അതിവേഗം പടരുന്ന 'നിംബസ്' കോവിഡ് വേരിയന്റ് സമ്മറില്‍ യുകെയില്‍ വ്യാപിക്കുമെന്ന് ആശങ്ക
കോവിഡ് വേരിയന്റുകളെ ഇപ്പോള്‍ ജനം വലിയ തോതില്‍ ഭയപ്പെടുന്നില്ല. വൈറസ് പനി പോലെ ബാധിച്ച് കടന്നുപോകുന്നുവെന്ന വിധത്തിലേക്കാണ് കാര്യങ്ങള്‍ എത്തിയത്. എന്നാല്‍ ഇതിന് വിരുദ്ധമായി ഒരു പുതിയ വേരിയന്റ് വരുന്നുവെന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. സമ്മറില്‍ കോവിഡ് ഇന്ഫെക്ഷനുകള് പടര്‍ത്താന്‍ ശേഷിയുള്ള വേരിയന്റ് വ്യാപിക്കുന്നുവെന്നാണ് ശാസ്ത്രജ്ഞര്‍ നല്കുന്ന മുന്നറിയിപ്പ്.
നിംബസ് എന്ന് പേരുനല്കിയിട്ടുള്ള ഈ വേരിയന്റ് കോവിഡിന്റെ അതീതീവ്ര ശേഷിയുണ്ടായിരുന്ന ഒമിക്രോണ്‍ വൈറസില്‍ നിന്നും രൂപമെടുത്തതാണ്. നിലവില്‍ ചൈന, സിംഗപ്പൂര്‍, ഹോങ്കോംഗ് എന്നിവിടങ്ങളില്‍ കേസുകള്‍ കുതിച്ചുയരാന്‍ ഈ വേരിയന്റ് ഇടയാക്കുന്നുണ്ട്.
ഇംഗ്ലണ്ടില്‍ നിലവില്‍ നിംബസ് ബാധിച്ച 13 കേസുകള്‍ മാത്രമാണ് യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സി കണ്ടെത്തിയിട്ടുള്ളത്. എന്നാല്‍ ഈ സ്ഥിതി താല്‍ക്കാലികമാണെന്നും, വേരിയന്റ്
More »
40 പൗണ്ടുള്ള ജിപി അപ്പോയിന്റ്മെന്റ് കിട്ടുന്നില്ല; എ&ഇയില്‍ എന്‍എച്ച്എസിന് ചെലവ് 400 പൗണ്ട്
എന്‍എച്ച്എസ് ജിപി അപ്പോയിന്റ്മെന്റ് കിട്ടാക്കനിയായി തുടരുന്നത് എന്‍എച്ച്എസിനും, രോഗികള്‍ക്കും, നികുതിദായകര്‍ക്കും കനത്ത തിരിച്ചടിയാവുന്നു. എന്‍എച്ച്എസിന് 40 പൗണ്ട് ചെലവുള്ള ജിപി അപ്പോയിന്റ്മെന്റ് ലഭിക്കാതെ വരുന്ന രോഗികള്‍ എ&ഇയില്‍ എത്തുമ്പോള്‍ ചെലവ് 400 പൗണ്ടായി ഉയരുകയാണെന്ന് ഹെല്‍ത്ത് സെക്രട്ടറി വെസ് സ്ട്രീറ്റിംഗ് ചൂണ്ടിക്കാണിച്ചു.
എന്‍എച്ച്എസ് എ&ഇകളിലേക്ക് ഇവിടെ ചികിത്സ ആവശ്യമില്ലാത്ത നിരവധി രോഗികള്‍ എത്തിച്ചേരുന്നതായി ഹെല്‍ത്ത് സെക്രട്ടറി വ്യക്തമാക്കുന്നു. ഇത് രോഗികള്‍ക്കും, നികുതിദായകര്‍ക്കും ക്ഷീണമാണ്. 450 മില്ല്യണ്‍ ചെലവിട്ട് എ&ഇകളില്‍ ചികിത്സ ആവശ്യമില്ലാത്തവര്‍ക്കുള്ള പരിചരണം ഉറപ്പാക്കാനാണ് പദ്ധതി.
ഇതിന്റെ ഭാഗമായി അതേ ദിവസം ചികിത്സ കിട്ടുന്ന 40 എമര്‍ജന്‍സി കെയര്‍ യൂണിറ്റുകളും, അര്ജന്റ് ട്രീറ്റ്മെന്റ് സെന്ററുകളും സ്ഥാപിക്കാനും, എത്തിച്ചേരുന്ന ദിവസം തന്നെ രോഗികള്‍ക്ക്
More »
പോര്‍ട്സ്മൗത്തിലെ വീട്ടില്‍ യുവതി കൊല്ലപ്പെട്ട നിലയില്‍
പോര്‍ട്സ്മൗത്തില്‍ ഒരു വീട്ടില്‍സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയതിനെ തുടര്‍ന്ന് കൊലപാതക കേസ് രജിസ്റ്റര്‍ ചെയ്ത് പോലീസ് അന്വേഷണം ആരംഭിച്ചു. വ്യാഴാഴ്ചയായിരുന്നു പോര്‍ട്സ്മൗത്തിലെ വീട്ടില്‍ സമന്ത മര്‍ഫി എന്ന 32 കാരിയുടെ മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് ഹാംപ്ഷയര്‍ - ഐല്‍ ഓഫ് വൈറ്റ് കോണ്‍സ്റ്റാബുലറിയില്‍ നിന്നുമുള്ള ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. ഇതുമായി ബന്ധപ്പെട്ട്, വിലപ്പെട്ട വസ്തുക്കള്‍ അടങ്ങിയ ഒരു സ്യൂട്ട്കേസ് പോലീസ് അന്വേഷിക്കുന്നുണ്ട്. മാത്രമല്ല, ഇതിനോടകം രണ്ടു പേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുമുണ്ട്.
പീറ്റേഴ്സ്ഫീല്‍ഡില്‍ നിന്നും, ഹാവന്റില്‍ നിന്നുമുള്ള ആളുകളാണ് പിടിയിലായിരിക്കുന്നത്. ഇരുവര്‍ക്കും 32 വയസാണ് പ്രായം. ഈ കൊലപാതകവുമായി ബന്ധപ്പെട്ട് വളരെ പ്രധാന തെളിവായി ഒരു ഗോള്‍ഡ് സ്യൂട്ട്കേസ് ഉണ്ടെന്നും അത് ഇപ്പോഴും പോര്‍ട്സ്മൗത്തില്‍ തന്നെ ഉണ്ടെന്നാണ് വിശ്വസിക്കുന്നതെന്നും പോലീസ്
More »
സര്‍ജറിക്കും, ചികിത്സയ്ക്കുമായി രോഗികള്‍ക്ക് നീണ്ട കാത്തിരിപ്പെന്ന്; രോഗം പടരാന്‍ വഴിയൊരുക്കുന്നു
ബ്രിട്ടനില്‍ രോഗം തിരിച്ചറിയുന്നതിനും, ചികിത്സിക്കുന്നതിലും നേരിടുന്ന കാലതാമസങ്ങള്‍ രോഗം പടരാന്‍ വഴിയൊരുക്കുന്നു. ഇതിന് കാരണമാകുന്നത് വേഗത്തില്‍ ചികിത്സ നല്കാന് പര്യാപ്തമായ തോതില്‍ എന്‍എച്ച്എസില്‍ ജീവനക്കാര്‍ ഇല്ലാത്തതാണെന്നും മുന്നറിയിപ്പില്‍ പറയുന്നു.
എന്‍എച്ച്എസില്‍ റേഡിയോളജിസ്റ്റുകളുടെയും, ഓങ്കോളജിസ്റ്റുമാരുടെയും ക്ഷാമം വളരെ രൂക്ഷമാണ്. ഇതുമൂലം രോഗികള്‍ക്ക് സര്‍ജറി, കീമോതെറാപ്പി, റേഡിയോതെറാപ്പി എന്നിവയ്ക്കായി ഏറെ നാള് കാത്തിരിക്കേണ്ടി വരുന്നു. ഒരു കണ്‍സള്‍ട്ടന്റ് ചികിത്സ റിവ്യൂ ചെയ്യണമെങ്കില്‍ പോലും ഈ കാത്തിരിപ്പ് വേണ്ടിവരുന്നു.
ഇത് ആളുകളില്‍ രോഗം പടരാനാണ് കാരണമാകുന്നത്. ഇതോടെ ചികിത്സ ഫലപ്രദമാകാനുള്ള സാധ്യത കുറയുകയും, മരണസാധ്യത വര്‍ദ്ധിക്കുകയും ചെയ്യുന്നതായി റോയല്‍ കോളേജ് ഓഫ് റേഡിയോളജിസ്റ്റ്സ് പറയുന്നു. സ്കാനും, എക്സ്റേയും ഉള്‍പ്പെടെ ടെസ്റ്റുകള്‍ക്കും, ചികിത്സയ്ക്കും
More »
മഴയും കാറ്റുമായി ഈ ആഴ്ച ദുരിത കാലാവസ്ഥ; അടുത്തയാഴ്ച താപനില ഉയരും
യുകെയില്‍ ഈയാഴ്ച ശക്തമായ കാറ്റും മഴയും ഉണ്ടാകുമെന്ന് മുന്നറിയിപ്പ്. കഴിഞ്ഞ മാസം ലഭിച്ച മഴയുടെ അത്രയും അളവില്‍ ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ പെയ്യുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നല്കുന്ന മുന്നറിയിപ്പ്. യുകെയുടെ തെക്കന്‍ ഭാഗങ്ങളില്‍ മൂന്ന് മണിക്കൂറിനുള്ളില്‍ ഏകദേശം 30 മില്ലിമീറ്റര്‍ മഴ പെയ്യുമെന്നും, പകല്‍ സമയത്ത് 50 മില്ലിമീറ്റര്‍ വരെ മഴ പെയ്യുമെന്നുമാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നത്. കഴിഞ്ഞ മാസം ഇംഗ്ലണ്ടില്‍ 32.8 മില്ലിമീറ്റര്‍ മഴ പെയ്തതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നു.
ഇത് ഒരു മാസത്തിലെ സാധാരണ ശരാശരിയുടെ നേര് പകുതിയാണ്. ശനിയാഴ്ച കൂടുതല്‍ ശക്തമായ തോതില്‍ കനത്ത മഴയും, ആലിപ്പഴ വര്‍ഷവും ഇടിമിന്നലും ഉണ്ടാകാനും തീരദേശ മേഖലകളില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
More »
ഇന്ത്യക്കാരനായ വൃദ്ധനെ പാര്‍ക്കില്‍ തല്ലിക്കൊന്ന 15കാരന് 7 വര്‍ഷം മാത്രം ജയില്‍ശിക്ഷ; അക്രമം ചിത്രീകരിച്ച കൂട്ടുകാരിയെ വെറുതെവിട്ടു
ഇന്ത്യന്‍ വംശജനായ 80 വയസുകാരനെ ഒരു കാരണവും കൂടാതെ തല്ലിക്കൊന്ന കുട്ടി കുറ്റവാളിക്ക് വെറും 7 വര്‍ഷം ജയില്‍ശിക്ഷ വിധിച്ച് കോടതി. വീടിനടുത്തുള്ള പാര്‍ക്കില്‍ നായയുമായി നടക്കാനിറങ്ങിയ ഭീം കോഹ്ലിയെയാണ് 15-കാരനായ ആണ്‍കുട്ടി അടിച്ചുവീഴ്ത്തിയ ശേഷം തല്ലിക്കൊന്നത്. ഇവനെ യംഗ് ഒഫെന്‍ഡേഴ്സ് ഡിറ്റന്‍ഷന്‍ സെന്ററില്‍ ഏഴ് വര്‍ഷത്തെ ശിക്ഷ മാത്രം അനുഭവിക്കാനാണ് കോടതി വിട്ടത്.
അതേസമയം അക്രമത്തിന് കൂട്ടുനില്‍ക്കുകയും, ആര്‍ത്തുല്ലസിച്ച് ദൃശ്യങ്ങള്‍ ചിത്രീകരിക്കുകയും ചെയ്ത 13 വയസ്സുകാരിക്ക് ജയില്‍ശിക്ഷ ഒഴിവാക്കുകയും ചെയ്തു. ഇതിന് പകരം നരഹത്യാ കേസില്‍ മൂന്ന് വര്‍ഷത്തെ യൂത്ത് റിഹാബിലിറ്റേഷന്‍ ഉത്തരവാണ് നല്‍കിയത്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 1ന് ലെസ്റ്ററിന് സമീപത്തെ ബ്രൗണ്‍സ്റ്റോണ്‍ ടോവിലുള്ള ഫ്രാങ്ക്ളിന് പാര്‍ക്കില്‍ വെച്ചാണ് 80-കാരനായ കോഹ്ലിക്ക് നേരെ ഭീകരമായ അക്രമം നടന്നത്.
എന്നാല്‍ കുറ്റവാളികള്‍ക്ക്
More »
ഇംഗ്ലണ്ടില്‍ കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ സ്കൂള്‍ ഭക്ഷണം ലഭിക്കും; യോഗ്യതാ മാനദണ്ഡങ്ങളില്‍ മാറ്റം
ഇംഗ്ലണ്ടില്‍ കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ സ്കൂള്‍ ഭക്ഷണം ലഭിക്കത്തക്കവിധം യോഗ്യതാ മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തി. യൂണിവേഴ്സല്‍ ക്രെഡിറ്റ് ലഭിക്കുന്ന ഇംഗ്ലണ്ടിലെ ഏതൊരു കുട്ടിക്കും 2026 സെപ്റ്റംബര്‍ മുതല്‍ സൗജന്യ സ്കൂള്‍ ഭക്ഷണം അവകാശപ്പെടാന്‍ കഴിയുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. മാതാപിതാക്കളുടെ വരുമാനം പരിഗണിക്കാതെ ഈ വിഭാഗത്തില്‍ പെട്ട കുട്ടികള്‍ സൗജന്യ ഭക്ഷണത്തിന് അര്‍ഹരായിരിക്കും. പുതിയ തീരുമാനത്തിലൂടെ 500,000 വിദ്യാര്‍ഥികള്‍ കൂടി ഈ പദ്ധതിയില്‍ ആനുകൂല്യത്തിന് യോഗ്യത നേടും എന്നാണ് പുറത്ത് വരുന്ന കണക്കുകള്‍ സൂചിപ്പിക്കുന്നത്.
പുതിയ തീരുമാനം ഒട്ടേറെ കുടുംബങ്ങളെ സഹായിക്കുമെന്ന് പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മര്‍ പറഞ്ഞു. 2029 വരെ ഈ പദ്ധതി നടപ്പിലാക്കാന്‍ 1 ബില്യണ്‍ പൗണ്ട് ആണ് വിദ്യാഭ്യാസ വകുപ്പ് നീക്കി വെച്ചിരിക്കുന്നത്. യൂണിവേഴ്സിറ്റികളില്‍ ക്രെഡിറ്റ് ഉള്ള മാതാപിതാക്കള്‍ അവരുടെ വരുമാനം
More »
40 വര്‍ഷത്തിനുള്ളില്‍ യുകെയില്‍ വെള്ളക്കാര്‍ ന്യൂനപക്ഷമായി മാറുമെന്ന് റിപ്പോര്‍ട്ട് പുറത്ത്
കുടിയേറ്റം ബ്രിട്ടനില്‍ വലിയ രാഷ്ട്രീയ പ്രചാരണ വിഷയമാണ്. കടുത്ത നിയന്ത്രണങ്ങള്‍ കൊടുവരുമ്പോഴും രാജ്യത്തേക്ക് അനധികൃതമായി കടന്നുവരുന്നവര്‍ നിരവധിയാണ്. സമീപഭാവയില്‍ ബ്രിട്ടനില്‍ വെള്ളക്കാര്‍ ന്യൂനപക്ഷമായി മാറുന്ന അവസ്ഥ വരുമെന്നാണ് മുന്നറിയിപ്പ്.
വെള്ളക്കാരായ ബ്രിട്ടീഷുകാര്‍ യുകെയില്‍ ന്യൂനപക്ഷമായി മാറാന്‍ ഇനി 40 വര്‍ഷം പോലും വേണ്ടിവരില്ലെന്നാണ് ജനസംഖ്യാ പഠനത്തില്‍ മുന്നറിയിപ്പ് നല്‍കുന്നത്. നിലവിലെ ജനസംഖ്യയില്‍ 73 ശതമാനമുള്ള വെള്ളക്കാര്‍ 2050 എത്തുമ്പോള്‍ 57 ശതമാനമായി ചുരുങ്ങുമെന്നും മൈഗ്രേഷന്‍ റിപ്പോര്‍ട്ട് പ്രവചിക്കുന്നു. 2063 എത്തുമ്പോഴാണ് വെള്ളക്കാര്‍ ന്യൂനപക്ഷമായി മാറുക.
നൂറ്റാണ്ടിന്റെ അവസാനത്തോടെ യുകെ ജനസംഖ്യയില്‍ കേവലം 33.7 ശതമാനം പേര്‍ക്ക് മാത്രമാകും കുടിയേറ്റക്കാരായ മാതാപിതാക്കള്‍ ഇല്ലാതിരിക്കുക. ഇതില്‍ തന്നെ 40 വയസ്സില്‍ താഴെയുള്ള 28 ശതമാനം പേര്‍ക്കാണ് ഈ അവസ്ഥയെന്ന് പ്രൊഫ. മാറ്റ്
More »
ജനരോഷം തിരിച്ചറിഞ്ഞ് സര്‍ക്കാര്‍; ഈ ശൈത്യകാലത്ത് കൂടുതല്‍ പേര്‍ക്ക് ഫ്യുവല്‍ പേയ്മെന്റുകള്‍
തെരഞ്ഞെടുപ്പിലെ ജന രോഷം മനസിലാക്കി തിരുത്തുമായി ലേബര്‍ സര്‍ക്കാര്‍. വിന്റര്‍ ഫ്യുവല്‍ പേയ്മെന്റുകള്‍ കുറച്ച നടപടി ജനങ്ങളുടെ വലിയ അതൃപ്തിയ്ക്കു കാരണമായിരുന്നു. അതിലാണിപ്പോള്‍ തിരുത്തു വരുന്നത്.
പ്രായമായവര്‍ക്ക് ഇനി കൂടുതല്‍ ബെനഫിറ്റ് ഈ വിന്ററില്‍ നല്‍കുമെന്ന് സര്‍ക്കാര്‍ നല്കുന്ന സൂചന.
എന്നാലിത് ജോലിയില്‍ നിന്നും വിരമിച്ച എല്ലാവര്ക്കും ലഭിക്കുകയുമില്ല. ഈ മേഖലയിലെ അനിവാര്യമായ ചില മാറ്റങ്ങള്‍ വിന്റര്‍ മാസങ്ങള്‍ക്ക് മുമ്പ് നടപ്പിലാക്കുമെന്ന് ചാന്‍സലര്‍ റേച്ചല്‍ റീവ്സ് പറഞ്ഞു. 'ഈ ശൈത്യകാലത്ത് കൂടുതല്‍ ആളുകള്‍ക്ക് വിന്റര്‍ ഫ്യൂല്‍ പേയ്മെന്റുകള്‍ ലഭിക്കുന്നതാണ്. 'മുന്‍കാല വെട്ടിക്കുറവുകള്‍ ഭാഗികമായി പിന്‍വലിക്കാനുള്ള ലേബര്‍ പാര്‍ട്ടിയുടെ പദ്ധതികളെക്കുറിച്ച് ചോദിച്ചപ്പോഴാണ് റേച്ചല്‍ റീവ്സ് നിലപാടറിയിച്ചത്.
അടുത്ത ആഴ്ച നടക്കുന്ന അവലോകനത്തില്‍ കൂടുതല്‍ വിശദാംശങ്ങള്‍
More »