യു.കെ.വാര്‍ത്തകള്‍

ബ്രിട്ടന് അതിര്‍ത്തിയുടെ നിയന്ത്രണം 'നഷ്ടമായി'; കുറ്റസമ്മതവുമായി ഡിഫന്‍സ് സെക്രട്ടറി
ഇംഗ്ലീഷ് ചാനല്‍ കടന്നെത്തുന്ന യുകെയിലേക്കു എത്തുന്ന അനധികൃത കുടിയേറ്റക്കാരുടെ എണ്ണം ഈ വര്‍ഷം റെക്കോര്‍ഡിട്ടിരിക്കുകയാണ്. ഇത് നിയന്ത്രിക്കാനുള്ള ലേബര്‍ ഗവണ്‍മെന്റ് ശ്രമങ്ങളൊന്നും വിജയം കാണുന്നില്ല. ഈ ഘട്ടത്തിലും മുന്‍ കണ്‍സര്‍വേറ്റീവ് ഗവണ്‍മെന്റിന്റെ വീഴ്ചകളാണ് ഈ അവസ്ഥയ്ക്ക് കാരണമായതെന്ന് കുറ്റപ്പെടുത്തി രക്ഷപ്പെടാനാണ് ലേബര്‍ മന്ത്രിമാരുടെ ശ്രമം. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെയാണ് ബ്രിട്ടന് അതിര്‍ത്തി നിയന്ത്രണം സമ്പൂര്‍ണ്ണമായി കൈമോശം വന്നതെന്നാണ് ഡിഫന്‍സ് സെക്രട്ടറി ജോണ്‍ ഹീലിയുടെ രക്ഷം. മുന്‍ കണ്‍സര്‍വേറ്റീവ് ഗവണ്‍മെന്റ് യുകെയുടെ അഭയാര്‍ത്ഥി സിസ്റ്റം കുളമാക്കി വെച്ചതാണ്, രാജ്യത്തേക്കുള്ള ക്രമാതീതമായ കുടിയേറ്റത്തിലേക്ക് നയിച്ചതെന്ന് ഹീലി പറയുന്നു. ഈ അവസ്ഥയാണ് ഗവണ്‍മെന്റിന് ഇപ്പോള്‍ നേരിടേണ്ടി വരുന്നതെന്ന് ഡിഫന്‍സ് സെക്രട്ടറി ചൂണ്ടിക്കാണിച്ചു. ശനിയാഴ്ച മാത്രം 18 ചെറുബോട്ടുകളിലായി 1194

More »

ഇംഗ്ലണ്ടില്‍ പെനാല്‍റ്റി പോയിന്റുകളില്‍ മാറ്റം വരുന്നു; പുതിയ നിര്‍ദ്ദേശം ഡ്രൈവര്‍മാര്‍ക്ക് അനുകൂലം!
ഇംഗ്ലണ്ടിലെ പെനാല്‍റ്റി പോയിന്റുകളില്‍ ഡ്രൈവര്‍മാര്‍ക്ക് അനുകൂലമായി മാറ്റം വരുന്നു. നിലവില്‍, മോട്ടോര്‍ വാഹന കുറ്റകൃത്യത്തിന് ശിക്ഷിക്കപ്പെട്ടാല്‍ വാഹന ഉടമകളില്‍ നിന്ന് പിഴ ഈടാക്കുകയും അവരുടെ ഡ്രൈവിംഗ് റെക്കോര്‍ഡിന് പെനാല്‍റ്റി പോയിന്റുകള്‍ ലഭിക്കുകയും ചെയ്യും. 20 മൈല്‍ മേഖലയില്‍ അമിതവേഗതയ്ക്ക് മൂന്ന് പോയിന്റുകള്‍ വരെയാണ് ലഭിക്കുക. ഈ നിയമത്തില്‍ മാറ്റം വരുത്താനാണ് ലേബര്‍ സര്‍ക്കാരിനോട് ഒരു പാര്‍ലമെന്ററി ഹര്‍ജി ആവശ്യപ്പെട്ടിരിക്കുന്നത്. എങ്കിലും, 20 മൈല്‍ പ്രദേശത്ത് 25മൈല്‍ വരെ വേഗതയ്ക്ക് ഒരു പെനാല്‍റ്റി പോയിന്റ് മാത്രം ആണ് നല്‍കുക എന്ന് തുടങ്ങിയ നിര്‍ദ്ദേശങ്ങളും മുന്നോട്ട് വന്നിട്ടുണ്ട്. നിലവിലെ പിഴ അനുപാതമില്ലാത്തതാണെന്നും പുനഃപരിശോധന ആവശ്യമാണെന്നും ഹര്‍ജിയില്‍ പറയുന്നു. നിലവിലെ നിയമം അനുസരിച്ച് 20മൈല്‍ വേഗതയുള്ള പ്രദേശത്ത് 25മൈല്‍ വരെ വേഗതയില്‍ പോകുന്നവരുടെയും അതിവേഗം വാഹനം

More »

റെഡ്ഡിംഗില്‍ മലയാളി യുവതി കുഴഞ്ഞുവീണു മരണമടഞ്ഞു
റെഡ്ഡിംഗില്‍ മലയാളി യുവതിയ്ക്ക് അപ്രതീക്ഷിത വിയോഗം. റെഡ്ഡിംഗിലെ മിനി - ജോസി ദമ്പതികളുടെ മകള്‍ പ്രസീന വര്‍ഗീസ്(24) ആണ് കുഴഞ്ഞു വീണതിനെ തുടര്‍ന്ന് മരണമടഞ്ഞത്. പ്രസീനയെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല എന്നാണ് പ്രാഥമിക വിവരം. പ്രസീനയ്ക്ക് ഹൃദയ സ്തംഭനം സംഭവിച്ചുവെന്നാണ് റിപ്പോര്‍ട്ട്. ചെറുപ്രായത്തിലുള്ള പ്രസീനയുടെ മരണം യുകെയിലെ മലയുയാളികളെ ഒന്നടങ്കം ഞെട്ടിച്ചിരിക്കുകയാണ്.. പ്രസീനയുടെ കുടുംബം റെഡ്ഡിംഗ് മലയാളി സമൂഹത്തിനും സീറോ മലബാര്‍ സഭ വിശ്വാസികള്‍ക്കും ഏറെ പ്രിയപ്പെട്ടവര്‍ ആയിരുന്നു. നാട്ടില്‍ പാലാ സ്വദേശികളാണ് ഇവര്‍. പ്രസീനയുടെ വേര്‍പാടിനെ തുടര്‍ന്ന് ഇന്നലെ വൈകിട്ട് ആറു മണിയ്ക്ക് ഇവരുടെ വീട്ടില്‍ വച്ച് ഒപ്പീസ് പ്രാര്‍ത്ഥന നടത്തി. സംസ്കാര ചടങ്ങുകള്‍ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പിന്നീട് അപ്ഡേറ്റ്

More »

കുടുംബപേര് മാറ്റാന്‍ നീക്കവുമായി ഹാരി രാജകുമാരന്‍; അമ്മാവനുമായി കൂടിക്കാഴ്ച നടത്തി
ബ്രിട്ടീഷ് രാജ കുടുംബാംഗമായ ഹാരി രാജകുമാരന്‍ കുടുംബ പേര് മാറ്റാന്‍ ആലോചിക്കുന്നു! ഇതുമായി ബന്ധപ്പെട്ട അമ്മാവനുമായി ഹാരി രാജകുമാരന്‍ ചര്‍ച്ച നടത്തിയെന്നാണ് റിപ്പോര്‍ട്ട്. അമ്മ ഡയാന രാജകുമാരിയുടെ കുടുംബപേര് സ്‌പെന്‍സര്‍ സ്വീകരിക്കുന്നതിനാണ് ഹാരി ആഗ്രഹിക്കുന്നത്. നിലവില്‍ ഹാരിയുടെ കുടുംബ പേര് മൗണ്ട്ബാറ്റന്‍- വിന്‍ഡ്‌സര്‍ ആണ്. ഹാരി കുടുംബ പേര് ഉപേക്ഷിച്ചാല്‍ ബ്രിട്ടീഷ് രാജകുടുംബത്തിന്റെ ഔദ്യോഗിക പേര് മക്കളായ ആര്‍ച്ചി രാജകുമാരനും ലിലിബെറ്റ് രാജകുമാരിയും ഉപയോഗിക്കുന്നതിന് കാരണമാകുമെന്നാണ് കരുതപ്പെടുന്നത്. നോര്‍ത്താംപ്ടണ്‍ഷെയറിലെ അല്‍തോര്‍പ്പില്‍ അമ്മാവനായ ഏള്‍ സ്‌പെന്‍സറുമായി ഹാരി ഇതിനുള്ള സാധ്യത ചര്‍ച്ച ചെയ്തു. പക്ഷെ നിയമ തടസങ്ങള്‍ മറികടക്കാനാകില്ലെന്ന് ഹാരിയോട് പറഞ്ഞെന്നാണ് റിപ്പോര്‍ട്ട്. രാജ കുടുംബത്തിന്റെ പേരായ വിന്‍ഡ്‌സറും ഡ്യൂക്ക് ഓഫ് എഡിന്‍ബര്‍ഗിന്റെ സര്‍നെയിമായ

More »

ക്രോയ്‌ഡോണില്‍ 20കാരിയെ കുത്തിക്കൊന്ന യുവാവ് അറസ്റ്റില്‍
തെക്കന്‍ ലണ്ടനിലെ ക്രോയ്‌ഡോണില്‍ ഫിഫ്ത്ത് റോഡില്‍ 20 കാരി കൊലചെയ്യപ്പെട്ടതിനെ തുടര്‍ന്ന് പോലീസ് അന്വേഷണം ശക്തമാക്കി. ഇന്നലെ, രാവിലെ ഒന്‍പത് മണി കഴിഞ്ഞയുടനെയായിരുന്നു സംഭവം. പോലീസും പാരാമെഡിക്സും വിവരമറിഞ്ഞയുടന്‍ സംഭവസ്ഥലത്ത് എത്തിച്ചേര്‍ന്നു., വഴിയാത്രക്കാരനായ ഒരു കൗമാരക്കാരന്‍ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും കുത്തേറ്റ യുവതി സംഭവസ്ഥലത്ത് വെച്ചു തന്നെ മരിക്കുകയായിരുന്നു എന്ന് പോലീസ് അറിയിച്ചു. കുത്തില്‍ പരിക്കേറ്റ മറ്റൊരു വ്യക്തിയ ലണ്ടന്‍ ആംബുലന്‍സ് സര്‍വീസ് ജീവനക്കാര്‍ ചികിത്സിച്ചു. പിന്നീട് ഇയാളെ ആശുപത്രിയിലെക്ക് മാറ്റി. പ്രായം മുപ്പതുകളില്‍ ഉള്ള ഈ വ്യക്തിയെ പിന്നീട് കൊലപാതക കുറ്റത്തിന് പോലീസറസ്റ്റ് ചെയ്തു. ഇയാള്‍ ഇപ്പോഴും ആശുപത്രിയില്‍ തന്നെ തുടരുകയാണെന്ന് സ്‌കോട്ട്‌ലാന്‍ഡ് യാര്‍ഡ് അറിയിച്ചു. തൊട്ടടുത്തുള്ള ഒരു വീട്ടില്‍ നിന്നാണ് പ്രശ്നങ്ങള്‍ ആരംഭിച്ചതെന്ന് പോലീസ് പറഞ്ഞു. പിന്നീട് അത്

More »

യുകെയില്‍ ഇനി ചൂടേറിയ ദിനങ്ങള്‍; ഉഷ്ണ തരംഗത്തിന് സാധ്യത
യുകെയില്‍ തുടങ്ങിയ വേനല്‍ പതിവിലും ചൂടേറിയ കാലമായിരിക്കും. ഉഷ്ണ തരംഗത്തിന് സാധ്യതയുണ്ടെന്നാണ് മെറ്റ് ഫീസിന്റെ മുന്നറിയിപ്പ്. 2025 ല്‍ സാധാരണയേക്കാള്‍ ഇരട്ടി ചൂടുണ്ടാകുമെന്നാണ് പ്രവചനം. ഈ വര്‍ഷത്തെ വേനല്‍കാലം ഇതുവരെയുള്ളതിനേക്കാള്‍ അധിക ചൂടാകും. മെറ്റ് ഓഫീസിന് പുറമെ വിവിധ ഏജന്‍സികളില്‍ നിന്നും ചൂടുള്ള കാലാവസ്ഥയാകുമെന്ന് മുന്നറിയിപ്പ് വന്നിട്ടുണ്ട്. യുകെയിലാകെ ജല ലഭ്യത കുറഞ്ഞിരിക്കുകയാണ്. ഇതിനിടെ കാലാവസ്ഥ പ്രശ്‌നം ജനങ്ങള്‍ക്ക് തിരിച്ചടിയാകും. ജല ഉപയോഗങ്ങളില്‍ ജാഗ്രത പാലിക്കാന്‍ നിര്‍ദ്ദേശമുണ്ടായേക്കും. വന്‍തോതിലുള്ള ജനസംഖ്യാ വര്‍ദ്ധന, തകരുന്ന ഇന്‍ഫ്രാസ്ട്രക്ചര്‍, കാലാവസ്ഥാ സമ്മര്‍ദങ്ങള്‍ എന്നിവ ചേര്‍ന്ന് രാജ്യത്തെ ജലവിതരണം പ്രതിസന്ധിയിലാക്കുന്നതായി ഗവണ്‍മെന്റ് സമ്മതിച്ചു. 'ബ്രിട്ടന്‍ കുടിവെള്ളം കിട്ടാത്ത അവസ്ഥയിലേക്ക് നീങ്ങുകയാണ്', ജലമന്ത്രി എമ്മാ ഗാര്‍ഡി പറഞ്ഞു.

More »

ബ്രിട്ടീഷ് എയര്‍വേസ് ബിസിനസ് ക്ലാസില്‍ കാബിന്‍ ക്രൂവിന്റെ നഗ്നനൃത്തം
യുഎസില്‍ നിന്നും ലണ്ടനിലേക്ക് പറക്കുകയായിരുന്ന ബ്രിട്ടീഷ് എയര്‍വേസ് വിമാനത്തില്‍ കാബിന്‍ ക്രൂവിന്റെ നഗ്നനൃത്തം. 30,000 അടി മുകളില്‍ പറക്കുന്ന വിമാനത്തിലെ ബിസിനസ് ക്ലാസ് ടോയ്‌ലെറ്റിലാണ് കാബിന്‍ ക്രൂ ജീവനക്കാരന്‍ വസ്ത്രങ്ങളില്ലാതെ നൃത്തം ചെയ്തത്. മയക്കുമരുന്ന് ഉപയോഗിച്ചതിനെ തുടര്‍ന്ന് സ്വബോധം നഷ്ടമായതോടെയാണ് ഈ സംഭവം അരങ്ങേറിയതെന്നാണ് സംശയിക്കുന്നത്. വിമാനത്തില്‍ ഭക്ഷണം സേര്‍വ് ചെയ്യേണ്ട സമയത്തായിരുന്നു ഈ കൈവിട്ട പരിപാടി. യുഎസില്‍ നിന്നും പറക്കുന്ന വിമാനത്തില്‍ ഭക്ഷണം കൊടുക്കാനുള്ള സമയത്ത് കാബിന്‍ ക്രൂ അംഗത്തെ കാണാതായതോടെയാണ് മറ്റ് ജീവനക്കാര്‍ ഇയാള്‍ക്കായി തിരച്ചില്‍ നടത്തിയത്. ഹീത്രൂവിലേക്കുള്ള യാത്രയിലായിരുന്നു വിമാനം. എന്നാല്‍ അന്വേഷണത്തില്‍ ക്ലബ് വേള്‍ഡ് ക്യാബിനിലെ ടോയ്‌ലറ്റില്‍ നഗ്നനായി നൃത്തം ചവിട്ടുന്ന സഹജീവനക്കാരനെ കണ്ട് മറ്റ് ജീവനക്കാര്‍ ഞെട്ടി. ഫസ്റ്റ് ക്ലാസ്

More »

വേപ്പുകള്‍ക്ക് സമ്പൂര്‍ണ്ണ നിരോധനം: വന്‍ ഡിസ്‌കൗണ്ടില്‍ ഉത്പന്നം വിറ്റഴിച്ച് ഷോപ്പുകള്‍
യുകെയില്‍ വേപ്പുകള്‍ക്ക് സമ്പൂര്‍ണ്ണ നിരോധനം വരുന്ന സാഹചര്യത്തില്‍ ഉത്പന്നങ്ങള്‍ അതിവേഗം വിറ്റഴിക്കാന്‍ വന്‍ ഡിസ്‌കൗണ്ടുകള്‍ പ്രഖ്യാപിച്ച് ഷോപ്പുകള്‍. മണിക്കൂറുകള്‍ മാത്രം നിരോധനത്തിന് ബാക്കിനില്‍ക്കവെയാണ് ഉത്പന്നങ്ങള്‍ വിറ്റുതീര്‍ക്കാനുള്ള ശ്രമം. ജൂണ്‍ 1 മുതലാണ് ബ്രിട്ടനില്‍ വേപ്പുകള്‍ക്ക് നിരോധനം നിലവില്‍ വരുന്നത്. ഇതോടെ ബിസിനസ്സുകള്‍ സിംഗിള്‍ ഉപയോഗത്തിനുള്ള വേപ്പുകളുടെ വില്‍പ്പനയും, വിതരണവും നടത്തുന്നത് നിയമവിരുദ്ധമായി മാറും. ഓണ്‍ലൈന്‍ വില്‍പ്പനയും ഇതോടെ നിര്‍ത്തലാക്കപ്പെടും. നിക്കോട്ടിന്‍ ഉള്‍പ്പെട്ടിട്ടുണ്ടോ, ഇല്ലയോ എന്നത് പരിഗണിക്കാതെ എല്ലാ വേപ്പുകളും നിരോധനത്തില്‍ പെടും. ഇത്തരം ഉത്പന്നങ്ങള്‍ അനധികൃതമായി കൈയില്‍ വെച്ചാല്‍ പിഴ 400 പൗണ്ടായിരുന്നത് 600 പൗണ്ടായി വര്‍ദ്ധിപ്പിക്കുമെന്ന് വേസ്റ്റ് ഇലക്ട്രിക്കല്‍ & ഇലക്ട്രോണിക് എക്യൂപ്‌മെന്റ് വ്യക്തമാക്കി. നിരോധനത്തിന് ശേഷവും

More »

ഗ്യാസ് ചോര്‍ച്ച പരിഹരിച്ചില്ല; മൂന്ന് കമ്പനികള്‍ക്ക് 8 മില്യണ്‍ പൗണ്ട് പിഴ
ഗ്യാസ് ചോര്‍ച്ചകള്‍ പരിഹരിക്കുന്നതിന് കാലതാമസം വരുത്തിയ മൂന്ന് ഗ്യാസ് കമ്പനികള്‍ക്ക് എനര്‍ജി വാച്ച് ഡോഗ് ഓഫ് ജെം പിഴ ചുമത്തി. ഗുരുതരമായ അപകടം ഉണ്ടാകാനുള്ള സാധ്യത മുന്‍നിര്‍ത്തി മൂന്ന് കമ്പനികള്‍ക്ക് 8 മില്യണ്‍ പൗണ്ട് ആണ് പിഴ ചുമത്തിയത്. 2022 നും 2023 നും ഇടയില്‍ മൂന്നു കമ്പനികളും ഇത്തരം പരാതികള്‍ പരിഹരിക്കുന്നതിന് ഗുരുതരമായ വീഴ്ച വരുത്തിയതായാണ് റെഗുലേറ്റര്‍ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്. കേഡന്റ് ഗ്യാസ്, സ്കോട്ട്ലന്‍ഡ് ഗ്യാസ് നെറ്റ്‌വര്‍ക്ക്സ് (എസ്‌ജിഎന്‍ സ്കോട്ട്ലന്‍ഡ്), സതേണ്‍ ഗ്യാസ് നെറ്റ്‌വര്‍ക്ക്സ് (എസ്‌ജിഎന്‍ സതേണ്‍) എന്നീ മൂന്ന് സ്ഥാപനങ്ങള്‍ പിഴ അടയ്ക്കാന്‍ സമ്മതിച്ചതായി ഓഫ്‌ജെം പറഞ്ഞു. 97 ശതമാനം കേസുകളിലും ഒന്നു മുതല്‍ രണ്ട് മണിക്കൂറിനുള്ളില്‍ വാതകചോര്‍ച്ച പരിഹരിക്കുന്നതില്‍ ഈ കമ്പനികള്‍ വീഴ്ചവരുത്തിയതായാണ് കണ്ടെത്തിയത് . കമ്പനിയുടെ നടപടികള്‍ പൊതുജനങ്ങള്‍ക്ക് ഗുരുതരമായ

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions