യു.കെ.വാര്‍ത്തകള്‍

ഉപതെരഞ്ഞെടുപ്പില്‍ വെല്ലിംഗ്‌ബറോ, കിംഗ്‌സ്‌വുഡ് സീറ്റുകള്‍ നേടി ലേബറിന്റെ ഇരട്ട വിജയം


കണ്‍സര്‍വേറ്റീവുകള്‍ക്ക് വലിയ തിരിച്ചടി സമ്മാനിച്ചു ഉപതെരഞ്ഞെടുപ്പു നടന്ന വെല്ലിംഗ്‌ബറോ, കിംഗ്‌സ്‌വുഡ് സീറ്റുകള്‍ നേടി. ലേബര്‍ പാര്‍ട്ടിയുടെ വന്‍ മുന്നേറ്റം. വെല്ലിംഗ്‌ബറോയെയും കിംഗ്‌സ്‌വുഡിനെയും പിടിച്ചെടുക്കാന്‍ കണ്‍സര്‍വേറ്റീവുകളുടെ വന്‍ ഭൂരിപക്ഷത്തെ അട്ടിമറിച്ച് ലേബര്‍ മികച്ച വിജയം നേടി.

വെല്ലിംഗ്ബറോയില്‍ കണ്‍സര്‍വേറ്റീവുകളുടെ 18,500-ലധികം ഭൂരിപക്ഷം മറികടന്ന് ലേബര്‍ പാര്‍ട്ടി സീറ്റ് പിടിച്ചെടുത്തു. 28.5% മേധാവിത്തം നേടി യുദ്ധാനന്തര ഉപതിരഞ്ഞെടുപ്പില്‍ ടോറികളില്‍ നിന്ന് ലേബറിന്റെ രണ്ടാമത്തെ വലിയ മുന്നേറ്റമാണ്. ടോറികള്‍ക്ക് മുമ്പ് 11,000-ത്തിലധികം ഭൂരിപക്ഷമുണ്ടായിരുന്ന കിംഗ്‌സ്‌വുഡില്‍, 16.4% മുന്നേറ്റം ഉണ്ടായി.

"ആളുകള്‍ മാറ്റം ആഗ്രഹിക്കുന്നുവെന്നും അത് കൊണ്ടുവരാന്‍ മാറിയ ലേബര്‍ പാര്‍ട്ടിയില്‍ വിശ്വാസം അര്‍പ്പിക്കാന്‍ തയ്യാറാണെന്നും" ഫലങ്ങള്‍ കാണിക്കുന്നുവെന്ന് ലേബര്‍ നേതാവ് സര്‍ കീര്‍ സ്റ്റാര്‍മര്‍ പറഞ്ഞു.

ഫലങ്ങള്‍ നിരാശാജനകമാണെന്ന് കണ്‍സര്‍വേറ്റീവ് ഡെപ്യൂട്ടി ചെയര്‍മാന്‍ ജെയിംസ് ഡാലി പറഞ്ഞു.
ഈ വര്‍ഷം പൊതുതിരഞ്ഞെടുപ്പ് നടക്കാനിരിക്കെ, ദേശീയ തെരഞ്ഞെടുപ്പില്‍ ലേബര്‍ പാര്‍ട്ടിയെക്കാള്‍ പിന്നിലുള്ള പ്രധാനമന്ത്രി റിഷി സുനാകിന് ഏറ്റവും പുതിയ തോല്‍വികള്‍ കനത്ത തിരിച്ചടിയാണ്.

വെല്ലിംഗ്ബറോയില്‍, ചാരിറ്റി മേഖലയില്‍ പ്രവര്‍ത്തിക്കുന്ന മുന്‍ ലണ്ടന്‍ കൗണ്‍സിലറും നോര്‍ത്താംപ്ടണ്‍ഷെയറില്‍ വളര്‍ന്നതുമായ ലേബാറിന്റെ ജെന്‍ കിച്ചന്‍ 6,436 എന്ന മികച്ച ഭൂരിപക്ഷം നേടി.

അതേസമയം, രണ്ടാം ലോക മഹായുദ്ധത്തിനു ശേഷമുള്ള ഏതെങ്കിലും ഉപതെരഞ്ഞെടുപ്പില്‍ ടോറികള്‍ക്ക് അവരുടെ ഏറ്റവും വലിയ വോട്ട് ഇടിവ് സംഭവിച്ചു.

മുന്‍ ടോറി എംപി പീറ്റര്‍ ബോണിനെ, ഭീഷണിപ്പെടുത്തല്‍, ലൈംഗിക ദുരുപയോഗം പേരില്‍ പുറത്താക്കിയതിനെ തുടര്‍ന്നാണ് ഇവിടെ ഉപതിരഞ്ഞെടുപ്പ് ആരംഭിച്ചത്. 2005 മുതല്‍ ബോണ്‍ മണ്ഡലം കൈവശം വച്ചിരുന്നു, അതിനുശേഷം തന്റെ ഭൂരിപക്ഷം വര്‍ധിപ്പിച്ച് സുരക്ഷിതമായ ടോറി സീറ്റാക്കി മാറ്റി.

അദ്ദേഹത്തിന്റെ പങ്കാളിയായ നോര്‍ത്താംപ്ടണ്‍ഷെയര്‍ കൗണ്‍സിലര്‍ ഹെലന്‍ ഹാരിസണെ പ്രാദേശിക അംഗങ്ങള്‍ ടോറി സ്ഥാനാര്‍ത്ഥിയായി തിരഞ്ഞെടുത്തിരുന്നു. പൊതുതിരഞ്ഞെടുപ്പിനായി താന്‍ തിരിച്ചുവന്ന് വീണ്ടും പോരാടുമെന്ന് ഹാരിസണ്‍ ബിബിസിയോട് പറഞ്ഞു.

2021-ല്‍ ബ്രെക്‌സിറ്റ് പാര്‍ട്ടി എന്ന മുന്‍ നാമത്തില്‍ നിന്ന് പുനര്‍നാമകരണം ചെയ്യപ്പെട്ടതിന് ശേഷം ഏറ്റവും മികച്ച ഉപതിരഞ്ഞെടുപ്പ് ഫലം കൈവരിച്ച റിഫോം യുകെയ്‌ക്കൊപ്പം ടോറികളും വലതുപക്ഷത്ത് നിന്ന് വെല്ലുവിളി നേരിട്ടു.

വെല്ലിംഗ്‌ബറോയില്‍ 13% വോട്ടും കിംഗ്‌സ്‌വുഡില്‍ 10.4% വോട്ടും നേടി രണ്ട് ഉപതെരഞ്ഞെടുപ്പുകളിലും പാര്‍ട്ടി മൂന്നാം സ്ഥാനത്തെത്തി.

  • ഇംഗ്ലീഷ് ബാഡ് മിന്റണ്‍ നാഷണല്‍ അണ്ടര്‍ 15 കാറ്റഗറിയില്‍ ട്രിപ്പിള്‍ ചാംപ്യന്‍ഷിപ്പ് നേടി മലയാളി നിഖില്‍ പുലിക്കോട്ടില്‍
  • യുകെയില്‍ പുതുവത്സര ദിനം മഞ്ഞില്‍ മൂടും; മുന്നറിയിപ്പ് പുറപ്പെടുവിച്ച് മെറ്റ് ഓഫീസ്
  • അപ്പോയിന്റ്‌മെന്റ് കിട്ടാഞ്ഞു യുവാവ് രോഗികളെയും, ജീവനക്കാരെയും അക്രമിച്ചു; 5 പേര്‍ക്ക് പരിക്ക്
  • പുതുവര്‍ഷത്തില്‍ യുകെയില്‍ വാഹനയുടമകള്‍ക്ക് ആഘാതമായി നികുതി പരിഷ്കാരങ്ങള്‍ പ്രഖ്യാപിച്ചു
  • പുതുവത്സരാഘോഷം: ലണ്ടനില്‍ കര്‍ശന സുരക്ഷ; ടിക്കറ്റില്ലാതെ തേംസ് നദിക്കരയില്‍ പ്രവേശനമില്ല
  • ബോക്സിംഗ് ഡേയില്‍ വീടിനു തീപിടിച്ച് അമ്മയും രണ്ട് കുഞ്ഞുങ്ങളും മരിച്ചു
  • ഹോട്ട്‌സ്‌പോട്ടുകളില്‍ പ്രോപ്പര്‍ട്ടി വില ഉയര്‍ന്നത് 13 ശതമാനത്തോളം; സൗത്ത് ഈസ്റ്റ് മേഖലയില്‍ വിലയില്‍ റെക്കോര്‍ഡ് വില ഇടിവ്
  • സോഷ്യല്‍ മീഡിയയിലൂടെ വ്യാജ മരുന്ന് വ്യാപാരവും തട്ടിപ്പുകളും; ശരീരഭാരം കുറയ്ക്കാനുള്ള മരുന്നുകള്‍ വാങ്ങുന്നവര്‍ക്ക് മുന്നറിയിപ്പ്
  • തുടരുന്ന വംശീയ ആക്രമണം: മലയാളി നഴ്‌സുമാര്‍ ഭയത്തില്‍
  • അന്യായമായി പിരിച്ചുവിട്ടപ്പെട്ട എന്‍എച്ച്എസ് ഡോക്ടര്‍ക്ക് 85000 പൗണ്ട് നഷ്ടപരിഹാരം നല്‍കാന്‍ വിധി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions