യു.കെ.വാര്‍ത്തകള്‍

ഗൊണോറിയ വാക്സിന്‍ നല്‍കുന്ന ആദ്യ രാജ്യമായി യുകെ; ഓഗസ്റ്റ് മുതല്‍ വിതരണം
എന്‍എച്ച്എസ് ഇംഗ്ലണ്ടിന്റെ ആരോഗ്യ ചികിത്സാരംഗത്ത് ഒരു പൊന്‍തൂവല്‍ കൂടി. ലൈംഗികമായി പകരുന്ന ഗൊണോറിയയ്ക്കെതിരെ വാക്സിനേഷന്‍ നല്‍കാന്‍ ഒരുങ്ങുന്ന ആദ്യത്തെ രാജ്യമായിരിക്കും ഇനി ഇംഗ്ലണ്ട് . ഈ അണുബാധ കുതിച്ചുയരുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്ന സാഹചര്യത്തില്‍ രോഗത്തിന്റെ നിയന്ത്രണത്തിന് ഇത് സഹായകമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. തുടക്കത്തില്‍ ഇത് എല്ലാവര്‍ക്കും ലഭ്യമാകില്ലെന്നാണ് സൂചന. ആദ്യഘട്ടത്തില്‍ ഒന്നിലധികം ലൈംഗിക പങ്കാളികളുള്ള ഗേ, ബൈ സെക്ഷ്വല്‍ പുരുഷന്മാരിലുമാകും പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുക. വാക്സിന്‍ 30-40% ഫലപ്രദമാണ്. അതുകൊണ്ടുതന്നെ വര്‍ദ്ധിച്ചുവരുന്ന അണുബാധകളുടെ എണ്ണം ഇത് കുറയ്ക്കും എന്നാണ് എന്‍എച്ച്എസ് ഇംഗ്ലണ്ട് പ്രതീക്ഷിക്കുന്നത്. 2023-ല്‍ 85,000-ത്തിലധികം കേസുകള്‍ ആണ് ഉണ്ടായിരുന്നത്. ഇത് 1918-ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്ക് ആണ്. ഗൊണോറിയ രോഗത്തിന് എല്ലായ്പ്പോഴും

More »

ജനരോഷം: വിന്റര്‍ ഫ്യുവല്‍ പെയ്‌മെന്റ് സഹായം തുടരാന്‍ സാധ്യത
വിന്റര്‍ ഫ്യുവല്‍ പെയ്‌മെന്റ് സഹായം കുറയ്ക്കാനുള്ള തീരുമാനത്തില്‍ വലിയ ജനരോഷം ഉണ്ടായിരുന്നു. ഇതിന്റെ പ്രതിഫലനം തെരഞ്ഞെടുപ്പില്‍ ഭരണകക്ഷിയ്ക്കു നേരിടേണ്ടിവന്നിരുന്നു. 80 വയസിന് താഴെയുള്ള പെന്‍ഷന്‍കാരുടെ കുടുംബങ്ങള്‍ക്ക് 200 പൗണ്ട് അല്ലെങ്കില്‍ 80 വയസിന് മുകളിലുള്ള പെന്‍ഷന്‍കാരുടെ കുടുംബങ്ങള്‍ക്ക് 300 പൗണ്ട് എന്ന തോതിലാണ് പേയ്‌മെന്റ് പ്രതിവര്‍ഷം നല്‍കുന്നത്. പാര്‍ട്ടിയിലും ധനസഹായം കുറയ്ക്കുന്നതില്‍ പ്രതിഷേധമുയര്‍ന്നിരുന്നു. പെന്‍ഷന്‍കാര്‍ക്ക് നവംബര്‍ അല്ലെങ്കില്‍ ഡിസംബര്‍ മാസങ്ങളില്‍ ആനുകൂല്യം നല്‍കിയിരുന്നു. കഴിഞ്ഞ തവണ 10.3 ദശലക്ഷം പേര്‍ക്ക് ആനുകൂല്യം നഷ്ടമായി. ഇതുവഴി 1.4 ബില്യണ്‍ സര്‍ക്കാരിന് ലഭിച്ചതായും കണക്കുകള്‍ പറയുന്നു. പെന്‍ഷന്‍കാരെ ബുദ്ധിമുട്ടിക്കുന്ന നടപടിയില്‍ നിന്ന് പിന്നോട്ട് പോകണമെന്ന് പ്രതിപക്ഷവും ആവശ്യപ്പെട്ടു. തദ്ദേശ തെരഞ്ഞെടുപ്പിലും സര്‍ക്കാരിന് തിരിച്ചടിയായി

More »

കാന്‍സര്‍ ചികിത്സയിലിരിക്കേ സ്റ്റോക്ക് ഓണ്‍ ട്രെന്റില്‍ മലയാളി യുവതിയുടെ മരണം
കാന്‍സര്‍ ചികിത്സയിലിരിക്കേ സ്റ്റോക്ക് ഓണ്‍ ട്രെന്റില്‍ മലയാളി യുവതിയുടെ വിയോഗം. ഒരു വര്‍ഷത്തിലേറെയായി കാന്‍സറിന് ചികിത്സയിലായിരുന്ന ടീന സെല്‍ജോ(38) ആണ് മരണത്തിനു കീഴടങ്ങിയത്. ഇന്നലെ വൈകുന്നേരമാണ് ഡഗ്ലസ് മക്മില്ലന്‍ ഹോസ്പൈസില്‍ വച്ചാണ് മരണം സംഭവിച്ചത്. ഭര്‍ത്താവ് സെല്‍ജോ ജോണ്‍. മക്കള്‍ ആഞ്ജലീന, ആന്‍ഡ്രിയ. നാട്ടില്‍ കൂത്താട്ടുകുളം സ്വദേശിനിയാണ്. രണ്ടു വര്‍ഷം മുന്‍പ് കെയറര്‍ വിസയിലാണ് ടീന കുടുംബത്തോടൊപ്പം യുകെയില്‍ എത്തിയത്. ഇവിടെയെത്തി അധിക കാലം ആകും മുമ്പേ കാന്‍സര്‍ തിരിച്ചറിഞ്ഞു. ടീന നാട്ടില്‍ പോയി ചികിത്സ കഴിഞ്ഞ് മടങ്ങി വരികയും തിരിച്ചു ജോലിയില്‍ പ്രവേശിക്കുകയും ചെയ്തു. എന്നാല്‍ വീണ്ടും രോഗം ഗുരുതരമാകുകയായിരുന്നു. കാന്‍സര്‍ തലച്ചോറിലേക്ക് വ്യാപിച്ചതിനാല്‍ റോയല്‍ സ്റ്റോക്ക് ഹോസ്പിറ്റലില്‍ ബ്രെയിന്‍ സര്‍ജറിയും, റേഡിയേഷന്‍ ഉള്‍പ്പെടെയുള്ള ചികിത്സകളും നടത്തി. ഒടുവില്‍ ടീനാമോളെ

More »

ഗുരുതര ലൈംഗിക കുറ്റവാളികളെ നിര്‍ബന്ധിത കെമിക്കല്‍ ഷണ്ഡീകരണത്തിന് വിധേയമാക്കുന്നത് പരിഗണയില്‍
യുകെയിലെ ജയിലുകളില്‍ നേരിടുന്ന തിക്കും, തിരക്കും പരിഹരിക്കാന്‍ ഗുരുതര ലൈംഗിക കുറ്റവാളികളെ ഷണ്ഡീകരിക്കാനുള്ള നടപടികള്‍ ആലോചിച്ച് ലോര്‍ഡ് ചാന്‍സലര്‍ ഷബാന മഹ്മൂദ്. 20 മേഖലകളില്‍ പൈലറ്റ് അടിസ്ഥാനത്തില്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന പദ്ധതി വഴി ആയിരക്കണക്കിന് തടവുകാരെ വിട്ടയയ്ക്കാന്‍ സഹായിക്കുമെന്നാണ് കരുതുന്നത്. ഇതുവഴി ഇംഗ്ലണ്ടിലെയും, വെയില്‍സിലെയും ജയിലുകളിലെ അമിതമായ ആള്‍ത്തിരക്ക് പരിഹരിക്കാമെന്നും ജസ്റ്റിസ് മന്ത്രാലയം കരുതുന്നു. കൊലയാളികളെയും, ബലാത്സംഗ കേസിലെ പ്രതികളെയും ശിക്ഷയുടെ പകുതി അനുഭവിച്ചാല്‍ ടാഗ് ചെയ്ത് നേരത്തെ വിട്ടയ്ക്കാനും പദ്ധതികളുണ്ട്. വിഷയത്തില്‍ സ്വതന്ത്ര റിവ്യൂ റിപ്പോര്‍ട്ട് ലഭിച്ചതോടെയാണ് ജസ്റ്റിസ് സെക്രട്ടറി ഈ നീക്കങ്ങള്‍ നടത്തുന്നത്. ലൈംഗിക ത്വര കുറയ്ക്കാനും, ലൈംഗിക ആലോചനകള്‍ ഇല്ലാതാക്കാനും സഹായിക്കുന്ന മരുന്നുകളെ കുറിച്ചുള്ള തെളിവുകളുടെ ബേസ് തയ്യാറാക്കാനും റിപ്പോര്‍ട്ട്

More »

കണ്ണൂര്‍ സ്വദേശി ബര്‍മിംഗ്ഹാമിലെ താമസസ്ഥലത്ത്‌ മരിച്ചനിലയില്‍
യുകെയിലെ മലയാളി സമൂഹത്തിനു ഞെട്ടലായി ബര്‍മിംഗ്ഹാമില്‍ നിന്നൊരു ദുഃഖവാര്‍ത്ത. ബര്‍മിംഗ്ഹാം മലയാളി ബിജു ജോസഫിനെ (54) താമസസ്ഥലത്ത്‌ മരിച്ച നിലയില്‍ കണ്ടെത്തി. ഇന്നലെ രാത്രിയാണ് മരണം സംഭവിച്ചത്. നാട്ടില്‍ കണ്ണൂര്‍ കൊട്ടിയൂര്‍ സ്വദേശിയാണ് ബിജു ജോസഫ്. ബര്‍മിംഗ്ഹാമില്‍ കുടുംബത്തിനൊപ്പമായിരുന്നു ബിജു ജോസഫ് താമസിച്ചിരുന്നത്. ബര്‍മിംഗ്ഹാം സിറ്റി മലയാളി കമ്മ്യൂണിറ്റിയുടെ (BCMC) സജീവ പ്രവര്‍ത്തകനും സീറോ മലബാര്‍ സഭയുടെ സെന്റ് ബെനഡിക് മിഷന്‍ സാറ്റ്ലി ഇടവകാംഗവുമായിരുന്നു പരേതന്‍. യുകെയിലെ ആദ്യകാല കുടിയേറ്റക്കാരില്‍ ഒരാളായിരുന്നു ബിജു ജോസഫ്. കൊട്ടിയൂര്‍ നെടുംകല്ലേല്‍ കുടുംബാംഗമാണ്. പൊതുദര്‍ശനത്തിന്റെയും മൃതസംസ്കാരത്തിന്റെയും കൂടുതല്‍ വിവരങ്ങള്‍ പിന്നീട് അറിയിക്കുന്നതായിരിക്കും.

More »

29% പിന്തുണയോടെ ജനപ്രീതിയില്‍ മുന്നേറി റിഫോം യുകെ; ലേബര്‍ 22%ഉം ടോറികള്‍ 16 ഉം
ലണ്ടന്‍ : യുകെയിലെ ലേബര്‍- ടോറി പാര്‍ട്ടികളുടെ ഉറക്കം കെടുത്തി ഇന്നലെ കുരുത്ത റിഫോം യുകെ ജനപ്രീതിയില്‍ മുന്നേറി ഒന്നാമത്. ഇക്കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പുകളില്‍ കണ്ട റിഫോം യുകെയുടെ കുതിപ്പ് തുടരുമ്പോള്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ പതനം ഒരു തുടര്‍ക്കഥയാവുകയാണ്. ഏറ്റവും ഒടുവില്‍ നടന്ന അഭിപ്രായ സര്‍വ്വേയില്‍ ലിബറല്‍ ഡെമോക്രാറ്റുകള്‍ക്കും പുറകിലായി നാലാം സ്ഥാനത്താണ് ടോറികളുടെ നില. യു ഗവ് നടത്തിയ ഏറ്റവും പുതിയ അഭിപ്രായ സര്‍വ്വേയില്‍ വെറും 16 ശതമാനം പോയിന്റുകള്‍ മാത്രമാണ് അവര്‍ക്ക് നേടാനായത്. 17 ശതമാനം പോയിന്റുകളോടെ ലിബറല്‍ ഡെമോക്രാറ്റുകള്‍ മൂന്നാം സ്ഥാനത്ത് എത്തി. 2019 ന് ശേഷം ഇത് ആദ്യമായാണ് ടോറികള്‍ നാലാം സ്ഥാനത്ത് എത്തുന്നത്. അതേസമയം, റിഫോം യുകെ തങ്ങളുടെ കുതിപ്പ് തുടരുകയാണ് 22 പോയിന്റ് നേടി രണ്ടാം സ്ഥാനത്ത് എത്തിയ ലേബര്‍ പാര്‍ട്ടിയേക്കാള്‍ ഏഴ് പോയിന്റ് കൂടുതല്‍ നേടി 29 പോയിന്റുകളോടെയാണ് അവര്‍ ഒന്നാം

More »

സ്‌കൂളിന് പുറത്ത് 12 കാരിയെ ബലാത്സംഗം ചെയ്‌തെന്ന പരാതി; 14 വയസുള്ള രണ്ട് ആണ്‍കുട്ടികള്‍ അറസ്റ്റിലായി
സെക്കന്‍ഡറി സ്‌കൂളിന് പുറത്തു വെച്ച് 12 കാരിയെ ബലാത്സംഗം ചെയ്തു എന്ന സംശയത്തില്‍ 14 വയസ് പ്രായമുള്ള രണ്ട് ആണ്‍കുട്ടികളെ അറസ്റ്റ് ചെയ്തു. ഡോര്‍സെറ്റ്, ഡോര്‍ചെസ്റ്ററിലെ തോമസ് ഹാര്‍ഡി സ്‌കൂളിനു പുറത്തുള്ള ഒരു പുരയിടത്തില്‍ വെച്ച് പെണ്‍കുട്ടി ബലാത്സംഗം ചെയ്യപ്പെട്ടതായിട്ടാണ് പരാതി. ഞായറാഴ്ച രാത്രി 7.45 ന് ആണ് പോലീസിന് വിവരം ലഭിച്ചത്. ഈ കുറ്റകൃത്യത്തിന് ഇരയായ പെണ്‍കുട്ടി അന്ന് രാവിലെയാണ് ഇവരെ കണ്ടുമുട്ടിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കുറ്റകൃത്യം ചെയ്തു എന്ന സംശയത്തില്‍ രണ്ട് ആണ്‍കുട്ടികളെ വെയ്മൗത്തില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. ഇവരെ പിന്നീട് ജാമ്യത്തില്‍ വിട്ടു. സംഭവത്തില്‍ വിശദമായ അന്വേഷണം തുടരുകയാണ്. സംഭവം നടന്നു എന്ന് പറയപ്പെടുന്ന സ്ഥലത്ത് പോലീസിന്റെ പരിശോധന തുടരുകയാണ്.

More »

ബര്‍മിംഗ്ഹാം എന്‍എച്ച്എസ് ട്രസ്റ്റിലെ ആശുപത്രികള്‍ തൊഴിലുകള്‍ വെട്ടിക്കുറയ്ക്കുന്നു; ജീവനക്കാര്‍ ആശങ്കയില്‍
രാജ്യത്തെ ഏറ്റവും വലിയ എന്‍എച്ച്എസ് ട്രസ്റ്റുകളില്‍ ഒന്നായ ബര്‍മിംഗ്ഹാം എന്‍എച്ച്എസ് ട്രസ്റ്റില്‍ തൊഴിലുകള്‍ നഷ്ടമാകാന്‍ വഴിയൊരുങ്ങുന്നു. ഇംഗ്ലണ്ടിലെ ഹെല്‍ത്ത് സര്‍വ്വീസ് മേഖല സാമ്പത്തിക വെല്ലുവിളി നേരിടുന്ന ഘട്ടത്തിലാണ് ഈ ട്രസ്റ്റിനും പണം ലാഭിക്കാന്‍ നടപടികള്‍ സ്വീകരിക്കേണ്ടി വരുന്നത്. ഈ വര്‍ഷത്തെ ചെലവുചുരുക്കല്‍ നടപടികളുടെ ഭാഗമായി ഏകദേശം 300 പേരുടെ ജോലികളാണ് നഷ്ടമാകുകയെന്ന് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റല്‍സ് ബര്‍മിംഗ്ഹാം എന്‍എച്ച്എസ് ഫൗണ്ടേഷന്‍ ട്രസ്റ്റ് വ്യക്തമാക്കി. 2.6 ബില്ല്യണ്‍ പൗണ്ടിന്റെ വാര്‍ഷിക ബജറ്റില്‍ ഏകദേശം 5% ലാഭമാണ് എന്‍എച്ച്എസിന് കണ്ടെത്തേണ്ടത്. 130 മില്ല്യണ്‍ പൗണ്ടാണ് ഈ വിധം ലാഭിക്കേണ്ടതെന്ന് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ജോന്നാഥന്‍ ബ്രതര്‍ടണ്‍ പറഞ്ഞു. എങ്കിലും പണം ലാഭിക്കുമ്പോള്‍ സേവനങ്ങള്‍ സംരക്ഷിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പരിഷ്‌കാരങ്ങള്‍ വഴി സേവനം

More »

പ്രധാനമന്ത്രിയുമായി ബന്ധപ്പെട്ട വസതികളിലുണ്ടായ തീപിടുത്തം: അറസ്റ്റ് മൂന്നായി
പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മറുമായി ബന്ധപ്പെട്ട വസതികളിലുണ്ടായ തീപിടുത്തത്തില്‍ അറസ്റ്റിലായവര്‍ മൂന്നായി. തിങ്കളാഴ്ച ലണ്ടനിലെ ചെല്‍സിയില്‍ നിന്നാണ് മൂന്നാമനെ പിടികൂടിയത് എന്ന് മെറ്റ് പോലീസ് അറിയിച്ചു. ജീവന്‍ അപകടപ്പെടുത്താന്‍ ഉദ്ദേശിച്ചുള്ള ഗൂഢാലോചന കുറ്റം ചുമത്തിയാണ് 34 കാരനായ ഇയാളെ അറസ്റ്റ് ചെയ്തത് എന്ന് പോലീസ് പറഞ്ഞു. കെന്റിഷ് ടൗണില്‍ ഒരു വാഹനത്തിന് തീപിടുത്തം, അതേ തെരുവിലെ പ്രധാനമന്ത്രിയുടെ സ്വകാര്യ വീട്ടില്‍ തീപിടുത്തം, വടക്കുപടിഞ്ഞാറന്‍ ലണ്ടനില്‍ അദ്ദേഹം മുമ്പ് താമസിച്ചിരുന്ന ഒരു വിലാസത്തില്‍ തീപിടുത്തം എന്നിങ്ങനെ മൂന്ന് സംഭവങ്ങളുമായി ബന്ധപ്പെട്ടാണ് ഇയാള്‍ പിടിയിലായത്. ശനിയാഴ്ച, ഇതേ കുറ്റത്തിന് സംശയത്തിന്റെ പേരില്‍ 26 വയസ്സുള്ള ഒരാള്‍ ലൂട്ടണ്‍ വിമാനത്താവളത്തില്‍ അറസ്റ്റിലായി. 21 വയസ്സുകാരനായ റോമന്‍ ലാവ്രിനോവിച്ച് എന്നയാളാണ് ഈ കുറ്റത്തിന് ആദ്യം അറസ്റ്റിലായത്. ഇയാള്‍ യുക്രൈന്‍ വംശജനാണെന്ന്

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions