അസിസ്റ്റഡ് ഡൈയിംഗ് ബില്‍ നിയമമാകാനുള്ള സാധ്യത മങ്ങി; ബില്ലിനുള്ള പിന്തുണ പിന്‍വലിച്ച് റോയല്‍ കോളേജ് ഓഫ് സൈക്യാട്രിസ്റ്റ്‌സ്
ബ്രിട്ടനില്‍ പരിഗണനയിലുള്ള അസിസ്റ്റഡ് ഡൈയിംഗ് ബില്ലിന് (ദയാവധം) പിന്തുണ പിന്‍വലിച്ച് റോയല്‍ കോളേജ് ഓഫ് സൈക്യാട്രിസ്റ്റ്‌സ്. ഹൗസ് ഓഫ് കോമണ്‍സില്‍ വെള്ളിയാഴ്ച ബില്‍ ചര്‍ച്ചകള്‍ക്കായി മടങ്ങിയെത്തുന്നതിന് മുന്‍പ് ഈ പ്രഖ്യാപനം വന്നത് ബില്ലിനെ അനുകൂലിക്കുന്നവര്‍ക്ക് തിരിച്ചടിയാണ്. ഇതോടെ ബില്‍ നിയമമാകാനുള്ള സാധ്യത മങ്ങി.
നിലവിലെ അവസ്ഥയില്‍ ടെര്‍മിനലി ഇല്‍ അഡല്‍റ്റ്‌സ് ബില്ലില്‍ ആത്മവിശ്വാസമില്ല, അതാണ് ബില്ലിനുള്ള പിന്തുണ പിന്‍വലിക്കുന്നത്, ആര്‍സിപി പ്രസിഡന്റ് ഡോ. ലേഡ് സ്മിത്ത് പറഞ്ഞു. ബില്ലിലെ വ്യവസ്ഥകള്‍ പ്രകാരം ദയാവധ കേസുകള്‍ പരിശോധിക്കുന്ന പാനലില്‍ ഒരു സൈക്യാട്രിസ്റ്റ് കൂടി ഉണ്ടാകും. കോളേജിന്റെ പിന്തുണ പിന്‍വലിച്ചത് ഇതില്‍ നിര്‍ണ്ണായകമാകും.
നിലവിലെ ബില്ലില്‍ സാധിച്ച് കൊടുക്കാന്‍ കഴിയാത്ത ആവശ്യങ്ങളെ കുറിച്ചോ, ദയാവധം ചികിത്സയുടെ ഭാഗമാണോ, അല്ലയോ എന്നതിലും, പാനലില്‍
More »
യുകെയില്‍ മലയാളി പെണ്‍കുട്ടി അന്തരിച്ചു
യുകെ മലയാളി സമൂഹത്തിനു വേദനയായി മലയാളി പെണ്‍കുട്ടിയുടെ മരണം. ലുക്കീമിയ ചികിത്സയിലിരുന്ന പെണ്‍കുട്ടിയാണ് മരണമടഞ്ഞത്. ന്യൂകാസിലിന് സമീപം ബെഡ്ലിങ്ടണില്‍ താമസിക്കുന്ന മാത്യു വര്‍ഗീസ് - ജോമോള്‍ മാത്യു ദമ്പതികളുടെ മകള്‍ ജോന എല്‍സ മാത്യു (14) ആണ് മരിച്ചത്. എറണാകുളം ജില്ലയിലെ പിറവം പേപ്പതി ഇല്ലിക്കല്‍ കുടുംബാംഗമാണ് ജോന. ബെഡ്ലിങ്ടണ്‍ സെന്റ് ബെനറ്റ് കാത്തലിക് സ്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിനിയായിരുന്നു.
ജോനയ്ക്ക് എറിക് എല്‍ദോ മാത്യു (6) എന്ന ഒരു സഹോദരനുണ്ട്. 2022ലാണ് ജോനയുടെ അമ്മയും നഴ്സുമായ ജോമോള്‍ മാത്യു യുകെയില്‍ എത്തിയത്. പിന്നീട് കുടുംബവും യുകെയിലേക്ക് വന്നു. നാട്ടില്‍ വെച്ച് ജോനയുടെ രോഗം കണ്ടെത്തി ചികിത്സ ആരംഭിച്ചിരുന്നു. 2024ല്‍ യുകെയില്‍ എത്തിയ ശേഷവും ചികിത്സ തുടര്‍ന്നു. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ന്യൂകാസിലിലെ റോയല്‍ വിക്ടോറിയ ഇന്‍ഫേര്‍മറി ഹോസ്പിറ്റലില്‍ വെച്ചായിരുന്നു ജോനയുടെ മരണം.
ജോനയുടെ മൃതദേഹം
More »
എന്‍എച്ച്എസ് നഷ്ടപരിഹാര ബില്ലുകള്‍ 58.2 ബില്ല്യണ്‍ പൗണ്ടില്‍; കടുത്ത വിമര്‍ശനം
എന്‍എച്ച്എസിന്റെ ഏറ്റവും വലിയ ബാധ്യതയായി ചികിത്സാ പിഴവിനുള്ള ഷ്ടപരിഹാര ബില്ലുകള്‍. മെഡിക്കല്‍ വീഴ്ചകളുടെ പേരില്‍ എന്‍എച്ച്എസ് നേരിടുന്ന ബാധ്യത 58.2 ബില്ല്യണ്‍ പൗണ്ടിന്റെ ബില്ലില്‍ എത്തിയെന്ന ഞെട്ടിക്കുന്ന കണക്കാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ബ്രിട്ടീഷ് ഗവണ്‍മെന്റിന്റെ രണ്ടാമത്തെ വലിയ ബാധ്യതയായി ഇത് മാറിയെന്നാണ് കോമണ്‍സ് പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റി കണ്ടെത്തിയിരിക്കുന്നത്.
2024 ഏപ്രില്‍ 1 വരെയുള്ള കണക്കുകള്‍ പ്രകാരം 58.2 ബില്ല്യണ്‍ പൗണ്ടാണ് മെഡിക്കല്‍ വീഴ്ചകളുടെ പേരില്‍ എന്‍എച്ച്എസ് നഷ്ടപരിഹാരത്തിനായി ചെലവഴിച്ചത്. രോഗികളുടെ സുരക്ഷ മെച്ചപ്പെടുത്തുന്നതില്‍ മന്ത്രിമാര്‍ പരാജയപ്പെട്ടതാണ് ഈ ഭാരത്തിന് കാരണമെന്ന് പിഎസി മുന്നറിയിപ്പില്‍ വ്യക്തമാക്കി.
ചികിത്സയിലെ പാകപ്പിഴകള്‍ നേരിടേണ്ടി വരുന്ന രോഗികള്‍ക്കാണ് ഈ വന്‍തോതിലുള്ള നഷ്ടപരിഹാരം നല്‍കേണ്ടി വരുന്നത്. ഈ പ്രതിസന്ധി കുറയ്ക്കാനുള്ള
More »
ജോലിയുള്ള മാതാപിതാക്കള്‍ക്കു ആശ്വാസം: വിപുലീകരിച്ച ചൈല്‍ഡ് കെയര്‍ രീതികള്‍ പ്രാബല്യത്തില്‍
കുട്ടികളുടെ കാര്യത്തില്‍ ജോലിയ്ക്ക് പോകുന്ന മാതാപിതാക്കള്‍ക്ക് വലിയ ആശങ്കയുണ്ട് . ചൈല്‍ഡ് കെയറിനായി നല്‍കേണ്ട പണത്തെ കുറിച്ച് ആലോചിക്കുമ്പോള്‍ ചിലര്‍ ജോലി വേണ്ടെന്ന് വച്ച് കുട്ടിയെ പരിപാലിക്കുന്ന രീതിയുമുണ്ട്. ഇപ്പോഴിതാ ചൈല്‍ഡ് കെയര്‍ രീതി മാറുകയാണ്.
അഞ്ചു വയസില്‍ താഴെ പ്രായമുള്ള കുഞ്ഞാണെങ്കില്‍ പ്രതിവര്‍ഷം 7500 പൗണ്ട് വരെ നിങ്ങള്‍ക്കു ലഭിക്കും. മാതാപിതാക്കള്‍ ഇരുവരും ജോലി ചെയ്യുന്നവരും മക്കള്‍ കൂടെ തന്നെ താമസിക്കുന്നവരുമാകണം. കുട്ടിയ്ക്ക് സെപ്തംബറിന് മുമ്പ് 9 മാസം തികഞ്ഞെങ്കില്‍ ആനുകൂല്യത്തിന് അപേക്ഷിക്കാം. ആഴ്ചയില്‍ 30 മണിക്കൂര്‍ സൗജന്യ ചൈല്‍ഡ് കെയറാണഅ ലഭിക്കുക.
ഒമ്പത് മാസത്തിലധികം പ്രായമുള്ള കുട്ടികളുള്ള മാതാപിതാക്കള്‍ക്ക് നിലവില്‍ 15 മണിക്കൂറാണ് ചൈല്‍ഡ് കെയര്‍ ഫണ്ട് ലഭിക്കുക. സെപ്തംബര്‍ മുതല്‍ ആഴ്ചയില്‍ 30 മണിക്കൂറായി ഇതു ലഭിക്കും. പല മാതാപിതാക്കളും കൂടുതല്‍ കുട്ടികള്‍
More »
യുകെ പുതിയ കുടിയേറ്റ നയം നടപ്പാക്കിയാല്‍ ഏറ്റവുമധികം ബാധിക്കുക ഇന്ത്യക്കാരെ; സ്ഥിരതാമസം നേടാന്‍ കാത്തിരുന്ന മലയാളികള്‍ക്ക് തിരിച്ചടി
പാര്‍ലമെന്റില്‍ യുകെ സര്‍ക്കാര്‍ കൊണ്ടുവന്ന പുതിയ കുടിയേറ്റ നയം നടപ്പാക്കിയാല്‍ ഏറ്റവുമധികം ബാധിക്കുക ഇന്ത്യക്കാരെയാകുമെന്ന് റിപ്പോര്‍ട്ട്. പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മര്‍ പുതിയ പരിഷ്‌കാരം പ്രഖ്യാപിച്ചതോടെ ഒരു മില്ല്യണിലേറെ കുടിയേറ്റക്കാര്‍ക്ക് അഞ്ച് വര്‍ഷം കൂടി അധികം കാത്തിരുന്നെങ്കില്‍ മാത്രമാണ് പെര്‍മനന്റ് റസിഡന്‍സിന് അവകാശം ലഭിക്കുകയെന്നതാണ് സ്ഥിതി. തിങ്കളാഴ്ച പ്രസിദ്ധീകരിച്ച ലേബറിന്റെ ഇമിഗ്രേഷന്‍ പരിഷ്‌കാരങ്ങള്‍ക്ക് രാജ്യത്ത് നിലവിലുള്ള കുടിയേറ്റക്കാര്‍ക്കിടയില്‍ സാരമായ പ്രത്യാഘാതം സൃഷ്ടിക്കാന്‍ കഴിയുമെന്നാണ് വ്യക്തമാകുന്നത്.
2020 മുതല്‍ രാജ്യത്ത് എത്തിയ വിദേശ ജോലിക്കാര്‍ക്ക് ബാധകമാകുന്ന ഈ നിബന്ധന ഹോം ഓഫീസ് പരിശോധിച്ച് വരികയാണെന്നാണ് റിപ്പോര്‍ട്ട്. പെര്‍മനന്റ് റസിഡന്‍സ് നേടുന്നതിന്റെ അരികില്‍ എത്തി നില്‍ക്കുന്ന ഒരു മില്ല്യണിലേറെ പേരുണ്ടെന്ന് ഗവണ്‍മെന്റ് ശ്രോതസ്സുകള്‍
More »
എന്‍എച്ച്എസ് ഇംഗ്ലണ്ട് നിര്‍ത്തലാക്കാന്‍ സര്‍ക്കാരിന് വ്യക്തമായ പദ്ധതിയില്ലെന്ന് എംപിമാര്‍
വ്യക്തമായ ഒരു പദ്ധതിയില്ലാതെയാണ് സര്‍ക്കാര്‍ എന്‍എച്ച്എസ് ഇംഗ്ലണ്ട് സംവിധാനം നിര്‍ത്തലാക്കാന്‍ ശ്രമിക്കുന്നതെന്ന് എംപിമാര്‍. അത് എങ്ങനെ നേടാമെന്നും ഫ്രണ്ട്‌ലൈന്‍ കെയറിന് എങ്ങനെ പ്രയോജനം ചെയ്യുമെന്നും ഒരു ക്രോസ്-പാര്‍ട്ടി ഗ്രൂപ്പ് എംപിമാര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ഇംഗ്ലണ്ടിലെ ആരോഗ്യ സേവനത്തിന്റെ മേല്‍നോട്ടം വഹിക്കാന്‍ ഉത്തരവാദിത്തമുള്ള ബോഡി മാര്‍ച്ചില്‍ പോകുമെന്നും അതിന്റെ പ്രവര്‍ത്തനങ്ങള്‍ ആരോഗ്യ, സാമൂഹിക പരിപാലന വകുപ്പിലേക്ക് കൊണ്ടുവരുമെന്നും മന്ത്രിമാര്‍ പ്രഖ്യാപിച്ചു.
എന്നാല്‍ ഉണ്ടാകുന്ന അനിശ്ചിതത്വത്തെക്കുറിച്ച് ആശങ്കയുണ്ടെന്ന് പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റി പറഞ്ഞു, അടുത്ത മൂന്ന് മാസത്തിനുള്ളില്‍ വ്യക്തമായ ഒരു പദ്ധതി തയ്യാറാക്കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
ദേശീയ തലത്തിലുള്ള മാറ്റങ്ങളോടൊപ്പം, ആസൂത്രണ സേവനങ്ങള്‍ക്ക് ഉത്തരവാദികളായ 42 പ്രാദേശിക ആരോഗ്യ
More »
അസിസ്റ്റഡ് ഡൈയിംഗ് പ്ലാനുകളെച്ചൊല്ലി ജിപിമാര്‍ക്കിടയില്‍ ഭിന്നതയെന്ന് ബിബിസി
ബ്രിട്ടനില്‍ ദയാവധം നിയമ വിധേയമാക്കാനുള്ള പുതിയ ബില്ലില്‍ ഇംഗ്ലണ്ടിലെ കുടുംബ ഡോക്ടര്‍മാര്‍ക്കിടയിലും ഭിന്നതയെന്നു ബിബിസി റിപ്പോര്‍ട്ട് . നിയമത്തെക്കുറിച്ച് നിരവധി ജിപിമാര്‍ എത്രത്തോളം ശക്തമായി കരുതുന്നു എന്നതിനെക്കുറിച്ചുള്ള ഒരു സവിശേഷ ഉള്‍ക്കാഴ്ച ഈ കണ്ടെത്തലുകള്‍ നല്‍കുന്നു - കൂടാതെ വ്യക്തിപരമായ വിശ്വാസങ്ങളും അനുഭവങ്ങളും ഈ വിഷയത്തില്‍ ഡോക്ടര്‍മാരുടെ വീക്ഷണങ്ങളെ എങ്ങനെ രൂപപ്പെടുത്തുന്നുവെന്ന് എടുത്തുകാണിക്കുന്നു.
ഇംഗ്ലണ്ടിലെയും വെയില്‍സിലെയും ചില മാരക രോഗികള്‍ക്ക് അസിസ്റ്റഡ് ഡൈയിംഗ് അനുവദിക്കുന്ന തരത്തില്‍ നിയമം മാറ്റുന്നതിനോട് അവര്‍ യോജിക്കുന്നുണ്ടോ എന്ന് ചോദിച്ചുകൊണ്ട് ബിബിസി ന്യൂസ് 5,000-ത്തിലധികം ജിപിമാര്‍ക്ക് ഒരു ചോദ്യാവലി അയച്ചു.
1,000-ത്തിലധികം ജിപിമാര്‍ മറുപടി നല്‍കി, ഏകദേശം 500 പേര്‍ അസിസ്റ്റഡ് ഡൈയിംഗ് നിയമത്തെ എതിര്‍ക്കുന്നുവെന്നും ഏകദേശം 400 പേര്‍ അനുകൂലിക്കുന്നുവെന്നും പറഞ്ഞു.
More »
കീര്‍ സ്റ്റാര്‍മറും ആയി ബന്ധപ്പെട്ട രണ്ട് വസതികളില്‍ തീപിടുത്തം; അന്വേഷണം
പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മറും ആയി ബന്ധപ്പെട്ട രണ്ട് സ്ഥലങ്ങളില്‍ ഉണ്ടായ തീപിടുത്തത്തെ കുറിച്ച് ഗൗരവതരമായ അന്വേഷണം പോലീസ് ആരംഭിച്ചു. തീപിടുത്തം സംശയാസ്പദമാണെന്നാണ് പ്രാഥമിക വിലയിരുത്തല്‍. തീവ്രവാദ വിരുദ്ധ പോലീസ് ആണ് അന്വേഷണം നടത്തുന്നത്.
തിങ്കളാഴ്ച പുലര്‍ച്ചെ വടക്കന്‍ ലണ്ടനിലെ കെന്റിഷ് ടൗണിലുള്ള പ്രധാനമന്ത്രിയുടെ സ്വകാര്യ വീട്ടില്‍ ഉണ്ടായ തീപിടുത്തത്തില്‍ അടിയന്തിര സേവനങ്ങളെ വിളിച്ചിരുന്നു . വീടിന്റെ പ്രവേശന കവാടത്തിന് കേടുപാടുകള്‍ സംഭവിച്ചെങ്കിലും ആര്‍ക്കും പരിക്കില്ലെന്ന് മെട്രോപൊളിറ്റന്‍ പോലീസ് പറഞ്ഞു. ഞായറാഴ്ചയും സമാനമായ ഒരു സംഭവം നടന്നിരുന്നു. രാവിലെ മൂന്ന് മണിക്ക് ഇസ്ലിംഗ്ടണില്‍ ഫ്ലാറ്റുകളായി മാറ്റിയ ഒരു വീടിന്റെ മുന്‍വാതിലില്‍ ഉണ്ടായ ചെറിയ തീപിടുത്തത്തില്‍ അടിയന്തിര സേവനങ്ങളെ വിളിച്ചു. ഇതും പ്രധാനമന്ത്രിയുമായി ബന്ധപ്പെട്ട സ്ഥലമാണ്.
ഒരു കാറിന് തീ പിടിച്ച സംഭവവും അന്വേഷണത്തില്‍
More »
യുകെ തൊഴിലില്ലായ്മ നാല് വര്‍ഷത്തിനിടെ ഉയര്‍ന്ന നിരക്കില്‍; ജോബ് വേക്കന്‍സികള്‍ താഴേക്ക്
യുകെയിലെ തൊഴിലില്ലായ്മ നിരക്ക് കഴിഞ്ഞ നാല് വര്‍ഷത്തിനിടെയുള്ള ഏറ്റവും ഉയര്‍ന്ന നിരക്കില്‍ എത്തിയതായി ഔദ്യോഗിക കണക്കുകള്‍. രാജ്യത്തിന്റെ തൊഴില്‍ വിപണി മെല്ലെപ്പോക്കില്‍ തുടരുന്നുവെന്നാണ് ഇതോടെ സ്ഥിരീകരിക്കുന്നത്.
ഈ വര്‍ഷത്തെ ആദ്യ മൂന്ന് മാസത്തെ കണക്കുകള്‍ പ്രകാരം തൊഴിലില്ലായ്മ നിരക്ക് 4.5 ശതമാനത്തിലാണ് തുടരുന്നതെന്ന് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ് വ്യക്തമാക്കി. മുന്‍ പാദത്തില്‍ നിന്നും 0.2 ശതമാനമാണ് വര്‍ദ്ധന, 2021 സമ്മറിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.
എംപ്ലോയര്‍ നാഷണല്‍ ഇന്‍ഷുറന്‍സ് കോണ്‍ട്രിബ്യൂഷന്‍, നാഷണല്‍ ലിവിംഗ് വേജ് എന്നിവയിലെ വര്‍ദ്ധനവുകള്‍ക്കിടെയാണ് തൊഴില്‍ വിപണി ഊര്‍ദ്ധശ്വാസം വലിക്കുന്നത്. ഏപ്രില്‍ വരെയുള്ള പാദത്തില്‍ സമ്പദ് വ്യവസ്ഥയിലെ തൊഴില്‍ വേക്കന്‍സികളുടെ എണ്ണത്തില്‍ 5.3 ശതമാനം കുറവ് വന്നതായി ഒഎന്‍എസ് പറയുന്നു.
ഏപ്രില്‍ വരെയുള്ള മൂന്ന് മാസങ്ങളില്‍
More »