യു.കെ.വാര്‍ത്തകള്‍

ലെസ്റ്ററില്‍ മലയാളി യുവാവ് വീട്ടില്‍ മരിച്ചനിലയില്‍
ലെസ്റ്ററില്‍ മലയാളി യുവാവിനെ മരിച്ചനിലയില്‍ കണ്ടെത്തി. കോഴിക്കോട് സ്വദേശിയായ അഖില്‍ സൂര്യകിരണി (32) നെയാണ് ലെസ്റ്ററിലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഹൃദയാഘാതം സംഭവിച്ചതാണ് മരണകാരണമെന്നാണ് പ്രാഥമിക വിലയിരുത്തല്‍. റോയല്‍ മെയിലില്‍ ജോലി ചെയ്യുകയായിരുന്നു അഖില്‍. പഠിക്കാനായി യുകെയിലെത്തിയ യുവാവ് പഠനം പൂര്‍ത്തിയാക്കിയ ശേഷമുള്ള സ്റ്റേ ബാക്ക് വിസയില്‍ കഴിയവേയാണ് മരണം തേടിയെത്തിയത്. സുഹൃത്തുക്കള്‍ ജോലി കഴിഞ്ഞ് തിരിച്ച് വന്നപ്പോഴാണ് മരിച്ച നിലയില്‍ അഖിലിനെ വീട്ടില്‍ കണ്ടെത്തിയത്. പോലീസില്‍ അറിയച്ചതിനെതുടര്‍ന്ന് കൂടുതല്‍ അന്വേഷണങ്ങള്‍ക്കായി മൃതദേഹം ഇപ്പോള്‍ ലെസ്റ്റര്‍ റോയല്‍ ഇന്‍ഫിര്‍മറി ഹോസ്പിറ്റല്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. നാട്ടിലുള്ള ബന്ധുക്കളുമായി സുഹൃത്തുക്കള്‍ വഴി ബന്ധപ്പെട്ടിട്ടുണ്ട്. അഖിലിന്റെ വേര്‍പാടില്‍ ലെസ്റ്റര്‍ കേരള കമ്മ്യൂണിറ്റി

More »

കുടിയേറ്റ നിയന്ത്രണം: ബിസിനസുകളും, കെയര്‍, ഹെല്‍ത്ത്, യൂണിവേഴ്‌സിറ്റി, കണ്‍സ്ട്രക്ഷന്‍ മേഖലകളും ആശങ്കയില്‍
കുടിയേറ്റം കുറയ്ക്കാനെന്ന പേരില്‍ കടുത്ത നിയന്ത്രണം കൊണ്ടുവരുന്ന സര്‍ക്കാര്‍ ഇരിക്കുന്ന കൊമ്പ് മുറിയ്ക്കുന്ന രീതിയില്‍. വൃദ്ധ പരിചരണം ഉള്‍പ്പെടെ മേഖലകളില്‍ വലിയ തോതില്‍ തൊഴില്‍ ക്ഷാമം രൂക്ഷമാകുമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. കെയറര്‍ വിസ നിര്‍ത്തലാക്കുന്നതോടെ നഴ്‌സിങ് ഹോമുകള്‍ പലതും അടച്ചുപൂട്ടേണ്ടിവരും. വിദേശത്തു നിന്ന് കെയര്‍ വര്‍ക്കര്‍മാരെ റിക്രൂട്ട് ചെയ്യുന്നത് അവസാനിപ്പിക്കുമ്പോള്‍ തദ്ദേശീയരായി കെയറര്‍മാരെ കിട്ടാനും ബുദ്ധിമുട്ടുള്ള അവസ്ഥയാണ്. നിഗല്‍ ഫരാഗിന്റെ റിഫോം യുകെ ലോക്കല്‍ തെരഞ്ഞെടുപ്പില്‍ വന്‍ മുന്നേറ്റം നടത്തിയതോടെ സടകുടഞ്ഞ് എഴുന്നേറ്റ ലേബര്‍ ഇതുവരെ മെല്ലെപ്പോക്കില്‍ വെച്ചിരുന്ന ഇമിഗ്രേഷന്‍ നിയന്ത്രണം എടുത്ത് വീശുകയാണ്. എന്നാല്‍ ഇത് ബാധിക്കുന്നതാകട്ടെ ബ്രിട്ടനെ സംബന്ധിച്ച് സുപ്രധാനമായ എല്ലാ മേഖലകളെയുമാണ്. സോഷ്യല്‍ കെയര്‍, ഹോസ്പിറ്റാലിറ്റി, ആരോഗ്യം,

More »

വരുമാന നഷ്ടം പരിഹരിച്ചില്ലെങ്കില്‍ സമരം; സുപ്രധാന പ്രഖ്യാപനവുമായി ആര്‍സിഎന്‍
നക്കാപ്പിച്ച ശമ്പളവര്‍ധനവ് നല്‍കി എന്‍എച്ച്എസ് നഴ്‌സുമാരെ നിശബ്ദരാമെന്ന് കരുതേണ്ടെന്ന് പ്രഖ്യാപിച്ച് റോയല്‍ കോളേജ് ഓഫ് നഴ്‌സിംഗ് (ആര്‍സിഎന്‍). കഴിഞ്ഞ 15 വര്‍ഷത്തിനിടെ ഉണ്ടായ 25% വരുമാന നഷ്ടം നികത്തി നല്‍കുന്ന തരത്തിലുള്ള വര്‍ധനവാണ് നഴ്‌സുമാര്‍ക്ക് വേണ്ടതെന്ന് ആര്‍സിഎന്‍ വ്യക്തമാക്കി. നിലവില്‍ ഓഫര്‍ ചെയ്തിട്ടുള്ള 2.8% വര്‍ധന ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ലെന്നും, നാടകീയമായ രീതിയില്‍ നിരക്ക് വര്‍ധിപ്പിച്ചില്ലെങ്കില്‍ നഴ്‌സുമാര്‍ സമരത്തിന് ഇറങ്ങുമെന്നും ആര്‍സിഎന്‍ ജനറല്‍ സെക്രട്ടറി പ്രൊഫ. നിക്കോള റേഞ്ചര്‍ പ്രഖ്യാപിച്ചു. നഷ്ടമായ വരുമാനം തിരികെ ലഭിക്കാന്‍ പര്യാപ്തമായ തോതിലാണ് വര്‍ധന വേണ്ടത്. ഈ ലക്ഷ്യം നേടാന്‍ പല്ലും നഖവും ഉപയോഗിച്ച് പോരാടാന്‍ തയ്യാറാണ്, ജനറല്‍ സെക്രട്ടറി വ്യക്തമാക്കി. നിലവില്‍ ഓഫര്‍ ചെയ്യുന്ന ശമ്പളവര്‍ദ്ധനവില്‍ ജീവനക്കാരും അവരുടെ യൂണിയനുകളും സംതൃപ്തരല്ലെന്നാണ്

More »

സാങ്കേതിക തകരാര്‍; ലണ്ടനിലെ വിമാനത്താവളത്തില്‍ കുടുങ്ങിയത് ആയിരക്കണക്കിന് യാത്രക്കാര്‍
കമ്പ്യൂട്ടര്‍ ശൃംഖലയിലെ സാങ്കേതിക തകരാര്‍ മൂലം ഇന്നലെ രാവിലെ ലണ്ടനിലെ സ്റ്റാന്‍സ്റ്റഡ് വിമാനത്താവളത്തില്‍ ആയിരക്കണക്കിന് യാത്രക്കാരാണ് കുടുങ്ങിയത്. രാവിലെ നാലു മുതല്‍ തന്നെ യാത്രക്കാര്‍ ബുദ്ധിമുട്ടിലായിരുന്നു. പത്തുമണിയോടെ പ്രശ്‌നങ്ങള്‍ പരിഹരിച്ചെങ്കിലും പലര്‍ക്കും വിമാനങ്ങള്‍ മിസ്സാകുകയും പലരുടേയും യാത്ര മുടങ്ങുകയും ചെയ്തു. ചെക്ക് ഇന്‍ കൗണ്ടറുകള്‍ മണിക്കൂറുകള്‍ പ്രവര്‍ത്തന രഹിതമായതോടെ ടെര്‍മിനല്‍ നിറയുന്ന അവസ്ഥയായി. പ്രശ്‌ന പരിഹാരമുണ്ടായെങ്കിലും വിമാനങ്ങള്‍ക്ക് പലതിനും സമയം പാലിക്കാനായില്ല. ഉച്ച കഴിഞ്ഞുള്ള വിമാനങ്ങളും വൈകിയാണ് യാത്ര പുറപ്പെട്ടത്. ബാഗേജ് ചെക്ക് ഇന്‍, സെക്യൂരിറ്റി ക്ലിയറന്‍സ് വിഭാഗത്തിലെ കമ്പ്യൂട്ടറുകള്‍ സാങ്കേതിക തകരാര്‍ മൂലം പ്രശ്‌നത്തിലായത്. യാത്രക്കാര്‍ക്കുണ്ടായ അസൗകര്യത്തില്‍ എയര്‍പോര്‍ട്ട് ഖേദം പ്രകടിപ്പിച്ചു. റീഷെഡ്യൂളിങ് ഉള്‍പ്പെടെയുള്ള

More »

വിദ്യാര്‍ഥി വിസയിലെത്തി ശേഷം യുകെയില്‍ കാണാതായ മലയാളി യുവാവിനെ കണ്ടെത്തി; ഇനി നാട്ടിലേയ്ക്ക്
യുകെയില്‍ വിദ്യാര്‍ഥി വിസയിലെത്തി ശേഷം കാണാതായ തൃശൂര്‍ ചാലക്കുടി സ്വദേശിയായ യുവാവിനെ കണ്ടെത്തി ലണ്ടനിലെ മലയാളി സമൂഹം. ഒപ്പം കേന്ദ്രമന്ത്രിയും തൃശൂര്‍ എംപിയുമായ സുരേഷ് ഗോപിയുടെ ഇടപെടലും കൂടിയായപ്പോള്‍ യുവാവിനെ നാട്ടില്‍ എത്തിക്കാനുള്ള ക്രമീകരണങ്ങള്‍ക്കും തുടക്കമായി. 2021 ല്‍ യുകെയിലെ ചെസ്റ്റര്‍ യൂണിവേഴ്സിറ്റിയില്‍ എംബിഎ പഠനത്തിന് എത്തിയ സൗരവ് സന്തോഷിനെ‌ (26) ഫെബ്രുവരി മുതലാണ് കാണാതായത്. പഠനം പൂര്‍ത്തിയാക്കി ഫെബ്രുവരിയില്‍ പോസ്റ്റ് സ്റ്റഡി വീസയുടെ കാലാവധി അവസാനിക്കാനിരിക്കെയാണ് സൗരവ് നാട്ടിലുള്ള മാതാപിതാക്കളെ ബന്ധപ്പെടുന്നില്ലെന്ന് യുകെയിലുള്ള മലയാളികളായ പൊതുപ്രവര്‍ത്തകരുടെ ഇടയില്‍ വിവരം ലഭിക്കുന്നത്. 2024 സെപ്റ്റംബര്‍ വരെ മിക്ക ദിവസങ്ങളിലും മാതാപിതാക്കളുമായി ഫോണിലൂടെ ബന്ധം പുലര്‍ത്തിയിരുന്ന സൗരവ് ഫെബ്രുവരി വരെ വല്ലപ്പോഴും മാത്രമാണ് ബന്ധപ്പെട്ടിരുന്നത്. ഫെബ്രുവരിക്ക് ശേഷം സൗരവുമായി യാതൊരു വിധത്തിലും

More »

ലണ്ടനില്‍ ഭീകരാക്രമണത്തിന് പദ്ധതി: അറസ്റ്റിലായവര്‍ 9 ആയി
ലണ്ടനില്‍ ഇസ്രയേല്‍ എംബസിയിക്കെതിരെ ഭീകരാക്രമണത്തിന് പദ്ധതിയിട്ടെന്ന കുറ്റത്തിന് ഒരു ഇറാനിയന്‍ പൗരന്‍ കൂടി അറസ്റ്റില്‍. ഭീകരവാദ പ്രവര്‍ത്തനത്തിന് അറസ്റ്റിലായ ഇറാനിയന്‍ വംശജരുടെ എണ്ണം എട്ടായി. രണ്ടു വ്യത്യസ്ത സംഭവങ്ങളിലായാണ് പൊലീസ് ഇവരെ അറസ്റ്റ് ചെയ്തത്. ആദ്യത്തെ സംഘത്തില്‍ നാല് ഇറാനിയന്‍ പൗരന്മാരും അഞ്ചാമനായി ഒരാളും ഉള്‍പ്പെട്ടിരുന്നു. കൂടുതല്‍ വിവരങ്ങള്‍ പൊലീസ് വെളിപ്പെടുത്തിയിട്ടില്ല. ദേശീയ സുരക്ഷാ നിയമപ്രകാരം വടക്കുപടിഞ്ഞാറന്‍ ലണ്ടനില്‍ നിന്നാണ് 31 കാരനെ കസ്റ്റഡിയിലെടുത്തതായി മെട്രോപൊളിറ്റന്‍ പൊലീസ് പറഞ്ഞു. ഈ സംഘത്തില്‍പ്പെട്ട 39, 44, 55 വരെ വയസ്സുള്ള മൂന്നുപേരെ മേയ് 3ാം തിയതി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മെയ് 17 വരെ ഇവരെ കസ്റ്റഡിയില്‍ വെക്കാന്‍ പൊലീസിന് വാറണ്ട് ലഭിച്ചു. വലിയൊരു ഭീകരാക്രമണ ഭീഷണിയാണ് പൊലീസ് നേരിട്ടതെന്ന് ആഭ്യന്തര സെക്രട്ടറി യെവെറ്റ് കൂപ്പര്‍ പറഞ്ഞു.വിശദമായ അന്വേഷണം

More »

ഇംഗ്ലണ്ടിലെ ആശുപത്രികള്‍ ജീവനക്കാരെ കുറയ്ക്കും, ഒപ്പം സേവനങ്ങളും!
സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ ട്രസ്റ്റുകള്‍ സ്വന്തം നിലയ്ക്ക് സേവിംഗ്‌സ് കണ്ടെത്തണം എന്നാണു പുതിയ എന്‍എച്ച്എസ് മേധാവി ഉത്തരവ് പുറപ്പെടുവിച്ചത്. ഇതിന്റെ ഭാഗമായി ജീവനക്കാരെ കുറച്ചും, സേവനങ്ങള്‍ അവസാനിപ്പിച്ചും, ചികിത്സ റേഷന്‍ വ്യവസ്ഥയില്‍ നല്‍കി ചുരുക്കിയുമാണ് സേവിംഗ്‌സ് കണ്ടെത്താന്‍ ഇംഗ്ലണ്ടിലെ ആശുപത്രികള്‍ ശ്രമിക്കുന്നത്. സേവനങ്ങളെയും ജീവനക്കാരെയും ചുരുക്കി സേവിംഗ്‌സ് കണ്ടെത്താന്‍ ശ്രമിക്കുന്നത് രോഗികള്‍ക്ക് തന്നെ തിരിച്ചടിയായി മാറുമെന്ന മുന്നറിയിപ്പ് നിലനില്‍ക്കുമ്പോഴാണ് ഈ നടപടി. സാമ്പത്തിക പുനഃസംഘടന നടപ്പിലാക്കാനായാണ് ഇംഗ്ലണ്ടിലെ 215 എന്‍എച്ച്എസ് ട്രസ്റ്റുകള്‍ ഈ വഴി തെരഞ്ഞെടുക്കുന്നത്. റിഹാബിലിറ്റേഷന്‍ സെന്ററുകള്‍ അടച്ചതിന് പുറമെ സംസാരിച്ചുള്ള തെറാപ്പി സേവനങ്ങള്‍ വെട്ടിക്കുറച്ചും, അന്ത്യകാല ചികിത്സയ്ക്കുള്ള ബെഡുകള്‍ കുറച്ചുമാണ് ആശുപത്രികള്‍ പ്രതികരിക്കുന്നത്.

More »

തുടര്‍ച്ചയായ മൂന്നാം വര്‍ഷവും യുകെ സര്‍വകലാശാലകള്‍ കനത്ത നഷ്ടത്തില്‍; വിദ്യാര്‍ത്ഥി വിസ നയത്തില്‍ ഇളവുണ്ടാകുമോ?
മലയാളികളടക്കമുള്ള വിദേശ വിദ്യാര്‍ത്ഥികള്‍ കൈവിട്ടതോടെ യുകെയിലെ മിക്ക സര്‍വകലാശാലകളും കടുത്ത സാമ്പത്തിക പ്രതിസന്ധി അഭിമുഖീകരിക്കുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. സര്‍വകലാശാലകളുടെ വരുമാനത്തില്‍ തുടര്‍ച്ചയായ മൂന്നാം വര്‍ഷവും ഇടിവ് നേരിട്ടതായി ഉന്നത വിദ്യാഭ്യാസ റെഗുലേറ്റര്‍ ആണ് അറിയിച്ചത്. മലയാളികള്‍ ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര വിദ്യാര്‍ഥികളുടെ എണ്ണം കുറയുന്നതാണ് വരുമാനം കുത്തനെ ഇടിയുന്നതിന്റെ പ്രധാന കാരണമായി ചൂണ്ടി കാണിക്കപ്പെടുന്നത്. കെട്ടിടങ്ങള്‍ ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങള്‍ മാറ്റിവെച്ച് പലരും ബഡ്ജറ്റ് കമ്മിയെ മറികടക്കാന്‍ ശ്രമിക്കുകയാണ്. ഇതുകൂടാതെ പല യൂണിവേഴ്സിറ്റികളിലും ജീവനക്കാരുടെ എണ്ണം കുറയ്ക്കാനുള്ള നടപടിയും സ്വീകരിക്കുന്നുണ്ട്. ഈ വിഷയത്തില്‍ ഓഫീസ് ഫോര്‍ സ്റ്റുഡന്റ്‌സിന്റെ (OfS) വാര്‍ഷിക സാമ്പത്തിക പരിശോധന കണ്ടെത്തിയ കാര്യങ്ങള്‍ അക്ഷരാര്‍ത്ഥത്തില്‍ യുകെയിലെ

More »

യുകെ- യുഎസ് വ്യാപാര കരാര്‍ യാഥാര്‍ത്ഥ്യത്തിലേക്ക്; കാറുകളുടേയും അലൂമിനിയം, സ്റ്റീല്‍ താരിഫുകള്‍ കുറച്ചേക്കും
ഇന്ത്യയും യുകെയും തമ്മിലുള്ള വ്യാപാര കരാര്‍ യാഥാര്‍ത്ഥ്യമാകുന്നതിനു പിന്നാലെ യുഎസും യുകെയും തമ്മിലുള്ള വ്യാപാര കരാറും നിലവില്‍വരുന്നു. സ്റ്റീല്‍, അലൂമിനിയം കയറ്റുമതിയില്‍ ഏര്‍പ്പെടുത്തിയിരുന്ന 25 ശതമാനം താരിഫ് ഒഴിവാക്കാന്‍ യുഎസ് സമ്മതിച്ചു. ബ്രിട്ടീഷ് സ്റ്റീല്‍ വ്യവസായത്തിന് ഇത് ആശ്വാസമാകും. ബ്രിട്ടനില്‍ നിര്‍മ്മിക്കുന്ന കാറുകള്‍ക്ക് യുഎസ് ആദ്യം പ്രഖ്യാപിച്ച 27.5 ശതമാനം താരിഫ് പത്തുശതമാനമായി കുറയ്ക്കുകയും ചെയ്തു. 9 ബില്യണ്‍ പൗണ്ടിലധികം വില മതിക്കുന്ന ബ്രിട്ടീഷ് കാറുകളുടെ പ്രധാന കയറ്റുമതി വിപണിയാണ് യുഎസ്. യുകെയിലെ ഫാര്‍മസ്യൂട്ടിക്കല്‍ വ്യവസായത്തിനും പരിഗണന നല്‍കുമെന്ന് യുഎസ് വാഗ്ദാനം ചെയ്തു. യുകെയിലെ ഇന്ത്യന്‍ കമ്പനികള്‍ക്കും കരാര്‍ ആശ്വാസകരമാണ്. ടാറ്റാ സ്റ്റീല്‍, ജാഗ്വര്‍ എന്നി കമ്പനികള്‍ക്ക് കരാര്‍ ഗുണകരമാകും. യുകെ ഇന്ത്യ വ്യാപാര കരാര്‍ നിലവില്‍ വന്നതോടെ യുഎസിന് മേല്‍

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions