യു.കെ.വാര്‍ത്തകള്‍

'പാകിസ്ഥാന്‍ ലാദന്റെ ഒളിയിടം, സ്വയം പ്രതിരോധിക്കാന്‍ ഇന്ത്യയ്ക്ക് അവകാശമുണ്ട്' - പ്രീതി പട്ടേല്‍ എംപി
പാകിസ്ഥാനിലെ ഭീകരവാദ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കാന്‍ നടപടികള്‍ സ്വീകരിക്കാന്‍ ഇന്ത്യക്ക് അവകാശമുണ്ടെന്ന് യുകെ എംപി പ്രീതി പട്ടേല്‍. ഏപ്രില്‍ 22ന് കശ്മീരിലെ പഹല്‍ഗാമില്‍ 26 വിനോദസഞ്ചാരികളുടെ മരണത്തിന് ഇടയാക്കിയ ഭീകരാക്രമണത്തെ അപലപിച്ച പ്രീതി പട്ടേല്‍, പാകിസ്ഥാനിലെ ഭീകര പരിശീലന കേന്ദ്രങ്ങള്‍ ഇന്ത്യക്കും പാശ്ചാത്യ രാജ്യങ്ങള്‍ക്കും ഭീഷണിയാണെന്ന് അറിയാമെന്നും വ്യക്തമാക്കി. ഭീകരവാദ വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഇന്ത്യയുമായി സഹകരണം ബ്രിട്ടണ്‍ വര്‍ധിപ്പിക്കണമെന്ന് പ്രീതി പട്ടേല്‍ ആവശ്യപ്പെട്ടു. 'ഏപ്രില്‍ 22ന് പഹല്‍ഗാമില്‍ 26 വിനോദസഞ്ചാരികളെ ഭീകരര്‍ നിഷ്ഠൂരമായി കൊലപ്പെടുത്തി. പോയിന്റ് ബ്ലാങ്കില്‍ വച്ച് തലയ്ക്ക് വെടിയേറ്റാണ് മിക്ക ഇരകളും കൊല്ലപ്പെട്ടത്. ഈ ക്രൂര കൊലപാതകങ്ങളില്‍ തകര്‍ന്ന എല്ലാ സഹോദരങ്ങളെയും ചേര്‍ത്തുനിര്‍ത്തുന്നു. ഇന്ത്യയ്ക്കും പാകിസ്ഥാനുമിടയിലെ സംഘര്‍ഷം അയയേണ്ടതുണ്ട്, യുദ്ധം

More »

അഭിപ്രായ സര്‍വേയില്‍ ലേബര്‍ പാര്‍ട്ടിയേക്കാള്‍ ഏഴു ശതമാനം ലീഡില്‍ ഒന്നാമതെത്തി റിഫോം യുകെ
തദ്ദേശ ഭരണസ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ തകര്‍പ്പന്‍ വിജയം നേടിയ നിഗല്‍ ഫരാഗ്ഗിന്റെ റിഫോം യു കെ പാര്‍ട്ടി കുതിപ്പ് തുടരുന്നു എന്ന് പുതിയ സര്‍വ്വേഫലങ്ങള്‍. യു ഗോ ഏറ്റവും ഒടുവില്‍ നടത്തിയ സര്‍വ്വേയില്‍ 29 ശതമാനം പോയിന്റാണ് റിഫോം യു കെ നേടിയത്. ലേബര്‍ പാര്‍ട്ടിയേക്കാള്‍ 7 പോയിന്റുകള്‍ക്കാണ് ഇപ്പോള്‍ റിഫോം മുന്നിലുള്ളത്. ലേബര്‍ പാര്‍ട്ടിക്കാണെങ്കില്‍ മുന്‍പ് ഉണ്ടായിരുന്നതിനേക്കാള്‍ ഒരു പോയിന്റ് കുറയുകയും ചെയ്തു. വെറും 17 പോയിന്റ് നേടി കണ്‍സര്‍വേറ്റീവ് പാര്‍ട്ടി മൂന്നാം സ്ഥാനത്തെത്തി. തെരേസ മേയുടെ നേതൃത്വകാലത്തിന്റെ അന്തിമഘട്ടത്തിനു ശേഷം പാര്‍ട്ടിക്കുണ്ടാവുന്ന ഏറ്റവും കുറവ് ജനപ്രീതിയാണിത് ഇലക്റ്ററോള്‍ കാല്‍ക്കുലസ് പ്രൊജക്ഷനുകള്‍ പറയുന്നത്, ഇതേ ജനപിന്തുണ പൊതുതെരഞ്ഞെടുപ്പിലും ലഭിച്ചാല്‍, ഇപ്പോള്‍ ലഭിച്ച പോയിന്റ് റിഫോം യു കെക്ക് പാര്‍ലമെന്റില്‍ 40 സീറ്റിന്റെ ഭൂരിപക്ഷം

More »

യുകെ വിസ ലഭിക്കാന്‍ വിദേശ ജോലിക്കാര്‍ അറിഞ്ഞിരിക്കേണ്ട ഭാഷാപ്രാവീണ്യം ഉയര്‍ത്താന്‍ ലേബര്‍ ഗവണ്‍മെന്റ്
എല്ലാ കുടിയേറ്റക്കാര്‍ക്കും ഇനി ഇംഗ്ലീഷ് 'പച്ചവെള്ളം' പോലെ സംസാരിക്കാന്‍ അറിഞ്ഞിരിക്കണമെന്ന് നിബന്ധന വരുന്നു. കുടിയേറ്റക്കാരെ നിയന്ത്രിക്കാനുള്ള നിയമങ്ങള്‍ കടുപ്പിക്കുന്നതിന്റെ ഭാഗമായാണ് ഈ നിബന്ധനയും. ബ്രിട്ടനില്‍ താമസിച്ച് ജോലി ചെയ്യാന്‍ വിസ വേണ്ടവരെല്ലാം മെച്ചപ്പെട്ട രീതിയില്‍ ഇംഗ്ലീഷ് സംസാരിച്ചിരിക്കണമെന്ന നിബന്ധനയാണ് കീര്‍ സ്റ്റാര്‍മര്‍ ഗവണ്‍മെന്റ് നടപ്പാക്കാന്‍ ഒരുങ്ങുന്നത്. ഇമിഗ്രേഷന്‍ സിസ്റ്റം പൊളിച്ചെഴുതുന്നതിന്റെ ഭാഗമായി അടുത്ത ആഴ്ച ഇറക്കുന്ന ധവളപത്രത്തില്‍ ഇതുള്‍പ്പെടെ സുപ്രധാന നിബന്ധനകള്‍ ഉള്‍പ്പെടുമെന്നാണ് കരുതുന്നത്. യുകെ വിസ നല്‍കുന്നതിന് മുന്നോടിയായി കൂടുതല്‍ ഉയര്‍ന്ന നിലവാരമുള്ള ഇംഗ്ലീഷ് സംസാരിക്കണമെന്ന് വിദേശ ജോലിക്കാരോട് ആവശ്യപ്പെടും. നിലവില്‍ ജിസിഎസ്ഇ നിലവാരത്തിന് തുല്യമായ ഭാഷാ പ്രാവീണ്യമാണ് കുടിയേറ്റക്കാര്‍ തെളിയിക്കേണ്ടത്. എന്നാല്‍ ബ്രിട്ടീഷ്

More »

വത്തിക്കാനില്‍ 'കറുത്ത പുക'; പുതിയ മാര്‍പാപ്പയെ തിരഞ്ഞെടുക്കാനായില്ല
റോം : കത്തോലിക്ക സഭയുടെ പുതിയ അധ്യക്ഷനെ ബുധനാഴ്ച തിരഞ്ഞെടുക്കാനായില്ല. സിസ്റ്റെയ്ന്‍ ചാപ്പലിനുള്ളില്‍ നിന്ന് കറുത്ത പുകയാണ് ഉയര്‍ന്നത്. ആദ്യ റൗണ്ട് വോട്ടെടുപ്പില്‍ പുതിയ മാര്‍പ്പാപ്പയെ തിരഞ്ഞെടുക്കാനാവാതെ വന്നതോടെ വ്യാഴാഴ്ച വോട്ടെടുപ്പ് തുടരും. പാപ്പയെ തിരഞ്ഞെടുത്താല്‍ ചിമ്മിനിയില്‍ നിന്ന് വെളുത്ത പുകയാണ് ഉയരുക. നിലവിലുള്ള കാനോന്‍ നിയമപ്രകാരം 80 വയസ്സില്‍ത്താഴെ പ്രായമുള്ള കര്‍ദിനാള്‍മാര്‍ക്കാണ് പാപ്പയെ തിരഞ്ഞെടുക്കാന്‍ വോട്ടവകാശമുള്ളത്‌. ബാലറ്റ് പേപ്പറുകളില്‍ ഓരോ സമ്മതിദായകനും മാര്‍പാപ്പയാവുന്നതിന് തങ്ങള്‍ തിരഞ്ഞെടുത്ത കര്‍ദിനാളിന്റെ പേര് എഴുതും. ബൈബിളില്‍ തൊട്ട് സത്യപ്രതിജ്ഞ ചെയ്തതിന് ശേഷമാണ് വോട്ട് രേഖപ്പെടുത്തുന്നത്. ബുധനാഴ്ച ഒരു തവണയാണ് വോട്ട് രേഖപ്പെടുത്തിയത്. എന്നാല്‍ വ്യാഴാഴ്ച മുതല്‍ ദിവസേന നാല് തവണ വോട്ടെടുപ്പ് നടക്കും. ഫ്രാന്‍സിസ് പാപ്പയെ രണ്ടാം ദിവസം അവസാനവട്ട വോട്ടെടുപ്പിലാണ്

More »

ഡെര്‍ബിയിലെ ലോയ്ഡ്സ് ബാങ്ക് ശാഖയില്‍ ഇന്ത്യക്കാരന്‍ കുത്തേറ്റു മരിച്ചു; 2 പേര്‍ പിടിയില്‍
ഡെര്‍ബിയിലെ ലോയ്ഡ്സ് ബാങ്ക് ശാഖയില്‍ ഇടപാടുകാരനായ ഇന്ത്യക്കാരന്‍ കുത്തേറ്റു മരിച്ചു. ചൊവ്വാഴ്ച ഉച്ചയ്ക്ക് 2.35 ഓടെ സെന്റ് പീറ്റേഴ്‌സ് സ്ട്രീറ്റിലെ ബാങ്കിനുള്ളിലാണ് 30 വയസ് ഉള്ള ഗുര്‍വീന്ദര്‍ സിംഗ് ജൊഹാന്‍ ആക്രമിക്കപ്പെട്ടത് . സംഭവസ്ഥലത്ത് തന്നെ അദ്ദേഹം മരിച്ചതായി പോലീസ് അറിയിച്ചു. കൊല്ലപെട്ടയാളുടെ കുടുംബത്തെ വിവരം അറിയിച്ചിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. മൂന്നു മക്കളുടെ പിതാവ് ഇദ്ദേഹം. നിരവധി ആള്‍ക്കാര്‍ ഉണ്ടായിരുന്ന സമയത്ത് ബാങ്കിനുള്ളില്‍ വച്ച് നടന്ന സംഭവം കടുത്ത ഞെട്ടലാണ് ഉളവാക്കിയത്. മരണങ്ങളുമായി ബന്ധപ്പെട്ട് രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. 40 വയസ്സുള്ള ഒരാള്‍ കൊലപാതക കുറ്റത്തിനും 30 വയസ്സുള്ള മറ്റൊരാള്‍ പ്രതിയെ സഹായിച്ചതിനുമാണ് അറസ്റ്റില്‍ ആയത്. ഇരുവരും നിലവില്‍ പോലീസ് കസ്റ്റഡിയിലാണ്. ഈ സംഭവം പ്രാദേശിക സമൂഹത്തില്‍ കടുത്ത ആശങ്ക ഉളവാക്കിയതായി അന്വേഷണത്തിന് നേതൃത്വം നല്‍കുന്ന ഈസ്റ്റ്

More »

ഇത്തവണത്തെ ജിസിഎസ്ഇ പരീക്ഷാ ഫലം ആപ്പ് വഴിയും അറിയാം
ഈ വേനല്‍ക്കാലത്ത്, മാഞ്ചസ്റ്ററിലെയും വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സിലെയും ഏകദേശം 95,000 ജിസിഎസ്ഇ വിദ്യാര്‍ത്ഥികള്‍ക്ക് എഡ്യൂക്കേഷന്‍ റെക്കോര്‍ഡ് എന്ന പുതിയ ആപ്പ് വഴി പരീക്ഷാഫലം ലഭിക്കും. സര്‍ക്കാരിന്റെ പുതിയ പരീക്ഷണത്തിന്റെ ഭാഗമായാണ് ആപ്പ് വഴി പരീക്ഷ ഫലം അറിയുന്ന സംവിധാനം സൃഷ്ടിച്ചിരിക്കുന്നത്. ജനങ്ങളിലേക്ക് എത്തിക്കുന്നതിന് മുന്‍പ് ആപ്പ് പരീക്ഷിച്ച് വരികയാണ്. കോളേജ് പ്രവേശനത്തിനുള്ള സമയവും പണവും ലാഭിക്കുക എന്നതാണ് ലക്ഷ്യമെങ്കിലും, ആപ്പ് സുഗമമായി പ്രവര്‍ത്തിക്കുന്നുവെന്ന് ഉറപ്പാക്കാന്‍ ശരിയായ പിന്തുണ നല്‍കേണ്ടതിന്റെ പ്രാധാന്യം അധികൃതര്‍ ചൂണ്ടിക്കാട്ടി. ട്രയലിലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് പരമ്പരാഗത രീതിയില്‍ സ്കൂളില്‍ നിന്ന് പരീക്ഷാഫലം ശേഖരിക്കാന്‍ ഉള്ള സൗകര്യം ഇപ്പോഴും സ്വീകരിക്കാം. സര്‍ക്കാരിന്റെ പുതിയ പദ്ധതി പ്രകാരം, ഓഗസ്റ്റ് 21 വ്യാഴാഴ്ച രാവിലെ 11 മുതല്‍ ജിസിഎസ്ഇ വിദ്യാര്‍ത്ഥികള്‍ക്ക്

More »

ഫാമിലി വിസ നിയന്ത്രണം: യു കെയിലെ കെയര്‍ ഹോമുകള്‍ അടച്ചുപൂട്ടല്‍ ഭീഷണിയില്‍
ഫാമിലി വിസയില്‍ നിയന്ത്രണം കൊണ്ടുവന്നതോടെ യുകെയില്‍ കെയര്‍ ഹോമുകളുടെ പ്രവര്‍ത്തനം വലിയ പ്രതിസന്ധിയിലാണ്. യുകെയിലേക്ക് കെയര്‍വര്‍ക്കര്‍മാരുടെ വരവ് കുറഞ്ഞു. പങ്കാളിയേയും മക്കളേയും യുകെയിലേക്ക് കൊണ്ടുവരാന്‍ കഴിയാതെ വരുന്നതോടെ മറ്റ് രാജ്യങ്ങളില്‍ ജോലി തേടുകയാണ് പലരും. ജീവനക്കാരില്ലാത്തതിനാല്‍ കെയര്‍ ഹോം പ്രവര്‍ത്തനം താറുമാറായിരിക്കുകയാണ്. ഫാമിലി വിസ നിയന്ത്രണം ഏര്‍പ്പെടുത്തിയ ശേഷം ബ്രിട്ടനിലേക്കുള്ള കുടിയേറ്റത്തില്‍ ഹെല്‍ത്ത് ആന്റ് കെയര്‍ വര്‍ക്ക് വിസക്കാരുടെ അപേക്ഷകരുടെ എണ്ണത്തില്‍ റെക്കോര്‍ഡ് കുറവാണ് രേഖപ്പെടുത്തുന്നത്. 2023 ഏപ്രിലിനും 2024 മാര്‍ച്ചിനുമിടയില്‍ 1,29,000 അപേക്ഷകളാണ് ലഭിച്ചത്. പുതിയ നിയമം നിലവില്‍ വന്ന് 2025 മാര്‍ച്ച് വരെയുള്ള കണക്കില്‍ അതു വെറും 26,000 പേരും. പല കെയര്‍ ഹോമുകളും നിലനില്‍പ്പ് ഭീഷണിയിലാണ്. ഇംഗ്ലണ്ടിലാകെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് ഒരു ലക്ഷത്തോളം ഒഴിവുകളാണ്. വിദേശ

More »

തെരഞ്ഞെടുപ്പ് തിരിച്ചടി; വിന്റര്‍ ഫ്യൂവല്‍ പേയ്‌മെന്റ് റദ്ദാക്കിയ നടപടി പുനഃപ്പരിശോധിക്കുന്നു
ലോക്കല്‍ തെരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടി ഏറ്റുവാങ്ങിയതോടെ ആയിരക്കണക്കിന് പെന്‍ഷന്‍കാരുടെ വിന്റര്‍ ഫ്യൂവല്‍ പേയ്‌മെന്റുകള്‍ തിരിച്ചെത്തിക്കാന്‍ ആലോചിച്ച് ഡൗണിംഗ് സ്ട്രീറ്റ്. ലേബര്‍ ഗവണ്‍മെന്റിന് എതിരായ പൊതുജന രോഷം നിഗല്‍ ഫരാഗിന്റെ റിഫോം യുകെയ്ക്ക് എത്രത്തോളം അനുകൂലമായെന്നത് പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മറിന്റെ അടുപ്പക്കാര്‍ ചര്‍ച്ചയ്ക്ക് വിധേയമാക്കുകയാണ്. ഇതോടെയാണ് വിന്റര്‍ ഫ്യൂവല്‍ പേയ്‌മെന്റ് റദ്ദാക്കിയ നടപടിയില്‍ തിരുത്തല്‍ വരുത്തി ജനരോഷം തണുപ്പിക്കാന്‍ ലേബര്‍ നീക്കം നടത്തുന്നത്. സമ്പൂര്‍ണ്ണമായി നടപടി പിന്‍വലിക്കാന്‍ ഉദ്ദേശിക്കുന്നില്ലെങ്കിലും, പേയ്‌മെന്റ് ലഭിക്കാനുള്ള മിനിമം വരുമാനം 11,500 പൗണ്ടില്‍ നിന്നും വര്‍ദ്ധിപ്പിക്കാനുള്ള സാധ്യതയാണ് പരിശോധിക്കുന്നതെന്ന് ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പൊതുതെരഞ്ഞെടുപ്പില്‍ ഏകപക്ഷീയ വിജയം നേടി അധികാരത്തിലെത്തിയതിന് പിന്നാലെ

More »

ന്യൂകാസിലില്‍ ലേബര്‍ ടിക്കറ്റില്‍ എതിരില്ലാതെ മൂന്നാം തവണയും കൗണ്‍സിലറായി അങ്കമാലി സ്വദേശി
യുകെയിലെ പ്രാദേശിക കൗണ്‍സില്‍ തിരഞ്ഞെടുപ്പില്‍ മൂന്നാം തവണയും എതിരില്ലാതെ കൗണ്‍സിലറായി ഒരു മലയാളി. എറണാകുളം ജില്ലയിലെ അങ്കമാലി നെടുമ്പാശ്ശേരി സ്വദേശിയായ ഇഗ്‌നേഷ്യസ് വര്‍ഗീസ് ആണ് ഈ അഭിമാനര്‍ഹമായ നേട്ടത്തിന് ഉടമയായത്. 2006ല്‍ യുകെയിലെ ന്യൂകാസിലില്‍ എത്തിയ ഇഗ്‌നേഷ്യസ് വര്‍ഗീസ് റോയല്‍ മെയിലില്‍ ആണ് ജോലി ചെയ്യുന്നത്. 2014ല്‍ ലേബര്‍ പാര്‍ട്ടി അംഗമായ ഇഗ്‌നേഷ്യസ് വര്‍ഗീസ് 2017ലാണ് ന്യൂകാസിലിന് സമീപമുള്ള പ്രൂഡോ ടൗണ്‍ കൗണ്‍സിലിലേക്ക് കാസില്‍ ഫീല്‍ഡ് വാര്‍ഡില്‍ നിന്നും നോമിനേഷന്‍ നല്‍കുന്നത്. സ്വന്തം വീട് നില്‍ക്കുന്ന വാര്‍ഡിലെ പോസ്റ്റ്‌ മാന്‍ കൂടിയായതിനാല്‍ ഓരോ വീടുകളുമായും ഉണ്ടായിരുന്ന ബന്ധം എതിരില്ലാതെ വിജയിക്കാന്‍ സഹായിച്ചു. തുടര്‍ന്ന് നടന്ന രണ്ട് ഇലക്ഷനിലും ഇഗ്‌നേഷ്യസ് വര്‍ഗീസ് തല്‍സ്ഥിതി തുടര്‍ന്നു. കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക് സ്വാധീനമുള്ള മേഖലയില്‍

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions