മലയാളി യുവാവ് ബ്രിട്ടീഷ് ദ്വീപില്‍ അന്തരിച്ചു: വിടപറഞ്ഞത് കൊല്ലം സ്വദേശി
വെസ്റ്റിന്‍ഡീസിലെ ബ്രിട്ടിഷ് ഓവര്‍സീസ് ടെറിട്ടറി ദ്വീപുകളായ ടര്‍ക്സ് ആന്‍ഡ് കൈകോസില്‍ മലയാളി യുവാവ് അന്തരിച്ചു. കൊല്ലം ജില്ലയിലെ പത്തനാപുരം സ്വദേശി സുബിന്‍ ജോര്‍ജ് വര്‍ഗീസ് (41) ആണ് മരിച്ചത്. ശ്വാസംമുട്ടലിനെ തുടര്‍ന്ന് ചികിത്സയ്ക്കായി ആശുപത്രിയില്‍ എത്തിയപ്പോള്‍ കുഴഞ്ഞു വീഴുകയായിരുന്നു. പ്രാഥമിക ചികിത്സ നല്‍കിയെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. ഹൃദയാഘാതമെന്നാണ് പ്രാഥമിക നിഗമനം.
വെള്ളിയാഴ്ച പ്രാദേശിക സമയം രാവിലെ 10.51 ന് ഇന്റര്‍ഹെല്‍ത്ത് കാനഡ ആശുപത്രിയില്‍ വച്ചാണ് മരിച്ചത്. ഇന്റര്‍ഹെല്‍ത്ത് കാനഡ ആശുപത്രിയിലെ നഴ്സായ ബിന്‍സിയാണ് ഭാര്യ.
മക്കള്‍ : ഹന്ന, എല്‍സ, ജുവല്‍. പത്തനാപുരം പിടവൂര്‍ മലയില്‍ ആലുംമൂട്ടില്‍ പി.ജി. വര്‍ഗീസ്, കുഞ്ഞുമോള്‍ എന്നിവരാണ് സുബിന്റെ മാതാപിതാക്കള്‍.
സഹോദരങ്ങള്‍ : സിബിന്‍ വര്‍ഗീസ് (അജ്മാന്‍, യുഎഇ), റോബിന്‍ വര്‍ഗീസ് (മാഞ്ചസ്റ്റര്‍, യുകെ). നാട്ടില്‍
More »
ലണ്ടനിലെ സൗത്താളില്‍ മലയാളി കുഴഞ്ഞുവീണ് മരിച്ചു
യുകെ മലയാളി സമൂഹത്തിനു വേദന സമ്മാനിച്ചു ലണ്ടനിലെ സൗത്താളില്‍ മലയാളി കുഴഞ്ഞുവീണ് മരിച്ചു. തിരുവനന്തപുരം പൂന്തുറ സ്വദേശിയായ റെയ്മണ്ട് മൊറായിസ് (61) ആണ് മരണമടഞ്ഞത്. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ജോലി സ്ഥലത്ത് കുഴഞ്ഞു വീഴുകയായിരുന്നു. പാരാമെഡിക്‌സ് സംഘമെത്തി പ്രാഥമിക ശുശ്രൂഷ നല്‍കി ആശുപത്രിയിലെത്തിച്ചെങ്കിലും ഗുരുതരാവസ്ഥയില്‍ തുടരുകയായിരുന്നു. വെന്റിലേറ്ററില്‍ തുടരവേ കഴിഞ്ഞ ദിവസം മരണം സ്ഥിരീകരിച്ചു.
തിരുവനന്തപുരം സെന്റ് ഡൊമിനിക് വെട്ടുകാട് സ്വദേശിയായ ലൂര്‍ദ്ദ് മേരി റെയ്മണ്ടാണ് ഭാര്യ. ഭാര്യയ്ക്കും മക്കള്‍ക്കുമൊപ്പം വര്‍ഷങ്ങളായി സൗത്താളിലാണ് താമസിച്ചിരുന്നത്.
ശ്രുതി, ശ്രേയസ് എന്നിവരാണ് മക്കള്‍. സംസ്‌കാരം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പിന്നീട് അറിയിക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.
More »
പാര്‍ക്കിംഗ് ഫൈനുകള്‍ കൂടുതല്‍ കര്‍ശനമാക്കുന്നു; പോക്കറ്റ് കീറും
ബ്രിട്ടനില്‍ പാര്‍ക്കിംഗ് ഫൈന്‍ 75 ശതമാനം വര്‍ദ്ധിപ്പിക്കാന്‍ നീക്കം. ഇംഗ്ലണ്ടിലെയും, വെയില്‍സിലെയും പാര്‍ക്കിംഗ് ടിക്കറ്റുകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന ക്യാപ്പ് റദ്ദാക്കാന്‍ ആലോചിക്കുന്നതായി മന്ത്രിമാര്‍ വ്യക്തമാക്കിയതോടെയാണ് ഇക്കാര്യം പുറത്തായത്. ഡ്രൈവര്‍മാരെ എല്ലാ രീതിയിലും പിഴിഞ്ഞെടുക്കുകയാണ് അധികൃതര്‍.
ലണ്ടന് പുറത്തുള്ള ലോക്കല്‍ അതോറിറ്റികള്‍ക്ക് കീഴില്‍ പിഴ 70 പൗണ്ടില്‍ നിന്നും 120 പൗണ്ടിലേറെ വര്‍ദ്ധിക്കാനുള്ള സാധ്യതയാണ് ട്രാന്‍സ്‌പോര്‍ട്ട് ഡിപ്പാര്‍ട്ട്‌മെന്റ് പങ്കുവെച്ചിരിക്കുന്നത്. പാര്‍ക്കിംഗ് ഇന്‍ഡസ്ട്രിയും, ധനക്കമ്മി നേരിടുന്ന കൗണ്‍സിലുകളും ഈ നീക്കത്തിന് അനുകൂലമാണ്.
ഇത് ഡ്രൈവര്‍മാര്‍ക്ക് എതിരായ ലേബര്‍ യുദ്ധമാണെന്ന് ടോറികള്‍ കുറ്റപ്പെടുത്തി. കൗണ്‍സിലുകളുടെ ബജറ്റ് കമ്മി കുറയ്ക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണ് ഈ അണിയറനീക്കമെന്നാണ് വിമര്‍ശനം. 'ലേബര്‍
More »
റിഫോം യുകെ പേടി; വിസ നിയന്ത്രണം കടുപ്പിക്കാനുംവിന്റര്‍ ഫ്യുവല്‍ പേയ്‌മെന്റ് പുന സ്ഥാപിക്കാനും സര്‍ക്കാര്‍
റിഫോം യുകെ പാര്‍ട്ടി സ്വാധീനം ഉറപ്പിക്കുന്നതില്‍ വിറളി പൂണ്ട സ്റ്റാര്‍മര്‍ സര്‍ക്കാര്‍ കുടിയേറ്റക്കാര്‍ക്കെതിരെ ശക്തമായ നീക്കവുമായി മുന്നോട്ട്. തദ്ദേശ തെരഞ്ഞെടുപ്പിലെ റിഫോം പാര്‍ട്ടിയുടെ മുന്നേറ്റമാണ് സര്‍ക്കാര്‍ നിലപാടുകളെ സ്വാധീനിക്കുന്നത്. കീര്‍ സ്റ്റാര്‍മര്‍ ഒരുകാലത്ത് കുടിയേറ്റക്കാര്‍ക്കായി ശബ്ദമുയര്‍ത്തിയ വ്യക്തിയാണ്. അദ്ദേഹം ഇപ്പോള്‍ അനധികൃത കുടിയേറ്റത്തിനെതിരെ ശക്തമായി നിലകൊള്ളുകയാണ്.
അഭയാര്‍ത്ഥികളെ മറ്റൊരിടത്തേക്ക് അയയ്ക്കാനായി പദ്ധതികള്‍ ആസൂത്രണം ചെയ്യുകയാണ്. വന്‍ തോതില്‍ ചാനല്‍ കടന്ന് അനധികൃതമായി എത്തുന്നവരെ ഇനിയും സംരക്ഷിക്കേണ്ടിവന്നാല്‍ അത് ബ്രിട്ടനിലെ ജനങ്ങളില്‍ അതൃപ്തിയുണ്ടാക്കുമെന്നതാണ് സര്‍ക്കാരിനുള്ള സമ്മര്‍ദ്ദം. ഈ വര്‍ഷം ഇതുവരെ 12000 പേര്‍ ചാനല്‍ വഴി അനധികൃതമായി യുകെയിലെത്തി. അഭയാര്‍ത്ഥികളുടെ എണ്ണത്തില്‍ ഈ വര്‍ഷം റെക്കോര്‍ഡിലെത്തുമെന്ന അവസ്ഥയാണ്. ഇങ്ങനെ
More »
'ടിവി ചാനലുകളുടെ സംപ്രേക്ഷണം നിര്‍ത്തും, ഇനി ഓണ്‍ലൈന്‍; ചരിത്ര പ്രഖ്യാപനവുമായി ബിബിസി മേധാവി
ടിവി ചാനലുകളുടെ സംപ്രേക്ഷണം നിര്‍ത്തുമെന്ന ചരിത്ര പ്രഖ്യാപനവുമായി ബിബിസി മേധാവി. 2030 കളോടെ ബിബിസിയുടെ എല്ലാ ചാനലുകളും സംപ്രേഷണം നിര്‍ത്തുമെന്നും ഓണ്‍ലൈനിലേക്ക് മാത്രമായി മാറുമെന്നുമാണ് ബിബിസി മേധാവി ടിം ഡേവി അറിയിച്ചത്. ഇന്റര്‍നെറ്റിലേക്ക് മാത്രമായി പ്രവര്‍ത്തനം മാറ്റുമെന്നും പരമ്പരാഗത പ്രക്ഷേപണ സംവിധാനങ്ങള്‍ ഒഴിവാക്കുമെന്നും ബിബിസി ബോസ് ടിം ഡേവി അറിയിച്ചു.
2024 ജനുവരി 8 മുതല്‍ ബിബിസി സാറ്റലൈറ്റുകളിലെ സ്റ്റാന്‍ഡേര്‍ഡ് ഡെഫനിഷന്‍ (എസ്ഡി) ഉപഗ്രഹ പ്രക്ഷേപണങ്ങള്‍ക്ക് പകരം ഹൈ ഡെഫനിഷന്‍ (എച്ച്ഡി) പതിപ്പുകളിലേക്ക് മാറിയിരുന്നു. ഇതിനു പിന്നാലെയാണ് പുതിയ പ്രഖ്യാപനം. ലണ്ടനിലാണ് ബ്രിട്ടീഷ് ബ്രോഡ്കാസ്റ്റിംഗ് കോര്‍പ്പറേഷന്റെ (ബിബിസി)ആസ്ഥാനം.
ബ്രിട്ടീഷ് പബ്ലിക് സര്‍വീസ് ബ്രോഡ്കാസ്റ്ററായ ബിബിസി 1922 ല്‍ ആണ് സ്ഥാപിതമായത്. പിന്നീട് 1927-ലെ പുതുവത്സര ദിനത്തിലാണ് നിലവിലെ പേരില്‍ ബിബിസി പ്രവര്‍ത്തനമാരംഭിച്ചത്. പ്രശസ്തി
More »
യുകെയില്‍ ദശലക്ഷക്കണക്കിന് പേര്‍ സാമ്പത്തിക ഞെരുക്കത്തില്‍; പത്തിലൊരാള്‍ ഒരു പൗണ്ട് പോലും സമ്പാദിക്കുന്നില്ലെന്ന്
യുകെയില്‍ ദശലക്ഷക്കണക്കിന് ആളുകള്‍ സാമ്പത്തികമായി പുറകിലാണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. മുതിര്‍ന്നവരുടെ കാര്യമെടുത്താല്‍ പത്തു പേരില്‍ ഒരാള്‍ സാമ്പത്തികമായി നീക്കിയിരിപ്പ് ഒന്നുമില്ലാത്തവരാണ്. ഈ സാഹചര്യം പലരെയും സാമ്പത്തികമായി പ്രതിസന്ധിയിലാക്കുന്നതായി ഫിനാന്‍ഷ്യല്‍ കണ്ടക്ട് അതോറിറ്റിയുടെ (എഫ്‌സിഎ) ഫിനാന്‍ഷ്യല്‍ ലൈവ്സ് സര്‍വേയില്‍ പറയുന്നു.
കടബാധ്യത പലരെയും ശാരീരിക ദുരിതത്തിലാക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്. കടബാധ്യത ഉള്ളവരുടെ ഉത്കണ്ഠയും സമ്മര്‍ദ്ദവും കടുത്ത തോതിലാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. എഫ്‌സിഎയുടെ ഫിനാന്‍ഷ്യല്‍ ലൈവ്സ് സര്‍വേ രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതിയുടെ ഒരു മാനദണ്ഡമാണ്. ഏകദേശം 18, 000 ആളുകളോട് അവര്‍ എങ്ങനെ പണം വിനിയോഗിക്കുന്നു എന്നതിനെ കുറിച്ച് വിവരങ്ങള്‍ ശേഖരിച്ചാണ് കാര്യങ്ങള്‍ വിശകലനം ചെയ്തിരിക്കുന്നത്.
യുകെയിലെ മുതിര്‍ന്ന ജനസംഖ്യയുടെ
More »
കേംബ്രിഡ്ജ് സര്‍വകലാശാല ഉന്നതാധികാര സമിതിയിലേക്ക് ആദ്യമായി ഒരു ഇന്ത്യക്കാരി
ഗുവാഹത്തി : കേംബ്രിഡ്ജ് സര്‍വകലാശാലയുടെ ഉന്നതാധികാര സമിതിയിലേക്ക് ആദ്യമായി ഒരു ഇന്ത്യക്കാരി. അസമിലെ ഒപി ജിന്‍ഡല്‍ ഗ്ലോബല്‍ യൂണിവേഴ്‌സിറ്റിയില്‍ ഡീന്‍ ആയ പ്രഫസര്‍ ഉപാസന മഹന്തയാണ് കേംബ്രിഡ്ജ് ഇന്റര്‍നാഷനലിന്റെ സ്ട്രാറ്റജിക് ഹയര്‍ എജ്യുക്കേഷന്‍ അഡൈ്വസറി കൗണ്‍സിലിലേക്ക് (എസ്എച്ച്ഇഎസി) നിയമിക്കപ്പെട്ടത്. കേംബ്രിഡ്ജിനു പുറമേ ഓക്‌സ്ഫഡ്, ടൊറന്റോ, മൊണാഷ് സര്‍വകലാശാലകള്‍, മാസച്യുസിറ്റ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (എംഐടി) എന്നിവയിലെ അംഗങ്ങള്‍ അടങ്ങുന്ന സമിതിയാണിത്.
ശിവസാഗര്‍ സ്വദേശിയായ ഉപാസന ഡല്‍ഹി സര്‍വകലാശാല, ജെഎന്‍യു, കാനഡയിലെ യൂണിവേഴ്‌സിറ്റി ഓഫ് ബ്രിട്ടിഷ് കൊളംബിയ എന്നിവിടങ്ങളിലാണ് പഠിച്ചത്. നിയമം, സാമൂഹികനീതി, ലിംഗനീതി എന്നീ മേഖലകളില്‍ ശ്രദ്ധേയ പഠനങ്ങള്‍ നടത്തിയിട്ടുണ്ട്. മുംബൈയിലെ ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സസില്‍ (ടിഐഎസ്എസ്) ഫാക്കല്‍റ്റി അംഗമായും
More »
ഐഇഎല്‍ടിഎസ് ഇല്ലാതെ ബ്രിട്ടനില്‍ പഠിക്കാന്‍ അവസരവുമായി ലിവര്‍പൂള്‍ ജോണ്‍ മൂര്‍സ് യൂണിവേഴ്‌സിറ്റി
ലണ്ടന്‍ : ബ്രിട്ടനില്‍ വീസ നിയന്ത്രണങ്ങളുടെയും റിക്രൂട്ട്‌മെന്റ് നിരോധനങ്ങളുടെയും കാലത്തും ആശ്വാസമായി ചില വാര്‍ത്തകളും. പ്ലസ്-ടുവിന് എഴുപത് ശതമാനത്തിനു മുകളില്‍ മാര്‍ക്കുള്ളവര്‍ക്ക് ഇംഗ്ലിഷ് യോഗ്യതാ പരീക്ഷയില്ലാതെ സ്‌കോളര്‍ഷിപ്പോടെ നഴ്‌സിങ് പഠിക്കാന്‍ അവസരം ഒരുക്കുകയാണ് ലിവര്‍പൂളിലെ ജോണ്‍ മൂര്‍സ് യൂണിവേഴ്‌സിറ്റി. പദ്ധതിയുടെ വിശദാംശങ്ങള്‍ നേരിട്ട് വിശദീകരിക്കുന്ന പ്രത്യേക സംവേദന പരിപാടി ശനിയാഴ്ച കൊച്ചിയിലെ ഗോകുലം പാര്‍ക്കില്‍ നടക്കും. ശനിയാഴ്ച ഉച്ചകഴിഞ്ഞാണ് പരിപാടി. ജോണ്‍ മൂര്‍സ് യൂണിവേഴ്‌സിറ്റിയും ഏലൂര്‍ കണ്‍സള്‍ട്ടന്‍സി യുകെ ലിമിറ്റഡും ചേര്‍ന്ന സംഘടിപ്പിക്കുന്ന ഈ സംവേദന പരിപാടിയില്‍ മുന്‍കൂട്ടി റജിസ്റ്റര്‍ ചെയ്യുന്നവര്‍ക്കാണ് പ്രവേശനം.
യൂണിവേഴ്‌സിറ്റിയിലെ ഇന്റര്‍നാഷനല്‍ ഓഫിസര്‍ ബെഥ്‌നി പ്രൈസ്, ഇന്ററിം ഹെഡ് ഓഫ് ഇന്റര്‍നാഷനല്‍ മാത്യു വീര്‍ എന്നിവര്‍ പരിപാടിയില്‍
More »
കീര്‍ സ്റ്റാര്‍മറുടെ ഉടമസ്ഥതയിലുള്ള വീടുകള്‍ക്ക് തീയിട്ട സംഭവത്തില്‍ പിടിയിലായത് യുക്രൈന്‍ സ്വദേശി; കുറ്റപത്രം സമര്‍പ്പിച്ചു
പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മറുമായി ബന്ധപ്പെട്ട വസതികള്‍ക്ക് തീയിട്ട സംഭവത്തില്‍ ഒരാള്‍ക്കെതിരെ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. 21 വയസുകാരനായ യുവാവിനെതിരെയാണ് കുറ്റം ചുമത്തിയിരിക്കുന്നതെന്ന് മെട്രോപൊളിറ്റന്‍ പൊലീസ് പറഞ്ഞു. യുക്രൈന്‍ പൗരനായ റോമന്‍ ലാവ്‌റിനോവിച്ചിനെതിരെ ജീവന്‍ അപകടപ്പെടുത്താന്‍ ഉദ്ദേശിച്ച് തീയിട്ടതിനാണ് കേസെടുത്തത്.
ചൊവ്വാഴ്ച പുലര്‍ച്ചെ ഇയാളെ തെക്കു കിഴക്കന്‍ ലണ്ടനിലെ ഡിസെന്‍ഹാമിലെ ഒരു വീട്ടില്‍വച്ചാണ് അറസ്റ്റ് ചെയ്തത്. പ്രതിയെ വെള്ളിയാഴ്ച വെസ്റ്റ്മിന്‍സ്റ്റര്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കും. വടക്കന്‍ ലണ്ടനിലെ കെന്റിഷ് ടൗണില്‍ ഒരു വാഹനത്തിന് തീപിടിച്ചത്. പ്രധാനമന്ത്രിയുടെ അതേ തെരുവിലെ സ്വകാര്യവീട്ടില്‍ തീപിടിച്ചത്, വടക്കുപടിഞ്ഞാറന്‍ ലണ്ടനില്‍ അദ്ദേഹം മുമ്പു താമസിച്ചിരുന്ന വിലാസത്തില്‍ തീപിടിത്തം നടന്നത് എന്നിങ്ങനെ മൂന്നു കാര്യങ്ങളിലാണ് കുറ്റങ്ങള്‍
More »