യു.കെ.വാര്‍ത്തകള്‍

പലിശ നിരക്ക് കുറയില്ലെന്ന വിലയിരുത്തല്‍ വന്നതോടെ മൂന്ന് ബാങ്കുകള്‍ മോര്‍ട്ട്‌ഗേജ് നിരക്കുയര്‍ത്തി
ലണ്ടന്‍ : ഉയരുന്ന പണപ്പെരുപ്പത്തിന്റെ പശ്ചാത്തലത്തില്‍ പലിശ നിരക്കുകള്‍ കുറയില്ലെന്ന സൂചനകള്‍ക്കു പിന്നാലെ മൂന്നു പ്രധാന ബാങ്കുകള്‍ മോര്‍ട്ട്‌ഗേജ് നിരക്ക് ഉയര്‍ത്തി. ഹാലിഫാക്‌സ്, സാറ്റന്‍ഡര്‍, അക്കോര്‍ഡ് എന്നിവരാണ് പലിശനിരക്ക് കൂട്ടിയത്. 0.13 ശതമാനം നിരക്കാണ് ഇവര്‍ കൂട്ടിയത്. അതേസമയം ഉയര്‍ന്ന ഡിപ്പോസിറ്റ് ഉള്ളവരുടെ ഫിക്‌സഡ് റേറ്റ് കുറച്ച് നേഷന്‍വൈഡിന്റെ നീക്കവും ഉണ്ടായി. മൂന്നും അഞ്ചും വര്‍ഷത്തേക്കുള്ള ഫിക്‌സഡ് റേറ്റ് മോര്‍ട്ട്‌ഗേജുകളാണ് ഇന്നു മുതല്‍ കുറയ്ക്കുന്നത്. 0.12 ശതമാനത്തിന്റെ കുറവാണ് വരിക. 3.9 ശതമാനം നിരക്കിലാണ് നാഷന്‍ വൈഡിന്റെ പുതിയ പലിശനിരക്ക്. പുതിയ പ്രോപ്പര്‍ട്ടികള്‍ വാങ്ങുന്നവര്‍ക്കും റീമോര്‍ട്ട്‌ഗേജിംഗിന് ശ്രമിക്കുന്നവര്‍ക്കും ആശ്വാസമായിരിക്കും ഇത്. 40 ശതമാനം ഡിപ്പോസിറ്റോടെ പ്രോപ്പര്‍ട്ടി വാങ്ങുന്ന ഒരാള്‍ക്ക് ടു ഇയര്‍ ഫിക്‌സഡ് റേറ്റില്‍ 3.9 ശതമാനം പലിശനിരക്ക്

More »

ഫിസിഷ്യന്‍ അസോസിയേറ്റുമാരുടെ പേരുമാറ്റാന്‍ ഒരുങ്ങുന്നു; രോഗികളുടെ സുരക്ഷ ഉറപ്പാക്കാനെന്ന്‌
എന്‍എച്ച്എസിലെ ഫിസിഷ്യന്‍ അസോസിയേറ്റുമാരുടെ പേരുമാറ്റാന്‍ വഴിയൊരുങ്ങുന്നു. പിഎമാര്‍ ഡോക്ടര്‍മാരാണെന്ന് രോഗികള്‍ തെറ്റിദ്ധരിക്കുന്നതായുള്ള കണ്ടെത്തലിനെ തുടര്‍ന്നാണ് ഈ നടപടി. രോഗികളുടെ സുരക്ഷ ഉറപ്പാക്കാനാണു ശ്രമം. യുകെയിലെ ആശുപത്രികളിലും, ജിപി സര്‍ജറികളിലും ജോലി ചെയ്യുന്ന ആയിരക്കണക്കിന് ഫിസിഷ്യന്‍ അസോസിയേറ്റുമാര്‍ മെഡിക്കല്‍ പശ്ചാത്തലവും, രോഗികളെ പരിശോധിക്കുകയും, രോഗം തിരിച്ചറിയുകയും ചെയ്യുന്നുണ്ട്. പക്ഷെ ഇവര്‍ ഡോക്ടര്‍മാരുമല്ല. ഇത് രോഗികള്‍ക്ക് അപകടമാകുന്നുണ്ടോയെന്ന് തിരിച്ചറിയാനാണ് ഗവണ്‍മെന്റ് റിവ്യൂവിന് ഉത്തരവിട്ടത്. പ്രൊഫ ഗിലിയന്‍ ലെംഗ് നടത്തിയ അന്വേഷണത്തില്‍ ഇവര്‍ക്ക് ഒരു പേര് നല്‍കുന്നതാണ് നല്ലതെന്ന് നിര്‍ദ്ദേശിക്കുന്നു. ഇതുവഴി തങ്ങള്‍ കാണുന്നത് ഒരു ഡോക്ടറെയാണെന്ന് രോഗികള്‍ തെറ്റിദ്ധരിക്കുന്നത് ഒഴിവാക്കാമെന്ന് റിവ്യൂ ചൂണ്ടിക്കാണിച്ചു. ഫിസിഷ്യന്‍ അസോസിയേറ്റ് എന്ന പേരാണ്

More »

ഇന്തോനേഷ്യയിലേക്ക് മയക്കുമരുന്ന് കടത്ത്: 3 ബ്രിട്ടീഷുകാര്‍ക്ക് വധശിക്ഷയ്ക്ക് സാധ്യത
ഇന്തോനേഷ്യയിലേക്ക് ഒരു കിലോഗ്രാം കൊക്കെയ്ന്‍ കടത്തിയ കേസില്‍ ബാലിയില്‍ കോടതിയില്‍ ഹാജരായ മൂന്ന് ബ്രിട്ടീഷുകാര്‍ക്ക് വധശിക്ഷ ലഭിക്കാന്‍ സാധ്യത. എക്‌സ്‌റേ സ്‌കാനിങ്ങിനിടെ ലഗേജില്‍ കണ്ടെത്തിയ വസ്തുക്കളില്‍ സംശയം തോന്നിയാണ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ബ്രിട്ടീഷ് വംശജരായ ജോനാഥന്‍ ക്രിസ്റ്റഫര്‍ കോളിയര്‍ (28) ലിസ എല്ലെന്‍ സ്‌റ്റോക്കര്‍ (29) എന്നിവരെ അറസ്റ്റ് ചെയ്തത്. അറസ്റ്റിലുണ്ടായ ജോനാഥന്‍ കോളിയറുടെ ലഗേജിലുണ്ടായിരുന്ന 10 സാച്ചെറ്റ് ഏഞ്ചല്‍ ഡിലൈറ്റ് ഡെസേര്‍ മിക്‌സിലും പങ്കാളിയായ ലിസ സ്റ്റോക്കറുടെ സ്യൂട്ട് കേസിന് സമാനമായ ഏഴ് സാച്ചെറ്റുകളിലും 993.56 ഗ്രാം കൊക്കെയ്ന്‍ അടിങ്ങിയിട്ടുണ്ടെന്ന് പരിശോധനയില്‍ തെളിഞ്ഞു. ആറു ബില്യണ്‍ രൂപ വിലമതിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. ഡെന്‍പാസറിലെ ഹോട്ടല്‍ പാര്‍ക്കിങ് ഏരിയയില്‍ അറസ്റ്റിലായ പ്രതികള്‍ക്ക് പിന്നാലെസബ്രിട്ടീഷുകാരനായ ഫിനിയസ് അംബ്രോഡ് ഫ്‌ളോട്ടും (31)

More »

യുകെ മലയാളികളെ കണ്ണീരിലാഴ്ത്തി വീണ്ടും മരണവാര്‍ത്ത; വിടപറഞ്ഞത് ബക്കിങ്‌ഹാമില്‍ താമസയ്ക്കുന്ന നീണ്ടൂര്‍ സ്വദേശി
തുടര്‍ മരണങ്ങളുടെ ഞെട്ടലില്‍ യുകെ മലയാളി സമൂഹം. ബക്കിങ്‌ഹാമില്‍ താമസയ്ക്കുന്ന കോട്ടയം നീണ്ടൂര്‍ സ്വദേശിയായ ശ്രീരാജ് പി എസ്(42) ആണ് നാട്ടില്‍ കാന്‍സര്‍ രോഗത്തിന് ചികിത്സയിലിരിക്കെ വിട പറഞ്ഞത്. രണ്ടു മാസം മുന്‍പ് നാട്ടിലെത്തിയപ്പോള്‍ പതിവായി നടത്താറുള്ള ചെക്കിങ്ങിനോടനുബന്ധിച്ചു ഉദര സംബന്ധമായ രോഗങ്ങള്‍ കണ്ടെത്തുകയും അര്‍ബുദം സ്ഥിരീകരിക്കുകയും അടിയന്തരമായി ചികിത്സ ആരഭിക്കുയും ചെയ്തിന് പിന്നാലെയാണ് ശ്രീരാജിനെ തേടി മരണമെത്തിയത്. നാട്ടിലെ ചികിത്സ പൂര്‍ത്തിയാക്കി യുകെയിലെത്തി സ്റ്റോക് മാന്‍ഡിവില്‍ ഹോസ്പിറ്റലില്‍ തുടര്‍ ചികിത്സകള്‍ നടത്തുകയും ചെയ്തിരുന്നു. എന്നാല്‍ ചികിത്സകള്‍ ത്വരിതപ്പടുത്തുന്നതിന്റെ ഭാഗമായി എറണാകുളം അമൃത ആശുപത്രിയില്‍ തിരികെയെത്തി ചികിത്സ പുരോഗമിക്കവേയാണ് ആകസ്മികമായി കഴിഞ്ഞ ദിവസം മരണം സംഭവിച്ചത്. ബക്കിങ്ഹാമിലെ ക്‌ളയര്‍ഡന്‍ ഹൗസില്‍ നഴ്‌സ് ആയി ജോലി ചെയ്യുന്ന സുബിയ

More »

വനിതാ സഹജീവനക്കാര്‍ക്കു നേരെ ലൈംഗികാതിക്രമം; യുകെയില്‍ ഇന്ത്യന്‍ ഡോക്ടര്‍ കോടതി കയറുന്നു
ഡോക്ടറും, നിരവധി നഴ്‌സുമാരും അടക്കമുള്ള വനിതാ സഹജീവനക്കാര്‍ക്കു നേരെ ലൈംഗികാതിക്രമം നടത്തിയതിനു യുകെയില്‍ ഇന്ത്യന്‍ വംശജനായ ഡോക്ടര്‍ കോടതി കയറുന്നു. 55-കാരനായ ഡോ. അമല്‍ ബോസിന് എതിരായാണ് പരാതി പ്രവാഹം. സര്‍ജന്‍ ഡോക്ടര്‍മാരും, നിരവധി നഴ്‌സുമാരും ഉള്‍പ്പെടെയുള്ള വനിതാ സഹജീവനക്കാരുടെ സ്വകാര്യ ഭാഗങ്ങളില്‍ കയറിപ്പിടിച്ചതായുള്ള പരാതിയില്‍ കോടതി വിചാരണ നേരിടുകയാണ് ഇയാള്‍ . വാര്‍ഡില്‍ നില്‍ക്കുകയായിരുന്ന ഒരു സിസ്റ്ററുടെ മേല്‍വസ്ത്രം വലിച്ചുതാഴ്ത്തിയെന്നും ഡോ. അമല്‍ ബോസിന് എതിരെ ആരോപണം ഉണ്ട്. വനിതാ സഹജീവനക്കാര്‍ ആശുപത്രിയിലെ ചില ജോലികള്‍ ചെയ്യുമ്പോള്‍ അശ്ലീലം കലര്‍ന്ന രീതിയില്‍ ഇയാള്‍ സംസാരിക്കുകയും ചെയ്തിരുന്നതായി പരാതിയില്‍ പറയുന്നു. കെട്ടിയിട്ട് ഉപയോഗിക്കാനാണ് താന്‍ ആഗ്രഹിക്കുന്നതെന്ന് ഡോ. ബോസ് ഒരു നഴ്‌സിനോട് പറഞ്ഞു. ഇവരെ ഹോട്ടല്‍ മുറിയിലേക്ക് ക്ഷണിക്കുകയും ചെയ്‌തെന്ന്

More »

യുകെയില്‍ മലയാളിയായ റിമാന്‍ഡ് പ്രതി കസ്റ്റഡിയില്‍ മരിച്ചു; വിടപറഞ്ഞത് പിറവം സ്വദേശി
മലയാളിയായ റിമാന്‍ഡ് പ്രതി യുകെയില്‍ മരിച്ചു. പൊലീസ് കസ്റ്റഡിയില്‍ വച്ചാണ് മരണം. മണീട് ഗവ .എല്‍പി സ്‌കൂളിന് സമീപം കുന്നത്തു കളപ്പുരയില്‍ ജോണിന്റെയും മോളിയുടേയും മകന്‍ എല്‍ദോസാണ് (34) മരിച്ചത്. ഇംഗ്ലണ്ടിലെ ബെയിങ്‌സ്‌റ്റോക്കിലാണ് സംഭവം. കുടുംബ പ്രശ്‌നങ്ങളെ തുടര്‍ന്ന് ഭാര്യയുടെ ഗാര്‍ഹിക പീഡന പരാതിയില്‍ എല്‍ദോസ് നാളുകളായി പൊലീസ് കസ്റ്റഡിയിലായിരുന്നുവെന്നാണ് വിവരം. നഴ്‌സായ ഭാര്യയുടെ പരാതിയിലാണ് എല്‍ദോസിനെ പൊലീസ് കൊണ്ടുപോയത്. ഇതിനിടെ എല്‍ദോസിനെ യുകെയിലുള്ള മാതൃസഹോദര ഭാര്യ സ്മിതയും മകനും സ്‌റ്റേഷനിലെത്തി കണ്ടിരുന്നു. ഫോണും എടിഎം കാര്‍ഡും എല്‍ദോസ് ഇവര്‍ക്കു കൈമാറി. പിന്നാലെ ഇരുവരും പിറവത്തേക്ക് മടങ്ങി. അതിന് ശേഷം ബര്‍മിങ്ഹാമില്‍ സ്മിതയും മകനും താമസിക്കുന്ന വീട്ടില്‍ പൊലീസ് അന്വേഷിച്ചെത്തി. കഴിഞ്ഞ 27ന് വൈകീട്ട് നാട്ടിലെ ഫോണില്‍ വിളിച്ച് എല്‍ദോസ് മരിച്ചുവെന്ന് അറിയിക്കുകയായിരുന്നു. വിവരമറിഞ്ഞ്

More »

എന്‍എച്ച്എസ് ട്രസ്റ്റിനെതിരെ 'കോര്‍പറേറ്റ് നരഹത്യക്ക്' അന്വേഷണം പ്രഖ്യാപിച്ച് പോലീസ്
മറ്റേണിറ്റി പരിചരണത്തില്‍ ഗുരുതരമായ വീഴ്ചകള്‍ വരുത്തിയ എന്‍എച്ച്എസ് ട്രസ്റ്റിനെതിരെ കോര്‍പറേറ്റ് നരഹത്യാ കേസ് ചുമത്തി അന്വേഷണം പ്രഖ്യാപിച്ച് പോലീസ്. നോട്ടിംഗ്ഹാം യൂണിവേഴ്‌സിറ്റി ഹോസ്പിറ്റല്‍സ് എന്‍എച്ച്എസ് ട്രസ്റ്റ് നടത്തിവരുന്ന ക്യൂന്‍സ് മെഡിക്കല്‍ സെന്റര്‍, സിറ്റി ഹോസ്പിറ്റല്‍ എന്നിവിടങ്ങളില്‍ നൂറുകണക്കിന് കുഞ്ഞുങ്ങള്‍ മരിക്കുകയും, പരുക്കേല്‍ക്കുകയും ചെയ്ത സംഭവത്തിലാണ് പോലീസ് അന്വേഷണം. എന്‍എച്ച്എസ് ചരിത്രത്തിലെ ഏറ്റവും വലിയ മറ്റേണിറ്റി റിവ്യൂ നേരിടുകയാണ് ഈ ട്രസ്റ്റ്. ഈ ആശുപത്രികളില്‍ നടന്ന നവജാതശിശുക്കളുടെ മരണം, ചാപിള്ളയായുള്ള ജനനം, അമ്മമാര്‍ക്കും, കുഞ്ഞുങ്ങള്‍ക്കും നേരിട്ട അപകടങ്ങള്‍ എന്നിങ്ങനെ 2000-ലേറെ കേസുകളിലാണ് സ്വതന്ത്ര മിഡ്‌വൈഫ് ഡോണാ ഓക്കെന്‍ഡെന്‍ റിവ്യൂ നടത്തുന്നത്. 2023 സെപ്റ്റംബറില്‍ നോട്ടിംഗ്ഹാംഷയര്‍ പോലീസ് ക്രിമിനല്‍ അന്വേഷണം ആരംഭിച്ചിരുന്നു. 200 കുടുംബങ്ങളുടെ കേസുകള്‍

More »

പ്രസീനയുടെ വിയോഗം വിശ്വസിക്കാനാകാതെ റെഡ്ഡിങിലെ മലയാളി സമൂഹം
റെഡ്ഡിങിലെ മലയാളി യുവതി പ്രസീന(24 )യുടെ ആകസ്മിക വിയോഗത്തില്‍ നടുങ്ങി ലയാളി സമൂഹം. പ്രസീനയുടെ മരണം ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും ഇനിയും ഉള്‍ക്കൊള്ളാനായിട്ടില്ല. ജോസി വര്‍ഗീസ്- മിനി ജോസി ദമ്പതികളുടെ മകള്‍ പ്രസീന വര്‍ഗീസ് വെള്ളിയാഴ്ച വൈകീട്ടാണ് പ്രസീന കുഴഞ്ഞു വീണത്. തുടര്‍ന്ന് ലണ്ടനിലെ ചേറിങ് ക്രോസ് എന്‍എച്ച്എസ് ആശുപത്രിയിലെത്തിച്ചെങ്കിലും ശനിയാഴ്ച രാവിലെ മരണമടഞ്ഞു. ഹൃദയാഘാതം മൂലമാണ് മരിച്ചതെന്ന് പ്രാഥമിക നിഗമനം. ചെറിയ പ്രായത്തിലുള്ള പ്രസീനയുടെ വിയോഗം ഏവരെയും ദുഃഖത്തിലാഴ്ത്തി. പ്രസീനയുടെ കുടുംബം സീറോ മലബാര്‍ സഭ വിശ്വാസികളാണ്. സംസ്‌കാര ചടങ്ങുകള്‍ സംബന്ധിച്ച് പിന്നീട് അറിയിക്കുമെന്ന് കുടുംബം അറിയിച്ചു. നാട്ടില്‍ പാലാ സ്വദേശികളാണ് ഇവര്‍.

More »

പെനാല്‍റ്റി പോയിന്റുകളില്‍ ഇംഗ്ലണ്ടിലെ ഡ്രൈവര്‍മാര്‍ക്ക് അനുകൂലമായ മാറ്റം വരുന്നു
ഇംഗ്ലണ്ടിലെ പെനാല്‍റ്റി പോയിന്റുകളില്‍ ഡ്രൈവര്‍മാര്‍ക്ക് അനുകൂലമായി മാറ്റം വരുന്നു. നിലവില്‍, മോട്ടോര്‍ വാഹന കുറ്റകൃത്യത്തിന് ശിക്ഷിക്കപ്പെട്ടാല്‍ വാഹന ഉടമകളില്‍ നിന്ന് പിഴ ഈടാക്കുകയും അവരുടെ ഡ്രൈവിംഗ് റെക്കോര്‍ഡിന് പെനാല്‍റ്റി പോയിന്റുകള്‍ ലഭിക്കുകയും ചെയ്യും. 20 മൈല്‍ മേഖലയില്‍ അമിതവേഗതയ്ക്ക് മൂന്ന് പോയിന്റുകള്‍ വരെയാണ് ലഭിക്കുക. ഈ നിയമത്തില്‍ മാറ്റം വരുത്താനാണ് ലേബര്‍ സര്‍ക്കാരിനോട് ഒരു പാര്‍ലമെന്ററി ഹര്‍ജി ആവശ്യപ്പെട്ടിരിക്കുന്നത്. എങ്കിലും, 20 മൈല്‍ പ്രദേശത്ത് 25മൈല്‍ വരെ വേഗതയ്ക്ക് ഒരു പെനാല്‍റ്റി പോയിന്റ് മാത്രം ആണ് നല്‍കുക എന്ന് തുടങ്ങിയ നിര്‍ദ്ദേശങ്ങളും മുന്നോട്ട് വന്നിട്ടുണ്ട്. നിലവിലെ പിഴ അനുപാതമില്ലാത്തതാണെന്നും പുനഃപരിശോധന ആവശ്യമാണെന്നും ഹര്‍ജിയില്‍ പറയുന്നു. നിലവിലെ നിയമം അനുസരിച്ച് 20മൈല്‍ വേഗതയുള്ള പ്രദേശത്ത് 25മൈല്‍ വരെ വേഗതയില്‍ പോകുന്നവരുടെയും അതിവേഗം വാഹനം

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions