ബര്‍മിംഗ്ഹാം എന്‍എച്ച്എസ് ട്രസ്റ്റിലെ ആശുപത്രികള്‍ തൊഴിലുകള്‍ വെട്ടിക്കുറയ്ക്കുന്നു; ജീവനക്കാര്‍ ആശങ്കയില്‍
രാജ്യത്തെ ഏറ്റവും വലിയ എന്‍എച്ച്എസ് ട്രസ്റ്റുകളില്‍ ഒന്നായ ബര്‍മിംഗ്ഹാം എന്‍എച്ച്എസ് ട്രസ്റ്റില്‍ തൊഴിലുകള്‍ നഷ്ടമാകാന്‍ വഴിയൊരുങ്ങുന്നു. ഇംഗ്ലണ്ടിലെ ഹെല്‍ത്ത് സര്‍വ്വീസ് മേഖല സാമ്പത്തിക വെല്ലുവിളി നേരിടുന്ന ഘട്ടത്തിലാണ് ഈ ട്രസ്റ്റിനും പണം ലാഭിക്കാന്‍ നടപടികള്‍ സ്വീകരിക്കേണ്ടി വരുന്നത്.
ഈ വര്‍ഷത്തെ ചെലവുചുരുക്കല്‍ നടപടികളുടെ ഭാഗമായി ഏകദേശം 300 പേരുടെ ജോലികളാണ് നഷ്ടമാകുകയെന്ന് യൂണിവേഴ്സിറ്റി ഹോസ്പിറ്റല്‍സ് ബര്‍മിംഗ്ഹാം എന്‍എച്ച്എസ് ഫൗണ്ടേഷന് ട്രസ്റ്റ് വ്യക്തമാക്കി. 2.6 ബില്ല്യണ്‍ പൗണ്ടിന്റെ വാര്‍ഷിക ബജറ്റില്‍ ഏകദേശം 5% ലാഭമാണ് എന്‍എച്ച്എസിന് കണ്ടെത്തേണ്ടത്. 130 മില്ല്യണ്‍ പൗണ്ടാണ് ഈ വിധം ലാഭിക്കേണ്ടതെന്ന് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ജോന്നാഥന്‍ ബ്രതര്‍ടണ്‍ പറഞ്ഞു.
എങ്കിലും പണം ലാഭിക്കുമ്പോള്‍ സേവനങ്ങള്‍ സംരക്ഷിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പരിഷ്കാരങ്ങള്‍ വഴി സേവനം
More »
പ്രധാനമന്ത്രിയുമായി ബന്ധപ്പെട്ട വസതികളിലുണ്ടായ തീപിടുത്തം: അറസ്റ്റ് മൂന്നായി
പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മറുമായി ബന്ധപ്പെട്ട വസതികളിലുണ്ടായ തീപിടുത്തത്തില്‍ അറസ്റ്റിലായവര്‍ മൂന്നായി. തിങ്കളാഴ്ച ലണ്ടനിലെ ചെല്‍സിയില്‍ നിന്നാണ് മൂന്നാമനെ പിടികൂടിയത് എന്ന് മെറ്റ് പോലീസ് അറിയിച്ചു. ജീവന് അപകടപ്പെടുത്താന്‍ ഉദ്ദേശിച്ചുള്ള ഗൂഢാലോചന കുറ്റം ചുമത്തിയാണ് 34 കാരനായ ഇയാളെ അറസ്റ്റ് ചെയ്തത് എന്ന് പോലീസ് പറഞ്ഞു.
കെന്റിഷ് ടൗണില്‍ ഒരു വാഹനത്തിന് തീപിടുത്തം, അതേ തെരുവിലെ പ്രധാനമന്ത്രിയുടെ സ്വകാര്യ വീട്ടില്‍ തീപിടുത്തം, വടക്കുപടിഞ്ഞാറന്‍ ലണ്ടനില്‍ അദ്ദേഹം മുമ്പ് താമസിച്ചിരുന്ന ഒരു വിലാസത്തില്‍ തീപിടുത്തം എന്നിങ്ങനെ മൂന്ന് സംഭവങ്ങളുമായി ബന്ധപ്പെട്ടാണ് ഇയാള്‍ പിടിയിലായത്. ശനിയാഴ്ച, ഇതേ കുറ്റത്തിന് സംശയത്തിന്റെ പേരില്‍ 26 വയസ്സുള്ള ഒരാള്‍ ലൂട്ടണ് വിമാനത്താവളത്തില്‍ അറസ്റ്റിലായി. 21 വയസ്സുകാരനായ റോമന്‍ ലാവ്രിനോവിച്ച് എന്നയാളാണ് ഈ കുറ്റത്തിന് ആദ്യം അറസ്റ്റിലായത്. ഇയാള്‍ യുക്രൈന് വംശജനാണെന്ന്
More »
എന്‍എച്ച്എസില്‍ ഭാരം കുറയ്ക്കല്‍ ഇഞ്ചക്ഷനുകള്‍ വേഗത്തില്‍ ലഭ്യമാക്കണമെന്ന് ഹെല്‍ത്ത് സെക്രട്ടറി
എന്‍എച്ച്എസിന്റെ സമ്മര്‍ദ്ദം കുറയ്ക്കാന്‍ അമിതവണ്ണത്തിനെതിരായ ഇഞ്ചക്ഷനുകള്‍ വേഗത്തില്‍ ലഭ്യമാക്കണമെന്ന് ഹെല്‍ത്ത് സെക്രട്ടറി വെസ് സ്ട്രീറ്റിംഗ്. ഇക്കാര്യത്തില്‍ ഹെല്‍ത്ത് സര്‍വ്വീസ് വേഗത്തില്‍ നടപടി സ്വീകരിക്കണമെന്നാണ് സ്ട്രീറ്റിംഗ് നിര്‍ദ്ദേശിക്കുന്നത്. ഇഞ്ചക്ഷനുകള്‍ക്ക് ബ്രിട്ടന്റെ ആരോഗ്യം മാറ്റിമറിക്കാന്‍ കഴിയുമെന്ന് വ്യക്തമായതോടെയാണ് ഇത്.
നിലവിലെ പദ്ധതികള്‍ പ്രകാരം യോഗ്യതയുള്ള 3.4 മില്ല്യണ്‍ ജനങ്ങള്‍ക്ക് തടികുറയ്ക്കാനുള്ള ഇഞ്ചക്ഷനായ മൗണ്‍ജാരോ ലഭ്യമാക്കാന്‍ 12 വര്‍ഷമെങ്കിലും വേണ്ടിവരും. ഈ മരുന്ന് വ്യാപകമായി നിര്‍ദ്ദേശിക്കുന്നത് വഴി ഹൃദയാഘാതവും, കാന്‍സര്‍ നിരക്കും കുറയ്ക്കാന്‍ കഴിയുമെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു. കൂടാതെ ദീര്‍ഘമായി ജീവിക്കാനും സഹായിക്കും.
2050ന് മുന്‍പ് 15 മില്ല്യണ്‍ ആളുകള്‍ക്ക് ഇഞ്ചക്ഷന് നല്കാന് കഴിഞ്ഞാല്‍ യുകെയ്ക്ക് 52 ബില്ല്യണ്‍ പൗണ്ട് ലാഭിക്കാന്‍
More »
യുകെയില്‍ 25 മുതല്‍ 49 വയസ് വരെയുള്ളവരില്‍ മരണസംഖ്യ ഉയരുന്നു
യുകെയില്‍ ജോലി ചെയ്യാന്‍ പ്രായത്തിലുള്ള 25 മുതല്‍ 49 വയസ് വരെയുള്ളവരില്‍ മരണസംഖ്യ ഉയരുന്നു. മയക്കുമരുന്ന്, ആത്മഹത്യ, അതിക്രമങ്ങള്‍ എന്നിവയിലൂടെ മരിക്കുന്ന ആളുകളുടെ എണ്ണമേറുന്നതാണ് ഇതിനു പിന്നില്‍. കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കിടെ 50 വയസില്‍ താഴെയുള്ള ആളുകളുടെ മരണനിരക്ക് ആശങ്ക ഉയര്‍ത്തുന്ന വിധത്തില്‍ വളരുകയാണ്.
മറ്റ് വികസിത രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ യുകെയുടെ ഈ അവസ്ഥ വളരെ മോശമായി മാറുന്നുവെന്ന് അന്താരാഷ്ട്ര പഠനങ്ങള്‍ വ്യക്തമാക്കുന്നു. കാന്‍സര്‍, ഹൃദ്രോഗം പോലുള്ള രോഗങ്ങള്‍ മൂലമുള്ള മരണസംഖ്യ കുറയ്ക്കാന്‍ രാജ്യത്തിന് സാധിക്കുമ്പോഴാണ് മറ്റ് വഴികള്‍ തടസം സൃഷ്ടിക്കുന്നത്.
പരുക്കേറ്റും, അപകടങ്ങളിലും, വിഷം കഴിച്ചുമുള്ള മരങ്ങളുടെ എണ്ണമാണ് ഉയരുന്നത്. ഇതില്‍ വലിയൊരു വിഭാഗവും അനധികൃത മയക്കുമരുന്നുകളുടെ ഉപയോഗം മൂലമാണ് സംഭവിക്കുന്നത്. മറ്റ് ധനിക രാജ്യങ്ങള്‍ ഇത്തരം പ്രശ്നങ്ങളെ കൈകാര്യം
More »
ബ്രക്സിറ്റില്‍ വെള്ളം ചേര്‍ത്തു; പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മറിനെതിരെ തുറന്നപോര്
കീര്‍ സ്റ്റാര്‍മര്‍ സര്‍ക്കാര്‍ ബ്രക്സിറ്റില്‍ വെള്ളം ചേര്‍ത്തു യൂറോപ്യന്‍ യൂണിയനുമായി ധാരണ പത്രത്തില്‍ ഒപ്പിടുന്നതിനെതിരെ ബ്രക്സിറ്റ് അനുകൂലികള്‍ തുറന്നപോരിന്. ബ്രക്സിറ്റിന്റെ നേട്ടങ്ങള്‍ യൂറോപ്യന്‍ യൂണിയന് അടിയറവ് പറയുന്നുവെന്നാണ് വിമര്‍ശനം. വ്യാപാര കരാര്‍ നേടുന്നുവെന്നതിന്റെ പേരില്‍ ബ്രിട്ടനെ വീണ്ടും യൂറോപ്പിന്റെ തൊഴുത്തില്‍ കെട്ടിയിടുകയാണെന്നാണ് വിമര്‍ശനം. കൂടാതെ ഇയുവില്‍ നിന്നും ഈ ആനുകൂല്യങ്ങള്‍ ലഭിക്കാനായി ബ്രിട്ടന് പണവും നല്‍കണം.
ബ്രിട്ടനിലെ നിയമങ്ങള്‍, പണം, മത്സ്യം എന്നിവയ്ക്ക് മേല്‍ ബ്രസല്‍സിന് നിയന്ത്രണങ്ങള്‍ അനുവദിച്ച് കൊണ്ടാണ് കീര്‍ സ്റ്റാര്‍മര്‍ വഴങ്ങിയത്. ഇതോടെ യൂറോപ്യന്‍ യൂണിയന് നിയമങ്ങളും, കോടതികളെയും ബ്രിട്ടന് അനുസരിക്കേണ്ടതായി വരും. ഇയു ബജറ്റിലേക്ക് പണം നല്കുന്ന പരിപാടി പുനരാരംഭിക്കുമെന്നും സ്റ്റാര്‍മര്‍ സമ്മതിച്ചു.
ഫ്രഞ്ച് സമ്മര്‍ദത്തിന്
More »
എന്‍എച്ച്എസ് വെയ്റ്റിംഗ് ലിസ്റ്റില്‍ ഇരയാകുന്നത് നൂറുകണക്കിന് ഹൃദ്രോഗ രോഗികള്‍; കടുത്ത ആശങ്ക
എന്‍എച്ച്എസ് വെയിറ്റിംഗ് ലിസ്റ്റില്‍ കുടുങ്ങിക്കിടക്കുന്നത് മൂലം ഓരോ വര്‍ഷവും ആയിരക്കണക്കിന് പേരാണ് മരിക്കുന്നത്. ഇതില്‍ത്തന്നെ ഹൃദ്രോഗ രോഗികള്‍ ആണ് കൂടുതലും ഇരകളാക്കപ്പെടുന്നത്. യുകെയിലുടനീളമുള്ള ഏകദേശം 300,000 ആളുകള്‍ക്ക് അയോര്‍ട്ടിക് സ്റ്റെനോസിസ് (AS) ഉണ്ട്. ഇത് ഗുരുതരവും എന്നാല്‍ ലക്ഷണമില്ലാത്തതുമായ ഒരു രോഗമാണ്. ഈ രോഗം ഹൃദയത്തിന്റെ അയോര്‍ട്ടിക് വാല്‍വിനെ ദുര്‍ബലപ്പെടുത്തുന്നു. ട്രാന്‍സ്കത്തീറ്റര്‍ അയോര്‍ട്ടിക് വാല്‍വ് ഇംപ്ലാന്റേഷന് (ടാവി) എന്നറിയപ്പെടുന്ന ശസ്ത്രക്രിയ രോഗികളില്‍ നേരത്തെ നടത്തിയാല്‍ രോഗികളെ സാധാരണ ആരോഗ്യത്തിലേയ്ക്ക് കൊണ്ടുവരാന്‍ സാധിക്കും.
ഇത്തരത്തില്‍ ടാവി ശസ്ത്രക്രിയ വാഗ്ദാനം ചെയ്യുന്ന യുകെയിലെ 35 കേന്ദ്രങ്ങളില്‍ അടുത്തിടെ നടത്തിയ ഒരു സര്‍വേയില്‍, 400-ലധികം ആളുകള്‍ ശസ്ത്രക്രിയയ്ക്ക് മുമ്പ് മരിക്കുന്നതായി കണ്ടെത്തി. ഇത് വെയ്റ്റിംഗ് ലിസ്റ്റിലെ എട്ട് ശതമാനത്തോളം വരും. മറ്റ്
More »
വിദേശ കുറ്റവാളികളെ ശിക്ഷയുടെ 12% അനുഭവിച്ചാല്‍ യുകെ നാടുകടത്തും?
ബ്രിട്ടനിലെ ജയിലുകളില്‍ സ്ഥലപരിമിതി വലിയ പ്രശ്നമായി മാറിയിരിക്കുകയാണ്. ഇതിന്റെ പേരില്‍ ക്രിമിനല്‍ ശിക്ഷ ഏറ്റുവാങ്ങുന്ന തടവുകാരെ ശിക്ഷ പൂര്‍ത്തിയാക്കാതെ തന്നെ വിട്ടയയ്ക്കാനുള്ള സ്കീമുകള്‍ ഗവണ്മെന്റ് നടപ്പാക്കിയിട്ടുണ്ട്. ഇതുകൊണ്ടും ഫലം ഉണ്ടാവാതെ വന്നതോടെ വിദേശ കുറ്റവാളികള്‍ക്ക് ശിക്ഷയുടെ ചെറിയൊരു ഭാഗം മാത്രം അനുഭവിച്ച ശേഷമോ, ശിക്ഷ അനുഭവിക്കാതെ തന്നെയോ നാടുകടത്താനുള്ള നീക്കമാണ് അണിയറയില്‍ ഒരുങ്ങുന്നത്.
ലേബര്‍ ഗവണ്മെന്റ് പ്രഖ്യാപിച്ച റിവ്യൂവിലാണ് വിദേശ ക്രിമിനലുകളെ ശിക്ഷ പൂര്‍ത്തിയാക്കാതെ മുന്‍കൂര്‍ വിട്ടയയ്ക്കാന് സാധ്യത തെളിയുന്നത്. നിലവില്‍ ശിക്ഷയുടെ 50 ശതമാനം അനുഭവിച്ച് കഴിഞ്ഞാല്‍ വിദേശ ക്രിമിനലുകളെ നാടുകടത്താന്‍ വ്യവസ്ഥയുണ്ട്. ഇത് 30 ശതമാനത്തിലേക്ക് കൊണ്ടുവരാനാണ് റിപ്പോര്‍ട്ട് നിര്‍ദ്ദേശിക്കുന്നത്.
എന്നാല്‍ കഴിഞ്ഞ വര്‍ഷം ജസ്റ്റിസ് സെക്രട്ടറി ഷബാന മഹ്മൂദ് പ്രഖ്യാപിച്ച
More »
യുകെയില്‍ വീടു വില കുതിക്കുന്നു; വീടു വാങ്ങാനിറങ്ങിയവര്‍ക്ക് തിരിച്ചടി
പലിശ നിരക്കു കുറയ്ക്കുന്നത് അനുകൂല സാഹചര്യമെന്നറിഞ്ഞ് വീടു വാങ്ങാനിറങ്ങിയവര്‍ക്ക് തിരിച്ചടിയായി യുകെയില്‍ വീടു വില കുതിക്കുന്നു. ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്ക് കുറച്ചതോടെ പലരും വീടെന്ന സ്വപ്നം യാഥാര്‍ത്ഥ്യമാക്കാനുള്ള ശ്രമത്തിലായിരുന്നു.
കഴിഞ്ഞ രണ്ടു മാസമായി വലിയ കുതിപ്പാണ് വീടുവിലയിലുള്ളത്. യുകെയിലെ വീടുകളുടെ ശരാശരി വില 380000 പൗണ്ടിലെത്തിയെന്നാണ് കണക്കുകള്‍ പറയുന്നത്. ഏപ്രില്‍ മാസവുമായി താരതമ്യം ചെയ്യുമ്പോള്‍ മേയ് മാസത്തില്‍ 2335 പൗണ്ടാണ് ഉയര്‍ന്നത്. ഒരു മാസത്തില്‍ 0.6 ശതമാനം വര്‍ദ്ധനവുണ്ടായി.
2025 ആദ്യമാസത്തില്‍ സ്റ്റാമ്പ് ഡ്യൂട്ടി വര്‍ധനവ് ഏപ്രിലോടെ നിലവില്‍ വരുമെന്ന കാരണത്താല്‍ വീടുവാങ്ങലുകള്‍ വര്‍ധിച്ചിരുന്നു. ഏപ്രില്‍ മാസത്തിന് പിന്നാലെ വീടുവില്‍പ്പന കുറയുകയും ചെയ്തു. ഇപ്പോഴിതാ വീടു കൈമാറാനുള്ള സ്റ്റാമ്പ് ഡ്യൂട്ടി വര്‍ധനവുണ്ടായിട്ടും വിപണിയില്‍ വീടുകച്ചവടം ഉയര്‍ന്നിരിക്കുകയാണ്. ഇതാണ്
More »
ഉല്‍പ്പാദനക്ഷമതയില്‍ ഇടിവ് തുടര്‍ന്നാല്‍ യുകെക്ക് 92,000 അധിക പൊതുപ്രവര്‍ത്തകരെ ആവശ്യം വരുമെന്ന് ചാന്‍സലര്‍
ഔദ്യോഗിക കണക്കുകളുടെ വിശകലനം അനുസരിച്ച്, 2030 വരെ ഉല്‍പ്പാദനക്ഷമതയില്‍ ഇടിവ് തുടര്‍ന്നാല്‍ പൊതുമേഖലയിലുടനീളം 92,000 അധിക തൊഴിലാളികളെ നിയമിക്കാന്‍ നിര്‍ബന്ധിതരാകുമെന്ന് .ചാന്‍സലര്‍ റേച്ചല്‍ റീവ്സ്. ഇതിനായി 5 ബില്യണ്‍ പൗണ്ടിലധികം ചെലവഴിക്കേണ്ടിവരും.
സാമ്പത്തിക കണ്‍സള്‍ട്ടന്‍സിയായ സെന്റര്‍ ഫോര്‍ ഇക്കണോമിക്സ് ആന്‍ഡ് ബിസിനസ് റിസര്‍ച്ച് (സിഇബിആര്‍) കഴിഞ്ഞ വര്‍ഷം ശരാശരി പൊതുമേഖലാ തൊഴിലാളിയുടെ ഓരോ മണിക്കൂറിലും ഉല്‍പ്പാദിപ്പിക്കുന്ന അളവില്‍ ഇടിവുണ്ടായതിനെത്തുടര്‍ന്ന്, അതേ നിലവാരത്തിലുള്ള സേവനം കൈവരിക്കുന്നതിന് ദശാബ്ദത്തിന്റെ അവസാനത്തോടെ കൂടുതല്‍ തൊഴിലാളികളെ ആവശ്യമായി വരുമെന്ന് പറഞ്ഞു.
ഓഫീസ് ഫോര്‍ നാഷണല്‍ സ്റ്റാറ്റിസ്റ്റിക്സില്‍ നിന്നുള്ള ഏറ്റവും പുതിയ കണക്കുകള്‍ ഉപയോഗിച്ച്, 2023 ല്‍ 0.2% ഇടിവിന് ശേഷം, 2024 ല്‍ പൊതുമേഖലയിലുടനീളം ഉല്‍പ്പാദനക്ഷമതയില്‍ 0.3% ഇടിവ് പാന്‍ഡെമിക്കിന് മുമ്പുള്ള നിലവാരത്തേക്കാള്‍
More »