എന്‍എച്ച്എസ് സമരങ്ങള്‍ ഉറപ്പായി; ശമ്പളവര്‍ധന പോരെന്ന് ഡോക്ടര്‍മാരും ആര് സിഎനും
ഇംഗ്ലണ്ടില്‍ എന്‍എച്ച്എസ് സമരങ്ങളുടെ വേലിയേറ്റമാവും ഇനി വരുക. ഡോക്ടര്‍മാരും ആര് സിഎനും ചെറിയ ശമ്പള വര്‍ധനയ്ക്കെതിരെ രംഗത്തുവന്നു കഴിഞ്ഞു. ഈ വര്‍ഷത്തേക്ക് ഇംഗ്ലണ്ടിലെ ഡോക്ടര്‍മാര്‍ക്ക് പ്രഖ്യാപിച്ച 5.4 ശതമാനം വര്‍ധന വളരെ അപര്യാപ്തമാണെന്ന് വിധിയെഴുതിയ ഡോക്ടര്‍മാര്‍ പ്രതിഷേധവുമായി രംഗത്തിറങ്ങുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം ഡോക്ടര്‍മാരേക്കാള്‍ ഏറെ കുറവ് ശമ്പളം ലഭിക്കുന്ന നഴ്സുമാര്‍ ഉള്‍പ്പെടെ എന്‍എച്ച്എസ് ജീവനക്കാര്‍ക്ക് കേവലം 3.6% വര്‍ധനവാണ് ഓഫര്‍ ചെയ്തത്. 1.4 മില്ല്യണ്‍ എന്‍എച്ച്എസ് ജീവനക്കാര്‍ക്ക് ഈ തോതില്‍ ചെറിയ വര്‍ധന നല്‍കിയത് വലിയ വിമര്‍ശനമാണ് ഉയര്‍ത്തുന്നത്. നഴ്സുമാരേക്കാള്‍ കൂടുതല്‍ വര്‍ദ്ധന ഡോക്ടര്‍മാര്‍ക്ക് ഓഫര്‍ ചെയ്തതിനെ റോയല്‍ കോളേജ് ഓഫ് നഴ്സിംഗ് വിമര്‍ശിച്ചു.
അധ്യാപകര്‍ക്ക് ഓഫര്‍ ചെയ്ത 4% വര്‍ദ്ധന പോരെന്നാണ് ടീച്ചിംഗ് യൂണിയനുകളുടെ നിലപാട്. എന്നാല്‍
More »
ടീനയുടെ പൊതുദര്‍ശനം മെയ് 28ന് സെന്റ്: ജോസഫ് ബെര്‍സലേം പള്ളിയില്‍
കാന്‍സര്‍ ചികിത്സയിലിരിക്കേ സ്റ്റോക്ക് ഓണ്‍ ട്രെന്റില്‍ അന്തരിച്ച ടീനയുടെ പൊതുദര്‍ശനം മെയ് 28 ബുധനാഴ്ച സെന്റ് : ജോസഫ് ബെര്‍സലേം പള്ളിയില്‍. ടീന താമസിക്കുകയും ജോലി ചെയ്യുകയും ചെയ്ത സ്റ്റോക്ക് ഓണ്‍ ട്രെന്റിലെ സുഹൃത്തുക്കള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും അവസാനമായി ഒരു നോക്കുകാണാനായി ദേവാലയത്തില്‍ പ്രാര്‍ത്ഥനകള്‍ക്കും പൊതുദര്‍ശനത്തിനും സൗകര്യം ക്രമീകരിച്ചിട്ടുണ്ട്. രാവിലെ 9 :30 മുതല്‍ 12 :30 വരെ ടീനക്ക് അന്തിമോപചാരം അര്‍പ്പിക്കാനുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്. ഇടവക വികാരി ഫാ. ജോര്‍ജ് എട്ടുപറയില്‍ ടീനയുടെ ആത്മശാന്തിക്കായി വിശുദ്ധകുര്‍ബാനയും ഒപ്പീസും അര്‍പ്പിക്കുന്നു.
ദേവാലയത്തിന്റെ വിലാസം
St Joseph's Church, Burslem, ST6 4BB
ഫ്യൂണറല്‍ ഡയറക്ടറേറ്റ് ഏറ്റെടുത്ത ടീനയുടെ മൃതദേഹം മരണ സര്‍ട്ടിഫിക്കറ്റ് കൗണ്‍സിലില്‍നിന്നും ലഭിക്കുന്നതനുസരിച്ച് നാട്ടിലേക്കു കൊണ്ടുപോകാനുള്ള നടപടികള്‍ ആരംഭിക്കും.
2023 ഒക്ടോബറിലാണ് ടീന
More »
മാര്‍ക്ക്സ് ആന്‍ഡ് സ്പെന്‍സറില്‍ സൈബര്‍ ആക്രമണം; 300 മില്യണ്‍ പൗണ്ടിന്റെ സാമ്പത്തിക തിരിച്ചടി
മാര്‍ക്ക്സ് ആന്‍ഡ് സ്പെന്‍സര്‍ 300 മില്യണ്‍ പൗണ്ടിന്റെ സൈബര്‍ ആക്രമണത്തിന് ഇരയായ സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്. ഇന്ത്യന്‍ ഐടി കമ്പനിയായ ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് സൈബര്‍ ആക്രമണത്തിന് കാരണമായോ എന്ന ആഭ്യന്തര അന്വേഷണം നടക്കുന്നുണ്ട്. ഒരു പതിറ്റാണ്ടിലേറെയായി ടിസിഎസ് എം ആന്‍ഡ് എസിന് സേവനങ്ങള്‍ നല്‍കിവരുന്നുണ്ട്. ഹാക്കര്‍മാര്‍ മൂന്നാം കക്ഷി വഴിയാണ് തങ്ങളുടെ സിസ്റ്റത്തില്‍ കയറിയതെന്ന് എം ആന്‍ഡ് എസ് പറഞ്ഞിരുന്നു. എന്നാല്‍ അന്വേഷണത്തെ കുറിച്ച് പ്രതികരിച്ചിട്ടില്ല.
ടിസിഎസ് ആഭ്യന്തര അന്വേഷണം എപ്പോള്‍ ആരംഭിച്ചെന്ന് വ്യക്തമല്ല. മാസാവസാനത്തോടെ അന്വേഷണം പൂര്‍ത്തിയാക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഏപ്രില്‍ അവസാനം മുതല്‍ സൈബര്‍ ആക്രമണത്തില്‍ ഉപഭോക്താക്കള്‍ക്ക് മാര്‍ക്ക്സ് ആന്‍ഡ് സ്പെന്‍സര്‍ വെബ് സൈറ്റില്‍ നിന്ന് സാധനങ്ങള്‍ വാങ്ങാന്‍ കഴിഞ്ഞിരുന്നില്ല. വരും
More »
12 കാരി മകളെ കൊല്ലാന്‍ കൊട്ടേഷന്‍ കൊടുത്ത അമ്മ അറസ്റ്റില്‍; കാരണം വിചിത്രം!
കേരളത്തില്‍ പിഞ്ചുമക്കളെ പുഴയിലും കടലിലും എറിഞ്ഞു കൊല്ലുന്ന വാര്‍ത്തകള്‍ വരുമ്പോള്‍ യുകെയില്‍ 12 വയസുള്ള മകളെ കൊല്ലാന്‍ കൊട്ടേഷന്‍ കൊടുത്ത അമ്മ അറസ്റ്റില്‍. മകളെ കൊല്ലാനുള്ള പ്രേരണയാണ് വിരോധാഭാസം. 12 വയസ്സു മാത്രമുള്ള മകളെ തര്‍ക്കിക്കുന്ന പേരില്‍ കൊലപ്പെടുത്താനായിരുന്നു അമ്മ തീരുമാനിച്ചത്. അമ്മ പൊലീസ് കസ്റ്റഡിയിലാണ്. ചെല്യാബിന്‍സ്ക് പ്രദേശത്തെ നദിയില്‍ മകളെ മുക്കി കൊല്ലാന്‍ പരിചാരകന് 930 പൗണ്ട് ഓഫറും ചെയ്തു.
അമ്മ തന്നെ കൊല്ലാന്‍ പണം വാഗ്ദാനം ചെയ്തത് കുട്ടി കേട്ടിരുന്നു. തര്‍ക്കിക്കുന്നതു മൂലം ഇരുവരും തമ്മിലുള്ള ബന്ധം വഷളായിരുന്നു. 46 കാരിയായ സ്വെറ്റ്ലാന മകളുടെ സ്വഭാവം സഹിക്കാനാകുന്നില്ലെന്ന് പറഞ്ഞ് 36 കാരനായ പരിചാരകനെ ഏല്‍പ്പിക്കുകയായിരുന്നു. മകളെ പുറത്തുകൊണ്ടുപോകണമെന്നും നദിയില്‍ മുക്കി കൊല്ലണമെന്നുമായിരുന്നു നിര്‍ദ്ദേശം. കുട്ടി ഭയന്നാണ് ഇയാള്‍ക്കൊപ്പം പോയത്.
ഏതായാലും മനസാക്ഷിയുള്ള
More »
സര്‍ക്കാര്‍ പദ്ധതി 43,000 ക്രിമിനലുകളെ ജയില്‍ശിക്ഷയില്‍ നിന്നും 'രക്ഷപ്പെടുത്തും'; കൊലയാളികളും, ബലാത്സംഗ പ്രതികളും പുറത്തിറങ്ങും!
ഇംഗ്ലണ്ടിലേയും വെയില്‍സിലേയും ജയിലുകളില്‍ പ്രതികളുടെ എണ്ണമേറുന്നതിന് പിന്നാലെ അവരെ നേരത്തെ പുറത്തിറക്കുന്നതിനുള്ള പദ്ധതി കൊലയാളികളും, ബലാത്സംഗ പ്രതികളും അടക്കം പുറത്തിറങ്ങാന്‍ വഴിയൊരുക്കും. ശിക്ഷാവിധികള്‍ ഇളവ് ചെയ്ത് നല്‍കാനുള്ള ലേബര്‍ ഗവണ്മെന്റിന്റെ പദ്ധതികള്‍ വര്‍ഷത്തില്‍ 43,000 ക്രിമിനലുകളെ ജയില്‍ശിക്ഷ ലഭിക്കാതെ രക്ഷപ്പെടുത്തുമെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. വെറും താക്കീത് മാത്രം നേടി ഇവര്‍ കോടതികളില്‍ നിന്നും സ്വതന്ത്രമായി പുറത്തുവരുമെന്നത് ഭീതിജനകമായ അവസ്ഥയാണ്.
ബലാത്സംഗ കുറ്റവാളികളും, കൊലയാളികളും വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ ജയിലുകളില്‍ നിന്നും പുറത്തുവരാനുള്ള അവസരമാണ് ജസ്റ്റിസ് സെക്രട്ടറി ഷബാന മഹ്മൂദിന്റെ പദ്ധതികള്‍ വഴിവെയ്ക്കുന്നത്. സെന്റന്‍സിംഗ് റിവ്യൂ റിപ്പോര്‍ട്ട് ലഭിച്ചതോടെ മഹ്മൂദ് ഇതിലെ നിര്‍ദ്ദേശങ്ങള്‍ സ്വീകരിച്ചതായാണ് സൂചന.
പുതിയ പദ്ധതികള്‍ പ്രകാരം
More »
പ്രതിസന്ധിയിലായ രോഗികളെ ചികിത്സിക്കാന്‍ മെന്റല്‍ ഹെല്‍ത്ത് എ&ഇകള്‍ ആരംഭിക്കാന്‍ എന്‍എച്ച്എസ്
എന്‍എച്ച്എസ് ഇംഗ്ലണ്ടിലെ എ&ഇകളില്‍ മാനസിക ആരോഗ്യ പ്രശ്നങ്ങള്‍ നേരിടുന്നവര്‍ 12 മണിക്കൂറിലേറെ കാത്തിരിക്കുന്ന അവസ്ഥ ഒഴിവാക്കാന്‍ നടപടി. മാനസിക ബുദ്ധിമുട്ടുകള്‍ നേരിടുന്നവര്‍ എ&ഇയില്‍ 12 മണിക്കൂറും, അതിലേറെയും ചികിത്സയ്ക്കായി കാത്തിരിക്കുന്ന അവസ്ഥ ആശുപത്രികള്‍ക്ക് മേല്‍ ചുമത്തുന്ന സമ്മര്‍ദവും ചെറുതല്ല.
ആ അവസരത്തിലാണ് ഇംഗ്ലണ്ടില്‍ പ്രതിസന്ധിയിലായ രോഗികളെ ചികിത്സിക്കാനായി മെന്റല്‍ ഹെല്‍ത്ത് എ&ഇകള്‍ ആരംഭിക്കാനായി എന്‍എച്ച്എസ് പദ്ധതിയിടുന്നത്. ഇപ്പോള്‍ തന്നെ തിരക്കും, സമ്മര്‍ദവും നേരിടുന്ന ആശുപത്രികള്‍ക്കും, എമര്‍ജന്‍സി സര്‍വ്വീസുകള്‍ക്കും ആശ്വാസം നല്‍കാനാണ് ഈ സ്പെഷ്യലിസ്റ്റ് യൂണിറ്റുകള്‍ സഹായിക്കുക.
കഴിഞ്ഞ വര്‍ഷം മാനസിക ആരോഗ്യ പ്രതിസന്ധി നേരിട്ട് ഏകദേശം 250,000 പേരാണ് എ&ഇകളില്‍ എത്തിയത്. ഇതില്‍ കാല്‍ശതമാനം പേര്‍ക്ക് 12 മണിക്കൂറും, അതിലേറെയും കാത്തിരിപ്പും വേണ്ടിവന്നു. പ്രധാന
More »
നഴ്സുമാരുടെ ശമ്പള വര്‍ധന 3.6% മാത്രം; ജൂനിയര്‍ ഡോക്ടര്‍മാര്‍ക്കും ടീച്ചര്‍മാര്‍ക്കും 4%; വീണ്ടും സമരകാലം
ലണ്ടന്‍ : വിവിധ മേഖലകളിലെ ശമ്പള വര്‍ധനവ് സര്‍ക്കാര്‍ പ്രഖ്യാപിച്ചപ്പോള്‍ മറ്റൊരു സമരകാലം കൂടി വരുകയാണ്. തങ്ങള്‍ക്ക് പ്രഖ്യാപിച്ച നാലു ശതമാനം ശമ്പള വര്‍ധനവ് അപര്യാപ്തമെന്ന് പറഞ്ഞ ജൂനിയര്‍ ഡോക്ടര്‍മാര്‍, സമരത്തിനിറങ്ങുമെന്ന മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. പേ റീവ്യൂ ബോഡികളുടെ പല നിര്‍ദ്ദേശങ്ങളും സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ടെങ്കിലും, പല ട്രേഡ് യൂണിയന് നേതാക്കളും സമരം ഉണ്ടാകും എന്നതിന്റെ സൂചനയാണ് നല്‍കുന്നത്. ഇന്നലെ പ്രഖ്യാപിച്ച ശമ്പള വര്‍ധനവ് അനുസരിച്ച് അധ്യാപകര്‍ക്കും സ്കൂള്‍ ലീഡര്‍മാര്‍ക്കും നാലു ശതമാനത്തിന്റെ ശമ്പള വര്‍ധനവ് ഉണ്ടാകും.
സായുധ സേനകള്‍ക്ക് 4.5 ശതമാനത്തിന്റെ ശമ്പള വര്‍ധനവ് പ്രഖ്യാപിച്ചപ്പോള്‍ നഴ്സുമാര്‍, മിഡ്വൈഫുമാര്‍, ഫിസിയോതെറാപിസ്റ്റുകള്‍ എന്നിവര്‍ക്ക് 3.6 ശതമാനത്തിന്റെ വര്‍ധനവാണ് പ്രഖ്യാപിച്ചിരിക്കുന്നത്. മുതിര്‍ന്ന സിവില്‍ സെര്‍വന്റുമാര്‍ക്ക് 3,25 ശതമാനം ശമ്പള
More »
യുകെയുടെ നെറ്റ് മൈഗ്രേഷന്‍ നേര്‍പകുതിയായി; വിദേശ വിദ്യാര്‍ത്ഥികള്‍ മടങ്ങുന്നു
മുന്‍ കണ്‍സര്‍വേറ്റീവ് ഗവണ്മെന്റ് നടപ്പാക്കിയ ഇമിഗ്രേഷന്‍ നിയന്ത്രണങ്ങള്‍ ലേബര്‍ ഗവണ്മെന്റും തുടര്‍ന്നതിന്റെ ഫലമായി യുകെയുടെ നെറ്റ് മൈഗ്രേഷന്‍ ഒരു വര്‍ഷത്തിനിടെ നേര്‍പകുതിയായി. നെറ്റ് മൈഗ്രേഷന്‍ 431,000-ലേക്ക് കുറഞ്ഞതായാണ് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ് വ്യക്തമാക്കുന്നത്.
പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മറിന് ഏറെ ആശ്വാസം നല്‍കുന്നതാണ് ഈ കണക്കുകള്‍. 2024 ഡിസംബറില്‍ 860,000 തൊട്ട ശേഷമാണ് ഈ തിരിച്ചിറക്കം. കോവിഡ് മഹാമാരിയുടെ ആദ്യ ഘട്ടത്തിലെ താഴ്ച്ചയ്ക്ക് ശേഷമുള്ള ഏറ്റവും വലിയ ഇടിവാണ് കണക്കുകളില്‍ രേഖപ്പെടുത്തിയത്. 12 മാസ കാലയളവില്‍ രേഖപ്പെടുത്തുന്ന ഏറ്റവും വലിയ ഇടിവ് കൂടിയാണിത്.
ഇയു ഇതര രാജ്യങ്ങളില്‍ നിന്നുള്ള ഇമിഗ്രേഷന്‍ കുറഞ്ഞതാണ് കുത്തനെ കുറയാനുള്ള കാരണമെന്ന് ഒഎന്‍എസ് പറയുന്നു. വര്‍ക്ക്, സ്റ്റഡി വിസകളില്‍ നേരിട്ട കുറവും, രാജ്യം വിട്ട് പോകുന്നവരുടെ എണ്ണമേറിയതും ചേര്‍ന്നാണ് നെറ്റ് മൈഗ്രേഷന്‍
More »
ബ്രിസ്റ്റോളിലെ മറ്റേണിറ്റി ആശുപത്രിയില്‍ വന്‍തീപിടുത്തം; ഗര്‍ഭിണികളെയും കുഞ്ഞുങ്ങളെയും അടുത്തുള്ള ലൈബ്രറിയിലേക്ക് മാറ്റി
ബ്രിസ്റ്റോളിലെ മറ്റേണിറ്റി ആശുപത്രിയില്‍ ഉണ്ടായ വന്‍തീപിടുത്തത്തില്‍ നിന്നും രോഗികളെ രക്ഷപ്പെടുത്തി. ആശുപത്രി ജീവനക്കാര്‍ നടത്തിയ രക്ഷാപ്രവര്‍ത്തനത്തില്‍ ഗര്‍ഭിണികളെയും, കുഞ്ഞുങ്ങളെയും അടുത്തുള്ള ലൈബ്രറിയിലേക്കാണ് മാറ്റിയത്.
സൗത്ത്വെല്‍ സ്ട്രീറ്റിലെ സെന്റ് മൈക്കിള്‍സ് ഹോസ്പിറ്റലില്‍ വ്യാഴാഴ്ച വൈകുന്നേരമാണ് മേല്‍ക്കൂരയില്‍ നിന്നും വന്‍തോതില്‍ പുക ഉയര്‍ന്നത്. അഗ്നിശമനസേനാ വിഭാഗങ്ങള്‍ കുതിച്ചെത്തി തീപിടുത്തം തടയാനുള്ള ശ്രമങ്ങള്‍ ഊര്‍ജ്ജിതമാക്കി. മേല്‍ക്കൂരയില്‍ സ്ഥാപിച്ചിരുന്ന നിരവധി സോളാര്‍ പാനലുകള്‍ കത്തിനശിച്ചതായാണ് റിപ്പോര്‍ട്ട്.
ഗര്‍ഭിണികളായ സ്ത്രീകളെ സുരക്ഷയെ കരുതി ഇവിടെ നിന്നും മാറ്റി. ആശുപത്രിയിലെ മിഡ്വൈഫുമാര്‍ ഉള്‍പ്പെടെ ജീവനക്കാര്‍ പുതപ്പും, പാലും, പഴങ്ങളും നല്കി സഹായത്തിന് ഒപ്പമുണ്ട്. വെള്ളം പോയി പ്രസവിക്കാന്‍ ഒരുങ്ങവെ തീപിടുതതം ഉണ്ടായെന്ന വാര്‍ത്ത കേട്ട്
More »