മെന്റും ഈ വിന്ററില്‍ തിരികെ കിട്ടുമെന്ന് ചാന്‍സലര്‍ പ്രഖ്യാപിച്ചു. കഴിഞ്ഞ വര്‍ഷം വിളംബരം ചെയ്ത് വെട്ടിക്കുറച്ച പദ്ധതിയ്ക്കെതിരെ ജനം ഷോക്ക് ട്രീറ്റ്മെന്റ് കൊടുത്തതോടെയാണ് തിരിച്ചറിവ് വന്നത്. ഈ തിരിച്ചിറക്കത്തോടെ ഏകദേശം 9 മില്ല്യണ്‍ പെന്‍ഷന്‍കാര്‍ക്ക് പേയ്മെന്റ് ലഭിക്കും. ഒരു കുടുംബത്തിന് 300 പൗണ്ട് വരെയുള്ള പേയ്മെന്റ് നല്കാന് 1.25 ബില്ല്യണ്‍
More »