യു.കെ.വാര്‍ത്തകള്‍

ഷെഫീല്‍ഡില്‍ കൗമാരക്കാരന്‍ കാറിടിച്ച് മരിച്ച സംഭവം: 2 പേര്‍ക്കെതിരെ കൊല കുറ്റം ചുമത്തി
ഷെഫീല്‍ഡില്‍ കൗമാരക്കാരന്‍ കാറിടിച്ച് മരിക്കാനിടയായ സംഭവത്തില്‍ രണ്ട് പേര്‍ക്കെതിരെ കൊലപാതക കുറ്റം ചുമത്തി. 16 കാരനായ അബ്ദുല്ല യാസര്‍ അബ്ദുല്ല അല്‍ യാസിദി ആണ് കാര്‍ ഇടിച്ച് മരിച്ചത്. അടുത്തിടെയാണ് ഇയാള്‍ യെമനില്‍ നിന്ന് യുകെയില്‍ എത്തിയത്. ഷെഫീല്‍ഡിലെ ലോക്ക് ഡ്രൈവില്‍ നിന്നുള്ള സുല്‍ക്കര്‍നൈന്‍ അഹമ്മദ് (20), അമാന്‍ അഹമ്മദ് (26) എന്നിവര്‍ക്കെതിരെയാണ് കുറ്റം ചുമത്തിയിരിക്കുന്നത്. തിങ്കളാഴ്ച ഷെഫീല്‍ഡ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഇവരെ ഹാജരാക്കും. ജൂണ്‍ 4 ന് വൈകുന്നേരം നഗരത്തിലെ ഡാര്‍നാല്‍ പ്രദേശത്തെ ഒരു തെരുവിലൂടെ നടക്കുമ്പോഴാണ് കാര്‍ അയാളുടെ മേല്‍ ഇടിച്ചതെന്ന് സൗത്ത് യോര്‍ക്ക്ഷയര്‍ പോലീസ് പറഞ്ഞു . ഇലക്ട്രിക് ബൈക്കുമായി കൂട്ടിയിടിച്ചതിനെ തുടര്‍ന്ന് കാര്‍ മുന്നോട്ട് പോകുമ്പോള്‍ അത് അബ്ദുള്ളയെ ഇടിക്കുകയായിരുന്നു. ഉടനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് മരിച്ചു. 18 വയസ്സുള്ള ഇലക്ട്രിക്

More »

രോഗികളുടെ ചികിത്സ മെച്ചപ്പെടുത്താന്‍ എന്‍എച്ച്എസ് ആപ്പ് നവീകരിച്ച് സര്‍ക്കാര്‍
ഇംഗ്ലണ്ടിലെ രോഗികള്‍ക്ക് ഇനി എന്‍എച്ച്എസ് ആപ്പ് പ്രാഥമിക ആശയവിനിമയ രീതിയായി മാറുമെന്ന് സര്‍ക്കാര്‍. അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ ആരോഗ്യ സേവനത്തിന് 200 മില്യണ്‍ പൗണ്ട് ലഭിക്കുകയെന്ന ലക്ഷ്യത്തിന്റെ ഭാഗമായാണ് ഈ നീക്കം. 50 മില്യണ്‍ നിക്ഷേപത്തിന്റെ ഭാഗമായി, കൂടുതല്‍ പരിശോധനാ ഫലങ്ങള്‍, സ്‌ക്രീനിംഗ് ക്ഷണക്കത്തുകള്‍, അപ്പോയിന്റ്‌മെന്റ് റിമൈന്‍ഡറുകള്‍ എന്നിവ രോഗികളുടെ സ്മാര്‍ട്ട്‌ഫോണുകളിലേയ്ക്ക് നേരിട്ട് അയയ്‌ക്കും. നേരത്തെ ഇവയ്ക്കായി ഏകദേശം 50 മില്യണ്‍ കത്തുകള്‍ പ്രതിവര്‍ഷം അയക്കേണ്ടതായി വരുമായിരുന്നു. ആരോഗ്യ സംരക്ഷണ ആശയവിനിമയം ആധുനികവല്‍ക്കരിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി ഈ സാമ്പത്തിക വര്‍ഷം എന്‍എച്ച്എസ് ആപ്പ് വഴി 270 ദശലക്ഷം സന്ദേശങ്ങള്‍ അയയ്ക്കുമെന്നാണ് ആരോഗ്യ സാമൂഹിക പരിപാലന വകുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. പുഷ് നോട്ടിഫിക്കേഷനുകള്‍ വഴി എന്‍എച്ച്എസ് ആപ്പ് രോഗികളെ അപ്പോയിന്റ്മെന്റുകളെ

More »

സൈബര്‍ ആക്രമണം: എന്‍എച്ച്എസ് ബ്ലഡ് ബാങ്കില്‍ പ്രതിസന്ധി; ഒരു മില്യണ്‍ രക്തദാതാക്കള്‍ രക്തദാനത്തിന് മുന്നോട്ട് വരണമെന്ന്
എന്‍എച്ച്എസിന്റെ സേവനങ്ങളെ ബാധിച്ച് സൈബര്‍ ആക്രമണം. എന്‍എച്ച്എസിന് അടിയന്തരമായി ഒരു മില്യണോളം രക്തദാതാക്കളെ വേണം. ബ്ലഡ് ബാങ്കുകളെ സാരമായി ബാധിച്ചുകഴിഞ്ഞിരിക്കുകയാണ് . സ്‌റ്റോക്ക് കുറവായതിനാല്‍ ആംബര്‍ അലര്‍ട്ട് പുറപ്പെടുവിച്ച അധികൃതര്‍ കൂടുതല്‍ പേര്‍ രക്തദാനത്തിന് മുന്നോട്ട് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. കൂടുതല്‍ പ്രതിസന്ധിയിലേക്ക് പോകാതിരിക്കാന്‍ ശക്തമായ നടപടി വേണ്ടിവരുമെന്ന് എന്‍എച്ച്എസ് ബ്ലഡ് ആന്‍ഡ് ട്രാന്‍സ്പ്ലാന്റ് പറഞ്ഞു.ഈ നിലയില്‍ പോയാല്‍ രക്തത്തിന്റെ സപ്ലൈയില്‍ കടുത്ത ക്ഷാമമുണ്ടാകും. അടിയന്തര സാഹചര്യങ്ങളില്‍ ജനങ്ങളുടെ ജീവന് വരെ പ്രതിസന്ധിയുണ്ടാക്കും. ജനസംഖ്യയിലെ രണ്ടു ശതമാനം മാത്രമാണ് സപ്ലൈയെ പിടിച്ചു നിര്‍ത്താന്‍ കഴിഞ്ഞ വര്‍ഷം സഹായിച്ചത്. എട്ടു ലക്ഷം പേര്‍ മാത്രമാണ് ആവശ്യമുള്ള രക്തം നല്‍കിയതെന്ന് ചുരുക്കം. നിലവിലെ അവസ്ഥയില്‍ രക്തദാനത്തിന് ഒരു മില്യണ്‍ പേര്‍ മുന്നോട്ട്

More »

ഗ്ലാസ്ഗോ വിമാനത്താവളത്തിലെ 800 ലേറെ ജീവനക്കാര്‍ സമരത്തിലേക്ക്
വേനല്‍ക്കാല യാത്രയ്‌ക്കൊരുങ്ങുന്നവര്‍ക്ക് തിരിച്ചടിയായി ഗ്ലാസ്ഗോ വിമാനത്താവളത്തിലെ 800 ലേറെ ജീവനക്കാര്‍ സമരത്തിലേക്ക്. വേതനവര്‍ധനവ് ആവശ്യപ്പെട്ട് ഗ്ലാസ്‌ഗോ വിമാനത്താവളത്തിലെ അഞ്ചു കമ്പനികളില്‍ ജോലി ചെയ്യുന്ന 800 ലേറെ ജീവനക്കാര്‍ സമരത്തിലേക്ക് നീങ്ങുകയാണ്. സമരം വേനല്‍ക്കാല യാത്രയ്ക്ക് ഒരുങ്ങുന്നവര്‍ക്ക് തിരിച്ചടിയായേക്കും. യുണൈറ്റ് യൂണിയന്റെ നേതൃത്വത്തില്‍ ഗ്ലാസ്ഗോ എയര്‍പോര്‍ട്ട് ലിമിറ്റഡ്, ഐ സി ടീസ് സെന്‍ട്രല്‍ സെര്‍ച്ച്, സ്വിസ്സ്പോര്‍ട്ട്, മെന്‍സീസ് ഏവിയേഷന്‍, ഫ്ലാക്ക് എന്നീ കമ്പനികളിലെ ജീവനക്കാരാണ് സമരത്തിനൊരുങ്ങുന്നത്. സമരം ഒഴിവാക്കാനായി കഴിഞ്ഞ രണ്ടാഴ്ചയായി ചര്‍ച്ച നടക്കുന്നുണ്ടെങ്കിലും ഫലം കാണുന്നില്ല. മെച്ചപ്പെട്ട തൊഴില്‍ സാഹചര്യം ആവശ്യപ്പെടുകയാണ് തൊഴിലാളികള്‍. ജീവനക്കാരുടെ കുറവ് ജോലി ഭാരം കൂട്ടുന്നുവെന്ന പരാതി വ്യാപകമാണ്. ജീവനക്കാരുടെ ക്ഷാമം അടിയന്തരമായി പരിഹരിക്കണമെന്നും വേതനം

More »

രണ്ട് പെണ്‍കുട്ടികളെ ഗ്രേറ്റര്‍ മാഞ്ചസ്റ്ററില്‍ നിന്ന് കാണാതായി; അന്വേഷണം പുരോഗമിക്കുന്നു
ഗ്രേറ്റര്‍ മാഞ്ചസ്റ്ററില്‍ നിന്ന് കാണാതായ രണ്ട് പെണ്‍കുട്ടികള്‍ക്കായുള്ള അന്വേഷണം പുരോഗമിക്കുന്നതായി പോലീസ് അറിയിച്ചു. 13 ഉം 14 ഉം വയസ് ഉള്ള കാര്‍ല , സോഫിയ എന്നീ രണ്ട് പെണ്‍കുട്ടികളെ ആണ് കാണാതായത്. മാഞ്ചസ്റ്ററിലെ ക്രംപ്സാലിലുള്ള എബ്രഹാം മോസ് ലൈബ്രറിക്ക് സമീപം വ്യാഴാഴ്ച വൈകുന്നേരം 4.45 ഓടെയാണ് 13 കാരിയായ സോഫിയയെയും 14 കാരിയായ കാണ്‍ലയെയും സ്കൂള്‍ യൂണിഫോമില്‍ അവസാനമായി കണ്ടത്. മെലിഞ്ഞ ശരീരവും നീണ്ട ഇരുണ്ട മുടിയുമുള്ള സോഫിയ കണ്ണട ധരിച്ചിട്ടുണ്ട്. സെന്റ് മോണിക്ക സ്കൂളിന്റെ PE പോളോ ടോപ്പും കറുത്ത ഷോര്‍ട്ട്സും കറുത്ത ഷൂസും ധരിച്ചാണ് അവളെ അവസാനമായി കണ്ടത്. കാര്‍ലയ്ക്ക് ഏകദേശം 5 അടി 4 ഇഞ്ച് ഉയരവും നീണ്ട ഇരുണ്ട മുടിയും ആണെന്ന് ഗ്രേറ്റര്‍ മാഞ്ചസ്റ്റര്‍ പോലീസ് പറഞ്ഞു. സെന്റ് മോണിക്ക സ്‌കൂളില്‍ നിന്നുള്ള ബ്ലേസറും കറുത്ത പഫര്‍ കോട്ടും സ്‌കൂള്‍ ഷൂസും ധരിച്ചാണ് അവളെ അവസാനമായി കണ്ടത്. ഇവരെ കുറിച്ച് എന്തെങ്കിലും വിവരങ്ങള്‍

More »

ട്രംപ് മാതൃകയില്‍ വിദേശ പൗരന്മാര്‍ക്ക് യാത്രാ വിലക്ക് ഏര്‍പ്പെടുത്തുന്നതിനെ പിന്തുണച്ചു ടോറി നേതാവ്
ലണ്ടന്‍ : യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ മാതൃകയില്‍ യുകെയിലും വിദേശ പൗരന്മാര്‍ക്ക് യാത്രാ വിലക്ക് ഏര്‍പ്പെടുത്തുക പ്രായോഗികമായിരിക്കുമെന്ന് യുകെ പാര്‍ലമെന്റ് പ്രതിപക്ഷ പാര്‍ട്ടിയായ കണ്‍സര്‍വേറ്റീവിന്റെ നേതാവ് കെമി ബാഡ്‌നോക്ക്. ആരൊക്കെ രാജ്യത്തേക്ക് വരണമെന്നും എത്ര നാള്‍ താമസിക്കണമെന്നും ആരാണ് പോകേണ്ടതെന്നുമെല്ലാം പാര്‍ലമെന്റിന് തീരുമാനിക്കാന്‍ കഴിയണം. യാത്രാ വിലക്ക് പോലുള്ള നടപടികളിലൂടെ വേണം ഇക്കാര്യങ്ങള്‍ നടപ്പാക്കാനെന്നും ബാഡ്‌നോക്ക് ചൂണ്ടിക്കാട്ടി. ഇതെല്ലാം പ്രായോഗികമാക്കാവുന്ന സാഹചര്യങ്ങള്‍ രാജ്യത്തുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം, ഇത്തരമൊരു അഭിപ്രായം പങ്കുവച്ചതിലൂടെ ട്രംപിന്റെ തീരുമാനത്തോട് താന്‍ യോജിക്കുന്നുവെന്ന് അര്‍ഥമില്ലെന്നും ട്രംപ് യാത്രാവിലക്കേര്‍പ്പെടുത്തിയ രാജ്യങ്ങളുടെ പട്ടിക താന്‍ കണ്ടിട്ടില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. അനധികൃത

More »

യുകെയിലെ മരുന്ന് ക്ഷാമത്തില്‍ ബുദ്ധിമുട്ടി കാന്‍സര്‍ രോഗികള്‍; മുന്നറിയിപ്പുമായി ഫാര്‍മസിസ്റ്റുകള്‍
യുകെയിലെ മരുന്ന് ക്ഷാമത്തില്‍ വലഞ്ഞ് കാന്‍സര്‍ രോഗികള്‍. മരുന്നുകള്‍ ആവശ്യത്തിന് ലഭിക്കാതെ വരുന്നതിനാല്‍ കാന്‍സര്‍ രോഗികള്‍ ഭക്ഷണം ഒഴിവാക്കിയും, ഡോസുകള്‍ റേഷന്‍ ചെയ്തും, മരുന്നുകള്‍ക്കായി 30 മൈല്‍ വരെ യാത്ര ചെയ്തും ബുദ്ധിമുട്ടുന്നതായാണ് ഫാര്‍മസിസ്റ്റുകള്‍ നല്‍കുന്ന മുന്നറിയിപ്പ്. യുകെ നേരിട്ടതില്‍ വെച്ച് ഏറ്റവും ദുരിതം നിറഞ്ഞ ക്ഷാമമാണ് ഇപ്പോഴത്തേതെന്നാണ് ഫാര്‍മസിസ്റ്റുകള്‍ വ്യക്തമാക്കുന്നത്. സുപ്രധാന കാന്‍സര്‍ മരുന്നായ ക്രിയോണ്‍ സ്‌റ്റോക്ക് ചെയ്യാന്‍ ബുദ്ധിമുട്ടുകയാണെന്ന് 96% ഫാര്‍മസികളും പറയുന്നു. പാന്‍ക്രിയാ കാന്‍സര്‍ ബാധിച്ച ആയിരക്കണക്കിന് രോഗികള്‍ക്ക് കഴിക്കുന്ന ഭക്ഷണം ദഹിക്കാന്‍ ഈ ടാബ്‌ലെറ്റുകള്‍ ആവശ്യമാണ്. എന്നാല്‍ ഒരു വര്‍ഷത്തോളമായി ക്രിയോണിന്റെ യുകെ സപ്ലൈ കുറഞ്ഞ നിലയിലാണ്. ഈ മരുന്ന് കിട്ടാതെ വരുന്നതോടെ ഈ രോഗികള്‍ അപകടകരമായ പോഷണക്കുറവും, ഭാരക്കുറവും നേരിടും.

More »

പിറവം പാമ്പാക്കുട സ്വദേശി മാഞ്ചസ്റ്ററില്‍ മരിച്ച നിലയില്‍
മലയാളിയെ മാഞ്ചസ്റ്ററില്‍ മരിച്ച നിലയില്‍ കണ്ടെത്തി. എറണാകുളം ജില്ലയിലെ പിറവം പാമ്പാക്കുട സ്വദേശിയായ പി. റ്റി. ദീപു (47) ആണ് മരിച്ചത്. മാഞ്ചസ്റ്ററിലെ സ്വകാര്യ റസ്റ്ററന്റില്‍ ഷെഫായി ജോലി ചെയ്തു വരികയായിരുന്നു. ചിക്കന്‍ പോക്സ് ബാധിച്ചതിനെ തുടര്‍ന്നുള്ള അവധിയിലായിരുന്നു. മൃതദേഹം തുടര്‍ നടപടികള്‍ക്കായി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. അവധിക്ക് ശേഷം വെള്ളിയാഴ്ച രാവിലെ ജോലിക്ക് എത്താതിനെ തുടര്‍ന്ന് റസ്റ്ററന്റ് ജീവനക്കാരന്‍ താമസ സ്ഥലത്ത് അന്വേഷിച്ചു എത്തിയപ്പോഴാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വീടിന്റെ വാതില്‍ അകത്തു നിന്നും പൂട്ടിയ നിലയിലായിരുന്നു. ചിക്കന്‍ പോക്സ് ആയിരുന്നതിനാല്‍ ദീപുവിന് ഒപ്പം താമസിച്ചിരുന്ന മലയാളി യുവാവ് വീട്ടില്‍ നിന്നും താല്‍കാലികമായി താമസം മാറ്റിയിരുന്നു. ഭാര്യ : നിഷ ദീപു. മക്കള്‍ : കൃഷ്ണപ്രിയ, വിഷ്ണുദത്തന്‍, സേതുലക്ഷ്മി. പിറവം പാമ്പാക്കുട മേമ്മുറി പുലിക്കുന്നുമലയില്‍

More »

യുകെ മോര്‍ട്ട്‌ഗേജ് ഗ്യാരണ്ടി സ്‌കീം ജൂണ്‍ 30 വരെ മാത്രം
ലക്ഷക്കണക്കിന് കുടുംബങ്ങള്‍ക്ക് ആശ്വാസമായിരുന്ന യുകെ മോര്‍ട്ട്‌ഗേജ് ഗ്യാരണ്ടി സ്‌കീം അവസാനിപ്പിക്കുന്നു. പകരം സ്‌കീം ഇല്ലാതെയാണ് അവസാനിപ്പിക്കുന്നത്. നിലവിലെ സ്‌കീം പുതിയ ഹോം ലോണുകളില്‍ ജൂണ്‍ 30 വരെയാണ് നിലവിലുള്ളത് ലെന്‍ഡര്‍മാരെ 95% ഹോം ലോണ്‍ നല്‍കാന്‍ പ്രോത്സാഹിപ്പിച്ചിരുന്ന സ്‌കീം ആണ് ഗവണ്‍മെന്റ് അവസാനിപ്പിക്കുന്നത്. എന്നാല്‍ ഇതിന് പകരം ഒരു സ്‌കീം ഉണ്ടാകുമെന്ന് ലേബര്‍ ഗവണ്‍മെന്റ് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. 2021 ഏപ്രിലില്‍ കണ്‍സര്‍വേറ്റീവ് ഗവണ്‍മെന്റ് നടപ്പാക്കിയ മോര്‍ട്ട്‌ഗേജ് ഗ്യാരണ്ടി സ്‌കീം ഉപയോഗിച്ച് ചെറിയ ഡെപ്പോസിറ്റില്‍ വീട് വാങ്ങാന്‍ മലയാളികളടക്കമുള്ള ഉപഭോക്താക്കള്‍ക്ക് സാധിച്ചിരുന്നു. പ്രോപ്പര്‍ട്ടി മൂല്യത്തില്‍ 80 മുതല്‍ 95 ശതമാനം വരെ മോര്‍ട്ട്‌ഗേജ് ലഭിക്കുന്ന സ്‌കീമിന് ഗ്യാരണ്ടി നിന്നിരുന്നത് ഗവണ്‍മെന്റായിരുന്നു. ഇതുപ്രകാരം കടമെടുത്തവര്‍

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions