ബ്രിട്ടനില്‍ കുടിവെള്ളത്തിന് വലിയ ക്ഷാമം വരുമെന്ന് മുന്നറിയിപ്പ്; പുതിയ റിസര്‍വോയറുകളുടെ നിര്‍മ്മാണം നിര്‍ണായകം
ബ്രിട്ടനില്‍ അടുത്ത പത്ത് വര്‍ഷത്തിനുള്ളില്‍ കുടിവെള്ള ക്ഷാമം രൂക്ഷമാകുമെന്നു മന്ത്രിമാര്‍ക്ക് മുന്നറിയിപ്പ്. ക്ഷാമം ആശങ്കയായി മാറിയതോടെ പ്ലാനിംഗ് സിസ്റ്റത്തിന്റെ നിയന്ത്രണം പിടിച്ചെടുത്ത എന്‍വയോണ്‍മെന്റ് സെക്രട്ടറി സ്റ്റീവ് റീഡ് രണ്ട് പുതിയ വമ്പന്‍ റിസര്‍വോയറുടെ നിര്‍മ്മാണ മേല്‍നോട്ടം ഏറ്റെടുത്തു.
ഈസ്റ്റ് ആംഗ്ലിയ, ലിങ്കണ്‍ഷയര്‍ എന്നിവിടങ്ങളിലെ പ്രൊജക്ടുകള്‍ ദേശീയ പ്രാധാന്യമുള്ളവയാണെന്ന് പ്രഖ്യാപിച്ച എന്‍വയോണ്‍മെന്റ് സെക്രട്ടറി, പ്രാദേശിക അതോറിറ്റികള്‍ക്ക് ഇവ തടയാനുള്ള അധികാരങ്ങള്‍ പിന്‍വലിച്ചു. പുതിയ നിയമങ്ങള്‍ പ്രകാരം ഭാവിയില്‍ തയ്യാറാക്കുന്ന റിസര്‍വോയറുകളെ ചുവപ്പുനാടയില്‍ നിന്നും സംരക്ഷിച്ച്, ബ്രിട്ടനിലെ ടാപ്പുകളില്‍ വെള്ളം വരുന്നതിലെ തടസ്സങ്ങള്‍ ഒഴിവാക്കാനും പര്യാപ്തമാകും.
വന്‍തോതിലുള്ള ജനസംഖ്യാ വര്‍ദ്ധന, തകരുന്ന ഇന്‍ഫ്രാസ്ട്രക്ചര്‍, കാലാവസ്ഥാ സമ്മര്‍ദങ്ങള്‍ എന്നിവ
More »
യുഎസിന്റെ താരിഫ് നയം യുകെയിലെ കാര്‍ ഉല്‍പാദന മേഖലയ്ക്ക് കനത്ത തിരിച്ചടി; ഏപ്രില്‍ മാസത്തില്‍ കുത്തനെ ഇടിവ്
മാറിമാറി വരുന്ന യുഎസിന്റെ താരിഫ് നയം യുകെയുടെ കാര്‍ ഉത്പാദന മേഖലയ്ക്ക് കനത്ത തിരിച്ചടിയാകുന്നു. കാര്‍ ഉത്പാദനം ഏപ്രില്‍ മാസത്തില്‍ കുത്തനെ കുറഞ്ഞതായിട്ടാണ് കണക്കുകള്‍ പറയുന്നത്. കഴിഞ്ഞ 70 വര്‍ഷത്തിനിടെ ഏപ്രിലില്‍ ഇത്രയും ഉത്പാദനം കുറഞ്ഞ സമയം ലോക്ക്ഡൗണ്‍ സമയത്ത് മാത്രമാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.
യുഎസ് , യൂറോപ്യന്‍ യൂണിയന്‍, ഇന്ത്യ എന്നിവയുമായുള്ള വ്യാപാര കരാര്‍ വരുന്നതോടെ സ്ഥിതി മെച്ചപ്പെടുമെന്നാണ് കരുതുന്നത്.
ഇവി കാറുകളിലേക്ക് മാറുന്നതും ഉത്പാദനം താല്‍ക്കാലികമായി കുറയുന്നതിന് കാരണമായി. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 15 ശതമാനത്തിന്റെ കുറവും മാര്‍ച്ച് മാസത്തേക്കാള്‍ 25 ശതമാനം കുറവുമാണ് ഏപ്രില്‍ മാസത്തിലുണ്ടായത്.
മുമ്പ് ഏപ്രില്‍ മാസത്തിലെ ഉത്പാദനം ഏറ്റവും കുറവ് രേഖപ്പെടുത്തിയത് 1952 ലായിരുന്നു. അന്ന് 53517 വാഹനങ്ങളാണ് നിര്‍മ്മിച്ചത്. കയറ്റുമതിക്കുള്ള കാര്‍ ഉത്പാദനത്തില്‍ 10.1 ശതമാനം
More »
യുകെയില്‍ രണ്ടിലധികം കുട്ടികള്‍ ഉള്ളവര്‍ക്കും ബെനഫിറ്റ് ലഭിച്ചേക്കും
യുകെയില്‍ രണ്ടിലധികം കുട്ടികള്‍ ഉള്ളവര്‍ക്ക് ബെനഫിറ്റുകള്‍ ലഭിക്കുന്നത് നിയന്ത്രിക്കുന്ന ടു ചൈല്‍ഡ് ബെനെഫിറ്റ് ക്യാപ് എടുത്തു കളയാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നതായി വിദ്യാഭ്യാസ സെക്രട്ടറി ബ്രിജറ്റ് ഫിലിപ്‌സണ്‍. എന്നാല്‍, ഇത് സര്‍ക്കാരിന് വലിയ ചെലവാണ് ഉണ്ടാക്കുക എന്നും അവര്‍ ഓര്‍മ്മിപ്പിച്ചു. വരുമാനത്തെയും ആസ്തിയേയും അടിസ്ഥാനമാക്കിയുള്ള (മീന്‍സ് ടെസ്റ്റഡ്) ബെനഫിറ്റുകള്‍ ലഭിക്കാന്‍ ഇത് തടസമാകും എന്നതിനാലാണിത് എന്നും സെക്രട്ടറി പറഞ്ഞു. മൂന്നാമത്തെയോ അതിനു ശേഷമുള്ളതോ ആയ കുട്ടികള്‍ക്ക് ആനുകൂല്യങ്ങള്‍ തടയുന്ന 2017 ഏപ്രിലില്‍ നിലവില്‍ വന്ന പദ്ധതി നിരവധി കുടുംബങ്ങളെ ദാരിദ്ര്യത്തിലേക്ക് തള്ളി വിട്ടതായും ബ്രിജറ്റ് ഫിലിപ്സണ്‍ ചൂണ്ടിക്കാട്ടി.
അതേസമയം, അത് എടുത്തു കളയുക എന്നതും, സാമൂഹ്യ സുരക്ഷാ സംവിധാനം പുനസംഘടിപ്പിക്കുക എന്നതും അത്ര എളുപ്പമുള്ള കാര്യമല്ലെന്നും അവര്‍ പറഞ്ഞു. വരുന്ന ശരത്ക്കാല ബജറ്റില്‍,
More »
ലിവര്‍പൂള്‍ സംഭവം: പരുക്കേറ്റത് കുട്ടികളടക്കം 65 പേര്‍ക്ക്; പ്രതിയുടെ വിവരങ്ങള്‍ പുറത്തുവിട്ടു
ലിവര്‍പൂള്‍ ഫുട്‌ബോള്‍ ക്ലബ് ആരാധകരുടെ പരേഡിലേക്ക് കാര്‍ ഇടിച്ചുകയറ്റി അറസ്റ്റിലായ 53-കാരനെതിരെ വധശ്രമത്തിനും, മയക്കുമരുന്ന് ഉപയോഗിച്ചുള്ള അപകടകരമായ ഡ്രൈവിംഗിനും കേസ് ചുമത്തി. വാട്ടര്‍ സ്ട്രീറ്റിലെ സിറ്റി സെന്ററിലുണ്ടായ വന്‍ അക്രമത്തില്‍ കുട്ടികള്‍ ഉള്‍പ്പെടെ 65 പേര്‍ക്കാണ് പരുക്കേറ്റതെന്ന് മേഴ്‌സിസൈഡ് പോലീസ് ഡിറ്റക്ടീവ് ചീഫ് സൂപ്രണ്ട് കാരെണ്‍ ജോണ്‍ഡ്രില്‍ പറഞ്ഞു.
അക്രമത്തില്‍ പരുക്കേറ്റ 50 പേരെയെങ്കിലും ആശുപത്രിയില്‍ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചെന്ന് പോലീസ് വ്യക്തമാക്കുന്നു. ഇവര്‍ക്ക് ചികിത്സ തുടരുകയാണ്. എന്നിരുന്നാലും ഇവര്‍ അപകടാവസ്ഥ തരണം ചെയ്യുന്നുവെന്നത് ആശ്വാസകരമായ വാര്‍ത്തയാണ്. റോഡില്‍ ഏര്‍പ്പെടുത്തിയിരുന്ന ഗതാഗത നിരോധനം ഒരു ആംബുലന്‍സിന് കടന്നുപോകാനായി തല്‍ക്കാലത്തേക്ക് മാറ്റിയിരുന്നു.
ഈ അവസരം ഉപയോഗിച്ച് കാര്‍ ഡ്രൈവര്‍ ആംബുലന്‍സിനെ പിന്തുടരുകയായിരുന്നുവെന്നാണ്
More »
യുകെയില്‍ വീട്ടുടമകള്‍ ചോദിക്കുന്ന വിലയേക്കാള്‍ 16,000 പൗണ്ട് താഴെയുള്ള നിരക്കില്‍ വില്‍പ്പന
കോവിഡ് മഹാമാരിയ്ക്കു ശേഷം ഏറ്റവും തിരക്കേറിയ വീടുവില്‍പ്പന നടക്കുന്ന ഈ മാസത്തില്‍, യുകെയിലെ വീട്ടുടമസ്ഥര്‍ ചോദിക്കുന്ന ശരാശരി വിലയേക്കാള്‍ ഏകദേശം 16,000 പൗണ്ട് താഴെയുള്ള വിലയ്ക്ക് അവര്‍ക്കു വില്‍പ്പന നടത്തേണ്ടിവരുന്നു. ഇക്കാര്യം ഒരു പ്രമുഖ പ്രോപ്പര്‍ട്ടി വെബ്‌സൈറ്റ് സൂപ്ല റിപ്പോര്‍ട്ട് ചെയ്യുന്നു.
കഴിഞ്ഞ വര്‍ഷം മെയ് മാസവുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഈ മാസം വീടുകളുടെ വില്‍പ്പന 6% വര്‍ധിച്ചു. 13% കൂടുതല്‍ വീടുകള്‍ വിപണിയിലെത്തി, ഇത് വാങ്ങുന്നവര്‍ക്ക് കൂടുതല്‍ ചോയ്‌സ് നല്‍കുകയും പ്രവര്‍ത്തനം വര്‍ധിപ്പിക്കാന്‍ സഹായിക്കുകയും ചെയ്തു-സൂപ്ല കണ്ടെത്തി
മോര്‍ട്ട്ഗേജ് നിരക്കുകള്‍ കുറയുന്നതും വായ്പ നല്‍കുന്നവര്‍ താങ്ങാനാവുന്ന വില വിലയിരുത്തുന്ന രീതിയിലുള്ള മാറ്റങ്ങളും നാല് വര്‍ഷത്തിനിടയിലെ ഏറ്റവും വേഗതയേറിയ വില്‍പ്പന നിരക്കിനെ സഹായിച്ചു - അതായത് ചില വാങ്ങലുകാര്‍ക്ക് 20% വരെ കൂടുതല്‍
More »
ഇന്ത്യക്കാര്‍ സജീവമായ മേഖലകളില്‍ സ്വന്തം പൗരന്മാര്‍ക്കായി പ്രത്യേക തൊഴില്‍ പരിശീലനം നല്‍കി യുകെ
ലണ്ടന്‍ : കുടിയേറ്റ തൊഴിലാളികളെ ആശ്രയിക്കുന്നത് കുറക്കാനായി യുകെയില്‍ വിവിധ തൊഴില്‍ മേഖലകളില്‍ സ്വദേശികള്‍ക്ക് പരിശീലന പദ്ധതി. ഇന്ത്യക്കാര്‍ ഉള്‍പ്പടെയുള്ള കുടിയേറ്റക്കാര്‍ സജീവമായ കണ്‍സ്ട്രക്ഷന്‍, എഞ്ചിനിയറിംഗ്, സോഷ്യല്‍ കെയര്‍ മേഖലകളിലാണ് ബ്രിട്ടീഷ് പൗരന്‍മാരെ പരിശീലിപ്പിക്കുന്നത്. 1.2 ലക്ഷം പേരെ പരിശീലിപ്പിക്കാന്‍ 300 കോടി പൗണ്ടിന്റെ (34.67 ലക്ഷം കോടി രൂപ) വന്‍ പദ്ധതിയാണ് യു.കെ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. തൊഴില്‍ പരിശീലന രംഗത്ത് വലിയ വിപ്ലവമായാണ് ഈ പദ്ധതി വിശേഷിപ്പിക്കപ്പെടുന്നത്.
വിദേശ തൊഴിലാളികള്‍ക്ക് ലെവി വിദേശികളുടെ തൊഴില്‍ സാധ്യതകള്‍ക്ക് കൂടുതല്‍ വെല്ലുവിളി ഉയര്‍ത്തുന്ന പുതിയ ലെവിയും സര്‍ക്കാര്‍ പ്രഖ്യാപിച്ചു. ഇതനുസരിച്ച് വിദേശ തൊഴിലാളികളെ നിയമിക്കുന്ന തൊഴില്‍ ഉടമകള്‍ നല്‍കേണ്ട ലെവി ചാര്‍ജുകള്‍ 32 ശതമാനം വര്‍ധിപ്പിച്ചു. നിലവില്‍ 16 നും 24 നും ഇടയില്‍ പ്രായമുള്ള യുകെ പൗരന്‍മാരില്‍
More »
യുകെയില്‍ വന്‍ നിക്ഷേപവുമായി കെ എഫ് സി; ആയിരക്കണക്കിന് തൊഴിലവസരങ്ങള്‍
യുകെയിലും അയര്‍ലന്‍ഡിലും1.5 ബില്യണ്‍ പൗണ്ടിന്റെ നിക്ഷേപങ്ങള്‍ നടത്താന്‍ കെ എഫ് സി. ബ്രിട്ടനില്‍ ആയിരക്കണക്കിന് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടും. ഫ്രൈഡ് ചിക്കന്‍ ആന്‍ഡ് ഫാസ്റ്റ് ഫുഡ് ശൃംഖലയായ കെ എഫ് സി അടുത്ത 5 വര്‍ഷത്തിനുള്ളില്‍ നിക്ഷേപം നടത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്.
കെ എഫ് സി യുകെയിലെ പ്രവര്‍ത്തനങ്ങളുടെ അറുപതാം വാര്‍ഷികം ആഘോഷിക്കുന്ന അവസരത്തിലാണ് നിക്ഷേപ വാര്‍ത്ത പുറത്തു വിട്ടിരിക്കുന്നത്. നിലവിലുള്ള 1,000 ഔട്ട്‌ലെറ്റ് എസ്റ്റേറ്റ് വളര്‍ത്തുന്നതിനും നവീകരിക്കുന്നതിനുമായി 1.49 ബില്യണ്‍ പൗണ്ട് നിക്ഷേപിക്കാന്‍ പദ്ധതിയിടുന്നതായാണ് കമ്പനി അറിയിച്ചിരിക്കുന്നത്. മുമ്പ് കെന്റക്കി ഫ്രൈഡ് ചിക്കന്‍ എന്നറിയപ്പെട്ടിരുന്ന കമ്പനി, യുകെയിലും അയര്‍ലന്‍ഡിലും 500 പുതിയ റെസ്റ്റോറന്റുകള്‍ തുറക്കുന്നതിന് 466 മില്യണ്‍ പൗണ്ട് നിക്ഷേപിക്കാനും ലക്ഷ്യമിടുന്നുണ്ട്.
പുതിയ നിക്ഷേപത്തിന്റെ ഭാഗമായി നിലവിലുള്ള 200
More »
ഇംഗ്ലണ്ടിലെ അപ്രന്റീസ്ഷിപ്പുകള്‍ക്കുള്ള ധനസഹായം നിര്‍ത്താനൊരുങ്ങി സര്‍ക്കാര്‍
ഇംഗ്ലണ്ടിലെ ബിരുദാനന്തര (ലെവല്‍ 7) അപ്രന്റീസ്ഷിപ്പുകള്‍ക്കുള്ള ധനസഹായം നിര്‍ത്തലാക്കാനുള്ള പദ്ധതികളുമായി ലേബര്‍ സര്‍ക്കാര്‍. ഇതോടെ 21 വയസിന് താഴെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന സാമ്പത്തിക സഹായം പരിമിതപ്പെടും. ബിരുദാനന്തര ബിരുദത്തിന് തുല്യമായ അപ്രന്റീസ്ഷിപ്പുകള്‍ക്ക് ഇനി തൊഴിലുടമകള്‍ പൂര്‍ണ്ണ ധനസഹായം നല്‍കേണ്ടതായി വരും. 21 വയസിന് താഴെയുള്ളവര്‍ക്ക് കൂടുതല്‍ പരിശീലന അവസരങ്ങള്‍ നല്‍കുമെന്ന് സര്‍ക്കാര്‍ വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുള്ള ഈ നടപടി വലിയവിമര്‍ശനങ്ങള്‍ ഇപ്പോള്‍ നേരിടുന്നുണ്ട്.
നേരത്തെ ഇത്തരത്തിലുള്ള നടപടി വിനാശകരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന് ടോറി പാര്‍ട്ടി മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്‍ എച്ച് എസ് പോലുള്ള മേഖലകളിലെ നൂതന പരിശീലനത്തെ ദുര്‍ബലപ്പെടുത്തും എന്നും അവര്‍ പറഞ്ഞിരുന്നു. ഇംഗ്ലണ്ടില്‍ 16 വയസും അതില്‍
More »
തുര്‍ക്കിയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച യുകെ സ്വദേശിനിയുടെ ഹൃദയം കാണാനില്ല!
തുര്‍ക്കിയില്‍ അവധിക്കാലം ആഘോഷിക്കുന്നതിനിടെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച യുകെ സ്വദേശിനിയുടെ ഹൃദയം കാണാനില്ലെന്ന് പരാതി. പോര്‍ട്ട്സ്മൗത്ത് സ്വദേശിയായ ബെത്ത് മാര്‍ട്ടിന്റെ മൃതദേഹത്തിലാണ് ഹൃദയം കാണാനില്ലെന്ന് കുടുംബത്തിന്റെ ആരോപണം. എട്ടും അഞ്ചും വയസ്സ് പ്രായമുള്ള മക്കള്‍ക്കൊപ്പമാണ് ബെത്തും ഭര്‍ത്താവ് ലൂക്ക് മാര്‍ട്ടിനും തുര്‍ക്കിയിലേക്ക് അവധി ആഘോഷിക്കാനെത്തിയത്.
തുര്‍ക്കിയില്‍ അവധി ആഘോഷിക്കാനെത്തിയ ബെത്തും കുടുംബവും ഇസ്താംബുളിലെത്തി മണിക്കൂറുകള്‍ക്കുള്ളില്‍ യുവതി ആശുപത്രിയിലായി. അടുത്ത ദിവസം യുവതി മരിച്ചതായി ആശുപത്രി അധികൃതരുടെ റിപ്പോര്‍ട്ടും പുറത്തുവന്നു. ഭക്ഷ്യവിഷബാധയെന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാല്‍ ബെത്ത് മാര്‍ട്ടിന്റെ യഥാര്‍ഥ മരണകാരണവും ഇതുവരെയും കണ്ടത്തിയിട്ടില്ലെന്നാണ് വിവരം.
തുര്‍ക്കിയിലെ ആശുപത്രി അധികൃതര്‍ തങ്ങളോട് ഒരു തരത്തിലും സഹകരിച്ചില്ലെന്നും ആദ്യഘട്ടത്തില്‍ താന്‍
More »