ഇന്റര്‍വ്യൂ

'ഗീതാഞ്ജലി'കഴിഞ്ഞാല്‍ ബോളിവുഡിലേയ്ക്ക് - പ്രിയദര്‍ശന്‍


ചെറിയ ഇടവേളയ്ക്കു ശേഷം പ്രിയദര്‍ശന്‍ ബോളിവുഡിലേയ്ക്ക് മടങ്ങുകയാണ്. മോഹന്‍ലാലിനൊപ്പം 'ഗീതാഞ്ജലി' എന്ന ചിത്രവും കൂടി ഒരുക്കി മുംബൈയിലേയ്ക്ക് പറക്കാനാണ്‌ പ്രിയന്റെ തീരുമാനം. 'അറബിയും ഒട്ടകവും പി.മാധവന്‍ നായരും' കഴിഞ്ഞതിനു ശേഷം വീണ്ടും മലയാള ചിത്രത്തിലേക്ക് കടന്നപ്പോള്‍ പ്രിയന്‍ ഹിന്ദി ഉപേക്ഷിച്ചോ എന്ന് പലരും സംശയം പ്രകടിപ്പിച്ചിരുന്നു. ബോളിവുഡ് തിരക്കുകള്‍ക്ക് ചെറിയ അവധി നല്കി മലയാളത്തില്‍ എത്തിയ പ്രിയന്‍ ബ്ലെസിയുടെ കളിമണ്ണ് എന്ന ചിത്രത്തിലൂടെ അഭിനേതാവായും അടുത്തിടെ വെള്ളിത്തിരയുടെ ഭാഗമായി. "ഗീതാഞ്ജലി കഴിഞ്ഞാല്‍ അക്ഷയ്കുമാറിനെ നായകനാക്കിയുള്ള ഹിന്ദിച്ചിത്രത്തിന്റെ പ്രാരംഭപ്രവര്‍ത്തനങ്ങള്‍ തുടങ്ങുമെന്നും ജനുവരിയില്‍ ഷൂട്ടിങ് തുടങ്ങുമെന്നും പറയുന്ന പ്രിയന്‍. ബോളിവുഡ് വിടാന്‍ തല്ക്കാലം തീരുമാനിച്ചിട്ടില്ലെന്ന് വ്യക്തമാക്കുന്നു.
(1991 ല്‍ ബോളിവുഡിലെത്തിയ പ്രിയദര്‍ശന്‍ സംവിധാനം ചെയ്തത് 33 ഹിന്ദിചിത്രങ്ങളാണ്. ഒരു ദക്ഷിണേന്ത്യന്‍ സംവിധായകനും ബോളിവുഡില്‍ ഇങ്ങനെയൊരു നേട്ടം കൊയ്യാന്‍ കഴിഞ്ഞിട്ടില്ല)

ആമിര്‍ഖാനെ നായകനാക്കി പ്ലാന്‍ ചെയ്ത പ്രൊജക്ട് എവിടെയെത്തി?

ആമിറിന് കൃത്യമായി ഒരു തിരക്കഥ നല്കിയതിനു ശേഷം ചിത്രത്തിന്റെ അണിയറപ്രവര്‍ത്തനങ്ങള്‍ തുടങ്ങാനിരിക്കുകയാണ്. അതിനിടയിലാണ് അക്ഷയ്കുമാറിന് അനുയോജ്യമായ ഒരു പ്രൊജക്ട് ലഭിക്കുന്നത്. അങ്ങനെ അക്ഷയ്കുമാറിനെ നായകനാക്കി ഒരുക്കുന്ന ചിത്രം ആദ്യം ചെയ്യാമെന്ന് വിചാരിച്ചു.

അക്ഷയ്കുമാറിനെ ബിഗ്‌സ്റ്റാറാക്കിയതില്‍ പ്രിയന്‍ സിനിമകള്‍ക്ക് പങ്കില്ലേ ?
അക്ഷയ്കുമാറും പരേഷ് റാവലും ബോളിവുഡില്‍ ലൈംലൈറ്റില്‍ വന്നത് എന്റെ സിനിമകളിലൂടെയാണ്. അതു വരെ അക്ഷയിനെ നല്ലൊരു ഫൈറ്ററായിട്ടാണ് ബോളിവുഡ് കണ്ടത്.

ബോളിവുഡില്‍ താങ്കളുടെ സിനിമകള്‍ക്ക് വലിയ ചലനങ്ങള്‍ ഉണ്ടാക്കാന്‍ കഴിയാതെ വന്നുവോ?
ബോളിവുഡില്‍ പുതിയ രീതിയിലുള്ള സിനിമകള്‍ വന്നാലും ഞങ്ങളുടെ പക്ക കോമേഴ്‌സ്യല്‍ സിനിമകള്‍ക്കും പ്രേക്ഷകരുണ്ട്. എന്റെ ജീവിതത്തില്‍ ഒത്തിരി പരാജയങ്ങള്‍ ഉണ്ടായിട്ടുണ്ട്. പരാജയങ്ങള്‍ വരുമ്പോള്‍ നമ്മള്‍ ഫൈറ്റ് ചെയ്യും. വിജയങ്ങള്‍ വരുമ്പോള്‍ അഹങ്കരിക്കാതിരിക്കും. അതാണ് എന്റെ നയം.

മണിച്ചിത്രത്താഴിലെ ഡോ.സണ്ണി 'ഗീതാഞ്ജലി'യില്‍ വരുമ്പോള്‍?
ഗീതാഞ്ജലി ടെക്‌നിക്കലി ചാലഞ്ചിങ്ങായ സബ്ജക്ടാണ്. സൈക്കോളജിക്കല്‍ ഹൊറര്‍ ഫിലിമാണെങ്കിലും ഞാനും ലാലും ഒന്നിക്കുന്ന സിനിമകളിലെ രസച്ചരട് വിട്ടിട്ടില്ല. ഗൗരവമായി കഥ പറയുമ്പോഴും കൊച്ചു കൊച്ചു നര്‍മങ്ങള്‍ ഗീതാഞ്ജലിയില്‍ കാണാം. മണിച്ചിത്രത്താഴില്‍ ശോഭന അവതരിപ്പിച്ച ഗംഗയും ചിത്രത്തിലെത്തുന്നു. ഡോ.സണ്ണിയെ പുതിയ ദൗത്യത്തിനായി ഗംഗയാണ് അയയ്ക്കുന്നത്.

സുരേഷ്‌കുമാര്‍ -മേനക ദമ്പതികളുടെ മകള്‍ കീര്‍ത്തിസുരേഷിനെ നായികയായി അവതരിപ്പിക്കുമ്പോള്‍?
കീര്‍ത്തിക്ക് നല്ല ടാലന്റുണ്ട് . നമ്മള്‍ പറഞ്ഞു കൊടുക്കുന്ന കാര്യങ്ങള്‍ കൃത്യമായി അവള്‍ക്ക് അഭിനയിച്ച് ഫലിപ്പിക്കാന്‍ കഴിയുന്നു. ഞാന്‍ സിനിമയില്‍ അവതരിപ്പിച്ച ജ്യോതിക, തൃഷ എന്നിവരെ പോലെയൊക്കെ ഉയരങ്ങളിലെത്തുമെന്ന് തന്നെയാണ് എന്റെ കണക്കുകൂട്ടല്‍.

ബ്ലെസിയുടെ 'കളിമണ്ണി'ല്‍ പ്രിയദര്‍ശന്‍ എന്ന അഭിനതാവിനെയാണോ സംവിധായകനെയാണോ കാണുക?

ഞാന്‍ 1982 ല്‍ മദ്രാസിലെ മോന്‍ എന്ന ചിത്രത്തില്‍ സംവിധായകന്‍ പ്രിയദര്‍ശനായി അഭിനയിച്ചിരുന്നു. കളിമണ്ണിലും പ്രിയദര്‍ശന്‍ എന്ന സംവിധായകനെത്തനെയാണ് കാണുക. ഞാന്‍ നല്ല അഭിനേതാവല്ലെന്ന് നല്ല ബോധ്യമുണ്ട്. ബ്ലെസിയുടെ നിര്‍ബന്ധത്തില്‍ അഭിനയിച്ചുവെന്നേയുള്ളൂ.

(കടപ്പാട്-മാതൃഭൂമി)

  • ഒസിഐ കാര്‍ഡ് ഉടമകള്‍ക്ക് ഇന്ത്യയില്‍ പുതിയ നിയന്ത്രണങ്ങള്‍
  • കത്തോലിക്കാ സമൂഹത്തില്‍ സഹോദര സ്നേഹം കുറഞ്ഞു , സ്വാര്‍ത്ഥത വളര്‍ന്നു- ആര്‍ച്ച് ബിഷപ്പ് ജോര്‍ജ് വലിയമറ്റം
  • പൊറിഞ്ചു ഞാനായതിന്റെ പേരില്‍ അഭിനയിക്കാതിരുന്നവരുമുണ്ട്- ജോജു ജോര്‍ജ്
  • റോയല്‍ ഗെറ്റപ്പില്‍ ഭാവന !
  • ഗ്ലാമര്‍ ലുക്കില്‍ മാത്രം പ്രത്യക്ഷപ്പെട്ട കസ്തൂരിയുടെ പുതിയ വേഷം കണ്ട് ആരാധകര്‍ ഞെട്ടി !
  • സഹിക്കാവുന്നതിനപ്പുറം സഹിച്ചു; പൊട്ടിത്തെറിച്ച് റിമിടോമിയുടെ ഭര്‍ത്താവ്
  • വീട് ജപ്തി ചെയ്തിട്ടില്ല, വാര്‍ത്തകള്‍ മാനസിക സംഘര്‍ഷമുണ്ടാക്കുന്നു- ശാലു മേനോന്‍
  • ജയിലില്‍ ആരെങ്കിലും സന്ദര്‍ശിക്കാന്‍ എത്തിയിരുന്നെങ്കിലെന്ന് കൊതിച്ചിട്ടുണ്ട്- അറ്റ്‌ലസ് രാമചന്ദ്രന്‍
  • രാഷ്ട്രീയത്തില്‍ തൊട്ടുകൂടായ്മയുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല- കെ എം മാണി
  • ലിപ്‌ലോക്ക് അഭിനയിച്ചാല്‍ അച്ഛനും അമ്മയും എന്തു പറയും എന്നു ചിന്തിച്ചിരുന്നു- ഐശ്വര്യ ലക്ഷ്മി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions