യു.കെ.വാര്‍ത്തകള്‍

കുടിയേറ്റക്കാരെ ആശ്രയിക്കാതെ പഴം പറിക്കാന്‍ റോബോട്ടുകളെ ഇറക്കുന്നു


കുടിയേറ്റ തൊഴിലാളികള്‍ക്കു യുകെയില്‍ വലിയ തൊഴിലവസരമാണ് പഴങ്ങളുടെ ശേഖരണം. കോവിഡ് കാലത്തു ആവശ്യത്തിന് ജീവനക്കാരില്ലാതെ വിളവെടുപ്പ് പ്രതിസന്ധിയിലായിരുന്നു. ഇപ്പോഴും ജീവനക്കാരുടെ വലിയ കുറവുണ്ട്. കൃഷിയിടങ്ങളില്‍ നിന്നും പച്ചക്കറികളും, പഴങ്ങളും പറിക്കാന്‍ മനുഷ്യര്‍ക്ക് പകരം റോബോട്ടുകളെ ഇറക്കി ഈ പ്രതിസന്ധി പരിഹരിക്കാനാണ് ബ്രിട്ടീഷ് ഭരണകൂടത്തിന്റെ നീക്കം. കുടിയേറ്റ ജോലിക്കാരുടെ ആവശ്യകത വെട്ടിക്കുറച്ചാണ് ഇത്തരം പഴങ്ങള്‍ പറിക്കുന്ന റോബോട്ടുകളെ ഇറക്കുന്നതെന്ന് പ്രധാനമന്ത്രി റിഷി സുനാക് പ്രഖ്യാപിക്കുന്നു.

നാഷണല്‍ ഫാര്‍മേഴ്‌സ് യൂണിയന്‍ കോണ്‍ഫറന്‍സില്‍ പങ്കെടുക്കുന്ന പ്രധാനമന്ത്രി 220 മില്ല്യണ്‍ പൗണ്ടിന്റെ ഫണ്ട് പ്രഖ്യാപിക്കും. ഇതുവഴി കാര്‍ഷിക മേഖലയിലെ ഉത്പാദനം വര്‍ദ്ധിപ്പിക്കാന്‍ പുതിയ സാങ്കേതികവിദ്യയെ നിയോഗിക്കും. ആപ്പിളും, ആസ്പരാഗസും പോലുള്ള കാര്‍ഷിക ഉത്പന്നങ്ങള്‍ പറിക്കാന്‍ സഹായിക്കുന്ന റോബോട്ടുകളെയും, ഡ്രോണുകളെയും ലഭ്യമാക്കാനാണ് ഈ പണം നല്‍കുകയെന്ന് ഗവണ്‍മെന്റ് സ്രോതസ്സുകള്‍ വ്യക്തമാക്കി.

'കൃഷിക്കാര്‍ക്ക് പുതിയ ഉപകരണങ്ങള്‍ ഉറപ്പാക്കുകയാണ് ഉദ്ദേശം. വിദേശ ജോലിക്കാരെ ആശ്രയിക്കുന്നത് കുറച്ച് ഓട്ടോമേഷന്‍ വര്‍ദ്ധിപ്പിക്കുന്നതും ഇതില്‍ ഉള്‍പ്പെടും', സ്രോസ്സ് പറയുന്നു. 220 മില്ല്യണ്‍ പൗണ്ടിന്റെ ഭാവി അടിസ്ഥാനമാക്കിയുള്ള സാങ്കേതിക ഫണ്ട് ഈ വര്‍ഷം കൃഷി ഗ്രാന്റുകളായി നല്‍കുന്ന 427 മില്ല്യണ്‍ പൗണ്ടിന്റെ ഭാഗമാണ്.

ഭക്ഷ്യ സുരക്ഷയെ അനായാസമായി കാണുന്നില്ലെന്ന് പ്രഖ്യാപിക്കുന്ന പ്രധാനമന്ത്രി ഗവണ്‍മെന്റ് കൃഷിക്കാര്‍ക്കൊപ്പമാണെന്ന് അറിയിക്കും. ലേബര്‍ പാര്‍ട്ടി കണ്‍ട്രിസൈഡ് വോട്ടര്‍മാര്‍ക്കിടയില്‍ ചെറിയ മുന്നേറ്റം നേടിയതായി സര്‍വ്വെകള്‍ പുറത്തുവരുമ്പോഴാണ് സുനാക് രംഗത്തിറങ്ങുന്നത്.

  • ഇംഗ്ലീഷ് ബാഡ് മിന്റണ്‍ നാഷണല്‍ അണ്ടര്‍ 15 കാറ്റഗറിയില്‍ ട്രിപ്പിള്‍ ചാംപ്യന്‍ഷിപ്പ് നേടി മലയാളി നിഖില്‍ പുലിക്കോട്ടില്‍
  • യുകെയില്‍ പുതുവത്സര ദിനം മഞ്ഞില്‍ മൂടും; മുന്നറിയിപ്പ് പുറപ്പെടുവിച്ച് മെറ്റ് ഓഫീസ്
  • അപ്പോയിന്റ്‌മെന്റ് കിട്ടാഞ്ഞു യുവാവ് രോഗികളെയും, ജീവനക്കാരെയും അക്രമിച്ചു; 5 പേര്‍ക്ക് പരിക്ക്
  • പുതുവര്‍ഷത്തില്‍ യുകെയില്‍ വാഹനയുടമകള്‍ക്ക് ആഘാതമായി നികുതി പരിഷ്കാരങ്ങള്‍ പ്രഖ്യാപിച്ചു
  • പുതുവത്സരാഘോഷം: ലണ്ടനില്‍ കര്‍ശന സുരക്ഷ; ടിക്കറ്റില്ലാതെ തേംസ് നദിക്കരയില്‍ പ്രവേശനമില്ല
  • ബോക്സിംഗ് ഡേയില്‍ വീടിനു തീപിടിച്ച് അമ്മയും രണ്ട് കുഞ്ഞുങ്ങളും മരിച്ചു
  • ഹോട്ട്‌സ്‌പോട്ടുകളില്‍ പ്രോപ്പര്‍ട്ടി വില ഉയര്‍ന്നത് 13 ശതമാനത്തോളം; സൗത്ത് ഈസ്റ്റ് മേഖലയില്‍ വിലയില്‍ റെക്കോര്‍ഡ് വില ഇടിവ്
  • സോഷ്യല്‍ മീഡിയയിലൂടെ വ്യാജ മരുന്ന് വ്യാപാരവും തട്ടിപ്പുകളും; ശരീരഭാരം കുറയ്ക്കാനുള്ള മരുന്നുകള്‍ വാങ്ങുന്നവര്‍ക്ക് മുന്നറിയിപ്പ്
  • തുടരുന്ന വംശീയ ആക്രമണം: മലയാളി നഴ്‌സുമാര്‍ ഭയത്തില്‍
  • അന്യായമായി പിരിച്ചുവിട്ടപ്പെട്ട എന്‍എച്ച്എസ് ഡോക്ടര്‍ക്ക് 85000 പൗണ്ട് നഷ്ടപരിഹാരം നല്‍കാന്‍ വിധി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions