യു.കെ.വാര്‍ത്തകള്‍

നാട്ടിലേക്കുള്ള യാത്രയ്ക്കിടെ യു കെ മലയാളി അന്തരിച്ചു
ഭാര്യ മാതാവിന്റെ മരണമറിഞ്ഞു നാട്ടിലേക്ക് പുറപ്പെട്ട യുകെ മലയാളിയ്ക്ക് വിമാനത്തില്‍ വച്ച് ആകസ്മിക മരണം. ബേസിംഗ്സ്‌റ്റോക്ക് മലയാളികളുടെ പ്രിയ അച്ചായന്‍ എന്നറിയപ്പെടുന്ന ഫിലിപ്പ് കുട്ടിയ്ക്കാണ് യാത്രക്കിടയില്‍ വിമാനത്തില്‍ വച്ച് മരണം സംഭവിച്ചത്. ഡല്‍ഹിയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനത്തില്‍ വച്ച് നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വിമാനം മുംബൈയില്‍ ഇറക്കി ജീവന്‍ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ഈ മാസം 20നു നാട്ടില്‍ എത്താന്‍ നേരത്തെ ടിക്കറ്റ് ബുക്ക് ചെയ്തിരുന്നത് ആണെങ്കിലും പൊടുന്നനെ ആ ടിക്കറ്റ് കാന്‍സല്‍ ചെയ്തു കഴിഞ്ഞ ദിവസം രാത്രി തന്നെ ലണ്ടന്‍ - ഡല്‍ഹി വിമാനത്തില്‍ അദ്ദേഹം യാത്ര തിരിക്കുക ആയിരുന്നു. മാതാവിന്റെ മരണ വിവരമറിഞ്ഞു ഫിലിപ്പ് കുട്ടിയുടെ ഭാര്യയും കുട്ടികളും നേരത്തെയുള്ള വിമാനത്തില്‍ നാട്ടില്‍ എത്തിയിരുന്നു. കഴിഞ്ഞ രണ്ടു പതിറ്റാണ്ടായി

More »

വാടകക്കാരെ അനുകൂലിക്കുന്ന ഭേദഗതികളുമായി റെന്റേഴ്‌സ് റൈറ്റ് ബില്‍
വാടകക്കാര്‍ക്ക് ആശ്വാസകരമായ റെന്റേഴ്‌സ് റൈറ്റ് ബില്‍ ഹൗസ് ഓഫ് ലോര്‍ഡ്‌സില്‍ സൂക്ഷ്മ പരിശോധന നടന്നുവരികയാണ്. നൂറോളം ഭേദഗതികളാണ് ബില്ലില്‍ കൊണ്ടുവരുന്നത്. ഇംഗ്ലണ്ടിലെ വാടകക്കാര്‍ക്കാണ് പുതിയ നിയമം ബാധകമാകുന്നത്. വാടകക്കാരുടെ അവകാശ ബില്ലിന്റെ പല ഭാഗങ്ങളും ലേബറിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളായിരുന്നു. വാടകക്കാരുടെ അവകാശ ബില്ല് പാര്‍ട്ടിയുടെ വാഗ്ദാനങ്ങളില്‍ ഉള്‍പ്പെട്ടതായിരുന്നു. പുതിയതും നിലവിലുള്ളതുമായ വാടകക്കാര്‍ക്ക് പുതിയ നിയമം ബാധകമായിരിക്കും. കൂടുതല്‍ സുരക്ഷ ഉറപ്പാക്കുകയാണ് ലക്ഷ്യം. പെട്ടെന്ന് കുടിയൊഴിപ്പിക്കാനാകില്ല, വാടക വീട് ഒഴിപ്പിക്കാനും വാടക കൂട്ടാനും മാനദണ്ഡങ്ങളുണ്ട്. സാധുവായ കാരണം ഉണ്ടെങ്കില്‍ മാത്രമേ കുടിയിറക്കാനാകൂ. വാടകക്കാരന്‍ വസ്തുവിലേക്ക് 12 മാസത്തെ കരാറില്‍ മാറിയാല്‍ അവരെ കുടിയിറക്കലിന് സംരക്ഷിക്കും. വീട്ടുടമ പ്രോപ്പര്‍ട്ടി വില്‍ക്കാനോ താമസം മാറ്റാനോ ആഗ്രഹിച്ചാല്‍

More »

ചെങ്കോട്ടയായ റണ്‍കോണിലെ ഉപതെരഞ്ഞെടുപ്പില്‍ ഫരാഗിന്റെ റിഫോം യുകെ ആറ് വോട്ടിന് ലേബറിനെ അട്ടിമറിച്ചു
ചെങ്കോട്ടയായി കരുതപ്പെടുന്ന റണ്‍കോണില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ ലേബര്‍ ഗവണ്‍മെന്റിനെ ഞെട്ടിച്ചു കേവലം ആറ് വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചുകയറി ഫരാഗിന്റെ റിഫോം യുകെ. 15000 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ മണ്ഡലം കൈയടക്കി വെച്ചിരുന്ന ലേബറിനെ ഞെട്ടിച്ച് കൊണ്ടാണ് തെരഞ്ഞെടുപ്പ് ഫലം വന്നിരിക്കുന്നത്. ലേബര്‍ പാര്‍ട്ടിയ്ക്കും സര്‍ക്കാരിനും കനത്ത പ്രഹരം നല്‍കിയാണ് വിജയം. കടുത്ത പോരാട്ടം അരങ്ങേറിയതോടെ വോട്ടെണ്ണല്‍ രണ്ട് തവണയാണ് നടന്നത്. ആദ്യം വോട്ടെണ്ണിയപ്പോള്‍ കേവലം നാല് വോട്ട് ഭൂരിപക്ഷത്തിലാണ് റിഫോം മുന്നിലെത്തിയത്. എന്നാല്‍ ഇത് വീണ്ടും എണ്ണിയതോടെ ലേബര്‍ പ്രതീക്ഷിച്ച അസ്തമിച്ച് കൊണ്ട് ഭൂരിപക്ഷം ആറായി ഉയര്‍ന്നു. എംപിയായിരുന്ന ലേബര്‍ പാര്‍ട്ടി പ്രതിനിധി മൈക്ക് അസ്സെമ്പറി രാജിവച്ചതിനെ തുടര്‍ന്നായിരുന്നു ഉപ തിരഞ്ഞെടുപ്പ്. ഇവിടെ വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ വെറും നാലു വോട്ടുകള്‍ക്കാണ് റീഫോം

More »

കാന്‍സര്‍ രോഗികള്‍ക്ക് അഞ്ച് മിനിറ്റില്‍ ഇഞ്ചക്ഷന്‍ ചികിത്സയുമായി എന്‍എച്ച്എസ്
യൂറോപ്പില്‍ ആദ്യമായി ഇമ്മ്യൂണോതെറാപ്പി ഇഞ്ചക്ഷനുമായി എന്‍എച്ച്എസ്. ശ്വാസകോശ, കുടല്‍, ഉദര കാന്‍സറുകള്‍ ഉള്‍പ്പെടെ 15 തരം രോഗങ്ങള്‍ക്കെതിരെ ഇംഗ്ലണ്ടിലെ എന്‍എച്ച്എസില്‍ ചികിത്സ ഈസിയാക്കുന്നതാണ് അഞ്ച് മിനിറ്റിലുള്ള ഇഞ്ചക്ഷന്‍ ചികിത്സ. ഇംഗ്ലണ്ടില്‍ അതിവേഗത്തില്‍ ലഭ്യമാകുന്ന ഇഞ്ചക്ഷനിലൂടെ പ്രതിവര്‍ഷം 15,000 വരെ ക്യാന്‍സര്‍ രോഗികള്‍ക്ക് ചികിത്സ ലഭ്യമാക്കുമെന്ന് എന്‍എച്ച്എസ് വ്യക്തമാക്കുന്നു. ഇമ്മ്യൂണോതെറാപ്പി മരുന്നായ നിവൊലുമാബ് ഇഞ്ചക്ഷന്‍ രൂപത്തില്‍ ലഭ്യമാക്കുന്ന യൂറോപ്പിലെ ആദ്യത്തെ ഹെല്‍ത്ത് സര്‍വ്വീസായി ഇതോടെ എന്‍എച്ച്എസ് മാറും. മൂന്ന് മുതല്‍ അഞ്ച് മിനിറ്റ് വരെ എടുത്താണ് ഇഞ്ചക്ഷന്‍ നല്‍കാന്‍ കഴിയുക. ശ്വാസകോശം, കുടല്‍, കിഡ്‌നി, ബ്ലാഡര്‍, അന്നനാളം, ചര്‍ച്ച, തല, കഴുത്ത് എന്നിവിടങ്ങളിലേക്ക് ഉള്‍പ്പെടെ 15 വ്യത്യസ്ത കാന്‍സറുകള്‍ക്ക് ഈ ചികിത്സ ഫലപ്രദമായി നല്‍കാന്‍ കഴിയും. മെഡിസിന്‍സ്

More »

എന്‍എച്ച്എസ് ജീവനക്കാര്‍ക്കും, അധ്യാപകര്‍ക്കും ശമ്പളവര്‍ദ്ധനയ്ക്ക് അധിക തുക അനുവദിക്കില്ല
എന്‍എച്ച്എസ് ജീവനക്കാര്‍ക്കും, അധ്യാപകര്‍ക്കുമുള്ള ശമ്പളവര്‍ദ്ധനവുകള്‍ നിലവിലെ ബജറ്റില്‍ നിന്നും കണ്ടെത്തേണ്ടി വരുമെന്ന് ട്രഷറി. ഇതോടെ സമരനടപടികള്‍ പടരും . ഇംഗ്ലണ്ടിലെ എന്‍എച്ച്എസ് ജീവനക്കാര്‍ക്കും, അധ്യാപകര്‍ക്കുമുള്ള വ്യത്യസ്ത സ്വതന്ത്ര പേ റിവ്യൂ ബോഡികള്‍ മന്ത്രിമാര്‍ നിര്‍ദ്ദേശിച്ചതില്‍ കൂടുതല്‍ ശമ്പളവര്‍ദ്ധന ഓഫറാണ് മുന്നോട്ട് വെയ്ക്കുകയെന്നാണ് പ്രതീക്ഷിക്കുന്നത്. അതേസമയം അധ്യാപകര്‍ക്ക് ശമ്പളവര്‍ദ്ധനയ്ക്ക് സഹായിക്കുന്ന അധിക ഫണ്ടിംഗ് ലഭിച്ചില്ലെങ്കില്‍ സമരത്തിന് ഇറങ്ങുമെന്ന് എന്‍ഇയു, എന്‍എഎസ്‌യുഡബ്യുടി അധ്യാപക യൂണിയനുകള്‍ ഭീഷണി മുഴക്കി. ഫ്രണ്ട്‌ലൈനില്‍ നിന്നുള്ള പണം ഉപയോഗിച്ച് ശമ്പളം പറ്റേണ്ടി വരുന്നത് സ്വീകരിക്കില്ലെന്ന് റോയല്‍ കോളേജ് ഓഫ് നഴ്‌സിംഗും മുന്നറിയിപ്പ് നല്‍കി. ശമ്പളവര്‍ദ്ധനയ്ക്കായി അധിക തുക കടമെടുത്ത് നല്‍കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന ട്രഷറി നിലപാട്

More »

ഇംഗ്ലണ്ടിലെ നാലിലൊന്ന് രോഗികളുടെയും മെഡിക്കല്‍ രേഖകളില്‍ പിഴവ്
ഇംഗ്ലണ്ടില്‍ രോഗികള്‍ക്ക് സമയത്ത് ചികിത്സ ലഭിക്കുന്നില്ലെന്ന പരാതി നിലനില്‍ക്കവേ രോഗിയുടെ ഫയലില്‍ തെറ്റുകളും കടന്നുവരുന്നതായി റിപ്പോര്‍ട്ട്. ഇംഗ്ലണ്ടിലെ നാലിലൊന്ന് രോഗികളുടെയും മെഡിക്കല്‍ രേഖകളില്‍ തെറ്റുകള്‍ കടന്നുകൂടുന്നുവെന്നാണ് ഞെട്ടിക്കുന്ന കണ്ടെത്തല്‍. രോഗം, ഉപയോഗിക്കുന്ന മരുന്നുകള്‍, നല്‍കിയിട്ടുള്ള ചികിത്സകള്‍ എന്നിവ സംബന്ധിച്ച സുപ്രധാന വിവരങ്ങളിലാണ് പിശകുകള്‍ കടന്നുകൂടുന്നത്. ഈ മണ്ടത്തരങ്ങള്‍ മൂലം രോഗികള്‍ക്ക് ഡയഗനോസ്റ്റിക് ടെസ്റ്റുകളും, ചികിത്സകളും നിഷേധിക്കപ്പെടുകയോ, പരിചരണം ലഭ്യമാകാതെ പോകുകയോ, ആവശ്യമില്ലാത്ത മരുന്നുകള്‍ നല്‍കപ്പെടുകയോ ചെയ്യുന്നുവെന്നും എന്‍എച്ച്എസ് വാച്ച്‌ഡോഗ് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തി. ചില രോഗികളുടെ ഔദ്യോഗിക മെഡിക്കല്‍ ചരിത്രത്തില്‍ ഒരിക്കലും ബാധിച്ചിട്ടില്ലാത്ത രോഗങ്ങള്‍ പോലും ഇടംപിടിച്ചുവെന്നും ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് പറയുന്നു.

More »

യുകെയെ കാത്തിരിക്കുന്നത് ചൂടേറിയ മെയ്; ഇത്തവണ രേഖപ്പെടുത്തുക റെക്കോര്‍ഡ് താപനിലയെന്ന് ഗവേഷകര്‍
ഈ വര്‍ഷത്തെ മെയ് മാസത്തില്‍ റെക്കോര്‍ഡ് താപനിലയെന്ന് ഗവേഷകര്‍. മെയ് 1 വ്യാഴാഴ്ച തന്നെ ഏറ്റവും ചൂടേറിയ ദിവസങ്ങളില്‍ ഒന്നായിരിക്കുമെന്ന് ഗവേഷകര്‍. ഈ ദിവസം തെക്കുകിഴക്കന്‍ ഇംഗ്ലണ്ടില്‍ താപനില 29°C ല്‍ എത്താന്‍ സാധ്യതയുണ്ട്. 1990 ല്‍ ലോസിമൗത്തില്‍ രേഖപ്പെടുത്തിയ 27.4°C എന്ന മുന്‍ റെക്കോര്‍ഡിനെ മറികടന്നുള്ള താപനിലയായിരിക്കും ഇത്. രാജ്യത്തുടനീളം താപനില സാധാരണ രേഖപ്പെടുത്തിയതിനേക്കാള്‍ 7°C മുതല്‍ 11°C വരെ കൂടുതലായിരിക്കുമെന്നും ഗവേഷകര്‍ പറയുന്നു. മെയ് 1 നു ശേഷം താപനില ക്രമേണ കുറയുമെന്നും ഗവേഷകര്‍ പറയുന്നു. ഏറ്റവും ചൂടേറിയ കാലാവസ്ഥ തെക്കുകിഴക്കന്‍ ഇംഗ്ലണ്ടിലായിരിക്കും. ഇവിടെ താപനില 27C ആയി ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്. സൗത്ത് വെയില്‍സില്‍ ഏകദേശം 26C താപനില ഉണ്ടാകുമെന്നാണ് പ്രവചനം. യുകെയിലെ മിക്ക ഭാഗങ്ങളിലും അള്‍ട്രാവയലറ്റ് വികിരണത്തിന്റെ അളവ് ഉയര്‍ന്നതായിരിക്കും. എന്നാല്‍ സ്കോട്ട്ലന്‍ഡിന്റെ ചില ഭാഗങ്ങളില്‍ ഇത്

More »

യുകെ കൗണ്‍സില്‍ തിരഞ്ഞെടുപ്പ് പോരാട്ട ചൂടില്‍; ശക്തി തെളിയിക്കാന്‍ പാര്‍ട്ടികള്‍
യുകെയില്‍ പ്രാദേശിക കൗണ്‍സില്‍ തിരഞ്ഞെടുപ്പ് ഇന്ന്. പാര്‍ലമെന്റ് ഇലക്ഷന് ശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പാണിത്. 1,641 കൗണ്‍സിലര്‍മാരെയും 6 മേയര്‍മാരെയുമാണ് തിരഞ്ഞെടുക്കുന്നത്. രാവിലെ 7 മുതല്‍ രാത്രി 10 വരെയാണ് വോട്ടെടുപ്പ്. കേംബ്രിഡ്​ജ്ഷയര്‍, ഡെര്‍ബിഷയര്‍, ഡെവണ്‍, ഗ്ലോസെസ്റ്റര്‍ഷയര്‍, ഹെര്‍ട്ട്ഫോര്‍ഡ്ഷയര്‍, കെന്റ്, ലങ്കാഷയര്‍, ലെസ്റ്റര്‍ഷയര്‍, ലിങ്കണ്‍ഷയര്‍, നോട്ടിങ്ങാംഷയര്‍, ഓക്സ്ഫഡ്ഷയര്‍, സ്റ്റാഫോര്‍ഡ്ഷയര്‍, വാര്‍വിക് ഷയര്‍, വോര്‍സെസ്റ്റര്‍ഷയര്‍ എന്നീ കൗണ്ടി കൗണ്‍സിലുകളില്‍ തിരഞ്ഞെടുപ്പ് നടക്കുക. ബക്കിങ്ങാംഷയര്‍, കോണ്‍വാള്‍, കൗണ്ടി ഡര്‍ഹാം, നോര്‍ത്ത് നോര്‍ത്താംപ്ടണ്‍ഷയര്‍, നോര്‍ത്തംബര്‍ലാന്‍ഡ്, ഷ്രോപ്ഷയര്‍, വെസ്റ്റ് നോര്‍ത്താംപ്ടണ്‍ഷയര്‍, വില്‍റ്റ്ഷയര്‍ എന്നീ യൂണിറ്ററി അതോറിറ്റീസ് കൗണ്‍സിലുകളിലേക്കും ഡോണ്‍കാസ്റ്റര്‍ മെട്രോപൊളിറ്റന്‍ ജില്ല കൗണ്‍സിലേക്കും

More »

ഇന്ത്യക്കാര്‍ക്ക് കൂടുതല്‍ വിസ അനുവദിക്കുന്നതില്‍ നിയന്ത്രണം; അധിക വിസ 100 എണ്ണം മാത്രം
ലണ്ടന്‍ : ഇന്ത്യക്കാര്‍ക്ക് കൂടുതല്‍ വിസ അനുവദിക്കുന്നതില്‍ കര്‍ശന നിയന്ത്രണവുമായി യു.കെ സര്‍ക്കാര്‍. ഇന്ത്യന്‍ ഐടി, ഹെല്‍ത്ത് പ്രൊഫഷണലുകള്‍ക്കുള്ള അധിക വിസയുടെ എണ്ണം കൂട്ടണമെന്ന ഇന്ത്യയുടെ ആവശ്യം പരിഗണിക്കപ്പെട്ടില്ല. വര്‍ഷത്തില്‍ 100 അധിക വിസകള്‍ മാത്രമേ നല്‍കൂ എന്നാണ് യുകെയുടെ നിലപാട്. ലണ്ടനില്‍ ഇരു രാജ്യങ്ങളുടെയും വാണിജ്യകാര്യ മന്ത്രിമാര്‍ തമ്മില്‍ നടന്ന ചര്‍ച്ചയില്‍ ഇന്ത്യ കൂടുതല്‍ വീസയെന്ന ആവശ്യം ആവര്‍ത്തിച്ചെങ്കിലും ഫലമില്ല. ഇന്ത്യന്‍ വാണിജ്യ, വ്യവസായകാര്യ മന്ത്രി പിയൂഷ് ഗോയലുമായി യുകെ വാണിജ്യമന്ത്രി ജോനാഥന്‍ റെയ്നോള്‍ഡ്സ് നടത്തിയ ചര്‍ച്ചയില്‍, യുകെ നേരിടുന്ന കുടിയേറ്റ പ്രശ്നമാണ് വിസയുടെ എണ്ണം പരിമിതപ്പെടുത്താന്‍ പ്രാധാന കാരണമായി ചൂണ്ടിക്കാണിച്ചത്. കടുത്ത രാഷ്ട്രീയ സമ്മര്‍ദ്ദം ഇന്ത്യ ഉള്‍പ്പടെയുള്ള രാജ്യങ്ങള്‍ക്കുള്ള പ്രൊഫഷണല്‍വിസ നിയന്ത്രിക്കുന്നതിന് ബ്രിട്ടീഷ് സര്‍ക്കാരിന്

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions