യു.കെ.വാര്‍ത്തകള്‍

യുകെയില്‍ അബോര്‍ഷനുകള്‍ ക്രിമിനല്‍ കുറ്റമല്ലാതാക്കി മാറ്റാന്‍ എംപിമാര്‍ ഒരുങ്ങുന്നു

ബ്രിട്ടന്‍ അടുത്ത മാസം ചരിത്രപരമായ ഒരു തീരുമാനത്തിലേക്ക് ചുവടുവെയ്ക്കും. രാജ്യത്ത് അബോര്‍ഷനുകള്‍ ക്രിമിനല്‍ കുറ്റമല്ലാതാക്കി മാറ്റാനാണ് എംപിമാര്‍ വോട്ട് ചെയ്യാന്‍ ഒരുങ്ങുന്നത്. നിയമപരമായ പരിധിക്ക് ശേഷം ഗര്‍ഭം അവസാനിപ്പിച്ചാല്‍ സ്ത്രീകളെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി നല്‍കുന്ന 19-ാം നൂറ്റാണ്ടിലെ കരി നിയമമാണ് പൊളിച്ചെഴുതുന്നത്.

1861 ഒഫെന്‍സസ് എഗെയിന്‍സ്റ്റി ദി പേഴ്‌സണ്‍ ആക്ട് പ്രകാരം 24 ആഴ്ചയിലെ പരിധി കഴിഞ്ഞ് ഗര്‍ഭം അലസിപ്പിക്കാന്‍ രണ്ട് ഡോക്ടര്‍മാരുടെ അംഗീകാരം ഉണ്ടാകണം. മറിച്ചായാല്‍ സ്ത്രീകളെ അകത്താക്കാനാണ് വകുപ്പ്. 2019 മുതല്‍ ഈ നിയമം ഉപയോഗിച്ച് നൂറോളം സ്ത്രീകളെയാണ് അന്വേഷണവിധേയമാക്കിയത്. കഴിഞ്ഞ വര്‍ഷം ഒരാളെ ജയിലിലാക്കുകയും ചെയ്തു.

എന്നാല്‍ ലേബര്‍ എംപി ഡെയിം ഡയാന ജോണ്‍സണ്‍ മുന്നോട്ട് വെയ്ക്കുന്ന ക്രൈം & ജസ്റ്റിസ് ബില്‍ ഭേദഗതി പ്രകാരം ഇത്തരം പ്രോസിക്യൂഷനുകള്‍ അവസാനിപ്പിക്കാന്‍ വഴിയൊരുക്കുന്നു. എല്ലാ പാര്‍ട്ടികളുടെയും എംപിമാര്‍ ബില്ലിന് അനുകൂലമാണ്. രാഷ്ട്രീയക്കാരില്‍ 55 ശതമാനവും പ്രോസിക്യൂഷന്‍ നടപടികള്‍ ഒഴിവാക്കുന്നതിനെ പിന്തുണയ്ക്കുന്നു. 23 ശതമാനം മാത്രമാണ് ഇതിനെ അനുകൂലിക്കുന്നവര്‍.

അതേസമയം, 1861-ലെ നിയമം ഭേദഗതി ചെയ്യുന്നില്ലെന്നതിനാല്‍ വൈകിയുള്ള ഗര്‍ഭം അലസിപ്പിക്കല്‍ നടത്തുന്ന ഡോക്ടര്‍മാരെ ഇപ്പോഴും കോടതി കയറ്റാന്‍ സാധ്യത നിലനില്‍ക്കുന്നു. ഗര്‍ഭം ഒഴിവാക്കുന്നതിന്റെ പേരില്‍ സ്ത്രീകള്‍ക്ക് സുരക്ഷിതത്വം ലഭിക്കുമ്പോള്‍ ഇത് ചെയ്ത് നല്‍കുന്ന ഡോക്ടര്‍മാരെ കോടതിയിലെത്തിക്കുമെന്നത് വൈരുദ്ധ്യമാകും.

  • ഇംഗ്ലീഷ് ബാഡ് മിന്റണ്‍ നാഷണല്‍ അണ്ടര്‍ 15 കാറ്റഗറിയില്‍ ട്രിപ്പിള്‍ ചാംപ്യന്‍ഷിപ്പ് നേടി മലയാളി നിഖില്‍ പുലിക്കോട്ടില്‍
  • യുകെയില്‍ പുതുവത്സര ദിനം മഞ്ഞില്‍ മൂടും; മുന്നറിയിപ്പ് പുറപ്പെടുവിച്ച് മെറ്റ് ഓഫീസ്
  • അപ്പോയിന്റ്‌മെന്റ് കിട്ടാഞ്ഞു യുവാവ് രോഗികളെയും, ജീവനക്കാരെയും അക്രമിച്ചു; 5 പേര്‍ക്ക് പരിക്ക്
  • പുതുവര്‍ഷത്തില്‍ യുകെയില്‍ വാഹനയുടമകള്‍ക്ക് ആഘാതമായി നികുതി പരിഷ്കാരങ്ങള്‍ പ്രഖ്യാപിച്ചു
  • പുതുവത്സരാഘോഷം: ലണ്ടനില്‍ കര്‍ശന സുരക്ഷ; ടിക്കറ്റില്ലാതെ തേംസ് നദിക്കരയില്‍ പ്രവേശനമില്ല
  • ബോക്സിംഗ് ഡേയില്‍ വീടിനു തീപിടിച്ച് അമ്മയും രണ്ട് കുഞ്ഞുങ്ങളും മരിച്ചു
  • ഹോട്ട്‌സ്‌പോട്ടുകളില്‍ പ്രോപ്പര്‍ട്ടി വില ഉയര്‍ന്നത് 13 ശതമാനത്തോളം; സൗത്ത് ഈസ്റ്റ് മേഖലയില്‍ വിലയില്‍ റെക്കോര്‍ഡ് വില ഇടിവ്
  • സോഷ്യല്‍ മീഡിയയിലൂടെ വ്യാജ മരുന്ന് വ്യാപാരവും തട്ടിപ്പുകളും; ശരീരഭാരം കുറയ്ക്കാനുള്ള മരുന്നുകള്‍ വാങ്ങുന്നവര്‍ക്ക് മുന്നറിയിപ്പ്
  • തുടരുന്ന വംശീയ ആക്രമണം: മലയാളി നഴ്‌സുമാര്‍ ഭയത്തില്‍
  • അന്യായമായി പിരിച്ചുവിട്ടപ്പെട്ട എന്‍എച്ച്എസ് ഡോക്ടര്‍ക്ക് 85000 പൗണ്ട് നഷ്ടപരിഹാരം നല്‍കാന്‍ വിധി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions