യു.കെ.വാര്‍ത്തകള്‍

മലയാളി സോളിസിറ്റര്‍ക്ക് രണ്ടാം തവണയും കൗണ്‍സിലിലേക്ക് അഭിമാന വിജയം
യുകെയിലെ പ്രാദേശിക കൗണ്‍സില്‍ തിരഞ്ഞെടുപ്പില്‍ മലയാളി സോളിസിറ്റര്‍ക്ക് രണ്ടാം തവണയും വിജയം. എറണാകുളം എളമക്കര സ്വദേശിയായ അഡ്വ. ദിലീപ് കുമാര്‍ ആണ് നോര്‍ത്താംപ്റ്റണ്‍ഷയറിലെ കിങ്സ്തോപ്പ് പാരിഷ് കൗണ്‍സിലിലെ ഒബ്ലിസ്ക് ആന്‍ഡ് സണ്ണിസൈഡ് വാര്‍ഡില്‍ നിന്നും ഇത്തവണ കൗണ്‍സിലര്‍ ആയി വിജയിച്ചത്. 2021ല്‍ ഇതേ കൗണ്‍സിലിലെ സെന്റ് ഡേവിഡ്സ് വാര്‍ഡില്‍ നിന്നായിരുന്നു ആദ്യ വിജയം. മേയ് ഒന്നിന് നടന്ന തിരഞ്ഞെടുപ്പില്‍ ഒബ്ലിസ്ക് ആന്‍ഡ് സണ്ണിസൈഡ് വാര്‍ഡിലെ നാല് കൗണ്‍സിലര്‍മാരില്‍ ഒരാളായാണ് വിജയം. വാര്‍ഡില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട മറ്റ് മൂന്ന് പേരും കണ്‍സര്‍വേറ്റീവ് പാര്‍ട്ടി പ്രതിനിധികളാണ്. 555 വോട്ടുകളാണ് ദിലീപ് കുമാര്‍ നേടിയത്. ഒന്നാമത് വിജയിച്ച കണ്‍സര്‍വേറ്റീവ് പാര്‍ട്ടി സ്ഥാനാര്‍ഥി 625 വോട്ട് നേടിയപ്പോള്‍ 555 വോട്ടുമായി ദിലീപ് കുമാര്‍ മികച്ച പ്രകടനമാണ് ലേബര്‍ പാര്‍ട്ടിക്ക് വേണ്ടി കാഴ്ച വെച്ചത്.

More »

റോച്ച്‌ഡേലില്‍ രണ്ടിടങ്ങളില്‍ കാര്‍ കാല്‍നടക്കാര്‍ക്കിടയിലേയ്ക്ക് ഇടിച്ചുകയറ്റി; ഒരു സ്ത്രീ കൊല്ലപ്പെട്ടു, 3 പേര്‍ക്ക് പരുക്ക്
ബ്രിട്ടനില്‍ ഭീകരാക്രമണത്തിന് പദ്ധതിയിട്ടത് പൊളിച്ച് മണിക്കൂറുകള്‍ തികയുന്നതിന് മുന്‍പ് റോച്ച്‌ഡേലിലെ രണ്ടിടങ്ങളിലായി കാല്‍നടക്കാര്‍ക്ക് ഇടയിലേക്ക് കാര്‍ ഓടിച്ച് കയറ്റി. ഭീകരാക്രമണം നടക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കവെയാണ് ഭീകരരെന്ന് സംശയിക്കുന്നവരെ സ്‌പെഷ്യല്‍ ഫോഴ്‌സുകള്‍ പിടികൂടിയത്. ഇതിന് പിന്നാലെ കാര്‍ ആളുകള്‍ക്കിടയിലേക്ക് ഇടിച്ചുകയറ്റിയ അതിക്രമം കൂടുതല്‍ ആശങ്കയ്ക്ക് വഴിയൊരുക്കുകയാണ്. സംഭവത്തില്‍ ഒരു സ്ത്രീ കൊല്ലപ്പെട്ടു, ഒരു കുട്ടി ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. കാല്‍നടക്കാര്‍ക്ക് ഇടയിലേക്ക് കാര്‍ ഇടിച്ച് കയറുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. അതേസമയം ഗ്രേറ്റര്‍ മാഞ്ചസ്റ്റര്‍ പട്ടണത്തില്‍ രണ്ട് ഭാഗങ്ങളില്‍ ഇത്തരം സംഭവം അരങ്ങേറി. രണ്ട് ഭാഗത്തും അപകടം സൃഷ്ടിച്ചത് ഒരേ കാര്‍ തന്നെയാണെന്ന് ഗ്രേറ്റര്‍ മാഞ്ചസ്റ്റര്‍ പോലീസ് പറയുന്നു.

More »

റെഡ്ഡിങ്ങില്‍ മരണമടഞ്ഞ ആശിഷ് തങ്കച്ചന് ചൊവ്വാഴ്ച പ്രിയപ്പെട്ടവര്‍ വിട നല്‍കും
പ്രിയപ്പെട്ടവര്‍ക്ക് വിശ്വസിക്കാനാകാത്തതായിരുന്നു കാര്‍ഡിഫിലെ ആശിഷ് തങ്കച്ച(35)ന്റെ വിയോഗം. നാളെ സെന്റ് കാഡോസ് കാതലിക് ചര്‍ച്ചില്‍ രാവിലെ 9 മണി മുതല്‍ ആശിഷിന് പ്രിയപ്പെട്ടവര്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കാനെത്തും. 10.30 മുതല്‍ കുര്‍ബാനയും 12.30 മുതല്‍ വീണ്ടും പൊതുദര്‍ശനം നടക്കും. 2.15 ഓടെ മൃതദേഹം സെമിത്തേരിയിലേക്ക് കൊണ്ടുപോകും. തോണ്‍ഹില്‍ റോഡിലെ നോര്‍ത്തേണ്‍ സെമിത്തേരിയില്‍ സംസ്‌കാരം നടത്തും. ഏപ്രില്‍ 11-ാം തീയതിയാണ് ആശിഷ് മരണത്തിനു കീഴടങ്ങിയത്. ക്‌നാനായ സമൂഹത്തിലെ ആദ്യകാല കുടിയേറ്റക്കാരായ തയ്യില്‍ തങ്കച്ചന്റെയും ബെസ്സിയുടെയും മകനാണ് ആശിഷ്. വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമാണ്. റെഡ്ഡിങ്ങില്‍ അക്കൗണ്ടിംഗ് ജോലി ചെയ്യുന്ന മെറിന്‍ ആണ് ഭാര്യ, മകന്‍ ജൈടന്‍ (5). സഹോദരി ആഷ്‌ലി കലാ കായിക മേഖലകളില്‍ നിറഞ്ഞ് നിന്ന ആശിഷ് ഒരു നല്ല ഡാന്‍സ് കൊറിയോഗ്രാഫര്‍ ആയിരുന്നു. ഏഷ്യാനെറ്റ് ഡാന്‍സ് ഷോയില്‍ പങ്കെടുത്തിരുന്നു.

More »

യുകെയിലെ വിവിധ ഭാഗങ്ങളില്‍ റെയ്ഡ്; തീവ്രവാദ കുറ്റങ്ങള്‍ ചുമത്തി 5 പേരെ പിടികൂടി
യുകെയിലെ വിവിധ ഭാഗങ്ങളില്‍ അരങ്ങേറിയ പോലീസ് റെയ്ഡില്‍ അഞ്ച് പുരുഷന്‍മാരെ തീവ്രവാദ കുറ്റങ്ങള്‍ ചുമത്തി അറസ്റ്റ് ചെയ്തു. പിടിയിലായവരില്‍ നാല് പേര്‍ ഇറാന്‍കാരാണ്. 29 വയസ്സുകാരായ രണ്ട് പേരെ സ്വിന്‍ഡണ്‍, സ്റ്റോക്ക്‌പോര്‍ട്ട് എന്നിവിടങ്ങളില്‍ നിന്നാണ് പിടികൂടിയത്. 46-കാരനെ വെസ്റ്റ് ലണ്ടനില്‍ നിന്നും, 40-കാരനെ റോച്ച്‌ഡേലില്‍ നിന്നും അറസ്റ്റ് ചെയ്തതായി പോലീസ് സ്ഥിരീകരിച്ചു. പിടിയിലായ അഞ്ചാമനെ മാഞ്ചസ്റ്റര്‍ മേഖലയില്‍ നിന്നുമാണ് കസ്റ്റഡിയില്‍ എടുത്തത്. നാല് പേര്‍ ഇറാനികളാണെന്ന് വ്യക്തമായിട്ടുണ്ട്. അഞ്ച് പേര്‍ക്കും എതിരെ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നടത്തിയതിനുള്ള കുറ്റങ്ങളാണ് ചുമത്തിയത്. ഇവര്‍ ഭീകരപ്രവര്‍ത്തനം നടത്താന്‍ ഒരുക്കം കൂട്ടുകയായിരുന്നുവെന്നാണ് വിവരം. മെറ്റ് പോലീസിന്റെ തീവ്രവാദ വിരുദ്ധ വിഭാഗമാണ് കേസ് കൈകാര്യം ചെയ്യുന്നത്. വിഷയത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും, ഇവര്‍ എന്ത് തരം

More »

ഇംഗ്ലണ്ടില്‍ താമസിക്കുന്നവരില്‍ മൂന്നില്‍ ഒരാള്‍ക്ക് വീതം അമിതവണ്ണം
ഇംഗ്ലണ്ടില്‍ താമസിക്കുന്നവരില്‍ മൂന്നില്‍ ഒരാള്‍ വീതം അമിതവണ്ണം മൂലം ബുദ്ധിമുട്ടുകയാണ്. പലര്‍ക്കും ഭാരം കുറയ്ക്കണമെന്ന് ആഗ്രഹമുണ്ടെങ്കിലും സ്വകാര്യ സ്റ്റോറില്‍ നിന്ന് വാങ്ങേണ്ടിവരുമ്പോള്‍ നല്‍കേണ്ടിവരുന്നത് 150 പൗണ്ടാണ്. അമിത വണ്ണം കുറയ്ക്കാനുള്ള മരുന്നുകള്‍ ഫാര്‍മസികളിലെ ഓവര്‍ ദി കൗണ്ടര്‍ കണ്‍സള്‍ട്ടേഷന് ശേഷം ലഭിക്കുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഒസെംബിക്, വിഗോവി, മൗന്‍ജാരോ തുടങ്ങിയ മരുന്നുകള്‍ എന്‍എച്ച്എസ് പ്രിസ്‌ക്രിപ്ഷന്‍ വിലയായ 9.90 പൗണ്ടിന് ലഭിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇപ്പോള്‍ സ്വകാര്യ സ്റ്റോറില്‍ 150 പൗണ്ടു നല്‍കിയാണ് പലരും വാങ്ങുന്നത്. നിലവില്‍ ക്ലിനിക്കല്‍ ആവശ്യമുള്ള രോഗികള്‍ക്ക് മാത്രമായാണ് ഇഞ്ചക്ഷനുകള്‍ എന്‍എച്ച്എസ് പ്രിസ്‌ക്രിപ്ഷനില്‍ നല്‍ുന്നത്. വീഗോവിക്കായി ഹെല്‍ത്ത് സര്‍വീസില്‍ രണ്ടുവര്‍ഷത്തെ വെയ്റ്റിങ് ലിസ്റ്റാണ് ഉള്ളത്. മാത്രമല്ല

More »

റിഫോം യുകെയുടെ മുന്നേറ്റം അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്ക് തിരിച്ചടി; സ്റ്റുഡന്റ് വിസയില്‍ എത്തിയവര്‍ അഭയാര്‍ത്ഥി അപേക്ഷ നല്‍കുന്നത് തടയാന്‍ സര്‍ക്കാര്‍
ബ്രിട്ടനിലെ കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ റിഫോം യുകെ പാര്‍ട്ടി ജയിച്ച് കയറിയതോടെ കുടിയേറ്റക്കാര്‍ക്കെതിരെ നടപടി കടുപ്പിക്കാന്‍ ലേബര്‍ ഗവണ്‍മെന്റ്. കുടിയേറ്റക്കാരെ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ അഭയാര്‍ത്ഥികളായി യുകെയില്‍ തുടരാന്‍ അപേക്ഷിക്കുന്ന പരിപാടിക്ക് അന്ത്യം കുറിയ്ക്കാന്‍ മന്ത്രിമാര്‍ തയ്യാറെടുക്കുകയാണ്. നാളുകളായി വൈകിയ ഇമിഗ്രേഷന്‍ ധവളപത്രം എത്രയും വേഗം ഇറക്കാനുള്ള പണിയും നടക്കുന്നുണ്ട്. മേയ് മധ്യത്തോടെ യുകെ സ്റ്റുഡന്റ് വിസയുള്ളവര്‍ അഭയാര്‍ത്ഥി അപേക്ഷ നല്‍കുന്നത് ചുരുക്കാന്‍ നടപടി വരുമെന്നാണ് ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട്. യുകെയിലേക്കുള്ള നിയമപരമായ കുടിയേറ്റം കുറയ്ക്കാനുള്ള പദ്ധതികള്‍ തയ്യാറെടുപ്പിന്റെ അന്തിമഘട്ടത്തിലാണ്. വിസാ സിസ്റ്റം ദുരുപയോഗം ചെയ്യുന്നത് തടയാനുള്ള നടപടികളാണ് പ്രധാനമായും ഉള്‍പ്പെടുത്തുകയെന്നാണ് ഗവണ്‍മെന്റ് നിലപാട്. 2024-ല്‍

More »

ബ്രിട്ടനിലെ ആദ്യ മലയാളി വനിതാ കൊമേഷ്യല്‍ പൈലറ്റായി കേംബ്രിഡ്ജ്കാരി സാന്ദ്ര ജെന്‍സണ്‍
കേംബ്രിഡ്ജ് സ്വദേശിനിയായ സാന്ദ്ര ജെന്‍സണ്‍ ബ്രിട്ടനില്‍ ആദ്യ മലയാളി വനിതാ കൊമേഴ്ഷ്യല്‍ പൈലറ്റായി അഭിമാനമാവുന്നു. 21-ാം വയസ്സില്‍ കൊമേഴ്ഷ്യല്‍ പൈലറ്റ് ലൈസന്‍സ് നേടിയ സാന്ദ്ര 23 ലേക്ക് എത്തുമ്പോഴേക്കും A320 യില്‍ ഉള്‍പ്പെടെ മുപ്പത്താനിയരത്തില്‍പ്പരം നോട്ടിക്കല്‍ മൈലുകളും ആയിരത്തിലേറെ മണിക്കൂറുകളും പറന്ന് അതുല്യമായ നേട്ടം കൈവരിച്ചിരിക്കുകയാണ്. മിഡില്‍ ഈസ്റ്റ് ആസ്ഥാനമായുള്ള 'ജസീറ എയര്‍വേസില്‍' പൈലറ്റായി സേവനം അനുഷ്ഠിക്കുന്ന സാന്ദ്ര ജെന്‍സണ്‍ എറണാകുളം ജില്ലയിലെ കാലടി സ്വദേശിനിയാണ്. രണ്ടാം വയസ്സില്‍ യു കെ യിലെക്കു മാതാപിതാക്കളുടെ കരംപിടിച്ചു വന്ന ഈ 'കൊച്ചു പൈലറ്റ്' ഇന്ന് അനേകം വിലപ്പെട്ട ജീവനുകള്‍ സുരക്ഷിതമായി അവരുടെ ഉദ്ദേശ ലക്ഷ്യത്തില്‍ കൊണ്ടെത്തിക്കുവാന്‍ തന്റെ കരങ്ങള്‍ക്ക് കഴിയുമ്പോള്‍ വലിയ ചാരിതാര്‍ത്ഥ്യം പകരുന്ന അനുഭവം കൂടിയാണ് ഈ പ്രൊഫഷന്‍ സാന്ദ്രക്ക് നല്‍കുന്നത്. തന്റെ 'എ'ലെവല്‍ പഠന

More »

രാജകുടുംബവുമായി പ്രശ്‌നങ്ങള്‍ അവസാനിപ്പിക്കാന്‍ ആഗ്രഹിക്കുന്നു; മനം മാറ്റത്തില്‍ ഹാരി രാജകുമാരന്‍
ബ്രിട്ടീഷ് രാജകുടുംബവുമായി പ്രശ്‌നങ്ങള്‍ അവസാനിപ്പിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് ഹാരി രാജകുമാരന്‍. തന്റെ സുരക്ഷയുമായി ബന്ധപ്പെട്ട കേസില്‍ പരാജയപ്പെട്ടതില്‍ അതിയായ വേദന തോന്നിയെന്നും ഹാരി പറഞ്ഞു. പിതാവ് ചാള്‍സ് മൂന്നാമന്‍ സുരക്ഷാ കാരണങ്ങളാല്‍ തന്നോട് സംസാരിക്കാറില്ലെന്നും അദ്ദേഹത്തിന് ഇനി എത്രകാലം ബാക്കിയുണ്ടെന്നറിയില്ല, കുടുംബവുമായി അനുരഞ്ജനത്തിന് താല്‍പ്പര്യമുണ്ടെന്നും ഹാരി പറഞ്ഞു. പിതാവുമായുള്ള ബന്ധം എത്രത്തോളം വഷളായെന്ന് വ്യക്തമാക്കി കൊണ്ട് ബിബിസിക്ക് നല്‍കിയ അഭിമുഖത്തില്‍ വിവരങ്ങള്‍ പങ്കുവെച്ചതാണ് ഇപ്പോള്‍ വാര്‍ത്തയായത്. ഇതിന് പുറമെ ഇനിയൊരിക്കലും ഭാര്യയെയും, മക്കളെയും യുകെയിലേക്ക് കൊണ്ടുവരാന്‍ ഉദ്ദേശിക്കുന്നില്ലെന്നും ഹാരി വ്യക്തമാക്കി. കുടുംബവുമായി നിരവധി വിഷയങ്ങളില്‍ അഭിപ്രായവ്യത്യാസങ്ങള്‍ നിലനില്‍ക്കുന്നുണ്ടെന്നും, താനൊരു പുസ്തകം എഴുതിയത് പലര്‍ക്കും മാപ്പ് നല്‍കാന്‍ കഴിയാത്ത

More »

ബ്രിട്ടീഷ് രാഷ്ട്രീയം ഉഴുതുമറിച്ച് റിഫോം യുകെ; തിരിച്ചടി കൂടുതല്‍ ടോറികള്‍ക്ക്
പരമ്പരാഗതമായി കണ്‍സര്‍വേറ്റീവുകളും ലേബര്‍ പാര്‍ട്ടിയും പങ്കിട്ടുവെന്ന ബ്രിട്ടീഷ് ഭരണം റിഫോം യുകെ എന്ന അതിതീവ്ര വലത് പാര്‍ട്ടിയിലേക്ക് മാറുമെന്ന് സൂചന നല്‍കി കൊണ്ട് 23 ലോക്കല്‍ കൗണ്‍സിലിലേക്ക് നടന്ന തെരഞ്ഞെടുപ്പ് ഫലം. തെരഞ്ഞെടുപ്പ് നടന്ന 1600 സീറ്റുകളില്‍ 677 എണ്ണത്തിലാണ് റിഫോം പാര്‍ട്ടി ജയിച്ചത്. ഇവയില്‍ പലതും ഇവര്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയില്‍ നിന്നും പിടിച്ചെടുക്കുകയായിരുന്നു. അതിനു പുറമെ, കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ ശക്തികേന്ദ്രങ്ങളായി അറിയപ്പെട്ടിരുന്ന കെന്റ്, സ്റ്റഫോര്‍ഡ്ഷയര്‍ കൗണ്‍സിലുകളുടെ നിയന്ത്രണം റിഫോം പാര്‍ട്ടി അവരില്‍ നിന്നും പിടിച്ചെടുക്കുകയും ചെയ്തു. തെരഞ്ഞെടുപ്പ് നടന്ന 23 കൗണ്‍സിലുകളില്‍ മിക്കതിലും റിഫോം പാര്‍ട്ടിക്ക് മുന്നേറ്റമുണ്ടാക്കന്‍ കഴിഞ്ഞപ്പോള്‍, ഭൂരിഭാഗം കൗണ്‍സിലുകളും കൈയില്‍ ഉണ്ടായിരുന്ന ടോറികള്‍ക്കാണ് വന്‍ നഷ്ടം ഉണ്ടായത്. ലേബര്‍ പാര്‍ട്ടിയ്ക്കും

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions